Monday, 29 July 2013

മാന്യതയോടെ ജീവിക്കുവാന് .



വിവേകശൂന്യര്‍ പൊതുവേ വിവേകശാലികളെക്കാള്‍ കൂടുതലാണെന്നു കാണാം.

ഏതൊരു രാജ്യത്തേയും ഭൂരിപക്ഷം ആര്‍ക്കാണ്? വിവേകശാലികള്‍ക്കോ അതോ വിവേകശൂന്യര്‍ക്കോ?.

ജനങ്ങള്‍ രണ്ടുതരമുണ്ട്- വര്‍ത്തമാനം പറയുന്നവരും കാര്യം ചെയ്യുന്നവരും. '

വര്ത്തമാനക്കാർ ' വെറുതേ സംസാരിച്ചു കൊണ്ടേയിരിക്കുമ്പോള്‍ കാര്യം ചെയ്യുന്നവര്‍ അത് നിറവേറ്റുന്നു.


സമൂഹത്തോട് നാം ചെയ്യുന്ന സേവനം ഭൂമിയില്‍  നാം ഉപയോഗിക്കുന്ന അനുഗ്രഹങ്ങല്ക്കുള്ള നന്ദിയാണ്.


കടമ, രാജ്യസ്നേഹം എന്നിവ മറക്കുന്ന പൗരന്മാര്‍ തനിക്കും മറ്റുള്ളവര്ക്കും  കഷ്ടപാടുകള്‍ ക്ഷണിച്ചുവരുത്തുകയും ഇതിനെ ദൈവം മനുഷ്യർക്ക്‌ വിധിച്ച്ചിട്ടുള്ളതാനെന്നും വാദിക്കുന്നു.


സ്വയം ചോദ്യം ചെയ്യലും, ആത്മപരിശോധനയും ഏതൊരു സമൂഹത്തിന്റേയും ആരോഗ്യത്തിനു ആവശ്യമാണ്‌.


അലസനായിരുന്നു  കാര്യങ്ങളെല്ലാം സംഭവിക്കുമെന്നു പ്രതീക്ഷിക്കുകയും കാത്തിരിക്കുകായും ചെയ്യുന്നത് നാശമാല്ലാതെ മറ്റൊന്നും വരുത്തുകയില്ല.


വ്യക്തികളടങ്ങിയ രാഷ്ട്രത്തിന്റെ സമ്പത്ത് ഭൗതിക വസ്തുക്കളിലല്ല, മറിച്ചു അതിലുൾപ്പെടുന്ന വ്യക്തികളിലെ വിശ്വാസ്യത, ധൈര്യം, പ്രതിബദ്ധത എന്നിവയെയാണ് ആശ്രയിച്ചിരിക്കുന്നത്.


നാം ഒരു പരിഹാരത്തിന്റെ ഭാഗമാണോ അല്ലെങ്കില്‍ പ്രശ്നത്തിന്‍റെ ഭാഗമാണോ എന്നതു നാം തീരുമാനിക്കേണ്ടതുണ്ട്. പരിഹാരത്തിന്റെ ഭാഗമല്ല നാം എങ്കില്‍ നാം തീര്‍ച്ചയായും പ്രശ്നത്തിന്‍റെ ഭാഗമാണ്. 



ഒരടയാളം പോലും ബാക്കി വെക്കാതെ ഒരു രാഷ്ട്രം അല്ലങ്കിൽ സമൂഹം ഇല്ലാതാവുകയും ചരിത്രം അതിനു സാക്ഷിയാവുകയും ചെയ്യുന്നു. എല്ലാറ്റിനും ഒരൊറ്റ ലളിതമായ കാരണമാണുള്ളത്, അവ തകരുന്നത് ജനങ്ങള്‍ പരിധി ലങ്കിച്ചതുകൊണ്ടാണ്  കൊണ്ടാണ്.


ശരിയായ ധൈര്യം പ്രകടമാകുന്നത് വാക്കുകളിലല്ല, സ്വഭാവത്തിലാണ്.

മാന്യതയോടെ ജീവിക്കുവാന്‍ ഒരു യോദ്ധാവിന്റെ ധൈര്യം ആവശ്യമാണ്‌.


ശരിയായ ധൈര്യം നമ്മേയും നമുക്ക് ചുറ്റുമുള്ളവരെയും ധാര്‍മ്മികതയേയും സത്യസന്ധതയേയും പരിശീലിപ്പിക്കുന്നു.


ദുരാഭിമാനത്തില്‍ നിന്ന് ഉളവാക്കുന്ന യാഥാര്‍ത്ഥ്യമില്ലാത്ത ധൈര്യത്തെ സൂക്ഷിക്കേണ്ടതാണ്. ശരിയായ ധൈര്യം പ്രകടമാകുന്നത് വാക്കുകളിലല്ല, സ്വഭാവത്തിലാണ്.


ധാര്‍മ്മികമായ ധൈര്യം മൂല്യങ്ങളില്‍ വേരൂന്നുകയും ശക്തമായ വിശ്വാസത്തില്‍ പ്രതിഫലിക്കുകയും ചെയ്യുന്നു.

ധൈര്യശാലികള്‍ വിഷമ സന്ദര്‍ഭങ്ങളെ ബുദ്ധിയോടെ നേരിട്ട് മാന്യതയിലേക്ക് വരുന്നു. എന്നാല്‍ ഭീരുക്കള്‍ വളഞ്ഞ വഴികള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാകുന്നു.

തൗഹീദ് ഏറ്റവും പ്രധാനപ്പെട്ട നന്മയാണ്.  കാരണം അതില്ലാതെ നിങ്ങള്‍ക്ക് മൂല്യങ്ങളെ  ആര്‍ജ്ജിക്കുവാനുള്ള  ശക്തി ലഭിക്കുകയില്ല.

തൗഹീദിൽ അടിയുറച്ചവർ ജീവിതത്തിലെ വെല്ലുവിളികളെ സ്വീകരിക്കുവാന്‍ തയാറാവുകയും അങ്ങിനെ അവര്‍ക്ക് ബഹുമാനത്തോടെയും മാന്യതയോടെയും ജീവിക്കാന്‍ സാധിക്കുകയും ചെയ്യുന്നു.

അന്ധമായി കാര്യങ്ങള്‍ സ്വീകരിക്കുന്നതിലല്ല; അനന്തരഫലങ്ങള്‍ നേരിടുന്നതിലാണ് ധൈര്യം സ്ഥിതി ചെയ്യുന്നത്.

കപട വിശ്വാസികള്ക്ക് വിശ്വാസങ്ങളെ  സംരക്ഷിക്കുവനായി  എന്തെങ്കിലും നഷ്ടപ്പെടുത്താനുള്ള  ധൈര്യം ഉണ്ടായിരിക്കുകയില്ല.

എല്ലാവരും നിങ്ങളെ കൈവിടുമ്പോള്‍ അല്ലാഹുവിൽ സ്വയം വിശ്വാസം അര്‍പ്പിക്കുന്നത് ധൈര്യത്തിന്റെ ലക്ഷണമാണ്. 

അലാഹുവിലുള്ള വിശ്വാസം ജീവിതത്തെ യാഥാര്‍ത്യമാക്കുവാന്‍ സഹായിക്കുന്നു.

Saturday, 27 July 2013

സൂക്ഷിക്കുക ! അപകടം അടുത്തെത്തിക്കഴിഞ്ഞു .



ഇൽമു ഒരു വേട്ടയാണ്. എഴുത്ത്, വേട്ട മൃഗത്തെ ബന്ധിക്കലാണ്.

"  കുശാഗ്ര ബുദ്ധി, അതിയായ ആഗ്രഹം, കഠിനാധ്വാനം, ലക്ഷ്യപ്രാപ്തി, ഗുരുസഹവാസം, കാലദൈർഘ്യം" ഈ കാര്യങ്ങൾ കൊണ്ടല്ലാതെ ഇൽമു നേടുക സാധ്യമല്ല.

ഇഖ്‌ലാസ്, ക്ഷമ, വിവേകം, തുടങ്ങിയ സ്വഭാവ വൈഷിഷ്ട്യങ്ങൾ കാരഗതമാകണമെങ്കിൽ കുശാഗ്ര ബുദ്ധി, അതിയായ ആഗ്രഹം, കഠിനാധ്വാനം, ലക്ഷ്യപ്രാപ്തി, ഗുരുസഹവാസം, കാലദൈർഘ്യം ഈ കാര്യങ്ങളെ കുറിച്ച് ബോധവാനാവേണ്ടതുണ്ട്.

ബുദ്ധിയുപയോഗിക്കാത്തവന് ഇൽമു നേടാൻ കഴിയില്ല.

അതിയായ ആഗ്രഹത്തോടെ, തന്റെ ലക്ഷ്യ സാക്ഷാല്കാരത്തിന് വേണ്ടി പുറപ്പെടുകയും അത്യധ്വാനം ചെയ്യുകയും ചെയ്തില്ലെങ്കിൽ അറിവ് കിട്ടാക്കനിയായി അകലെ നിൽക്കുകയേയുള്ളൂ.


മനപൂർവ്വമാല്ലാതെ സംഭവിക്കുന്ന തകരാറുകൾ പുനപരിശോധന , നടത്തുന്നതിലുടെ ശരിപ്പെടുത്താനും ക്രമീകരിക്കാനും സാധിക്കും.

അവശ്യം ആവശ്യമുള്ള മറ്റൊരു "ആലത്ത്" (ആയുധം) ആണ് ഭാഷ.

ഒരു വിശ്വാസി ഖുർആനിൽ വ്യുൽപത്തി നേടാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിനു യോഗ്യനായ ആളെ  കണ്ടെത്തുകയും, താമസംവിനാ അത് സ്വായത്തമാക്കുകയും ചെയ്തില്ലെങ്കിൽ  മുന്നോട്ടുള്ള പ്രയാണം എന്നും പ്രയാസകരമായി നിൽക്കും.

ഒരു വിശ്വാസിക്ക് തന്റെ വിശ്വാസത്തെ അവന്റെ ലക്ഷ്യത്തിൽ നിന്ന് തെറ്റിച്ചു കളയുന്ന പ്രതിബന്ധങ്ങൾ ഒരുപാടുണ്ട്.

"ഞാൻ തരക്കേടില്ലായെന്നു " സ്വയം തോന്നുന്നുവെങ്കിൽ, സൂക്ഷിക്കുക ! അപകടം അടുത്തെത്തിക്കഴിഞ്ഞു .

ഖുർആൻ, അഖീദ, ഫിഖ്ഹു എന്നിവയിൽ ചെറിയ കിതാബുകളിൽ നിന്ന് തുടങ്ങി  വലുതിലേക്ക് പോവുകയാണ് പഠന രീതി.

ക്രമ പ്രവൃതമായരീതി ഇല്ലാതെ പലയിടങ്ങളിൽ നിന്ന് പലതും, എടുക്കുമ്പോഴും, ചെറുതിൽ തുടങ്ങി വലുതിലേക്ക് എന്ന ക്രമം തെറ്റുമ്പോഴും അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

ഭക്ഷണത്തോടുള്ള അമിതമായ ആസക്തി, അതിര് കവിഞ്ഞ ഉറക്കം, വായാടിത്തം, കൌശലക്കാരും താന്തോന്നികളുമായ ആളുകളുമായുള്ള സഹവാസം, അവിവേകികളായ ആളുകളുമായുള്ള സൌഹൃദം, തുടങ്ങിയവ ഏതൊരു വ്യക്തിയും ഉപേക്ഷിച്ചേ പറ്റു. കേവല ഭൌതിക പ്രമത്തരും സുഖലോലുപരുമായ ആളുകളുമായി അകലം കാത്തു സൂക്ഷിക്കുന്നതും അഭിലഷണനീയമാണ്.

തന്നെക്കാൾ അറിവുള്ള ആളുമായി നീ തർക്കത്തിലേർപ്പെടരുത്. അങ്ങിനെ നീ ചെയ്യുന്ന പക്ഷം, അദ്ധേഹത്തിന്റെ ഇല്മ് നിനക്ക് തടയപ്പെടും, അദ്ധേഹത്തെ അത് ഒരു ദോഷവും വരുത്തില്ല.

അറിവിന്റെ വഴികൾ ചുവന്ന പരവതാനി വിരിച്ച രാജപാതയല്ല. ക്ഷമയുടെ നെല്ലിപ്പടി കാണിക്കുന്ന ദുർഘട പാതയാണ്.


വിനയത്തോടെ ഇൽമിന് കാതോർക്കാത്തവനെ അത് വില വെക്കില്ല.

ഒരു വിശ്വാസി തന്റെ ജീവിതത്തെ സംബന്ധിച്ചെടത്തോളം, ഖുർആന്റെനിർദേശങ്ങൾ സ്വീകരിക്കണം. ഉദാഹരണമായി, ഒരു രോഗി തന്റെ ഭിഷഗ്വരനോട് എങ്ങിനെ വർത്തിക്കുമോ അങ്ങിനെ വർത്തിക്കണം.

ഇൽമു നേടാൻ ആഗ്രഹിക്കുന്നവൻ, അത് ലഭിക്കാൻ നിശ്ചയിക്കപ്പെട്ട മാർഗങ്ങൾ അവലംബിക്കെണ്ടതുണ്ട്.

നിശ്ചയമായും, അറിവ് പഠനത്തിലുടെയാണ്, വിവേകം,  സമ്പാതനത്തിലൂടെയും" 

" അറിവ് അന്ന്വേഷിക്കുന്നവൻ”, കാരണം അവനതു ബുദ്ധിയുടെ വർധനവാണ്, മനുഷ്യത്വത്തിന്റെ അടയാളമാണ്, ഏകാന്തതയിലെ സഹചാരിയാണ്, അപരിചിതത്വത്തിലെ സഹവാസിയാണ്, ഇല്ലായ്മയിലെ സമ്പാദ്യമാണ്.

ജാടയും, താൻ പ്രമാണിത്വവും, ദുരുദ്ദേശവും, കൈവെടിഞ്ഞില്ലെങ്കിൽ, ഇൽമു നമ്മെ കയ്യൊഴിഞ്ഞു, നിസ്വാർത്ഥരും, സാധുക്കളുമായ  അതിന്റെ യഥാർത്ഥ അവകാശികളെത്തേടി യാത്ര പോകും.

അറിവ്, മനുഷ്യന്റെ അമലുകളുടെ ആധാരമാണ്. ഊർജ സ്രോതസ്സാണ്. ശരി തെറ്റുകളുടെ അവലംബമാണ്. അറിവുള്ളവർ ആദരണീയരാണ്.

അറിവ് ലക്ഷ്യം വെച്ചവൻ സ്വീകരിക്കേണ്ട മാർഗങ്ങളുണ്ട്. ശീലിക്കേണ്ട മര്യാദകളുണ്ട്. അറിഞ്ഞിരിക്കേണ്ട പാഠങ്ങളുണ്ട്.

അറിവ് നേടുന്നതിന്റെ ലക്ഷ്യം, അഥവാ നിയ്യത്ത് പൂർണ്ണമായി അള്ളാഹുവിന്റെ വജ്ഹു മാത്രമായിരിക്കണം. അതായത്, ശരിയായ രൂപത്തിൽ അമൽ ചെയ്യാൻ.

അറിവ് നേടുന്നതിന്റെ ലക്ഷ്യം, ഭൌതിക താൽപര്യങ്ങളോ, ലാഭേഛകളോ, സ്ഥാനമാനങ്ങളോ, അന്തസ്സോ, ആഭിചാത്യമോ, കിട മാൽസര്യമോ, തുടങ്ങിയ ഒന്നും  സ്വാധീനിക്കാനോ, അവയാൽ പ്രചോദിതനാകാനോ പാടില്ല. അപ്പോൾ ലക്ഷ്യം വഴിമാറുകയും ഫലം നഷ്ടപ്പെടുകയും ചെയ്യും.

അറിവ് കരസ്ഥമാക്കൽ ഇബാദത്താണ്.

നിയ്യത്ത് നന്നായാൽ അറിവ് പ്രയോജനപ്പെടുകയും അതിൽ ബർകത്ത് ഉണ്ടാവുകയും ചെയ്യും. എന്നാൽ നിയ്യത്ത് മോശമായാൽ അത് നിരാകരിക്കപ്പെടുകയും ബർകത്ത് നഷ്ട്ടപ്പെടുകയും ചെയ്യും.


പണ്ടിതന്മാരോട്  മാൽസര്യ ത്തിനു വേണ്ടിയോ, ഭോഷന്മാരോട് തർക്കം നടത്താൻ വേണ്ടിയോ, തന്നിലേക്ക് ജനങ്ങളെ തിരിക്കാൻ വേണ്ടിയോ ആരെങ്കിലും ഇൽമ് നേടിയാൽ അവൻ പതനത്തിലാണ്  .

കമഴ്ത്തി വെച്ച കൂജ.



ഭൌതിക ലക്ഷ്യങ്ങൾ മാത്രം ലാക്കാക്കി പ്രവർത്തിക്കുന്നവർക്ക് നിയതമായ മാനദണ്‍ഠങ്ങളോ  രീതികളോ ഉള്ളവരായിരിക്കുകയില്ല.

എന്തെങ്കിലുമൊക്കെ എങ്ങനെയെങ്കിലും  ചെയ്യുകയും  അറിയപ്പെടുകയും ചെയ്യണം. എന്നതിൽകൂടുതൽ ഒന്നും ആഗ്രഹിക്കാത്തവർ. വിദ്യാഭ്യാസം, ആദുര സേവനം, പ്രകൃതി-വന-ജല-സംരക്ഷണം, സാമൂഹ്യ ക്ഷേമം, തു ടങ്ങി  ജീവിതത്തിന്റെ  വിവിധ മേഖലകളിൽ  ശ്രദ്ധ കേന്ദ്രീകരിച്ച  ധാരാളം ആളുകളും സന്നദ്ധ  സംഘടനകളുമുണ്ട് നമുക്ക് ചുറ്റും.

രോഗം, കഷ്ടപ്പാടുകൾ, ദുരിതങ്ങൾ, ദുരന്തങ്ങൾ, ദാരിദ്ര്യം, വറുതി,  പ്രയാസങ്ങൾ ഇതെല്ലാം ഭൌതിക ജീവിതത്തിന്റെ ഭാഗമാണ്. ഇതൊന്നുമില്ലാത്ത ഒരു കാലഘട്ടവും ലോകത്ത് കഴിഞ്ഞു പോയിട്ടില്ല. ആർക്കും എപ്പോഴും ഇതിലേതും പിടിപെടാം.
ഖുർആന്റെസന്ദേശം ജനങ്ങളുടെ ഇഹവും പരത്രീകവുമായ മോക്ഷത്തിനുള്ളതാണ്.

നന്മ എന്നത് നബിസ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ജീവിത ചര്യയായ ഖുർആൻ ആണ്. അതിനു എതിരാവുന്നതെല്ലാം നന്മക്ക് എതിരാണ്.

ഒരാളുടെ ചിന്തയും ബുദ്ധിയും നന്മയെന്നു അവനോടു മന്ത്രിക്കുന്ന കാര്യങ്ങൾ ഖുർആൻ കൊണ്ട് സാക്ഷ്യപ്പെടുത്താത്ത കാലത്തോളം ആ ചിന്തയും  ഭാവനയും നന്മയായി പരിഗണിക്കാവതല്ല.

അല്ലാഹുവിന്റെ മാർഗത്തിലേക്കുള്ള ക്ഷണം, അഥവാ "ദഅവത്ത്" മഹത്തായ നന്മയാണ്. ഖുർആനും സ്വജീവിത പ്രവര്ത്തനവുമാണ് അതിന്റെ മാതൃകകൾ.


ഖുർആന്റെ വെളിപ്പെടുത്തലുകളോട് ആരെങ്കിലും അതൃപ്തി കാണിക്കുകയും, സ്വന്തം ബുദ്ധിയും യുക്തിയും മന്ത്രിക്കുന്നത്, അതിനേക്കാൾ ഉത്കൃഷ്ടവും ഉത്തമവുമാണെന്ന് കരുതുകുകയും ചെയ്യുന്നുവെങ്കിൽ അവൻ നാശത്തിന്റെ വഴിയിൽ പ്രവേശിച്ചു.

ഫിത്നകൾ മനുഷ്യ മനസ്സുകളെ റാഞ്ചിയെടുക്കും. ഒരു പായയുടെ ഇഴകൾ, (അതിൽ ഉറങ്ങുന്നവന്റെ പാർശ്വങ്ങളിൽ) ഒന്നിന് പിറകെ ഒന്നായി ഏതു പോലെയാണോ അടയാളങ്ങൾ വീഴ്ത്തുന്നത്, അത് പോലെയാണ് ഹൃദയങ്ങളിൽ ഫിത്ന ബാധിക്കുന്നത്

"കമഴ്ത്തി വെച്ച കൂജ" അതിലേക്കു പിന്നീടൊന്നും കടക്കില്ല. ! എന്തൊഴിച്ചാലും അത് ഉള്ളിൽ കടക്കാതെ പുറത്തേക്കു തന്നെ ഒഴുകും. ! ഹവ -ജെഡികേച്ച്ചകൾ - എന്താണോ കൽപിക്കുന്നത്‌ അത് മാത്രമേ ഫിത്ത്ന ബാധിച്ചവർ ദീനായി സ്വീകരിക്കുകയുള്ളൂ ! ഒരു മുസ്ലിമിന്റെ ഹൃദയം ഹവകൾ മാത്രം സ്വീകരിക്കുന്ന ഒരു കൂജയാകാൻ പാടില്ല. 

മനുഷ്യ ജീവിതത്തിന്റെ ഭാസുരതയാണ്  പ്രബോധനത്തിന്റെ മർമ്മം.

അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത് അല്ലാഹുവിന്റെ  മാർഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാനാണ്. അതിന് വേണ്ടിയാണ് ഖുർആൻ ഇന്നും നിലനില്ക്കുന്നത്.

മനുഷ്യ ജീവിതത്തെ കേവല ഭൌതിക പരിപ്രേക്ഷ്യത്തിലൂടെ മാത്രം നോക്കിക്കാണുന്ന കാഫിറുകൾ ഉയർത്തിക്കാട്ടുന്ന ബാനറുകൾക്ക് പിന്നാലെ മുത്തഖികൽ കിതച്ചു കൊണ്ടോടേണ്ടതില്ല. തഖ്‌വയുള്ളവരെ സംബന്ധിച്ചേടത്തോളം, അവരുടെ ലക്ഷ്യവും മാർഗവും, വ്യക്തവും കൃത്യവുമാണ്.

പൊതു സമൂഹത്തിന്റെ കുത്തൊഴുക്കിൽ ഒരു റോൾ നമ്മൾ ഏറ്റെടുത്തില്ലെങ്കിൽ പാർശ്വവൽക്കരിക്കപ്പെടുമെന്ന ഭയം ദീനിനെക്കുറിച്ചു അറിവില്ലാത്തവർക്കുണ്ടാവുക സ്വാഭാവികമാണ്.

ദീനിനെക്കുറിച്ചു ആർക്കും എന്തും  പറയാൻ സ്വാതന്ത്ര്യമോ അവകാശമോ ഇല്ല. എവിടെ നിന്ന് കിട്ടി നിങ്ങൾക്കിത്? ആരാണ് നിങ്ങളോടിത് പറഞ്ഞത്? എന്താണ് നിങ്ങൾക്കിങ്ങനെ ചെയ്യാനുള്ള രേഖ അഥവാ പ്രമാണം? .

ദഅവത്ത് നടത്തേണ്ടത് ഖുർആൻ കൊണ്ടാണ്.

നബിസ്വല്ലള്ളാഹു അലൈഹി വ സല്ലം ദഅവത്തിന് സ്വീകരിച്ച മാർഗം ഏതാണോ അത് തന്നെയാണ് ദഅവത്തിന് വേണ്ടി ഏതൊരാളും സ്വീകരിക്കേണ്ടത്.

അല്ലാഹുവിന്റെ മാർഗത്തിലേക്ക് ഉള്ള ക്ഷണം മഹത്തായ സ്വയം തന്നെ നിർവഹിക്കേണ്ട ഒരു  ഇബാദത്താണ്.

അല്ലാഹുവിലേക്ക് ക്ഷണിച്ചത് അഥവാ ദഅവത്തു നടത്തിയത് എങ്ങിനെയാണ്? അതിന്റെ രൂപം ഏതാണ്? തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ദഅവത്തിന്റെ സാധുത പരിഗണിക്കുന്നത്. എങ്ങിനെയെങ്കിലും ദഅവത്തു നടത്തുകയെന്നതോ, മത നിയമ സംഹിതകൾക്ക് നവ വ്യാഖ്യാനങ്ങൾ നല്കലോ, അല്ല .

പ്രബോധനത്തിന്റെ പേരിൽ എവിടെയെങ്കിലും തൗഹീദ്, സുന്നത്ത്  എന്നൊക്കെ ഒരു പത്തു തവണ പറഞ്ഞത് കൊണ്ടോ അഹ്ലുസ്സുന്നതിന്റെ ചില ഉലമാക്കളുടെ പേരുകൾ പരാമർശിച്ചത് കൊണ്ടോ ചെയ്യുന്ന കാര്യങ്ങൾ  ദഅവത്തു ആവുകയോ സാധൂകരണം സിദ്ധിക്കുകയോ ചെയ്യില്ല.

ദഅവത്തിനു നേതൃത്വം നൽകുന്നവർ സ്വജീവിതത്തെക്കുറിച്ച് തികഞ്ഞ അറിവും ജാഗ്രതയും ഇല്ലാത്തവരാണെങ്കിൽ, സർവ്വ നാശമായിരിക്കും പ്രദാനം ചെയ്യുക.