Friday, 7 September 2012

സ്വാഭാവികത


ഖുര്‍ആനിനെ അറിയുക, ആ അറിവിലൂടെ സ്വയം തിരിച്ചറിയുക, ഈ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുകയാണ് തന്റെ ദൗത്യമെന്ന് തിരിച്ചറിയുക,

മനസ്സിനെ നിയന്ത്രിക്കുകയെന്നത്, വിചാരങ്ങളുടെ  കടിഞ്ഞാണ്സ്വന്തമാക്കുകയെന്നതാണ്.

അമിതവും അനാവശ്യവുമായ വിചാര വ്യാപാരങ്ങളാണ്,  സ്വതസിദ്ധതയുടെ സാങ്കേതികത പ്രാവര്ത്തികമാകാത്ത അവസ്ഥ സംജാതമാക്കുന്നത്.

നമ്മിലുള്ള  സ്വാഭാവികത തിരിച്ചറിഞ്ഞുകഴിഞ്ഞാല്ആത്മവിശ്വാസം സ്വമേധയാ ലഭിക്കും. മനസ്സിനെ സമര്ത്ഥമായ ഉപകരണമായി  എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് മനസ്സിലാവുകയും ചെയ്യും. 

വിചാരങ്ങളെ തളയ്ക്കാന്പഠിക്കുന്നതിനും, വിചാരങ്ങളുടെ യുക്തിസമര്ത്ഥത വര്ദ്ധിപ്പിക്കുന്നതിനും,  മനസ്സിന്റെ സാങ്കേതികതലങ്ങളെ ആര്ജ്ജവത്താക്കി നേട്ടങ്ങളും, ശാന്തിയും ആനന്ദവും സ്വായത്തമാക്കുന്നതിനുമായി അനേകം പ്രാപഞ്ചീക ദൃഷ്ടാന്തങ്ങള്‍ ഖുര്‍ആനിലൂടെ വിവരിക്കപ്പെട്ടിട്ടുണ്ട്. 

മന:ക്ളേശങ്ങളില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിക്കരുത്. കാരണം,പോകുന്നിടത്തെല്ലാം ആ മനക്ളേശങ്ങളും നിങ്ങളോടൊപ്പം ഉണ്ഡാകും. പ്രശ്നങ്ങളെ നിര്‍ഭയമായും നിഷ്കളങ്കമായും മനസ്സാക്ഷിയോടും കൂടി അഭിമുഖീകരിക്കാന്‍ പഠിക്കണം.

എപ്പോഴും നിങ്ങള്‍ നിങ്ങള്‍ തന്നെയായിരിക്കുക. എല്ലാവരും നിങ്ങളുടെ സുഹൃത്തായിരിക്കണമെന്ന് ആഗ്രഹിക്കുന്നില്ലായെങ്കില്‍ പോലും തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെതന്നെ നിങ്ങള്‍ എല്ലാവരോടും സൗഹൃദം കാട്ടണം.

 മുന്‍വിധിയോ  ദുര്‍വിധിയോ അല്ല, മറിച്ച് നിങ്ങളുടെ തന്നെ തീര്‍പ്പാണ് നിങ്ങളെ ദരിദ്രനോ ആധിപിടിച്ചവനോ ആക്കിമാറ്റുന്നത്.

നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയില്‍ പരിതപിക്കരുത്. അതേപോലെ ഉത്കണ്ഠ ഉണ്ഡാവുകയുമരുത്.

ആകുലപ്പെടാന്‍ തയ്യറാകാതിരിക്കുകയും ശരിയായി പ്രയത്നിക്കുകയും ചെയ്താല്‍ ശാന്തനായിരിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയും.

എല്ലാ കാര്യങ്ങളിലും പരിഭവപ്പെട്ടുകൊണ്ടിരിക്കല്‍  സമയത്തെയും ഊര്‍ജ്ജത്തെയും പാഴാക്കി കളയുന്നു. അതിനു പകരം ക്രിയാത്മകമായ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാന്‍ മനസ്സിനെ ഉപയോഗിക്കണം.

മടിയനെ മനുഷ്യനും ഈശ്വരനും കൈവെടിയും.

പണത്തിനെ നിങ്ങളുടെ വിജയത്തിന്റെ അളവുകോലാക്കരുത്. മിക്കപ്പോഴും പണം അല്ലാ, പണമുണ്ഡാക്കാന്‍ പ്രയോഗിച്ച സര്‍ഗ്ഗശക്തിയാണ് സംതൃപ്തി തരുന്നത്.

Sunday, 2 September 2012

തിരിച്ചറിവ്


ആശയങ്ങളുടെ പ്രചരണത്തിലൂടെ മനുഷ്യ മനസ്സുകളെ വശീകരിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നത്  അരാജകത്വത്തിന്‍റെ അജ്ഞാത ശക്തിയാണ്. പറയുന്നത് ആരാണ്, എന്നതിലുപരി പറയുന്നതെന്താണെന്ന് ചിന്തിക്കുക!

ഒരാള്‍ പറയുന്നത് ഖുര്‍ആനുമായി  എത്രമാത്രം ചേര്‍ന്ന് നില്‍ക്കുന്നുവെന്ന് മനസ്സിലാക്കിയാല്‍ മാത്രമെ,  പറയുന്നവയിലെ  സത്യം ഗ്രഹിക്കാന്‍ സാധിക്കുകയുള്ളു.   അതുകൊണ്ട് പരമപ്രധാനമായ കാര്യം, ഖുര്‍ആന്‍  അറിയുകയെന്നതു മാത്രമാണ്.   

കപട ഉപദേശികള്‍ കടന്നുവരുന്നത് ആത്മീയ പരിവേഷം ധരിച്ചായിരിക്കും എന്നത് അപകടകരമായ അവസ്ഥയാണ്. 

ഖുര്‍ആനില്‍ ഉള്ളതിന്  വിരുദ്ധമായതൊന്നും ദൈവത്തില്‍ നിന്നല്ല.

സാധാരണ  മനുഷ്യരേക്കാള്‍  അപകടകാരികളാണ്, തെറ്റായ  ആത്മീയതയില്‍ ജീവിക്കുകയും  പഠിപ്പിക്കുകയും ചെയ്യുന്നവര്‍. 

ഖുര്‍ആനിനു പകരം മറ്റുപലതും  തെറ്റായി പഠിപ്പിക്കുമ്പോള്‍,  അറിവില്ലാത്ത ആളുകളെ തെറ്റായ മാര്‍ഗ്ഗങ്ങളിലൂടെ നയിക്കുന്നു.  

ആത്മീയതയുടെ  പരിവേഷത്തില്‍  ഇറങ്ങി  പുറപ്പെട്ടിട്ടുള്ളവരെ പെട്ടന്ന് തിരിച്ചറിയാന്‍ സാധാരണക്കാര്‍ക്കു  കഴിയില്ല.

പ്രാര്‍ഥനാ കൂട്ടായ്മകളും  ധ്യാനങ്ങളും എവിടെയുണ്ടെങ്കിലും  അതിന്‍റെ മുന്‍പില്‍ നിന്നുകൊണ്ട് ആളുകളെ തെറ്റിദ്ധരിപ്പിചു  
കപട വേഷധാരികള്‍ , ഖുര്‍ആനിനു  എതിരായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു.

തനിക്കു സ്വീകാര്യമല്ലാത്ത  വ്യക്തികളെ അപമാനിക്കുവാന്‍  എന്ത് മാര്‍ഗ്ഗം  സ്വീകരിക്കാനും   തയ്യാറാകുന്നത്  നീചമായ ഒരവസ്ഥയാണെന്ന്  ചിന്തിക്കണം.

ഖുര്‍ആനില്‍ നിന്നുല്ലതിനു  വിരുദ്ധമായി ഒരു സന്ദേശവും അല്ലാഹുവില്‍ നിന്നും വരികയില്ല.  ഈ കാരണം കൊണ്ടുതന്നെ ഖുര്‍ആന്‍  ആഴമായി പഠിക്കാത്ത ഒരുവനെ,  ദര്‍ശനങ്ങള്‍ തെറ്റായി നയിക്കാം.    

ചിലര്‍ സ്വപ്നങ്ങളും  തങ്ങളുടെ  തോന്നലുകളും ദൈവീക സന്ദേശങ്ങളാണെന്ന്  തെറ്റിദ്ധരിച്ച്‌ ഖുര്‍ആന്‍ നിനെയും നബിച്ചര്യയെയും   എതിര്‍ക്കാന്‍  ഇറങ്ങാറുണ്ട്‌. 
സത്യം അറിയിക്കാന്‍  ചുമതലപ്പെട്ടവര്‍ മൌനം പാലിച്ചാല്‍  അത്  ഗുരുതരമായ തെറ്റുതന്നെയാണ്!

ഖുര്‍ആന്‍ നിനെയും നബിച്ചര്യക്കും എതിരായി ചേര്‍ന്നുനില്‍ക്കുന്നവരെയും ശിക്ഷ പിടികൂടുമെന്നത് ഭയത്തോടെ ഓര്‍ക്കണം!   

പാപികളുമായി ചേര്‍ന്നുനില്‍ക്കുന്നവര്‍ക്ക്,  അതേ കാരണത്താല്‍ തന്നെ മറ്റു യോഗ്യതകളെല്ലാം നഷ്ടമാകും.   

അല്ലാഹുവിന്റെ വിധിവിലക്കുകളെ നിഷേധിക്കുന്നവര്‍ക്ക് ലഭിക്കുന്നവ,   അവനോടു കൂടെയുള്ള എല്ലാവര്‍ക്കും കിട്ടും.   അതുകൊണ്ട്‌,  അത്തരം ബന്ധങ്ങളെ മുറിച്ചു മാറ്റുക.

തെറ്റ്  ചെയ്യരുതെന്ന്  മുന്‍കൂട്ടി  അറിയിപ്പ് ലഭിച്ചതിനു  ശേഷവും അതില്‍  തുടരുന്നവര്‍ക്ക്‌, ദൈവത്തിന്‍റെ ശിക്ഷയെ  അനീതിയെന്ന്  പറയാന്‍ കഴിയില്ല. 

ഞാന്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു എന്നാ കേവല ചിന്ത ശിക്ഷകളെല്ലാംഅവസാനിച്ചുവെന്ന ഒരു  മിഥ്യാധാരണ ആളുകളിലും സമൂഹങ്ങളിലുമുണ്ട്.    അത് തികച്ചും തെറ്റാണെന്ന്  ഖുര്‍ആനും ആനുകാലിക സംഭവങ്ങളും  സൂചിപ്പിക്കുന്നു.    

തെറ്റ് ചെയ്‌താല്‍ ശിക്ഷിക്കപ്പെടും എന്ന തിരിച്ചറിവ് ,  തെറ്റുകളില്‍നിന്ന് മാറിനില്‍ക്കാന്‍ മനുഷ്യന് പ്രേരണയായേക്കാം. 
ശിക്ഷയെക്കുറിച്ച്  അജ്ഞത നല്‍കുകയെന്നത് ശൈത്വാന്റെ  തന്ത്രമാണ്. കാരണം സകലരുടെയും നാശമാണ്  ഇബ്ലീസിന്റെ  പദ്ധതി.  

വ്യക്തിപരമായതും അല്ലാത്തതുമായ പല തകര്‍ച്ചകളുടെയും ദുരന്തങ്ങളുടെയും  പിന്നില്‍  അല്ലാഹുവിന്റെ മുന്നറിയിപ്പുകളെ മനസ്സിലാക്കാന്‍ കഴിയണം. 

തകര്‍ച്ചകളെ  വെറും  സ്വാഭാവിക സംഭവങ്ങളായി മാത്രം കാണാന്‍ പ്രേരിപ്പിക്കുന്ന  മിഥ്യാധാരണ  വിശ്വാസ വൈകല്യമുള്ളവരില്‍  കണ്ടുവരുന്നു. 
നന്മ ചെയ്തിട്ടും ദുരന്തങ്ങള്‍ സംഭവിക്കാം.  നമ്മുടെ  ജീവിതത്തില്‍ വന്നുഭവിക്കുന്ന തകര്‍ച്ചകള്‍, നന്മയില്‍ നിന്നോ തിന്മയില്‍ നിന്നോ ആകാം. 

തകര്‍ച്ചകള്‍ക്ക് മുന്‍പുള്ള നമ്മുടെ പ്രവര്‍ത്തികളെ  വിവേചിച്ചാല്‍  മാത്രമേ  തകര്ച്ചകളുടെ  കാരണം മനസ്സിലാകുകയുള്ളൂ .  അതിന്‌ ഏറ്റവും പ്രധാനമായി അറിഞ്ഞിരിക്കേണ്ടത് ഏതാണ് നന്മ ,  ഏതാണ് തിന്മ എന്നതാണ്. 

ഏതാണ് നന്മ ,  ഏതാണ് തിന്മ   ഇതറിയണമെങ്കില്‍  ഖുര്‍ആന്‍ അറിയുകതന്നെ  വേണം!  നമ്മുടെ മനസ്സാക്ഷി  പറയുന്നത്  ശരിയാകണമെന്നില്ല.   കാരണം , തെറ്റായ  അറിവുകളില്‍ നിന്ന് രൂപംകൊണ്ടതാണ് നമ്മുടെ മനസ്സാക്ഷിയെങ്കില്‍  ശരിയായത്  ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല.  

ഉടമ്പടി.


ഇസ്‌ലാമിലെ നീതി സങ്കല്‍പം രണ്ട് വ്യക്തികള്‍ക്കിടയിലോ സമൂഹം, ഭരണകൂടം, രാജാവ്-പ്രജ ദ്വന്തങ്ങള്‍ക്കിടയിലോ മാത്രം ഇടപെടുന്ന ഒന്നല്ല.

അല്ലാഹു അനുവദിക്കുന്ന  സ്വാതന്ത്ര്യമെന്നാല്‍ അതിനോട് തന്നെ നീതി ചെയ്യാനുള്ള അധികാരം. ശരീരത്തിനും മനസ്സിനും മേല്‍ തന്റെ ആധിപത്യവും നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുള്ള അധികാരവും അത് ഉറപ്പിക്കുന്നു.

മനുഷ്യനെ സംബന്ധിച്ചിടത്തോളം അയാള്‍ നിര്‍ണിത, ശരിയായ ഇടത്തിലായിരിക്കുക എന്നതാണ് നീതി.

നീതിമാന്‍  ആയിരിക്കുകഅതായത് നീതിയിലായിരുക്കുക എന്നാല്‍ മറ്റുള്ളവരെ അപേക്ഷിച്ചുള്ള അവസ്ഥയല്ല മറിച്ച് അയാളെത്തന്നെ അപേക്ഷിച്ചുള്ള അവസ്ഥയാണ്.

നീതി എന്നത്  വ്യക്തിക്കും സത്തക്കുമിടയില്‍ നിലനില്‍ക്കുന്ന, ശരിയായി തുലനം ചെയ്യപ്പെട്ട ബന്ധങ്ങളിലെക്കുള്ള വഴിയാണത്. രണ്ടാമതായാണ് വ്യക്തി-സമൂഹം-ഭരണകൂടം തുടങ്ങിയ ദ്വന്തങ്ങള്‍ കടന്നു വരുന്നത്.

ന്യായവും അന്യായവും തുടങ്ങുന്നതും ഒടുങ്ങുന്നതും സത്തയില്‍ തന്നെയത്രെ. ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നു:’ഒരാള്‍ തെറ്റു ചെയ്യുക വഴി തന്നോടു തന്നെ അക്രമം പ്രവര്‍ത്തിക്കുന്നു.

യഥാര്‍ത്ഥ  മനുഷ്യനേ വിവേകിയായ ആത്മാവാകാനാവൂ.

വെറും കേവല മനുഷ്യനായിരിക്കെ ഒരാള്‍ തന്നിലെ മൃഗീയ സത്ത പ്രകടമാക്കുകയും ദൈവഹിതത്തിനെതിരായി പ്രവര്‍ത്തിക്കുകയും ഒരുവേള ദൈവത്തെ നിഷേധിക്കുകയും വഴി ആത്മാവും ദൈവവുമായുള്ള ഉടമ്പടിയെ നിരാകരിക്കുകയാണ്.

ഇസ്‌ലാമില്‍ അനീതി ബാധിക്കുന്നത് ദൈവവും മനുഷ്യനും തമ്മിലുള്ള, മനുഷ്യനും മനുഷ്യനും തമ്മിലുള്ള, മനുഷ്യനും സത്തയും തമ്മിലുള്ള ബന്ധത്തെയാണ്.

ആത്യന്തികമായി “അന്യായം”  മനുഷ്യനും തന്റെ ആത്മാവും തമ്മിലുള്ള ബന്ധത്തെയാണ് ബാധിക്കുന്നത്. ഇസ്‌ലാമിന്റെ ആത്മീയ ദര്‍ശനം പ്രകാരം ഒരാള്‍ ദൈവത്തെ നിഷേധിക്കുന്നത്, മറ്റൊരാളോട് അന്യായം പ്രവര്‍ത്തിക്കുന്നത് എല്ലാം ആത്മവഞ്ചനയാണ്.

അല്ലാഹുവിനെ വിശ്വസിക്കുന്ന കാര്യത്തില്‍ ( തൌഹീദ് ) അന്യായം/അക്രമം അര്‍ത്ഥയമാക്കുന്നത് ഒന്നിനെ അതിന്റെതല്ലാത്ത സ്ഥാനത്ത് പ്രതിഷ്ഠിക്കലാണ്, മാറ്റി സ്ഥാപിക്കലാണ്, ദുരുപയോഗം ചെയ്യലാണ്, പരിധി ലംഘിക്കലാണ്, ശരിയായ പാതയില്‍ നിന്നുള്ള വ്യതിയാനമാണ്, സത്യമെന്തെന്നറിഞ്ഞിട്ടും കളവു പറയലാണ്.

ആത്മവഞ്ചനയിലൂടെ ഒരാള്‍ തന്റെ സത്തയെ ദുരുപയോഗം ചെയ്യുന്നു,

ജ്ഞാനത്തിന്റെ കാര്യത്തിലും മനുഷ്യന്‍ അതിനോട് നീതി പുലര്‍ത്തേ ണ്ടതുണ്ട്.
ക്രമരഹിതമായ അറിവും അതിനായുള്ള അന്വേഷണവും നയിക്കുന്നത് തന്നോട് തന്നെയുള്ള അക്രമത്തിലേക്കായിരിക്കും.

‘സത്തക്ക്’ സ്വന്തത്തിനു തന്നെ  പ്രയോജനപ്പെടുന്ന തരത്തില്‍ മുന്‍ഗണനാക്രമങ്ങള്‍ തിരിച്ചറിയുക. ചുരുക്കിപ്പറഞ്ഞാല്‍ വ്യക്തിയില്‍ സന്തുലിതത്വം നിലനിര്‍ത്തുന്ന തരത്തില്‍ ജ്ഞാനത്തെ ക്രമീകരിക്കുക. ഏത് ജ്ഞാനത്തെ എവിടെ, എങ്ങനെയാണ് സ്ഥാപിക്കേണ്ടത് എന്നറിയുന്നതാണ് യുക്തി.

കരാര്‍ ലംഘിക്കുന്ന ഒരാള്‍ തനിക്കുതന്നെ വലിയ ദുരന്തം വരുത്തിവെക്കുകയാണ് എന്ന പോലെ അക്രമം പ്രവര്‍ത്തിക്കുക വഴി ദൈവത്തെ ധിക്കരിക്കുകയും നിഷേധിക്കുകയും ചെയ്യുന്നയാള്‍ ദൈവവുമായുള്ള ഉടമ്പടി ലംഘിക്കുന്നതിലൂടെ തന്നോട് തന്നെ അന്യായം പ്രവര്‍ത്തിക്കുകയാണ്.