Sunday, 4 November 2012

ഖുര്ആന് നല്‌കുന്ന താക്കീത്.



അനാചാരങ്ങളെ ആചാരങ്ങളാക്കി മാറ്റി സത്യമാര്‍ഗത്തില്‍ നിന്ന്‌ വ്യതിചലിക്കുന്ന വിപര്യയങ്ങളുടെ ചരിത്രം കേവല  മതവിശ്വാസികള്‍ എന്ന് പറയുന്നവരുടെ ലോകത്ത്‌ വിപുലമാണ്‌.


ഖുര്‍ആന്‍ നല്‌കുന്ന താക്കീത്‌ ഇതാണ് : `പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട്‌ നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്‌, മുമ്പേ പിഴച്ചുപോവുകയും ധാരാളം പേരെ പിഴപ്പിക്കുകയും ചെയ്‌ത ഒരു ജനതയുടെ തന്നിഷ്‌ടങ്ങളെ നിങ്ങള്‍ പിന്‍പറ്റരുത്‌. എന്തുകൊണ്ടെന്നാല്‍ ;
കേവലം ആചാരങ്ങളും അനുഷ്ടാനങ്ങളും മന്ത്രങ്ങളും പൂര്‍വീകരില്‍നിന്നു കടമെടുക്കുന്നത് ദൈവവിശ്വാസിയുടെ ആദര്‍ശത്തിന് മതിയാകുകയില്ല , മറിച്ചു ദൈവവിശ്വാസത്തില്‍ അടിയുറച്ച ആധര്‍ഷമാണെങ്കില്‍ അവന്റെ ആചാരങ്ങളും അനുഷ്ടാനങ്ങളും മന്ത്രങ്ങളും അവന് ഏറ്റവും സുന്ദരമായ അലങ്കാരങ്ങലാണ് .



ഖുര്‍ആന്റെ നിയമങ്ങളെ വിസ്‌മരിച്ച്‌ ഏത്‌ നീചമായ ആചാരങ്ങളെയും അനുകരിക്കുന്നതാണ്‌ വ്യതിയാനങ്ങളുടെ കാരണമെന്ന്‌ ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നു : ``അത്‌ അവരുടെ വായ കൊണ്ടുള്ള വര്‍ത്തമാനം മാത്രം. മുമ്പ്‌ അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയായിരുന്നു. ( ഖുര്‍ആന്‍ )



ആത്മീയ മോക്ഷത്തിന്‌ നിദാനമാകുന്നു ആചാരങ്ങളും ആഘോഷങ്ങളുമെല്ലാം എന്ന അബദ്ധ മിഥ്യാധാരണ  സ്ഥാപിതമാകേണ്ടതിന്‌ പ്രാമാണിക പിന്‍ബലം ഇല്ലതന്നെ. ഒരു വ്യക്തിയുടെയോ , ഗോത്രത്തിന്റെയോ , സമൂഹത്തിന്റെയോ , രാഷ്ട്രത്തിന്ടെയോ , ആചാരങ്ങളും അനുഷ്ടാനങ്ങളും അവരുടെ തിരിച്ചറിയുന്നതിനുള്ള അലങ്കാരചിന്നങ്ങലാണ് . മിത്തുകളിലും സങ്കല്‌പങ്ങളിലും അധിഷ്‌ഠിതമാകേണ്ടതല്ല ഇത്തരം മേഖലകള്‍.


ആചാരങ്ങളുടെയും അനുഷ്ടാനങ്ങളുടെയും മന്ത്രങ്ങളുടെയും എല്ലാം  ആധികാരികതയും പ്രാമാണികതയുമെല്ലാം ചര്‍ച്ചക്ക്‌ വിഷയീഭവിച്ചിട്ടുണ്ട്‌. ജീവിത സന്ദേശങ്ങളുടെ  ആധികാരിക സ്രോതസ്സ്‌ അതത്‌ മതങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അപൗരുഷേയങ്ങളെന്നവകാശപ്പെടുന്ന വേദഗ്രന്ഥങ്ങളാണ്‌.


ഒരു ആചാരവും ആരാധനയും ദിവ്യപ്രോക്തമാകണമെങ്കില്‍ അത്‌ സംബന്ധിച്ച്‌ വേദങ്ങളോ പ്രവാചകരോ പ്രതിപാദിച്ചിരിക്കണം. അല്ലാത്ത പക്ഷം അത്‌ പില്‍ക്കാലത്ത്‌ കടന്നുവന്ന അനാചാരങ്ങളാണെന്ന്‌ മനസ്സിലാക്കാം.

മാറ്റത്തിരുത്തലുകള്ക്ക് വിധേയമായ ഒരു രേഖയും ദൈവികമല്ല.



പ്രകൃതിപ്രതിഭാസങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് മൂഡവിശ്വാസികളായ  അപരിഷ്കൃതജനതയെക്കൊണ്ട് അനാചാരങ്ങള്‍ ചെയ്യിക്കുന്നത് . അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ചിന്താലേശമന്യേ ഇന്നും തുടരുന്ന മനുഷ്യര്‍ ഇന്ന് ഇതിനൊക്കെ മുടന്തന്‍ ന്യായങ്ങള്‍ കണ്ടെത്തി `ശാസ്ത്രീയത` സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.





അല്ലാഹുവിന്റെ പാശം ഒരുമയോടെ മുറുകെപ്പിടിക്കുക. നിങ്ങള്‍ ഭിന്നിച്ചു പോകരുത് ( ഖുര്‍ആന്‍ ) ഒരുമിക്കാന്‍ വേണ്ടി അല്ലാഹുവിന്റെ പാശത്തിന്റെ പിടിവിടുകയല്ല. അല്ലാഹുവിന്റെ പാശം പിടിക്കാന്‍ വേണ്ടി ഒരുമിക്കുകയാണ് വേണ്ടത്.


ഞാന്‍ ജനതയോടൊപ്പമാണ്, അവര്‍ നന്നായാല്‍ ഞാന്‍ നന്നാകും. അവര്‍ ചീത്തയായാല്‍ ഞാനും ചീത്തയാകും എന്നു പറയുന്ന അവസരവാദിയാവാതിരിക്കുക. മറിച്ച് ജനങ്ങള്‍ നന്നായാല്‍ അവരുടെ നന്മയില്‍ പങ്കാളിയാകാനും പിഴച്ചാല്‍ അവരുടെ പിഴവില്‍ നിന്ന് അകന്നുനില്‍ക്കാനും സ്വയം സന്നദ്ധനാവുക.


സകലപ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് വേണ്ടിയല്ല ഏതെങ്കിലും ഒരു പ്രശ്‌നം പരിഹരിക്കുന്നത്.



യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കെണ്ടതുണ്ട് . ആകാശങ്ങളെയും ഭൂമിയെയും സത്യതയോടെ സൃഷ്ടിച്ചത് അവനാണ്. ( ഖുര്‍ആന്‍ )


വിവരക്കേട് നിലനിര്‍ത്തുക എന്നതുതന്നെ ഖുര്‍ആനെ ധിക്കരിക്കലാണ്.


നിനക്ക് അറിയാത്തതിനെ നീ പിന്തുടരരുത്. നിശ്ചയം കണ്ണും കാതും മനസ്സും ചോദ്യം ചെയ്യപ്പെടും (ഖുര്‍ആന്‍ )





തങ്ങളുടെ നൂതന ആശയങ്ങള്‍ സമര്‍ഥിക്കുന്നതിന്‌ ധാരാളം പുതിയ വാദങ്ങള്‍ ഖുര്‍ആന്‍ വ്യാഖാതാക്കള്‍  ചമച്ചുണ്ടാക്കിയിട്ടുണ്ട്‌.



എത്രയെത്ര അബദ്ധജടിലമായ പുതിയ വാദമുഖങ്ങളാണ്‌ ഇവര്‍ ഖുര്‍ആന്റെ പേരില്‍ നിത്യേന ആവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നത്‌. ഇവയെല്ലാം ഒന്നുകില്‍ വിവരക്കേടാണ്‌ അല്ലെങ്കില്‍ പ്രമാണവിരുദ്ധമായി കെട്ടിച്ചമച്ചവയാണ്‌.


വിഷയം ശരിയായി പഠിക്കാതെ പുറംലേബലില്‍ മാത്രം ആകൃഷ്‌ടരായി വഞ്ചിതരാകാതിരിക്കാന്‍ ഖുര്‍ആനിക  പ്രമാണങ്ങളോട്‌ പ്രതിബദ്ധതയുള്ളവര്‍ ശ്രദ്ധിക്കുക.

വിഡ്‌ഢിത്തങ്ങള്‍ അംഗീകരിക്കാത്ത ലോകമുസ്‌ലിം പണ്ഡിതരും രാജ്യങ്ങളും ഭരണാധികാരികളും തുടങ്ങി എല്ലാവരും ഏതോ വന്‍പാപത്തിലോ കുഫ്‌റിലോ അകപ്പെട്ടതായാണ്‌ കപട വിശ്വാസികള്‍ ചിത്രീകരിക്കാറുള്ളത്‌.


പുരോഹിത വേഷം കെട്ടിയാല്‍ എന്ത് തോന്ന്യാസവും പറയാനുള്ള ലൈസന്‍സാണ് എന്നുകരുതരുത്. നാളെ നിങ്ങള്‍ അല്ലാഹുവിനെ നേരിടുന്നതിനു മുന്‍പ് തന്നെ ജനങ്ങളോട് ഉത്തരം പറയേണ്ടിവരും എന്നത് ഉറപ്പാണ്‌.

പ്രപഞ്ച സൃഷ്ടിപ്പില്‍ യാതൊരുവിധ ന്യൂനതയും കണ്ടത്താന്‍ നിങ്ങള്‍ക്ക്‌  സാധ്യമല്ല  , നിങ്ങളുടെ കണ്ണുകള്‍ തളര്‍ന്നു മടങ്ങിവരും. ( ഖുര്‍ആന്‍ )


വിവരക്കേടിനു ധൈര്യം കിട്ടിയാല്‍ ഉണ്ടാകുന്ന ആപത്ത്കളാണ് ഇന്ന് ആധൂനീക സാക്ഷര സമൂഹം അനുഭവിക്കുന്നത് .  ആല്ലാതെന്തു പറയാന്‍.

നേര്മാര്‍ഗത്തിനു വേണ്ടി തീരുമാനം മാറ്റുന്നതിന്‌ ലോകമനുഷ്യര്‍ക്കോ, മാറ്റം അംഗീകരിക്കുന്നതിന്‌ വ്യക്തികള്‍ക്കോ സമൂഹത്തിനോ സാങ്കേതികമായി യാതൊരു തടസ്സവുമില്ല.


ഖുര്‍ആന്‍ പറഞ്ഞ ഇബാദത്തിനെ  കുറിച്ചുള്ള  ചര്‍ച്ചകളെല്ലാം   തന്നെ എങ്ങുമെത്താതെ ഇന്നും കിടന്നു കറങ്ങി കൊണ്ടിരിക്കുന്നത്. രോഗത്തിന്റെ മൂലകാരണം മനസ്സിലാക്കാതെ ചികിത്സിക്കാന്‍ ഇറങ്ങി പുറപ്പെട്ട വൈദ്യന്‍മാരുടെ സ്ഥിതിയാണ്.


ഖുര്‍ആന്‍  പറഞ്ഞ പ്രകാരം ഭൂമിക്കു ഒരു കലണ്ടര്‍ ഉണ്ടെങ്കില്‍ അത്  പ്രപഞ്ച സത്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ സാധ്യമകയുള്ളൂ.  അത് മനുഷ്യന്‍ അഗീകരിച്ചാലും ഇല്ലെങ്കിലും ആ വ്യവസ്ടയനുസരിച്ചാണ് ഭൂമിയില്‍ മാസം മാറുന്നതും ദിവസം മാറുന്നതുമെല്ലാം. കാരണം അല്ലാഹു മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുന്‍പ് തന്നെ ആകാശ ഗോളങ്ങളെയും അതിലെ കാലഗണയും സംവിധാനിച്ചു.    


സ്വന്തം നീക്കുപോക്കുകള്‍ക്ക്‌ വേണ്ടി പലവട്ടം മാറ്റത്തിരുത്തലുകള്‍ക്ക്‌ വിധേയമായ ഒരു  രേഖയും ദൈവികമല്ല.


സാമാന്യ ബുദ്ധിക്കപ്പുറം മറ്റൊന്നും ആവശ്യമില്ല എന്നകാര്യം വിസ്മരിക്കാതെ, എന്നാല്‍ കൈയില്‍ കിട്ടിയത് (ഖുര്‍ആന്‍) നേരെ ചൊവ്വേ മനസ്സിലാക്കാതെ ഒരു പറ്റം പുരോഹിതന്മാരുടെ  വാക്കുകള്‍ കണ്ണടച്ച് വിശ്വസിച്ചു അല്ലാഹുവിന്റെ വിചാരണയെ നേരിടാം എന്നാരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍  അതൊരു  പരാജയമായിരിക്കും എന്നത് ഖുര്‍ആന്‍ കൊണ്ട് തന്നെ മനസിലാക്കാം.

Saturday, 3 November 2012

പിശാചിനെ തൃപ്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ.




സിഹ്റ് എന്നാൽ ചില മന്ത്രങ്ങളും ഉറുക്കുകളും വാക്കുകളും ജല്പനങ്ങളുമാണ്‌.


സിഹ്‌റിൽ പെട്ട ബഹുഭൂരിപക്ഷം പ്രവർത്തനങ്ങളും ശിർക്കിലൂടെയും, മോശം ആത്മാക്കളോടുള്ള സാമീപ്യത്തിലൂടെയും, അവർക്ക്‌ ഇഷ്ടമുള്ള പ്രവർത്തികൾ ചെയ്യുന്നതിലൂടെയും, അവരെ ആരാധനയിൽ പങ്കു ചേർക്കുന്നതിലൂടെയും അവർക്ക്‌ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെയുമാണ്‌ സാധിച്ചെടുക്കുന്നത്‌.

സാഹിറിനെയും അയാളെ പിൻപറ്റുന്നവരെയും ശിർക്കിലേക്കും കുഫ്‌റിലേക്കും നയിക്കുന്നതിനായി പിശാച് ചെയ്തു കൊടുക്കുന്ന സഹായങ്ങളിൽ പെട്ടതാണ്‌ സിഹ്റ്.


എല്ലാ അത്ഭുതപ്രവർത്തികളും കറാമത്താണെന്ന്‌ മനപാഠമാക്കിയിട്ടുള്ള പാമരജനങ്ങൾക്ക്‌ സിഹ്‌റും കറാമത്തും തമ്മിലുള്ള വ്യത്യാസം മനസ്സിലാകേണ്ടത്‌ അനിവാര്യമാണ്‌.


ഒരാള്‍ കാണിക്കുന്ന അത്ഭുതപ്രവർത്തികൾക്ക്‌ മുഅ്ജിസത്ത്‌ എന്നോ കറാമത്ത്‌ എന്നോ പേരും നൽകും! ഇതോടെ ഈ ‘കറാമത്തുകളിൽ’ വിശ്വസിക്കുന്ന ജനം ‘ഔലിയ’ക്ക്‌ പിന്നിൽ തടിച്ചു കൂടും. പിശാചിന്റെ നിയന്ത്രണത്തിൽ ചലിക്കുന്ന, ഔലിയ നിയന്ത്രിക്കുന്ന ജനം, നരകത്തിലല്ലാതെ മറ്റെവിടെയാണ്‌ എത്തിച്ചേരുക?


“സിഹ്റ്” പഠനത്തിലൂടെയും പരിശ്രമത്തിലൂടെയും ആർക്കും ചെയ്യാൻ സാധിക്കും; എന്നാൽ അവ മുഅ്ജിസത്തോ കറാമത്തോ അല്ല.


പിശാചിനെ തൃപ്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ സിഹ്റ് ആർക്കും പഠിച്ചെടുക്കാൻ സാധിക്കും.


ഒരു പ്രവാചകനും തന്റെ സ്വന്തം പരിശ്രമത്തിലൂടെ ഒരു മുഅ്ജിസത്തും കൊണ്ടു വരാൻ സാധിക്കില്ല.


ഒരു ദൂതന്നും അല്ലാഹുവിന്റെ അനുമതിയോട്‌ കൂടിയല്ലാതെ യാതൊരു മു​അ്ജിസത്തും കൊണ്ടുവരാനാവില്ല.


നമ്മുടെ നാട്ടിലെ മന്ത്രവാദികളും ആൾദൈവങ്ങളും ചെയ്യുന്ന പ്രവർത്തികൾ അവർ പഠനത്തിലൂടെ നേടിയെടുത്തതാണ്‌. അത്തരം പ്രവർത്തനങ്ങൾ പിശാചിന്റെ സഹായത്തോടെ അവർക്ക്‌ ഉദ്ദേശിക്കുമ്പോൾ പ്രാവർത്തികമാക്കാൻ സാധിക്കാറുമുണ്ട്‌; കാരണം തീർത്തും ഭൗതികമായ ഒരു കാര്യമാണ്‌ അവർ ചെയ്യുന്നത്‌.


മുഅ്ജിസത്തും കറാമത്തും ഒരു തെമ്മാടിയിൽ ഒരിക്കലും സംഭവിക്കുകയില്ല; സിഹ്റ് ഒരു തെമ്മാടിയിൽ നിന്ന്‌ മാത്രമേ ഉണ്ടാവൂ.


ജനങ്ങളിൽ ഏറ്റവും നല്ല ജീവിതവും ജനനവും രൂപവും സ്വഭാവവും സത്യസന്ധതയും മര്യാദകളും വിശ്വസ്തതയും ജീവിതവിരക്തിയും അനുകമ്പയും നൈർമല്യതയും ഉള്ളവരും, കള്ളങ്ങളിൽ നിന്നും വഞ്ചനകളിൽ നിന്നും അങ്ങേയറ്റം വിട്ടുനിൽക്കുന്നവരുമാണ്‌ പ്രവാചകന്മാർ.


തൗഹീദീ പ്രബോധനത്തിൽ സിഹ്‌റിനെ സംബന്ധിച്ച്‌ ബോധ്യപ്പെടുത്തലും, അതിനെ കുറിച്ച്‌ താക്കീത്‌ നൽകലും അനിവാര്യമാണെന്ന്‌.



സാഹിറന്മാർ മുഴുവനും കളവു പറയുന്നവരായിരിക്കും. അവരുടെ പ്രവർത്തനങ്ങളിൽ ശിർക്കോ അതിക്രമമോ നീചവൃത്തികളോ മതത്തിൽ അതിരുകവിയലുകളോ ബിദ്‌അത്തുകൾ പ്രവർത്തിക്കലോ പോലുള്ള തിന്മകളും തെമ്മാടിത്തങ്ങളും നിർബന്ധമായും ഉണ്ടായിരിക്കും. അതിനാലാണ്‌ പിശാച് അവരുടെ മേൽ ഇറങ്ങിയിരിക്കുന്നതും, അവനുമായി ഇവർ ബന്ധം വെച്ചു പുലർത്തിയിരിക്കുന്നതും. അവർ പിശാചിന്റെ ഔലിയാക്കളാണ്‌; പരമകാരുണികന്റെ ഔലിയാക്കളേയല്ല.



പരമകാരുണികന്റെ ഉൽബോധനത്തിന്റെ നേർക്ക്‌ വല്ലവനും അന്ധത നടിക്കുന്ന പക്ഷം അവന്നു നാം ഒരു പിശാചിനെ ഏർപെടുത്തികൊടുക്കും. എന്നിട്ട്‌ അവൻ (പിശാച്ച്‌) അവന്ന്‌ കൂട്ടാളിയായിരിക്കും. ( ഖുര്‍ആന്‍ )


ഖുർആനിൽ അവിശ്വസിക്കുകയും, അതിനെ സത്യപ്പെടുത്താതിരിക്കുകയും, അതിലെ കൽപ്പനകൾ പാലിക്കണമെന്ന്‌ വിശ്വസിക്കാതിരിക്കുകയും ചെയ്തവൻ (അല്ലാഹുവിന്റെ സ്മരണയിൽ നിന്ന്‌) തിരിഞ്ഞ്‌ കളഞ്ഞിരിക്കുന്നു.


ഒരു മനുഷ്യൻ അങ്ങേയറ്റത്തെ ഭൗതികവിരക്തിയോടെ രാത്രിയും പകലും മുഴുവൻ അല്ലാഹുവിനെ സ്മരിച്ചാലും, അവന്റെ സ്മരണയെ (ഖുർആൻ) പിൻപറ്റിയിട്ടില്ലെങ്കിൽ അവൻ പിശാചിന്റെ ഔലിയാക്കളിൽ പെട്ടവനാണ്‌. ‘അവൻ ആകാശത്തിലൂടെ പറന്നാലും, വെള്ളത്തിന്‌ മീതെ നടന്നാലും – അവനെ വഹിക്കുന്നത്‌ പിശാചാണ്‌.



സിഹ്‌റിന്റെ പിന്നിലുള്ള കാരണം പലർക്കും അവ്യക്തമാണ്‌. കാരണം അവ്യക്തമാണെന്നതു കൊണ്ടാണ്‌, കാരണം മനസ്സിലാകുന്നതോടെ മനുഷ്യരുടെ ആശ്ചര്യവും അത്ഭുതവും ഇല്ലാതാകും. കയ്യടക്കം കൊണ്ട്‌ കാണിക്കുന്ന മാജിക്കിന്റെ പിന്നിലുള്ള രഹസ്യം വ്യക്തമാക്കിയാൽ ‘ഇത്രേയുള്ളോ’ എന്ന്‌ കാണുന്നവർ ചോദിക്കുന്നത്‌ അതു കൊണ്ടാണ്‌. തൊട്ടു മുൻപ്‌ വരെ അത്ഭുതം കൂറിയവർ അൽപസമയം കഴിഞ്ഞപ്പോഴേക്ക്‌ അത്‌ നിസ്സാരമായി കാണുന്നവരായി.


കട്ടുകേൾക്കുകയോ, മനുഷ്യർക്കെല്ലാം സാധിക്കുന്ന അനുമാനങ്ങളുടെ അടിസ്ഥാനത്തിലോ അല്ലാതെ, അല്ലാഹുവിൽ നിന്നുള്ള വഹ്‌യിന്റെ അടിസ്ഥാനത്തിൽ മാത്രമായതു കൊണ്ടാണ്‌ നബി(സ്വ) പ്രവചിച്ച കാര്യങ്ങൾ മുഅ്ജിസത്തുകളായത്‌.

ദൈവബോധമുള്ളവര്.



ആരാധനകള് ദൈവസാമീപ്യം അനുഭവിക്കുന്നതിന്‌ അല്ലാഹു  നിഷ്‌കര്‍ഷിച്ച കര്‍മമാണ്‌.


ഖുര്‍ആന്‍  മനുഷ്യനെ തന്റെ ഉണ്മയെയും പ്രപഞ്ചത്തില്‍ തനിക്ക്‌ ദൈവം അനുവദിച്ചുതന്ന പദവിയെയും കുറിച്ച്‌ സദാബോധമുള്ളവനാക്കുകയും സ്രഷ്‌ടാവും സൃഷ്‌ടിയും തമ്മിലെ ബന്ധം ബോധ്യപ്പെടുത്തുന്നു .


വൈയക്തികവും സാമൂഹികവുമായ ജീവിതത്തിന്റെ സദാചാരബദ്ധത ഭൂമിയില്‍ മനുഷ്യജീവിതത്തിന്റെ ഭദ്രതയും വികാസവും ഉറപ്പുവരുത്താനാവശ്യമായ മുന്നുപാധിയാണ്‌ ഖുര്‍ആന്‍ .


ദൈവത്തെയും സൃഷ്‌ടിസങ്കല്‌പത്തെയും ഒഴിച്ച്‌ നിര്‍ത്തി പ്രപഞ്ചത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന തത്ത്വശാസ്‌ത്രങ്ങള്‍വരെ സദാചാരത്തെയും ധാര്‍മികതയെയും നീതിയെയും കുറിച്ച്‌ ചിന്തിക്കാന്‍ നിര്‍ബന്ധിതമായത്‌ വൈയക്തികവും സാമൂഹികവുമായ ജീവിതത്തിന്റെ സദാചാരബദ്ധത ഭൂമിയില്‍ മനുഷ്യജീവിതത്തിന്റെ ഭദ്രതയും വികാസവും ഉറപ്പുവരുത്തേണ്ട തുകൊണ്ടാണ്‌.


ദീന്‍ പ്രയാസം അനുഭവിക്കുന്നേയില്ലെന്ന്‌ മാത്രമല്ല. വളരെ ലളിതമായി, ഏറ്റവും താഴ്‌ന്ന പടിയിലുള്ള ബോധതലത്തെപ്പോലും സംതൃപ്‌തമാക്കുന്ന വിധം ഖുര്‍ആന്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നു.


സദാചാരബദ്ധത മനസ്സിനെയും ജീവിതത്തെയും സ്‌ഫുടം ചെയ്‌തെടുക്കാനും മനുഷ്യനെ വളര്‍ത്താനുമുള്ള മാര്‍ഗമാണ്‌ ഖുര്‍ആനിനെ വഴികാട്ടിയായി സ്വീകരിക്കുന്നതിലൂടെ സാധ്യമാകുന്നത് .



ഖുര്‍ആനിനെ യഥാവിധി മനസ്സിലാക്കുന്നതിലൂടെ  മനുഷ്യനെ കര്‍മനിരതനും ജിജ്ഞാസുവും വിനിയാന്വിതനും ആത്മാഭിമാനമുള്ളവനും കര്‍ത്തവ്യബോധമുള്ളവനും ത്യാഗബുദ്ധിയുള്ളവനുമാക്കുന്നു.


ഒരു വിശ്വാസിക്ക്‌ പ്രപഞ്ചം, അതിന്റെ ഉല്‌പത്തിയും ഘടനയും, താനും പ്രപഞ്ചവുമായുള്ള ബന്ധം, താനും മനുഷ്യസമൂഹവും ഇതരജൈവ-അജൈവ സൃഷ്‌ടികളും തമ്മിലെ ബന്ധം, പ്രപഞ്ചത്തിലെ തന്റെ പദവി മുതലായവയൊന്നും ഒഴിവുസമയങ്ങളിലെ ബുദ്ധിവ്യായാമത്തിനുള്ള ഉപാധികളല്ല. മറിച്ച്‌ ഈ ചോദ്യങ്ങളുടെ ശരിയുത്തരം സദാ തന്റെ കൂടെ ചരിക്കുന്ന അനുഭവമാണ്‌.



ദൃടബോധ്യം വന്ന വ്യക്തിയുടെ കാഴ്ച ഒരാള്‍ക്ക്‌ കാണാനും കേള്‍ക്കാനും തൊട്ടറിയാനും സാധിക്കുന്ന വസ്‌തുനിഷ്‌ഠമായ അനുഭവം. വിശ്വാസി ഭൂമിയില്‍ നടക്കുന്നത്‌ കാണുമ്പോള്‍, സംസാരിക്കുന്നത്‌ കേള്‍ക്കുമ്പോള്‍, സമൂഹവുമായി ഇടപഴകുമ്പോള്‍ എല്ലാം പ്രകടമാകുന്ന യാഥാര്‍ഥ്യം. ഓരോ നിമിഷവും മനുഷ്യനെ ബന്ധനങ്ങളില്‍ തളച്ചിടാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്ന യാന്ത്രികതയുടെ, കളിമണ്ണിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ സ്വാതന്ത്ര്യത്തിന്റെ സന്തോഷം വിശ്വാസിയുടെ മുഖത്ത്‌ ദര്‍ശിക്കാന്‍ സാധിക്കുന്നത്‌ അല്ലാഹു നിശ്ചയിച്ചു നല്‍കിയ നമസ്കാരം നിലനിര്‍ത്തുന്നതിന്റെ മൂര്‍ത്തഫലങ്ങളിലാണ്‌.


നമുക്ക്‌ സ്വീകാര്യമല്ലാത്ത വിധം വിപ്ലവാത്മകമായി മനുഷ്യമനസ്സിന്റെ പ്രകൃതം മാറുകയില്ലെങ്കില്‍ മനുഷ്യനെക്കുറിച്ച്‌ അല്ലാഹു പറഞ്ഞത്‌ എന്നും സത്യമായിരിക്കും.




മനുഷ്യമനസ്സിന്റെ ഏറ്റവും ആന്തരികമായ അനുഭവസിദ്ധിപോലും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ സാമൂഹ്യ ചുറ്റുപാടുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നത്‌ കൊണ്ടുതന്നെ  ഏറ്റവും സംതൃപ്‌തമായ ബന്ധം മനസ്സിന്‌ പുലര്‍ത്തുവാന്‍ സാധിക്കുക അതിന്‌ സ്വീകാര്യമായ ഒരാദര്‍ശലോകത്തില്‍ മാത്രമാണ്‌. അതായത്‌ സ്വന്തം ജീവിതത്തെ നിയന്ത്രിക്കുകയും തന്നെ സദാ സഹായിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന അല്ലാഹുവിന്റെ സാമീപ്യം  അനുഭവിക്കുമ്പോള്‍ മാത്രമാകുന്നു മനുഷ്യമനസ്സ്‌ ഏറ്റവും സംതൃപ്‌തമാകുന്നത്‌.

യാഥാര്‍ഥ്യത്തിന്റെ അന്തിമഫലമാകുന്നു ഖുര്‍ആനിലേക്കുള്ള  അന്തഃപ്രേരണ.



ദൈവത്തെ കുറിച്ച് ഒരു ചെറുബോധമെങ്കിലും തുടര്‍ച്ചയായോ ഇടയ്‌ക്കിടക്കോ ഏതാണ്ട്‌ എല്ലാ മനുഷ്യരും തങ്ങളുടെ നെഞ്ചുകളില്‍ പേറി നടക്കുന്നുണ്ട്‌. ഈ ഭൂമുഖത്തെ ഏറ്റവും താഴ്‌ന്ന ബഹിഷ്‌കൃതന്‍ പോലും ഉത്തുംഗമായ ഈ അനുഭൂതിയുടെ മുമ്പില്‍ തന്റെ ജീവിതത്തെ തികച്ചും അര്‍ഥവത്തും പ്രസക്തവുമായി കാണും. ബാഹ്യലോകവുമായുള്ള ബന്ധം താറുമാറാകുകയും നാം ഏകാന്തത അനുഭവിക്കുകയും ചെയ്യുന്ന അവസരങ്ങളില്‍ ഇത്തരം ആന്തരികമായ ഒരഭയകേന്ദ്രമില്ലായിരുന്നുവെങ്കില്‍ നമ്മില്‍ ബഹുഭൂരിഭാഗത്തിനും അത്‌ കൊടും ഭീതിയുടെ അഗാധഗര്‍ത്തമാകുമായിരുന്നു.



തന്റെ ജീവിതത്തിലെ എല്ലാം വീക്ഷിക്കപ്പെടുന്നുണ്ട്‌ എന്ന ബോധം മനുഷ്യമനസ്സുകളില്‍ സ്ഥലം പിടിച്ചിരിക്കുന്നത്‌ വിവിധ അനുപാതത്തിലായിരിക്കും. ചില മനുഷ്യര്‍ക്ക്‌ ബോധമനസ്സിന്റെ അവിഭാജ്യ ഘടകമാണിത്‌. മറ്റുചിലര്‍ക്ക്‌ അങ്ങനെ ആയിക്കൊള്ളണമെന്നില്ല. ഈ ബോധം തീക്ഷ്‌ണമായി അനുഭവപ്പെടുന്നവരാകുന്നു ദൈവബോധമുള്ളവര്‍.


തങ്ങള്‍ക്ക്‌ ആദര്‍ശബോധമൊന്നുമില്ലെന്ന്‌ പറയുന്നവര്‍ യഥാര്‍ഥത്തില്‍ സ്വയം വഞ്ചിതരാകുകയാണ്‌ ചെയ്യുന്നത്‌. യഥാര്‍ഥത്തില്‍ അവര്‍ക്കും ഈ ബോധം ചെറിയ തോതിലെങ്കിലും ഉണ്ടാവാതെ തരമില്ല. പക്ഷെ അവര്‍ അറിയുന്നില്ല .

സാധ്യമാവുന്ന ആസൂത്രണങ്ങള്.



മുന്‍ഗണനാക്രമങ്ങള്‍ തെറ്റിച്ച് ചെയ്യുന്ന ഒരു കര്‍മവും ലക്ഷ്യത്തിലെത്തുകയില്ല.

സമൂഹത്തില്‍ അപമാനിതനായി മാറുന്ന മനുഷ്യന്‍ അവസാന വിശകലനത്തില്‍ എന്താണ് നേടുന്നത്?


അല്ലാഹുവിനു സ്തുതി. എന്നാല്‍, പുണ്യകര്‍മങ്ങളില്‍ നാം ചെലവിടുന്ന പണവും അധ്വാനവും ഫലപ്രദമാവുന്നുണ്ടോ എന്നു കൂടി ആലോചിക്കണം. അശാസ്ത്രീയമായ വിതരണ രീതി കൊണ്ട് അര്‍ഹതയുള്ളവര്‍ അവഗണിക്കപ്പെടുകയും മഹത്തായ ഒരു പുണ്യകര്‍മം അതിന്റെ ലക്ഷ്യപ്രാപ്തിയിലെത്താതെ പോവുകയും ചെയ്യുന്നു.


ആരാധനകളിലും ആഘോഷങ്ങളിലും എന്നപോലെ, സേവന പ്രവര്‍ത്തനങ്ങളിലുള്ള മുന്‍ഗണനാക്രമത്തെക്കുറിച്ചും നാം ആലോചിക്കണം. ഈ രംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ആസൂത്രണവും പരസ്പര ധാരണയുമില്ലാത്തതിനാല്‍ ഉദ്ദേശിക്കുന്ന ഫലപ്രാപ്തിയിലെത്താതെ പോവുന്നുണ്ടോ എന്നും പഠിക്കണം.


വീടു നിര്‍മാണത്തിനും വിവാഹത്തിനും മറ്റുമായി കോടാനുകോടി രൂപ വര്‍ഷം തോറും ചെലവഴിക്കുന്നുണ്ട്. അഭിമാനകരമായ ഈ സല്‍കര്‍മം ധൂര്‍ത്തിനും ദുര്‍വ്യയത്തിനും ഇടയാക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ഒന്നിനും കഴിവില്ലാത്തവര്‍ ലക്ഷങ്ങള്‍ സ്ത്രീധനം നല്‍കുന്നതും വിവാഹമാമാങ്കത്തിനായി പണം പൊടിക്കുന്നതും ഒരിക്കലും ന്യായീകരിക്കാനാവില്ല.


അവധാനപൂര്‍വം ചിന്തിക്കാനും സാധ്യമാവുന്ന ആസൂത്രണങ്ങള്‍ നടത്താനും നമ്മുടെ പണവും അധ്വാനവും അര്‍ഹരായ മനുഷ്യര്‍ക്ക് എത്തുംവിധം ക്രമീകരിക്കാനും സംഘടനകളും നേതാക്കളും ഒത്തുചേര്‍ന്ന് പരസ്പര ധാരണയോടെ മുന്നോട്ടുപോകാന്‍ കഴിഞ്ഞാല്‍, അങ്ങനെയുള്ളൊരു ജനത ലോകത്തിന് തന്നെ മഹത്തായ ഒരു മാതൃകയാവും.


സാധാരണക്കാരുടെ ക്ഷേമത്തിനുവേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്ന് മുമ്പെന്ന പോലെ ഇപ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വാതോരാതെ പ്രസംഗിക്കുന്നുണ്ട്. പക്ഷേ, പ്രായോഗിക നടപടികളോരോന്നും അവരെ ദുരിതത്തില്‍നിന്ന് കൂടുതല്‍ വലിയ ദുരിതത്തിലേക്ക് തള്ളുന്നതാണ്.