Thursday, 19 September 2013

ലജ്ജയും മാന്യതയും.



ലജ്ജ  കുറയുന്നതിനനുസരിച്ച് കുറ്റവാസന കൂടുന്നു. ലജ്ജ കൂടുന്നതിനനുസരിച്ച് കുറ്റവാസന കുറയുകയും ചെയ്യുന്നു. ലജ്ജ ഒട്ടുമില്ലാതാവുന്നതോടെ മനുഷ്യന് മൃഗത്തെപോലെയായി മാറുന്നു. തന്നെ.

വ്യക്തികളിൽ ലജ്ജാബോധം ഇല്ലാതാകുന്നതോടെ അയാള് നിന്ദിതനും വെറുക്കപ്പെട്ടവനുമാകുന്നു. അതോടെ അയാളില് നിന്ന് വിശ്വസ്തതയും അപ്രത്യക്ഷമാകുന്നു.

ലജ്ജ നഷ്ടപ്പെടുന്നതോടെ മനുഷ്യനിൽ വ്യക്തിതം നശിച്ച്ചുപോകുന്നു അതായത് ഒരാളിലെ ലജ്ജാബോധം ഇല്ലാതാക്കുന്നതോടെ വ്യക്തി നശിക്കുന്നു .

ലജ്ജ വര്ധിക്കുന്നതിനനുസരിച്ച് കുറ്റകൃത്യങ്ങളോടുള്ള വെറുപ്പും വര്ധിക്കുന്നു. സ്വയം തെറ്റുകളില് നിന്ന് വിട്ടുനില്ക്കുന്നതോടൊപ്പം തെറ്റുകള് കാണുന്നതും അലോസരകാരണമായിത്തീരുന്നു.

ലജ്ജ മനുഷ്യപ്രകൃതിയുടെ ഭാഗമാണ്. ജന്മ സിദ്ധമാണ്. അല്‍പമെങ്കിലും അതില്ലാത്ത ആരുമുണ്ടാവില്ല. നഗ്നത മറയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ആലജ്ജാബോധമാണ്.

ലജ്ജയും മാന്യതയും അഭേദ്യമാംവിധം ബന്ധപ്പെട്ടു നില്ക്കുന്നു. തനിച്ചാകുമ്പോഴും പൂര്ണ നഗ്നരാകാന് ലജ്ജാബോധം മാന്യന്മാരെ അനുവദിക്കില്ല.

ഫാഷന്റെ മുദ്രയണിഞ്ഞ ആധുനിക ഭൌതികത മനുഷ്യന്റെ ലജ്ജാശീലത്തെ നശിപ്പിക്കാന് ആവുന്നതൊക്കെ ചെയ്തുകൊണ്ടിരിക്കുന്നു. പത്രങ്ങള്, വാരികകള്, മാസികകള്, സിനിമകള്, നാടകങ്ങള്, ചാനലുകള്, ഇന്റര്നെറ്റുകള് തുടങ്ങി ലഭ്യമായ സകല മാധ്യമങ്ങളിലൂടെയും സ്ത്രീ-പുരുഷ നഗ്നത പരമാവധി പ്രദര്ശിപ്പിക്കുന്നു. സ്ത്രീകളെ നഗ്നത പ്രദര്ശിപ്പിക്കാന് ആവുംവിധം പ്രേരിപ്പിക്കുന്നു. കാമക്കണ്ണുള്ള വഷളന്മാര് സ്ത്രീകളുടെ വസ്ത്രം കഴിയാവുന്നത്ര കുറക്കാനും ഇറുകിയവയാക്കാനും പ്രചാരണങ്ങള് നടത്തുന്നു. മറ്റുള്ളവര് തങ്ങളുടെ നഗ്നതയും ശരീരത്തിലെ നിമ്നോന്നതങ്ങളും നോക്കി ആസ്വദിക്കുന്നത് മഹത്തായ കാര്യമാണെന്ന പതിതബോധം സ്ത്രീകളില് വളര്ത്തുന്നു. അത് സ്വയം ആസ്വദിക്കുന്ന മാനസികാവസ്ഥ അവരില് സൃഷ്ടിക്കുന്നു.

ആധുനിക ഭൌതികസംസ്കാരം ലജ്ജാബോധത്തെ നശിപ്പിച്ചതിനാലാണ് സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ കൂടിക്കൊണ്ടേയിരിക്കുന്നത്.

ലജ്ജാബോധം നഷ്ടപ്പെടാതിരിക്കാന്‍ നിതാന്ത ജാഗ്രത അനിവാര്യമാണ്. ലജ്ജയില്ലാത്തവര്‍ക്ക് വിശ്വാസിയാകാന്‍ സാധ്യമല്ലെന്ന വസ്തുത വിസ്മരിക്കാവതല്ല.


Wednesday, 18 September 2013

തൌഹീദ്.



ഏറ്റവും ശ്രേഷ്ഠമായ വാക്യം ലാഇലാഹ ഇല്ലല്ലാഹ് എന്നതാണ്.'' എല്ലാ പ്രവാചകന്മാരും ഇതേ വാചകമാണ് പറഞ്ഞിരുന്നത് . ഭാഷ ഭിന്നമായിരുന്നെങ്കിലും ആശയം ഒന്നായിരുന്നുവെന്നാണ് നാം മനസിലാക്കേണ്ടത് .

പ്രപഞ്ചത്തിന്റെയും അതിലുള്ള സകലതിന്റെയും സ്രഷ്ടാവും സംരക്ഷകനും നാഥനും നിയന്താവും അല്ലാഹുവാണ്. സാക്ഷാല് ഉടമയും യജമാനനും അവന്തന്നെയാണ് .

പ്രപഞ്ചമഖിലം സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും അവന്റെ നിയമങ്ങള്ക്കനുസൃതമത്രേ. കാറ്റും മഴയും ഇടിയും മിന്നലും ഭിന്നമല്ല. പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും ജലജീവികളുമെല്ലാം പൂര്ണമായും അല്ലാഹുവിന്റെ വ്യവസ്ഥയ്ക്ക് വിധേയമായാണ് നിലകൊള്ളുന്നത്.  ഇത് മനുഷ്യർക്ക്‌ ദൃഷ്ടാന്തമാണ് .

മനുഷ്യന് ദൈവീക നിയമങ്ങൾ തെരഞ്ഞെടുക്കാനും തീരുമാനിക്കാനും സാധ്യതയും സ്വാതന്ത്യ്രവും നല്കപ്പെട്ട ജീവിതമേഖലകളിൽ. നാം എന്തു തിന്നണം, എന്തു തിന്നരുത്, എന്തു കുടിക്കണം, എന്തു കുടിക്കരുത്, ഏതു കാണണം, ഏതു കാണരുത്, എങ്ങനെ ജീവിക്കണം, എങ്ങനെ ജീവിക്കരുത് പോലുള്ളവ തീരുമാനിക്കാന് നമുക്ക് സാധ്യമാണ്.

ഓരോ മനുഷ്യനും താന് എങ്ങനെ ജീവിക്കണമെന്ന് സ്വയം തീരുമാനിച്ചുകൂടേ? യഥാര്ഥത്തിലത് സാധ്യമോ പ്രായോഗികമോ അല്ല. ഓരോരുത്തരും തനിക്കു തോന്നും വിധം ജീവിച്ചാല് മനുഷ്യരാശിയുടെ നിലനില്പുതന്നെ അസാധ്യമാവും.

ഓരോ മനുഷ്യനും താന് എങ്ങനെ ജീവിക്കണമെന്ന് സ്വയം തീരുമാനിച്ചു ഓരോരുത്തരും തനിക്കു തോന്നും വിധം ജീവിച്ചാല്  അവനവന്റെ തന്നെ നിലനില്പുതന്നെ അസാധ്യമാവും. കാരണം, മനുഷ്യന് ഉപയോഗിക്കുന്ന ഒന്നിന്റെ മേലും അവന് പൂര്ണമായ ഉടമാവകാശമില്ല.

സ്വയം ഒന്ന് പിന്നിലേക്ക്‌ ശ്രദ്ധിച്ചാൽ മനുഷ്യന് പ്രസ്താവ്യയോഗ്യമല്ലാത്ത വസ്തുവായിരുന്ന കാലഘട്ടം അവനില് കഴിഞ്ഞുപോയിട്ടില്ലേ എന്ന് കാണാൻ കഴിയും .

മനുഷ്യന് ഉപയോഗിക്കുന്ന ഒന്നിന്റെ മേലും അവന് പൂര്ണമായ ഉടമാവകാശമില്ല. നാം സാധാരണ എന്റെ കൈ, എന്റെ കാല്, എന്റെ കണ്ണ് എന്നൊക്കെ പറയാറുണ്െടന്നത് ശരിയാണ്. എന്നാലത് ബാഹ്യാര്ഥത്തില് മാത്രമേ സത്യവും വസ്തുതാപരവുമാവുകയുളളൂ. സൂക്ഷ്മാര്ഥത്തില് അവയുടെയൊന്നും നിയന്ത്രണം  നമ്മുടെ കയ്യിലല്ല . ആയിരുന്നുവെങ്കില് അവര്ക്കൊരിക്കലും വേദനയോ രോഗമോ വാര്ധക്യമോ മരണമോ ബാധിക്കുമായിരുന്നില്ല. എന്നും നാമാഗ്രഹിക്കും വിധം പൂര്ണാരോഗ്യത്തോടെ നിലനില്ക്കുകമായിരുന്നു. എന്നാല്, നമ്മുടെ അനുവാദം ആരായാതെയും അഭിലാഷം അന്വേഷിക്കാതെയും അവയ്ക്ക് രോഗവും ദൌര്ബല്യവും ബാധിക്കുന്നു. കാരണം വളരെ വ്യക്തമാണ്: അവയൊന്നും നമ്മുടെ നിയന്ത്രണത്തിനു അപ്പുറത്താണ് , അവ  നാം ഉണ്ടാക്കിയതുമല്ല. നാം നിര്മിക്കാത്തവയുടെ മേല് നമുക്ക് പൂര്ണാവകാശമുണ്ടാവുകയില്ല. അവകാശമില്ലാത്തത് തോന്നിയപോലെ ഉപയോഗിക്കുന്നത് അന്യായവും അതിക്രമവുമാണ്. അതിനാല്, മനുഷ്യന്റെ മേല് നിയമനിര്മാണത്തിന്റെ പരമാധികാരം അവന്റെ സ്രഷ്ടാവും യജമാനനുമായ അല്ലാഹുവിന് മാത്രമേയുള്ളൂ. "അറിയുക! അവന്റേതുമാത്രമാകുന്നു സൃഷ്ടി. അവന്റേതു മാത്രമാകുന്നു ശാസനയും.

ശാസനാധികാരം അല്ലാഹുവിനല്ലാതെ ആര്ക്കുമില്ല. അവന്നല്ലാതെ മറ്റാര്ക്കും നിങ്ങള് അടിമപ്പെടരുതെന്ന് അവന് ആജ്ഞാപിച്ചിരിക്കുന്നൂ.അല്ലാഹു അവതരിപ്പിച്ച നിയമങ്ങളനുസരിച്ച് നീ വ്യവഹാരങ്ങളില് വിധി നടത്തുക. സ്വന്തം ഇഛകളെ പിന്പറ്റാതിരിക്കുക. അല്ലാഹു നിനക്കവതരിപ്പിച്ചു തന്നിട്ടുള്ള സന്മാര്ഗത്തില്നിന്ന് അണു അളവ് വ്യതിചലിപ്പിക്കുന്നതിനെ സൂക്ഷിക്കുക. അല്ലാഹുവില് ദൃഢവിശ്വാസമുള്ള വിശ്വസ്തതയുള്ള ജനതയ്ക്ക് അല്ലാഹുവിനേക്കാള് ഉത്തമമായ വിധി നല്കുന്നവനാരാണുള്ളത്. അതിനാല് അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി അവനുമാത്രം വിധേയമായി ജീവിക്കുക; മറ്റാര്ക്കും ആരാധനയും അനുസരണവും അടിമത്തവും അര്പ്പിക്കാതിരിക്കുക; പരിധി ലംഘിക്കുന്ന എല്ലാത്തിനെയും നിരാകരിക്കുക. ഇതാണ് മനുഷ്യസമൂഹത്തിന് പ്രവാചകന്മാരിലൂടെ അല്ലാഹു നല്കിയ ശാസന. "എല്ലാ സമുദായത്തിലേക്കും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള് അല്ലാഹുവിന് മാത്രം വഴിപ്പെടുക. വ്യാജദൈവങ്ങളെ വര്ജിക്കുക''. ഈ ആശയത്തെയാണ് 'ലാ ഇലാഹ ഇല്ലല്ലാഹു' എന്ന വിശുദ്ധവാക്യം പ്രതിനിധീകരിക്കുന്നത്. അതനുസരിച്ച് മനുഷ്യന് അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി ജീവിക്കുമ്പോള് ജീവിതം പ്രപഞ്ചഘടനയോട് താദാത്മ്യം പ്രാപിക്കുന്നു; പ്രകൃതിനിയമങ്ങളുമായി പൊരുത്തപ്പെടുന്നു. മറിച്ചാവുമ്പോള് വൈരുദ്ധ്യം പ്രകടമാവുന്നു.

ഒരു വ്യക്തിയുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദു-ന്യൂക്ളിയസ്- ആണ് തൌഹീദ്. ജീവിതം അതിനുചുറ്റുമാണ് കറങ്ങേണ്ടത്. ആരാധനാരംഗമെന്നപോലെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക-രാഷ്ട്രീയ-ഭരണമേഖലകളെല്ലാം തൌഹീദിലധിഷ്ഠിതവും അതില്നിന്ന് രൂപംകൊണ്ടതുമായിരിക്കണം. ഇവ്വിധം വിശുദ്ധവാക്യത്തെ മനസ്സിലാക്കുകയും ഉള്ക്കൊള്ളുകയും ചെയ്യുമ്പോള് മാത്രമേ അതിന്റെ സദ്ഫലങ്ങള് വ്യക്തികള്ക്കും സമൂഹത്തിനും ലഭ്യമാവുകയുള്ളൂ.

Tuesday, 17 September 2013

ശാസ്ത്ര ചിന്തകൾ.



ആധുനിക മനുഷ്യനായാലും, പ്രാചീന മനുഷ്യനായാലും അവന്റെ ആത്മാവ് ( സ്വത്വം ) പ്രവര്ത്തിക്കുന്നത് അടിസ്ഥാനപരമായി ഒരേപോലെയാണ്. ആ പ്രവര്ത്തന രഹസ്യങ്ങളുടെ ചുരുളഴിച്ചുതരികയാണ് ഖുർആൻ .

മനുഷ്യ നിര്മ്മിത ജീവിത വ്യവഹാരീക സത്യങ്ങൾ , പുതുതായി അറിഞ്ഞു കൊണ്ടിരിക്കുന്ന സത്യങ്ങളുടെ വെളിച്ചത്തില് സ്ഥിരമായി അപ്ഡേറ്റ് ചെയ്യപ്പെട്ടു കൊണ്ടുരിക്കുന്നു.

മനുഷ്യനെ സംബന്ധിച്ചിടത്തോളം ഖുർആൻ എന്നത് സത്യവും അതിന്റെ അന്വേഷണവും ആണ്. അതില് വൈകാരികമായ ഇടപെടലുകളോ തല്ഫലമായ വെള്ളം ചേര്ക്കലുകളോ അനുവദിക്കാവുന്നതല്ല. ഖുർആൻ പറയുന്ന കാര്യങ്ങൾ ദൈവീക നിയമങ്ങളിൽ നിന്നുള്ളതാണ് .

ഖുർആനിലെ നിയമങ്ങളെല്ലാം നിഷ്ഫലമാണെന്നു വാദിക്കുന്നതില് കാര്യമില്ല. പ്രവാചകൻഉള്പ്പെടെ മനുഷ്യ സമൂഹം പ്രയോഗിച്ച് ഫലം കണ്ടവയാണ് എല്ലാം .

മനുഷ്യന്  ജീവിതത്തിൽ പ്രയോഗിച്ച് ഫലം കണ്ടവയും കൂടുതൽ ഫലങ്ങൾ കണ്ടെത്താവുന്നതുമാണ് ഖുർആനിലെ മുഴുവൻ കാര്യങ്ങളും  . ചിലര്ക്ക് ഇപ്പോൾ അങ്ങിനെയല്ലാത്തവയും ഉണ്ടാവാം. ഖുർആൻ ദൈവീകമല്ലെങ്കില് പിന്നെ ജീവിതാനുഭവങ്ങൾ എങ്ങനെ ഫലിക്കുന്നു? ഒരു മനുഷ്യനിൽ ധാരാളം പ്രവര്ത്തന ഘടകങ്ങളുണ്ട്. കണ്ടെത്തിയതും കണ്ടെത്താനുള്ളതുമായ ധാരാളം യാധാര്ത്യങ്ങൾ .

മനുഷ്യന്റെ വ്യക്തിത്വം വളരുന്നത് നിരന്തരമായ സത്യാന്വേഷണത്തിലൂടെയും, തല്ഫലമായുണ്ടാകുന്ന പുതിയ അറിവുകള് ഉള്ക്കൊള്ളുന്നതിലൂടെയുമാണ്. ശരിയായവയെ സ്വീകരിക്കുക എന്നതാണ്‌ ഏറ്റവും പ്രധാനം.

തുടര് ഗവേഷണംനടത്തി  ഖുർആൻ പറയുന്നതില് അര്ത്ഥമുണ്ടോ എന്ന് അന്വേഷിക്കെണ്ടാതുണ്ടോ ?. കാലം കുറേയയില്ലേ ഇത് തുടങ്ങിയിട്ട് , ഗവേഷണം നടത്തി കണ്ടു പിടിക്കേണ്ടത് ഇപ്പോള് ലോകത്തില് ജീവിക്കുന്ന മനുഷ്യനെപ്പറ്റി തന്നെയല്ലേ? മനുഷ്യന് ദൈവീക നിയമങ്ങൾസ്വീകരിക്കുന്നുണ്ടോ എന്നും അത് ജീവിതത്തിൽ പ്രവതീകമാക്കുണ്ടോ എന്നുമാണ് .


മനുഷ്യന്റെ വളര്ച്ചക്കൊപ്പം വികാസം പ്രാപിച്ചു വന്നവയാണ് എല്ല മനുഷ്യ നിര്മ്മിത ശാസ്ത്രവും.നമ്മുടെ ഇപ്പോഴത്തെ അറിവുകലുടെ വെളിച്ചത്തില് നോക്കുമ്പോള് ഒട്ടും തന്നെ യുക്തി ഭദ്രമല്ലാത്ത ഒരു ചരിത്രമാണ് മിക്കവാറും എല്ലാ ശാസ്ത്ര ശാഖകള്ക്കുമുള്ളത്. എന്നാൽ ഖുർആൻ കൂടുതൽ കൂടുതൽ അറിയുകയും മനസ്സിലാക്കുകയും ചെയ്യുമ്പോൾ വികാസം പ്രാപിച്ചു വരുന്നതാണ് ജീവിത യാധാര്ത്യങ്ങൾ.

മനുഷ്യ നിര്മ്മിത ശാസ്ത്ര തത്ത്വങ്ങളുടെ ഒരു ബലഹീനത, അതൊന്നും യുക്തിഭദ്രമായ ഒരു അടിസ്ഥാനത്തിന്റെ പുറത്തുള്ളതായിരുന്നില്ല എന്നുള്ളതാണ്. അന്നവര്ക്ക് ലഭ്യമായ അറിവുകളുടെയും,യുക്തി വിശ്വാസ പരിമിതികളുടെയും ഉള്ളില്നിന്നുകൊണ്ടുള്ള നിഗമനങ്ങളയിരുന്നു മിക്കതും. ആധൂനീക ദൈവസങ്കല്പങ്ങളും പല തരത്തിലുള്ള മതവിശ്വാസങ്ങളും അതില് കുഴമറിഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തില് എന്നു കരുതിയവയില് പോലും അപ്പറഞ്ഞ തെളിവുകളുടെ മൂല്യനിര്ണയത്തിനുള്ള ബുദ്ധിമുട്ടുകള് പ്രശ്നങ്ങളുണ്ടാക്കി. ചുരുക്കത്തില്, സത്യസന്ധവും യുക്തിസഹവുമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നില്ല ആദ്യകാലത്തെയും വര്ത്തനകാലത്തെയും  ശാസ്ത്ര നിഗമനങ്ങള്.

ഇന്ന് മനുഷ്യന് കണ്ടുപിടിച്ച ശാസ്ത്ര സത്യങ്ങളുടെ അടിസ്ഥാനത്തില്  ആയിരിക്കണം ദൈവീക നിയമങ്ങളെന്നു ശാസ്ത്രലോകം ശഠിക്കുന്നു. മനുഷ്യന് കണ്ടുപിടിക്കുന്ന പുതിയ പുതിയ തത്ത്വങ്ങള് യുക്തി ഭദ്രമായി ഖുർആൻ തെളിയിക്കപ്പെടേണ്ടതുണ്ട് എന്ന് വാദിക്കുന്നു . അങ്ങിനെ തങ്ങളുടെ തത്ത്വങ്ങളുമായി ഒത്തു പോകേണ്ടതുമുണ്ട്. അങ്ങനെയല്ലാത്തിടത്തോളം ദൈവീക നിയമങ്ങൾ ജീവിതത്തിൽ പ്രാവർതീകമാക്കാൻ കഴിയില്ല്ല എന്നായിരിക്കുന്നു അധൂനീക മനുഷ്യന്റെ ചിന്തഗതികൾ  ചുരുക്കത്തില് ഊഹാപോഹങ്ങള്ക്കും സങ്കല്പങ്ങള്ക്കും ആധുനിക സമൂഹം സ്ഥാനം നല്കിയിരിക്കുന്നു .

Monday, 16 September 2013

നാം കഴിക്കുന്ന ഭക്ഷണം .



അല്ലാഹുവിന്റെ ഏറ്റവും അടുത്തു നിൽക്കുന്നത്തിനു വേണ്ടിയുള്ള  ഒന്നാണ് പ്രാര്ത്ഥന .

അല്ലാഹുവിന്റെ സാമീപ്യത്തിലേക്കുള്ള ഒരു വഴിയാണ് ഖുർആൻ . ഏറ്റവും നല്ല വഴിയും.

മറ്റുള്ളവർ തെറ്റായ വഴിയിലാണെന്ന് ഒരുവൻ വളരെ എളുപ്പത്തിൽ മനസ്സിലാക്കുന്നു . എന്നാൽ താനും അതേ മാർഗ്ഗത്തിൽ തന്നെയാണോ  എന്ന കാര്യം അവന് ഒരിക്കലും മനസ്സിലാക്കാനാവുന്നില്ല. മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നിതാണ്.

ഭക്ഷണത്തിനുവേണ്ടി ജീവിയ്ക്കാൻ മാത്രം അതിലൊന്നുമില്ല. എന്നാൽ ഭക്ഷിയ്ക്കാൻ വേണ്ടി മാത്രം ധാരാളം ആളുകൾ ജീവിയ്ക്കുന്നു. ജീവിയ്ക്കാൻ വേണ്ടി മാത്രം ഭക്ഷിയ്ക്കുന്നവരുടെ കൂട്ടത്തിലാണ് മനുഷ്യൻ നിലകൊള്ളേണ്ടത് .

മനുഷ്യൻ പ്രകൃതിയെ കീഴടക്കുന്നതിനായുള്ള ശ്രമത്തിൽ അത് വളരെയധികം നശിപ്പിയ്ക്കുകയാണ് ചെയ്തിട്ടുള്ളത്.

വിമർശിയ്ക്കുന്നവർ പല കാര്യങ്ങളും നഷ്ടപ്പെടുത്തിക്കൊണ്ടേയിരിയ്ക്കുന്നു. ഒരു വിമർശകൻ ഒരു സംഗീതം കേൾക്കുവാൻ തുടങ്ങുകയാണെങ്കിൽ അയാളുടെ ശ്രവണം സമ്പൂർണ്ണമല്ല. അയാൾ നിരന്തരം താരതമ്യപ്പെടുത്തിക്കൊണ്ടിരിയ്ക്കും, വിധി കല്പിച്ചുകൊണ്ടിരിയ്ക്കും, വ്യാഖ്യാനിച്ചുകൊണ്ടുമിരിയ്ക്കും. സ്വജീവിതത്തെ കുറിച്ചും വിമര്ഷിച്ച്ചു കൊണ്ടിരിക്കുന്നവർ അയാളുടെ ജീവിതവും സമ്പൂർണ്ണമാവുകയില്ല നിരന്തരം താരതമ്യപ്പെടുത്തിക്കൊണ്ടിരിയ്ക്കും, വിധി കല്പിച്ചുകൊണ്ടിരിയ്ക്കും, വ്യാഖ്യാനിച്ചുകൊണ്ടുമിരിയ്ക്കും.

അല്ലാഹു അനുവദിച്ചതന്തെങ്കിലും ആരെങ്കിലും അടിച്ചമർത്തുകയാണെങ്കിൽ അത് പുറത്തേക്ക് വരുന്നതിനായി മറ്റേതെങ്കിലുമൊരു മാർഗ്ഗം, ഏതെങ്കിലും പ്രകൃതിവിരുദ്ധമായൊരു വഴി കണ്ടെത്താൻ തുടങ്ങും. പ്രകൃതിവിരുദ്ധമായ എല്ലാ സ്വഭാവങ്ങൾക്കും മനുഷ്യ നിയമങ്ങളുടെ ഉറവിടമാണുള്ളതെന്ന് പറയുന്നത് അതുകൊണ്ടാണ്. ദൈവീക നിയമങ്ങള്ക്ക് ഒത്തുവരാത്ത എല്ലാ മനുഷ്യ നിയമങ്ങളും ജീവിത യാധാര്ത്യങ്ങൾക്ക് എതിരായിരിയ്ക്കുന്നു എന്ന ലളിതമായൊരു കാരണമാണ് അതിനു പിന്നിലുള്ളത്.

കാമനയുടെ ( ആസക്തി )  സഹജസ്വഭാവം തന്നെ പൂർത്തീകരിയ്ക്കപ്പെടുവാൻ സാദ്ധ്യമല്ല എന്നുള്ളതാണ്. ഓരോ കാമനയും നടക്കുവാൻ സാദ്ധ്യമല്ലാത്ത എന്തോ ഒന്നിനു വേണ്ടിയുള്ള വെറുമൊരു മോഹം മാത്രമാണ്.

ഓരോ ആസക്തിയും അർത്ഥമാക്കുന്നത് ഇനിയും ഇനിയും ഇനിയും എന്നാണ്. കൂടുതൽ കൂടുതലിനു വേണ്ടിയുള്ള ഈ നിരന്തരമായ മോഹത്തെ എങ്ങനെയാണ് നിങ്ങൾക്ക് പൂർത്തീകരിയ്ക്കാൻ കഴിയുക.

വാസ്തവത്തിൽ ആരുംതന്നെ മറ്റൊരാൾക്കു വേണ്ടി വിചാരണ ചെയ്യപ്പെടുന്നില്ല. ഓരോരുത്തരും വിചാരണ ചെയ്യപ്പെടുന്നത് അവനവനുവേണ്ടിത്തന്നെയാണ്.

ഈ ജീവിതത്തെ യാധാര്ത്യമായി എടുക്കുക. അല്പം കൂടി ശ്രദ്ധ  കൊടുക്കുക . സഹായിക്കാം എന്നുപറയുന്നത്തിനേക്കാൾ എത്രയോ പ്രാധാന്യമുള്ളതാണ് അതിൽ സഹകരിക്കുക എന്നത്  . സഹകരണം അഹംബോധത്തെ നശിപ്പിയ്ക്കുന്നില്ല. എന്നാൽ പരസ്പര സഹകരണം അഹന്തയെ ( ഞാൻ എന്ന ഭാവത്തെ ) തീർച്ചയായും നശിപ്പിയ്ക്കുന്നു. ഞാൻ എന്ന അഹംഭാവം മാറിനിൽക്കുമ്പോഴാണ് നിങ്ങൾ സഹകരിക്കുന്നത് . ഒരു കൊച്ചുകുഞ്ഞായി അപ്പോൾ നിങ്ങൾ നിഷ്കളങ്ങനാകുന്നു . ഒരു വിശിഷ്ടവ്യക്തിയാണ് നിങ്ങളെന്ന കാര്യം അപ്പോൾ നിങ്ങൾ മറക്കുന്നു. ഇപ്പോൾ ഞാൻ എന്ന ഭാവം  ചോർന്നുപോയിരിയ്ക്കുന്നു.

ഈ പ്രപഞ്ചത്തിലെ ഏറ്റവും മഹത്തായ വികാരം എന്തെന്നുള്ള ചോദ്യത്തിന് സൃഷ്ടാവിന്റെ സാമീപ്യം എന്ന് മാത്രമെ ഒരു ജീവിക്കുന്ന മനുഷ്യന് പറയുവാന് സാധിക്കൂ.

താന് അല്ലാഹുവിന്റെ സമീപസ്തനാണെന്നുള്ള അറിവ് സ്വബോധമുള്ള മനുഷ്യന് തരുന്ന സുഖവും കുളിര്മ്മയും ഒരിക്കലും വിശദീകരിക്കാനാവില്ല.ഈ പ്രപഞ്ചത്തിലെ ഏറ്റവും മഹത്തായ വികാരം എന്തെന്നുള്ള ചോദ്യത്തിന് സൃഷ്ടാവിന്റെ സാമീപ്യം എന്ന് മാത്രമെ അവനു പറയുവാന് സാധിക്കൂ.

എന്താണ് ദൈവ സ്നേഹത്തിന്റെ രസതന്ത്രമെന്നു തൃപ്തിയായ ഒരു വിശദീകരണവും തരാന് ഒരു ശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല എന്നതാണ് പരമാര്ത്ഥം. എന്നാൽ ഖുർആൻ പറയുന്നു നിങ്ങൾ ഈ ഖുർആൻ അനുസരിച്ചു ജീവിക്കുക അപ്പോൾ നിങ്ങക്കത് ബോധ്യപ്പെടുന്നതാണ് .

മനുഷ്യ സ്നേഹത്തിന്റെ വിവിധഭാവങ്ങളെ വേണമെങ്കില് മനസ്സിലാക്കാന് കഴിയും . സ്നേഹത്തിന്റെ ഭൌതിക, (ശാസ്ത്രീയ വശമല്ല) തലങ്ങളെപ്പറ്റിയാണ് നമുക്ക് അറിയാന് കഴിയുന്നത്.എന്നാല് ബഹുമാനമെന്നതും സ്നേഹത്തിന്റെ ഒരു വശമാണ്. അത് ഭൌതികവും ആത്മീയവുമായ വശങ്ങളില് വരുന്നുണ്ട്.

ഒരു അമ്മയുടെ തന്റെ കുഞ്ഞിനോടുള്ള സ്നേഹം, ഒരാള്ക്ക് തന്നെക്കാള് പ്രായത്തിനിളപ്പമുള്ള ഒരാളോട് തോന്നാവുന്ന തോന്നേണ്ട ഒരു വികാരം, തുടങ്ങിയവയെല്ലാം ഈ സ്നേഹത്തിൽ നിന്ന് വരാവുന്നതാണ്.

നാം കഴിക്കുന്ന ഭക്ഷണം തന്റെ സ്വഭാവരൂപികരണത്തില് പ്രധാന പങ്കുവഹിക്കുന്നുവെന്ന് നാം അറിയേണ്ടതുണ്ട് .

ഇന്ന് ലോകത്തില് മുപ്പത്തിമുക്കോടി അചാരാനുഷ്ടാനങ്ങളുണ്ട് അത്രതന്നെ ആരാധനകളുമുണ്ട് . ഏകദൈവാരാധന ഒന്ന് മാത്രമായതിനാൽ അവ ഇന്ന് കാണാനുമില്ല . അതിനാൽ ഏകദൈവാരാധനക്ക് മനുഷ്യർ തയ്യാറാകട്ടെ .

ഏകദൈവാരാധനക്ക് ഒരിക്കലും മാറ്റമില്ലാത്തതായത് കൊണ്ടു ബാക്കി കെട്ടിയുണ്ടാക്കിയിട്ടുയുള്ള ആരാധനകൾ ഏകദൈവാരാധനകളുമായി ഏതെങ്കിലും തരത്തില് ബന്ധമുള്ളതായി വിവരിച്ചു  കാണാറുണ്ട്.

Sunday, 15 September 2013

"ബുദ്ധിക്കു" യോജിക്കാത്തത്.



അല്ലാഹു ഖുർആനിലൂടെ  ഒരു കാര്യം കല്പിച്ചാല് ഒരു സത്യവിശ്വാസിയുടെ നിലപ്പാട് എന്തായിരിക്കണമെന്നു വിശുദ്ധ ഖുര്ആന് തന്നെ പറയുന്നു. തങ്ങള്ക്കിടയില് തീര്പ്പുകല്പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല് സത്യവിശ്വാസികളുടെ വാക്ക്, ഞങ്ങള് കേള്ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവര് തന്നെയാണ് വിജയികള്.


സച്ചരിതരായ സ്വഹാബത്തും മുന്ഗാമികളും ഖുർആനിനോട്   സ്വീകരിച്ച "ഞങ്ങള് കേട്ടിരിക്കുന്നു, ഞങ്ങള് അനുസരിച്ചിരിക്കുന്നു"  എന്ന  നിലപാടിനെ  "ഞങ്ങള് കേട്ടിരിക്കുന്നു, ബുദ്ധിക്ക്  യോജിച്ചാല് ഞങ്ങള്  അനുസരിച്ചിരിക്കുന്നു"  എന്ന നിലപാട് വെച്ചു  പുലര്ത്തിയല്ല,  ഇവിടെ ബുദ്ധിക്കു യോജിക്കുന്നില്ല എന്നതിനേക്കാള് ഗൌരവം, പ്രമാണങ്ങളെ സ്വീകരിക്കുവാന് തിരെഞ്ഞെടുത്ത  മാനദണ്ഡം  എന്ത് എന്നുള്ളതാണ്. കാരണം മാനദണ്ഡം തെറ്റിയാല് ഖുർആന്റെ ആശയങ്ങളെ മറ്റു പല മാനദണ്ഡം ഉപയോഗിച്ച് പുറം തള്ളിയേക്കാം.

ഖുര്ആന് മുഴുവന് അല്ലാഹുവിന്റെ കലാമാണെന്നും എന്നാല് പ്രാവാചക ജീവിതം ഹദീസ് ഖുർആൻ ആണെന്നും "ബുദ്ധിക്കു" യോജിക്കാത്തത് ആണെന്ന് കാണുകയും ചെയ്യുന്നവര് തങ്ങളുടെ ബുദ്ധി എങ്ങോട്ട് പോയെന്നും ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

ഇബ്രാഹീം നബിയും മകനെ അറുക്കുവാനുള്ള  കല്പ്പനയും :- "എന്നിട്ട് ആ ബാലന് അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള് അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ! ഞാന് നിന്നെ അറുക്കണമെന്ന് ഞാന് സ്വപ്നത്തില് കാണുന്നു. അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവന് പറഞ്ഞു: എന്റെ പിതാവേ, കല്പിക്കപ്പെടുന്നതെന്തോ അത് താങ്കള് ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില് താങ്കള് എന്നെ കണ്ടെത്തുന്നതാണ്.
മൂസ നബിയും പശുവിനെ അറുക്കുവാനുള്ള  കല്പ്പനയും :- "അല്ലാഹു നിങ്ങളോട് ഒരു പശുവിനെ അറുക്കുവാന് കല്പിക്കുന്നു എന്ന് മൂസാ തന്റെജനതയോട് പറഞ്ഞ സന്ദര്ഭം ( ശ്രദ്ധിക്കുക ) അവര് പറഞ്ഞു: താങ്കള് ഞങ്ങളെ പരിഹസിക്കുകയാണോ? അദ്ദേഹം ( മൂസാ ) പറഞ്ഞു: ഞാന് വിവരംകെട്ടവരില് പെട്ടുപോകാതിരിക്കാന് അല്ലാഹുവില് അഭയം പ്രാപിക്കുന്നു." ഇത്തരത്തിൽ മൂസാ നബിയുടെ ജനതതയെയല്ല മറിച്ചു ഇസ്മായീൽ നബിയുടെ നിലപാടിനെയാണ്‌ സ്വീകരിക്കുന്നത് എങ്കിൽ അവരാണ് യഥാർത്തത്തിൽ സത്യവിശ്വാസികൾ , കാരണം പിന്നീട് ഇസ്മയീലിനെ അലാഹു പ്രവാച്ചകനാക്കി എന്നത് കൊണ്ടാണ് .

ഇബ്രാഹീം നബിയുടെ അനുയായിക്ക് എന്ത് ലഭിച്ചു ? :- ഇബ്രാഹീം നബിക്ക് സ്വന്തം മകന് ഇസ്മാഈലിനെ  തന്നെ ഒരു അനുയായിയായി ലഭിച്ചു. ഓ, പിതാവ് നബി ആയതുകൊണ്ട് മകനും അങ്ങിനെയായി എന്ന് പറയാന് വരട്ടെ,  നൂഹ് നബിക്ക് തന്റെ മകനെ കിട്ടിയില്ല. ഇബ്രാഹീം നബിയുടെ അനുയായി ആയ ഇസ്മാഈലിനെ  അലലാഹു ഒരു പ്രവച്ചകനാക്കി. "വേദഗ്രന്ഥത്തില് ഇസ്മാഈലിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്ച്ചയായും അദ്ദേഹം വാഗ്ദാനം പാലിക്കുന്നവനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു. തന്റെ ആളുകളോട് നമസ്കരിക്കുവാനും സകാത്ത് നല്കുവാനും അദ്ദേഹം കല്പിക്കുമായിരുന്നു. തന്റെ രക്ഷിതാവിന്റെ അടുക്കല് അദ്ദേഹം പ്രീതി ലഭിച്ചവനായിരുന്നു.ചുരുക്കത്തില് ഇസ്മാഈല്  (അ ) അല്ലാഹുവിന്റെ പ്രീതി ലഭിച്ച സച്ചരിതരില് ഒരാളായി എന്നതാണ് വിശ്വാസികള്ക്ക് ലഭിക്കുന്ന പാഠം .

ഇബ്രാഹീം നബിയുടെ ഏടും അദ്ദേഹത്തിന്റെ തന്നെ സ്വപ്നവും :- ഇബ്രാഹീം (അ )നു അല്ലാഹു ഏട് നല്കി. "അതായത് ഇബ്രാഹീമിന്റെയും മൂസായുടെയും ഏടുകളില് ,  മഹാനായ പ്രവാചകന് ഇബ്രാഹീം (അ ) അല്ലാഹു ഏട് നല്കിയിരിക്കെ തന്നെ ഏറ്റവും സുപ്രധാനമായ തന്റെ മകനെ അറുക്കുവാനുള്ള കല്പന നല്കിയത് ഈ ഏടിലൂടെയല്ല മറിച്ച് ഒരു സ്വപ്നത്തിലൂടെയായിരുന്നു  എന്നത് വളരെ ശ്രദ്ധേയമാണ്. കാരണം നിങ്ങളുടെ (ഇബ്രാഹീം നബിയുടെ) ഏടില് വന്നാല് മാത്രമേ ഞാന് അത് സ്വീകരിക്കുകയുള്ളു അതല്ലാതെ സ്വപ്നത്തില് കണ്ടത് എന്റെ ബുദ്ധിക്കു യോജിക്കതതുകൊണ്ട് ഞാന് അന്ഗീകരിക്കുകയില്ല എന്ന്  ഇസ്മാഈല് (അ ) പറഞ്ഞില്ല. മറിച്ചു  "ഞങ്ങള് കേട്ടിരിക്കുന്നു, ഞങ്ങള് അനുസരിച്ചിരിക്കുന്നു" എന്ന മഹത്തായ ഒരു നിലപാടായിരുന്നു ആ പുത്രന് സ്വീകരിച്ചത് . അപ്പോള്   ഖുര്ആന് മുഴുവന് ബുദ്ധിക്കു യോജിക്കുകയും എന്നാല് പ്രവാചക ജീവിതമായ ഖുർആൻ തങ്ങളുടെ "ബുദ്ധിക്കു" യോജിക്കാത്തത് ആണ് എന്ന് പറയുകയും പ്രവര്ത്തിക്കുകയും ചെയ്യുന്നവര് ഇബ്രാഹീം നബിയുടെ സ്വപ്നം കേട്ടപ്പോള്  ഇസ്മാഈല് നബിയുടെ നിലപാട് എന്തായിരുന്നുവെന്ന് എന്നും ഇപ്പോൾ നമ്മുടെ ബുദ്ധി എങ്ങോട്ട് പോയെന്നും ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

തൗറാത്തും പശുവിനെ അറുക്കുവാനുള്ള കല്പ്പനയും :- സൂറത്തുല് ബഖറയിലെ ഇസ്രാഈല് സന്തതികളുടെ ചെയ്തികള് വിവരിക്കുന്ന ക്രമം നോക്കുകയാണെങ്കില് തൗറാത്തിന്റെ അവതരണ ശേഷമാണ് പശുവിനെ അറുക്കുവാനുള്ള കല്പന കാണുന്നത്. അത് ശരിയാണെങ്കില് അതില് നിന്നും ഒരു കാര്യം മനസ്സിലാക്കാം - പശുവിനെ അറുക്കുവാനുള്ള കല്പ്പന തൗറാത്തില് ഇല്ല എന്ന്. തൗറാത്താകട്ടെ മുഴുവനും ഒറ്റയടിക്ക് ഇറക്കിയ ഒരു ഗ്രന്ഥവുമാണ്. (വിശുദ്ധ ഖുര്ആനിനു മുന്പുള്ള തൗറാത്തും ഇന്ജീലും എല്ലാം ഒറ്റയടിക്ക് ഇറക്കിയതാണെന്നു സൂറത്തുല് ഫുര്ഖാന് 32 വചനത്തിന്റെ വിശദീകരണത്തില് കൃത്യമായി പറഞ്ഞിട്ടുണ്ട് ).  പറഞ്ഞുവരുന്നത്, തൗറാത്തില് ഇല്ലാത്ത ഒരു കല്പനയായിട്ടു കൂടി പശുവിനെ അറുക്കുവന്നുള്ള കല്പനയെ ഇസ്രാഈല് സന്തതികള് പരിഹസിച്ചപ്പോള് മൂസ നബി പറഞ്ഞത് - "ഞാന് വിവരംകെട്ടവരില് പെട്ടുപോകാതിരിക്കാന് അല്ലാഹുവില് അഭയം പ്രാപിക്കുന്നു." എന്നാണ് .  അപ്പോള്   ഖുര്ആന് മുഴുവന് ബുദ്ധിക്കു യോജിക്കുകയും എന്നാല് ഖുർആൻ അല്ല പ്രവാചകന്റെ ചര്യ എന്നും ഖുർആൻ പഠിച്ചു മനസ്സില്ലാക്കി ഒരു പുതിയ സംഘടന പ്രവാചകൻ ഉണ്ടാക്കി എന്നുമാണോ സ്വഹീഹായ ഹദീസുകൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്  അപ്പോൾ വിശ്വാസികൾ മൂസാ നബി പറഞ്ഞത് പോലെ  "ഞാന് വിവരംകെട്ടവരില് പെട്ടുപോകാതിരിക്കാന് അല്ലാഹുവില് അഭയം പ്രാപിക്കുന്നു എന്നായിരിക്കും , ഹദീസ് എന്ന് കേട്ടപ്പോള് തങ്ങളുടെ  വിവരം എന്താണെന്നും ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

മൂസ  നബിയുടെ അനുയായിക്ക് എന്തു ലഭിച്ചു ? :- "പിന്നീട് അതിന് ശേഷവും നിങ്ങളുടെ മനസ്സുകള് കടുത്തുപോയി. അവ പാറപോലെയോ അതിനെക്കാള് കടുത്തതോ ആയി ഭവിച്ചു. പാറകളില് ചിലതില് നിന്ന് നദികള് പൊട്ടി ഒഴുകാറുണ്ട്. ചിലത് പിളര്ന്ന് വെള്ളം പുറത്ത് വരുന്നു. ചിലത് ദൈവഭയത്താല് താഴോട്ട് ഉരുണ്ടു വീഴുകയും ചെയ്യുന്നു. നിങ്ങള് പ്രവര്ത്തിക്കുന്ന യാതൊന്നിനെപറ്റിയും അല്ലാഹു ഒട്ടും അശ്രദ്ധനല്ല.ചുരുകത്തില് ഇസ്രാഈല് സന്തതികളുടെ മനസുകള് കടുക്കുകയും അല്ലാഹുവിന്റെ ശാപത്തിനും കോപത്തിനും അവര് വിധേയരാവുകയും ചെയ്തു.

മഹമ്മദ് നബിയുടെ അനുയായിക്ക് എന്ത് വേണം ?  ;-   ഖുർആനും, ഹദീസും എന്ന് പറഞ്ഞു   ഓരോന്നു  വീതം വന്നാല് അതില്  ഏതു തിരഞ്ഞെടുക്കുവാന് സ്വന്തം ബുദ്ധിയും കഴിവും ഉപയോഗിക്കുകയും ശരിയായ നിലപാടുകള്  തിരെഞ്ഞെടുക്കുവാന് ആരാന്റെ ബുദ്ധിയും ഉപയോഗിക്കുന്ന ഒരു കാഴപ്പാട് മാറ്റിവെച്ചു , യഥാര്ഥത്തില് തൗഹീദ് ഉള്കൊണ്ടു എന്ന് അവകാശവാദം ഉന്നയിക്കുന്നവരില് നല്ല ഒരു ശതമാനം ആളുകളും. യഥാർത്തത്തിൽ തൗഹീദിൽ അടിയുറച്ചു നിൽക്കുന്നുവെങ്കിൽ ചോറ് തിന്നുമ്പോള് താന് തിന്നുന്നത് ചോറാണെന്നും ചായ കുടിക്കുമ്പോള് താന് കുടിക്കുന്നത് ചായയാണെന്നും മനസിലാകുവാന് എത്രത്തോളം ബുദ്ധി മതിയോ അത്രയും ബുദ്ധിമതി ഖുർആൻ പറഞ്ഞ കാര്യങ്ങള് മനസിലാക്കുവാന് . പറഞ്ഞുവരുന്നത് അല്ലാഹു ഓരോ മനുഷ്യനും ചിന്തിക്കുവാനും കാര്യങ്ങള് മനസിലാകുവനും ഉള്ള  കഴിവ് നല്കിയിട്ടുണ്ട്. അത് വേണ്ടവിധം ഉപയോഗിക്കുക. പരലോകത്ത് ഒറ്റയ്ക്ക് നിന്ന് മറുപടി പറയേണ്ടി വരും. സംഘടനയോ അതിന്റെ ഏതെങ്കിലും വക്താവോ സഹായിക്കുവാന് ഉണ്ടാകില്ല, അല്ല അവര്ക്ക് അതിനു സാധിക്കുകയില്ല.  സ്വയം എഴുതിയുണ്ടാക്കിയ ഹദീസുകളെ ഖുര്ആനിലേക്ക് മടക്കണം എന്ന് പറയുന്നവര് ഖുര്ആനിലേക്ക് മടങ്ങി ഖുര്ആനിനെ മടക്കുന്നതിനു പകരം ഉള്ള ഖുര്ആനിനെ നല്ലവണ്ണം നിവര്ത്തി വെച്ച് വായിച്ചു ജീവിതത്തിൽ പകർത്തിയാൽ മനസ്സിലാകുന്നില്ല എന്ന് പറയുന്ന കാര്യങ്ങൾ ചന്തിക്കു അടിവീഴുന്നത് പോലെ ഒരു സത്യവിശ്വാസി സ്വീകരിക്കേണ്ട നിലപാട് എന്തെന്ന് വളരെ കൃത്യമായി മനസിലാക്കുവാന് സാധിക്കും, ഇന്ഷാഅല്ലാഹ് .