മഹല്ല്
സംവിധാനം അതിന്റെ താല്പര്യം മുൻഗാമികൾ കണ്ടിരുന്നത് ഒരു കുടുംബമെന്ന യാധാര്ത്യത്തോടെയായിരുന്നു. അതിനാൽ തങ്ങളുടെ പരിതസ്ഥിതികള്‍ പരിഗണിച്ച് ഖുർആന്റെ താല്‍പര്യങ്ങള്‍
പരിഗണിച്ചു നിര്‍ണയിക്കുന്നതാണ്. മഹൽവാസികളുമായി മാനുഷികാടിസ്ഥാനത്തില്‍ ബന്ധം ശക്തിപ്പെടുത്തുക,
മാനവതയുടെ ഏകത, മനുഷ്യത്വത്തിന്റെ ആദരണീയത, മാനുഷിക സമത്വം എന്നിവ സംബന്ധിച്ച ഖുർആന്റെ
അദ്ധ്യാപനങ്ങളും, സ്വജീവിതത്തിലും , തന്റെ മഹല്ലിലും, പരിസരമാഹല്ലുകളിലും ബോധ്യപ്പെടുത്തിക്കൊടുക്കുക,
ദീനീ വിജ്ഞാനം സാര്‍വത്രികമാവുക, വിശ്വാസങ്ങളുടെയും നിയമങ്ങളുടെയും സത്യതയെക്കുറിച്ചുള്ള
നിവാസികളുടെ വിശ്വാസം സുദൃഢമാവുക, പ്രവര്‍ത്തനങ്ങളിലും ആചാരാനുഷ്ടാനങ്ങളിലും , ഫര്‍ദുകളുടെയും
സുന്നത്തുകളുടെയും മുന്‍ഗണനാക്രമം തിരിച്ചറിയുക, അനിസ്‌ലാമിക വിഭാവനകളില്‍ നിന്ന് മനസ്സ്
ശുദ്ധമാവുക. പരസ്പര സംഘട്ടനത്തില്‍ നിന്നും മദ്ഹബുപരമായ പക്ഷപാതിത്വത്തില്‍ നിന്നും
മുക്തരായി അവര്‍ ഖുർആന്റെയും, അതുവിവരിച്ച്ചുതന്ന പ്രവാചകന്റെ അടിസ്ഥാനത്തില്‍ ഐക്യപ്പെടുക.
സംഘടിത ജീവിതത്തിന്റെ പ്രാധാന്യവും ആവശ്യകതയും നേട്ടങ്ങളും വ്യക്തമാവുക. ഭൗതിക സംസ്‌കാരത്തോടുള്ള ആഭിമുഖ്യം,
ലക്ഷ്യ രഹിതമായ ജീവിതം, സത്യം നീതി ധര്മ്മം തുടങ്ങിയ മൂല്യങ്ങളോടുള്ള വിമുഖത, തുടങ്ങിയവക്ക്
തടയിടുവാന്‍ ഫലപ്രദവും ക്രിയാത്മകവുമായ നടപടികള്‍ സ്വീകരിക്കുക. ഭൌധീക വിദ്യാഭ്യാസ
പദ്ധതിയിലെ പാശ്ചാത്യ- ഫാഷിസ്റ്റ് സ്വാധീനങ്ങള്‍ തടയുവാനും അവ നീക്കം ചെയ്യുവാനും നടപടി
സ്വീകരിക്കുക, സാമൂഹിക ശേഖരണ-വിതരണ സംവിധാനത്തിന് മുസ്‌ലിംകളെ സന്നദ്ധമാക്കുക. ജീവനും
സ്വത്തിനും അഭിമാനത്തിനും നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ചെറുക്കാന്‍ ദൈവീക നിയമത്തിന്റെയും ( ദീനിന്റെ ) പരിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ആവശ്യമായ എല്ലാ
നടപടികളും സ്വീകരിക്കുക. സ്വത്തുക്കളുടെ സംരക്ഷണവും അവയില്‍ നിന്നുള്ള വരുമാനത്തിന്റെ
ശരിയായ വിനിയോഗവും സംബന്ധിച്ച് തങ്ങളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക.
മഹല്ല് വാസികള്‍ മുഴുവന്‍ ഒത്ത് ചേര്‍ന്ന് ധാര്‍മിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു
കുടുംബം നിര്‍മ്മിക്കുന്നതിന് സഹകരിക്കുക, വര്‍ഗീയതയെയും ഫാഷിസത്തെയും തടയിടാന്‍ പരിശ്രമങ്ങൾ
നടത്തുക, ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സമാധാന മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതിന്റെ
ആവശ്യകത മഹല്ല് നീവാസികളെ ഉണര്ത്തുക. മര്‍മപ്രധാനമായ വ്യവഹാരങ്ങളിൽ പലിശയുടെയും കേവലം
ലാഭം മാത്രം എന്ന വര്‍ധിച്ചുവരുന്ന സ്വാധീനത്തെ ചെറുത്തു സ്വതന്ത്രവും നീതിപൂര്‍വവുമായ
സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ശ്രദ്ധ തിരിക്കുക, പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക്
പരിഹാരമായി ഖുർആനികാധ്യാപനങ്ങളെ സ്വജീവിതത്തിൽപകര്ത്തുക, . തങ്ങളുടെ മേല്‍ കടന്നുകയറി
മേധാവിത്വം അടിച്ചേല്‍പിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ തടയുന്നതിനുള്ള സംവിധാനങ്ങൾ മുന്കൂട്ടി
തയ്യാറാക്കുക , ന്യായമായ അവകാശങ്ങള്‍ ചോദിക്കുന്നവരെ മര്‍ദനപീഡനങ്ങള്‍ക്കിരയാക്കുകയും
ഭീകരവാദികളായി ചിത്രീകരിക്കുകയും ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കാതിരിക്കുക, ജനാധിപത്യ
മൂല്യങ്ങളുടെ പരിപോഷണത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും സമൂഹത്തിന്റെ ബോധ വല്‍കരണത്തിനും
വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനങ്ങളെ പിന്തുണക്കുക, തങ്ങളുടെ പ്രദേശത്തെയും മറ്റു ദരിദ്രപ്രദേശങ്ങളിലെയും
പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവിടത്തെ ജനങ്ങളുടെ അടിസ്ഥാന ജീവിതാവശ്യങ്ങള്‍ ലഭ്യമാക്കുന്നതിനും
പരിശ്ര
മങ്ങളിൽപരസപരം സഹകരിക്കുക, നീതിരഹിതമായ
നിയമങ്ങള്‍ക്കും നിയമങ്ങളുടെ ദുര്‍വ്യാഖ്യാനങ്ങള്‍ക്കും, സര്‍ക്കാര്‍ മെഷിനറിയുടെയും
പോലീസിന്റെയും നിയമ രഹിത നടപടികള്‍ക്കും ഇരയാ കാതെ
ഖുർആന്റെ അധ്യാപനങ്ങൾ പാലിക്കുക, അല്ലാഹുവിന്റെ മുമ്പില്‍ മറുപടി പറയേണ്ടി വരുമെന്ന
ഉറച്ച വിശ്വാസം, അവന്റെ തൃപ്തി നേടണമെന്ന വിചാരം, അല്ലാഹുവിന്റെ റസൂലിനോടുള്ള സ്‌നേഹാനുധാവന
വികാരം- ഇവയുടെ അടിസ്ഥാനത്തില്‍ സ്വന്തം സംസ്‌കരണവും ശിക്ഷണവും ജമാഅത്തിലെ ഓരോ വ്യക്തിയുടെയും
പ്രഥമ ബാധ്യതയാക്കുക, ഖുർആന്റെ
കല്‍പനകള്‍ പൂര്‍ണമായി നിറവേറ്റുകയും നിരോധങ്ങള്‍ പാടേ വര്‍ജിക്കുകയും ചെയ്യുക. ദൈനംദിന
പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തി പശ്ചാത്തപിക്കുകയും മാപ്പിരക്കുകയും
ചെയ്യുക. അല്ലാഹുവുമായുള്ള ബന്ധം സുദൃഢമാക്കുക. ആത്മാര്‍ത്ഥത, ദൈവപ്രീതി തേടല്‍, ഭയഭക്തി,
സഹനം, കൃതജ്ഞത, സ്‌നേഹം, അര്‍പ്പണം, പശ്ചാത്താപം തുടങ്ങിയ മാനസികാവസ്ഥകളെ അവലോകനം നടത്തുക.
സ്വന്തം സ്വഭാവങ്ങളും പെരുമാറ്റങ്ങളും സംസ്‌കരിക്കുകയും ശരിപ്പെടുത്തുകയും ചെയ്യുക.
സ്വന്തം കുടുംബത്തെ സംസ്‌കരിക്കുക, തദാവശ്യാര്‍ത്ഥം ഗൃഹയോഗങ്ങള്‍ നടത്തുക. അയല്‍വാസികളുമായി
നന്നായി വര്‍ത്തിക്കുക, സംഘടനാ വ്യവസ്ഥ പാലിക്കുക. വിമര്‍ശനത്തില്‍ സൂക്ഷമത, ദൈവികപരിധികള്‍
പാലിക്കുന്നതില്‍ ശ്രദ്ധ, നാവിന്റെ നിയന്ത്രണം, സത്യവും ക്ഷമയും കരുണയും പരസ്പരം ഉപദേശിക്കല്‍.
സത്യവും ക്ഷമയും കരുണയും പരസ്പരം ഉപദേശിക്കല്‍. സ്വന്തം കഴിവുകള്‍ മനസ്സിലാക്കുക. അവ
വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കുക. കഴിവകൾ
പ്രാവര്തീകമാക്കാനുള്ള സാഹചര്യം സൃഷ്ട്ടിക്കുക, ആത്യന്തീക ലക്ഷ്യത്തെക്കുറിച്ച അടിയുറച്ച
ബോധ്യവും അതുമായി അഗാധബന്ധവും സൃഷ്ടിക്കാന്‍ ശ്രമിക്കുക, ചിന്താപരമായ ഐക്യവും ഗുണകാംക്ഷാ
വികാരവും വളര്‍ത്താന്‍ പരിശ്രമിക്കുക, പരസ്പരം സ്ഥിതിഗതികള്‍ അറിയുകയും പ്രശ്‌നങ്ങളും
പ്രയാസങ്ങളും പരിഹരിക്കുന്നതില്‍ ത്യാഗമനസ്സോടെ സഹകരിക്കുകയും ചെയ്യുന്നവരാകുവാന്‍
പണിയെടുക്കുകയും ചെയ്യുക, സംഘടിത ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച ബോധവും കൂട്ടായ
തീരുമാനങ്ങളെ ആദരിക്കാനുള്ള വികാരവും അനുസരണ ശീലവും പരസ്പരം മൃദുലമായും സ്‌നേഹപൂര്‍വവും
പെരുമാറുന്ന സ്വഭാവവും വളര്‍ത്താന്‍ ശ്രമിക്കുക, കൂടിയാലോചനാ സമ്പ്രദായം ശക്തമാക്കാന്‍
ശ്രമിക്കുക, സ്വയംവിചാരണാ സമ്പ്രദായം ശക്തിപ്പെടുത്തുക, ഇഖാമത്തുദ്ദീനിന് വേണ്ടിയുള്ള
പരിശ്രമത്തില്‍ സഹകരിക്കുകയും കഴിവുകളും യോഗ്യതകളും അതിന് പ്രയോജനപ്പെടുത്തുകയും ചെയ്യുക,
ഇത്തരം കാര്യങ്ങൾ നോക്കിക്കാണുന്നതില്‍ നന്നേ
പരാജയപ്പെട്ട് തുടങ്ങിയിട്ട് കാലം കുറച്ചായി. തൗഹീദിന്റെ ആണിക്കല്ലുകള്‍ ഇളകുമ്പോഴും പുറം വെള്ളപൂശാനുള്ള
ഒരുതരം പ്രകടനപരത ഇന്ന് സര്‍വ്വ വ്യാപകമാണ്. ജീവിത യാധാര്ത്യങ്ങളുടെ അന്തഃസത്തയും അകക്കാമ്പും
മനസ്സിലാക്കാതെ ജീവിതമെന്നത് വെറും പുറംപൂച്ച് കാണിക്കലും കുറെ ഉയര്‍ന്ന് നില്‍ക്കുന്ന
ആളൊഴിഞ്ഞ കോണ്‍ക്രീറ്റ് മസ്ജിദുകളുമാണെന്ന ധാരണ നല്ലൊരളവോളം സമൂഹത്തില്‍ വേരൂന്നിയിട്ടുണ്ട്.
ഹൃദയം തകരുമ്പോഴും മുഖംമിനുക്കുന്ന തരത്തില്‍ ഒരുമാതിരി നാറാണത്ത് ഭ്രാന്ത് സമൂഹത്തിന്റെ
തലക്ക് പിടിച്ചതായി കാണാം.
Friday, 9 August 2013
വ്യവസ്ഥാപിത സമൂഹം എന്ന ഒറ്റ കുടുംബം.
ആരോഗ്യകരമായ കുടുംബ വ്യവസ്ഥ
ഈമാനിന്റെയും ഇബാദത്തിന്റെയും പൂരകമാണെന്ന് പറയുന്നത് അതു സംബന്ധിച്ച അതിവായനയോ അമിത
വ്യാഖ്യാനമോ അല്ല. അല്ലാഹു ആവശ്യപ്പെടുന്ന മാനുഷിക ബന്ധങ്ങളുടെ അടിത്തറയാണത്. ( അതായത്
കുടുംബം എന്നത് ഒരു വ്യക്തിയിൽ തുടങ്ങി അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും , അല്ലങ്കിൽ
മാതാപിതാക്കളും സഹോദരങ്ങളും , അതുമല്ലങ്കിൽ ഒരേ വീട്ടുപെരുള്ളവർ മാത്രമല്ല മറിച്ചു
ഒരു വ്യക്തി ഒരു കുടുംബമാണ് , ഒരുവന്റെ ഇണയും സന്താനങ്ങളും അടങ്ങുന്നത് ഒരു കുടുംബമാണ്
, ഒരുവന്റെ മാതാപിതാക്കളും അവരുടെ സഹോദരന്മാരുമടങ്ങുന്നതും ഒരു കുടുംബമാണ് , ഇത്തരം
കുടുംബങ്ങൾചേര്ന്ന അയൽവാസികൾ ഒരു കുടുംബമാണ് , അയൽവാസികൾ ചേര്ന്ന മഹല്ല് ( പ്രദേശം
) ഒരു കുടുംബമാണ് , മഹല്ലുകൾ ചേര്ന്ന പഞ്ചായത്തുകൾ ഒരു കുടുംബമാണ് , പഞ്ചായത്തുകൾ ചേര്ന്ന
ജില്ലകൾ ഒരു കുടുംബമാണ് , ജില്ലകൾ ചേര്ന്ന സംസ്ഥാനം ഒരു കുടുംബമാണ് , സംസ്ഥാനങ്ങൾ ചേര്ന്ന
ഒരു രാജ്യം ഒരു കുടുംബമാണ് , രാജ്യങ്ങൾ ചേര്ന്ന ലോകം ഒരു കുടുംബമാണ് , ഇത്തരത്തിൽ ആണ്
ഖുർആൻഒരു കുടുംബത്തെ കാണുന്നത് , കാരണം മനുഷ്യർഒറ്റക്കൊറ്റക് ജീവിക്കുന്നതിനേക്കാൾ
എളുപ്പമാണ് സമൂഹമായി ജീവിക്കുക എന്നതിനാലാണ് )
അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്
ഒരു സാമൂഹിക ജീവിയായിട്ടാണ്. ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍
നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന്
നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും
അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ
പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.
(49:13) يَا
أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَى وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْ إِنَّ اللَّهَ عَلِيمٌ خَبِيرٌ
|
അല്ലാഹു മനുഷ്യനെ സൃഷ്ടിച്ച് വേറിട്ട വ്യക്തികളാക്കി ഒറ്റപ്പെടുത്തിയിരിക്കുകയല്ല,
കുടുംബങ്ങളും സമുദായങ്ങളുമാക്കി സംഘടിപ്പിച്ചിരിക്കുകയാണ്. ഒരു കൂട്ടായ്മയില്ലാതെ മനുഷ്യന് നാഗരിക മനുഷ്യനായി ജീവിക്കാനാവില്ല.
ഓരോ മനുഷ്യനും അവകാശ ബാധ്യതകളാല്‍ ഇതര മനുഷ്യരുമായി ബന്ധിതരാണ്. അവകാശങ്ങള്‍ മറ്റുള്ളവരില്‍നിന്ന്
അവന് ലഭിക്കേണ്ടതാണ്. ബാധ്യതകള്‍ മറ്റുള്ളവര്‍ക്ക് അവന്‍ നല്‍കേണ്ടതാണ്. ഈ മറ്റുള്ളവര്‍
അവന്റെ കുടുംബവും സമൂഹവുമാണ്. ഈ
കുടുംബം എന്ന കാഴ്ചപ്പാട് ഓരോ വ്യക്തികളിലും സങ്കുചിതമാണോ വിശാലാമാണോ എന്നതാണ് പ്രധാനം
.
വ്യക്തിയുടെയും മറ്റുള്ളവരുടെയും
അവകാശബാധ്യതകള്‍ യഥാവിധി നിവര്‍ത്തിക്കപ്പെടുമ്പോഴാണ് വ്യവസ്ഥാപിത സമൂഹം എന്ന ഒറ്റ
കുടുംബം രൂപം പ്രാപിക്കുന്നതുംവളരുന്നതും.
മനുഷ്യന്‍ സാമൂഹിക ജീവിയല്ലെങ്കില്‍,
വ്യക്തികള്‍ക്കിടയില്‍ പാരസ്പര്യമില്ലെങ്കില്‍ വ്യക്തിയുടെയും സമൂഹത്തിന്റെയും അവകാശബാധ്യതകള്‍
അപ്രസക്തമാകുന്നു. അവകാശ ബാധ്യതകള്‍ അപ്രസക്തമാകുമ്പോള്‍ ധര്‍മം, നീതി, ഉത്തരവാദിത്വം
തുടങ്ങിയ മൂല്യങ്ങളും നിരര്‍ഥകമാകുന്നു.
ഉത്തരവാദിത്വങ്ങളുടെയും
, ബാധ്യതകളുടെയും, അഭാവം സംസ്‌കാര-നാഗരികതകളുടെയും
മാനവിക പുരോഗതിയുടെയും നിഷേധമാകുന്നു.
അവകാശബാധ്യതകളും നൈതിക ധാര്‍മിക
ബോധങ്ങളും നിക്ഷേപിച്ചിരുന്നില്ലെങ്കില്‍ മനുഷ്യന്‍ ഇന്നഭിമാനിക്കുന്ന പുരോഗതികളൊന്നും
നേടുമായിരുന്നില്ല. ഭൂമിയിലുണ്ടായ ആദ്യത്തെ കാളയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കാളയും
എപ്രകാരം ഒരേ ജീവിത നിലവാരത്തില്‍ നിലകൊള്ളുന്നുവോ അപ്രകാരം ഘടികാരത്തിലെ സൂചിപോലെ
എന്നും ഒരേ പോലെ നിന്നിടത്തുനിന്നു തിരിയുമായിരുന്നു .
മനുഷ്യന്‍ മനുഷ്യനായിരിക്കാനും
അവന്റെ കഴിവുകളും യോഗ്യതകളും വികസിക്കാനും സാംസ്‌കാരികമായും നാഗരികമായും വളരാനുമുള്ള
അടിസ്ഥാനോപാധിയായതുകൊണ്ടാണ് ഖുര്‍ആന്‍ കുടുംബവ്യവസ്ഥക്ക് ഒരു വ്യക്തിയിൽ തുടങ്ങി ,
അവന്റെ കുടുംബം മുതൽ ഈലോകം മുഴുവനും , അതിലെ സർവ്വ സൃഷ്ട്ടികളും , പ്രപഞ്ചവും വരെ വര്‍ധിച്ച
പ്രാധാന്യം നല്‍കിയത്.
ദൈവനിര്‍ദിഷ്ടമായ കുടുംബ
ബന്ധം ശിഥിലമാക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്‍
സ്വന്തം പ്രകൃതിയെ തന്നെ വെല്ലുവിളിക്കുകയാണ്. ഈ വെല്ലുവിളിയുടെ അനന്തരഫലം ഖുര്‍ആന്‍
അടിക്കടി താക്കീതു ചെയ്തിട്ടുള്ള ഫസാദുന്‍ ഫില്‍ അര്‍ദ് - ഭൂമിയില്‍ നാശം അല്ലാതെ മറ്റൊന്നുമല്ല.
കുടുംബബന്ധം കച്ചവടബന്ധം പോലെയല്ല. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഊടും പാവും
കൊണ്ടാണ് അല്ലാഹു അത് നെയ്ത് തന്നിരിക്കുന്നത്. ആത്മീയമായ ഒരു പ്രഭാവമുണ്ടതിന്. സ്‌നേഹ
കാരുണ്യങ്ങളോടൊപ്പം പരസ്പരമുള്ള കരുതല്‍, ആദരവ്, ഉത്തരവാദിത്വബോധം തുടങ്ങിയ വികാരങ്ങളും
അതിന്റെ ഘടകങ്ങളാണ്. ഒരുവന്റെ കുടുംബം അവന്റെ ബൃഹദ് രൂപമാണ്.
കുടുംബബന്ധം നിലനിര്‍ത്തുകയും
അംഗങ്ങളുടെ അവകാശങ്ങള്‍ നല്‍കുകയും ചെയ്യാതെ സ്വര്‍ഗം എന്ന സുന്ദര സ്വപ്നം പൂകാമെന്ന്
ആരും വ്യാമോഹിക്കേണ്ട. ഒരുവന്റെ ഏതൊരു കര്മ്മവും അനുഷ്ടാനവും സ്വീകാര്യയോഗ്യമാകാനുള്ള
ഉപാധിയാണ് മെച്ചപ്പെട്ട കുടുംബജീവിതം. കുടുംബ ഛേദനം ഏതവസ്ഥയിലും കൊടിയ ശിക്ഷയര്‍ഹിക്കുന്ന
കുറ്റമാണെന്നത്രെ ഖുർആൻ വെളിപ്പെടുത്തുന്നത്.
പുരോഗതിയും അധോഗതിയും
പ്രപഞ്ചത്തിലെ അല്ലാഹുവിന്റെ നടപടിക്രമത്തില്‍ പെട്ടതാണ്. പ്രപഞ്ച സംവിധാനങ്ങളെ അല്ലാഹു
പടിപടിയായാണ് സൃഷ്ടിച്ചത്. മനുഷ്യസമൂഹത്തിലും ഈ ക്രമപ്രവൃദ്ധതയുണ്ട്. ഉയരങ്ങളിലേക്കുള്ള
പ്രയാണമാണ് പുരോഗതി, താഴ്ചയിലേക്കുള്ളത് അധോഗതിയും.
സംസ്‌കരണവും ഉത്ഥാനവും ഒറ്റയടിക്ക്
സാധ്യമാകാത്തതു പോലെ പരാജയവും അധഃപതനവും ക്രമപ്രവൃദ്ധമായിട്ടാണ് സംഭവിക്കുന്നത്.
അവധാനതയില്ലാതെ പെട്ടെന്നുള്ള
എടുത്തുചാട്ടം നമ്മുടെ സംസ്‌കരണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവ്
വളരെ പ്രധാനമാണ്.
സമകാലിക ലോകത്ത് മറ്റുള്ളവരിൽ
നീതി ധൃതിയില്‍ നടപ്പിലാക്കാന്‍ വെമ്പല്‍കൊള്ളുന്ന ചിലരുണ്ട്. സമൂഹത്തിന്റെ അവസ്ഥയും
ജനങ്ങളുടെ കാഴ്ചപ്പാടുകളുമൊന്നും അവര്‍ക്ക് പ്രശ്‌നമല്ല. ഒറ്റയടിക്ക് നവോത്ഥാന പ്രവര്‍ത്തനങ്ങളെല്ലാം
നടപ്പിലാക്കണമെന്നാണ് അവരുടെ ആഗ്രഹം. ഇതിലെ യുക്തി രാഹിത്യത്തെയും അപകടത്തെയും അവര്‍
തിരിച്ചറിയുന്നില്ല.
ക്രമപ്രവൃദ്ധവും ഘട്ടംഘട്ടവുമായിട്ടല്ലാതെ
സാമൂഹിക ജീവിതത്തില്‍ വിപ്ലവം സാധ്യമാവുകയില്ല.
തീവ്രതയോടെയും ദ്രുതഗതിയിലും
സംഭവിക്കുന്ന എല്ലാ വിപ്ലവങ്ങളും തകരുന്നതാണ്.
വയര്‍ നിറയെ കഴിക്കാതിരിക്കുക.
യൌവ്വനത്തെ വാര്ധക്യ ത്തിനുവേണ്ടി
പ്രയോജനപ്പെടുത്തുക.
സമ്പന്നതയെ ദാരിദ്ര്യം
വന്നുപെടാതിരുക്കാൻ പ്രയോജനപ്പെടുത്തുക.
ഒഴിവു സമയത്തെ ജോലി
എളുപ്പമാക്കുന്നതിനു പ്രയോജനപ്പെടുത്തുക.
ജീവിതത്തെ മരണത്തെ സ്വീകരിക്കുന്നതിനു
സജ്ജമാക്കുക.
സ്വയം വിചാരണ ദൈവ വിചാരണയെ
നേരിടുന്നതിനു പ്രാപ്തമാക്കുക .
തീറ്റ കൂടിയാല്‍ ( അതായത്
ഏതൊരുകാര്യവും അധികമായാൽ ) മാംസം കൂടും, മാംസം കൂടിയാല്‍ കാമം കൂടും, കാമം
കൂടിയാല്‍ പാപം കൂടും. പാപം കൂടിയാല്‍ ഹൃദയം ക്രൂരമാകും, ഹൃദയം ക്രൂരമായാല്‍
ദുനിയാവിലെ ആപത്തുകളിലും അലങ്കാരങ്ങളിലും മുഴുകും.
സജജനങ്ങള്മായുള്ള സഹവാസം ഹൃദയ
രോഗങ്ങള്ക്കുള്ള ഔഷധങ്ങളിൽ ഒന്നാണ്.
ഖുര്‍ആന്‍ പാരായണം ഹൃദയ മാലിന്യങ്ങൾ
കഴുകാനുള്ള ശുദ്ധജലമാണ്.
വയര്‍ നിറയെ കഴിക്കാതിരിക്കുക, ( അതായത്
ആശിച്ഛതെന്തും നേടണമെന്ന വാശി ) ഹൃദയ രോഗങ്ങൾവരാതിരിക്കാനുള്ള പ്രധിവിധിയാണ്.
പശ്ചാതപിക്കാം
എന്ന് കരുതി തെറ്റ് ചെയ്യുക എന്നത് ഹൃദയത്തിന്റെ നാശത്തിനു കാരണമാണ്. വിജ്ഞാനമാനുസരിച്ചു
ജീവിക്കാതിരിക്കുക എന്നതും നാശത്തിൽ സ്ഥിരമാവാൻ കാരണമാണ്.
പ്രവൃത്തികളില്‍
ആത്മാര്‍ഥത കൈവെടിയുക ഹൃദയത്തിന്റെ നിരാശയ്ക്ക് കാരണമാണ് .
മരിച്ചവരെ ഖബറടക്കുക, എന്നാല്‍ അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാതിരിക്കുക മരിച്ച ഹൃദയത്തിന്റെ ഉടമകളാണ് .
അറ്റമില്ലാത്ത ആഗ്രഹങ്ങള്‍, വലിയ വലിയ അത്യാശകള്‍ കൊണ്ട് നടക്കുന്നവർ ഇഹത്തിലുമല്ല പരത്തിലുമല്ല.
എന്ത് കിട്ടിയാലും മനസ്സ് സംത്രുപ്തമാകതിരിക്കുക അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ അറിയാത്തവര്ക്കാണ്.
അതികഠിനമായ ദൈവ വിചാരണ സ്വയം വിചാരണ ചെയ്യാത്തവര്ക്കാണ്.
സൂക്ഷ്മത എന്നാല്‍ ഹൃദയ സാനിധ്യത്തോടെ അല്ലാഹുവിനെ സ്മരിക്കലും പ്രവാചക ചര്യയാകുന്ന ഖുർആനിൽ ശ്രദ്ധ കേന്ദ്രീകരിക്കലും അതനുസരിച്ചു ജീവിക്കലുമാകുന്നു.
സ്വന്തം ഇച്ഛകളെ സ്നേഹിക്കുന്നവന്‍ അല്ലാഹുവിലേക്കുള്ള വഴിയേതാണ്, രക്ഷ എവിടെയാണ് എന്ന് അന്ന്വേഷിച്ചു കൊണ്ടേ ഇരിക്കുന്നു, എന്നാല്‍ അതവന്‍ കാണുന്നില്ല, വീഞ്ഞ് കുടിച്ചു ലഹരി ബാദിച്ചവനെപ്പോലെയാണവന്.
അല്ലാഹു നൽകിയതിൽ സംത്രിപ്ത്തി കൈകൊള്ളുന്നവൻ കുറ്റവും കുറവും കാണുകയില്ല. അല്ലാഹു നൽകിയതിൽ സംത്രിപ്ത്തി കണ്ടെത്താത്തവൻ എന്തിലും ഏതിലും കുറ്റവും കുറവുകളും മാത്രമേ കാണുകയുള്ളൂ.
അല്ലാഹുവിന്റെ ഏകത്വം അംഗീകരിച്ചാല്‍ ഒരിക്കലും അവനോടു മറ്റൊന്നിനെയും പങ്കു ചെർക്കുന്നില്ലായെങ്കിൽ എല്ലാ വസ്തുക്കളില്‍ നിന്നും ആ വ്യക്തി നിര്‍ഭയനായിരിക്കും.
അല്ലാഹുവിന്നു കീഴടങ്ങിയവന്‍ അവനെ ധിക്കരിക്കുകയില്ല, ധിക്കരിച്ചാല്‍ പശ്ചാത്തപിക്കുകയും ചെയ്യും. പസ്ചാതപിച്ചാല്‍ അല്ലാഹു അത് സ്വീകരിക്കുകയും ചെയ്യും .
ഒരു വ്യക്തി ആജ്ഞാപിക്ക പ്പെട്ടിരിക്കുന്നത് തന്റെ മൃഗീയ വികാരങ്ങളെ സ്വയം നിയന്ത്രിക്കാനാണ്. അതിനെ അല്ലാഹുവിന്റെ ശാസനക്ക് വിധേയമാക്കുവാനും അച്ചടക്കത്തിന്റെയും സന്മാര്‍ഗ്ഗ ഗതിയുടെയും ശിക്ഷണങ്ങള്‍ നല്‍കി സ്വന്തം സവാരി ക്കുള്ള കുതിരയാക്കി മാറ്റുവാനും അതിന്റെ പുറത്തു കയറി അനശ്വരമായ ജീവിത യാധാര്ത്യങ്ങൾക്കു അവസരം നല്കിയ സർവ്വാധിപനായ അല്ലാഹുവിന്റെ ആജ്ഞകളെ അനുസരിച്ച് കൊണ്ട് രക്ഷാ മാര്‍ഗ്ഗങ്ങളിലൂടെ പുരോഗമിക്കുവാനുമാണ്.
സ്വന്തം മൃഗീയതയെ കീഴടക്കുകയും ധര്‍മ്മ മാര്‍ഗ്ഗത്തിലൂടെ ചരിക്കുകയും ധര്‍മ്മ നൈരന്തര്യത്തെ കൈമുതലാക്കുകയും ചെയ്‌താല്‍ ഇഹപര ജീവിതം യാധാര്ത്യമാവുകയും ലാഭം കൊയ്തെടുത്തതായി അനുഭവപ്പെടുകയും ചെയ്യും.
കളങ്കമില്ലാതെ മനസ്സിരുത്തി ഖുര്‍ആന്‍ പഠിക്കുക മനസ്സ് നന്നാക്കാനുള്ള ഒന്നാമത്തെ മരുന്നാണത്.
ഖുർആൻ അര്‍ത്ഥം അറിഞ്ഞു ചിന്തിച്ചു പാരായണം ചെയ്യുന്നതിലൂടെ മനസ്സ് വിശാലമാവുകയും പ്രകാശിക്കുകയും ചെയ്യും. അപ്പോൾ തന്റെപക്കൽനിന്നും വന്നിട്ടുള്ള തെറ്റ് എന്താണെന്നും അതുകൊണ്ടുണ്ടാകുന്ന ശിക്ഷയിൽ ഭയവും ദുഖവും ഉണ്ടാവു കയും ചെയ്യും.
സ്വയം വിവരക്കേട് കാണിക്കാതിരിക്കുക, ജനങ്ങളുടെ ദാനം നീ ആഗ്രഹിക്കാതിരിക്കുക.
ദൈവ ഗ്രന്ഥത്തിൽ തനിക്കു തോന്നിയത് കടത്തി കൂട്ടിയവൻ സൃഷ്ട്ടാവിന്റെയും സർവ്വ സൃഷ്ട്ടികളുടെയും ശാപത്തിന് അര്ഹനായിപ്പോകുന്നു.
അല്ലാഹുവിന്റെ വിധിയെ നിഷേധിക്കുന്നവൻ സർവ്വ പ്രതിസന്ധികളെയും സ്വയം ഏറ്റെടുക്കേണ്ടതാണ് .
ഖുർആന്റെ ചര്യ കൈവേടിഞ്ഞവൻ ചുറ്റുപാടുകൽക്കൊത്തു അലയുന്നവനാണ്.
മനുഷ്യ സമൂഹത്തിനു ശരിയായ പാതയില്‍ സസൂക്ഷമം സഞ്ചരിക്കുന്നതിനുള്ള വഴികളാണ് ഖുർആൻ കാണിക്കുന്നത് .
മനുഷ്യന്‍ അവന്റെ ദേഹത്തെ പോലെ ദേഹിയെയും സംസ്ക്കരിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ പരിപൂര്‍ണമായും "ഈമാനിന്റെ" വെളിച്ചം ഹൃദയത്തില്‍ തെളി യിക്കാന്‍ സാധിക്കൂ.
ഖുർആന്റെ പൊരുള്‍ ലളിതമാണ്. അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാനുള്ള വഴിയാണത്.
അല്ലാഹുവിന്റെ സാമീപ്യം കിട്ടണമെങ്കില്‍ അവന്റെ വിധി വിലക്കുകള്‍ പാലിക്കണം. കേവലം വിധിവിലക്കുകള്‍ പാലിച്ചാല്‍ പോര. കര്‍ക്കശവും സൂക്ഷ്മവുമായി അവ പാലിക്കണം.
തീര്‍ച്ച, തഖ്‌വ എന്നത് , സൂക്ഷ്മതയും സുദൃഢതയും മുറുകെ പിടിക്കലാകുന്നു.
സംശയാസ്പദമായവയെ വെടിയല്‍ സൂക്ഷ്മതക്കുദാഹരണമാണ്. ഏതു പ്രവര്ത്തനവും ഉത്തമാമായിരിക്കുന്നതിനു വേണ്ടിയുള്ള കഠിന പ്രയത്നം സുദൃഢതയ്ക്ക് ഉദാഹരണമാണ്.
അള്ളാഹു ഉണ്ട് എന്ന് വിശ്വസ്സിക്കൾ അല്ലാഹുവില്‍ എത്തിപ്പെടാനുള്ള കുറുക്കുവഴിയോ എളുപ്പവഴിയോ അല്ലെ. അതൊരു കടമ്പയാണ്. കര്‍ക്കശമായ ചട്ടങ്ങള്‍ പാലിച്ചു കൊണ്ടുള്ള ജീവിതമാണ്.
Tuesday, 6 August 2013
നിന്റെ ജ്ഞാനം നിനക്കെതിരെ തിരിയാതിരിക്കാന്.
"അല്ലാഹു അവന്‍റെ സാമീപ്യം കൊതിക്കുന്നവന്റെ ( മുഖറബ് ) മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പിന്നെ മുഖറബായായവന്റെ മുടിനാരിഴ പോലും ബാക്കിയില്ലാത്ത വിധം അയാള്‍ അല്ലാഹുവിന്റെ സാമീപ്യത്തിൽ ചേരുന്നു, മുഖ്വറബീങ്ങൽ കേവലം നിഴലുകളെ പോലെയാണ്. സൂര്യന്‍ അത്രമേല്‍ ഉജ്ജ്വലമായി പ്രകാശിക്കുമ്പോള്‍ പിന്നെ നിഴലുകള്‍ എവിടെ? ആരോട് അല്ലാഹു "ഞാന്‍ നിന്‍റെതാകുന്നു, നീ എന്‍റെതും" ( എന്നത് പോലെ അടുത്തു ) എന്ന് പറയുന്നുവോ അവനാണ് യഥാര്‍ത്ത മുഖറബു ( അല്ലാഹുവിന്റെ സാമീപ്യം അറിയുന്നവൻ ).
അല്ലാഹുവിന്റെ സാമീപ്യത്തിൽ നിന്നും വിട്ടുപോകാൻ ആഗ്രഹിക്കാത്തവർ ഭൂമിയുടെ ഏതു മൂലയില്‍ ഇറങ്ങിയാലും - അതൊരു സൂചിയുടെ ദ്വാരം തന്നെയായിക്കൊള്ളട്ടെ - അതവര്ക്ക് വിശാലമായ പ്രദേശമായി അനുഭവപ്പെടും. ആ മുഖം എവിടെ വാര്‍തിങ്കളായി പരിലസിക്കുന്നുവോ - അത് ഒരു കിണറിന്റെ അടിത്തട്ടില് തന്നെ ആയാലെന്ത് - അവിടം അവര്ക്ക് സ്വര്‍ഗ്ഗം തന്നെയാണ്.
പാപം ചെയ്യല്‍ യുവാവിനെ സംബന്ധിച്ച് മോശമാണ്, വയസ്സന്‍ പാപം ചെയ്യല്‍ അതിലേറെ മോശമാണ്.
ഇഹലോക കാര്യങ്ങളില്‍ മാത്രം അല്ലങ്കിൽ പരലോക സങ്കൽപ്പങ്ങളിൽ വ്യാപ്രുതനാവുക പാമരന് മോശമാണ്, എന്നാല്‍ ഒരു പണ്ഡിതന് വളരെ യേറെ മോശമാണ്.
ദേഹേച്ചകൾ പാപങ്ങളുടെ ഒരു കടലാണ്, ശരീരം മോഹങ്ങളുടെ മറ്റൊരു കടലാണ് ,
ഇഹലോകം അല്ലങ്കിൽ പരലോകം ഇവയിൽ ഒന്നുമാത്രം ഒരാള്‍ക്ക് വലിയ ലകഷ്യമായാല്‍ അല്ലാഹുവുമായി അയാള്‍ക്കുള്ള ബന്ധം ശൂന്യമായിരിക്കും. കൂടാതെ അയാളെ വിട്ടു മാറാത്ത വിഷാദം, ഒഴിവു കിട്ടാത്ത ജോലി, തീരാത്ത ദാരിദ്ര്യം, അറ്റം കാണാത്ത ദുര എന്നിവ വിടാതെ പിന്തുടരും.
മനുഷ്യന് ഖുർആനിൽ നിന്ന് അകലുംതോറും അവനിലെ ആര്‍ത്തിയും പണക്കൊതിയും യുവത്വം പ്രാപിക്കുന്നു.
ഇഹലോകം സ്നേഹ വസ്തുവാകുന്നതാണ് എല്ലാ പാപത്തിന്റെയും ഉത്ഭവ കാരണം.
ജീവിതത്തെ പഴിക്കുകയല്ല, അതിനെ മനസ്സിലാക്കി ജീവിത യാധാര്ത്യങ്ങളെ അനുഭവിക്കികയാണ് വേണ്ടത്.
അത്യുന്നതനും മഹാനുമായ അല്ലാഹുവിനെ വിസ്മരിച്ചു അഹങ്കരിക്കുകയും ഗര്‍വ്വ് നടിക്കുകയും ചെയ്യുന്ന അടിമയാണ് കൊള്ളരുതാത്തവന്‍. പരമോന്നതനും പരമാധികാരിയുമായ ദൈവത്തെ മറന്നു അതിക്രമവും ക്രൂരതയും കാണിക്കുന്നവനാണ് ഹീനനായ അടിമ.
അമിതാസക്ത്തി ഒരുവന്റെ ശ്രദ്ദയെ തിരിച്ച്കളയുന്നു. നിങ്ങള്‍ ശ്മശാനങ്ങള്‍ കണ്ടുമുട്ടും വരെയും. അല്ല, നിങ്ങള്‍ അറിയുക തന്നെ ചെയ്യും. അല്ലല്ല. നിങ്ങള്‍ അറിയുക തന്നെ ചെയ്യും. അല്ല, തീര്ച്ചയോടെ നിങ്ങള്‍ അറിഞ്ഞിരിന്നുവെങ്കില്‍,
നിങ്ങള്‍ നരകാഗ്നി അറിയുക തന്നെ ചെയ്യും.പിന്നെ തീര്ച്ചപ്പെട്ട കണ്ണുകളോടെ നിങ്ങളത് കാണുക തന്നെ ചെയ്യും.
ധൃതി പിശാചിന്റെ സ്വഭാവമാണ്. എന്നാല്‍ അതിഥിക്ക് ആഹാരം നല്കുന്നതിനും, മയ്യിത്ത് സംസ്ക്കരണത്തിലും, കടം വീട്ടുന്നതിലും, പാപങ്ങളില്‍ നിന്നും പശ്ചാത്തപിക്കുന്നതിലും, മടി കാണിക്കുന്നതു ഇബ്ലീസിന്റെ സ്വഭാവമാണ്.
ചെയ്ത കുറ്റം സമ്മദിക്കാത്തവൻ നിര്ഭാഗ്യവാനാണ്.
ചെയ്ത കുറ്റം സമ്മതിക്കാത്തത് ഇബ്ലീസിന്റെ സ്വഭാവചര്യയാണ്.
എതോരനുഷ്ടാനങ്ങളിലും നിസ്സാരമായ പ്രകടന പരത പോലും (രിയാഅ - മറ്റുള്ളവര്‍ കാണാന്‍ വേണ്ടിയും അവരുടെ പ്രശംസ ആഗ്രഹിച്ചും അമല്‍ ചെയ്യുന്നത്) ഒരു മനുഷ്യനില്‍ കടന്നു കൂടിയാല്‍ അത് ശിര്ക്കാ യി (ബഹുദൈവത്വം) മാറും.
സര്‍വ്വ പാപങ്ങളുടെയും മൂല കാരണം എനിക്ക് എന്റേത് എന്നുള്ള പ്രേമമത്രേ.
ഹിദായത്ത് ആശിച്ചത് കൊണ്ട് മാത്രം ലഭ്യമല്ല. ആരോഗ്യം മരുന്ന് കൊണ്ടും ലഭിക്കില്ല.
നല്ല ചോദ്യം മികച്ച ജ്ഞാനത്തിന്റെയും, നല്ല ആസൂത്രണം ക്ഷേമകരമായ ജീവിതത്തിന്റെയും ലക്ഷണമാണ്.
ഖുർആന്റെ ഉപദേശം , മാർഗനിർദേശം, ദൃഷ്ടാന്തങ്ങൾ ഫലം ചെയ്യുന്ന അജ്ഞത ഒരേ ഒരു വിഭാഗത്തിനു മാത്രമേ ഉണ്ടാകൂ. അയാള്‍ ഗ്രാഹിയും ധൈഷണികനും നേര്വനഴി തേടുന്നവനും ആയിരിക്കും. വെറുപ്പ്, അസൂയ, അഹങ്കാരം, കുശുമ്പ്, തന്പോരിമ എന്നിവയും പണത്തോടും പദവിയോടും ശാരീരിക താല്പ്പര്യങ്ങലോടും അവനെ യാതൊരു വിധത്തിലും സ്വാധീനിക്കുകയോ ഭരിക്കുകയോ ചെയ്യുന്നില്ല. നേരായ പാതയാണ് അവന്റെ ചോദ്യങ്ങളുടെ ലക്ഷ്യം. ആരെയെങ്കിലും പരാജയപ്പെടുത്തണമെന്നോ, കീഴ്പ്പെടുത്തണമെന്നോ ഉള്ള ദുര്വാതഷിയോ ദുരാഗ്രഹമോ അവനുണ്ടാകില്ല. മറ്റുള്ളവരെ മുട്ട് കുത്തിക്കാനോ പരീക്ഷണത്തിന്നോ, ചെരുതാക്കാനോ അല്ല അവന്റെ ഉദ്ദേശ്യം. ഇത്തരക്കാരെ പെട്ടെന്ന് മനസ്സിലാക്കാന്‍ അവരുടെ ചോദ്യ രൂപങ്ങള്‍ കൊണ്ട് തന്നെ മനസ്സിലാകുകയും ചെയ്യും. ഇവര്ക്ക് ചികിത്സ ഫലിക്കും. ഇവര്ക്ക് മറുപടി കൊടുക്കണം. അത് നിര്ബന്ധമാണ്.
നിന്റെ ജ്ഞാനം നിനക്കെതിരെ തിരിയാതിരിക്കാന്‍ വേണ്ടി നീ ഖുർആന്റെ ഉപദേശങ്ങള്‍ ആദ്യം കൈകൊള്ളുക.
വാക്കും പ്രവര്‍ത്തിയും ഖുർആൻനനുസരിച്ചായിരിക്കണം, കാരണം ഖുർആനിനു വിരുദ്ധമായ അറിവും കര്‍മ്മവും പിഴച്ചതാണ്.
ശരീരത്തിന്റെ വഴി വിട്ട താല്‍പ്പര്യങ്ങളെ കൊന്നും വികാരങ്ങളെ തിരസ്കരിച്ചുമുള്ള കഠിന പരിശ്രമങ്ങളാണ് തൗഹീദിലെക്കുള്ള പാത.
അശ്രദ്ധയും വികാരവും അടക്കം ചെയ്ത ഹൃദയവും, കയറൂരി വിട്ട നാവും തിന്മയുടെ ലക്ഷണമാണ്.
സത്യ സന്ധമായ ധര്‍മ സമരം കൊണ്ട് സ്വന്തം ശാരീരിക താല്‍പ്പര്യങ്ങളെ കൊന്നു കളഞ്ഞാല്‍ മാത്രമേ ഹൃദയം ഈമാനിക വെളിച്ചത്തില്‍ മുങ്ങുകയുള്ളൂ.
"എന്റെ നാഥന്‍ അല്ലാഹുവാണെന്ന് നീ പറയുക, അതനുസരിച്ച് ജീവിതം നയിക്കുകയും ചെയ്യുക” എന്നതാണ് ജീവിതത്തില്‍ കൃത്യമായി പാലിക്കേണ്ട ഒരു പ്രഥമകാര്യം.
അല്ലാഹുവിനെ നല്ല വണ്ണം മനസ്സിലാക്കി, എന്നിട്ടും അവന്റെ അവകാശങ്ങള്‍ വീട്ടിയില്ല എങ്കിൽ അതുകൊണ്ട് തന്നെ നിങ്ങളുടെ ഹൃദയം ചത്ത് പോയിരിക്കുന്നു.
ഖുർആൻ വായിക്കുന്നു, പക്ഷെ അതനുസരിച്ച് പ്രവര്ത്തിക്കുന്നില്ല എങ്കിൽ അതുകൊണ്ട് തന്നെ നിങ്ങളുടെ ഹൃദയം ചത്ത് പോയിരിക്കുന്നു.
ഇബ്ലീസ് ശത്രുവാണെന്ന് നിങ്ങള്‍ വാദിക്കുന്നു, അതെയവസരത്തില്‍ അവനുമായി മൈത്രീ ബന്ധം സ്ഥാപിക്കുന്നു എങ്കിൽ അതുകൊണ്ട് തന്നെ നിങ്ങളുടെ ഹൃദയം ചത്ത് പോയിരിക്കുന്നു.
അല്ലാഹുവിന്റെ തൃപ്തിയാണ് ലക്ഷ്യമെന്നു വീമ്പിളക്കുന്നു, പക്ഷെ അതിന്നു വേണ്ടി പ്രവര്ത്തിക്കുന്നില്ല എങ്കിൽ അതുകൊണ്ട് തന്നെ നിങ്ങളുടെ ഹൃദയം ചത്ത് പോയിരിക്കുന്നു.
പാപങ്ങൾ മൂലമുള്ള ശിക്ഷയെ ഭയപ്പെടുന്നുവെന്നു പറയുന്നു, പക്ഷെ പാപങ്ങള്‍ വര്ജ്ജിക്കുന്നില്ല എങ്കിൽ അതുകൊണ്ട് തന്നെ നിങ്ങളുടെ ഹൃദയം ചത്ത് പോയിരിക്കുന്നു.
മരണം യാധാര്ത്യമാണെന്ന്പറയുന്നു, പക്ഷെ അതിന്നു വേണ്ടി ഒരുങ്ങുന്നില്ല എങ്കിൽ അതുകൊണ്ട് തന്നെ നിങ്ങളുടെ ഹൃദയം ചത്ത് പോയിരിക്കുന്നു.
മരിച്ചവരെ ഖബറടക്കുന്നു, എന്നാല്‍ അതില്‍ നിന്നും പാഠം ഉൾകൊല്ലുന്നില്ല എങ്കിൽ അതുകൊണ്ട് തന്നെ നിങ്ങളുടെ ഹൃദയം ചത്ത് പോയിരിക്കുന്നു.
മറ്റുള്ളവരുടെ ന്യൂനതകള്‍ കണ്ടു പിടിക്കാന്‍ മിനക്കെടുന്നു, എന്നാല്‍ സ്വന്തം കുറവുകള്‍ കാണാന്‍ തയ്യാറാകുന്നില്ല എങ്കിൽ അതുകൊണ്ട് തന്നെ നിങ്ങളുടെ ഹൃദയം ചത്ത് പോയിരിക്കുന്നു.
Subscribe to:
Posts (Atom)