Thursday, 2 August 2012

തെറ്റും ശരിയും

ലോകം മുന്നോട്ടു കുതിക്കുന്നു, ശാസ്ത്രം പുതിയ മേഘലകളില്ആധിപത്യം സ്ഥാപിക്കുന്നു, എന്നാല്മനുഷ്യന്അന്ധവിശ്വോസത്തിനു അടിമപ്പെട്ടുകൊണ്ടിരിക്കുന്നു . എഴുതപ്പെട്ടവ വ്യാഖ്യാനിക്കുന്നവര്പകര്ന്നുനല്കുന്ന വാക്കുകളില്പൂണ്ണമായും അടിമപ്പെടുന്നു , അതിലെ തെറ്റും ശരിയും കണ്ടെത്തുവാന്അവന്ശ്രമിക്കുന്നില്ല . ചിന്തകളെ സ്വതന്ത്രമാക്കാതെ , സ്വതന്ത്രമായി ആശയരൂപികരണം  നടത്താതെ എല്ലാമേഘലയിലും ആശ്രിതനായി  മാത്രം ജീവിതം വഴിപാടാക്കുന്നു  . സമൂഹത്തില്കല്പ്പിച്ചുനല്കിയ സ്ഥാനങ്ങള്വഹിക്കുന്നവര്പുറപ്പെടുവിക്കുന്ന സിദ്ധാന്തങ്ങളും ആശയങ്ങളും ഭയത്തോടെ  ഉള്ക്കൊള്ളുന്നതിനുമുന്പ് അതില്അടങ്ങിയിരിക്കുന്ന ശരിയെ  അനുകൂലിക്കുകയും   തെറ്റുകളെ കണ്ടെത്തി പ്രതികരിക്കുവാനുള്ള ആര്ജ്ജവം രൂപപ്പെടുത്തുകയാണ് വേണ്ടത് . പ്രപഞ്ചത്തിലെ ജീവിതം അല്ലാഹുവല്ലാതെ ഒന്നിനും അടിമപ്പെടുവാനോ , ഒന്നിന്റെമേല്ആധിപത്യം സ്ഥാപിക്കുവാനോ
ഉള്ളതല്ല എന്ന സത്യം മനസ്സിലാക്കുകയാണെങ്കില്‍  നാം അടുത്ത തലമുറയ്ക്ക് നല്കുന്ന പ്രകൃതിയുടെ
ജീവവായു ശുദ്ധമായിരിക്കും . എല്ലാം മാറ്റത്തിനു വിധേയം ; മനുഷ്യനും ,മറ്റു ജീവജാലങ്ങളും ഇതിലെ കണ്ണികള് ,ജനനവും മരണവും ഇതിന്റെ ഭാഗം ,സാക്ഷിയായി പ്രകൃതിയും ,ഒന്നും അറിയാതെ ജീവിത കാലയളവില് ഇരുകാലിയായ മനുഷ്യന് പ്രകൃതിയില് വരുത്തുന്ന മാറ്റങ്ങള് അടുത്ത തലമുറയുടെ നിലനില്പ്പിനു ഭീക്ഷണിയുണ്ടാക്കുന്നു ;    ഭൂമണ്ഡലത്തെയും തുടര്ന്നു  പ്രപഞ്ചത്തെയും ഇത് സ്വാധീനിക്കുന്നു എങ്കില് ഇവിടെയും മാറ്റം അനിവാര്യം . നാം ഇന്ന് എവിടെയാണ് എത്തിനില്ക്കുന്നത് ...? ശരീരശുചിത്വത്തിന്റെ കാര്യത്തില് മലയാളി കാണിക്കുന്ന ജാഗ്രത പരിസരശുചീകരണത്തില് ഇല്ല്ലാതെ പോയതിന്റെ ഭൌക്ഷ്യത്താണ് നാം ഇന്ന് അനുഭവിക്കുന്ന പകച്ചവ്യധികള് . സ്വഭവനത്തിലെ മാലിന്യങ്ങള് അടുത്ത പറമ്പിലേയ്ക്ക് വലിച്ചെറിയുവാനുള്ള വ്യഗ്രത ; എന്തിനെയും സ്വാര്ത്ഥതയോടെ നോക്കികാനുവാനുള്ള മനസ്സിന്റെ വിശാലത ഇതെല്ലാം നമ്മുടെ കൂടെപ്പിറപ്പാണ്. . സ്വകാര്യ ആശുപത്രികളുടെ വിഹാരഭൂമിയായിമാറി കൊച്ചുകേരളം . ആവശ്യത്തിനും അനാവശ്യത്തിനും വിവിധതരം പരിശോധനകള് രോഗിയെകൊണ്ട് നടത്തിച്ചു തങ്ങളുടെ നിലനില്പ്പ് ഭദ്രമാക്കുന്ന സ്വകാര്യ ആശുപത്രികള് സമൂഹത്തിനു മുന്നില് ബാങ്ക്ബാലന്സ് നേടിയെടുക്കുന്നു . ആരോഗ്യപരിരക്ഷയില് മുന്കാല സ്വകാര്യ ആശുപത്രികള് നല്കിയ സംഭാവനകള് മറന്നുകൊണ്ടല്ല വിമര്ശനം ; എന്ത് സാമൂഹ്യ നീതിയാണ് വിഭാഗം ജനത്തോടു കാണിക്കുന്നത് . തങ്ങളുടെ മുന്നില് രോഗവുമായി എത്തുന്നവരെ സഹജീവിയായി കാണണം എന്ന് പറയുന്നവര് സമൂഹത്തിനു മുന്നില് മുഖം തിരിഞ്ഞുനിന്നു തങ്ങളുടെ അവകാശങ്ങള്ക്കായി മാത്രം പോരാടുന്നതില് ഒരു അധാര്മ്മികതയും ഇല്ലന്നാണോ  നാം മനസ്സിലാക്കേണ്ടത്. സമൂഹത്തോടും രാഷ്ട്രത്തോടും നമുക്കുള്ള കടമയും കടപ്പാടും തിരിച്ചരിയത്തിടത്തോളം സ്ഥിതിയില് മാറ്റമൊന്നും ഉണ്ടാകുവാന് പോകുന്നില്ല .

വിശാലത


നാം ഇന്ന് കാണുന്ന പരസ്യങ്ങളില്ഭൂരിഭാഗവും ഉല്പന്നങ്ങളുടെതാണ് എന്നാല്മനുക്ഷ്യനെ നേരായ വഴിയില്ചിന്തിക്കുവാനും പ്രവര്ത്തിക്കുവാനും സഹായിക്കുന്ന ബോധവല്ക്കരണ പരസ്യങ്ങള്വളരെ അപൂര്വ്വമായിമാത്രമേ കാണുന്നുള്ളൂ എന്തുകൊണ്ട് ..?  വ്യക്തിത്വവികസനത്തിനാവശ്യമായ സ്വഭാവമൂല്യങ്ങളില്പരസ്പരപൂരകങ്ങളായ ഗുണങ്ങളാണ്ഖുര്ആനില്  അടങ്ങിയിരിക്കുന്നത്‌. വ്യക്തികള്നേരിടുന്ന സാമൂഹ്യപ്രശ്നങ്ങള്തലപൊക്കുന്നത്ഇവയുടെ അഭാവത്തിലാണ്‌. എല്ലാ കാര്യങ്ങളിലും ഒരുപോലെയിരിക്കുന്ന രണ്ട് വ്യക്തികളെ നമുക്ക് കാണാന്കഴിയില്ല. മനുഷ്യനില് ഉണ്ടാവേണ്ട ഒരു ഉത്കൃഷ് സ്വഭാവം വളര്ത്തിയെടുക്കുകയെന്നതാണ് സൃഷ്ടി വൈവിധ്യത്തിന്റെ ലക്ഷ്യം. വീക്ഷണവ്യത്യാസങ്ങള്ക്കതീതമായി എല്ലാവര്ക്കും എല്ലാവരേയും ഉള്ക്കൊള്ളാന് കഴിയുക എന്നതാണത്. ഭദ്രമായ സാമൂഹ്യബോധത്തിന്റെ ആദ്യപാഠവുമാണത്. വിശാലതയില്നിന്നാണ് വ്യക്തമായ സമീപനരീതികള് രൂപപ്പെടുന്നത്. കുടുസ്സായ മനസ്സുകൊണ്ട് വിദൂരതയിലേക്ക് നോക്കുക സാധ്യമല്ല. വിശ്വാസിക്ക് മറ്റു മനുഷ്യരുമായുള്ള സമ്പര്ക്കങ്ങളില് തുറന്ന മനസ്സോടെയുള്ള സമീപനങ്ങള്ക്ക് തടസ്സംനില്ക്കുന്ന യാതൊരുവിധ ബാഹ്യ ഇടപെടലുകളുമുണ്ടാകുന്നത് നബി() ഇഷ്ടപ്പെട്ടിരുന്നില്ല. ജനങ്ങള് നമ്മെ ഏതുവിധത്തില് ഉള്ക്കൊള്ളേണ്ടതുണ്ടോ രൂപത്തില് അവരെ ഉള്ക്കൊള്ളുമ്പോഴാണ് വ്യക്തിബന്ധങ്ങള് ശക്തമാകുന്നത്. ധൃതിപിടിച്ചു നടത്തുന്ന ഏതു കാര്യവും അബദ്ധത്തില് കലാശിക്കും. സാവകാശവും അവധാനതയോടെയും പ്രവര്ത്തിക്കാന് കഴിയുന്നത് ദൈവാനുഗ്രഹമാണെന്നും ധൃതിപിടിച്ചുള്ളവ പൈശാചികമാണെന്നും ഖുര്ആനില്  നിന്നും നാം മനസ്സിലാക്കേണ്ടതാണ്. ചിന്ത ക്രമീകരിക്കാനും കാര്യങ്ങളുടെ വരുംവരായ്കകള് മുന്കൂട്ടി കാണാനും ഖുര്ആന് മനനം ചെയ്യുന്നവര്ക്ക് കഴിയും. അവധാനതയും നല്ല സമീപനങ്ങളും സ്വഭാവങ്ങളെ സംസ്കരിക്കുന്നതുപോലെ മിതവ്യയം സാമ്പത്തികരംഗത്തെയും സംസ്കരിക്കുന്നു. അമിതവ്യയം പൊങ്ങച്ചപ്രകടനങ്ങള്ക്കും ദുരഭിമാനത്തിനുമായിരിക്കും; അവയാകട്ടെ സല്സ്വഭാവങ്ങളുടെ അന്തകനുമാണ്. അവധാനത നഷ്ടപ്പെടുമ്പോള് സ്വഭാവത്തിന് സംഭവിക്കുന്നതിനേക്കാള് അപകടകരമായിരിക്കും മിതവ്യയത്തിന്റെ അഭാവത്തില് സാമ്പത്തികരംഗത്ത് സംഭവിക്കുന്നത്. അതുകൊണ്ടാണ് ധൂര്ത്തിനെ പൈശാചികതയുടെ ഭാഗമായി ഖുര്ആന് വിശേഷിപ്പിച്ചത്.