Friday, 2 November 2012

വ്യക്തമായ അദ്ധ്യാപനങ്ങള്‍.



അടിസ്ഥാനപരായി 3 തത്ത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. ഒന്നാമതായി, അള്ളാഹു വുമായുള്ള തങ്ങളുടെ ബന്ധം നന്നാക്കിത്തീര്‍ത്ത് വിശ്വസ്തതയോടും വിനയത്തോടും അവന്‌ കീഴ്പ്പെടുക. രണ്ടാമതായി, അവനെ ആരാധിക്കുക. ( ഖുര്‍ആന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ കേവലം ചുണ്ടുകളില്‍ ഉരുവിടുന്ന ആരാധനയല്ല ഉദ്ദേശിക്കുന്നത്‌. മറിച്ച്‌ അള്ളാഹുവിന്റെ  ഗുണങ്ങള്‍ അവന്റെ നിയമങ്ങള്‍ക്ക് വിധേയമായി  സ്വന്തം ജീവിതത്തില്‍ സന്നിവേശിപ്പിക്കേണ്ടതാണ്‌. മൂന്നാമ തായി, മനുഷ്യസമൂഹത്തെ സേവിക്കുകയും തങ്ങള്‍ക്ക്‌ നല്‍കപ്പെട്ടതില്‍ നിന്ന് ജനങ്ങള്‍ക്ക്‌ നിര്‍ലോഭമായി ചെലവഴിക്കുകയും ( വ്യയം ) ചെയ്യേണ്ടതാണ്.



സത്യം ഇസ്‌ലാമിന്‍റെ മാത്രം കുത്തകയായി വിശുദ്ധ ഖുര്‍ആന്‍ അവകാശപ്പെടുന്നില്ല. ഇത്‌ എല്ലാ സമൂഹങ്ങള്‍ക്കും  അവകാശപ്പെട്ടതാണ്‌. എല്ലാ സമൂഹങ്ങളുടെയും  ആരംഭത്തിലും അതിന്‍റെ വളര്‍ച്ചയിലും ഈ അടിസ്ഥാനപരമായ തത്വം തന്നെയായിരുന്നു ലോകത്ത്‌ പ്രത്യക്ഷപ്പെട്ടത്‌. ഈ അടിസ്ഥാനതത്വം തികച്ചും മനുഷ്യ പ്രകൃതിയ്ക്ക്‌ യോജിച്ചതുമായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ ഇതിനെക്കുറിച്ച്‌ പറയുന്നത്‌ ‘ദീനുല്‍ഖയ്യിമ’ എന്നാണ്‌.


ഖുര്‍ആനിലെ നിയമങ്ങള്‍ ഒരു രാജ്യത്തെ നിയമമാക്കുവാന്‍ സാധ്യമാണോ എന്നുള്ളതിനെക്കുറിച്ചാണ്‌. അത്‌ തികച്ചും അസാദ്ധ്യമാണെന്നേ പറയുവാനുള്ളൂ.


ഇപ്പോള്‍തന്നെ ജനങ്ങള്‍ ഖുര്‍ആനില്‍ നിന്ന് എത്രയോ അകലത്താണ്‌ നിലയുറപ്പിച്ചിരിക്കുന്നത്‌. രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും കാപട്യമാണ്‌ മുന്നിട്ടുനില്‍ക്കുന്നത്‌. അപ്പോള്‍ എങ്ങനെയാണ്‌ സത്യസന്ധത തഴച്ചുവളരുക? അത്തരം സമൂഹത്തില്‍ ഖുര്‍ആനിക വചനങ്ങള്‍  ജനഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാമോ?.


വിശുദ്ധ ഖുര്‍ആന്‍ അവകാശപ്പെടുന്ന ‘ദീനുല്‍ ഫിത്‌ര്‍'. ഇതിന്‍റെ അര്‍ത്ഥം, ഒരു വിശ്വാസമോ നിയമമോ മനുഷ്യപ്രകൃതി അടിസ്ഥാനമാക്കിയുള്ളതായിരിക്കണം എന്നാണ്‌.


അല്ലാഹുവിന്‍റെ ആജ്ഞയും അതിന്‍റെ നിര്‍വ്വഹണവും അടിസ്ഥാനപരമായി മനുഷ്യപ്രകൃതിയില്‍ ലീനമായിക്കിടക്കുന്നുവെന്നതിനാല്‍ മനുഷ്യന്റെ ജീവിത വ്യവഹാരങ്ങക്കുള്ള നിയമം അതിനനുസൃതമായിരിക്കണം.


കാലത്തിന്‍റെ കുത്തൊഴുക്കാലും മതാദ്ധ്യാപനങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ സംഭവിച്ചതിനാലും അത്‌ ശുദ്ധീകരിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ഒരു പുതിയ വിശ്വസത്തിന്‍റെ ആവശ്യമില്ല.



‘ദീന്‍’ എന്ന വാക്ക്‌ എല്ലാ തത്ത്വശാസ്ത്രങ്ങളേയും സംബന്ധിച്ചുള്ളതാണ്‌; അത്‌ മതപരമോ ഭൌതീകമോ ഏതായാലും.


ഖുര്‍ആന്‍ പറയുന്നത്‌ 'ലാ ഇക്‌റാഹ ഫിദ്ദീന്‍' - ദീന്‍ കാര്യത്തില്‍ യാതൊരു നിര്‍ബന്ധവുമില്ല– എന്നാണ്. ഇത്‌ വിശുദ്ധഖുര്‍ആന്‍റെ വ്യക്തമായ പ്രഖ്യാപനമാണ്‌.


ഖുര്‍ആനിന്റെ ആധികാരികമായ എല്ലാ സിദ്ധാന്തങ്ങളും നബിതിരുമേനി (സ) ജീവിതത്തില്‍ പ്രയോഗവത്ക്കരിച്ചതാണ്‌. തിരുമേനി ഖുര്‍ആനിന്റെ  ജീവിക്കുന്ന മാതൃകയായിരുന്നു.


നബിതിരുമേനി(സ)യുടെ ജീവിത മാതൃകയേ ഖുര്‍ആനിലൂടെ  നിലകൊള്ളുന്നത്‌ അതിനാല്‍ ഖുര്‍ആനെ  സ്വീകാര്യമായിരിക്കയുള്ളു.


വ്യക്തമായ അദ്ധ്യാപനങ്ങള്‍ ഖുര്‍ആനിലൂടെ  നല്‍കിയിട്ടും ദൈവവിശ്വാസികള്‍  എന്തിനാണ് അവരുടെ ദീന്‍  അധികാരത്തിന്‍റെ പിന്‍ബലം കൊണ്ട്‌ മാത്രം പ്രസക്തമാവുന്ന ഭരണനിയമങ്ങളാക്കി മാറ്റാന്‍ ശ്രമിക്കുന്നത്‌? രാജ്യത്തിലെ ഭരണഘടനമാക്കാതെ തന്നെ അവര്‍ക്ക്‌ സ്വന്തം ജീവിതത്തില്‍ അത്‌ പ്രയോഗവത്ക്കരിച്ച്‌ കാണിക്കാമല്ലോ.



ലോകത്ത്‌ പ്രത്യക്ഷപ്പെട്ട പ്രവാചകന്‍മാരില്‍ മഹാഭൂരിഭാഗവും ഒരു നിയമസംഹിതയുമായി വന്നവരായിരുന്നില്ല. മുമ്പ്‌വന്ന പ്രവാചകന്‍മാരുടെ മതനിയമതത്ത്വങ്ങള്‍ നടപ്പാക്കാനും വ്യാഖ്യാനിക്കുവാനും പ്രയോഗവത്ക്കരിക്കുവാനുമാണ്‌ അവര്‍ ശ്രമിച്ചിരുന്നത്‌.

ഒരുമയോടെ പ്രവര്ത്തിച്ചാല്.



ഇസ്ലാം  എന്നത് ഒരു ബലം കൂടിയാണ് . കച്ചവടമാണ്  ഒരു നാടിന്റെ സാമ്പത്തിക ശക്തി. അതുകൊണ്ടാണ് സമൂഹം പുരോഗതിയിലേക്ക് നടക്കുന്നത്. സേവനമാണ് കച്ചവടത്തിന്റെ  അടിസ്ഥാനം.


ഒരുമയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ സമൂഹത്തിന്റെ സുസ്ഥിരത നിലനില്‍ക്കൂ. ഇവിടെയാണ് കര്‍മ്മത്തിന്റെ പ്രാധാന്യം വരുന്നത്. ഓരോരുത്തരും അവരവരുടെ കര്‍മ്മത്തോട് ഉത്തരവാദപ്പെട്ടിരിക്കുന്നു.


“അറിവുള്ളവന്‍” (അദ്ധ്യാപകന്‍, വൈദ്യന്‍, ഭാഷാപണ്ഡിതന്‍ )
“ധൈര്യമുള്ളവന്‍” (രാജാവ്, പടയാളി ) “(കച്ചവട) ബുദ്ധിയുള്ളവന്‍”
“ത്യാഗി ” ( സേവന സന്നദ്ധത്യുള്ളവന് ) ഈ നാല് ഭാഗവും ഒരുമയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ സമൂഹത്തിന്റെ സുസ്ഥിരത നിലനില്‍ക്കൂ.


പതിനായിരം കടലാസുപൂക്കള്‍ ചേര്‍ന്നാലും ഒരു സത്യമായ പൂവ് ആവുകയില്ല . ഇതുപോലെ ആയിരക്കണക്കിന് പല്ലു കാട്ടിയാലും അത് ഒരു പുഞ്ചിരി, മന്ദഹാസമായിത്തീരുകയില്ല. ഇതേ പോലെ ബോധ്യപ്പെടാത്ത വിശ്വാസം ഒരു സമൂഹമാവുകയില്ല .


ഖുര്‍ആന്റെ ഭാഷയില്‍ ചിന്തകന്‍മാരെന്നു പറഞ്ഞാല്‍ സൂക്ഷ്മതയെ അറിയുന്ന ജ്ഞാനികള്‍ എന്നാണ് .



ശരീരത്തിനേയും ആത്മാവിനേയും ഒരുപോലെ മാനിക്കുന്നതായിട്ടുള്ള ഒരു ജീവിത സമ്പ്രദായം നമുക്കാവശ്യമാണെന്നുണ്ടെങ്കില്‍ കുഞ്ഞായിരിക്കുമ്പോഴെ അങ്ങനെയുള്ള ഒരു സമീപനം ജീവിതത്തോട് ഉണ്ടാക്കുവാന്‍ മതാപിതാക്കള്‍ക്ക് സാധിക്കേണ്ടതുണ്ട്‌ . അമ്മയെന്തു പഠിപ്പിക്കണം. അച്ഛനെന്തു പഠിപ്പിക്കണം, ഗുരുവെന്തു പഠിപ്പിക്കണം അതെല്ലാം നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു.



അല്ലാഹു - ദൈവം -  എന്നു പറഞ്ഞാല്‍ എല്ലാറ്റിനെയും ഉള്‍കൊള്ളുന്നതായിട്ടുള്ള ഒരു മഹാസത്യം എന്നാണ് . സത്യത്തിന് പല പല ഭാവങ്ങളുണ്ട്. ഒരു പൂമാല, മാല എന്നു പറയുന്നതിനകത്ത് പലതരം  പൂക്കളുണ്ട്. പൂക്കള്‍ മാത്രമല്ല നാം കാണാതെ, ആ പൂക്കളെയെല്ലാം കോര്‍ത്തു കെട്ടിയിരിക്കുന്ന ഒരു നാരും അതിനകത്തുണ്ട്. നൂലും അതിന്റെ പിന്നിലുണ്ട്. ഇങ്ങനെ നാനാത്ത്വത്തെയെല്ലാം ഏകീകരിക്കുന്നതായ ഒരു തത്ത്വം അതിനുള്ളിലിരിക്കുന്നു. ഇതുപോലെ എല്ലാറ്റിനെയും ഉല്‍ക്കൊളളുന്നതായ ഒരു പരമാര്‍ത്ഥത്തെ നാം “എല്ലാം” ( അല്ലാഹു ) എന്നും പറയുന്നു. മലയാളത്തില്‍ എല്ലാം എന്നു പറയുന്നതു തന്നെ ഇംഗ്ലീഷിലെ All . അപ്പോള്‍ All തന്നെ എല്ലാം എന്നു പറയുന്നത് . അല്ലാഹു എന്നു പറഞ്ഞാല്‍ വേറെ അര്‍ത്ഥമൊന്നുമില്ല. എല്ലാം എല്ലാമായിരിക്കുന്ന എന്ന്. സത്യമായിരിക്കുന്ന എല്ലാം എന്നാണ്, വെറും എല്ലാമെന്നല്ല. സത്യമായിരിക്കുന്നതെല്ലാം.



എവിടേയ്ക്കു നോക്കിയാലും സത്യമുണ്ട് അസത്യത്തെ വിട്ടു ഞാന്‍ നടക്കുകയില്ല എന്നു പറയുന്ന ആളുകളുടെ പേരാണ് മുഖ റ ബീങ്ങള്‍ ( അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ചവര്‍ ) എന്നു പറയുന്നത്.


ഓരോ വാക്കും പ്രവൃത്തിയും  കരുതിയേ സംസാരി ക്കാവൂ . അത് വിട്ടു പോവുന്ന ആള്‍ക്ക് വ്യഭിചാരി എന്നു പറയും. വഴിവിട്ടു പോവുന്നത്. വ്യഭിചര്യം എന്നു പറഞ്ഞാല്‍ വേശ്യാലയത്തില്‍ പോവണമെന്നൊന്നും അര്‍ത്ഥമില്ല. വഴി വിട്ടു പോകുന്നവന്‍.


വഴി വിടാതിരിക്കുന്നവന്‍. അപ്പോള്‍ വഴി വിടാതെ ജീവിക്കുന്ന ആള്‍ തക് വയുള്ളവര്‍ .


ഞാന്‍എല്ലാവരേയും വിട്ടു പോകേണ്ടവനാണ്, ഒറ്റയ്ക്കു വന്നു ഒറ്റയ്ക്കു തന്നെ പോകുകയും വേണം. അപ്പോള്‍ മരിക്കുന്ന സമയത്ത് ധനം വച്ചിരിക്കുന്ന അറയുടെതാക്കോലും മറ്റും പിടിച്ച് വിഷമിക്കാതെ ഇപ്പോഴെ തന്നെ അതങ്ങു താഴെ വച്ചേക്കാം. നമ്മുടെ കെട്ടുകളെല്ലാം ഇപ്പോഴെ താഴെ വച്ചേക്കാം എന്നു കരുതി നേരത്തെ എല്ലാം വിട്ടിട്ട് സൗമ്യനായിട്ട് ഉറങ്ങാന്‍ പോകുന്നതു പോലെ, അത്രയും ശാന്തതയോടെ മരണത്തെ പ്രാപിക്കാന്‍ തയ്യാറായി മരണത്തിനപ്പുറത്തെന്താണെന്ന് നമുക്കറിയാന്‍ പാടില്ലല്ലോ ? ഒരു പക്ഷേ ജീവിതത്തേക്കാള്‍ വലിയ എന്തെങ്കിലുമായിരിക്കാം. അതിലേക്കു നടന്നു പോവുന്നതിന്, ശാന്തനായിട്ട് പോകാനുള്ള പരിചയമെന്ന നിലയിലയാള്‍ ഒരു വിശ്വാസിയാവുംമ്പോഴും ബോധാമുള്ളവനായിരിക്കും .


ഒരു മനുഷ്യന്‍ ജീവിതകാലം മുഴുവനും തക് വയുള്ളവനായിരിക്കണം , എന്നു പറഞ്ഞാല്‍ ശരിയില്‍ നിന്ന് ഒട്ടും മാറി നടക്കാത്തവന്‍ആയിരിക്കണം എന്നാണ് .


ഖുര്‍ആനാണ്‌ വിദ്യാഭ്യാസത്തിന്റെ ഒരു മൂലതത്ത്വം എന്നു പറയുന്നത്. തെറ്റേത് ശരിയേത് എന്നറിയാനുള്ള ആ കഴിവ് വളര്‍ത്തിയെടുക്കുക എന്നത് കൊണ്ടാണ് .


നിത്യ അനിത്യ വസ്തു വിവേകമുണ്ടായിരിക്കണം. നിത്യമായതേത്, അനിത്യമായതേത്, നിത്യമായ മൂല്യമേത്, അനിത്യമായ മൂല്യമേത് . ഇതു രണ്ടും തിരിച്ചറിയാനുള്ള കഴിവ് നിനക്കുണ്ടായിരിക്കണം, ഇതാണ് ഖുര്‍ആന്‍ മനസ്സിലാകുന്നതിനുള്ള  ഒന്നാമത്തെ യോഗ്യത.

ഖുര്‍ആന്‍  മനസ്സിലാകുന്നതിനുള്ള  രണ്ടാമത്തെ യോഗ്യത എന്താണ് ? രണ്ടാമത് ശ്രദ്ധയുണ്ടായിരിക്കണം. സമാധാനമുണ്ടായിരിക്കണം.

ഒരിക്കലും നന്നാവില്ല. നന്നാവില്ല എന്ന വിചാരമുണ്ടായാല്‍ പിന്നെ എങ്ങനെ നന്നാവാന്‍ പോകുന്നു. നേരെ മറിച്ച് എത്ര വലിയ ദോഷങ്ങള്‍ ഇപ്പോള്‍ ഉണ്ടായിരുന്നാലും, മനുഷ്യനുണ്ടാക്കിയ തെറ്റുകള്‍ തന്നെയാണല്ലോ ഇതെല്ലാം. അതുകൊണ്ട് മനുഷ്യനീ തെറ്റുകള്‍ തിരുത്താനും സാധിക്കും എന്നു നാം തീരുമാനിക്കുകയാണെങ്കില്‍, നിരാശാബോധത്തിന്റെ ആവശ്യമില്ല.


തെറ്റുകള്‍ ഒന്നൊന്നായി തിരുത്താന്‍ കഴിയും. നമുക്കാദ്യമായിട്ടു വേണ്ടുന്നത് ഒരു ശുഭപര്യവസായി എന്നു പറയുന്നതായിട്ടുള്ള ബുദ്ധിയാണ്. ഇത് ശുഭമായിട്ട് പര്യവസാനിക്കും എന്ന ബുദ്ധിയോടു കൂടി നാം പ്രശ്‌നങ്ങളെ കൈയിലെടുക്കണം.


പണ്ടൊക്കെ നക്നതാ പ്രദര്‍ശനത്തിന്റെ   വേലിയേറ്റവും ഇറക്കവും പതിയെയായിരുന്നെങ്കില്‍ ഇന്ന് മറ്റെന്തിനേയും പോലെ അതിവേഗത്തിലാണ്.


എന്തും അന്ദമായി അനുകരിക്കുന്നവര്‍ക്ക്  പലപ്പോഴും അവര്‍ക്കു തന്നെ ദോഷമാവാറുമുണ്ട്.

പല വസ്ത്രങ്ങളും യുവതലമുറയ്ക്ക് ഇണങ്ങുന്നവ തന്നെ എന്നാല്‍ ഇതില്‍ ചില വില്ലന്‍മാരും കടന്നു വരുന്നുണ്ട്. ചില വസ്ത്രങ്ങള്‍ പ്രത്യേകിച്ച് സ്ത്രീകളുടെ ശരീരവടിവും പൊതുവേദികളില്‍ മറച്ചു വയ്‌ക്കേണ്ട പല ശരീര ഭാഗങ്ങളും  പ്രദര്‍ശിപ്പിക്കുന്നവയായാണ് .


ധരിക്കുന്ന വസ്ത്രം സഭ്യമാണോ അല്ലയോ എന്ന് സ്വയമൊന്ന് വിലയിരുന്നതുന്നത് നല്ലതാണ്. സ്വയം കോമാളി വേഷം കെട്ടാല്‍ ആരും ഇഷ്ടപ്പെടുകയില്ല.

എന്താണ് വ്യക്തിത്വം .



മിക്കവാറും എല്ലാ മനുഷ്യരിലും ഉള്ള  ഒരു പ്രശ്നം. ഒരു വ്യക്തി തന്റെ ജാതി, നിറം, വിദ്യാഭ്യാസം, തുടങ്ങി തനിക്ക് എന്തിന്റെയെല്ലാം അടിസ്ഥാനങ്ങളില്‍ എങ്ങനെയൊക്കെ  ചിന്തിക്കാമോ അങ്ങനെയെല്ലാം ചിന്തിച്ച് തന്നില്‍ത്തന്നെ ചുരുങ്ങി ഇല്ലാതായിത്തീരുന്നു.


 മറ്റുള്ളവരുമായി അന്തമായി അനുകരിച്ചു ജീവിക്കാതെ (നാം നമ്മില്‍ത്തന്നെ വിത്യസ്തതയുള്ളവരെന്ന് ) തന്നെ കുറിച്ച് തന്റെ സൃഷ്ടാവിന്റെ ഉധ്യശ്യമെന്താണോ അവ തിരിച്ചറിഞ്ഞു ജിവിയ്ക്കണം.


എന്താണ്  വ്യക്തിത്വം  എന്നു പറയുന്നത്? ഒരു വ്യക്തിയുടെ അകത്തളങ്ങളില്‍ നിന്നും വികാസം പ്രാപിച്ചു വളരേണ്ടതാണ് വ്യക്തിത്വം എന്നു പറയുന്നത്.


ഒരു വ്യക്തിയുടെ ലക്ഷ്യനിര്‍ണ്ണയത്തില്‍ വൈജ്ഞാനിക മേഖല , വൈകാരിക മേഖല , മനശ്ചാലക മേഖല വളര്‍ച്ചയുണ്ടാകേണ്ടവയാണ് .

ശാരീരിക വളര്‍ച്ചയോടൊപ്പം തന്നെ വളര്‍ച്ച പ്രാപിക്കേണ്ടതാണ് മാനസിക വളര്‍ച്ച.

വളര്‍ച്ചയുടെ എല്ലാ മേഖലകളിലും ഒരു ലക്ഷ്യം നിര്‍ണ്ണയിച്ച് കരുതേണ്ടതാണ്.


സ്വയം ചിന്തിക്കാന്‍ കഴിയുന്നവര്‍, ഗുണദോഷങ്ങളെ തിരിച്ചറിയുന്നവര്‍, പുതിയ അറിവുകള്‍ കണ്ടു പിടിക്കുന്നവര്‍, പരിശ്രമിക്കുന്നവര്‍, നന്നായി പെരുമാറുന്നവര്‍, ആതുരന്മാരില്‍ അനുകമ്പ തോന്നുന്നവര്‍ - ഇത്യാദി ഗുണലക്ഷണങ്ങള്‍ നല്ലബുദ്ധിയുള്ളവര്‍ക്കേ ഉണ്ടായിരിക്കൂ.


അല്പബുദ്ധികള്‍ , കാരണം കൂടാതെ കോപിക്കും, കാര്യമില്ലാതെ സംസാരിക്കും, അപരിചിതന്മാരെ വിശ്വസിക്കും, ആവശ്യമില്ലാത്ത ചുമതല വഹിക്കും, മനോരാജ്യം കൊണ്ട് ധനികരാകും, അലസരായിരിക്കും, വിടുവാ പറയും, ബലവാന്മാരോട് മത്സരിക്കും, സാധുക്കളെ ഉപദ്രവിക്കും, വിദ്വാന്മാരോട് മത്സരിക്കും, മിത്രത്തെ ദ്വേഷിക്കും, സ്വാര്‍ത്ഥരായിരിക്കും, അസൂയപ്പെടും, ഏതു കാര്യത്തിനും കയര്‍ക്കുന്നവരും , സ്നേഹിക്കുന്നവരെ ശത്രുക്കളാക്കുന്നവരുമായിരിക്കും .


സ്നേഹവും ഐക്യതയും പ്രഖ്യാപിച്ചിട്ട് ഇരു വശത്തും നില്‍ക്കുന്നവര്‍ വക്രബുദ്ധിക്കാരാണ് .


സത്യത്തോടു മത്സരിക്കുന്നവര്‍, നീതിയും ന്യായവുമൊന്നും താല്പര്യമില്ലാത്തവര്‍. ഇവര്‍ ദുര്‍ബുദ്ധികളായിരിക്കും .


നികൃഷ്ടബുദ്ധിയുള്ളവരാണ്  ഉചിതമല്ലാത്തതു ചെയ്യുന്നത്.



പ്രയോജനമില്ലാത്ത എന്ത് പ്രവര്‍ത്തനവും  വ്യര്‍ത്ഥ ബുദ്ധി മൂലമാണ് .

 
പാപം ചെയ്യുന്നത് മൂലം അന്ധബുദ്ധിയാകുകയാണ് ചെയ്യുന്നത് . അന്ധതകളെ അതിജീവിക്കാന്‍ ഖുര്‍ആനിലേക്ക് മടങ്ങാം .



ശിശു, ബാലന്‍, കുമാരന്‍ , യൌവനക്കാരന്‍, പുരുഷന്‍  , മൂപ്പന്‍, വൃദ്ധന്‍, ഈ  7 കാലഘട്ടങ്ങളില്‍ക്കൂടി കടന്നുപോകുന്ന മനുഷ്യന് അതാതുഘട്ടങ്ങളില്‍ വിവിധതരത്തിലുള്ള ചിന്തകളും, വിചാരങ്ങളും രൂപഭാവ വ്യത്യാസങ്ങളും ഉണ്ടാകുന്നതായി കാണാം. നാമറിയാതെതന്നെ നമ്മില്‍ പല മാറ്റങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു.  


പരിഹാസികള്‍ , ഭിന്നത ഉണ്ടാക്കുന്നവര്‍ , പ്രാകൃതന്മാര്‍ , ആത്മാവില്ലാത്തവര്‍, ഇത്തരം പ്രവ്ര്‍ത്തികളുള്ളവര്‍. കേവല  ജഡികമനുഷ്യന്റെ സകല ഭാവങ്ങളും ഉള്‍കൊള്ളുന്നവരാണ് .

Thursday, 1 November 2012

ആത്മവിശ്വാസത്തിന്റെ ഉടമ.



വിശ്വാസികള്‍ അവരുടെ വിശ്വാസം ദൃഡമാക്കുന്നതിനു വേണ്ടി അന്വേഷിക്കുന്ന വഴികള്‍, തങ്ങളുടെ  ന്യായ ശാസ്ത്രമായി ഇപ്പോഴും കൊണ്ട് നടക്കുന്നത് പഴയ ഖുര്‍ആനിതര ഗ്രന്ഥങ്ങളിലെ  നിഗമനങ്ങളാണ്. ജനങ്ങളുടെ സാക്ഷരത  പഴയതില്‍  നിന്നൊക്കെ ഒരു പാട് മുമ്പോട്ട് പോയിട്ടും ഖുര്‍ആനിന്റെ അവകാശികള്‍ എന്ന് ഊറ്റംകൊള്ളൂന്നവര്‍  ഇപ്പോഴും പഴയ പടി തന്നെ.



സാമൂഹിക ഘടനയിലെ ഏറ്റവും ചെറിയ യൂണിറ്റാണ്‌ കുടുംബം. ഇതിന്റെ സുസംഘടിതമായ പെരുക്കങ്ങളാണ്‌ മറ്റുള്ളതെല്ലാം.


വ്യക്തിയുടെ ഏറ്റവും തീവ്രവും ഇഴയടുപ്പമുള്ളതുമായ പാരസ്പര്യം സാര്‍ത്ഥകമാകുന്നത്‌ കുടുംബത്തിനുള്ളിലാണ്‌.



വ്യക്തികളുടെ ആന്തരികതയെ ഏറ്റവും അഗാധമായി സ്പര്‍ശിക്കുന്ന ജൈവരൂപം. സ്നേഹവും ക്ഷമയും ത്യാഗവും അതിന്റെ ഏറ്റവും ആര്‍ദ്രമായ തനിമയോടെ സന്നിഹിതമായിരിക്കുന്ന ഒരു പാരസ്പര്യം. മനുഷ്യന്റെ ഉജ്ജ്വലവും ഉദാത്തവുമായ ഈടുവയ്പ്പുകളിലെല്ലാം കുടുംബത്തിന്റെ സംഭാവനയുണ്ട്‌.


കുടുംബമെന്ന സ്ഥാപനം എല്ലാവശങ്ങളില്‍ നിന്നും വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലമാണ്‌ നമുക്കുമുന്നിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നത്‌. കേരളീയ സമൂഹത്തില്‍ കൂട്ടുകുടുംബങ്ങള്‍ വിഘടിച്ച്‌ രൂപപ്പെട്ട അണുകുടുംബങ്ങള്‍ക്ക്‌ ക്രമേണ പ്രതിരോധശക്തി കുറഞ്ഞുവരികയാണെന്ന്‌ കുടുംബത്തെ കുറിച്ചു ഖുര്‍ആന്റെ പരാമര്‍ശം വിലയിരുത്തുമ്പോള്‍ മനസ്സിലാകുന്നു.



കാര്‍ഷികവ്യവസ്ഥയില്‍ നിന്നും കാര്‍ഷിക-വ്യവസായിക അവസ്ഥയിലേക്ക്‌ സമൂഹം നീങ്ങിയത്‌ കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ചയെ അനിവാര്യമാക്കി.

ആധൂനീക സംസ്കാരീക ജീവിതത്തില്‍ രൂപപ്പെട്ട അണുകുടുംബം ഒരോരുത്തരും ജോലിചെയ്ത്‌ കുടുംബം പോറ്റുന്ന നവസമ്പ്രദായത്തിന്‌ ഇണങ്ങിയതാണെങ്കിലും കൂട്ടുകുടുംബങ്ങളില്‍ നിലവിലിരുന്ന സുരക്ഷിതബോധം നിലനിര്‍ത്താന്‍ അതിനായില്ല.


കാര്‍ഷികഘടനയില്‍ കൂട്ടുകുടുംബത്തിന്റെ പൊതുസ്വത്ത്‌ എല്ലാവര്‍ക്കുമായി വിനിയോഗിക്കപ്പെടുകയായിരുന്നു. ഏറിയും കുറഞ്ഞുമാണെങ്കിലും കൂട്ടുകുടുംബത്തിലെ അംഗങ്ങള്‍ക്കിടയില്‍ ഒരുതരം സാമ്പത്തിക സമത്വം നിലനിന്നിരുന്നു.


ജീവസന്ധാരണത്തിനായി ഓരോരുത്തരും വ്യതിരിക്തങ്ങളായ തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയതോടെ കൂട്ടുകുടുംബം ചിതറി രൂപപ്പെട്ട അണുകുടുംബങ്ങള്‍ ഓരോന്നും വ്യത്യസ്ത സാമ്പത്തിക നില ഉള്ളവയായി പരിണമിച്ചു.


സ്വാര്‍ത്ഥചിന്ത അണുകുടുംബങ്ങളെ ഒറ്റയ്ക്ക്‌ നില്‍ക്കാനും സുഖസന്തോഷങ്ങള്‍ അതിനുള്ളില്‍ത്തന്നെ തേടാനും പ്രേരിപ്പിച്ചു. അങ്ങിനെയാണ്‌ ഒരേഉദരം പങ്കുവച്ചര്‍ക്കിടയില്‍പ്പോലും അകല്‍ച്ചയുടെ കളകള്‍ പെരുകി വന്നത്‌.



ബന്ധുക്കളും പൊതുസമൂഹവും കുടുംബങ്ങള്‍ക്ക്‌ കെട്ടുറപ്പിനും അതിജീവനത്തിനുമായി നല്‍കിയിരുന്ന ഊന്നുവടികള്‍ ക്രമേണ അപ്രത്യക്ഷമായി. ദാമ്പത്യബന്ധങ്ങളിലെ ഘര്‍ഷണങ്ങളും വിള്ളലുകളും പരിഹരിച്ച്‌ അതിനെ സദാ പ്രവര്‍ത്തനസജ്ജമാക്കി നിലനിര്‍ത്താന്‍ ഉത്സാഹിച്ചിരുന്ന ബന്ധുക്കളും അയല്‍വാസികളും അണുകുടുംബങ്ങള്‍ക്ക്‌ അസ്വീകാര്യരായി.



ടെലിവിഷന്റെ കടന്നുവരവോടുകൂടി കുടുംബത്തിനുള്ളിലെ ആശയവിനിമയങ്ങളും സമ്പര്‍ക്കങ്ങളും പേരിനുമാത്രമായി ചുരുങ്ങി. പരസ്പരം മിണ്ടാതെ, കാണാതെ ടെലിവിഷന്‍ സ്ക്രീനില്‍ ശ്രദ്ധയൂന്നിയിരിക്കുന്നതില്‍ അണുകുടുംബങ്ങള്‍ സന്തോഷം കണ്ടെത്തി.


ഹൃദ്യമായ പങ്കുവയ്ക്കലുകളുകളും കൊടുക്കല്‍ വാങ്ങലുകളും ഭാവിയെ നിര്‍മ്മിക്കാനുദ്ദേശിച്ചുള്ള കൂട്ടായ യത്നങ്ങളും കുടുംബത്തിന്‌ പുറത്തുള്ളവരെയും ചേര്‍ത്ത്‌ പണിയുന്ന സാമൂഹിക പാലങ്ങളുമാണ്‌ കുടുംബത്തെ ഒരുമിച്ച്‌ നിര്‍ത്തുന്ന പശിമയും പ്രാണവായുവും എന്നത്‌ ആധൂനീക സംസ്കാരീക ജനത എന്ന് ഊറ്റംകൊള്ളുന്ന വ്യക്തികള്‍  സൌകര്യപൂര്‍വം ഇതെല്ലാം വിസ്മരിച്ചു.


വ്യക്തികള്‍ വെള്ളം കയറാത്ത സ്വകാര്യ അറകളായി സ്വയം നിര്‍ണ്ണയിച്ചപ്പോള്‍ നഷ്ടമായത്‌ കുടുംബത്തിന്റെ വേരുകളും ഊന്നുകളുമായിരുന്നു. അദ്ധ്യാത്മികതയും ദൈവാരാധനയും വെറും ചടങ്ങുകളായി.


തീഷ്ണമായ മതബോധമുള്ളവര്‍ക്ക്‌ അന്യമതസ്പര്‍ദ്ധയുടെ വിഷം കുടിക്കാനുള്ള വേദിയായി ആരാധനാവേളകള്‍. ഇനിയും കുറച്ചുപേര്‍ മാനസികമായ ഭാരം ഇറക്കിവയ്ക്കാനുള്ള ഒരു കൃത്രിമ അത്താണിയായി കേവലം ചില ആചാരങ്ങള്‍ തെരഞ്ഞെടുത്തു .


സ്വന്തം ആന്തരികതയെ നിര്‍ണ്ണയിക്കാനും മനുഷ്യോന്മുഖമായി വികസിപ്പിക്കാനുമുള്ള ഔഷധമെന്ന സ്ഥാനം ഖുര്‍ആനില്‍ നിന്നും മറ്റുപലതിലെക്കും നിന്നും ചോര്‍ന്നതോടെ വ്യക്തി ജലോപരിതലത്തിലെ പാഴ്‌വസ്തുവായി. വേരും കതിരും ഊന്നും നഷ്ടമായ പൊങ്ങുതടി. സ്വന്തം വ്യക്തിത്വം തിരിച്ചറിയാത്ത കപട ആത്മവിശ്വാസത്തിന്റെ ഉടമ.

ഏകദൈവാരാധന.



വിശ്വസിക്കുന്നതായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്‌. ഒന്ന്‌ വിശ്വസിക്കുകയും ആ വിശ്വാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം മറ്റൊന്നില്‍ സമര്‍പ്പിക്കുകയും ചെയ്യുന്നത്‌ ഒരു സത്യവിശ്വാസിക്ക്‌ ഭൂഷണമല്ല.

പ്രപഞ്ചത്തിനൊരു ദൈവമുണ്ടെന്ന്‌ വിശ്വസിക്കുന്ന ദൈവവിശ്വാസികളിലധികവും കേവല ആചാരങ്ങളും അനുഷ്ടാനങ്ങളും , മന്ത്രങ്ങളും , സ്ത്രോത്രങ്ങളും ഒഴികെ  വിശ്വാസത്തിന്റെ മര്‍മമായ ആരാധനയും ( ദൈനംദിന ജീവിതത്തിലെ സര്‍വ്വ പ്രവര്‍ത്തനങ്ങളും ) ആരാധനയുടെ മജ്ജയായ പ്രാര്‍ഥനയും ദൈവേതരശക്തികള്‍ക്ക്‌ ( നാണയം , ഇന്ധനം , വൈധ്യുധി , സര്‍ക്കാര്‍ , കേന്ദ്ര ഗവര്‍മെന്റുകള്‍ , സര്‍ക്കാര്‍ സര്കാരിതര നിയമങ്ങള്‍ , മറ്റു നിയമനിരമാന സഭകള്‍ , കൂടാതെ സങ്കല്‍പ്പങ്ങളും , ഊഹങ്ങളും , ചില പ്രത്യാക ആചാരങ്ങളും ) സമര്‍പ്പിക്കുക എന്ന വിരോധാഭാസം ചെയ്‌തുകൊണ്ടിരിക്കുന്നു.


ഒരു വിശ്വാസി അവന്റെ ജീവിത വ്യവഹാരങ്ങള്‍ മുഴുവനും അവതരിപ്പിക്കേണ്ടത്‌ അതിന്റെ പ്രമാണമായ ഖുര്‍ആനിലൂടെയായിരിക്കണം.


ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്ന പ്രമാണങ്ങള്‍ ആദര്‍ശ വ്യതിചലനത്തിന്നനുസൃതമായി മാറ്റത്തിരുത്തലുകള്‍ക്ക്‌ വിധേയമാക്കാന്‍ മതപുരോഹിതരുള്‍പ്പെടെ  ആധൂനീക ഖുര്‍ആന്‍ വ്യക്യതാക്കള്‍ പോലും ശ്രമിച്ചിട്ടുണ്ട്‌.


ജീവന്റെ മാര്‍ഗം പഠിപ്പിക്കുമ്പോള്‍ അല്ലാഹുവിന്റെ  ഏകത്വം അറിഞ്ഞിരിക്കണമെന്നാണ്‌ ഖുര്‍ആന്റെ കല്‌പന. പറയുക: അല്ലാഹു അവന്‍ ഏകനാണ്‌. അല്ലാഹു നിരാശ്രയനാണ്‌. എവര്‍ക്കും ആശ്രയനുമാണ്‌. അവന്‌ പിതാവില്ല, പുത്രനില്ല, അവന്‌ തുല്യനായി ആരുമില്ല'' (വി.ഖു 112:1-4).

ബഹുദൈവത്വം ( വ്യക്തിയുടെ സ്വന്തം രക്ഷാ സിക്ഷകള്‍ക്ക് ദൈവേതര ശക്തികളെ കൂട്ടുപിടിക്കല്‍- ശിര്‍ക്ക് ചെയ്യല്‍ - ) എന്ന പ്രയോഗത്തിന്‌ ചരിത്രത്തില്‍ ഒരു പ്രസക്തിയുമില്ല.



അല്ലാഹുവിന്റെ ഏകത്വവും അദ്വിതീയതയും വിശദീകരിക്കുകയാണെങ്കില്‍ ദൈവബന്ധം സ്ഥാപിക്കുന്ന അതിപ്രധാനമായ ആരാധന ( ദൈനംദിന ജീവിതത്തിലെ സര്‍വ്വ പ്രവര്‍ത്തനങ്ങളും )  ഏകനായ അല്ലാഹുവിനു  മാത്രമേ നല്‌കാവൂ എന്ന മുഖ്യസന്ദേശവും ഖുര്‍ആനില്‍ ഊന്നിപ്പറയുന്നുണ്ട്‌.

വിശ്വാസത്തിലെ വ്യതിയാനം മുഹമ്മദ്‌ നബി(സ)യുടെ കാലത്തും ജനങ്ങളില്‍ സംഭവിച്ചിട്ടുണ്ട്‌. അതിനെതിരെയാണ് ഖുര്‍ആന്റെ സന്തേഷവുമായി  പ്രവാചകന്‍ വന്നിട്ടുള്ളത് .


മനുഷ്യന്റെ വിചാര വികാരങ്ങള്‍ ഉള്‍പ്പെടെ സര്‍വ്വ പ്രവര്‍ത്തനങ്ങളും ഏക ദൈവത്തിന്‌ സമര്‍പ്പിക്കുന്നതില്‍ വീഴ്‌ച വരുത്തിയവരും. പൗരോഹിത്യത്തിന്റെ അതിരുകടന്ന ഇടപെടലുകളാലും വിജാതീയ ആചാര, ആരാധന, അനുഷ്‌ഠാനങ്ങളെ തങ്ങളുടെ മതത്തിലേക്ക്‌ തങ്ങളുടെ രക്ഷാ സിക്ഷകള്‍ക്ക് മാനദണ്ടാമാകുകയും  ചെയ്‌തതിനാലും വിശ്വാസ-ആചാര-കര്‍മാനുഷ്‌ഠാനങ്ങളില്‍ നിരന്തര പരിണാമത്തിന്‌ വിധേയമായ സമൂഹത്തെ അവരുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും അതാതു സമൂഹത്തിന്റെ അലങ്കാരങ്ങള്‍ മാത്രമാണെന്നും , മനുഷ്യന്റെ കര്‍മ്മങ്ങള്‍ക്ക് അവ
മനദണ്ടമല്ല എന്നുകൂടി പഠിപ്പിക്കുകയായിരുന്നു പ്രവാചകന്‍ ചെയ്തിരുന്നത് .


വിവിധ വിഭാഗങ്ങളുടെ വിശ്വാസ-വ്യതിയാനങ്ങളെ അവലോകനം ചെയ്യുന്ന വിശുദ്ധ ഖുര്‍ആന്‍ യഹൂദ-ക്രൈസ്‌തവ വിശ്വാസത്തെ പലതവണ പരാമര്‍ശിക്കുകയും തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്‌.

പറയുക: വേദക്കാരേ, അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ക്ക്‌ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത വസ്‌തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്‌? ( നാണയം , ഇന്ധനം , വൈധ്യുധി , സര്‍ക്കാര്‍ , കേന്ദ്ര ഗവര്‍മെന്റുകള്‍ , സര്‍ക്കാര്‍ സര്കാരിതര നിയമങ്ങള്‍ , മറ്റു നിയമനിരമാന സഭകള്‍ , കൂടാതെ സങ്കല്‍പ്പങ്ങളും , ഊഹങ്ങളും , ചില പ്രത്യാക ആചാരങ്ങളും ഇന്ന്  എവകളെല്ലാം തന്നെയാണ് ആരാധനാ വസ്തുക്കളായി മാറിയിരിക്കുന്നത് .) അല്ലാഹുവാകട്ടെ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. വേദക്കാരേ, സത്യത്തിന്നെതിരായി നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്‌. മുമ്പേ പിഴച്ചുപോവുകയും ധാരാളം പേരെ പിഴപ്പിക്കുകയും സത്യമാര്‍ഗത്തില്‍ നിന്ന്‌ വ്യതിചലിക്കുകയും ചെയ്‌ത ഒരു ജനവിഭാഗത്തിന്റെ തന്നിഷ്‌ടങ്ങളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്‌.'' (വി.ഖു 5:76,77)



ഏകദൈവരാധന പോലുള്ള അടിസ്ഥാന ആശയങ്ങള്‍ തമസ്‌കരിക്കപ്പെട്ട്‌ പകരം പ്രവാചകാരാധനയും പുണ്യപുരുഷനോടുള്ള പ്രാര്‍ഥനയും അതാതു കാലത്തുള്ള വസ്തുക്കളെയും സങ്കല്‍പ്പങ്ങളെയും മഹത്വവല്‍കരിക്കുകയും , ദൈവീകത കല്പ്പികുകയും ചെയ്യുകയെന്ന തെറ്റായ പ്രവണത പരിവര്‍ത്തനം ചെയ്തു ജീവിത ദര്‍ശനത്തില്‍ മാറ്റം വരുത്തിയ സമൂഹത്തെ  തെളിമയാര്‍ന്ന വിശ്വാസത്തിന്റെ ആലയത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരാനും കൂടിയാണ്‌ ഖുര്‍ആനിന്റെയും അന്ത്യപ്രവാചകന്റെയും നിയോഗമെന്ന്‌ അള്ളാഹു ഖുര്‍ആനിലൂടെ അറിയിക്കുന്നുണ്ട്‌: ``വേദക്കാരെ, വേദഗ്രന്ഥത്തില്‍ നിന്ന്‌ നിങ്ങള്‍ മറച്ചുവെച്ചുകൊണ്ടിരിക്കുന്ന പലതും നിങ്ങള്‍ക്ക്‌ വെളിപ്പെടുത്തിത്തന്നുകൊണ്ട്‌ നമ്മുടെ ദൂതന്‍ (ഇതാ) നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നു. പലതും അദ്ദേഹം നിങ്ങള്‍ക്ക്‌ മാപ്പാക്കുകയും ചെയ്‌തിരിക്കുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു.'' (വി.ഖു 5:15)