Saturday, 13 July 2013

ദീനെന്നാല്‍ പെരുമാറ്റമാണ്.



പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഖുർആൻ  നല്‍കുന്ന നിര്‍ദേശങ്ങളുടെ സത്തയുംസാരവും പരിഗണിക്കുമ്പോള്‍ , ശിശു പരിപാലനം, മാതൃത്വ പരിപാലനം, കുടുംബ പരിപാലനം എന്നൊക്കെ പ്രയോഗിക്കുന്നതുപോലെ. ‘പരിസ്ഥിതി സംരക്ഷണം’ എന്നതിന്റെ വിവക്ഷ പരിസ്ഥിതിയെ ദുഷിപ്പിക്കുകയോ മലിനപ്പെടുത്തുകയോ ചെയ്യാതെ സംരക്ഷിക്കുക എന്നാണെങ്കില്‍, പരിസ്ഥിതിയെ കൂടുതല്‍ മെച്ചപ്പെടുത്തുകയും പോഷിപ്പിക്കുകയും പ്രതീക്ഷിത ലക്ഷ്യത്തിലേക്കെത്തിക്കുകയും അതിനെ അപകടപ്പെടുത്തുന്ന ദൂഷണത്തിന്റെയും മലിനീകരണത്തിന്റെയും എല്ലാതരം പ്രവണതകളെയും പ്രതിരോധിക്കുകയുമാണ് പരിസ്ഥിതി പരിപാലനം കൊണ്ട് വിവക്ഷിക്കുന്നത്.

അല്ലാഹുവിന്റെ സൃഷ്ടിയായ പ്രകൃതിക്ക് രണ്ട് മൗലിക സവിശേഷതകളുണ്ട്. ഒന്ന്: അത് മനുഷ്യ നന്മയും സേവയും ലക്ഷ്യം വെച്ചാണ് സംവിധാനിക്കപ്പെട്ടിരിക്കുന്നത്. രണ്ട്: പരിസ്ഥിതിയിലെ വ്യത്യസ്ത ഘടകങ്ങള്‍ പരസ്പരം സഹകരിച്ചാണ് നിലകൊള്ളുന്നതും പ്രവര്‍ത്തിക്കുന്നതും.

പരിസ്ഥിതിയിലെ ഓരോ ഘടകത്തിനും മനുഷ്യനുല്പെടെ ജീവലോകത്ത് ഏതൊരു ധര്‍മ്മമാണോ നിര്‍വ്വഹിക്കാനുള്ളത്, അത് സാധ്യമാകത്തക്ക വിധം, മറ്റുള്ളവയാല്‍ അതിക്രമിക്കപ്പെടാതെയും മറ്റുള്ളവയെ അക്രമിക്കാതെയും മറ്റുവള്ളവയ്ക്ക് കൊടുത്തും മറ്റുള്ളവയില്‍ നിന്ന് സ്വീകരിച്ചും മുന്നോട്ട് പോകാന്‍ പ്രകൃതിയെ നാം സഹായിക്കേണ്ടതുണ്ട്. പ്രകൃതിയിലെ ജീവ നിര്‍ജീവ വസ്തുക്കളെല്ലാം തന്നെ അല്ലാഹുവെ പ്രണമിക്കുന്നവയും പ്രകീര്‍ത്തിക്കുന്നവയുമാണ്. മനുഷ്യരെ പോലെ അവയും അല്ലാഹുവിന്റെ സൃഷ്ടികളാണ്.

ആത്മ സംസ്‌കരണമെന്നാല്‍ പരമസത്യവുമായി സത്യസന്ധമായ ബന്ധം സ്ഥാപിക്കലും സൃഷ്ടികളുമായി സല്‍സ്വഭാവത്തോടെ വര്‍ത്തിക്കലുമാണ്. പരിസ്ഥിതി സൃഷ്ടിയാണെന്നതില്‍ സംശയമില്ല. ‘സല്‍സ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിനു മാത്രമായാണ് അല്ലാഹു മനുഷ്യനെ നിയോഗിതനാക്കി യിരിക്കുന്നത്.
إِنَّ اللَّهَ مَعَ الَّذِينَ اتَّقَواْ وَّالَّذِينَ هُم مُّحْسِنُونَ

‘നിശ്ചയം, ഭക്തികൈകൊള്ളുകയും സുകൃതങ്ങളാചരിക്കുകയും ചെയ്യുന്നവരാരോ, അവരുടെ കൂടെയാകുന്നു അല്ലാഹു’ (അന്നഹ്ല്‍:128)

أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِo فَذَلِكَ الَّذِي يَدُعُّ الْيَتِيمَo وَلا يَحُضُّ عَلَى طَعَامِ الْمِسْكِينِ
  فَوَيْلٌ لِّلْمُصَلِّينَo الَّذِينَ هُمْ عَن صَلاتِهِمْ سَاهُونَo الَّذِينَ هُمْ يُرَاؤُونَo وَيَمْنَعُونَ الْمَاعُونَ
 سورة الماعون7- 1 

  لَّيْسَ الْبِرَّ أَن تُوَلُّواْ وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَكِنَّ الْبِرَّ مَنْ آمَنَ بِاللَّهِ وَالْيَوْ
مِ الآخِرِ وَالْمَلائِكَةِ وَالْكِتَابِ وَالنَّبِيِّينَ وَآتَى الْمَالَ
 عَلَى حُبِّهِ ذَوِي الْقُرْبَى وَالْيَتَامَى وَالْمَسَاكِينَ وَابْنَ السَّبِيلِ وَالسَّائِلِينَ وَفِي الرِّقَابِ وَأَقَامَ الصَّلاةَ وَآتَى الزَّكَاةَ وَالْمُوفُونَ بِعَهْدِهِمْ إِذَا عَاهَدُواْ وَالصَّابِرِينَ فِي الْبَأْسَاء وَالضَّرَّاء      أُوْلَئِكَ الَّذِينَ صَدَقُوا وَأُولَئِكَ هُمُ الْمُتَّقُونَ وَحِينَ الْبَأْسِ
 177 سورة البقرة

ദീനെന്നാല്‍ പെരുമാറ്റമാണ് അല്‍ മാഊന്‍ 1-7 സൂക്തങ്ങളും പുണ്യത്തെക്കുറിച്ച യഹൂദ കാഴ്ചപ്പാടിനെ ഭര്‍ത്സിച്ചു കൊണ്ടവതരിച്ച അല്‍ ബഖറഃ 177ാം സൂക്തവും നമുക്ക് മനസ്സിലാക്കിത്തരുന്നത് സൃഷ്ടികളുമായുള്ള നല്ല ബന്ധമാണ് ദീനെന്നാണ്.

എഴുത്തും വായനയും.




മനുഷ്യര്‍ തങ്ങൾക്കു എന്തൊക്കെയോ നേടണം എന്ന ആസക്തിയുടെ അന്ധകാരങ്ങളുടെ അടിത്തട്ടില്‍ ആണ്ടുകഴിഞ്ഞ കാലഘട്ടമായി രിക്കുന്നു എന്ന വസ്തുത തങ്ങളുടെ സാഹചച്ചര്യം താങ്ങളോട് വിളിച്ചുപരയുന്നുവെങ്കിൽ. പണവും പദവിയും നോക്കിയുള്ള വിവചനം, സാമ്പത്തികചൂഷണം, ധര്‍മച്യുതി, അക്രമം, അനീതി…….ഇരുട്ടിനുമേല്‍ ഇരുട്ട് കച്ചവടം കേവലം ലാഭത്തിനു മാത്രം നടത്തുക , ആചാരങ്ങളും അനുഷ്ടാനങ്ങളും മാത്രമാണ് ആരാധന എന്ന രീതിയിൽ ദൈവത്തിൽ പങ്കുചെര്ക്കുക. വിനോദത്തിനായി മനുഷ്യപുത്രരെയും ജീവികളെയും പരസ്പരം പോരടിപ്പിച്ച് വരേണ്യവര്‍ഗം വിനോദിച്ചുകൊണ്ടിരിക്കുക . സാധാരണ ജനങ്ങളെ മൃഗീയമായി കൊലചെയ്യപ്പെടുക. പെണ്‍കുട്ടികള്‍ ഭ്രൂണഹത്യ ചെയ്യപ്പെടുക. മദ്യം, ചൂതാട്ടം, കൊല, കൊള്ള, വ്യഭിചാരം, സ്ത്രീപീഡനം തുടങ്ങി സമൂഹത്തിന്റെമുഖമുദ്രകളായിത്തീര്‍ന്ന ഒരു സാഹചര്യത്തിലാണ് വിശുദ്ധ ഖുര്‍ആന് ഒരു വ്യക്തിയുടെ അതുവഴി സമൂഹാത്തിന്റെ പരിവര്തനത്തിനു അതിന്റെ ദൌത്യം അത് സ്വയം പ്രഖ്യാപിച്ചുകൊണ്ട് നിലകൊള്ളുന്നത്.

ا ل ر كِتَابٌ أَنزَلْنَاهُ إِلَيْكَ لِتُخْرِجَ النَّاسَ مِنَ الظُّلُمَاتِ إِلَى النُّورِ بِإِذْنِ رَبِّهِمْ إِلَى صِرَاطِ الْعَزِيزِ الْحَمِيدِ
اللَّهِ الَّذِي لَهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ وَوَيْلٌ لِّلْكَافِرِينَ مِنْ عَذَابٍ شَدِيدٍ
الَّذِينَ يَسْتَحِبُّونَ الْحَيَاةَ الدُّنْيَا عَلَى الآخِرَةِ وَيَصُدُّونَ عَن سَبِيلِ اللَّهِ وَيَبْغُونَهَا عِوَجًا أُوْلَئِكَ فِي ضَلالٍ بَعِيدٍ
’ജനങ്ങളെ അവരുടെ നാഥന്റെ അനുവാദപ്രകാരം അന്ധകാരങ്ങളില്‍നിന്ന് പ്രകാശത്തിലേക്ക് നയിക്കുന്നതിനുവേണ്ടി ഈ ഗ്രന്ഥം നാം നിനക്ക് അവതരിപ്പിച്ചു. ആകാശങ്ങളിലും ഭൂമിയിലും ഉള്ളതെല്ലാം ഏതൊരു അല്ലാഹുവിന്റേതാണോ അതേ അജയ്യനും സ്തുത്യര്‍ഹനുമായവന്റെ മാര്‍ഗത്തിലേക്ക്”. അതായത്‌, പരലോകത്തെക്കാള്‍ ഇഹലോകജീവിതത്തെ കൂടുതല്‍ സ്നേഹിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ ( ജനങ്ങളെ ) പിന്തിരിപ്പിക്കുകയും അതിന്‌ ( ആ മാര്‍ഗത്തിന്‌ ) വക്രത വരുത്തുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക്‌. അക്കൂട്ടര്‍ വിദൂരമായ വഴികേടിലാകുന്നു. (ഇബ്രാഹീം: 1,2,3)

ഖുര്‍ആന്റെ ആദ്യത്തെ ആഹ്വാനം ‘വായിക്കുക, സ്രഷ്ടാവായ നിന്റെ നാഥന്റെ നാമത്തില്‍. അതിനാൽ നാം എന്തുതന്നെ വായിക്കപ്പെടുമ്പോഴും അല്ലാഹുവിന്റെ നാമം നില്നിര്ത്തികൊണ്ടേ വായിക്കാവൂ എന്നാണു , അല്ലാത്ത പക്ഷം ആ വായന വ്യക്തിയെ അവൻ ആയിരിക്കുന്ന അവസ്തയില്നിന്നു  തെറ്റിച്ചുകളയും.

എഴുത്തും വായനയും അറിയാത്ത സമൂഹത്തെ , അതായത് എന്താണോ എഴുതേണ്ടത് വായിക്കേണ്ടത് എന്ന് അറിയാത്ത  (നിരക്ഷരര്‍ എന്നര്‍ഥമുള്ള അല്‍ ഉമ്മിയ്യൂന്‍ എന്ന പേരിലാണ് അവരറിയപ്പെട്ടിരുന്നത്) അതിനാൽ എഴുതാനും , വായിക്കാനും ,വിദ്യയഭ്യസിക്കാനും ഖുര്‍ആന്‍ പ്രേരിപ്പിക്കുന്നു.

പ്രവാചകന്‍ തന്റെ ദേശക്കാരിൽ എഴുത്തും വായനയും സാര്‍വത്രികമാക്കി. അങ്ങനെ അവർ ഖുര്‍ആന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ വിജ്ഞാനത്തിന്റെ വിവിധ ശാഖകളില്‍ അവര്‍ക്ക് പരിജ്ഞാനം ആര്‍ജിക്കേണ്ടിവന്നു. അങ്ങനെ വ്യാകരണവും അലങ്കാര ശാസ്ത്രവും അവര്‍ സ്വയം കണ്ടുപിടിച്ചു. മറ്റിതര വിജ്ഞാനവും സംസ്‌കാരവും അറബിയിലേക്ക് തര്‍ജമ ചെയ്ത് വിജ്ഞാനത്തിന്റെ ചക്രവാളങ്ങള്‍ വെട്ടിപ്പിടിച്ചു. ശാസ്ത്രം, തത്വചിന്ത, ദൈവശാസ്ത്രം തുടങ്ങിയ മേഖലകളില്‍ അവര്‍ അഗ്രഗണ്യരായി മാറി. ഖുര്‍ആന്‍ അതിന്റെ അനുയായികളെ ആഹ്വാനം ചെയ്യുന്നു:
قُلْ سِيرُوا فِي الأَرْضِ فَانظُرُوا كَيْفَ بَدَأَ الْخَلْقَ ثُمَّ اللَّهُ يُنشِئُ النَّشْأَةَ الآخِرَةَ
إِنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ
 ‘ പറയുക; ഭൂമിയില്‍ സഞ്ചരിച്ച് സൃഷ്ടി എങ്ങനെ ആരംഭിച്ചെന്ന് നിരീക്ഷിക്കുക. പിന്നീട് മറ്റൊരിക്കല്‍ കൂടി അല്ലാഹു പുനസൃഷ്ടിക്കും. നിശ്ചയം, അല്ലാഹു എല്ലാറ്റിനും കഴിവുറ്റവനാണ്” (അല്‍അന്‍കബൂത്ത്: 20)
أَفَلَمْ يَسِيرُوا فِي الأَرْضِ فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَا أَوْ آذَانٌ يَسْمَعُونَ بِهَا فَإِنَّهَا لا تَعْمَى الأَبْصَارُ وَلَكِن تَعْمَى الْقُلُوبُ الَّتِي فِي الصُّدُورِ
‘ ഭൂമിയില്‍ അവര്‍ സഞ്ചരിച്ചിട്ടില്ലേ? അവര്‍ക്ക് കാര്യം ഗ്രഹിക്കാന്‍ സഹായകമായ ഹൃദയങ്ങളും കേള്‍ക്കാന്‍ കഴിയുന്ന ചെവികളും ഉണ്ടാകാന്‍ അതാവശ്യമാണ്. എന്നാല്‍ കണ്ണുകള്‍ക്കല്ല അന്ധത ബാധിക്കുന്നത്; നെഞ്ചുകളിലുള്ള ഹൃദയങ്ങള്‍ക്കാണ്” (അല്‍ഹജ്ജ്: 46)

ഈ പ്രേരണകളും പ്രോത്സാഹനങ്ങളും ശാസ്ത്ര – വൈജ്ഞാനിക മേഖലകളില്‍ ആധിപത്യം വാഴാന്‍ നമ്മെ പ്രാപ്തരകേണ്ടതും വൈജ്ഞാനിക വികാസത്തിന് അടിത്തറയായി വര്‍ത്തി ക്കേണ്ടതും ഇഹപര ജീവിത വിജയത്തിന് നിതാനമാക്കെണ്ടാതുമാണ് .

മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളുടെ സന്താനങ്ങളാണെന്നും കര്‍മശുദ്ധിയാണ് മഹത്വത്തിന്റെ മാനദണ്ഡമെന്നും ഖുർആൻ പ്രഖ്യാപിക്കുന്നു.

 يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَى وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا إِنَّ أَكْرَ
مَكُمْ عِندَ اللَّهِ أَتْقَاكُمْ إِنَّ اللَّهَ عَلِيمٌ خَبِيرٌ
‘മനുഷ്യരേ, ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് നാം നിങ്ങളെ സൃഷ്ടിച്ചത്. പിന്നെ നിങ്ങളെ സമൂഹങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങള്‍ പരസ്പരം പരിചയപ്പെടേണ്ടതിനാണ്. അല്ലാഹുവിങ്കല്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ഭക്തിയുള്ളവനാണ്” (അല്‍ഹുജുറാത്ത്: 13)

ഉച്ചനീചത്വത്തിന്റെ ഉരുക്കുമുഷ്ടിയില്‍ ഞെരുങ്ങിയിരുന്ന ജനസമൂഹങ്ങളെ സമത്വദര്‍ശനം എന്നും ആകര്‍ഷിച്ചുകൊണ്ടിരുന്നു. നിഷ്‌കൃഷ്ടമായ നീതിക്ക് സാക്ഷികളാകാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെ യ്യുന്നു.

يَا أَيُّهَا الَّذِينَ آمَنُواْ كُونُواْ قَوَّامِينَ بِالْقِسْطِ شُهَدَاء لِلّهِ وَلَوْ عَلَى أَنفُسِكُمْ أَوِ الْوَالِدَيْنِ وَالأَقْرَبِينَ إِن يَكُنْ غَنِيًّا أَوْ فَقَيرًا فَاللّهُ أَوْلَى بِهِمَا فَلاَ تَتَّبِعُواْ الْهَوَى أَن تَعْدِلُواْ وَإِن تَلْوُواْ أَوْ تُعْرِضُواْ فَإِنَّ اللّهَ كَانَ بِمَا تَعْمَلُونَ خَبِيرًا
’വിശ്വസിച്ചവരേ, നിങ്ങള്‍ നീതിക്കുവേണ്ടി നിലകൊള്ളുന്നവരും അല്ലാഹുവിന്റെ സാക്ഷികളുമാകുവിന്‍. അത് നിങ്ങള്‍ക്കോ നിങ്ങളുടെ തന്നെയോ മാതാപിതാക്കള്‍ക്കോ ബന്ധക്കള്‍ക്കോ ദോഷകരമാണെങ്കില്‍പോലും”. (അന്നിസാഅ്: 135)

Friday, 12 July 2013

കച്ചവടം സേവനമാണ്,



ഭൌതീക മാത്രമായ ചില്ലറ ലാഭങ്ങൾക്ക് വേണ്ടി ശാശ്വതമായ ഇഹപര ജീവിത യാധാര്ത്യങ്ങളെ നഷ്ടപ്പെടുത്തെരുതെന്ന ഉപദേശത്തോടെയും.
വായിക്കുക എന്നത്‌ ഇസ്‌ലാമിക കര്‍മശാസ്‌ത്രത്തിന്റെ നിര്‍ബന്ധം-വാജിബ്‌, നിഷിദ്ധം-ഹറാം, ഐഛികം-മന്‍ദൂബ്‌, അഭികാമ്യം-മുസ്‌തഹബ്ബ്‌, അനഭിലഷണീയം-മക്‌റൂഹ്‌ എന്നീ പഞ്ച സംജ്ഞകളില്‍ ഏതിലാണ്‌ പെടുന്നത്‌? നിര്‍ബന്ധമെങ്കില്‍ അത്‌ സാമൂഹിക ബാധ്യതയോ വൈയക്തിക ബാധ്യതയോ?

അല്ലാഹു നിങ്ങൾക്ക് കച്ചവടം അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു-  വി.ഖു
കച്ചവടം സേവനമാണ്, കച്ചവടത്തിൽ ലാഭം മാത്രമാണ് ലക്ഷ്യമെങ്കിൽ അത് പലിശയാണ്.

പലിശ ( ലാഭം ) ഇടപാടുകാരോട് സന്ധിയില്ലാ സമരമാണ് ഖുർ ആൻ പ്രഖ്യാപിച്ചിട്ടുള്ളത് വിട്ടു വീഴ്ചയില്ലാത്ത് ശിക്ഷയും മുന്നറിയിപ്പും ഖുർ ആൻ നൽകിയിട്ടുണ്ട്. കാരണം എന്തുകൊണ്ടെന്നാൽ പലിശ ഇടപാട് ( ലാഭം മാത്രം കണക്കാക്കിയുള്ള ) ഏറ്റവും ഗുരുതരമായ തെറ്റും ഏറ്റവും ഉപ്ദ്രവകരമായ കുറ്റവുമാണ്. മാനസികവും സാബത്തികവുമായ ഒട്ടേറെ വിനകൾ അത് ഉൾകൊള്ളുന്നു എന്നതാണ് കാരണം അതുകൊണ്ടു തന്നെ പലിശയെ അതിന്റെ എല്ലാ ഇനങ്ങളോടും ( കച്ചവടമാകം, തൊഴിലാകാം , ഉദ്യൊഗമാകാം , ഭരണ നിർവഹണമാകാം, ) കൂടി ഖുർആൻ  നിരോധിച്ചിരിക്കുകയാണ്. പലിശ വാങ്ങുന്നവനും കൊടുക്കുന്നവനും അതിന്ന് വേണ്ടി സാക്ഷി നിൽക്കുന്നവനും അതിന്നു വേണ്ടി കൂട്ടമായും ഒറ്റയായും പ്രവർത്തിക്കുന്നവൻ ശിക്ഷയിൽ സമന്മാരാണ്.

പലിശ അപഹരണവും ചൂഷണവുമാണ്, എന്നത് പോലെയാണ് സേവനമാനോഭാവമില്ലാത്ത ലാഭക്കൊതിയുള്ള കച്ചവടങ്ങളും ( വ്യാപാരങ്ങളും ).

പലിശ ഭക്ഷിക്കുന്നവനെയും അത് ഭക്ഷിപ്പിക്കുന്നവനെയും അത് രേഖപ്പെടുത്തി വെക്കുന്നവനെയും അതിന്റെ സാക്ഷികളെയും ( കൊടുക്കുന്നവാണോ , വാങ്ങുന്നവനൊ, തോഴിലെടുക്കുന്നവാണോ , എഴുതുന്നവനോ ) , ശാപം ബാധിക്കുന്നതാണ്, അവർ കുറ്റത്തിൽ പരസ്പരം സമന്മാരാണെന്ന്
കൊടുക്കുന്നവനാകട്ടെ , വാങ്ങുന്നവനാകട്ടെ  തോഴിലെടുക്കുന്നവനാകട്ടെ  , എഴുതുന്നവനാകട്ടെ , അരുതന്നെയാനെങ്കിലും അതിനു ലാഭമോ കൂലിയോ മാത്രമാണ് , ലക്ഷ്യമെങ്കിൽ അതും പലിശയും ഒന്ന് തന്നെയാണ് .

അറിഞ്ഞുകൊണ്ട് ഒരാൾ ഭക്ഷിക്കുന്ന ഒരു പലിശ ദിർഹം മുപ്പത്തിയാറ് തവണ വ്യഭിചരിക്കുന്നതിനേക്കാൾ ഗുരുതരമാവുന്നു.

പലിശ 70 ഭാഗമാണ്. അവയിൽ ഏറ്റവും ലഘുവായത് ഒരാൾ തന്റെ മാതാവിനെ വ്യഭിചരിക്കുന്നതിനു തുല്ല്യമാണ്.


പലിശ ( ലാഭം ) വ്യാപിച്ച ഒരു നാട്ടിലാണ് താങ്കൾ ഉള്ളത്. അതുകൊണ്ട് താങ്കൾക്ക് വല്ല വ്യക്തിയിൽ നിന്നും വല്ല കടവും കിട്ടനുണ്ടെങ്കിൽ അവൻ നിനക്ക് ഒരു ചുമട് വൈക്കോലോ ഒരു ചുമട് യവമോ ഒരു ചുമട് ക്ലോവർ ചെടിയോ സമ്മാനിക്കുന്നു വെങ്കിൽ താങ്കൾ സ്വീകരിക്കരുത്. എന്തു കൊണ്ടെന്നാൽ അത് പലിശയാകുന്നു.

ഭൌതിക നേട്ടത്തിനോ സാബത്തിക വർദ്ധനവിനോ ചൂഷണത്തിണോ ഉള്ളതല്ല കടമിടപാട്.

കടത്തിനു പകരമായി എന്തു തന്നെ സ്വീകരിച്ചാലും അത് പലിശ തന്നെയാണെന്നർത്ഥം .

ലാഭേച്ചയോടെയുള്ള കടം സഹായമോ സഹ്കരണമോ അല്ല. പ്രചോദനവും സാന്ത്വാനവുമല്ല. മറിച്ച് ചൂഷണവും ഉപദ്രവുമാണ്.

പലിശക്ക് നൽകുന്ന കടം ചൂണ്ടലിൽ കോർത്ത ഇരമാത്രമാണ്. അത് വെള്ളത്തിലേക്ക് എറിയുന്നത് ചൂണ്ടൽകാരന് മത്സ്യങ്ങളോടുള്ള സ്നേഹം കൊണ്ടല്ല. മാറിച്ച് അവയെ വഞ്ചിച്ചു കെണിയിൽ പെടുത്തി തന്റെ കുട്ട നിറക്കുവാനാണ്.

പലിശക്ക് കടം നൽകുന്നവൻ തന്റെ സഹോദരന്റെ സംബത്ത് പച്ചയായി അപഹരിക്കുകയാണ്. അവന്റെ വിയർപ്പും രക്തവും ഊമ്പിക്കുടിക്കുകയും ചെയ്യുന്നു.

ഓരോ കാര്യത്തിനും ഇസ്‌ലാം നിര്‍ണയിച്ച ക്രമവും വ്യവസ്ഥയും ലംഘിക്കാതെയും ഓരോന്നിനുമുള്ള പ്രാധാന്യം പരിഗണിച്ചും ചൈതന്യം ചോര്‍ന്നു പോകാതെയും അതതിന്റെ സമയത്തും സ്ഥലത്തും നിര്‍വഹിക്കുന്നതിനാണ് മുന്‍ഗണനാക്രമമെന്ന് പറയുന്നത്.

സാരമുള്ളതോ അല്ലാത്തതോ ആയ തെറ്റുകളും പിഴവുകളും സംഭവിച്ച  സ്വയം തന്നെയും സമൂഹത്തെ യും  ശരിയിലേക്ക് നയിക്കുമ്പോള്‍ പ്രശ്‌നങ്ങളുടെ യഥാര്‍ഥ സ്വഭാവവും പശ്ചാത്തലവും മുന്‍വിധിയില്ലാതെ ഖുർആൻ വിശദമായി പഠിക്കുന്നത് മുന്‍ഗണനാക്രമത്തിന്റെ ആദ്യ പടിയാണ്.

നെറികേടില്‍ പെട്ട വ്യക്തി അല്ലങ്കിൽ സമൂഹം ചെയ്ത അരുതായ്മ അല്ലെങ്കില്‍ തെറ്റ് മുഖ്യ പ്രമാണങ്ങളായ ഖുര്‍ആനും നബിചര്യയും സംശയരഹിതമായി വിലക്കിയതാണോ, അതോ ഭിന്നവീക്ഷണങ്ങള്‍ക്ക് പഴുതുള്ള, പൂര്‍വിക പണ്ഡിതന്മാര്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ വിഷയമാണോ? തന്നിഷ്ട പ്രകാരമാണോ കുറ്റം ചെയ്തത്, അതോ നിര്‍ബന്ധിതനായോ? ഇസ്‌ലാമിക നിയമം ലംഘിക്കുമ്പോള്‍ ബുദ്ധിവൈകല്യമോ ബുദ്ധിമാന്ദ്യമോ ഉണ്ടായിരുന്നോ? പണ്ഡിതനാണോ  നേതാവിന്നാണോ തെറ്റുപറ്റിയത്? തെറ്റിലകപ്പെട്ടത് ഇസ്‌ലാമിക ഭരണപ്രദേശത്ത് ജീവിക്കുന്നവനാണോ? അതോ അനിസ്‌ലാമിക സൊസൈറ്റിയില്‍ കഴിയുന്നവനോ? മുന്‍ഗണനാക്രമത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
ഖുർആൻ മുന്നോട്ട് വെക്കുന്ന മുന്‍ഗണനാക്രമം, പുരോഹിതന്മാരുടെ  കുപ്പായമണിഞ്ഞ പലരും അവഗണിക്കുന്നു. അല്ലെങ്കില്‍ അവര്‍ അത്തരം ഒരു രീതിയെ സംബന്ധിച്ച് അജ്ഞരാണ്. ഒരു വിശ്വാസിയുടെ , സമൂഹത്തിന്റെ ,ആദര്‍ശ സാംസ്‌കാരിക അടിത്തറ തന്നെ ഇളകിയാടുന്നുവെങ്കില്‍, അവിടെ സമുദ്ധാരകന്റെ പ്രഥമ ദൗത്യം ആ അടിത്തറ ഭദ്രമായി പുനഃസ്ഥാപിക്കലാണ്. അതിന് പകരം, മൗലിക പ്രശ്‌നം ബോധപൂര്‍വമായോ അല്ലാതെയോ നിരാകരിക്കുകയും അഭികാമ്യം മാത്രമായ സുന്നത്തുകളില്‍ മുഖ്യശ്രദ്ധ ഊന്നുകയും ചെയ്യുകയാണെങ്കില്‍ അതെത്ര മാത്രം വിഡ്ഢിത്തമായിരിക്കും.

നാട്ടിന്‍പുറങ്ങളിലും നഗര പ്രദേശങ്ങളിലുമൊക്കെ അധിവസിക്കുന്ന നല്ലൊരു വിഭാഗം ആര്‍ഭാട ഭ്രമം ഇന്നൊരു എടുത്തുമാറ്റാനാവാത്ത ഫാഷനായി കഴിഞ്ഞിരിക്കുന്നു. കൊട്ടാര സദൃശമായ വീടുകള്‍, വിലയേറിയ കാറുകള്‍, പഞ്ചനക്ഷത്ര തുല്യമായ ഫര്‍ണിച്ചറുകളും ഭക്ഷണ പാനീയങ്ങളും, മില്യനുകള്‍ ചെലവിടുന്ന ആഘോഷങ്ങള്‍. ഇങ്ങനെ ജീവിതത്തെ കെട്ടുനാറിയ ധൂര്‍ത്തിന്റെ ഓടയിലൂടെ മുന്നോട്ടുകൊണ്ടുപോകുന്ന വിഭാഗങ്ങളോട്  സന്മാര്‍ഗോപദേശം നടത്തുന്നവര്‍ മുന്‍ഗണനാക്രമത്തിന്റെ ഗൗരവവും ആവശ്യകതയും ഗ്രഹിച്ചേ പറ്റൂ.

കടുത്ത ദാരിദ്ര്യത്തിന്റെയും മാരക രോഗങ്ങളുടെയും നീരാളിപ്പിടുത്തത്തില്‍ പെട്ട് പരീക്ഷണങ്ങളുടെ നെരിപ്പോടില്‍ കത്തിയമരുന്ന അയല്‍വാസികള്‍ പരിസരങ്ങളിലുണ്ടാവുമ്പോള്‍, ധൂര്‍ത്തിന്റെ തൊട്ടിലില്‍ ആനന്ദാര്‍ഭാടത്തോടെ കഴിയുന്നവർ വലിയ തെറ്റാണ് ചെയ്യുന്നതെന്ന് തുറന്ന് പറയാന്‍ സത്യത്തിലേക്ക് ക്ഷണിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്.