Wednesday, 10 July 2013

ശുഭാപ്തിവിശ്വാസം, ആത്മവിശ്വാസം,



മറ്റുസൃഷ്ട്ടികളെ  അനുകരിക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷമാണു ഉണ്ടാകുന്നത്.

ഓരോരുത്തരുടെയും പ്രവര്‍ത്തന മേഖല ഏതാണെന്നും എന്താണെന്നും , ശക്തമായ വ്യക്തിത്വത്തിന് ആവശ്യമായ ശുഭാപ്തിവിശ്വാസം, ആത്മവിശ്വാസം, നിശ്ചിതലക്ഷ്യം, ഏകാഗ്രത, ഇശ്ചാശക്തി, സ്ഥിരോത്സാഹം, ഭാവന തുടങ്ങിയ കഴിവുകള്‍ എത്തരത്തിൽ വളര്‍ത്തിയെടുത്ത് ജീവിതവിജയം കൈവരിക്കാന്‍ ഒരുവൻ എപ്രകാരം നിലകൊള്ളണമെന്ന് നിരവധി നിർദെഷങ്ങലിലൂടെയും, കലപനകളിലൂടെയും, ഖുർആൻ ഓരോ വ്യക്തിക്കും വഴികാണിക്കുന്നു.

മനുഷ്യ നിര്മ്മിത ഭൌതീക ശാസ്ത്രം അതിവേഗത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും മനോദൌര്‍ബല്യങ്ങള്‍ക്കടിമപ്പെട്ട്, നിരാശാബോധത്തിലൂടെ, നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിലെല്ലാം പരാജയപ്പെട്ട് ജീവിതം വ്യര്‍ഥമാക്കുന്നവരാണ് അധികവും. എന്നാല്‍ ഏതു പ്രതികൂല സാഹചര്യത്തിലും ഔന്നത്യത്തിന്റെ ഉത്തുംഗസ്വാപനം കൈയെത്തിപ്പിടിക്കാന്‍ കഴിയുന്ന തരത്തിൽ ഖുർആൻ ഇന്നും എന്നും ഇവിടെയുണ്ട് എന്നത് നിസ്തര്‍ക്കമാണ്.

മനുഷ്യനെ മൃഗത്തിന് സമാനമായി അധ:പതിപ്പിക്കുന്ന ക്ഷുദ്രശക്തികളെ ഉന്‍‌മൂലനം ചെയ്ത് തല്‍‌സ്ഥാനത്ത് ക്രിയാത്മകശക്തികളെ വളര്‍ത്തിയെടുത്ത് കഴിവുകള്‍ അല്‍ഭുതാവഹമായ രീതിയില്‍ വര്‍ദ്ധിപ്പിക്കുവാൻ ജീവിതവിജയം കൈവരിക്കാന്‍ , ഖുർആൻ സ്വജീവിതത്തിൽ പ്രാവർതീകമാക്കാൻ കഴിഞ്ഞാൽ വളരെ അനായാസമായി കരസ്ഥമാക്കാൻ കഴിയുന്നതാണ്.

തന്റെ പ്രവര്ത്തനം ഏറ്റവും നല്ല രീതിയിൽ വിജയിക്കണമെന്ന വിശ്വാസമാണ് ഏറ്റവും പ്രഥമികമായ കാര്യം. തനിക്ക് ഒരു കാര്യം ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിച്ചാല്‍ കഴിയും; കഴിയില്ലെന്ന് വിശ്വസിച്ചാല്‍ കഴിയില്ല.

നമ്മുടെ അറിവുകളെ, ആഗ്രഹങ്ങളെ, പ്രേരണകളെ, പ്രവൃത്തികളെ ക്രിയാത്മകമായി ചിട്ടപ്പെടുത്താന്‍ ഖുർആൻ  സഹായിക്കുന്നു.

ജീവിതത്തില്‍ എന്ത് സംഭവിക്കുന്നു എന്നതിനേക്കാള്‍ പ്രധാനം നാം അതിനെ എങ്ങനെ കാണുന്നു, നേരിടുന്നു എന്നതാണ്.

ദു:ഖവും നിരാശയുമുണ്ടാകുമ്പോള്‍ ആഹ്ലാദത്തിന്റെയും ആത്മാഭിമാനത്തിന്റെയും അവസ്ഥയിലേക്ക് മാറാന്‍ കഴിഞ്ഞാല്‍ ദു:ഖത്തെയും നിരാശയെയും നമുക്ക് മറികടക്കാന്‍ സാധിക്കും. ഇതിന് ചെയ്യേണ്ടത് മനസ്സിനെയും ബുദ്ധിയെയും ദൈവീക നിയമങ്ങളിലൂടെ ചിന്തകളെ നിയന്ത്രിക്കുക എന്നതാണ്.

വിജയമെന്നത് കേവലം ഭാഗ്യമല്ല; ലക്ഷ്യം വച്ച് തുടര്‍ച്ചയായുള്ള പ്രവര്‍ത്തനത്തിലൂടെ സിദ്ധിക്കുന്ന ഒരവസ്ഥയാണത്.

എന്റെ പരിശ്രമങ്ങള്‍ ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നതാണോ, അതോ പുറകിലോട്ട് വലിച്ചിഴക്കുന്നുണ്ടോ ഖുർആൻ അനുശാസിക്കുന്ന പ്രവൃത്തികളെ പിന്തുടരണം, അല്ലാത്തവയെ ഉപേക്ഷിക്കാന്‍ തയ്യാറാവണം.

ജീവിതത്തിലുണ്ടായേക്കാവുന്ന ഏത് പരാജയത്തെയും വിജയമാക്കി മാറ്റാനുള്ള കഴിവ് വികസിപ്പിച്ചെടുക്കണം. ഏതൊരു പരാജയത്തേയും ശരിയായ രീതിയിൽ ഖുർആൻ പ്രാവര്തീകമാക്കിയാൽ വിജയമാക്കി മാറ്റാന്‍ സാധിക്കും. ഒന്നോ രണ്ടോ ദിവസം കൊണ്ട് സാധ്യമാകുന്ന ഒന്നല്ല. ദീര്‍ഘനാളത്തെ ക്ഷമാപൂര്‍വ്വമായ പരിശീലനം ഇതിന് ആവശ്യമാണ്.

ബാഹ്യവും ആന്തരീകവുമായ എല്ലാ മണ്ഡലങ്ങളിലും  പെരുമാറ്റ രീതികളും ചിന്തയും നമുക്ക് മാതൃകയാക്കാന്‍ കഴിഞ്ഞാല്‍ വിജയിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.

ഒരാള്‍ക്ക് എന്തെങ്കിലും ചെയ്യാനാവുമെങ്കില്‍ ഏതൊരാള്‍ക്കും പഠിച്ച് അതു ചെയ്യാനാവും എന്നതാണ് ഖുർആൻ വ്യക്തികളോട് ഉണര്ത്തുന്നത്.

ഏത് രംഗത്തായാലും ഉന്നത നിലവാരം പുലര്‍ത്തുന്ന തിനും മികച്ച പ്രകടനം കാഴ്ച്ചവ യ്ക്കുന്നതിനും നിയതമായ രീതിയും നടപടിക്രമങ്ങളും പാലിച്ചിചിരിക്കണമെന്ന് ഖുർആൻ ഉപദേശിക്കുന്നുണ്ട്.

അനുകരണത്തെ ഒരു കലയായി വിവക്ഷിച്ച് പടിപടിയായുള്ള പരിശീലങ്ങളിലൂടെ ജീവിതവിജയം കരസ്ഥമാക്കാന്‍ കഴിയും എന്ന തരത്തിലാണ് ഏറ്റവും പുതിയ വിദ്യാഭ്യാസ രീതി നടത്തികൊണ്ടിരിക്കുന്നത് .

മറ്റൊരു വ്യക്തിയുടെ നടപടിക്രമം പകര്‍ത്തുന്നതിനെ അനുകരിക്കല്‍(Modelling)എന്നു പറയുന്നു.

മറ്റൊരു വ്യക്തികളെ അനുകരിക്കുക വഴി ഏതൊരാള്‍ക്കും അവരവരുടെ താല്പര്യമനുസരിച്ച് അതാത് മേഖലകളില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് ഏറ്റവും പുതിയ വിദ്യാഭ്യാസ നയം വ്യക്തമാക്കികൊടിരിക്കുന്നത് .

Saturday, 6 July 2013

ആചാരങ്ങള്.



സാമൂഹിക ലക്ഷ്യത്തിന്റെ നിര്‍വഹണത്തിന് വേണ്ടിയാണ് പൊതുവെ ആചാരങ്ങള്‍ ഉടലെടുക്കാറുള്ളത്.

ഒരു വിഭാഗത്തിനു  ഉത്തമമെന്ന് കരുതുന്ന ലക്ഷ്യം മറ്റൊരു വിഭാഗത്തിനു  ബുദ്ധിശൂന്യവും അധാര്‍മികവുമാകാം.

ഏതൊരു സമൂഹത്തെ സംബന്ധിച്ചിടത്തോളവും  അതിന്റെ ആചാരങ്ങള്‍ യുക്തിസഹവും ധാര്‍മികവുമായിരിക്കാം. എന്നാല്‍ ഇതേ സമൂഹം തന്നെ ആചാരങ്ങളെ ദൈവത്തിനുള്ള ആരാധനയാക്കുകയും , അതിന്റെ ഫലമായിട്ടാണ് അല്ലാഹു തീരുമാനമെടുക്കുന്നതെന്നും മറ്റുമുള്ള വാദം വികസിക്കുമ്പോള്‍ മുമ്പ് അംഗീകൃതമായിരുന്ന ആചാരങ്ങള്‍ക്ക് നീതീകരണമില്ലാതാവുന്നു മറിച്ചു അത്തരം ഏതു കാര്യങ്ങളും ശിര്കായി തീരുകയും ചെയ്യുന്നു , കാരണം അലാഹുവിന്റെ നിയമ നിര്മാനാധികാരങ്ങളിൽ എന്തിനെയെങ്കിലും പങ്കുചേര്ക്കുക എന്നത് അലാഹുവിന്റെ അസ്തിത്വത്തിൽ പങ്കുചെര്ക്കലാണ് .

വ്യക്തിയും സമൂഹവും തമ്മിലുള്ള ശരിയായ സഹകരണത്തില്‍ നിന്നാണ് സമാധാനചിത്തനായ മനുഷ്യനും ധാര്‍മിക ഭദ്രതയുള്ള സമൂഹവുമുണ്ടാവുക.

വ്യക്തിയുടെ പെരുമാറ്റങ്ങളെ ഖുർആന്റെ നിയമ വ്യവസ്ഥകളെ കൊണ്ട് നിയന്ത്രിക്കേണ്ടത് സമൂഹത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. അതല്ലാതെ ആചാരാനുഷ്ടാനങ്ങളുടെ പ്രകടനതമാകത കൊണ്ട് മാത്രമല്ല.

വ്യക്തിയുടെ ഹിതാഹിതങ്ങളും സമൂഹത്തിന്റെ വിശാലവ്യവഹാരങ്ങളും പൊരുത്തപ്പെടുന്നതാണ് സാധാരണഗതിയില്‍ നല്ലത്.

തന്റെ വിചാരഗതികള്‍ക്കൊത്തുള്ള വ്യക്തിയുടെ പെരുമാറ്റത്തെ ശീലം എന്നു പറയുന്നു. തന്റെ വിചാരവും ഖുർആന്റെ കല്പനകളും തമ്മില്‍ പൊരുത്തമുണ്ടാകുമ്പോള്‍ ജീവിതത്തില്‍ ഭദ്രത കൈവരുന്നു.

ശീലങ്ങള്‍ ചിലപ്പോള്‍ ആചാരങ്ങളായി മാറാം. ആചാരങ്ങള്‍ ശീലങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. ചിരകാല പ്രതിഷ്ഠ നേടിയ ആചാരങ്ങള്‍ സാമൂഹ്യ നിയമങ്ങളായി മാറു കയും, അവയാണ് തന്റെ എല്ലാ രക്ഷ സിക്ഷകളുടെയും മാനധണ്ടമെന്നും കരുതുകയും ചെയ്യുന്നു . അങ്ങനെ അലാഹുവിനുള്ള ആരാധന അത്തരം കാര്യങ്ങള്ക്കായി മാറുന്നു .

വ്യക്തിയുടെ സന്തോഷത്തിലും സന്താപത്തിലും സമൂഹത്തിനുള്ള പങ്കാളിത്തം ആചാരങ്ങളിലൂടെ ഉറപ്പ് വരുത്താന്‍ പറ്റും.

കൂട്ടുകുടുംബ ജീവിത സമ്പ്രദായങ്ങള്‍, തറവാട്, ട്രെസ്റ്റീഷിപ്പ് രൂപത്തിലുള്ള തറവാട്ടുസ്വത്ത് സംരക്ഷണം, മൂപ്പടിസ്ഥാനത്തില്‍ കാരണവസ്ഥാനം, ചടങ്ങുകള്‍, ശവസംസ്‌കാരം എന്നിങ്ങനെയുള്ള സമ്പ്രദായങ്ങളിലൂടെ ജീവിതത്തിന്റെ നാനാതുറകളിലും ഒരാളുടെ സുഖദുഃഖ സന്ദര്‍ഭങ്ങളിലെല്ലാം സമൂഹം നല്‍കുന്ന ഐക്യദാര്‍ഢ്യം പൊതുവെ ആചാരങ്ങള്‍ സഹായകമാകാറുണ്ട്.

ഭൗതികവും മേല്‍ക്കോയ്മാപരവുമായ ലക്ഷ്യങ്ങള്‍ മേല്‍കൈ നേടുകയും സ്വാഭാവികമായും സമൂഹത്തില്‍ നന്മയുടെ അംശം ചോര്‍ന്ന് പോവുകയും ദൈവത്തിനു പങ്കാക്കുകയും ചെയ്യുന്നിടത്ത് ആചാരം അനാചാരമോ അത്യാചാരമോ ആയിത്തീരുന്നു.

ആചാരാനുഷ്ടാനങ്ങൾക്ക്  ദൈവീകമായ മഹത്വം കല്പ്പിക്കുകയും അതാണ്‌ ശരിയായ ദൈവത്തിനുള്ള ആരാധനാ എന്നും ആക്കി തീർക്കുംബോഴാണ് സമൂഹത്തിന് വ്യക്തിയോടുള്ള അവിശ്വാസത്തിന്റെ പ്രകാശനങ്ങളായി ആചാരം മാറു ന്നതും. വ്യക്തിയുടെ യുക്തിബോധം ഒരു നിലക്കും അംഗീകരിക്കാത്തതും പ്രയോജനരഹിതവുമായ, ചിലപ്പോള്‍ ദുഷ്ഫലങ്ങളുണ്ടാക്കുന്ന സമ്പ്രദായങ്ങള്‍ സമൂഹത്തിലുണ്ടാവുകയും വ്യക്തികളെ അത് അനുഷ്ഠിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. ഇതിലൂടെ പലപ്പോഴും ബുദ്ധിയും വിവേകവും നഷ്ടപ്പെട്ട് ഒരു തരം വിധേയത്വത്തിലേക്ക് വ്യക്തി തരം താഴ്ന്ന് പോവുകയും ചെയ്യുന്നു.

ആചാര വ്യവസ്ഥ എല്ലായ്‌പ്പോഴും പുരുഷമേധാവിത്വപരമായിരിക്കുമെന്നതിനാല്‍ അതിന്റെ കീഴില്‍ രൂപപ്പെട്ടുവരുന്ന പല ആചാരങ്ങളും പ്രത്യക്ഷത്തില്‍ തന്നെ സ്ത്രീവിരുദ്ധവുമായിരിക്കും.

ആചാര വ്യവസ്ഥ എന്നാല്‍ മേല്‍കീഴ് മതസമ്പ്രദായമായി മാറി. ഇന്ന് അത് ആചാരപരമായ ജാതിവ്യവസ്ഥയായിത്തീരുകയും അതിന് പിന്‍ബലം നല്‍കുന്ന സാമൂഹികാചാരങ്ങള്‍ രൂപപ്പെടുകയും ചെയ്തു. അടിയാളനെ ചൂഷണം ചെയ്യുന്നതിന് ആചാര വ്യവസ്ഥ ന്യായീകരണമായിത്തീര്‍ന്നു. ആചാരപരമായ ജാതിസമ്പ്രദായം പോലെ  സാമൂഹ്യ ജീവിതത്തെ സ്വാധീനിച്ച മറ്റൊരു സമ്പ്രദായവുമില്ല.

വൈവിധ്യമാര്‍ന്ന മനുഷ്യസംസ്‌കാരത്തിന്റെ വ്യത്യസ്ത പ്രതിനിധാനങ്ങളാണ് ഓരോ സമൂഹവും. അവയോരോന്നിനും തനതായ രീതികളില്‍ സ്വന്തം സാംസ്‌കാരിക വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ടു തന്നെ വികസിക്കാന്‍ സാധിക്കും. ഇതിന് സഹായകമാകും വിധം വര്‍ത്തിക്കുന്ന ആചാരങ്ങളെ പുരോഗമനപരങ്ങളായി വിശേഷിപ്പിക്കാം. ഖുർആൻതന്നെ അതിനു പിന്ബലമേകുന്നുണ്ട്, എല്ലാ സമുദായങ്ങൽക്കും അവരുടെ അചാരാനുഷ്ടാനങ്ങളെ അവര്ക്ക് അലങ്കാരങ്ങളാക്കി വച്ചിരിക്കുന്നു എന്നാണ് പറയുന്നത് .

സമൂഹം മേല്‍കീഴ് അചാരാനുഷ്ടാനങ്ങളെ ആരാധനാ വ്യവസ്ഥക്ക് കീഴ്‌പെടുന്നതോടെ സാംസ്‌കാരികമായ മുരടിപ്പുണ്ടാകുന്നു. മാനസികവും സാമൂഹികവുമായ വികാസത്തെ തടയുന്നതിന് വേണ്ടി ആചാരങ്ങളെ മേലാള വര്‍ഗം ദുരുപയോഗം ചെയ്തു തുടങ്ങുന്നു. അങ്ങനെ മുരടിച്ച സമൂഹങ്ങള്‍ക്കുമേല്‍ ആചാരങ്ങളുടെ പാട (ream of custom) രൂപപ്പെടുകയും ഒഴുക്ക് നഷ്ടപ്പെട്ട് ഉറകെട്ടി പുളിച്ചു നാറുന്ന ഒന്നായി സമൂഹം മാറുകയും ചെയ്യും.

അനാചാരങ്ങളുടെ പാടകെട്ടി ഒഴുക്ക് നിലച്ച് പുളിച്ചുപോയ ഒരു സമൂഹത്തെ ആ മൊരി പൊട്ടിച്ച് മുന്നോട്ട് നയിക്കാന്‍ ശ്രമിക്കുമ്പോഴും ആചാരങ്ങളെ പാടെ ഇല്ലാതാക്കാനല്ല പ്രവാചകന്‍ ശ്രമിച്ചതെന്നതും ശ്രദ്ധിക്കേണ്ടതാണ്. അമാനവികവും അധാര്‍മികവുമായ ആചാരങ്ങളെ അദ്ദേഹം ഇല്ലാതാക്കി. എന്നാല്‍ സാമൂഹികാചാരങ്ങളെ പൊതുവില്‍ നിലനിര്‍ത്തി. പരമ്പരാഗത സംസ്‌കാരത്തെ, വേഷവിധാനങ്ങളെ, ആഹാരരീതികളെ, ചടങ്ങുകളെ, പുരോഗമനപരമായ മറ്റ് ആചാരങ്ങളെ എല്ലാം പ്രവാചകന്‍ സ്വജീവിതത്തില്‍തന്നെ പിന്തുടര്‍ന്നിട്ടുണ്ട്. ഹജ്ജുമായി ബന്ധപ്പെട്ട ഒട്ടേറെ ആചാരങ്ങള്‍ പരമ്പരാഗതമായി നിലനിര്‍ത്തിയവരായിരുന്നു. അതവരുടെ ഇബ്രാഹീമി പാരമ്പര്യത്തിന്റെ അടയാളങ്ങളായിരുന്നെങ്കില്‍, കാലാന്തരത്തില്‍ അവരില്‍ വളര്‍ന്നുവന്ന മറ്റ് നല്ല ആചാരങ്ങളെയും നബിതിരുമേനി നിലനിര്‍ത്തിയിട്ടുണ്ട്. കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് കാലിയെ അറുത്ത് മാംസം ദാനം ചെയ്യും. അഖീഖഃ എന്നറിയപ്പെട്ടിരുന്ന ഈ ആചാരത്തെ നബി സ്വയം അനുവര്‍ത്തിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സമൂഹത്തെയും സംസ്‌കാരത്തെയും ബാധിച്ചിട്ടുള്ള സമ്പ്രദായങ്ങളുടെ പാട നീക്കി സ്വാതന്ത്ര്യത്തിലേക്ക് നയിക്കാന്‍ ചുമതലപ്പെട്ട പ്രവാചകന്‍തന്നെ ഏതെങ്കിലും സ്വഭാവത്തില്‍ പ്രയോജനപ്രദമോ പുരോഗമനപരമോ ആയ ആചാരങ്ങളെ നിലനിര്‍ത്തിയിരുന്നുവെന്നര്‍ഥം.

സാമൂഹികമായ പാരസ്പര്യവും മാനുഷികബന്ധങ്ങളും പരിപോഷിപ്പിക്കുന്നതില്‍ ആചാരങ്ങള്‍ വലിയ പങ്ക് നിറവേറ്റുന്നുണ്ട്. പല ആചാരങ്ങളുടെയും പ്രധാന ഉദ്ദേശ്യവും അതുതന്നെ. സന്തോഷ സന്താപങ്ങളില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പ് വരുത്തുകയാണല്ലോ ആചാരങ്ങള്‍ ചെയ്യുന്നത്. ജനനം, വിവാഹം, ഗര്‍ഭധാരണം, പ്രസവം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വ്യത്യസ്തങ്ങളായ ആചാരങ്ങളെല്ലാംതന്നെ ഇതിന് സഹായകമാണെന്നു കാണാം.

തറവാടുകളെ തമ്മില്‍ ഗാഢമായി ബന്ധിപ്പിക്കുന്ന തരത്തിലുള്ള ആചാരങ്ങള്‍, രണ്ട് വീടുകളും വീട്ടുകാരും രണ്ടു കൂട്ടരുടെയും സ്വന്തമായിത്തീരുന്നു. ഈ രൂപത്തിലുള്ള ബന്ധ സംസ്ഥാപനത്തിന് യഥാര്‍ഥത്തില്‍ ഇതിനേക്കാള്‍ യോജിച്ച മറ്റു മാര്‍ഗങ്ങളില്ല. ഇത്തരം കാര്യങ്ങളില്‍ ഇവയില്‍ അനുവര്‍ത്തിക്കുന്ന അമിതത്വവും ധൂര്‍ത്തുമാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്.

ആചാരങ്ങളും അനുഷ്ടാനങ്ങളും കേവലം ആരാധന എന്ന മനോഭാവതോടെയാകുമ്പോൾ അങ്ങേയറ്റം അശ്ലീലവും അനാവശ്യവുമായ അനാചാരങ്ങളായി മാറുന്നു .

വളരെ കണിശമായ ഒരു ധാര്‍മിക ജീവിതരീതി നിര്‍ദേശിക്കുന്നതോടൊപ്പം സാംസ്‌കാരികമായ വൈവിധ്യങ്ങളോട് ക്രിയാത്മകമായ സമീപനമാണ് ഖുർആൻ നിർദേശിക്കുന്നത്.

സമൂഹങ്ങൾക്കിടയിൽ നിലനിന്നിരുന്ന വൈവിധ്യങ്ങള്‍ പരിശോധിച്ചാല്‍ തന്നെ നമുക്കത് ബോധ്യപ്പെടും. ആചാരങ്ങളെ അന്ധമായി എതിര്‍ക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നതിന് പകരം നാം ക്രിയാത്മകമായി അതിനെ സമീപിക്കുകയും, ദുരാചാരങ്ങളെയും അനാചാരങ്ങളെയും നീക്കം ചെയ്ത്, സാമൂഹിക ബന്ധങ്ങളെ ദൃഢീകരിക്കുന്നതും മനുഷ്യന്റെ സാംസ്‌കാരിക വൈവിധ്യങ്ങളെയും തനിമകളെയും പ്രകാശിപ്പിക്കുന്നതും പ്രയോജനപ്രദവും പുരോഗമനപരവുമായ സമ്പ്രദായങ്ങളെ നിലനിര്‍ത്തുകയും ചെയ്യേണ്ടതാണ്.

Thursday, 4 July 2013

ശിര്ക്കും കുഫ്റും കൃത്രിമമാണ്.



എല്ലാം ദൈവത്തിങ്കല്‍ നിന്നുള്ളതാണെന്ന ദൃഢവിശ്വാസം മനുഷ്യനെ ഇന്നിനെയും നാളെയെയും ധീരമായി നേരിടാനും പ്രാപ്തനാക്കും.

''അല്ലാഹു അവന്റെ കാര്യം നടപ്പിലാക്കുക തന്നെ ചെയ്യും. പക്ഷേ, അധിക മനുഷ്യരും അതറിയുന്നില്ല'' (യൂസുഫ് 21). നാം ചെയ്യേണ്ടത് നാം ചെയ്യുക, ഭാവിഭാഗധേയം സ്രഷ്ടാവില്‍ ഭരമേല്‍പ്പിക്കുക. ഇതാണ് ഈ സൂക്തം ഉണര്‍ത്തുന്നത്. അല്ലാഹു വിധിച്ചതല്ലാതെ ഒന്നും തന്നെ ഞങ്ങള്‍ക്കു സംഭവിക്കുന്നതല്ല. അല്ലാഹു മാത്രമാകുന്നു ഞങ്ങളുടെ രക്ഷകന്‍. വിശ്വാസികള്‍ അവനില്‍ മാത്രം ഭരമേല്‍പ്പിച്ചുകൊള്ളട്ടെ.
ശിര്‍ക്കും കുഫ്‌റും കൃത്രിമമാണ്‌. സ്ഥായിയായ ഭാവമില്ല.

ജാഹിലിയ്യാ ജനവിഭാഗം എന്നത്‌ കേവലം അജ്ഞതയെ മാത്രമല്ല ഉദ്ദേശിക്കുന്നത്‌. മറിച്ച്‌ അതൊരു സംസ്‌കാരമാണ്‌. അക്രമങ്ങളുടെയും അവിവേകത്തിന്റെയും അധര്‍മങ്ങളുടെയും സമാഹാരം. കൂരിരുട്ടില്‍ പ്രത്യക്ഷപ്പെടുന്ന മിന്നാമിനുങ്ങുകളെപ്പോലെ ഇത്തിരി സല്‍ഗുണങ്ങളും അവരില്‍ ഇല്ലാതില്ല. തനിക്കു ദോഷമില്ലന്നു വരുമ്പോൾ  വാക്‌പാലനവും ആതിഥ്യമര്യാദയും അവയില്‍പെട്ടതാണ്‌.

ജാഹിലിയ്യാ ജനങ്ങള്‍ ഇതര ജനവിഭാഗങ്ങളില്‍ നിന്ന്‌ താരതമ്യേന ഒറ്റപ്പെട്ടു കഴിയുന്നു. നാഗരികബോധം അല്‍പംപോലും ഇല്ല. വ്യവസ്ഥാപിതമായ ഭരണ വ്യവസ്ഥയും ഇല്ല. സർക്കാർ മേധാവികളുടെ `കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍’ എന്നത്‌ സര്‍വ വ്യാപക സിദ്ധാന്തമായിരുന്നു. വമ്പൻ ഫ്ലാറ്റുകളിൽ താമസം.

ജാഹിലിയ്യാ ജനവിഭാ ഗത്തിന്റെ സാംസ്‌കാരിക രംഗവും പരമദയനീയം തന്നെ. ജീവിതലക്ഷ്യമില്ല. പോക്കിരിത്തരം, ലഹരി ഉപയോഗം, വ്യഭിചാരം ഇതൊക്കെയായിരുന്നു മുഖ്യഅജണ്ടകള്‍. പലിശ വ്യാപകമായിരുന്നു. ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള കച്ചവടം, ഷെയർ മാർകറ്റിങ്ങ് ഇതൊക്കെയാ കുന്നു തൊഴില്‍. കുറെ ആചാരങ്ങൾ, അനുഷ്ടാനങ്ങൾ, മന്ത്രങ്ങൾ, സ്ത്രോത്രങ്ങൾ, തീര്ത്ത യാത്രകൾ, ഇവയോക്കെയാകുന്നു ആരാധ്യ വസ്‌തുക്കള്‍. സിനിമ , കായിക മേഖലകളിലെ പ്രമുഖരെ പുണ്യപുരുഷന്മാരെല്ലാം ആരാധ്യര്‍.

ശിര്‍ക്കും മറ്റു അധര്‍മങ്ങളും കാരണം നരകത്തില്‍ പതിക്കാന്‍ പാകത്തില്‍ കഴിയുന്നവരായിരുന്നു ജാഹിലിയ്യാ ജനവിഭാഗം.

അല്ലാഹുവിനെക്കുറിച്ചുള്ള പരമ്പരാഗത വിശ്വാസവും അനുമാനങ്ങളും. ഇബ്‌റാഹീം നബിയുടെ പിന്‍തലമുറക്കാരാണെന്ന്‌ അവകാശപ്പെട്ടിരുന്നു. അതൊക്കെ കേവലം വായാടിത്തം മാത്രമായിരുന്നു ജാഹിലിയ്യാ വിഭാഗത്തിനു.

പ്രവൃത്തികള്‍ നന്നാവുന്നതും ദുഷിക്കുന്നതും വിശ്വാസം കളങ്കമില്ലതാകുമ്പോഴാണ്.

വ്യക്തിത്വ രൂപീകരണത്തില്‍ യഥാർത്ത വിശ്വാസത്തിന്‌ അനല്‍പമായ സ്വാധീനമുണ്ട്‌.

വിശ്വാസം പിഴച്ചാല്‍ എല്ലാം പിഴച്ചു. നാട്ടിനിരത്തുന്ന കമ്പിനു വളവുണ്ടായാല്‍ നിഴലും വളയും. നിഴല്‍ നേരെയാക്കാന്‍ ശ്രമിച്ചതുകൊണ്ടാവില്ല.

മനുഷ്യരുടെ വിശ്വാസം, കര്‍മം, സ്വഭാവം തുടങ്ങി സര്‍വകാര്യങ്ങളെയും ഖുർആൻനിലൂടെ ശുദ്ധീകരിക്കാൻ കഴിയുന്നു .

തൗഹീദിന്റെ അവിഭാജ്യ ഘടകമാണ്‌ ഖുർആന്റെ നിയമങ്ങളിൽ അടിയുറച്ചു നില്ക്കും എന്നുള്ള തീരുമാനം.

ഖുർആന്റെ നിയമങ്ങളിൽ അടിയുറച്ചു നില്കാനുള്ള കഴിവില്ലാത്തവന് ശരിയായ വിധത്തില്‍ തൗഹീദില്‍ എത്താന്‍ കഴിയില്ല.

അല്ലാഹുവിന്റെ മുമ്പില്‍ മറുപടി പറയേണ്ടിവരും. അവിടെ ശുപാര്‍ശകരില്ല. പരിഭാഷകരും ഇല്ല. നേര്‍ക്കുനേര്‍.

ഓരോരുത്തരും തന്റെ വലതുഭാഗത്തേക്ക്‌ നോക്കുന്നു. തന്റെ ചെയ്‌തുവെച്ച കര്‍മങ്ങളല്ലാതെ ഒന്നും കാണാനില്ല. അപ്പോള്‍ തന്റെ ഇടതുഭാഗത്തേക്കു നോക്കുന്നു. മുമ്പു ചെയ്‌തതല്ലാതെ ഒന്നും കാണാനില്ല. മുന്നോട്ടു നോക്കുന്നു. അഭിമുഖമായി നരകമല്ലാതെ മറ്റൊന്നും കാണുന്നില്ല. അതിനാല്‍ നിങ്ങള്‍ ഖുർആൻ കൊണ്ട്  നരകത്തെ സൂക്ഷിക്കുക.’

യഥാർത്ത വിശ്വാസി വിശുദ്ധിയുടെ മാര്‍ഗത്തില്‍ നിന്ന്‌ വ്യതിചലിക്കുകയില്ല. അഥവാ വ്യതിചലനം ഉണ്ടായാല്‍ തല്‍ക്ഷണം ഭയപ്പാടോടെ ഖേദിച്ചുമടങ്ങും. കൂടുതല്‍ നന്‍മയില്‍ മുഴുകും.

ഉപ്പയുടെ കൈപിടിച്ച്‌ സഞ്ചരിക്കുന്ന കൊച്ചുകുട്ടി കൗതുകമുള്ളതെന്തുകണ്ടാലും അതെന്താണെന്ന്‌ ചോദിക്കുന്നതും കത്തിക്കൊണ്ടിരിക്കുന്ന മെഴുകുതിരിയുടെ തീനാളത്തിലേക്ക്‌ കൊച്ചുകുട്ടികള്‍ കൈനീട്ടുന്നതും എന്താണത്‌ എന്നറിയാനുള്ള അടങ്ങാത്ത ജിജ്ഞാസകൊണ്ടാണ്‌ ഖുർആനിൽഎന്താണെന്നറിയാനുള്ള ജിജ്ഞാസ എന്തെ ഇല്ലാതെ പോയി .

ഇതര ജീവിവര്‍ഗ്ഗങ്ങളില്‍നിന്ന്‌ വ്യത്യസ്‌തമായി മനുഷ്യന്‌ ഉത്തുംഗതയിലെത്താന്‍ കഴിയുന്നത്‌ അവന്‍ ആര്ജിക്കുന്ന  വിജ്ഞാനംകൊണ്ടു മാത്രമാണ്‌.

എന്തും സൃഷ്‌ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ നീ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍നിന്ന്‌ സൃഷ്‌ടിച്ചിരിക്കുന്നു. നീ വായിക്കുക. നിന്റെ രക്ഷിതാവ്‌ പേനകൊണ്ട്‌ പഠിപ്പിച്ച ഏറ്റവും വലിയ ഔദാര്യവാനാകുന്നു.

ക്വുര്‍ആന്‍ വചനങ്ങള്‍ തന്നെയാണ്‌ ആധുനിക സമൂഹത്തെ അധാര്‍മികതകളില്‍നിന്ന്‌ സംസ്‌കരിച്ചെടുക്കുന്നതിന്‌ നാം ഉപയോഗിക്കേണ്ടത്‌. മാനവ സംസ്‌കരണത്തിന്റെ നിദാനം അവന്‍ ആര്‍ജ്ജിച്ചെടുക്കുന്ന വിജ്ഞാനമാണ്‌.

ദൈനംദിന ജീവിത വ്യവഹാരങ്ങല്ക്കുള്ള ആഗ്രഹങ്ങൾ നിറവേറ്റാൻ അവന്റെ വൈജ്ഞാനിക മണ്‌ഡലങ്ങളെ വ്യാപിപ്പിക്കുന്നു. അങ്ങനെയുള്ള ഈ നൂറ്റാണ്ടില്‍പോലും അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ തിരിച്ചറിഞ്ഞ്‌ അവനെ മാത്രം ആരാധിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല.

വ്യക്തിയെ യഥാര്‍ത്ഥ മനുഷ്യനും മാന്യനുമാക്കിത്തീര്‍ക്കേണ്ട വിവേകത്തിന്റെ ഉറവിട ത്തിൽനിന്നായിരിക്കണം നാം ആര്‍ജ്ജിക്കേണ്ട വിജ്ഞാനം.

ഈ പ്രകൃതിയിൽനിന്നും പഞ്ചേന്ദ്രിയങ്ങളെക്കൊണ്ട്‌ ആര്‍ജ്ജിച്ചെടുക്കുന്ന വിജ്ഞാനം ജഗന്നിയന്താവായ അല്ലാഹുവിനെക്കുറിച്ച്‌ അറിയാനുതകുന്നതാവണം.

അവര്‍ക്ക്‌ മനസ്സുകളുണ്ട്‌, അതുപയോഗിച്ച്‌ അവര്‍ കാര്യം ഗ്രഹിക്കുന്നില്ല. അവര്‍ക്ക്‌ കണ്ണുകളുണ്ട്‌, അതുപയോഗിച്ച്‌ അവര്‍ കണ്ടറിയുന്നില്ല; അവര്‍ക്ക്‌ കാതുകളുണ്ട്‌, അതുപയോഗിച്ച്‌ അവര്‍ കേട്ടുമനസ്സിലാക്കുന്നില്ല; അവര്‍ നാല്‍ക്കാലികളെപ്പോലെയാകുന്നു. അല്ല, അവരാകുന്നു കൂടുതല്‍ പിഴച്ചവര്‍, അവര്‍ തന്നെയാണ്‌ ശ്രദ്ധയില്ലാത്തവര്‍.

ധാര്‍മിക ജ്ഞാനമാണ്‌ മുഴുവന്‍ നന്മയുടേയും മേന്മയുടെയും അടിസ്ഥാനം.

ബോധമില്ലാത്ത ഭൗതിക വിദ്യാഭ്യാസം ഉപകാരത്തേക്കാളേറെ ഉപദ്രവങ്ങളാണ്‌ ഉണ്ടാക്കാറുള്ളത്‌.

മുഴുവന്‍ തിന്മകളുടെയും അടിത്തറ അജ്ഞതയാണ്‌.

യഥാര്‍ത്ഥ ജ്ഞാനം ദൈവികബോധവും അല്ലാഹുവിനെക്കുറിച്ചുള്ള അറിവുമാണ്‌.

Wednesday, 3 July 2013

സ്രഷ്ടാവായ നാഥന്റെ നാമത്തില് .



ഖുർആനിലൂടെ ഒരു സഞ്ചാരം നടത്തിയാൽ കിട്ടുന്ന അമൂല്യ വസ്തുതകൾ:-

1, സ്രഷ്ടാവായ നാഥന്റെ നാമത്തില്‍ താങ്കള്‍ വായിക്കൂ.

2, താന്‍ എല്ലാം തികഞ്ഞവനാണെന്ന് മനുഷ്യന്‍ ധരിക്കുന്നു. തന്നിമിത്തം അവന്‍ ധിക്കാരം കാണിക്കുന്നു.

3, രക്ത പിണ്ഡത്തില്‍ നിന്ന് പിറന്ന ജീവന്‍ മനുഷ്യനാവുന്നതും മൃഗത്തില്‍ നിന്ന് വേര്‍തിരിക്കപ്പെടുന്നതും സംസ്‌കരിക്കപ്പെടുന്നതും അറിവുകൊണ്ടാണ്.

4, നിങ്ങള്‍ ജനങ്ങളോട് നന്മ ചെയ്യാന്‍ കല്പിക്കുന്നു. നിങ്ങളോ അക്കാര്യം മറന്നു കളയുകയാണല്ലോ? നിങ്ങള്‍ വേദഗ്രന്ഥം വായിക്കുന്നുണ്ട്. എന്നിട്ട് നിങ്ങള്‍ ചിന്തിക്കുന്നില്ലേ?

5, കപട വിശ്വാസികൾ മറ്റുള്ളവരോട് നന്മ ഉപദേശിക്കുകയും സ്വയം തെറ്റുകളില്‍ മുഴുകുകയും ചെയ്തു. സത്യത്തെ അസത്യവുമായി കൂട്ടിക്കുഴച്ചു. ദൈവം നല്‍കിയ അനുഗ്രഹങ്ങളെക്കുറിച്ചും ശ്രേഷ്ഠതയെക്കുറിച്ചും ചിന്തിക്കുവാന്‍ ദൈവം ഉപദേശിക്കുന്നു.

6, മറ്റുള്ളവരെ ദൂഷണം പറയുകയും ഇടിച്ചു താഴ്ത്തുകയും ചെയ്യുന്നവര്‍ക്ക് വന്‍ നാശം. അവര്‍ സമ്പത്ത് ( നാണയങ്ങളും , സ്വർണ്ണവും) വാരിക്കൂട്ടുന്നു. അത് എണ്ണിക്കണക്കാക്കി സൂക്ഷിക്കുന്നു. സമ്പത്ത് ( നാണയങ്ങളും , സ്വർണ്ണവും)  ശാശ്വതമാണെന്ന് അവന്‍ കരുതുകയും ചെയ്യുന്നു. വേണ്ടാ, അവന്‍ 'ഹുതുമ'യില്‍ എറിയപ്പെടും. എന്താണ് ഹുതുമ? അത് ആളിപ്പടരുന്ന അഗ്‌നിയാണ്''

7, സത്യ വിശ്വാസികളെ, മറ്റുള്ളവരെക്കുറിച്ചുള്ള സംശയങ്ങള്‍ നിങ്ങള്‍ വര്‍ജിക്കുവിന്‍. കാരണം പല സംശയങ്ങളും കുറ്റകരമാണ്. നിങ്ങള്‍ ചാര വൃത്തി നടത്തുകയോ ദൂഷണം ചെയ്യുകയോ അരുത്.

8, ചിന്തിച്ചതിന് ശേഷം സംസാരിക്കുക. സംസാരിച്ചതിന് ശേഷം പ്രായശ്ചിത്തം ചെയ്യുന്നതിനേക്കാള്‍ അതാണ് നല്ലത്.

9, ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും നന്മക്കെതിരു നില്ക്കുകയും ചെയ്യുന്ന അതിക്രമകാരികളെ നിങ്ങള്‍ അനുസരിക്കരുത്''

10, ഭീകരത, ദേശ ദ്രോഹം എന്നിവയൊക്കെ കുഴപ്പ (ഫസാദ്)മാണ്.

11, ഏതു ജീവനും ഏറ്റവും മൂല്യവത്താണ്. അതിനെ അകാരണമായി കൊല്ലുന്നതിനെ അനുവദിക്കുന്നില്ല.

12, നിങ്ങള്‍ക്ക് എന്തെങ്കിലും നല്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഐഹികജീവിതത്തിലെ വിഭവങ്ങള്‍ മാത്രമാണ്.

13, ദൈവകല്പന ശിരസാവഹിച്ചവര്‍ക്കും പ്രാര്‍ഥിക്കുന്നവര്‍ക്കും പരസ്പരം കൂടിയാലോചിച്ച് തീരുമാനങ്ങളെടുക്കുന്നവര്‍ക്കും ദൈവമാര്‍ഗത്തില്‍ ധനം ചെലവഴിക്കുന്നവര്‍ക്കും നന്മ നിത്യമായി ലഭിച്ചുകൊണ്ടിരിക്കും.

14, തിന്മയുടെ പ്രതിഫലം തിന്മതന്നെയാണ്.

15, ഭൂമിയിലെ പ്രതിഭാസങ്ങളെക്കുറിച്ച് ചിന്തിച്ച് ദൈവത്തെ കണ്ടെത്താനാണ് മനുഷ്യനോട് പറയുന്നത്.

16, നിങ്ങളുടെ ദൈവം ഒരേയൊരു ദൈവമാണ്. അവനല്ലാതെ മറ്റൊരു ദൈവമില്ലല്ലോ. അവന്‍ കരുണാനിധിയാണ്, മഹാ കാരുണികനുമാണ്. ആകാശ ഭൂമികളുടെ സൃഷ്ടിപ്പില്‍, രാപകലുകള്‍ മാറി വരുന്നതില്‍, മനുഷ്യര്‍ക്ക് വേണ്ടി വിഭവങ്ങളുമായി കടലില്‍ സഞ്ചരിക്കുന്ന കപ്പലുകളില്‍, ആകാശത്തുനിന്ന് മഴ പെയ്യിച്ച് മരിച്ചുകിടക്കുന്ന ഭൂമിയെ ജീവിപ്പിച്ചതില്‍, വിവിധ ജീവികളെ ഭൂമിയില്‍ വ്യാപിപ്പിച്ചതില്‍, കാറ്റുകളുടെ ഗതിമാറ്റത്തില്‍, ആകാശത്തിനും ഭൂമിക്കുമിടയിലുള്ള മേഘങ്ങളില്‍; എല്ലാം ചിന്തിക്കുന്ന ജനതയ്ക്ക് തെളിവുകളുണ്ട്.''

17, സ്വത്ത് അവകാശികള്‍ക്ക് നല്കാതെ ഒരുമിച്ച് കൂട്ടുകയാണ് നിങ്ങള്‍. ധനത്തെ നിങ്ങള്‍ അമിതമായി
സ്‌നേഹിക്കുകയാണ്. ഭൂമിയെല്ലാം ധൂമപടലമാക്കപ്പെട്ടാല്‍, ഈ മനുഷ്യര്‍ ചിന്തിക്കുകയായി. പക്ഷേ ആ ചിന്ത എങ്ങനെ പ്രയോജനപ്പെടാനാണ്? മനുഷ്യന്‍ പറയും: നേരത്തെ എന്തെല്ലാം നന്മ ചെയ്തിരുന്നുവെങ്കില്‍ എത്ര നന്നായേനെ എന്ന്''

18, അഹങ്കരിക്കുകയും അതിക്രമം കാണിക്കുകയും ചെയ്യുന്ന മനുഷ്യര്‍ക്ക് കഠിനമായ ശിക്ഷയുണ്ടെന്നുള്ള മുന്നറിയിപ്പാണ്.

19, ഗൂഢാലോചനകള്‍ ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കാനും പരോപകാരം ചെയ്യാനും ധര്‍മം ചെയ്യാനും ഉപകാരപ്പെടുത്താത്തവര്‍ക്ക് ഒരു ഗുണവും ലഭിക്കാന്‍ പോവുന്നില്ല. അന്യരെ അപായപ്പെടുത്താനും ചതിയൊരുക്കാനും വേണ്ടിയാണ് പലരും ഗൂഢാലോചനകള്‍ നടത്താറ്.

20, ഒത്തുതീര്‍പ്പിനും പരോപകാരത്തിനും എതിര് പ്രവര്‍ത്തിക്കുന്നത് കുറ്റകരമാണ്. രണ്ടു പേരുടെ പിണക്കം തീര്‍ക്കുന്നത് ദാനം ചെയ്യുന്നതിന് തുല്യമാണ്.

21, സമൂഹത്തിന്റെ നിലനില്പിനുവേണ്ടി സ്വന്തം കാര്യങ്ങളില്‍ വിട്ടു വീഴ്ച ചെയ്യുന്നവനാണ് വിശ്വാസി.

22, സത്കര്‍മം ചെയ്താല്‍ അവര്‍ക്ക് ഉത്കൃഷ്ട ജീവിതം നാം നല്കും. അവര്‍ ചെയ്യുന്ന നന്മകള്‍ക്ക് അതിന്റേതായ പ്രതിഫലം നല്കും''

23, പുരുഷനായാലും സ്ത്രീ ആയാലും നിങ്ങളില്‍ ഒരുത്തന്റേയും പ്രവൃത്തി ഞാന്‍ പാഴാക്കിക്കളയില്ല.

24, തിന്മകളില്‍ നിന്നുള്ള പശ്ചാത്താപമാണ് നന്മ. ഒരിക്കല്‍ തെറ്റ് ചെയ്തുവെന്നുവെച്ച് ഒരു മനുഷ്യന്‍ എന്നും തെറ്റുകാരനാവുന്നില്ല.

25, വിശ്വാസത്തിന്റേയും പ്രവര്‍ത്തനങ്ങളുടേയും കാര്യത്തില്‍ സ്ത്രീപുരുഷവ്യത്യാസമില്ലെന്നും ദൈവത്തിന്റെ കാരുണ്യം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ഖുര്‍ആന്‍.

26, ഓ, മനുഷ്യ സമൂഹമേ, ഒരേ പുരുഷനില്‍ നിന്നും സ്ത്രീയില്‍ നിന്നുമാണ് ഞാന്‍ നിങ്ങളെ സൃഷ്ടിച്ചത്. നിങ്ങളെ സമൂഹങ്ങളും ഗോത്രങ്ങളുമാക്കിയത് പരസ്?പരം അറിയാന്‍ വേണ്ടിയാണ്. നിങ്ങളില്‍ ഭക്തന്‍മാരാരോ അവരാണ്
അല്ലാഹുവിന്റെ പക്കല്‍ ഉത്തമന്‍മാര്‍.

27, നിങ്ങള്‍ നിങ്ങളെത്തന്നെ കുത്തുവാക്കുകള്‍ പറയരുത്. ചീത്തപ്പേരുകൊണ്ട് അന്യോന്യം വിളിക്കുകയുമരുത്. തിന്മയെന്നത് ചീത്ത തന്നെയാണ്.

28, അതിക്രമം കാണിക്കരുത്. അതിക്രമകാരികളെ അല്ലാഹുവിനിഷ്ടമല്ല.

29, അല്ലാഹുവാണ് ആകാശത്തുനിന്ന് മഴ പെയ്യിക്കുന്നത്. അങ്ങനെ മരിച്ചുകിടക്കുന്ന ഭൂമിക്ക് അവന്‍ ജീവന്‍ നല്കി. ചിന്തിക്കുന്ന ജനതയ്ക്ക് ഇതില്‍ ദൃഷ്ടാന്തമുണ്ട്.

30, അല്ലാഹുവിന്റെ അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ മനുഷ്യനെ ഖുര്‍ആന്‍ പ്രേരിപ്പിക്കുകയാണ്.

31, അനുഗ്രഹങ്ങളെ എങ്ങനെയാണ് ചെലവഴിച്ചതെന്ന് അല്ലാഹു മനുഷ്യനോട് വിചാരണനാളില്‍
ചോദ്യം ചെയ്യും.

32, നീതി നിര്‍വഹിക്കാതെ സ്വന്തം ഇഷ്ടത്തെ നിങ്ങള്‍ പിന്തുടര്‍ന്ന് പോവരുത്. നീതി പൂര്‍വം സാക്ഷി പറയുന്നവരാവകുവീന്‍. ഒരു ജനതയോട് ശത്രുതയുന്നെ് വച്ച് അവരോട് നീതി ചെയ്യാതിരിക്കരുത്.