Wednesday, 31 October 2012

മനസ്സിന്റെ വൈകാരികാവസ്ഥ.



1.    തീവ്രവും അസ്ഥിരവുമായ വ്യക്തിബന്ധങ്ങൾ.

2.    ഒരാളെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ അയാളെപ്പറ്റി പുകഴ്ത്തി മാത്രം സംസാരിക്കുന്നു. തീവ്രമായി ആരാധിക്കുന്നു. എന്നാൽ വളരെ നിസ്സാര കാര്യത്തിന് ചിലയാളുകളുമായി പിണങ്ങുന്നു. തുടർന്ന് അയാളെപ്പറ്റി കുറ്റങ്ങൾ മാത്രം പറയുന്ന അവസ്ഥ.

3.   അമിതമായ എടുത്തുചാട്ടം. ഒരു കാര്യവും സാവകാശം ആലോചിച്ചു ചെയ്യുന്ന ശീലം ഇല്ലാതിരിക്കുക. തന്മൂലം അമിത ധൂർത്ത്, ലൈംഗിക പരീക്ഷണങ്ങൾ, ലഹരിവസ്തുക്കളുടെ ദുരുപയോഗം, അക്രമസ്വഭാവം തുടങ്ങിയവ.

4.    തുടർച്ചയായ ശൂന്യതാബോധം.

5.   ദേഷ്യം നിയന്ത്രിക്കാനുള്ള കഴിവില്ലായ്മ.

6.    മനസ്സിന്റെ വൈകാരികാവസ്ഥയിൽ ചുരുങ്ങിയ സമയം കൊണ്ട് പ്രകടമായ മാറ്റങ്ങൾ വരിക. ( ഒരു നിമിഷം വളരെ സന്തോഷത്തോടെയിരിക്കുന്ന വ്യക്തി, നിസ്സാര കാര്യത്തിന് സങ്കടപ്പെടുകയും, ദേഷ്യപ്പെടുകയും, ഭയക്കുകയും ചെയ്യും. ) ഈ വൈകാരിക അസ്ഥിരത പലപ്പോഴും ഏതാനും മണിക്കൂറുകള്‍ മാത്രമേ നീണ്ടുനില്‍ക്കുകയുള്ളൂ.

7.    എല്ലാവരും തന്നെ ഉപേക്ഷിച്ചു പോകുമെന്നുള്ള ഭീതി.

8.   വ്യക്തമായ ലക്ഷ്യബോധമില്ലായ്മ

9.   എല്ലാ വികാരങ്ങളും - സ്നേഹമായാലും ദുഖമായാലും ദേഷ്യമായാലും - ഉടനടി അതിശക്തമായി പ്രകടിപ്പിക്കാനുള്ള പ്രവണത.
ഇപ്പറഞ്ഞവകളെല്ലാം   ഖുര്‍ആന്‍ അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ മനസ്സിലാക്കാതെ ജെവിതത്തെ മുന്നോട്ടുനയിക്കുന്നവരുടെ സ്വഭാവങ്ങളില്‍ ചിലത് മാത്രമാണ് .

Tuesday, 30 October 2012

നിര്ദ്ധിഷ്ട പാത.



ഖുര്‍ആനിനെക്കുറിച്ച് നാം ചര്‍ച്ചചെയ്യുമ്പോള്‍ എന്താണ് അതിന്റെ ലക്ഷ്യമെന്ന് ചോദിക്കേണ്ടതുണ്ട്. മനുഷ്യരുടെ  ജീവിതങ്ങള്‍ മികച്ചതും സന്തോഷകരവുമാക്കുക. നാം പ്രകൃതിയെ മനസിലാക്കുന്നതിനും അതിനെ നമ്മുടെ നേട്ടങ്ങള്‍ക്കായി വിനിയോഗിക്കുന്നതിനുമുള്ള വിജ്ഞാനമാണ് ഖുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ പ്രധിപാതിക്കുന്നു. ചിലര്‍ ഈ അഭിപ്രായത്തെ എതിര്‍ത്തേക്കാം. ജ്ഞാനം ദുരുപയോഗപ്പെടുത്താന്‍ കഴിയും. മാനവരാശിയുടെ നേട്ടത്തിനായി ഉപയോഗിക്കാനും കഴിയും. എന്നാല്‍ ജ്ഞാനം ഖുര്‍ആനുമായി ഒത്തുവരുന്നില്ലങ്കില്‍  നാം ആപല്‍ക്കരവും താഴ്ന്ന നിലവാരമുള്ളതുമായ ജീവിതമായിരിക്കും നയിക്കേണ്ടിവരിക.



ഖുര്‍ആനിന്റെ നിര്‍ദ്ധിഷ്ട്ട പാതയിലായിരുന്നപ്പോള്‍ ഒരു സമൂഹം  അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്.



വിജയത്തിന്റെ ഏറ്റവും നേരായതും കൃജുവുമായ ഒരു പാത - ഖുര്‍ആന്‍ - ഉണ്ടായിട്ടു പോലും ജനങ്ങള്‍  അന്ധവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും അശാസ്ത്രീയപാത തെരഞ്ഞെടുത്തു.


ജനങ്ങള്‍ക്കിടയില്‍ ഖുര്‍ആന്‍ ബുദ്ധിപൂര്‍വവും യുക്തിസഹവുമായ ചിന്തയാണ് നാം വ്യാപിപ്പിക്കേണ്ടത്. അധസ്ഥിതിയും അന്ധവിശ്വാസവും ഉപേക്ഷിക്കാന്‍ നാം അവരെ പ്രാപ്തമാക്കണം. ജാതീയതയിലും വര്‍ഗീയതയിലും അന്ധവിശ്വാസത്തിലും ആണ്ടിറങ്ങിയ നമ്മുടെ മനോഭാവം മാറ്റിയേതീരു.


ഖുര്‍ആന്‍ ആത്മീയവും  പ്രകൃതിശാസ്ത്രവും മാത്രമല്ല. സാമൂഹ്യശാസ്ത്രവും അതിലുള്‍ക്കൊള്ളുന്നു.


ലോകവ്യാപകമായ ഒരു മാന്ദ്യം യഥാര്‍ത്ഥ സാമ്പത്തിക തത്വങ്ങളുടെ അറിവിലൂടെ മാത്രമെ ഇത് പരിഹരിക്കാന്‍ കഴിയുകയുള്ളൂ. അല്ലാതെ പ്രകൃതിശാസ്ത്രങ്ങളോ എന്‍ജിനീയറിങ്ങോ കൊണ്ടല്ല.


ജനങ്ങളെ പഠിപ്പിക്കാനും അവരുടെ സാംസ്‌കാരികതലം ഉയര്‍ത്താനും രാഷ്ട്ര പുനര്‍നിര്‍മാണത്തിന് അവരെ സജീവമായി പങ്കെടുപ്പിക്കാനുമുള്ള ജനാധിപത്യം നമുക്ക് ആവശ്യമാണ്. ഖുര്‍ആനും ജീവിതവും കൈകോര്‍ത്തുപോകേണ്ടവയാണ്.


സംസ്കാരീക വളര്‍ച്ചയ്ക്ക് പിന്തുണയേകുന്ന ചില മൂല്യങ്ങള്‍ വേണം-ചിന്തിക്കാനും വിമര്‍ശിക്കാനും എതിരഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം, സഹിഷ്ണുത, വിജ്ഞാനത്തിന്റെ തടസങ്ങളില്ലാത്ത പ്രവാഹം എന്നിവയെന്ന് അവയെ പേരെടുത്തു വിളിക്കാം. ഒരു ജനാധിപത്യസമൂഹത്തിന്റെ മൂല്യങ്ങളാണിവ.

Monday, 29 October 2012

പിന്തിരിപ്പന് മനോഭാവം.



ഇന്ന് ലോകം ആധുനീക കാലഘട്ടത്തില്‍ എത്തിനില്‍കുമ്പോള്‍ ആധുനീക ജനസമൂഹത്തില്‍ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും മനുഷ്യര്‍ തന്നെ ചമച്ചുണ്ടാക്കിയ ചില കേവല മാത്രമായ മതാചാര മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് ഒരുവന്‍  കരുത്ത് നേടെണ്ടാതാണ് . തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മനുഷ്യ നിര്‍മിത മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലേക്ക് തന്റെതായ ഒരു കാഴ്ച വേണം. വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം. അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം. അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാകുന്നതിനുള്ള മാര്‍ഗ്ഗ ദര്‍ശനമാണ്  ഖുര്‍ആന്‍.

ഒരുവന്റെ വിശ്വാസ പ്രമാണത്തെ  സംബന്ധിച്ചിടത്തോളം  ഉറച്ച ബോധ്യം ഉണ്ടാകേണ്ടതാണ് സ്വന്തം ആധര്ഷത്തില്‍ ഉറച്ചുനില്‍ക്കുന്ന വ്യക്തിയെ മറ്റുള്ളവര്‍ അഹംഭാവമുള്ളവനായി കാണാറുണ്ട്, എന്നാല്‍ അത് വ്യക്തിഗതം ആയ ഒന്നല്ല .. നമ്മുടെ വിശ്വാസ പ്രമാണത്തെ കുറിച്ചുള്ള ന്യായമായ അഭിമാനം മാത്രം ആണത്, അല്ലാതെ അത് അഹങ്കാരം ആകുന്നില്ല.

അര്‍ഹത ഇല്ലാത്ത തന്നെ പറ്റി , അമിതമായ നിലയില്‍ സ്വയം അഭിമാനം കൊള്ളുന്ന ദുരഭിമാനം ആണ് അഹങ്കാരം.

ഒരു ധൃഡവിശ്വാസിക്ക്  വിമര്‍ശനവും സ്വതന്ത്രമായ ചിന്താഗതിയും ഒഴിച്ചുകൂടാനാവാത്ത രണ്ടു ഗുണങ്ങളാണ്.

ഒരാള്‍  മഹാനായതുകൊണ്ട് അദ്ദേഹത്തെ വിമര്‍ശിക്കാന്‍ പാടില്ല. അദ്ദേഹം പറയുന്നതെന്തും _അത് രാഷ്ട്രീയത്തെ കുറിച്ചോ , സാമ്പത്തിക കാര്യങ്ങളെ കുറിച്ചോ, മതത്തെ കുറിച്ചോ, ധാര്‍മിക കാര്യങ്ങളെ കുറിച്ചോ ഉള്ളതായാലും, അദ്ദേഹം പറയുന്നതെന്തും_ ശരിയാണ്. നിങ്ങള്‍ക്ക് ബോധ്യപെട്ടാലും ഇല്ലെങ്കിലും " അങ്ങ് പറയുന്നത് ശരിയാണ് " എന്ന് പറയണം. ഇത്തരത്തിലുള്ള മനോഭാവം പുരോഗതിയിലേക്ക് നയിക്കില്ല. നേരെ മറിച്ചു അത് പ്രത്യക്ഷത്തില്‍ തന്നെ പിന്തിരിപ്പന്‍ മനോഭാവം ആണ്.

ഒരാള്‍ക്ക്‌ യുക്തിസഹമായി ചിന്തിക്കാനുള്ള കഴിവ് കുറെയെങ്കിലും ഉണ്ടെങ്കില്‍ അയാള്‍ തനിക്ക് ചുറ്റുമുള്ള പരിതസ്ഥിതിയെ കുറിച്ച് യുക്തിയുക്തമായി ചിന്തിച്ചു തീരുമാനങ്ങള്‍ എടുക്കാന്‍ ശ്രമിക്കും.

ഈ പ്രപഞ്ചം എന്തെന്നും എന്തുകൊണ്ടെന്നും ഒക്കെയുള്ള കാര്യങ്ങളെ കുറിച്ച് പഠിക്കാനും ഉത്തരം തേടാനുമുള്ള ഒഴിവുസമയം വേണ്ടെത്ര ഉണ്ടായിരുന്നുവെങ്കിലും പ്രത്യക്ഷത്തിലുള്ള തെളിവുകള്‍ ലഭ്യമല്ലതിരുന്നത് കാരണം, അവരവരുടെ വഴിക്ക് ഉത്തരങ്ങള്‍ തേടാന്‍ ശ്രമിക്കുകയായിരുന്നു. അതുകൊണ്ടാണ് അടിസ്ഥാന ജീവിത തത്വങ്ങളില്‍ വലിയ വ്യത്യാസങ്ങള്‍ കാണാന്‍ കഴിയുന്നത്,  

ഓരോരുത്തരും തങ്ങളുടെതാണ് ഏറ്റവും ശരിയായ വിശ്വാസം എന്ന് ശഠിക്കുന്നു. ഇവിടെയാണ്‌ നമ്മുടെ ദൌര്‍ഭാഗ്യം.  

ജ്ഞാനികളുടെയും ചിന്തകരുടെയും അനുഭവങ്ങളെയും ആശയ പ്രകാശനങ്ങളെയും ഭാവിയില്‍ നമുക്ക് അജ്ഞതക്കെതിരായി നടത്തേണ്ട സമരങ്ങള്‍ക്ക് വേണ്ട ഒരു അടിസ്ഥാനമായി ഉപയോഗിക്കുകയും, നിഗൂഡമായ പ്രശ്നങ്ങള്‍ക്ക് ഉത്തരം തേടാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന് പകരം, ഉദാസീനരാനെന്നു തെളിയിക്കപെട്ടു കഴിഞ്ഞ നമ്മള്‍ വിശ്വാസത്തെ ചൊല്ലി മുറവിളി കൂട്ടുകയാണ് ചെയ്യുന്നത്. അങ്ങനെ ഇവരെല്ലാം തന്നെ മനുഷ്യ സമൂഹത്തിന്റെ പുരോഗതിയെ സ്തംഭിപ്പിച്ചു നിര്‍ത്തുന്ന കുറ്റമാണ് ചെയ്യുന്നത്.

Sunday, 28 October 2012

ഇബ്റാഹീം നബി.



ശത്രുതവെച്ചുപുലര്‍ത്തിയിരുന്ന പാശ്ചാത്യസാമ്രാജ്യശക്തികള്‍ നാടുകളെ അധീനപ്പെടുത്തി ദീര്‍ഘകാലം അവരുടെ ആസുത്രിതവും നിരന്തരവുമായ ശ്രമഫലമായി സമൂഹത്തിന്റെ തൌഹീദുസങ്കല്‍പത്തിന് സാരമായ ക്ഷതം പറ്റി. ഇസ്ലാമികജീവിതത്തിന്റെ കേന്ദ്രബിന്ദുവെന്ന സമഗ്രവീക്ഷണം നഷ്ടമായി.

ഖുര്‍ആന്‍ സമ്പൂര്‍ണവിപ്ളവത്തിന്റെ ആദര്‍ശസ്രോതസ്സെന്ന സ്ഥിതി വിസ്മൃതമായി. പുതിയ ലോകം പണിയുന്ന വിപ്ളവവാക്യമെന്ന ബോധം ചോര്‍ന്നുപോയി. അത് ആരാധനാമേഖലയില്‍ പരിമിതമാക്കപ്പെട്ടു.

സാമൂഹികരംഗത്ത്  , വിവാഹം, വിവാഹമോചനം, ബഹുഭാര്യാത്വം, ദാമ്പത്യമര്യാദകള്‍, മാതാപിതാക്കളോടുള്ള ബന്ധം, മക്കളോടുള്ള സമീപനം, അയല്‍ക്കാരോടുള്ള നിലപാട് പോലുള്ളവയെല്ലാം എവ്വിധമാണെന്ന് പ്രപഞ്ചനാഥനായ അല്ലാഹു ഖുര്‍ആനിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ് .  ഇതംഗീകരിക്കലും തൌഹീദിന്റെ അവിഭാജ്യഘടകമാണ്. അവയെല്ലാം ഭൌതികകാര്യങ്ങളാണെന്നും അതിനാല്‍ മനുഷ്യന്‍ അവ സ്വഹിതാനുസാരം തന്നെ സ്വീകരിക്കേണ്ടതാണെന്നും ഖുര്‍ആനും  ദൈവവുമൊന്നും അവയിലിടപെടരുതെന്നും വിശ്വസിക്കുകയും വാദിക്കുകയും ചെയ്യുന്നത് ശാസനാധികാരത്തിലുള്ള അല്ലാഹുവിന്റെ ഏകത്വത്തിന് വിരുദ്ധവും ഗുരുതരമായ അബദ്ധവുമാണ്.

സമ്പത്ത് ( ഭൂമി ) എന്റേതാണ്; അല്ലെങ്കില്‍ എന്റെ രാഷ്ട്രത്തിന്റേതാണ്. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നു തീരുമാനിക്കാനുള്ള അധികാരവും അവകാശവും മനുഷ്യനാണ്. അതില്‍ ദൈവമോ പ്രവാചകനോ ഇടപെടേണ്ടതില്ല. ഇടപെടാവതുമല്ല- ഇങ്ങനെ വിശ്വസിക്കുന്നതും വാദിക്കുന്നതും തൌഹീദിനു കടകവിരുദ്ധമായ ശിര്‍ക് ആണ്.

സമ്പത്ത് അല്ലാഹുവിന്റേതാണ്. ( ഭൂമിയും അതിലുള്ള സര്‍വ്വ വസ്തുക്കളും ).അത് എങ്ങനെ സമ്പാദിക്കണമെന്നും കൈവശം വെയ്ക്കണമെന്നും ചെലവഴിക്കണമെന്നും കല്‍പിക്കാനുള്ള പരമാധികാരം പ്രപഞ്ചനാഥനുമാണ്. സമ്പത്തിന്റെ ആര്‍ജവവും , ചെലവഴിക്കലും എപ്രകാരമെന്നു ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്നുണ്ട് . ഇതാണ് സാമ്പത്തികരംഗത്തെ തൌഹീദ്.
സാമ്പത്തികരംഗത്ത് ശിര്‍കുണ്ടായിരുന്ന പലരുടെയും കഥ ഖുര്‍ആനില്‍ വിവരിക്കുന്നുണ്ട്. ശുഐബ് നബിയുടെ ജനത ഉദാഹരണം. സാമ്പത്തികകാര്യങ്ങളില്‍ മതം ഇടപെടരുതെന്ന് തീരുമാനിച്ചവരായിരുന്നു അവര്‍. അതിനാല്‍, അവരിലേക്ക് നിയുക്തനായ പ്രവാചകന്‍ ഈ വികലവിശ്വാസത്തിന്റെ കാണപ്പെടുന്ന തിന്‍മ തിരുത്താന്‍ അവരോടാവശ്യപ്പെട്ടു.

ഇബ്റാഹീം നബിക്കും തന്റെ ജനതയുടെ ബഹുദൈവാരാധനയ്ക്കെതിരെ പൊരുതേണ്ടിവന്നു. "ഇവരെ ഇബ്റാഹീമിന്റെ കഥ കേള്‍പ്പിക്കുക. അദ്ദേഹം തന്റെ പിതാവിനോടും ജനത്തോടും ചോദിച്ച സന്ദര്‍ഭം: 'നിങ്ങള്‍ എന്തിനെയാണ് ആരാധിച്ചുകൊണ്ടിരിക്കുന്നത്?' 'അവര്‍ അറിയിച്ചു: ഞങ്ങള്‍ ആരാധിക്കുന്നത് വിഗ്രഹങ്ങളെയാകുന്നു. അവയെ സേവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.' അദ്ദേഹം ചോദിച്ചു: 'നിങ്ങള്‍വിളിക്കുമ്പോള്‍ അവ കേള്‍ക്കുന്നുണ്േടാ? അതല്ലെങ്കില്‍ അവ നിങ്ങള്‍ക്ക് വല്ല ഉപകാരമോ ഉപദ്രവമോ ചെയ്യുന്നുണ്േടാ?' അവര്‍ മറുപടി പറഞ്ഞു: 'ഇല്ല, പ്രത്യുത, ഞങ്ങളുടെ പിതാമഹന്‍മാര്‍ ഇവ്വിധം ചെയ്തുവന്നതായി ഞങ്ങള്‍ കണ്ടിട്ടുണ്ട്.' അപ്പോള്‍ ഇബ്റാഹീം പറഞ്ഞു: 'നിങ്ങളും നിങ്ങളുടെ പിതാമഹന്‍മാരും ആരാധിച്ചുകൊണ്ടിരിക്കുന്ന ഈ വസ്തുക്കളെക്കുറിച്ച് നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്േടാ? എന്നെ സംബന്ധിച്ചേടത്തോളം ഇവയൊക്കെയും ശത്രുക്കളാകുന്നു; ലോകരക്ഷിതാവൊഴിച്ച്.  അക്കാലത്തുണ്ടായിരുന്ന ജനതയുടെ നിലപാടുകള്‍ തന്നെയ്യാണ് ആധുനീക യുഗത്തിലെ ജനങ്ങളും അനുവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് , ഏതുപോലെ എന്നാല്‍ ജനങ്ങള്‍ അവരുടെ ആചാരങ്ങളെയും , അനുഷ്ടാനങ്ങളെയും , മന്ത്രങ്ങളെയും , സ്ത്രോത്രങ്ങളെയും , ദൃശ്യമോ അദൃശ്യമോ ആയ വിഗ്രഹങ്ങലാക്കി ആരാധിക്കുകയും , കേവലം നാണയത്തിന് വേണ്ടി ആരോഗ്യവും , ബുദ്ധിയും  സര്‍ഗശെഷിയും വ്യയം ചെയ്യുന്നു . കൂടാതെ ആധുനീക സമൂഹം യന്ത്രങ്ങള്‍ക്കു അടിമകളും അവയുടെ സുശ്രൂഷകരുമാണ് . ഇന്ധനവും വൈധ്യുധിയും ആഗോള ജനതയെ ഭയപ്പെടുത്തുന്ന രണ്ടു സ്വത്വങ്ങളാണ് , നാണയം ദാജ്ജാലായും , ഇന്ധനവും , വൈധ്യുധിയും , യുജൂജ് മഅജൂജയും പരിണമിക്കപ്പെട്ടു എന്ന വസ്തുത തൌഹീദ് നഷ്ടപെട്ട ഒരു ജനതയും അന്ഗീകരിക്കില്ല. അല്ലാഹുവിന്റെ  വിധിവിലക്കുകള്‍ തള്ളിക്കളഞ്ഞത് കൊണ്ടാണ് ഇന്ന് സര്‍ക്കാര്‍ , സര്‍ക്കാരിതര നിയമങ്ങള്‍ അനുസരിക്കെണ്ടാവരായി തീര്‍ന്നത് .

മനസ്സിലാകുന്നവര്ക്ക് വേണ്ടി.




ജീവിതം തന്നെ താളം തെറ്റിയത് കൊണ്ടാണ് സാമ്പത്തിക ജീവിതവും താളം തെറ്റുന്നത്.

മുഴു ജീവിതത്തിന്റെ തന്നെയും അലകും പിടിയും മാറ്റുകയും അങ്ങനെ ഖുര്‍ആന്റെ വിധിവിലക്കുകല്‍ക്കനുസരിച്ചു സ്വന്തം മനസ്സിനെ മെച്ചപ്പെടു ത്തുകയും ചെയ്താലല്ലാതെ, ആധൂനീക ജന  വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പൂര്‍ണമായ രീതിയില്‍ പരിഹരിക്കാനാവുകയില്ല.

മുഹമ്മദ്‌ നബി ( സ ) ജീവിച്ചിരുന്ന കാലത്തും ജനം വിധ്വംസകമായ ഒരു സമ്പദ്ഘടനയുടെ അടിയില്‍ പെട്ട് ഞെരിപിരി കൊള്ളുകയായിരുന്നു.

ആധൂനീക യുഗത്തില്‍ സാമ്പത്തിക തിന്മകള്‍ പെരുകാന്‍ രണ്ട് കാരണമുണ്ട്. ഒന്ന്, ഭരണാധികാരികള്‍ തീര്‍ത്തും ഭൗതികതയിലൂന്നിയ ഒരു നാഗരികതയുടെ വക്താക്കളായിരിക്കുന്നു. രണ്ട്, മുതലാളിത്തം അടിസ്ഥാനമായി സുരക്ഷിതമാക്കുക എന്ന കാലത്താണ് ഭരണകൂടങ്ങള്‍  ഇന്ത്യ ഭരിക്കുന്നത്. അവര്‍ക്ക് കൃത്യമായ ഒരു സാമ്രാജ്യത്വ അജണ്ടയും ഉണ്ടാക്കിയിട്ടുണ്ട് . സ്വന്തം സ്വാര്‍ത്ഥ  താല്‍പര്യങ്ങള്‍ക്ക് വേണ്ടി കോളനിവത്കരിക്കപ്പെട്ട രാജ്യങ്ങളിലെ തദ്ദേശീയരെ ചൂഷണം ചെയ്യുക എന്നതായിരിക്കുന്നു നയം.

ഇന്ന് ജനങ്ങള്‍ക്ക്‌ ഭാവിയെക്കുറിച്ച് ഒരാള്‍ക്കും ഒരു പ്രവര്‍ത്തന പരിപാടിയില്ല. നമുക്ക് സ്വീകരിക്കാവുന്ന ജീവിതരീതിയേത്, രാഷ്ട്രത്തിന്റെ നയപരിപാടികള്‍ എന്തൊക്കെ? ഇതിനെക്കുറിച്ചൊന്നും വ്യക്തമായ ഒരു ധാരണയുമില്ല.

സാക്ഷരതരായപ്പോള്‍ തിന്മകള്‍ കുറയുകയല്ല, കൂടുകയാണ് ചെയ്യുന്നത്. മുതലാളിത്തം, സാമ്രാജ്യത്വം, ഭൗതികത എന്നിവയില്‍ കെട്ടിയുണ്ടാക്കിയ എടുപ്പ് ഇപ്പോഴും തല ഉയര്‍ത്തിത്തന്നെ നില്‍ക്കുന്നു. ഈ എടുപ്പിനെ നീക്കാനല്ല, അതിനെ മോടിപിടിപ്പിക്കാനാണ് ശ്രമം നടക്കുന്നത്.

സാമ്രാജ്യത്വ അധികാര ഘടനയെ അരക്കിട്ടുറപ്പിക്കാന്‍ പാശ്ചാത്യര്‍  നിര്‍മിച്ച നിയമങ്ങള്‍ ഇപ്പോഴും പ്രാബല്യത്തില്‍ നില്‍ക്കുന്നു. അവരുടെ അതേ ഭരണനയങ്ങളും സംവിധാനങ്ങളും അതേ വിദ്യാഭ്യാസനയവും ആധിപത്യം ചെലുത്തുന്നു.


ധാര്‍മികവും പ്രത്യയശാസ്ത്രപരവുമായി ബോധമുള്ള ഒരു രാജ്യത്തെ ജനങ്ങള്‍ തങ്ങളുടെ രാജ്യത്തെ എങ്ങനെ നയിക്കണമെന്നതിനെക്കുറിച്ച് വ്യക്തമായ ഒരു മാര്‍ഗരേഖ ഉണ്ടാക്കുമായിരുന്നു.

വ്യക്തികളില്‍ മാറ്റം യാഥാര്‍ഥ്യമായിക്കഴിഞ്ഞാല്‍ സാമൂഹിക നീതി അതിനോടൊപ്പം താനേ വന്നുകൊള്ളും.

മനുഷ്യ നിര്‍മ്മിത തത്വശാസ്ത്രങ്ങളെ അപ്പാടെ മാറ്റുക എന്നതാണ് നാം ചെയ്യേണ്ട യഥാര്‍ഥ ജോലി. അത് ചെയ്യാത്ത പക്ഷം ആവലാതികള്‍ക്കും അനീതികള്‍ക്കും അസമത്വങ്ങള്‍ക്കും പൂര്‍ണമായ രീതിയില്‍ പരിഹാരം കണ്ടെത്താന്‍ നമുക്ക് സാധിക്കുകയില്ല.

ഖുര്‍ആനിന്റെ ഉത്ഭോധനത്തിന്റെ അടിത്തറകളില്‍ പുതിയൊരു ബദല്‍ വ്യവസ്ഥ കെട്ടിപ്പടുക്കുകയും ചെയ്യുക എന്നത് മാത്രമാണ് അനീതികള്‍ക്കും അസമത്വങ്ങള്‍ക്കും പൂര്‍ണമായ രീതിയില്‍ പരിഹാരം.


ജീവിതക്രമത്തിലേക്ക് ഒരു സമ്പൂര്‍ണ മാറ്റം കൊണ്ടുവരിക എളുപ്പമല്ല. അത് സാധ്യമാകുന്നതിന് മുമ്പുള്ള ഘട്ടങ്ങളില്‍ നാം ചില  കാര്യങ്ങള്‍ ചെയ്യണം.

തീര്‍ത്തും ഭിന്നമാണ് ഓരോ മനുഷ്യന്റെയും മാനസികാവസ്ഥ.

നവീന മുതലാളിത്തം ജനങ്ങളെ  എണ്ണമറ്റ കുരുക്കുകളിട്ട് ബന്ധിച്ചിരിക്കുന്നു.

മാറ്റത്തിന് കാരണമാകുന്ന ഘടകങ്ങളെ കുറിച്ച് അറിവില്ലെങ്കില്‍ ക്രിയാത്മകമായി ഖുര്‍ആനിലെ നിര്‍ദ്ദേശങ്ങള്‍ നടത്താന്‍ സാധിക്കുകയില്ല.

ഇജ്തിഹാദ് ആവശ്യമായിരിക്കുന്നത് മാറിക്കൊണ്ടിരിക്കുന്ന കാര്യങ്ങളിലാണ്.

ഖുര്‍ആന്‍ നമ്മോട് നിരീക്ഷിക്കാനും പ്രതികരിക്കാനും ആഹ്വാനം ചെയ്യുന്നു. ദിവ്യബോധനവും യുക്തിയും കൈ കോര്‍ത്ത് നിര്‍വ്വഹിക്കപ്പെടേണ്ട പ്രക്രിയയാണ് ഇജ്തിഹാദ്.

ശരീഅത്ത് എന്നാല്‍ ലി ഖൗമിന്‍ യഫ്ഖഹൂന്‍, അഥവാ മനസ്സിലാകുന്നവര്‍ക്ക് വേണ്ടി എന്നാണ്. മനസ്സിലാക്കുക എന്നാല്‍ കേവല പദാര്‍ത്ഥത്തിലുള്ള മനസ്സിലാക്കല്‍ അല്ല. അതിന്റെ ഉള്ളിലടങ്ങിയിരിക്കുന്ന യുക്തിദീക്ഷയെ സംബന്ധിച്ച വിശകലനങ്ങള്‍ നടത്തുകയും അത് പുറത്ത് കൊണ്ടുവരികയുമാണ്.



ഖുര്‍ആന്‍ ഒരു നിയമം നിര്‍ദ്ദേശിക്കുമ്പോള്‍ അതിന്റെ ഉദ്ദേശ്യത്തിലേക്കും ദിശ കാണിക്കാറുണ്ട്. നമ്മുടെ ചിന്തയെയും മനനത്തെയും നാം എല്ലാ മേഖലകളിലും ആരോപിക്കേണ്ടിയിരിക്കുന്നു. അതാണ് സര്‍ഗാത്മകത. ഇജ്തിഹാദ് സ്ഥൂലമായ മേഖലകളിലും സൂക്ഷ്മമായ മേഖലകളിലുമുണ്ട്.



നമുക്ക് നമ്മുടെ ബോധങ്ങളുടെ സമൂലമായ പുതുക്കിപ്പണിയല്‍ ആവശ്യമാണ്. കാരണം ഒരു വശം മാത്രം വികസിപ്പിക്കുക എന്നത് മനുഷ്യസമൂഹത്തിന് ഉപകാരപ്പെടില്ല. പുതിയ വൈജ്ഞാനിക വിപ്ലവത്തിന് സമഗ്രമായ ഗ്രാഹ്യതയും വ്യക്തമായ അറിവും സ്ഥൈര്യവും ആവശ്യമാണ്. കാരണം എല്ലാ കാര്യങ്ങളും പരസ്പര ബന്ധിതമാണ്.


പ്രകൃതിയുടെ വായനയും ആത്മീയതയുടെ വായനയും പരസ്പര ബന്ധിതമാക്കേണ്ടതുണ്ട്. ഖുര്‍ആനിക ജ്ഞാന സിദ്ധാന്തമനുസരിച്ച് തന്നെ അവ പരസ്പര പൂരകങ്ങള്‍ ആണ്.

പ്രകൃതിയെയും വഹ്‌യിനെയും മാനുഷ്യകത്തിന്റെ ഹൃദയത്തെയും ബന്ധിപ്പിക്കാന്‍ ഖുര്‍ആന്‍ പഠനം കൊണ്ട് കഴിയേണ്ടതുണ്ട്, കൃത്യമായ സന്തുലനം സാധ്യമാകേണ്ടതുണ്ട്.



ഇസ്‌ലാമിക ചരിത്രത്തിലെ മഹാന്മാരായ ഫുഖഹാക്കളെ പരിശോധിക്കുമ്പോള്‍ അവരൊക്കെയും തസവ്വുഫില്‍ ആഴത്തില്‍ വേരുള്ള ആളുകളായിരുന്നു എന്നു കാണാന്‍ സാധിക്കും. ധാര്‍മ്മിക വിജ്ഞാനീയത്തെയും ആത്മീയ ഘടകങ്ങളെയും ഉള്‍കൊണ്ട ഒരു ഫഖീഹുകളായിരുന്നു പൂര്‍വസൂരികള്‍.


ജനങ്ങളുടെ നന്മയെ മുന്നില്‍ കാണുന്ന ധാര്‍മികബോധത്തില്‍ നിന്നാണ് യഥാര്‍ഥ പണ്ഡിതന്മാര്‍ കര്‍മം നിര്‍വഹിച്ചത്. അവര്‍ പറയുകയുണ്ടായി, ഒരു രാജാവിന്റെ ഇഷ്ടക്കാരുടെ എണ്ണത്തില്‍ പേര് പെടുന്നതോടു കൂടി ഒരു പണ്ഡിതന്റെ പേര് അല്ലാഹുവിന്റെ ഇഷ്ടക്കാരില്‍ നിന്നും നീക്കം ചെയ്യപ്പെടും. അതായത്  സ്വയം ദുഷിപ്പിക്കപ്പെടാതിരിക്കാന്‍ അവര്‍ ജാഗ്രത്തായിരുന്നു. അതുകൊണ്ട് തന്നെ ഇസ്‌ലാമിനെ ഉള്‍ക്കൊണ്ടതിലും ധാര്‍മികതയിലും അല്ലാഹുവുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും മാതൃകകളായിരുന്നു. അവര്‍ ഏറ്റവും മികച്ച ഇസ്‌ലാമിക പാരമ്പര്യം ഇവിടെ അവതരിപ്പിക്കുകയായിരുന്നു.