Monday, 5 August 2013

ഏറ്റവും വലിയ തിന്മ.




നിഷിദ്ധങ്ങളെ സൂക്ഷിക്കുക, എങ്കില്‍ ഒരുവൻ ജനങ്ങളില്‍ ഏറ്റവും നല്ല വ്യക്തിത്വമുള്ളവനാവും.

അഹങ്കാരമുള്ളവര്‍ക്ക് മാനസീക വളര്‍ച്ചയില്ല.

വിശ്വാസം മനുഷ്യന്റെ സ്വഭാവമാണ്. അത് ദൈവീക വിധിവിലക്കുകൾക്ക് വിധേയമാക്കുക എന്നതാണ് ജീവിത വിജയം.

വിശ്വാസം എന്നാല്‍ മാനവരാശിയുടെ നിലനില്‍പ്പിന് തന്നെ ആധാരമയ ഒരു സ്വഭാവവിശേഷമാണ്. ഉദാഹരണമായി പറഞ്ഞാൽ: രോഗം വന്നപ്പോള്‍ ഡോക്റ്ററെ കാണുകയും അദ്ദേഹം നല്‍കിയ മരുന്ന് രോഗം മാറ്റുമെന്ന വിശ്വാസത്തോടെ കഴിക്കുകയും ചെയ്യാം. കുട്ടിക്ക് അസുഖം വന്നത് നിങ്ങളുടെ വീടിന്റെ വാതില്‍ കിഴക്കോട്ടായതുകൊണ്ടാണെന്ന് നമുക്ക് വിശ്വസിക്കാം. കേടായ വാഹനം മെക്കാനിക്കിനെ കാണിച്ചപ്പോള്‍ അയാള്‍ പറയുന്നത് നാം വിശ്വസിച്ച് പരിഹാരങ്ങള്‍ തേടിയേക്കാം. മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയാണെന്നുള്ള മാധ്യമക്കാരുടെ വാര്‍ത്ത നമുക്ക് വിശ്വസിക്കാം. വക്കീലിനെ വിശ്വസിച്ചാണ് കേസ് വാദിക്കാനേല്‍പ്പിക്കുന്നത്. കുട്ടികള്‍ സ്കൂളില്‍ നിന്ന് തിരികെ വരുമ്പോള്‍ വീട്ടില്‍ മാതാപിതാക്കള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നു. ഭാര്യാഭര്‍ത്താക്കന്‍മാരും അങ്ങനെ തന്നെ. അങ്ങനെ വിശ്വാസങ്ങള്‍ എത്ര അനവധി. ഒരു സംഘം ഉണ്ടാകണമെങ്കില്‍ അതിലെ അംഗങ്ങള്‍ തമ്മില്‍ വിശ്വാസം വേണം.
ഒരു മനുഷ്യന് 10 ദിവസം കൊണ്ട് ചെയ്ത് തീര്‍ക്കാനാവുന്ന ഒരു ജോലി ഉണ്ടെന്ന് കരുതുക. അത് വേഗത്തില്‍ ചെയ്ത് തീര്‍ക്കാനായി നമുക്ക് ചിലപ്പോള്‍ 10 പേരെ നിയോഗിക്കാം. 10 പേരുണ്ടെങ്കില്‍ പണി ഒറ്റ ദിവസം കൊണ്ട് ചെയ്ത് തീര്‍ക്കാം. അവര്‍ തമ്മില്‍ വിശ്വാസമുള്ളതിനാണ് അങ്ങനെ ചെയ്യാന്‍ കഴിയുന്നത്. ഒരാള്‍ തന്റെ തൊഴില്‍ ചെയ്യുമ്പോള്‍ അതിന്റെ പ്രതിഫലമായി പണം കിട്ടുമെന്ന് വിശ്വസിക്കുന്നു. ആ പണം അടുത്തുള്ള പലചരക്ക് കടയില്‍ കൊടുത്താല്‍ അയാള്‍ക്ക് വേണ്ട അരി പച്ചക്കറി തുടങ്ങി എല്ലാ സാധനങ്ങളും ലഭിക്കും എന്ന് വിശ്വസിക്കുന്നു. ഇതൊന്നും അയാള്‍ക്ക് നിര്‍മ്മിക്കുന്നവയല്ല. അയാള്‍ക്ക് വേണ്ടി എവിടെയോയുള്ള കര്‍ഷകരും മീന്‍പിടുത്തക്കാരും മറ്റ് തൊഴിലാളികളും ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നുവെന്ന് അയാള്‍ വിശ്വസിക്കുന്നു.
മനുഷ്യന്റെ വിജ്ഞാന ശാഖകളും അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. അങ്ങനെ ചെയ്യാന്‍ കഴിയുന്നത് പരസ്പരമുള്ള വിശ്വാസം കൊണ്ടാണ്. അതുമാത്രമല്ല, നാം നേടിയ വിവരങ്ങള്‍ നാം അടുത്ത തലമുറക്കും വിദ്യാഭ്യാസം വഴി പങ്കുവെക്കുന്നു. അവര്‍ അതിനെ അടുത്ത പടിയിലെത്തിക്കുന്നു. അങ്ങനെ പരസ്പര വിശ്വാസത്തിന്റെ വലിയ ചങ്ങല. എന്നാല്‍ മൃഗങ്ങള്‍ അങ്ങനെയല്ല. അവക്കൊരിക്കലും പരസ്പരം വിശ്വസിക്കാനാവില്ല. അതുകൊണ്ട് അവ വളര്‍ച്ചയില്ലാതെ നിന്നടത്തു തന്നെ നിന്ന് തിരിയുന്നു.

ദൈവം ഉണ്ടോ എന്നത് പ്രപഞ്ചത്തിലെ ദൃഷ്ട്ടാന്തങ്ങൾ നമ്മോടു വിളിച്ചുപറയുന്നത്‌വരെ. അങ്ങനെ നടക്കാത്തിടത്തോളം കാലം ഏജന്റ്മാരൂം ബ്രോക്കര്‍മാരും പറയുന്നത് വിശ്വസിച്ച് നമ്മുടെ പണവും ശക്തിയും അവര്‍ക്ക് നല്‍കേണ്ട അവസ്ഥയായിരിക്കും.

ദൈവത്തില്‍ പങ്കു ചേർത്തുകൊണ്ട് വിശ്വസിക്കുന്നത് ഏറ്റവും വലിയ   തിന്‍മയാണ്. എന്തുകൊണ്ടെന്നാല്‍ അതുമൂലം നമ്മള്‍ അസുഖകരമായ പലതിന്റേയും നേരെ കണ്ണടക്കാന്‍ അത് വഴിവെക്കുന്നു. എന്നാല്‍ ആ അസുഖകരമായ പലതിതും നമ്മുടെ ശക്തമായ ഇടപെടല്‍ ആവശ്യപ്പെടുന്നുണ്ട്. അത് നമ്മള്‍ കാണുന്നില്ല. അല്ലെങ്കില്‍ ചിലപ്പോള്‍ ഔദാര്യമായി കുറച്ച് പണം നല്‍കും, അല്ലെങ്കില്‍ സഹാനുഭൂതി മുഖത്ത് പ്രകാശിപ്പിക്കും. അതൊന്നുമല്ല നമുക്ക് വേണ്ടത്. ആരുടേയും പ്രശ്നങ്ങള്‍ നമ്മള്‍ വ്യക്തിപരമായി പരിഹരിക്കേണ്ട. പ്രശ്നങ്ങള്‍ സാമൂഹ്യമായാണ് പരിഹരിക്കേണത്. പ്രശ്നങ്ങളുടെ അടിസ്ഥാന കാരണമാണ് കണ്ടെത്തേണ്ടത്.

വളരേറെ ആളുകളെ ഒരു ചെറിയകൂട്ടം ആളുകള്‍ക്ക് നിയന്ത്രിക്കാനും ചൂഷണം ചെയ്യാനും ഒരു അയഥാര്‍ത്ഥ സ്വപ്ന ലോകത്ത് ജീവിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഒരു ചങ്ങലയാണ് ദൈവത്തിന്റെ പേരിൽനടത്തുന്ന ആധൂനീക പാശ്ചാത്യൻ സംസ്കാരം നിലനിര്ത്തുന്ന സംഘടനകളും മത സമൂഹങ്ങളും.

ശിര്ക്കിന്റെ ചങ്ങല പൊട്ടിച്ചെറിയൂ, പക്ഷേ അതിനു ശേഷം നിങ്ങള്‍ ഒറ്റക്കാണ്. നിങ്ങളുടെ പ്രവര്‍ത്തികളുടെ ഉത്തരവാദിത്തവും അതിന്റെ പരിണിത ഫലങ്ങളും നിങ്ങള്‍ക്ക് സ്വയം ഏറ്റെടുക്കേണ്ടി വരും. ആരേയും നിങ്ങള്‍ക്ക് പഴിചാരാനാവില്ല. മരണ ശേഷം കിട്ടുമെന്ന് സങ്കല്പ്പിക്കുന്ന സ്വര്‍ഗ്ഗം നിങ്ങള്‍ക്ക് നഷ്ടപ്പെടും. എന്നാല്‍ ശിര്ക്കിന്റെ മരണത്തോടെ നിങ്ങളുടെ ജീവിതം നിങ്ങള്‍ക്ക് സ്വര്‍ഗ്ഗമാക്കാന്‍ കഴിഞ്ഞേക്കും.

എന്നെങ്കിലുമൊരിക്കല്‍ നിങ്ങള്‍ക്ക് ശിര്ക്കിന്റെ ചങ്ങല പൊട്ടിച്ചെറിയാ തിരിക്കാൻ കഴിയില്ല.

നമ്മള്‍ ജീവിക്കുന്നത് 21-ാം നൂറ്റാണ്ടില്‍. ഈ കഴിഞ്ഞ 1400 വര്‍ഷങ്ങളായിട്ട് ഇന്നും നമ്മള്‍ ഖുർആന്റെ ആശയം ഉള്‍ക്കൊള്ളാതെ പലതിനും വേണ്ടി തമ്മില്‍ തല്ലുകയാണ്. എന്തുകൊണ്ട്? സാരമായ എന്തോ തകരാറ് നമ്മുടെ സമൂഹത്തിനുണ്ട്. ഇത് കേരളത്തിന്റേയോ, ഇന്‍ഡ്യയുടേയോ മാത്രം പ്രശ്നമല്ല. ലോകത്തിന്റെ മൊത്തം പ്രശ്നമാണ്. പ്രശ്ന പരിഹാരത്തിനുള്ള ആദ്യ പടി അവനവനിൽ തന്നെ ഏതോ  പ്രശ്നം ഉണ്ടെന്ന് തിരിച്ചറിയലാണ്.

Saturday, 3 August 2013

ത്യാഗത്തിന്റെ ആഴമാണ് ജീവിതത്തെ സഫലതയിലെത്തിക്കുന്നത്.



നല്ല വാക്കു പറയാൻ സാധിക്കുമ്പോൾ അത് ചെയ്യാതെ അസ്വീകാര്യമായ വർത്തമാനം പറയുന്നത്, മധുരപഴം നിൽക്കെ പച്ചപഴം ഭക്ഷിക്കുന്നത് പോലെയാണ്.

ധൂർത്തന് ധനമഹത്ത്വത്തെക്കുറിച്ചറിയില്ല.

പഠനമേറുന്തോറും ജ്ഞാനമേറുന്നു.

നമ്മുടെ പ്രയത്നങ്ങളുടെയെല്ലാം ലക്ഷ്യം അല്ലാഹുവിന്റെ തൃപ്തിയാണ്. കാരണം, അവന്റെ തൃപ്തിയിൽ മാത്രമേ പരിപൂർണ്ണത ഉണ്ടാവാൻ തരമുള്ളൂ.

ആദർശനിഷ്ഠയും അതോടൊപ്പൊം പ്രായോഗികതയും സ്വജീവിതത്തിൽ സമ്മേളിപ്പിക്കാൻ ശ്രമിക്കണം.

നാം എപ്പോഴും മറ്റുള്ളവരെ നേരെയാക്കാനാണു നിലകൊള്ളുന്നതു്‌ , നമ്മെത്തന്നെയല്ല.

അസൂയക്കാരനു ഒരിക്കല്ലും മനസ്സമാധാനം ഉണ്ടാകില്ല.

നമ്മെ നാമാക്കുന്നത് നമ്മുടെ ചിന്തകളാണ്.

ഒരോരുത്തരും അനുഷ്ഠിക്കുന്ന ത്യാഗത്തിന്റെ ആഴമാണ് ജീവിതത്തെ സഫലതയിലെത്തിക്കുന്നത്.

ഖുർആൻ കാണാതെ പഠിക്കുവാനുള്ളതല്ല. ജീവിപ്പിക്കുവാനുള്ളതാണ്. എങ്കിലേ അത് അനുഭവമാകൂ.

ഈമാൻ ബുദ്ധിയിൽ ഒതുങ്ങിയാൽ മാത്രം പോരാ, ഹൃദയത്തിൽ നിറയണം.

ശാന്തിയും സമാധാനവും അല്ലാഹുവിന്റെ സാമീപ്യത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അല്ലാതെ ബാഹ്യവസ്തുക്കളെയോ സാഹചര്യങ്ങളെയോ അല്ല. സംത്രിപ്തിയാണ്  സന്തോഷത്തിന്റെ അടിസ്ഥാനം.

ദേഷ്യം രണ്ടുവശവും മൂർച്ചയുള്ള കത്തിപോലെയാണ്: ലക്ഷ്യമാക്കുന്നവനും പിടിക്കുന്നവനും അപകടം ഉണ്ടാകും.

മറ്റുള്ളവരോട് കാരുണ്യം കാണിക്കാത്ത പ്രാർഥന കഴുകാത്ത പാത്രത്തിൽ പാലൊഴിക്കുന്നതു പോലെയാണ്.

എന്ത് അധർമം കണ്ടാലും പ്രതികരിക്കാതെ കൈയുംകെട്ടി നില്ക്കുന്നത് അതിലും വലിയ അധർമമാണ്.

യൂഫ്രട്ടീസ് നദീതീരത്ത് ഒരു നായ പട്ടിണികിടന്നു ചത്താലും ഉമർ - ഭരണാതിപൻ - അതിന് അള്ളാഹുവിനോട് സമാധാനം പറയേണ്ടി വരും.

നേതാവല്ലാത്തപ്പോൾ ജനങ്ങളുടെ നേതാവിനെപ്പോലെയും നേതാവായാൽ അനുയായിയെപ്പോലെയും പ്രവർത്തിക്കുന്ന വാനാണ് യഥാർത്ത നേതാവ്.

അഹങ്കാരം മനുഷ്യനെ അധമനാക്കും.

ഐഹിക ജീവിതത്തെയും പാരത്രീക ജീവിതത്തെയും ഏതെങ്കിലും ഒന്നുമാത്രം  മഹത്തരമായി തോന്നാത്തിടത്തോളം കാലമേ മനുഷ്യർ അല്ലാഹുവിലേക്ക്‌ അടുക്കൂ.

ഖുർആൻന്റെ നിയമം എല്ലാവർക്കും തുല്യമാണ്‌. ആർക്കെങ്കിലും വേണ്ടി അത്‌ മാറ്റു വാൻ കഴിയുകയില്ല.

സംസാരത്തിൽ സത്യസന്ധത പാലിക്കുന്നുണ്ടോ എന്നും വിശ്വസിച്ചേല്‌പിച്ചവ പൂർത്തിയാക്കുന്നുണ്ടോ എന്നും പാപം പ്രവർത്തിക്കാൻ തോന്നിയാൽ സൂക്ഷ്‌മത പുലർത്തുന്നുണ്ടോ എന്നും സ്വയം വിലയിരുത്തുബോഴാണ് എല്ലാ അനുഷ്ടാനങ്ങളും ഗുണകരമാകുന്നത്.

ഐഹിക ജീവിതവും അതിന്റെ വർണപ്പൊലിമയും നമ്മെ വഞ്ചിതരാക്കരുത്‌.

പക്ഷഭേദം കാണിക്കുമെന്ന്‌ താങ്കളെക്കുറിച്ച്‌ പ്രമാണികൾ വിചാരിക്കാതിരിക്കട്ടെ. താങ്കളുടെ നീതിനിഷ്‌ഠയെക്കുറിച്ച്‌ ഒരു ദുർബലനും നിരാശനാവാതിരിക്കുകയും ചെയ്യട്ടെ എങ്കിൽ താങ്കളൊരു നേതാവാണ്‌.

ഒരാളുടെ അഭിപ്രായം ഒറ്റയിഴ മാത്രമുള്ള നൂലാണ്‌. രണ്ടാളുകളുടേത്‌ പിരിച്ച നൂലാണ്‌. രണ്ടിൽ കൂടുതൽ പേരുടേത്‌ പൊട്ടാത്ത കയറാണ്‌.

സത്യം വെറുമൊരു വാക്കല്ല. ജീവിതം മുഴുവൻ സത്യമാക്കി അനുഭവിക്കണം.

പ്രകൃതിയിലെ ദൃഷ്ടാന്തങ്ങൾ വിശ്വാസിയുടെ ചിന്തകളാവുന്നു. ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവർത്തികളും, പ്രവർത്തികൾ മൂല്യങ്ങളുമാവുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാവുന്നത്.

ഇന്നു ചെയ്യുന്ന പ്രവർത്തിയെ ആശ്രയിച്ചിരിക്കും നമ്മുടെ ഭാവി.

ഇമ്പമുള്ള വാക്കു തേൻ കട്ടയാകുന്നു. അതു മനസ്സിനു മധുരവും അസ്ഥികൾക്ക് ഔഷധവും തന്നേ.

ബുദ്ധി പ്രയോജനപ്പെടുത്താത്ത ബധിരരും മൂകരുമായ മനുഷ്യരാകുന്നു ദൈവികദൃഷ്ടിയിൽ ഏറ്റവും നികൃഷ്ടമായ ജന്തുവർഗം.

കുടുസ്സായ മനസ്സുകൊണ്ട് വിദൂരതയിലേക്ക് നോക്കുക സാധ്യമല്ല.




എങ്ങനെയെങ്കിലും വിജയിക്കണം എന്ന ആഗ്രഹത്തില്‍ പല സാഹസങ്ങളും മനുഷ്യൻ  തിരഞ്ഞെടുക്കുന്നു. പക്ഷെ, ഫലം കാണുന്നില്ല , ജീവിതം വിജയത്തിന്റെപാന്ഥാവില്‍ സ്ഥിരതയോടെ മുന്നേറണം എങ്കില്‍ ക്രമീകൃതവും നിരന്തരമായ പരിശ്രമം ഉണ്ടായേ തീരൂ.

വിജയത്തിനായുള്ള തയാറെടുപ്പില്‍ ഒരാള്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം ജീവിതത്തിന്റെ ലക്ഷ്യം നിര്‍ണ്ണയിക്കുക എന്നതാണ്.

ജീവിതത്തിന്റെ ആത്യന്തീകലക്ഷ്യം എന്താണെന്നും ആ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ ശക്തിപ്പെടുത്തേണ്ട മേഖലകള്‍ ഏതെല്ലാം എന്നും മനസ്സിലാക്കുക.

അവരവരുടെ ബലഹീനതകളെക്കുറിച്ച് അറിവില്ലാതിരിക്കുന്നത് കൊണ്ടാണ് പലര്‍ക്കും അവ പരിഹരിക്കാനും പ്രതീക്ഷിക്കുന്ന നിലവാരത്തില്‍ വിജയം വരിക്കുവാനും സാധിക്കാതിരിക്കുന്നത്.

മനുഷ്യന്റെ പുത്തൻആധൂനീകമായ ജീവിത ലക്‌ഷ്യം ബാങ്ക് ബാലൻസ് കൂട്ടുക , രമ്യഹർമ്യങ്ങൾ സ്ഥാപിക്കുക , സാമൂഹികമായഅംഗീകാരം , എവിടെയും വലിയ ഉധ്യോഗസ്ഥാനം നേടുക , എന്നിവയാണ്. ഇവ നേടാനുള്ളപരിശ്രമമാണ് ഓരോ മനുഷ്യന്റെയും പ്രവര്ത്തനലക്‌ഷ്യം , ഈ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി മനുഷ്യന്‍ ഓരോ പുതിയ പുതിയ കര്‍മ്മങ്ങള്‍പരീക്ഷിച്ചു കൊണ്ടിരിക്കുന്നു. ഏതു കര്‍മ്മത്തിലാണ് വിജയിക്കുകയെന്നതില്‍ അവനു നിശ്ചയം ഇല്ല.. സത്യം, നീതി, ദയ, ധര്‍മ്മം എന്നീ മൂല്യങ്ങള്‍ അവഗണിക്കുകയും ചെയ്യുന്നു .

ഓരോ മനുഷ്യ ജന്മത്തിനും പിന്നില്‍ അല്ലാഹു ഒരു ലക്‌ഷ്യം കാണുന്നുണ്ട്.

മനുഷ്യന്‍ തന്റെ തന്റെ സൃഷ്ട്ടിപ്പിലൂടെ അല്ലാഹു ഉദ്ധേശിച്ച്ച ലക്ഷ്യത്തിലേക്ക് എത്തപെടുന്നു. അതായത് താന്‍ ആര് എന്നും തന്റെ കര്‍മം എന്ത് എന്നും ഒരുവന്‍തിരിച്ചറിയുന്നതാണ് അവന്റെ ജീവിത വിജയം. ബുദ്ധിമാന്‍ അത് വേഗംതിരിച്ചറിയുന്നു. അല്ലാത്തവന്‍ വിധിയെ പഴിച്ചും സ്വയം ശപിച്ചും തന്റെജീവിതം കഴിച്ചു കൂട്ടുന്നു.

മനസ്സിന്റെ പ്രകൃതിപരവും , സ്വഭാവീകവുമായ ഭാവാവസ്ഥയെ മാനസികാവസ്ഥ എന്ന് പറയുന്നു. സ്വാഭാവികം അല്ലാത്ത മനസ്സിന്റെ അവസ്ഥയെ, അസ്വസ്ഥത എന്നും പറയുന്നു.

വ്യക്തമായ രീതി, അവധാനത, മിതവ്യയം എന്നിവ മനുഷ്യ വ്യക്തിത്വത്തിന്റെ പകുതിയാകുന്നു.

ദൈവികസന്ദേശം  ( ഖുർആൻ) മാനവതക്ക്‌ കൈമാറാനാണ്‌ പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചത്‌. ഭക്തിക്കും തദടിസ്ഥാനത്തില്‍ വളര്‍ന്നുവരേണ്ട സ്വഭാവമൂല്യങ്ങള്‍ക്കും ഉത്തമമാതൃകകളാകുന്നതിന് വേണ്ടിയാണ്.

വ്യക്തികള്‍ നേരിടുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ തലപൊക്കുന്നത്‌ വ്യക്തിത്വവികസനത്തിനാവശ്യമായ സ്വഭാവമൂല്യങ്ങളില്‍ പരസ്‌പരപൂരകങ്ങളായ ഗുണങ്ങളുടെ ( തൗഹീദിന്റെ )   അഭാവത്തിലാണ്‌.

മനുഷ്യരെല്ലാം വീക്ഷണങ്ങളിലും വിശ്വാസാചാരങ്ങളിലും വൈവിധ്യം പുലര്‍ത്തുന്നവരാണ്‌. എല്ലാ കാര്യങ്ങളിലും ഒരുപോലെയിരിക്കുന്ന രണ്ട്‌ വ്യക്തികളെ നമുക്ക്‌ കാണാന്‍കഴിയില്ല.

വീക്ഷണവ്യത്യാസങ്ങള്‍ക്കതീതമായി എല്ലാവര്‍ക്കും എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ കഴിയുക എന്നതാണ് ഹിദായത്ത്.

പലരും മനുഷ്യരുമായുള്ള ഇടപെടലുകളില്‍ പരാജയപ്പെടുന്നത്‌ പരസ്പരമുള്ള  സമീപനങ്ങളില്‍ വരുന്ന വീഴ്‌ചകൊണ്ടാണ്‌.

യഥാര്‍ഥവിശ്വാസത്തിലൂടെ ഒരു വ്യക്തിക്ക് കിട്ടുന്ന പ്രധാനനേട്ടം മനസ്സിന്റെ വിശാലതയാണ്‌.

കുടുസ്സായ മനസ്സുകൊണ്ട്‌ വിദൂരതയിലേക്ക്‌ നോക്കുക സാധ്യമല്ല, മനസ്സിന്റെ വിശാലതയില്‍നിന്നാണ്‌ വ്യക്തമായ വ്യക്തികൾതമ്മിലുള്ള സമീപനരീതികള്‍ രൂപപ്പെടുന്നത്‌.

ഒരാളെ പറ്റിയും മുന്‍ധാരണ യില്ലാത്ത വിധം സംസ്സാരിക്കതിരിക്കുന്നതും,  തുറന്ന മനസ്സോടെ എല്ലാവരെയും സമീപിക്കാന്‍  ആഗ്രഹിക്കുന്നതും, വിശ്വാസം യധാര്ത്യമാകും എന്നതിന്റെ ലക്ഷണമാണ്.

ഒരാളെ പറ്റിയും മുന്‍ധാരണ യില്ലാത്ത വിധം സംസ്സാരിക്കതിരിക്കുന്നതും,  തുറന്ന മനസ്സോടെ എല്ലാവരെയും സമീപിക്കാന്‍  ആഗ്രഹിക്കുന്നതും, പരസ്പരമുള്ള  വിശ്വാസവും പ്രവര്‍ത്തനവും സുതാര്യമാക്കുവാനും സഹായിക്കുന്നു.

പരസ്പരമുള്ള ഇടപെടലുകൾ കുറ്റമറ്റതാക്കുവാന്‍ ഉപകരിക്കുന്നതാണ്‌ അവധാനത. ധൃതിപിടിച്ചു നടത്തുന്ന ഏതു കാര്യവും അബദ്ധത്തില്‍ കലാശിക്കും.

സാവകാശത്തോടും, അവധാനതയോടെയും പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്‌ ദൈവാനുഗ്രഹമാണെന്നും ധൃതിപിടിച്ചുള്ളവ പൈശാചികമാണെന്നും തിരിച്ചറിയേണ്ടത് ഓരോ വ്യക്തികളുടെയും കടമയാണ് .

ചിന്ത ക്രമീകരിക്കാനും കാര്യങ്ങളുടെ വരുംവരായ്‌കകള്‍ മുന്‍കൂട്ടി കാണാനും  അവധാനതയുള്ളവര്‍ക്ക്‌ കഴിയും. കുടുംബാന്തരീക്ഷത്തിലും സമൂഹത്തിലും ഉണ്ടാകുന്ന മിക്ക ദുരന്തങ്ങളും അവധാനതയോടെ യാഥാര്‍ഥ്യം മനസ്സിലാക്കാതെയുള്ള എടുത്തുചാട്ടങ്ങളുടെ ഫലമായിരിക്കും.

അവധാനതയും സഹിഷ്‌ണുതയും, സാമ്പത്തികരംഗത്ത്‌ പ്രതിഫലിക്കുമ്പോഴാണ്‌ മിതവ്യയശീലം വ്യക്തിയില്‍ വളര്‍ന്നുവരുന്നത്‌. തത്വദീക്ഷയില്ലാതെ പണം ചെലവിടുമ്പോള്‍ ധൂര്‍ത്തും അനാവശ്യങ്ങളുമുണ്ടാകുന്നു.

അവധാനതയും നല്ല സമീപനങ്ങളും സ്വഭാവങ്ങളെ സംസ്‌കരിക്കുന്നതുപോലെ മിതവ്യയം സാമ്പത്തികരംഗത്തെയും സംസ്‌കരിക്കുന്നു.

വളരെ കുറഞ്ഞ സാമ്പത്തികശേഷിയില്‍ ജീവിക്കുന്നവര്‍ക്കും അവരുടെ പണത്തിന്‌ മൂല്യവും ഉപയുക്തതയും വര്‍ധിക്കുന്നത്‌ മിതവ്യയം ശീലിക്കുമ്പോഴാണ്‌. അമിതവ്യയം പൊങ്ങച്ചപ്രകടനങ്ങള്‍ക്കും ദുരഭിമാനത്തിനുമായിരിക്കും,  അവയാകട്ടെ സല്‍സ്വഭാവങ്ങളുടെ അന്തകനുമാണ്‌.

അവധാനത നഷ്‌ടപ്പെടുമ്പോള്‍ സ്വഭാവത്തിന്‌ സംഭവിക്കുന്നതിനേക്കാള്‍ അപകടകരമായിരിക്കും മിതവ്യയത്തിന്റെ അഭാവത്തില്‍ സാമ്പത്തികരംഗത്ത്‌ സംഭവിക്കുന്നത്‌. അതുകൊണ്ടാണ്‌ ധൂര്‍ത്തിനെ പൈശാചികതയുടെ ഭാഗമായി വിശേഷിപ്പിക്കുന്നത്‌.

മനസ്സിനെ ബാധിക്കുന്ന പിശുക്കില്‍നിന്നു മുക്തിനേടലാണ്‌ വിജയത്തിനാവശ്യം. അത്‌ നേടിയാല്‍ സ്വഭാവങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും ഉദാരത നിലനിര്‍ത്താന്‍ സാധിക്കും.

മൂല്യങ്ങളുടെ ഉറച്ച അസ്‌തിവാരത്തില്‍ നിന്നുകൊണ്ടാല്ലാതെ ജീവിത വിജയം സാധ്യമല്ല എന്ന് നിസ്സംശയം പറയാം.

Thursday, 1 August 2013

ഇമ്പമാകേണ്ട കുടുംബം.



സമൂഹത്തിന്റെ അടിസ്ഥാന യൂനിറ്റാണ് കുടുംബം. കുടുംബം എന്നത് ഒരുവ്യക്തിയുടെ മാതൃ-പിതൃ-പുത്ര ബന്ധം. മാത്രമല്ല അവന്റെ സമീപ പ്രദേശങ്ങൾ കൂടിയതാണ് .

ഈമാനിന്റെയും ഇബാദത്തിന്റെയും തൊട്ടടുത്താണ് കുടുബ സംരക്ഷണത്തിന്റെ സ്ഥാനം.

ആധുനിക ലോകം നേരിടുന്ന ഗുരുതരമായ വിപത്തുകളിലൊന്നാണ് സാമൂഹീകമായ കുടുംബത്തകര്‍ച്ച.

ഒറ്റകുടുംബത്തിനകത്തു മാത്രം ഒതുങ്ങുന്ന പ്രശ്‌നമല്ല കുടുംബത്തകര്‍ച്ച. സമൂഹത്തിന്റെ അടിസ്ഥാന യൂനിറ്റാണ് ഒരു കുടുംബം എന്നത്. വ്യക്തികള്‍ സ്‌നേഹം, സഹാനുഭൂതി, സഹകരണം, ധര്‍മം, സദാചാരം, വ്യവഹാരിക മര്യാദകള്‍ തുടങ്ങിയ മാനവിക ഗുണങ്ങളെല്ലാം മൗലികമായി ഉള്‍ക്കൊള്ളുന്നത് വിശാലമായ സമൂഹ കുടുംബത്തില്‍ നിന്നാണ്.

നല്ല വ്യക്തികള്‍ നല്ല കുടുംബത്തെയും നല്ല കുടുംബം നല്ല വ്യക്തികളെയും സൃഷ്ടിക്കുന്നു. എന്നത് പോലത്തന്നെ നല്ല വ്യക്തികള്‍ ഉള്‍ക്കൊള്ളുന്ന കുടുംബങ്ങള്‍ നല്ല സമൂഹത്തെയും നല്ല സമൂഹങ്ങള്‍ നല്ല ലോകത്തെയും സൃഷ്ടിക്കുന്നു. കുടുംബം വികൃതമായാല്‍ വ്യക്തിയും സമുദായവും ലോകവും വികൃതമാകും.

സത്യനിഷേധത്തിന്റെയും ദൈവനിന്ദയുടെയും താല്‍പര്യമാണ് കുടുംബ വിഛേദനം. നമ്മുടെ കുടുംബബന്ധങ്ങള്‍ ശിഥിലമാണെങ്കില്‍, സാമൂഹിക ബന്ധങ്ങള്‍ കലുഷമാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നമ്മുടെ ഈമാനിന്റെ ദൗര്‍ബല്യത്തെയാണ്.

ഈമാനിന്റെ ദൗര്‍ബല്യം മാനുഷിക ബന്ധങ്ങളെ ദുര്‍ബലമാക്കുന്നു. മാനുഷിക ബന്ധങ്ങളുടെ ദൗര്‍ബല്യം വ്യാപകമായ നാശം വിതക്കുന്നു. മാത്രമല്ല, ഇഹപര ജീവിതത്തിലും നാശം വിതക്കുന്നു.

നാം അധിവസിക്കുന്ന നാടായ കൊച്ചുകേരളത്തില്‍ തന്നെ വികൃത ജീവിതത്തിന്റെ ഭീകര സാക്ഷ്യങ്ങള്‍ വേണ്ടതിലേറെയുണ്ട്. പെരുകിവരുന്ന കുടുംബ കലഹങ്ങള്‍, വിവാഹമോചനങ്ങള്‍, പരസ്പരം ഹിംസിക്കുന്ന ഭാര്യാ ഭര്‍ത്താക്കള്‍. മക്കള്‍ക്ക് എളുപ്പത്തില്‍ കൊന്ന് ശല്യം ഒഴിവാക്കാവുന്നവരാവുകയാണ് മാതാപിതാക്കള്‍. ജന്മം നല്‍കിയവര്‍ കാലനായി മാറുന്നതോര്‍ത്ത് വീട്ടില്‍ കയറാന്‍ ഭയപ്പെടുന്ന മക്കള്‍. മക്കളെ പേടിച്ച് അയല്‍വീട്ടില്‍ അന്തിയുറങ്ങേണ്ടിവരുന്ന അഛനമ്മമാര്‍. ഭാര്യയെയും പൊന്നിന്‍ കുടങ്ങള്‍ പോലുള്ള പിഞ്ചുമക്കളെയും ഒരു കൂസലുമില്ലാതെ അടിക്കാടെന്നോണം കൂട്ടത്തോടെ കൊണ്ടുപോയി ആറ്റിലെറിഞ്ഞുകളയുന്ന യുവാക്കള്‍. കൂടുമ്പോള്‍ ഇമ്പമാകേണ്ട കുടുംബം ഹിംസയുടെയും ഭയത്തിന്റെയും കൂടാരമാവുകയാണോ? ഇതെല്ലാം പറയുമ്പോൾ നാം നമ്മുടെ മാത്രം കുടുംബമായിട്ടല്ല കാണേണ്ടത് മറിച്ചു നാം അധിവസിക്കുന്ന പ്രദേശത്തെ ഒരു കുടുംബമായി കാണുമ്പോഴേ നാമും ഇത്തരം ഒരു ദുരവസ്ഥയിൽ ആണ് എന്ന് ബോധ്യപ്പെടുകയുള്ളൂ .