തൈരില്‍ വെണ്ണയെന്ന പോലെ
നമ്മിലൊളിഞ്ഞിരിക്കുന്ന
ദൈവികമായ ആത്മാവ് കണ്ടെത്താനുള്ള
ആഹ്വാനമാണ് ഖുര്‍ആന്‍ വചനങ്ങള്‍ നമ്മെ ഉള്ഭോധിപ്പിക്കുന്നത്. മരണം ജീവിതത്തിന്റെ അവസാനമല്ലെന്നും മറിച്ച് മുളപൊട്ടി അന്തരീക്ഷത്തിലേക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന വിത്തിനുള്ളിലെ ചെടി
പോലെ നശ്വരമായ ശരീരത്തില്‍ നിന്നും ആത്മാവിന്റെ സ്വാതന്ത്ര്യപ്രഖ്യാപനമാണെന്നുള്ള സത്യം
വെളിവാക്കുന്ന
വരികള്‍ നാം
എന്തെ വിട്ടുകളയുന്നു.
നല്ല രീതിയില്‍ പരിപാലിക്കപ്പെടാത്ത വിത്തില്‍ നിന്നും നല്ല
ചെടി ഉണ്ടാകാത്ത പോലെ
ശരിയായ രീതിയില്‍ കടയാത്ത തൈരില്‍
നിന്നും മുഴുവന്‍ വെണ്ണയും ലഭിക്കാത്ത പോലെ ലൗകിക ജീവിതത്തിന്റെ ശരിയായ
പാകപ്പെടുത്തലിലൂടെ
മാത്രമേ ആത്മാവിന് ദൈവത്തിന്റെ മഹാസ്നേഹത്താല്
വിളയാടാന്‍ കഴിയൂ
എന്ന് നാം മനസ്സിലാക്കണം. ലോക
ജീവിതത്തിലൂടെ
സത്യാന്വേഷണത്തിന്
ആത്മാവിനെ പാകപ്പെടുത്തേണ്ടത്
എങ്ങനെയെന്നും
അല്ലാഹു തന്റെ ഖുര്‍ആനിലൂടെ വിവരിക്കുന്നുണ്ട്. "ജലം നിറഞ്ഞിരുന്നിട്ടും
ചുണ്ട് വരളുന്ന ഭരണിയാകാതിരിക്കുവിന്‍" നമ്മുടെ ആത്മാവില്‍ അല്ലാഹുവിന്റെ പ്രഭാവത്തെ കണ്ടെത്തുകയാണ്
ആദ്യം വേണ്ടത്. അതായത് "ഞാനെന്നും എന്റേതെന്നും എപ്പോഴുമുരിയാടുന്നവര്‍ ഞാനെന്തെന്നോ എന്റേതെന്നോ അറിയുന്നില്ല". ആ തിരിച്ചറിവാണ് ഈ
അന്വേഷണത്തില്‍
ഏറ്റവും മുഖ്യം. സന്തോഷവും സങ്കടവും മറ്റ്
വിചാരങ്ങളും മനുഷ്യാവസ്ഥയിലെ
താത്ക്കാലിക അതിഥികള്‍ മാത്രമാണെന്ന്
ഖുര്‍ആന്‍ പറയുന്നതിലൂടെ ജീവിതാവസ്ഥയിലെ നൈമിഷികത വരച്ചുകാട്ടിയിരിക്കുന്നു. അധമ
വികാരങ്ങളുടെ പൊടിപടലത്താല്‍
ബോധം മൂടപ്പെട്ടിരിക്കുന്നത് കൊണ്ടാണ് മനസ്സെന്ന കണ്ണാടിയില്‍ അല്ലാഹുവിന്റെ പ്രഭാവം തെളിഞ്ഞുകാണാത്തത്.
മറ്റുള്ളവരുടെ കുറവുകള്‍ കാണുന്നതിനു വേണ്ടി പുറത്തേക്ക് നോക്കുന്നതിനു മുമ്പ്
സ്വന്തം ഉള്ളിലേക്ക് നോക്കി അവിടം ശുദ്ധമാകേണ്ടതിന്റെ ആവശ്യകത നാമെന്തുകൊണ്ട് മറന്നുപോകുന്നു.
"ബുദ്ധിമാന്മാര്ക്ക് ഈ പ്രപഞ്ചത്തില്‍ അനേകം ദൃഷ്ടാന്തങ്ങള്‍ കാണാന്‍ കഴിയും" എന്ന ദിവ്യവചനങ്ങളെ അന്വര്‍ത്ഥമാക്കും വിധം പ്രപഞ്ചത്തിലെ ഒരോ
കണികകളിലും ഒളിഞ്ഞിരിക്കുന്ന
നമ്മെ തന്നെ കാണിച്ചു തരികയാണ് ഖുര്‍ആന്‍ . ഒരു പാട് തിരശീലകള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന സത്യം
പോലെ ഓരോ പുനര്‍ വായനയിലും വ്യത്യസ്ത മുഖങ്ങളാണ് വെളിവാക്കപ്പെടുന്നതും. ഞാനെന്ന മിഥ്യയില്‍ നിന്നും നീയെന്ന ( അല്ലാഹു )സത്യത്തിലേക്കുള്ള ദൂരം മാത്രമാണ് ജീവിതം. ഒരു
കഴിവില്‍ പ്രാഗല്ഭ്യമുള്ളയാള് മറ്റൊരു കാര്യത്തിന് അത്ര തന്നെ പ്രാപ്തിയുള്ളവനായികൊള്ളണമെന്നില്ല. ആരും
പൂര്‍ണ്ണരല്ല. ഇല്ലാത്ത കഴിവുകളെ കുറിച്ച് വ്യാകുലപ്പെടാതെ ഉള്ളതിനെ തനിക്കും സമൂഹത്തിനും എങ്ങനെ
ഉപയോഗപ്പെടുത്താം
എന്ന് ചിന്തിക്കുകയാണ് വേണ്ടത്. വിശ്വാസത്തിന്റെ അടിത്തറ പരമ പ്രധാനമാണ്. ആരാലും അടിച്ചേല്‍പ്പിക്കപ്പെടാതെ സ്വന്തം അനുഭവത്തിലൂടെ ആര്‍ജ്ജിച്ച വിശ്വാസത്തെ വേറൊരു ശക്തിക്കും തകര്‍ക്കാനും കഴിയില്ല. "ഈ
ജിവിതമൊന്നു തീര്‍ന്നു കിട്ടിയെങ്കില്‍" പല പ്രതിസന്ധികളില്‍ തളരുമ്പോഴും അര്‍ത്ഥമോര്‍ക്കാതെ നമ്മള് പറഞ്ഞുപോകുന്ന വാചകം.
പക്ഷേ മരണം മുന്നില്‍ വന്നു
നിന്നാല്‍ ജീവിതം ഒരു നിമിഷമെങ്കിലും നീട്ടികിട്ടിയെങ്കില്‍
എന്നാഗ്രഹിച്ചു
പോകില്ലേ. സംതൃപ്തി ഒരു നിധിയാണ്,അതെല്ലാവരും കണ്ടെത്തുകയില്ല." അകം പൊള്ളയും ,മലിനവുമായ അഹങ്കാരത്തെ തൂത്തെറിഞ്ഞ് പ്രിയങ്കരനായ
അവന്റെ ( അല്ലാഹു )സാമീപ്യത്തിനായി ഹൃദയം ഒരുക്കിയാലും. പ്രാര്‍ത്ഥിക്കാതെ അനുഗ്രഹം കിട്ടണം, കൊടുക്കാത്ത സ്നേഹം
തിരിച്ചു കിട്ടണം, പണിയെടുക്കാതെ പ്രതിഫലം കിട്ടണം, തിന്മ ചെയ്തായാലും പ്രശസ്തി കിട്ടണം എന്ന അഹങ്കാരം കളയേണ്ടത് തന്നെയാണ് . എന്തും
ഒറ്റയടിക്കല്ല, ഒരറ്റത്ത്
നിന്നാണ് ചീഞ്ഞു
തുടങ്ങുന്നത് എന്ന വസ്തുത നാം തിരിച്ചറിയണം.
Sunday, 8 July 2012
ഏകത്വം
ഉണ്ടാകൽ നിർബന്ധമായ ശക്തി അള്ളാഹു മാത്രമാണു. സ്യഷ്ടിക്കുക, ഭരിക്കുക, ആരാധന അർഹിക്കുക തുടങ്ങിയ വിശേഷണങ്ങൾ അവന്റെ മാത്രം പ്രതേകതയാണ്. ഇത്രയും കാര്യങ്ങൾ അള്ളാഹുവിനു അംഗീകരിച്ച് കൊടുക്കലാണ് തൌഹീദ്. അള്ളാഹുവിന്റെ വിശേഷണങ്ങൾ സ്വമദിയത്തിലധിഷ്ടിതമാണ്. സ്വമദിയ്യത്തിലധിഷ്ടിതമായ വിശേഷണങ്ങൾ തനതായ രൂപത്തിൽ മറ്റൊരു ശക്തിയിൽ ആരോപിക്കൽ തൌഹീദിന് വിരുദ്ധമാണു. അവിശ്വാസികൾ അള്ളാഹുവിന്റെ വിശേഷണങ്ങൾ തനതായ അർത്ഥത്തിൽ അവരുടെ ആരാധ്യ വസ്തുക്കളിലും ആരോപിച്ചിരുന്നു.
അല്ലാഹുവിന്റെ വിശേഷണങ്ങളിൽ ഒന്നുപോലും തനതായരൂപത്തിൽ സ്യഷ്ടിയിൽ ആരോപിക്കാൻ പാടില്ല. അത് തൌഹീദിന് വിരുദ്ധമാണ്.
മതങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന പൊതുവായ ചില ഘടകങ്ങളുണ്ട്: വളരെ ലളിതമായി ഇങ്ങനെ പറയാവുന്നതാണ്: ഒന്നാമതായി, അല്ലാഹുവിന്റെ ഏകത്വം, അതില്ലെങ്കില്‍ ഈ ലോകം അലങ്കോലപ്പെട്ടുപോകും. രണ്ടാമതായി, മനുഷ്യ വര്‍ഗത്തിന്റെ ഏകത്വം: ദൈവ ഭക്തി ഒന്നുകൊണ്ടു മാത്രമേ ഒരു മനുഷ്യന് മറ്റുള്ളവരേക്കാള്‍ ശ്രേഷ്ഠതയുണ്ടാവൂ. മൂന്നാമതായി, പ്രകൃതി പ്രതിഭാസങ്ങള്‍ മുതല്‍ പ്രവാചക ചരിത്രം വരെയുള്ള അല്ലാഹുവിന്റെ അടയാളങ്ങളെക്കുറിച്ച് അല്ലാഹു തന്നെ അവന്റെ വാക്യങ്ങളിലൂടെ വിശദീകരിച്ചു തരുന്ന ജീവിത ലക്ഷ്യത്തിലുള്ള ഏകത്വം; നാലാമതായി, അല്ലാഹുവിന്റെ ഇഛക്കൊത്തു മനുഷ്യ സമൂഹത്തെയും ഈ ലോകത്തെ തന്നെയും മാറ്റിയെടുക്കാനുള്ള മനുഷ്യന്റെ ഉത്തരവാദിത്വവും കര്‍ത്തവ്യവും. ജീവിതത്തിന്റെയും മനുഷ്യന്റെയും പ്രകൃതിയുടെയും, സര്‍വോപരി ദൈവത്തിന്റെ ഏകത്വത്തിന്റെയും സന്ദേശം ഒളിഞ്ഞു കിടക്കുന്നു.
മനുഷ്യനെ ആഗോള ആത്മാഹുതിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പാശ്ചാത്യ ജീവിതരീതിയുടെ പ്രകൃതിതത്ത്വജ്ഞാനപരവും വ്യക്തിമാഹാത്മ്യവാദപരവുമായ പ്രവണതകളില്‍ നിന്ന്, നമ്മെ മോചിപ്പിക്കാനാവശ്യമായ മാര്‍ഗങ്ങള്‍ നമുക്ക് കണ്ടുപിടിക്കേണ്ടതുണ്ട്. പാശ്ചാത്യ പ്രത്യയശാസ്ത്രങ്ങളുടെ ആക്രമണത്തിനെതിരില്‍, വിശേഷിച്ച് സകല ധാര്‍മികതയും മൂല്യങ്ങളും നിഷേധിക്കുന്ന പ്രകൃതി തത്ത്വജ്ഞാനവാദത്തിന്നും മനുഷ്യന്റെ സാമൂഹികവശത്തെ നിഷേധിക്കുന്ന വ്യക്തിമാഹാത്മ്യവാദത്തിനും എതിരെ ചെറുത്തുനില്ക്കാന്, ഓരോ വ്യക്തികളും തോളോടു തോള് ചേര്‍ന്നു പൊരുതേണ്ടതാവശ്യമാണ്.
Subscribe to:
Posts (Atom)