Wednesday, 4 September 2013

സര്പ്പമുള്ള വിറക് കെട്ട് വഹിക്കുന്നവൻ.



ദൈവ വിശ്വാസം. ഇത് ഇന്നും ഇന്നലെയുമല്ല ജനം കേട്ടുതുടങ്ങിയത്. മനുഷ്യജീവിതം ആരംഭിച്ചതുമുതല് തന്നെ കേട്ടുകൊണ്ടിരിക്കുന്ന ഒരു പദമാണ് ദൈവ വിശ്വാസം. ഒരു ജീവിതമുണ്ടെന്നും ഇവിടത്തെ ജീവിതത്തിലെ പ്രവര്ത്തനങ്ങള്ക്ക് മനുഷ്യന് വിചാരണ ചെയ്യപ്പെടുമെന്നും ഈ വിചാരണയില് വിജയിക്കുന്നവര്ക്ക് സ്വര്ഗ്ഗവും അല്ലാത്തവര്ക്ക് കഠിനശിക്ഷയും ലഭിക്കും.

ലോകമുണ്ടെന്നത് നൈസര്ഗ്ഗികബോധം തന്നെയാണ്. ഇതിന്റെ ആസ്തിക്യത്തിന് ബലപ്പെട്ട തെളിവ്, ദൈവം മനുഷ്യരെ ഏതെങ്കിലും സംഗതി തെര്യപ്പെടുത്തണമെന്ന് ഉദ്ദേശിച്ചാല് അതിനെ സംബന്ധിച്ച ബോധം അവരുടെ ബോധ പ്രകൃതിയില് അങ്കുരിപ്പിക്കുന്നു. ഇതിനെ അവഗണിക്കാന് ആര്ക്കും നിവൃത്തിയില്ല. നാം ഉല്ക്കടമായി അഭിലഷിക്കുന്നതും നമ്മുടെ ഉള്ളിന്റെ ഉള്ളില് അനുഭവപ്പെടുന്നതുമായ ഒരു കാര്യം മനുഷ്യ സൃഷ്ടിയുടെ മൗലിക സ്വഭാവത്തിന്റെ പ്രതിഫലനമാവാതിരിക്കാന് തരമില്ല. ഇത്തരം മഹിത യാഥാര്ത്ഥ്യങ്ങളില് നാം വിശ്വസിക്കുന്നത് തെളിവിന്റെയോ ഭൗതിക സ്ഥിരീകരണത്തിന്റെയോ സഹായത്തോടെയല്ല. മറിച്ച് ആദര്ശത്തിന്റേയും അന്തഃപ്രചോദനത്തിന്റേയും നൈസര്ഗിക ബോധത്തിന്റേയും സഹായത്തോടെയാണ്. യാഥാര്ത്ഥ്യത്തെ ഗ്രഹിക്കാനുള്ള ഒരു ശാസ്ത്രീയ മാര്ഗ്ഗമാണ് ഖുർആന്റെ ഉൽബൊധനങ്ങളെന്നു നാം ഓര്ക്കണം.

അന്ധവിശ്വാസങ്ങളില്നിന്നും ബുദ്ധിയെ മോചിപ്പിക്കണം. എങ്കില് മാത്രമേ ധിഷണാശക്തി വികസിപ്പിക്കാന് കഴിയുകയുള്ളൂ. അതിന്നായി സ്വഭാവം, സംസര്ഗ്ഗം, സാമൂഹികബന്ധങ്ങള് എന്നിവയെ കുറിച്ചു ഖുർആൻപരയുന്ന  കാര്യങ്ങളാൽ  നിയന്ത്രിക്കേണ്ടതുണ്ട്.

ഭൗതികവാദത്തിന്റെ ദുര്‍മന്ത്രം വികാരങ്ങളെ കയറൂരിവിടുന്നു. അതിനാൽ മൃഗീയമായ ഒരുതരം അത്യാര്‍ത്തി ജന്മമെടുത്തു. വിവേകശൂന്യതയും ഹിസ്റ്റീരിയയും ചേര്‍ന്നുണ്ടായ മാരകമായ ഈ സാമൂഹ്യരോഗം വ്യക്തിയെയും മനുഷ്യരാശിയെയും മോചനമില്ലാത്ത അധോഗതിയിലേക്ക്‌ തള്ളിവിടാന്‍ ശ്രമിക്കുന്നു. ഈ അധഃപതനത്തിന്റെ അഗാധഗര്‍ത്തത്തില്‍ അകപ്പെട്ട മനുഷ്യന്‌ അസ്വാസ്ഥ്യം അനുഭവപ്പെടുകയും അസ്വസ്ഥതകളില്ലാത്ത ഒരു ജീവിതമുണ്ടായെങ്കില്‍ എന്ന്‌ ചിന്തിച്ച്‌ നൊമ്പരപ്പെടുകയും ചെയ്യുന്നു. പക്ഷെ അപകടത്തില്‍നിന്ന്‌ രക്ഷപ്പെടാന്‍ പര്യാപ്‌തമായ സഹായം അവന്‌ കിട്ടുന്നില്ല. ഇന്ന്‌ നമ്മെ സ്വാധീനിച്ച ആധൂനീക ബൌദ്ധീക ചിന്താഗതി നമ്മുടെ മനുഷ്യത്വത്തെ നിഹനിക്കുന്ന ഉഗ്രവിഷമാണ്‌. മാരകമായ ഈ വിഷം നമ്മില്‍ അവശേഷിച്ച എല്ലാ സല്‍ഗുണങ്ങളേയും മഹോന്നതങ്ങളായ മൂല്യങ്ങളേയും മലിനമാക്കുന്നു.

സ്വന്തം ജീവിതത്തിൽ ദൈവീക നിയമങ്ങളിൽ നിന്നുള്ള നിയന്ത്രണം നഷ്‌ടപ്പെട്ടാല്‍ മനുഷ്യനെ പിടിച്ചുനിര്‍ത്താന്‍ ഒരു മാനവിക നിയമാവലിക്കും സാധിക്കുകയില്ല. അപ്പോള്‍ നാം അധഃപതനത്തില്‍ മുങ്ങിമരിക്കേണ്ടിവരും. സ്വന്തം വ്യക്തിത്വം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ സ്വന്തം നാശത്തിലേക്ക്‌ നാം നടന്നടുക്കുകയേയുള്ളൂ. കാരണം തിന്മ ശിക്ഷയെ ക്ഷണിച്ചുവരുത്തുന്നു.

മനുഷ്യനെ  കര്മ്മോന്മുഖനാക്കുന്നതും വ്യക്തിയെ ശക്തനും സഹിഷ്ണുവും വിവേകിയും ക്ഷമാശീലനും ധീരനും അതേസമയം വിനീതനും മഹാനുമാക്കുന്നതും സമ്പൂര്ണ്ണവും ശാശ്വതവുമായ ഒരു ജീവിതത്തെക്കുറിച്ചുള്ള അവന്റെ സ്ഥായിയായ ബോധമാണ്.

നീതി സഫലമാവുകയും ഓരോരുത്തരും അവരവരുടെ കര്മ്മഫലം അനുഭവിക്കുകയും ചെയ്യുന്ന മരണാനന്തര ശാശ്വതജീവിതത്തിലേക്ക് ആത്മാവുകളെ തിരിച്ചുവിടേണ്ടത് എല്ലാ ഓരോ വ്യക്തികളുടെയും കര്ത്തവ്യമാണ്.

നാം സ്വയം സങ്കല്പ്പിച്ച്ചുണ്ടാക്കിയ മോടിപിടിപ്പിച്ച ജീവിത വ്യാമോഹങ്ങളുടെ  തകര്ച്ചക്ക് ശേഷം ഈ ജീവിത യാഥാര്ത്ഥ്യമാണ് എന്ന് ബോധ്യപ്പെടും . അല്ലാഹു പുതു ലോകം സൃഷ്ടിക്കും. മനുഷ്യരുടെ കര്മ്മഫലം അവിടെയാണ് അനുഭവിക്കുക.  ഈ യാഥാർത്യ ജീവിതത്തെ മുന്നില് കണ്ടാവണം ഭൂമിയില് മനുഷ്യന് കഴിയേണ്ടത്. ഈ കാര്യം വിശുദ്ധ ക്വുര്ആന് നിരന്തരം നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. മരണാനന്തര ജീവിതത്തെ നിഷേധിക്കുകയും അതിന്റെ ആവശ്യകതയെ ചോദ്യം ചെയ്യുന്നവര്ക്ക് ക്വുര്ആന് തന്നെ മറുപടി നല്കുന്നുണ്ട്. “തിന്മ ചെയ്തവര്ക്ക് അതിന് പ്രതിഫലം കൊടുക്കാനും നന്മ ചെയ്തവര്ക്ക് ഉല്കൃഷ്ടമായ പ്രതിഫലം നല്കാനും വേണ്ടി.


മറഞ്ഞു കിടന്ന വിത്തുകൾ കുറേ കാലങ്ങള്ക്കുശേഷം മഴ കിട്ടുമ്പോള് അല്ലെങ്കില് വെള്ളം ലഭിക്കുമ്പോള് കിളിര്ത്തുവരുന്നത് നാം കാണുന്നു. ഭൂമിയിലുള്ള വെള്ളവും വളവും വലിച്ചെടുത്ത് അവ കൂടുതല് ശക്തമായിത്തന്നെ മുളച്ചുപൊങ്ങിവരുന്നതും നാം കാണുന്നു. ഇതേ പ്രകാരം നിശ്ചിത കാലാവധിക്ക് മനുഷ്യരും യഥാർത്ത മനുഷ്യനായി  ഭൂമിയില് തന്നെ മുളച്ചുപൊന്തിവരും. അതാണ് പുനര്ജന്മം എന്നു പറയുന്നത്. അന്ത്യദിനത്തെ ക്വുര്ആന് വളരെ ഭംഗിയായിത്തന്നെ പറഞ്ഞുതരുന്നുണ്ട്. നാം ഉദ്ദേശിച്ചിരുന്ന ,അലാങ്കിൽ സങ്കല്പ്പിച്ചിരുന്നതിൽ   നിന്നെല്ലാം വ്യതസ്തമായി ലോകത്തിന്നുണ്ടായിരുന്ന യഥാർത്ത രൂപം സമ്പൂര്ണ്ണമായ രീതിയിൽ ബോധ്യപ്പെടുന്ന മാറ്റമാണ് പ്രാധാന്യം. അപ്പോൾ നാം കണ്ടിരുന്ന , കേട്ടിരുന്ന , അനുഭവിച്ചിരുന്ന സൂര്യന് നിഷ്പ്രഭമാകും, സ്ഥാനഭ്രംശം സംഭവിക്കും. പിന്നെ പ്രകാശമോ രശ്മിയോ ഉണ്ടാവില്ല. വ്യവസ്ഥാപിതമായി കോര്ത്തിണക്കപ്പെട്ട ജ്വലിക്കുന്ന നക്ഷത്രങ്ങള് ഉതിര്ന്നുവീഴും. പ്രകാശം കെട്ടടങ്ങും. ഉറച്ചുനില്ക്കുന്ന പര്വ്വതങ്ങള് കടപുഴകി വീഴും. വിപത്തുകളുടെ ഭീകരതയില് ഗര്ഭിണികളായ ഒട്ടകങ്ങള് ഗൗനിക്കാന് ആളില്ലാതെ അലഞ്ഞുനടക്കും. വന്യമൃഗങ്ങള് വിറളിയെടുത്തു ശത്രുത ഉപേക്ഷിച്ചു ഇടകലരും. സമുദ്രങ്ങള് കവിഞ്ഞൊഴുകി ഒരൊറ്റ സമുദ്രമായി മാറും. വേര്പെട്ട ആത്മാവുകള് ശരീരങ്ങള്ക്ക് തിരിച്ചുകിട്ടും. അവ കാരണമായി കുഴിച്ചുമൂടിയ നിരപരാധിയായ പെണ്കുട്ടിയെ ഉയിര്ത്തെഴുന്നേല്പിച്ച് അവളുടെ ദുര്യോഗത്തിന്റെ കാര്യങ്ങള് അന്വേഷിച്ചു വിധി പറയും. അങ്ങനെ ലോകാവസാനത്തിന്റെ സർവ്വ  വ്യാപകമായ ഭീകരത ക്വുര്ആന് വിവരിക്കുന്നുണ്ട്. “സൂര്യനെ നിഷ്പ്രഭമാക്കി ചുരുട്ടി മടക്കപ്പെടുമ്പോള്, നക്ഷതങ്ങള് ഉതിര്ന്നുവീഴുമ്പോള്, പര്വ്വതങ്ങള് കടപുഴക്കപ്പെടുമ്പോള്, പൂര്ണ്ണഗര്ഭിണികളായ ഒട്ടകങ്ങള് കയ്യൊഴിക്കപ്പെടുമ്പോള്, വന്യമൃഗങ്ങള് (പരസ്പരം അക്രമിക്കാതെ) ഒരുമിച്ചു കൂട്ടപ്പെടുമ്പോള്, സമുദ്രങ്ങള് കത്തിക്കപ്പെടുമ്പോള്, ആത്മാക്കള് (അവയുടെ ജഡങ്ങളോട്) സംയോജിപ്പിക്കപ്പെടുമ്പോള്, ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്കുട്ടിയോട് എന്ത് കുറ്റത്തിന്നാണ് നീ കൊല്ലപ്പെട്ടതെന്ന് ചോദിക്കപ്പെടുമ്പോള്, ഏടുകള് തുറക്കപ്പെടുമ്പോള്, ആകാശം പൊളിച്ചുനീക്കപ്പെടുമ്പോള്, നരകം ആളിക്കത്തിക്കപ്പെടുമ്പോള്, സ്വര്ഗ്ഗം അടുത്തു കൊണ്ടുവരപ്പെടുമ്പോള്, ഓരോ ആളും അവരവര് സജ്ജമാക്കിയത് അറിയും, അതെ, അന്ത്യനാളിന്റെ ഭീകരത അതികഠിനം തന്നെയാണ്.

ഏതൊരു വ്യക്തിയും തന്റെ  ജീവിതത്തില് പ്രമാണമായി അംഗീകരിക്കേണ്ടത് പ്രവാചകൻമുഹമ്മദ്‌ നബി (സ ) സ്വജീവിതത്തിലൂടെ പ്രാവര്തീകമാക്കി വിശദീകരിച്ച്ചു തന്ന ഖുർആൻ ആയിരിക്കണം .

ഖുർആനിലെ ആശയങ്ങൾ ശരിയായി തെളിഞ്ഞാല് അത് തന്നെയാണ് ഒരുവന്റെ ശരിയായ ജീവിത പാത തന്റെ ജീവിതത്തിൽ ഖുർആനിനു വിരുദ്ധമായത് കാണുകയാണെങ്കില് നിങ്ങള് വിരുദ്ധമായത് തള്ളിക്കളയുകയും ഖുർആൻ സ്വീകരിക്കുകയും ചെയ്യുക.’ യാതൊരു തെളിവും പ്രമാണവും കൂടാതെ അറിവ് നേടുന്നവന് സര്പ്പമുള്ള വിറക് കെട്ട് വഹിക്കുന്നവനെപ്പോലെയാകുന്നു.

Monday, 2 September 2013

ഭിക്ഷ യാചിക്കുന്നതും , ഭിക്ഷ കൊടുക്കുന്നതും ഒരുപോലെയാണ് .



മകള്ക്ക് ഹൃദയസംബന്ധമായ രോഗമാണ്. ഉടന് ശസ്ത്രക്രിയ വേണം. സഹായിക്കണം. ഒരാള് കടന്നുവന്നു പറഞ്ഞു. ഒരുപാട് കടലാസുകള് ഡോക്ടര്മാരുടെ കത്തുകള്, ഉടന് ഓപ്പറേഷന് വേണമെന്ന നിര്ദേശങ്ങള്, മഹല്ലുകമ്മിറ്റികളുടെ ശുപാര്ശ, ചില സന്നദ്ധ സംഘടനകളുടെ മേലൊപ്പുകള്. വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെങ്കില് ഓപ്പറേഷന് ഒരു സ്കീമിലൂടെ ചെയ്തുതരാം. കുട്ടിയെകുട്ടി അടുത്ത ദിവസം ആ ആശുപത്രിയില് പോകുക. എന്ന് പറഞ്ഞ് ആ സന്നദ്ധ സംഘടനാ പ്രതിനിധിയെ ഫോണ് ചെയ്യാന് തുടങ്ങിയപ്പോള് പിതാവിന്റെ സ്വഭാവം മാറി. സാര്, കുറച്ചു പണം തന്നാല് മതി. ഓപ്പറേഷന് ആശുപത്രിയില് നിന്ന് ചെയ്യാം. അയാളോട് പറഞ്ഞു. സൗജന്യമായി ഓപ്പറേഷന് ചെയ്തുതരുന്ന പ്രഗല്ഭനായ ഒരു വ്യക്തിയെയാണ് ഞാന് വിളിക്കുന്നത്. വേണ്ട സാര്, എന്തെങ്കിലും പണം തന്നാല് മതി. അവിടെ നിന്ന് ചെയ്താല് ശരിയാവില്ല. ശരി, കുറച്ച് സമയം പുറത്ത് നില്ക്കൂ. വിളിക്കാം. ഉടന് തന്നെ, അയാള്ക്ക് കത്ത് കൊടുത്ത മഹല്ല് കമ്മിറ്റി ഭാരവാഹിയെ വിളിച്ചു. ഉടന് തന്നെ, ചിരിച്ചുകൊണ്ട് അയാള് പറഞ്ഞു. സാറിനെയും അയാള് പറ്റിച്ചോ?  സ്വന്തം മകളുടെ ഹൃദയ ശസ്ത്രക്രിയക്ക് വേണ്ടി പണം പിരിച്ച് ആ പണം കൊണ്ട് തിന്നും കുടിച്ചും തീര്ക്കുന്ന `മാന്യന്മാരായ’ യാചകരുടെ എണ്ണം കൂടുകയാണ്. യാചന തൊഴിലാക്കിയവർ ആ തൊഴിൽ ഉപേക്ഷിക്കില്ല . ഒട്ടേറെ പ്രാരാബ്ധങ്ങളുടെ ഭണ്ഡാരം നിരത്തി ജനങ്ങളില് നിന്ന് ഭിക്ഷ യാചിച്ച് അവിടെ തന്നെയുള്ള ഒരു കള്ളുഷാപ്പില് കയറി പൂസായി കിടന്ന ഒരാളെ നാട്ടുകാര് കയ്യോടെ പിടികൂടി `പെരുമാറിയത്’ ഒരു ദിനപത്രം ഈയിടെ റിപ്പോര്ട്ട് ചെയ്തിരുന്നു. കിടക്കാന് ഇടമില്ല, കെട്ടിക്കാനായ പെണ്കുട്ടികള്, നല്ല ഒരു കക്കൂസ് പോലുമില്ല, രോഗിയായ മാതാപിതാക്കള് എന്നിവരുടെയെല്ലാം പേരില് വ്യാപകമായി പിരിവു നടത്തിയ മനുഷ്യന്, ആ പ്രദേശത്ത് തന്നെയുള്ള കള്ളുഷാപ്പില് അന്നേ ദിവസത്തെ `കലക്ഷന്’ കൊടുത്ത് ഫിറ്റായി മാറുന്നത് അപൂർവ്വ  സംഭവമൊന്നുമല്ല.

യാചന ഇന്ന് വ്യാപകമാകുകയാണ്. യാചനയിൽ വിശ്വ്വസിയെന്നോ അവിശ്വാസിയെന്നോ വ്യത്യാസമില്ലാതെ എല്ലാ വീട്ടിലും കയറി പണം ചോദിക്കുന്ന മതേതര സ്വഭാവം യാചകര് നിലനിര്ത്തുന്നത് എന്തെങ്കിലും താ അമ്മ എന്ന് പറഞ്ഞ് പിന്നാലെ കൂടുമ്പോള് സഹികെട്ട് വല്ലതും നല്കും. നിങ്ങളുടെ ചക്കാത്ത് വിതരണം ഞങ്ങള്ക്കാണ് പ്രയാസം എന്ന് പരിഭവത്തോടെ പറയുന്ന സഹപ്രവര്ത്തകര് നമ്മില് പലര്ക്കുമുണ്ട്.

യാചനയുടെ കവാടങ്ങള് തുറന്നുവെക്കുന്ന സ്ഥിതി വിശേഷം  മാറ്റിയെടുക്കുന്നതില് സമുദായത്തിനും അവരുടെ നേതൃത്വത്തിനും നിവാസികൾക്കും പങ്കുണ്ടോ എന്ന് ആത്മവിമര്ശനത്തോടെ ചോദിക്കേണ്ടി വരുന്ന ദുരവസ്ഥയാണ് ഇപ്പോള്. ദിനേന എന്നോണം ഇരുപതും മുപ്പതും യാചകര് വീട്ടുമുറ്റത്ത് കൈനീട്ടുമ്പോള് ഈ കൈനീട്ടല് അവസാനിപ്പിച്ചുകൊണ്ട് പ്രയാസമുള്ളവരെ മാന്യമായി പുനരധിവസിപ്പിക്കാനുള്ള സ്ഥിരം പദ്ധതികളെക്കുറിച്ച് ഓരോ വ്യക്തിയും ഗൗരവമായി ചിന്തിക്കേണ്ടത്.

യാചന അതീവ ഗുരുതരമായ ഒരു സാമൂഹ്യ പ്രശ്നമായി മാറുകയാണ് . ദരിദ്ര വിഭാഗങ്ങൾ മാത്രമല്ല, ധനികവിഭാഗങ്ങളും  യാചനയുടെ പ്രശ്നങ്ങളില് നിന്ന് മോചിപ്പിക്കാനാവുന്നില്ല എന്നത് വാസ്തവമാണ്. വലിയ ഹോട്ടലുകളുടെയും ഷോപ്പിംഗ് മാളുകളുടെയും മുന്നില്, കൊക്കൊകോളയുടെ പരസ്യമുള്ള ഗ്ലാസ് വെച്ച്, ഹോംലസ്സ് (ഭവനരഹിതന്) എന്നെഴുതി `തെണ്ടി’ ജീവിക്കുന്ന ഒട്ടേറെ ജനങ്ങളുണ്ട്‌ , അഭയാര്ത്ഥികളായി വികസിത രാജ്യങ്ങളില് കയറിപ്പറ്റി യാചന തൊഴിലാക്കി സ്വീകരിച്ചവരുമുണ്ട്. യാചന ഹീനമായതും , വ്യക്തിത്വത്തെയും സമൂഹത്തെയും പതിത്വപ്പെടുത്തുന്നു വെങ്കിൽ അത്രയും തന്നെ ഭിക്ഷ കൊടുക്കുന്നതും തുല്യമാണ് .

തീര്ഥാടന കേന്ദ്രങ്ങള് കേന്ദ്രീകരിച്ചുകൊണ്ട് ജാതി-മതഭേദമെന്യെ ഭിക്ഷാടനം നടത്തുന്ന റാക്കറ്റുകള് ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും സജീവമാണ്.  സഹാനുഭൂതി കൊണ്ടോ ദയാവായ്പുകൊണ്ടോ  ജനങ്ങള് നല്കുന്ന സഹായം അനര്ഹമായി തട്ടിയെടുത്ത് തൊഴിലൊന്നും ചെയ്യാതെ പണമുണ്ടാക്കുകയാണ് സാമ്പ്രദായിക ( യാചന തൊഴിലാകിയവർ ) യാചകര് ചെയ്യുന്നത്.

യാചകരുടെ എണ്ണം ദിനപ്രതി കൂടിക്കൂടി വരികയാണ്. തദ്ദേശീയര്ക്കു പുറമെ, അന്യസംസ്ഥാന യാചകരും രംഗം കൂടുതല് കൊഴുപ്പിക്കുകയാണ്. ശല്യം സഹിക്കവയ്യാതെയാണെങ്കിലും പലരും നല്കുന്ന പണം അനര്ഹമായി ചിലവഴിക്കുന്നതും കാണപ്പെടുന്നു. ഇവയ്ക്കിടയില്, ഏറ്റവും പ്രയാസപ്പെടുന്ന ചില യഥാര്ഥ പാവങ്ങളുമുണ്ട്. ഇത്തരുണത്തില് ഏതൊരു സമൂഹത്തിനും പ്രത്യുത ഓരോ വ്യക്തിക്കും വലിയ ബാധ്യതയുണ്ട്. പ്രദേശത്തെ നിവാസികൾ യാചന നിയന്ത്രണത്തിന് പ്രമുഖ സ്ഥാനം നല്കണം. അതിനായി ചില മാര്ഗദര്ശനങ്ങള് പരിഗണിക്കപ്പെടേണ്ടതായുണ്ട്.

യാചകരുടെ എണ്ണം ദിനപ്രതി കൂടിക്കൂടി വരികയാണ്. തദ്ദേശീയര്ക്കു പുറമെ, അന്യസംസ്ഥാന യാചകരും രംഗം കൂടുതല് കൊഴുപ്പിക്കുകയാണ്. ശല്യം സഹിക്കവയ്യാതെയാണെങ്കിലും പലരും നല്കുന്ന പണം അനര്ഹമായി ചിലവഴിക്കുന്നതും കാണപ്പെടുന്നു. ഇവയ്ക്കിടയില്, ഏറ്റവും പ്രയാസപ്പെടുന്ന ചില യഥാര്ഥ പാവങ്ങളുമുണ്ട്. ഇത്തരുണത്തില് ഏതൊരു സമൂഹത്തിനും പ്രത്യുത ഓരോ വ്യക്തിക്കും വലിയ ബാധ്യതയുണ്ട്. പ്രദേശത്തെ നിവാസികൾ യാചന നിയന്ത്രണത്തിന് പ്രമുഖ സ്ഥാനം നല്കണം. അതിനായി തങ്ങളുടെ പ്രദേശത്തു ഏതൊരു നന്മയിലും സഹായിക്കുക എന്നല്ല  പ്രത്യുത സഹകരിക്കുകയാണ് വേണ്ടത് അതായത് ഏതൊരു പ്രദേശത്തെയും വ്യക്തികളുടെ കഴിവുകളും , മികവുകളും പ്രാഥമീകമായി പരസ്പരം വിനിയോഗിക്കുന്നതിലാണ്   പരിഗണിക്കപ്പെടേണ്ടതായുള്ളത് .

ലാഭക്കൊതി.



ആര്‍ത്തിമൂത്ത മനുഷ്യര്‍ ലാഭത്തിനും  പ്രശസ്‌തിക്കും വേണ്ടി ചെയ്യുന്ന ഘോരകൃത്യങ്ങള്‍ ഏതൊരു മനസ്സിലും മുറിവേല്‍പ്പിക്കുന്നതാണ്‌.

എതോരുത്തരും മതത്തിന്റെ ചിഹ്നങ്ങളെല്ലാം എടുത്തണിയുകയും എന്നാൽ ആ ആളുകൾ കൊടുംക്രൂരതക്ക്‌ തെരഞ്ഞെടുത്ത മാര്‍ഗം ലാഭം എന്ന  ഹീന പ്രവ്രുത്തിയുമാണ്‌. ധനാര്‍ത്തിയാണ്‌ ലാഭം എന്ന  കൊടുംചതിക്ക്‌ പ്രേരണ നല്കുന്നത്.

അവിഹിത സമ്പാദ്യവും അവിഹിതബന്ധങ്ങളും ദുരൂഹമായ ഇടപാടുകളുമെല്ലാം പതിവാക്കിയവരില്‍ കുറ്റകൃത്യങ്ങള്‍ നമുക്ക് കാണാൻ കഴിയും. മക്കളെയും ഭാര്യയെയും വിറ്റ്‌ കാശാക്കുകയും ഉപയോഗം കഴിഞ്ഞ്‌ കുഴിയില്‍ തള്ളുകയും ചെയ്യുന്ന പൈശാചികതക്കാണ്‌ നാം സാക്ഷ്യം വഹി ച്ച്ചുകൊണ്ടിരിക്കുന്നത്.

ആര്‍ത്തി മനുഷ്യരെ അന്ധരാക്കും. ലാഭമാണ്  അവരുടെ പരമമായ ലക്ഷ്യം. ചിലരുടേത്‌ പ്രശസ്‌തിയും അധികാരവുമായിരിക്കും. അവ നേടാന്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാവുകയാണ്‌ ഇന്നത്തെ ലാഭക്കൊതിയന്മാർ.

മാതാപിതാക്കളോ സഹോദരങ്ങളോ ഇണകളോ സഹപ്രവര്‍ത്തകരോ ഒന്നും ആര്‍ത്തിമൂത്തവര്‍ക്ക്‌ പ്രശ്‌നമല്ല. അവരെ വകവരുത്തണമെങ്കില്‍ അതിനും അവര്‍ക്ക്‌ മടിയില്ല. ലാഭത്തിനുവേണ്ടി പവിത്രമായ ബന്ധങ്ങള്‍ വെട്ടിമുറിക്കുന്നവര്‍ എത്രയാണ്‌.

അധികാരക്കൊതി മൂത്തവര്‍ ബന്ധങ്ങളെ ഒട്ടും പരിഗണിക്കാറില്ല. അധികാരക്കസേര നിലനിര്‍ത്താനും അത്‌ നേടിയെടുക്കാനും എന്ത്‌ ഹീനകൃത്യത്തിനും അവര്‍ തയ്യാറാവും. അധികാരവും ചതിയും ഒന്നിച്ചാണ്‌ നമ്മുടെ നാട്ടില്‍ പലപ്പോഴും സഞ്ചരിക്കുന്നത്‌.

കൂടെ നില്‍ക്കുന്നവരെ വെട്ടിനിരത്തിയും ലാഭത്തിന്റെ പങ്കുപറ്റാന്‍ സാധ്യതയുള്ളവരെ അരിഞ്ഞുവീഴ്‌ത്തിയുമാണ്‌ നാടകങ്ങള്‍ അരങ്ങേറാറുള്ളത്‌.

ലാഭത്തിനും അധികാരത്തിനും പ്രശസ്‌തിക്കുംവേണ്ടി കൊലയും സെക്‌സും പ്രലോഭനവും പ്രകോപനവുമെല്ലാം സാഹചര്യം നോക്കി ലാഭക്കൊതി മൂത്തവർ ഉപയോഗിക്കുന്നു.

ഭാര്യയുടെയും പെണ്‍മക്കളുടെയും മാംസം വലിച്ചുകീറാന്‍ കാമാര്‍ത്തി മൂത്ത കഴുകന്‍മാര്‍ക്ക്‌ എറിഞ്ഞുകൊടുത്ത്‌ ആഡംബര ജീവിതം നയിക്കുന്നവരെയും നമ്മുടെ നാട്ടില്‍ കാണുന്നു. പരമാവധി ലാഭമുണ്ടാക്കി ജീവിതത്തിന്‌ പളപളപ്പും പത്രാസും വേണമെന്ന്‌ ചിന്തിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്‌.

പണത്തിനു വേണ്ടി വാടകക്ക്‌ വെട്ടിയും കൊന്നും ആഡംബരജീവിതം നയിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം വല്ലാതെ ഭയപ്പെടുത്തു ന്ന രീതിയിലേക്ക് വര്ദ്ധിച്ചിരിക്കുന്നു. വിയര്‍പ്പൊഴുക്കാതെ ലാഭമുണ്ടാക്കി അടിച്ചുപൊളിക്കണമെന്ന ദുഷിച്ച ചിന്തയുടെ ഫലം പേറേണ്ടിവരുന്നത്‌ ഒരു സമൂഹം മുഴുവനുമാണ്.

ലാഭമുണ്ടാക്കുവാന്‍ ഏത്‌ മാര്‍ഗവും അവലംബിക്കാമെന്ന അപകടകരമായ ചിന്തക്കെതിരെ ശക്തമായ ബോധവല്‍ക്കരണം അനിവാര്യമാണ്‌. മെയ്യനങ്ങാതെ ലാഭമുണ്ടാക്കണമെന്ന വിചാരങ്ങള്‍ക്കെതിരെ വ്യക്തികളിലാണ്‌ ബോധവല്‍ക്കരണം തുടങ്ങേണ്ടത്‌.


തട്ടിപ്പിലൂടെയും വെട്ടിപ്പിലൂടെയും ലാഭമുണ്ടാക്കി സമൂഹത്തില് മാന്യത ചമയുന്നവരുടെ എണ്ണം അത്ഭുതപ്പെടുത്തുന്നതാണ്. മതസ്ഥാപനങ്ങള് എന്നും കാരുണ്യ സ്ഥാപനങ്ങൾ എന്നും പറഞ്ഞുണ്ടാക്കുന്നവർ ഇത്തരക്കാരില്നിന്ന് സംഭാവനകള് കൈപ്പറ്റുന്നുവെന്നതാണ് ഇവരുടെ മതത്തിന്റെ അടയാളമായി പറയാറുള്ളത്. ഏത് സമ്പാദ്യമായാലും കുഴപ്പമില്ല, ജനം തങ്ങളെ അംഗീകാരിച്ചാൽ മതി എന്ന   ലക്ഷ്യം നേടണമെന്ന ചിന്ത മാത്രമേയുള്ളൂ . എന്തെങ്കിലുമൊരു ചെറിയ തുക ധര്‍മസ്ഥാപനത്തിലേക്ക്‌ കൊടുത്ത്‌ അതിന്റെ പേരില്‍ തട്ടിപ്പിനെ ന്യായീകരിക്കുന്നവരെ തുറന്നുകാണിക്കേണ്ടതുണ്ട്‌.

കാരുണ്യ പ്രവര്ത്തനം മറയാക്കി ഉപജീവനം നടത്തുന്ന  തട്ടിപ്പ്‌ സംഘങ്ങള്‍ വ്യാപകമാണ്‌.

ഒരു മൗലവിയോ മുസ്‌ലിയാരോ കാരുണ്യ പ്രവര്ത്തനം മറയാക്കി ഉപജീവനം നടത്തുന്ന  വെട്ടിപ്പുകാര്‍ക്ക്‌ വക്കാലത്തിനുമുണ്ടാകും. അയാളുടെ വാഗ്‌ചാതുരിയിലും ശബ്‌ദമനോഹാരിതയിലും വീണ്‌ ലക്ഷങ്ങള്‍ കൈമാറുമ്പോള്‍ ഇത്‌ തന്റെ ദുരന്തത്തിന്റെ തുടക്കമാണെന്ന്‌ കേവലം പണം മുടക്കുന്നവന്‍ തിരിച്ചറിയുന്നില്ല.

തട്ടിപ്പുവീരന്മാരെല്ലാം കിട്ടിയതുകൊണ്ട്‌ നാട്‌ കടക്കുന്നു. ഉള്ള സമ്പാദ്യമെല്ലാം നഷ്‌ടപ്പെട്ടവര്‍ ആദ്യമൊക്കെ സംഘടിക്കുകയും പിന്നീട്‌ പിന്‍മാറുകയും ചെയ്യുന്നു. കാരുണ്യ പ്രവര്ത്തനം മറയാക്കിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ ഇത്രമേല്‍ വര്‍ദ്ധിച്ചിട്ടും ഇത്തരം തട്ടിപ്പ്‌ സംഘങ്ങള്‍ക്ക്‌ കോടികള്‍ നിക്ഷേപമായി മാറ്റിയിക്കുന്നുവെന്നത്‌ വിചിത്രകരമാണ്‌.

ഹലാലായ മാര്ഗത്തില് അധ്വാനിക്കാനും  മാന്യമായ രൂപത്തില് ചെലവഴിക്കാനുമാണ് ഖുർആന്റെ നിര്ദേശം. മിതത്വത്തിന്റെ വലിയ പാഠങ്ങളാണ് ഖുർആൻ വിശ്വാസികള്ക്ക് നല്കുന്നത്. ആര്ത്തിക്കും ദുരക്കും കടിഞ്ഞാണിടാനുള്ള ബോധപൂര്വ്വമായ ശ്രമമാണ് വ്യക്തികളിൽ ഉണ്ടാവേണ്ടത്. ലാഭത്തിനുവേണ്ടി രക്തബന്ധം മുറിക്കുന്ന പ്രവണത കൂടുമ്പോള് സമൂഹത്തെ ശരിയായി ബോധവല്ക്കരിക്കാനുള്ള ശ്രമം ഏതൊരു മേഖലയിലുമുള്ള എല്ലാ ഓരോ വ്യക്തികളും ഗൗരവത്തോടെ സ്വയം ഏറ്റെടുക്കണം.

മനുഷ്യന്റെ ദൈനംദിന ജീവിത വ്യവഹാരങ്ങൾ അത് ഏതുമാകട്ടെ , ( കൃഷി , കച്ചവടം , തൊഴിൽ, ഉദ്യോഗം , ഭരണ നിർവഹണം, സേവനങ്ങൾ, അധ്യാപനം , നീതിനിർവഹണം) ഇവയെല്ലാം കേവലം ലാഭം മാത്രമായല്ല , മറിച്ചു പരസ്പര തൃപ്തിയും , സേവന മനോഭാവവുമാണ്‌ , ഏതൊരു വളര്ച്ചയുടെയും കാതൽ. അതല്ലാത്ത ഏതൊരു മൂലധനം വര്ദ്ധ്പ്പിക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ നിങ്ങള്ക്ക് അധികമധികം ലാഭം ആവശ്യമായി വരും , ഇത് ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ വളര്ച്ചയല്ല മറിച്ചു അത്യാര്ത്തിയുടെ വളര്ച്ച്ചയാണ് .

Sunday, 1 September 2013

ദജ്ജാൽ ആയി മാറിയ ലാഭം.



ലാഭം കൊണ്ട് സമ്പത്ത് വളരുകയും സേവനവും , പരസ്പര തൃപ്തിയും ആണെങ്കിൽ ലാഭം കുറയുകയും ചെയ്യുന്നതായായിട്ടാണ് (സമ്പത്തല്ല) പ്രത്യക്ഷത്തില്‍ കാണപ്പെടുന്നതെങ്കിലും യഥാര്‍ഥത്തില്‍ മറിച്ചാണ് സംഭവിക്കുന്നത്.( സേവനവും , പരസ്പര തൃപ്തിയും ആണെങ്കിൽ സമ്പത്ത് വര്ദ്ധിക്കുകയെ ചെയ്യൂ ) എന്നാൽ ഇരട്ടിക്കിരട്ടിയായി വര്ദ്ധിപ്പിക്കുന്ന ലാഭം ധാര്മികവും ആത്മീയവും സാമ്പത്തികവും നാഗരികവുമായ പുരോഗതിക്ക് വിഘാതമാണെന്നു മാത്രമല്ല, അധോഗതിക്ക് കാരണം കൂടിയാണെന്നത്രെ പ്രകൃതിയുക്തമായ ദൈവികനിയമം. നേരെമറിച്ച് പരസ്പര തൃപ്തിയും , സേവനവുമാണെങ്കിൽ അതുവഴി (മൂലധന വര്ദ്ധനവല്ലാത്ത വികസനം അതിലുള്പ്പെടുന്നു) ധാര്മികവും ആത്മീയവും നാഗരികവും സാമ്പത്തികവുമായി വളര്ച്ചയും വികാസവും ലഭ്യമാകുന്നതാണ്.


ധാര്മികമായും ആത്മീയമായും നോക്കുമ്പോള്, സ്വാര്ഥം, ലുബ്ധ്, കുടിലമനസ്കത, ഹൃദയകാഠിന്യം തുടങ്ങിയ ദുര്ഗുണങ്ങളുടെ അനന്തരഫലമാണ് അധികമധികം ലാഭം ഉണ്ടാക്കണമെന്ന ലക്‌ഷ്യം മനുഷ്യനില് അത് വളര്ത്തിവിടുന്നതെന്നുമുള്ള വസ്തുത തികച്ചും വ്യക്തമാണ്, മറിച്ചു സേവനവും , പരസ്പര ത്രിപ്തിയുമാണ് എങ്കിലെ   ഔദാര്യം, അനുഭാവം, വിശാലമനസ്കത, ഉന്നത മനഃസ്ഥിതി തുടങ്ങിയ സല്ഗുണങ്ങളുടെ ഫലം അനുഭവിച്ചരിയാനാകൂ ഇതേ തരത്തിലുള്ള ഉത്തമ ഗുണങ്ങളായിരിക്കും കച്ചവടത്തിൽ മാത്രമല്ല തൊഴിലിലും , ഉധ്യോഗത്തിലും, കൃഷിയിലും , സേവനങ്ങളിലും എല്ലാം   മനുഷ്യനില് വളര്ന്നുവരുന്നതും. ധാര്‍മിക ഗുണങ്ങളുടെ ഈ രണ്ടു സമാഹാരങ്ങളില്‍ ആദ്യത്തേതിനെ പരമ നീചമായും രണ്ടാമത്തേതിനെ സര്‍വോല്‍കൃഷ്ടമായും അംഗീകരിക്കാത്തവരായി ആരാണുണ്ടായിരിക്കുക?.

നാഗരികമായി നോക്കിയാലും ഒരു വസ്തുത ഏവര്‍ക്കും നിഷ്പ്രയാസം ഗ്രഹിക്കാവുന്നതാണ്. ഒരു സമുദായത്തിലെ വ്യക്തികള്‍ കേവലം സ്വാര്‍ഥപരമായ അടിസ്ഥാനത്തിലാണ് അന്യോന്യം ഇടപെടുന്നതെങ്കില്‍, സ്വന്തം താല്‍പര്യത്തെയും സ്വന്തം ലാഭത്തെയും മുന്‍നിര്‍ത്തിയല്ലാതെ ഒരാളും മറ്റൊരാളെ സഹായിക്കാന്‍ ഒരുക്കമില്ലെങ്കില്‍, ഒരാളുടെ പരാശ്രയത്തെയും കഴിവുകേടിനെയും മറ്റുള്ളവര്‍ തങ്ങള്‍ക്ക് ലാഭം നേടുന്നതിനുള്ള സുവര്‍ണാവസരമായി കണക്കാക്കി പൂര്‍ണമായി ചൂഷണം ചെയ്യുന്നുവെങ്കില്‍, ധനികവര്‍ഗത്തിന്റെ താല്‍പര്യം സാധാരണക്കാരുടെ താല്‍പര്യത്തിനു വിരുദ്ധമായിത്തീരുന്നുവെങ്കില്‍ അത്തരമൊരു സമുദായം ഒരിക്കലും പുരോഗമിച്ച് ശക്തി പ്രാപിക്കുകയില്ല. അതിലെ വ്യക്തികള്‍ക്കിടയില്‍ സ്നേഹത്തിനുപകരം വിദ്വേഷവും അസൂയയും നിര്‍ദയത്വവും അകല്‍ച്ചയുമായിരിക്കും വളര്‍ന്നുവരുന്നത്. പ്രസ്തുത സമൂഹത്തിലെ ഘടകങ്ങള്‍ നാശത്തിലേക്കും കുഴപ്പത്തിലേക്കും അരാജകത്വത്തിലേക്കും വഴുതി വീണുകൊണ്ടിരിക്കും.

ഒരു സമുദായത്തിന്റെ സാമൂഹിക വ്യവസ്ഥ ( സർവ്വ വ്യവഹാരങ്ങളും ) പരസ്പര സ്നേഹത്തിലും സഹാനുഭൂതിയിലുമാണ് ( സേവനത്തിലും , ത്രിപ്തിയിലുമാണ് ) പടുത്തുയര്‍ത്തപ്പെട്ടിട്ടുള്ളതെങ്കില്‍, അതിലെ വ്യക്തികള്‍ അന്യോന്യം ഔദാര്യത്തോടുകൂടിയാണ് വര്‍ത്തിക്കുന്നതെങ്കില്‍, ഓരോ വ്യക്തിയും അപരന്റെ വിഷമാവസ്ഥയില്‍ ഹൃദയംതുറന്നു സഹായിക്കുന്നുവെങ്കില്‍, കഴിവുള്ളവര്‍ കഴിവില്ലാത്തവരോട് അനുകമ്പാര്‍ദ്രമായ സഹായത്തിന്റെ, അഥവാ നീതിപൂര്‍വമായ സഹകരണത്തിന്റെയെങ്കിലും മാര്‍ഗമാണവലംബിക്കുന്നതെങ്കില്‍ അത്തരം സമുദായത്തില്‍ പരസ്പര സ്നേഹവിശ്വാസവും ഗുണകാംക്ഷയും വളര്‍ന്നുവരുന്നതാണ്. അതിലെ വ്യക്തികള്‍ അന്യോന്യം ബന്ധപ്പെട്ടിരിക്കും; പരസ്പരം താങ്ങും തണലുമായിരിക്കും. ആഭ്യന്തര കലഹങ്ങള്‍ക്കോ സംഘട്ടനങ്ങള്‍ക്കോ അതില്‍ പ്രവേശനം ലഭിക്കുകയില്ല. സ്നേഹ സഹകരണത്തിന്റെയും ഗുണകാംക്ഷയുടെയും ഫലമായി ആ സമുദായം ആദ്യത്തേതിനെ അപേക്ഷിച്ച് അതിവേഗം പുരോഗതി പ്രാപിക്കുന്നതാണ്.


ഇന്ന് നാം കാണുന്ന രൂപ കൊണ്ടുണ്ടാക്കിയിട്ടുള്ള സാമ്പത്തികരീതി  നോക്കുക. സാമ്പത്തികശാസ്ത്രത്തിന്റെ വീക്ഷണഗതിയനുസരിച്ച് പലിശക്കടം രണ്ടുതരമാണ്: ഒന്ന്, സ്വന്തം ജീവിതാവശ്യങ്ങള്‍ക്ക് ചെലവഴിക്കേണ്ടതിനു അഗതികളും നിര്‍ധനരും വാങ്ങുന്ന കടം. രണ്ട്, കച്ചവടം, തൊഴില്‍, വ്യവസായം, കൃഷി തുടങ്ങിയവയില്‍ മുതലിറക്കുവാനായി അതതു ജോലിയിലേര്‍പ്പെട്ടവര്‍ വാങ്ങുന്ന കടം. ഒന്നാം ഇനത്തില്‍പെട്ട കടത്തിന്നു പലിശ വസൂലാക്കുന്ന സമ്പ്രദായം അങ്ങേയറ്റം ദ്രോഹകരവും മാരകവുമാണെന്നു ലോകം പരക്കെ സമ്മതിച്ചിട്ടുള്ളതാണ്. പലിശമുതലാളിമാരും പലിശ വ്യാപാരം നടത്തുന്ന സ്ഥാപനങ്ങളും ഈ മാര്‍ഗത്തിലൂടെ പാവപ്പെട്ട തൊഴിലാളികളുടെയും കര്‍ഷകരുടെയും, ജീവിതോപകരണങ്ങള്‍ കുറവായ സാധാരണക്കാരുടെയും രക്തം വലിച്ചുകുടിച്ചുകൊണ്ടിരിക്കാത്ത രാജ്യങ്ങളില്ല. പലിശ കാരണമായി അത്തരം കടങ്ങള്‍ വീട്ടുക അവര്‍ക്ക് പ്രയാസകരമാണെന്നല്ല, പലപ്പോഴും അസാധ്യംതന്നെ ആയിത്തീരുന്നു. ഒരു കടം വീട്ടുവാന്‍ രണ്ടാമതും മൂന്നാമതും അവര്‍ കടം വാങ്ങിക്കൊണ്ടേപോവുകയാണ്. മൂലധനത്തെക്കാള്‍ എത്രയോ ഇരട്ടി പലിശ കൊടുത്തുകഴിഞ്ഞതിനു ശേഷവും മൂലധനം പഴയപടി ബാക്കിനില്‍ക്കുന്നു. അധ്വാനിക്കുന്ന വിഭാഗത്തിന്റെ വരുമാനത്തില്‍ ഭൂരിഭാഗവും പലിശക്കാരന്‍ തട്ടിയെടുത്തു കൊണ്ടുപോകുന്നു; ആ സാധുക്കളുടെ സ്വന്തം സമ്പാദ്യത്തില്‍നിന്നു, തങ്ങളുടെയും സന്താനങ്ങളുടെയും വിശപ്പടക്കുവാന്‍ മതിയാവുന്ന തുകപോലും അവരുടെ പക്കല്‍ അവശേഷിക്കുന്നില്ല. ഇത് അധ്വാനിക്കുന്നവര്‍ക്ക് ജോലിയിലുള്ള താല്‍പര്യത്തെ ക്രമേണ നശിപ്പിച്ചുകളയുന്നു. കാരണം തങ്ങളുടെ അധ്വാനഫലം മറ്റുള്ളവര്‍ തട്ടിയെടുക്കുകയാണെങ്കില്‍ മനസ്സിരുത്തി അധ്വാനിക്കുവാന്‍ അവര്‍ക്കൊരിക്കലും സാധിക്കുകയില്ല. മാത്രമല്ല, പലിശ കൊടുക്കേണ്ടിവരുന്നവര്‍ എപ്പോഴും അതിനെക്കുറിച്ചുള്ള ചിന്തയിലും വേവലാതിയിലുമായി സമയം കഴിക്കുന്നതുകൊണ്ടും ദാരിദ്യ്രം കാരണമായി നല്ല ആഹാരമോ ചികില്‍സയോ ലഭ്യമല്ലാത്തതുകൊണ്ടും അവരുടെ ആരോഗ്യനില ഒരിക്കലും തൃപ്തികരമായിരിക്കുകയുമില്ല. ഇങ്ങനെ പലിശക്കടം കാരണമായി, ഏതാനും വ്യക്തികള്‍ ലക്ഷക്കണക്കിനാളുകളുടെ രക്തം കുടിച്ച് തടിച്ചു കൊഴുക്കുമെങ്കിലും മൊത്തത്തില്‍ സമൂഹത്തിന്റെ സമ്പത്യുല്‍പാദനം അതിന്റെ സാധ്യമായ തോതില്‍നിന്നും വളരെയധികം കുറഞ്ഞു പോവുന്നതാണ്. ഒടുവില്‍ ചോരകുടിയന്മാരായ ആ വ്യക്തികളും അതിന്റെ നാശനഷ്ടങ്ങളില്‍നിന്നു രക്ഷപ്പെടുകയില്ല. എന്തുകൊണ്ടെന്നാല്‍, അവരുടെ ഈ സ്വാര്‍ഥം കാരണം പാവപ്പെട്ട സാധാരണക്കാരന് ഏല്‍ക്കേണ്ടിവരുന്ന കഷ്ടാരിഷ്ടതകളുടെ ഫലമായി ധനികവര്‍ഗത്തിന്നെതിരില്‍ വെറുപ്പിന്റെയും പ്രതികാരവാഞ്ഛയുടെയും ഒരഗ്നിപര്‍വതം തന്നെ ജനഹൃദയങ്ങളില്‍ വിങ്ങിക്കൊണ്ടിരിക്കും. അത് ഒരു വിപ്ളവത്തിന്റെ ആഘാതത്താല്‍ പൊട്ടിത്തെറിക്കുന്നപക്ഷം അക്രമികളായ ധനികവര്‍ഗത്തിന് തങ്ങളുടെ ധനത്തോടൊപ്പം ജീവനും അഭിമാനവും കുടി കൈയൊഴിക്കേണ്ടിവരുന്നതാണ്. മുകളിൽവിവരിച്ചിട്ടുള്ള അത്യധികം അപകരമായ , നീചമായ , വൃത്തികെട്ട , പലിശയെക്കാൾ ഹീനത്വം പേറുന്ന ഒന്നാണ് മൂലധനം വർദ്ധിപ്പിക്കുന്നതിന് ഇരക്കിരട്ടിയാക്കുന്ന ലാഭം, ഇത്  ഏതു മേഖലയിൽസ്വീകരിച്ചാലും അത് വ്യഭിച്ചരിക്കുന്നതിനു തുല്യമാണ് .

കച്ചവടത്തെ പലിശയാക്കരുത്.




കച്ചവടത്തിന്റെ സാമ്പത്തികവും ധാര്മികവുമായ നിലപാട് ഭിന്നമായിരിക്കുന്നതിന്നു നിദാനമായ അടിസ്ഥാന വ്യത്യാസം താഴെ വിവരിക്കുന്നതാണ്: കച്ചവടത്തില്, വില്ക്കുന്നവന്നും വാങ്ങുന്നവന്നും ഇടയില് ലാഭത്തിന്റെ കൈമാറ്റത്തില് തുല്യ നിലപാടാണുള്ളത്. എന്തുകൊണ്ടെന്നാല്, വാങ്ങുന്നവൻ  താന് വാങ്ങുന്ന സാധനത്തില്നിന്നും പരമാവധി  ഫലമെടുക്കുന്നു, വിറ്റവനാകട്ടെ, താൻ ആ സാധനം ശേഖരിച്ചു കൊടുക്കുന്നതില് വിനിയോഗിച്ച അധ്വാനം, ബുദ്ധിസാമര്ഥ്യം, സമയം എന്നിവയുടെ ഫലമായി കൂടുതൽ ലാഭം വാങ്ങുന്നു , നേരെമറിച്ച്, കൊള്ളക്കൊടുക്കയില് സവനത്തിന്റെ അല്ലങ്കിൽ ത്രിപ്തിയുടെ കൈമാറ്റം തുല്യ നിലപാടിലാക്കുന്നില്ല എന്നതാണ് പ്രധാന കാരണം.

പലിശ വാങ്ങുന്നവന് ലാഭമെന്നുറപ്പായ ഒരു നിശ്ചിത തുക ഏതു നിലക്കും വസൂലാക്കുന്നു ഇത്തരത്തിലുള്ള ഏതു കച്ചവടവും പലിശ പോലെയാണ് .

കച്ചവടം, കൃഷി, വ്യവസായം, തൊഴില് എന്നിവയില് ഏർപ്പെടുന്നവർ  ലാഭത്തിന്നുള്ള സാധ്യതമാത്രം കാണുന്നു , ഇത്തരത്തിലുള്ള ലാഭം മാത്രം പ്രതീക്ഷ്ച്ച്ചുള്ള ഇടപാട് ഒന്നുകില് ഒരു വിഭാഗത്തിന്നു ലാഭവും മറ്റേ വിഭാഗത്തിന്നു നഷ്ടവുമായിരിക്കും; അല്ലെങ്കില് ഒരു വിഭാഗത്തിന്ന് ഉറച്ചതും നിര്ണിതവുമായ ലാഭവും, മറ്റേ വിഭാഗത്തിന്നു അനിശ്ചിതവും നിര്ണിതമല്ലാത്തതുമായ ലാഭവുമായിരിക്കും അതിന്റെ ഫലം.

കച്ചവടത്തില്‍, വില്‍ക്കുന്നവന്‍ വാങ്ങുന്നവനില്‍നിന്നു എത്ര കൂടുതല്‍ ലാഭമെടുത്താലും പിന്നീടുള്ള ഓരോ ഇടപാടിലും ഈ ലാഭം നല്‍കുന്നവന്‍ തന്റെ ധനത്തിന്നു തുടര്‍ച്ചയായി ലാഭം വസൂലാക്കിക്കൊണ്ടിരിക്കുന്നു. ആ വസ്തു ഉപയോഗിക്കുന്നവന്റെ കൈകളിൽ എത്തുന്നത് വരെയുള്ള  ഗതിക്കൊപ്പം ഓരോരുത്തരും എടുക്കുന്ന ലാഭവും വളര്ന്നുകൊണ്ടേ പോകുന്നതാണ്.

കച്ചവടം, വ്യവസായം, തൊഴില്, കൃഷി എന്നിതുകളില് മനുഷ്യന് തന്റെ അധ്വാനവും സാമര്ഥ്യവും സമയവും വിനിയോഗിച്ച് അതിന്റെ ഫലമാസ്വദിക്കുകയാണ് വേണ്ടത് , എന്നാല് കേവലം ലാഭം നേടുക മൂലധനം വര്ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തന്റെ ആവശ്യത്തില് യാതൊരുവിധ അധ്വാനവും ബുദ്ധിമുട്ടും കൂടാതെ അന്യരുടെ സമ്പാദ്യത്തിലെ മികച്ച പങ്കാളിയായിത്തീരുകയാണ് ചെയ്യുന്നത്. അത്തരക്കാരുടെ നിലപാട് ലാഭത്തിലും ലാഭത്തിലുള്ള പങ്ക് ലാഭത്തിന്റെ തോതനുസരിച്ചായിരിക്കുകയും ചെയ്യുന്ന സാങ്കേതികാര്ഥത്തിലുള്ളതായിയിക്കും , പ്രത്യുത, ലാഭവും നഷ്ടവും നോക്കാതെ പരിഗണിക്കാതെ തന്റെ നിശ്ചിത ലാഭത്തിനുവേണ്ടി വാദിക്കുന്ന മുതലാളിയുയുടേത് പോലെയാണ്. ഇക്കാരണങ്ങളാല്, കച്ചവടത്തിന്റെ സാമ്പത്തിക നിലപാടും പലിശയുടെ സാമ്പത്തിക നിലപാടും തമ്മില് ഒരേ രീതിയായിത്തീരുന്നു.

സേവനവും , ത്രിപ്തിപ്പെട്ടുമുള്ള കച്ചവടം, വ്യവസായം, തൊഴില്, കൃഷി മനുഷ്യനാഗരികതയുടെ നിര്‍മാണശക്തിയായി വര്‍ത്തിക്കുമ്പോള്‍ കേവലം ലാഭം മാത്രം ലക്ഷ്യമാക്കൾ അതിന്റെ നാശത്തിനു കാരണമായി ഭവിക്കുന്നു. ഇനി ധാര്‍മികമായി നോക്കുന്ന പക്ഷം, വ്യക്തികളില്‍ ലുബ്ധത, സ്വാര്‍ഥം, കഠിന മനസ്കത, ദയയില്ലായ്മ, ധനപൂജ തുടങ്ങിയ ദുര്‍ഗുണങ്ങള്‍ സൃഷ്ടിച്ചുവിടുകയും അനുഭാവം, സഹാനുഭൂതി, പരസ്പരസഹായം എന്നിതുകളുടെ ചൈതന്യം തീരെ നശിപ്പിച്ചുകളയുകയും ചെയ്യുകയെന്നതു ലാഭം ഇരട്ടിക്കിരട്ടിയായി വർദ്ധിപ്പിക്കുന്നതിന്റെ സഹജമായ സ്വഭാവമാണ്. ഈ അടിസ്ഥാനത്തില്‍ ലാഭത്തിനുമേൽ ലാഭം എടുക്കുക എന്നത് സാമ്പത്തികമായും ധാര്‍മികമായും മനുഷ്യവംശത്തിനു നാശഹേതുകമത്രെ.

ഇനി ഒരുവൻ അവന് വാങ്ങി കൂട്ടിയതെല്ലാം അല്ലാഹു മാപ്പ് ചെയ്തുകൊടുക്കുമെന്നല്ല, ഇനി അല്ലാഹുവിങ്കലാണ് അവന്റെ കാര്യം , ഈ വാചകത്തില്നിന്നും വ്യക്തമാവുന്നത്, മുമ്പ് അനുഭവിച്ചതെല്ലാം അനുഭവിച്ചുകഴിഞ്ഞു എന്നതിനര്ഥം, വാങ്ങിയതെല്ലാം മാപ്പാക്കപ്പെട്ടുവെന്നല്ല; പ്രത്യുത, നിയമപരമായ ആനുകൂല്യം മാത്രമാണതുകൊണ്ടുദ്ദേശിക്കപ്പെടുന്നത്. അതായത്, മുമ്പ് വാങ്ങിക്കഴിഞ്ഞ ലാഭം മടക്കിക്കൊടുക്കുവാന് നിയമപരമായി അവനോടാവശ്യപ്പെടുകയില്ല; കാരണം, അങ്ങനെ ആവശ്യപ്പെടുന്നപക്ഷം, എവിടെയും അവസാനിക്കാത്ത നീണ്ട പരമ്പര അതുവഴി ആരംഭിച്ചേക്കും. പക്ഷേ, ധാര്മികമായി നോക്കുമ്പോള്, ഒരാള് വ്യാപാരം വഴി സമ്പാദിച്ചുണ്ടാക്കിയ ലാഭത്തിന്റെ  മലിനത പഴയ നിലക്കുതന്നെ അവശേഷിക്കുന്നതാണ്; അവന് യഥാര്ഥത്തില് അല്ലാഹുവെ ഭയപ്പെടുന്നവനാണെങ്കില്, വിശ്യാസം വിശ്വസ്തത ഉള്ളതാണെങ്കിൽ അവന്റെ സാമ്പത്തികവും ധാര്മികവുമായ വീക്ഷണഗതിക്ക് യഥാര്ഥമായും മാറ്റം സംഭവിക്കുന്നുണ്ടെങ്കില്, നിഷിദ്ധ മാര്ഗങ്ങളിലൂടെ സമ്പാദിച്ചിട്ടുള്ള ധനം സ്വന്തം ആവശ്യങ്ങള്ക്കായി ചെലവഴിക്കുന്നത് കഴിയുന്നത്ര സൂക്ഷിക്കുന്നതാണ്. തന്റെ പക്കലുള്ള ധനത്തിന്റെ സാക്ഷാല് അവകാശികളെ കണ്ടുപിടിച്ചു അവരുടെ ധനം അവര്ക്ക് മടക്കിക്കൊടുക്കുവാനും അവകാശികളെ കണ്ടുപിടിക്കാന് കഴിയാത്ത ഭാഗം സ്വന്തം ആവശ്യങ്ങള്ക്ക് ചെലവാക്കുന്നതിന്നുപകരം സമൂഹനന്മക്കായി ചെലവു ചെയ്യുവാനും കഴിവത് അവന് പരിശ്രമിക്കുന്നതായിരിക്കും. ഇതേ കര്മനയമായിരിക്കും അല്ലാഹുവിന്റെ ശിക്ഷയില്നിന്നും അവനെ രക്ഷിക്കുന്നത്! മുമ്പ് നിഷിദ്ധമായി സമ്പാദിച്ച ധനം ആസ്വദിച്ചു പഴയ പടി സുഖിച്ചുകൊണ്ടിരുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം നിഷിദ്ധ ധനം ആസ്വദിച്ചതിന്റെ പേരില് ശിക്ഷ അനുഭവിക്കേണ്ടിവരികയെന്നതു ഒട്ടും അസംഭവ്യമല്ല.