Friday, 4 October 2013

അന്ധവിശ്വാസം.




ഒരു മനുഷ്യന് ദൈവീക വ്യവസ്ഥയനുസരിച്ച് ജീവിക്കുന്നതിനു ആരെയാണ് തന്റെ ഇലാഹായി സ്വീകരിക്കേണ്ടത്? അവന് ആരുടെ ഗ്രന്ഥമാണ്  പ്രമാണമായി അംഗീകരിക്കേണ്ടത്? ഇലാഹായി ദൈവത്തെ മാത്രമേ സ്വീകരിക്കൂ എന്ന് സമ്മതിക്കുമ്പോഴും പ്രമാണമായി ഖുര്ആന് മാത്രം മതി എന്ന് അംഗീകരിക്കാന് മഹാഭൂരിഭാഗവും തയാറല്ല. എന്നതാണ് ആധൂനീക ജീവിത രീതി കാണുബോൾ മനസ്സിലാകുന്നത്‌ .

ഭൂമിയില് വേരുറച്ചതും അന്തരീക്ഷത്തില് പടര്ന്നു പന്തലിച്ചു നില്ക്കുന്നതും സദാസമയവും ഫലങ്ങള് നല്കുന്നതുമായ ഒരു വൃക്ഷത്തോടാണ് ദൈവം ഏറ്റവും നല്ല സമൂഹത്തെ ഉപമിച്ചിരിക്കുന്നത്. ദൈവത്തിൽ വിശ്വസിക്കുന്നവരെ ദൈവം ഈ ലോകത്തും പരലോകത്തും ഉറച്ച മനസ്സുള്ളവരാക്കി മാറ്റുമെന്നാണ് ഇതീൽ നിന്നും ബോധ്യമാകുന്നത്‌ .

ജീവിതത്തിന്റെ ഏതു പ്രതിസന്തികലുളും , കാറ്റിലും കോളിലും പെട്ട് ഉലയാതെ ഭൂമുഖത്ത് ഉറച്ചുനില്ക്കുന്ന, പിടിച്ചുനില്ക്കാന് ഒരു താങ്ങിന്റെയും ആവശ്യമില്ലാത്ത ദൈവത്തിന്റെ വചനമായ ഖുര്ആനിനെയാണ് നാം പ്രമാണമാക്കേണ്ടത്.  എന്നാല് ദൈവത്തിന് പുറമെ ഒരുപാട് ഇലാഹുകളില് വിശ്വസിക്കുന്നതു പോലെ ആ ദൈവത്തിന്റെ ഗ്രന്ഥമായ ഖുര്ആനിനു പുറമെ ധാരാളം ഗ്രന്ഥങ്ങളെയും നാട്ടുനടപ്പുകളെയും കേട്ടുകേൾവികളെയും പ്രമാണമാക്കുന്നവരാണ്. ഖുര്ആനിനു പുറമെയുള്ള ഇത്തരം മനുഷ്യനിര്മിത ഗ്രന്ഥങ്ങളെയും ആചാരങ്ങളെയും പ്രമാണമാക്കുക എന്നത് കപട വിശ്വാസികളെ സംബന്ധിച്ച് നിസ്സാര കാര്യമാണ്. ഖുര്ആനിനു സമാനമായോ അല്ലെങ്കില് അതിലധികമായോ പരിശുദ്ധിയും സ്ഥാനവും ഇത്തരം ഗ്രന്ഥങ്ങള്ക്ക് നല്കുകയെന്നതും ഇവര്ക്ക് വലിയ പ്രശ്നമുള്ള കാര്യമല്ല. പല ആളുകളും ദൈവത്തിന്റെ പേരില്  സ്വയം ഗ്രന്ഥങ്ങള് രചിക്കുകയും എന്നിട്ട് അവ നബിയിലേക്ക് ചേര്ത്തു പറയുകയും അവയ്ക്ക് ഖുര്ആനിനേക്കാള് മഹത്വം നല്കുകയും അവ തങ്ങളുടെ പ്രമാണങ്ങളായി വിശ്വസിക്കുകയും ജനങ്ങളെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു. എന്നാല് യഥാർത്ത വിശ്വാസിക്ക്  ഒന്നിലധികം രക്ഷിതാക്കളെ അംഗീകരിക്കാനും വിശ്വസിക്കാനും കഴിയാത്തതു പോലെ ഖുര്ആനോ അല്ലെങ്കില് ദൈവത്തിന്റെ തന്നെ വികലമാക്കപ്പെടാത്ത ഗ്രന്ഥങ്ങളോ അല്ലാതെ അംഗീകരിക്കാനും കഴിയില്ല എന്നതാണ് സത്യം. ലോകത്ത് വന്ന ദൂതന്മാരെല്ലാം ഇതാണ് ചെയ്തത്. അതായത് ദൈവത്തെ ഇലാഹായും തങ്ങള്ക്ക് കിട്ടിയ ഗ്രന്ഥങ്ങളെ പ്രമാണമായും സ്വീകരിക്കുക എന്ന കാര്യം.

വിശുദ്ധ ഖുര്ആന് തന്റെ തന്നെ ജീവിതത്തിന്റെ മാര്ഗ്ഗരേഖയായി നാമൊന്ന് പഠിക്കുകയാണെങ്കില് ഖുര്ആനല്ലാതെ നമുക്ക് ആശ്രയിക്കാന് പറ്റിയ മറ്റൊരു ഗ്രന്ഥമില്ലെന്നും തന്റെ കര്മ്മപുസ്തകമാണ് കയ്യിലിരിക്കുന്ന ഖുര്ആന് എന്ന് അറിഞ്ഞാൽ പിന്നെ അത് മനസ്സിലാക്കാനും ഗ്രഹിക്കാനും മറ്റൊരു ഗ്രന്ഥത്തിന്റെ ആവശ്യമില്ലെന്നും വ്യക്തമാവും.

ഖുർആൻ എങ്ങനെ വായിക്കണമെന്ന തര്ക്കം പോലും പണ്ഡിതന്മാര്ക്കിടയില് ഇതുവരെ തീര്ന്നിട്ടില്ല എന്ന സത്യവും നാം മനസ്സിലാക്കണം. ഒരിക്കലും ഉറവ വറ്റാത്ത ആശയങ്ങളുള്ള ഖുര്ആനിനെ, അസത്യങ്ങളും അര്ധസത്യങ്ങളും ഉള്ക്കൊള്ളുന്നതും വൈരുധ്യങ്ങള് നിറഞ്ഞതും നിര്ജീവമായതും യുക്തിരഹിതമായതും അതോടൊപ്പം പ്രവാചകന്മാരുടെ മഹത്വങ്ങള്ക്ക് മങ്ങലേല്പിക്കുന്നതുമായ ഗ്രന്ഥങ്ങള്കൊണ്ട് വിശദീകരിക്കണമെന്നു പറയുന്നതിനേക്കാള് വലിയ അയുക്തി എന്തുണ്ട്?  .

ഖുര്ആന്റെ വിശദീകരണം ഖുര്ആന് തന്നെയാണ്. ഖുര്ആനിക വചനങ്ങളെ ഖുര്ആനിക വചനങ്ങള്കൊണ്ട് തന്നെയാണ് വ്യാഖ്യാനിക്കേണ്ടത്.

ഖുര്ആന് എങ്ങനെയാണ് വിശ്വാസികള് മനസ്സിലാക്കിയിരുന്നത് എന്ന് നാം ചിന്തിക്കണം. പ്രവാചകന് തന്റെ ദൗത്യം പൂര്ണമായും ഖുർആൻ അനുസരിച്ചു നിർവഹിച്ചതാണ് എന്ന കാര്യത്തില് ആര്ക്കും അശേഷം സംശയമില്ലായിരുന്നു .

ഖുര്ആന് എല്ലാം വ്യക്തമാക്കുന്ന (കിതാബുന് മുബീന്) ഗ്രന്ഥമാണ്. അതിലെ വചനങ്ങള് വിശദീകൃതവുമാണ്.(ആയാത്തുന് ബയ്യിനാത്തുന്). അത് വിശദീകരിക്കപ്പെട്ടിട്ടുള്ളത് വേദത്തില് (ഫില് കിതാബി) തന്നെയാണ്. ഖുര്ആന് സ്വയം തന്നെ വിശദീകൃതമാണ്. (തിബ്യാന്). അങ്ങനെയുള്ള ഗ്രന്ഥത്തെ മൂടിവെക്കാതിരിക്കുക എന്നതും അത് ജനങ്ങളിലെത്തിക്കുക എന്നതുമാണ് പ്രവാചകന്റെ ദൗത്യം. ആ പ്രവാചക ദൌത്യം തന്നെയാണ് എതുകാലത്തുള്ള വിശ്വാസികളായ മനുഷ്യരും നിർവ്വഹിക്കേണ്ടത് .

ഖുര്ആനെ വിശദമാക്കുന്ന ഗ്രന്ഥമാക്കിയതും അതിലെ വചനങ്ങളെ വിശദീകരിച്ചതും അല്ലാഹു തന്നെയാണ്. (മിന്ബഅദി  മാ ബയ്യന്നാഹു ലിന്നാസി ഫില് കിതാബി). പ്രവാചകന് അവതരിപ്പിക്കപ്പെട്ട വേദത്തെ സ്വജീവിതത്തിലൂടെ പ്രാവര്തീക്മാകിയിരിക്കുന്നത് ജനങ്ങള് അത് ചിന്തിച്ചു മനസ്സിലാക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്താല് മതി. ഖുര്ആനെ ദൈവം  എളുപ്പമാക്കിയിരിക്കുന്നു എന്നാണല്ലോ ദൈവം തന്നെ പറയുന്നത്. (വലഖദ് യസ്സര്നല് ഖുര്ആന.....). അവയെ  മൂടിവെക്കാതെ ജനങ്ങള്‍ക്ക് വെളിവാക്കിക്കൊടുക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം.

ഖുർആൻ നാം നിന്റെ ഭാഷയില് ലളിതമാക്കിയത് നീ അതുകൊണ്ട് മുത്തഖികള്ക്ക് സന്തോഷവാര്ത്ത അറിയിക്കാനും എതിര്കക്ഷികളായ ജനതക്ക്  അതുകൊണ്ട് മുന്നറിയിപ്പ് നല്കാനും വേണ്ടി മാത്രമാണ് . വിശദീകൃതമായ അവന്റെ വചനങ്ങള് നാം ജീവിതത്തിൽ പകർത്തുമ്പോൾ അവ നമ്മോടു സംസാരിക്കും. അവയെ  മൂടിവെക്കാതെ ജനങ്ങള്ക്ക് സ്വജീവിതത്തിലൂടെ വെളിവാക്കിക്കൊടുക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം. അഥവാ വെളിവാക്കുക (ബയ്യന) എന്ന പദത്തിന്റെ വിപരീതപദമായിട്ടാണ് മൂടിവെക്കുക (കതമ) എന്ന് ഖുര്ആന് ഉപയോഗിച്ചിട്ടുള്ളത്. തനിക്കു സ്വയം തന്നെ വ്യക്തമാക്കപ്പെട്ടതും വിശദീകൃതവുമായ അവന്റെ അനുഭവങ്ങളെ മൂടിവെക്കുന്നതിനെയാണ് (യക്തുമു) അള്ളാഹു താക്കീതു ചെയ്യുന്നത്. മാത്രമല്ല അവ മൂടിവെക്കാതെ ജനങ്ങള്ക്ക് വ്യക്തമാക്കിക്കൊടുക്കണമെന്നും അല്ലാഹു കല്പിക്കുന്നു. വേദം നല്കപ്പെട്ടവരുടെ ബാധ്യത അതാണെന്ന് പരമകാരുണികന് വ്യക്തമാക്കുന്നു.  ഖുർആൻ നല്കപ്പെട്ടവരില് നിന്നും തീര്ച്ചയായും നിങ്ങള് അത് മൂടിവെക്കാതെ മനുഷ്യര്ക്ക് വെളിപ്പെടുത്തിക്കൊടുക്കണമെന്ന് അല്ലാഹു ഉറപ്പുവാങ്ങുകയും. മൂടിവെക്കുക (കതമ) എന്നതിന്റെ വിപരീത പദമായിട്ടാണ് വെളിവാക്കുക (ബയ്യന) എന്ന പദം വന്നിട്ടുള്ളത് എന്ന കാര്യം ഖുർആനിലൂടെ വ്യക്തമാകുന്നു.  നമുക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും വ്യക്തമാക്കുന്ന ഗ്രന്ഥമാണ് ഖുര്ആന്. എന്നാല്  മതപുരോഹിതന്മാര് പറയുന്നത് ഖുര്ആന് വിശദീകൃത ഗ്രന്ഥമല്ല എന്നാണ്. അത് അവ്യക്തമാണ്. അത് വായിച്ചാല് ഭിന്നതയുണ്ടാകും. ആ ഭിന്നത തീര്ക്കാനാണത്രെ ഹദീസുകള്. ആ ഭിന്നത തീര്ക്കാന് ഒരു വ്യാഖ്യാതാവിന്റെ ആവശ്യം ഉണ്ടുപോലും. എന്നിട്ടെന്തു സംഭവിച്ചു? ഖുര്ആനിലെ ഭിന്നതയും അവ്യക്തതയും തീര്ക്കാന് വന്ന ഹദീസുകള് ഒരു കാര്യത്തില് പോലും യോജിപ്പില്ലാത്ത വിധം വിശ്വാസികളെ ഭിന്നതയുടെ കൊടുമുടിയില്  കൊണ്ടെത്തിച്ചിരിക്കുന്നു! എന്തൊരു വിരോധാഭാസമാണിത്. ആശയത്തില് മാത്രമല്ല വായനയില് പോലും ഹദീസുകളില് ഭിന്നത നിറഞ്ഞുനില്ക്കുന്നു.      പരമസത്യവും ഏറ്റവും നല്ല വ്യാഖ്യാനവും നാം നിനക്ക് കൊണ്ടുവന്നു തന്നിട്ടില്ലാത്ത യാതൊരു ഉപമയും അവര് നിന്റെ പക്കല് കൊണ്ടുവരുന്നുമില്ല എന്ന് ഖുർആൻ തന്നെ പറയുന്നു അപ്പോള് ഖുര്ആന്റെ ഏറ്റവും നല്ല വ്യാഖ്യാനം (അഹ്സനു തഫ്സീര്) ഖുര്ആനിനുള്ളില് തന്നെയാണ്. നമുക്ക് അതുമതി. ഏറ്റവും നല്ല തഫ്സീര് നമുക്ക് സ്വീകരിക്കാം.      ഖുര്ആനില് ഒന്നും വിട്ടുകളഞ്ഞിട്ടില്ലെന്നും  എല്ലാ കാര്യങ്ങളുടെയും വിശദീകരണമായിട്ടാണ് അവ ഇറക്കപ്പെട്ടതെന്നും അല്ലാഹു ആവര്ത്തിച്ചു വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു.

മരങ്ങൾ , മലകൽ , പുഴകൽ , ജീവചാലങ്ങൾ , എല്ലാം അടങ്ങിയ ഈ പ്രകൃതിയില ഏറ്റവും പ്രധാന്യമുള്ളത് ഏതാണെന്നു ചോദിച്ചാൽ, മനുഷ്യൻ തന്നെയെന്ന് ഉറപ്പിച്ച് പറയാം. മനുഷ്യർ ഇല്ലെങ്കിൽ മലയുമില്ല പുഴയുമില്ല. പൌരാണികർ മനുഷ്യന് വളരെയധികം പ്രാധാന്യം കൊടുത്തിരുന്നത്, മനുഷ്യനെ മനുഷ്യൻ തിരിച്ച്ചരിഞ്ഞില്ലങ്കിൽ പകൃതി തന്നെ കോപിക്കും എന്ന് ഒരു വിശ്വാസിയായ മനുഷ്യൻ  പറയുമ്പോൾ, അന്ധവിശ്വാസം എന്ന് നെറ്റിചുളിച്ചിരുന്ന ആധുനിക പ്രയോജനവാദികളുടെ മനസ്സിൽ ഇപ്പോൾ ഒരു കാളൽ അനുഭവപ്പെടുന്നുണ്ട്. പരസ്പരമുള്ള ഇടപെടലുകളിൽ മനുഷ്യന് ശ്വാശ്വതപരിഹാരം കാണാൻ കഴിയാതെ അന്യോന്യം കുറ്റപ്പെടുത്തുന്ന ലോകരാജ്യങ്ങളെയും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു .

Tuesday, 1 October 2013

ഖുർആൻ ആകുന്ന കര്മ്മ പുസ്തകം .



ഭൂമിയിലെ മുഴുവന് മനുഷ്യര്ക്കുമായി ദൈവത്തില്നിന്ന് അവതരിച്ച പരിശുദ്ധ ഗ്രന്ഥമാണ് ഖുര്ആന്. അതിനാൽഓരോ വ്യക്തിയും ഭൂമിയിൽജീവിക്കുന്ന ഒരു മനുഷ്യൻ ആകേണ്ടതുണ്ട് .


അന്ത്യവിധി നാളില് - പുനരുദ്ധാന ദിനം- എല്ലാ മനുഷ്യരും ആദ്യം സൃഷ്ടിക്കപ്പെട്ടത് ഏതുപോലെയോ അതുപോലെ യാതൊരു മുന്ധാരനകലുമില്ലാതെ സ്വന്തം ഹൃദയത്തിന് യാതൊരു മറയുമില്ലാതെ -നഗ്നരായി - അല്ലാഹുവിന്റെ മുന്നില് ഒന്നിച്ചു ചേര്ക്കപ്പെടും. ഖുര്ആനില് ആ സംഭവം വിവരിക്കുന്നത് ഇങ്ങനെ: "നിന്റെ നാഥന്റെ മുന്നില് അവരൊക്കെയും അണിയണിയായി നിര്ത്തപ്പെടും. അപ്പോഴവന് പറയും: നിങ്ങളെ നാം ആദ്യ തവണ സൃഷ്ടിച്ചപോലെ നിങ്ങളിതാ നമ്മുടെ അടുത്ത് വന്നിരിക്കുന്നു. ഇത്തരം ഒരു സന്ദര്ഭം നിങ്ങള്ക്ക് നാം ഉണ്ടാക്കുകയേ ഇല്ല എന്നാണല്ലോ നിങ്ങള് വാദിച്ചുകൊണ്ടിരിക്കുന്നത്.   കര്മപുസ്തകം ആകുന്ന - ഖുർആൻ- നിങ്ങളുടെ മുന്നില് വെക്കും. തന്റെ സ്വന്തം രേഖപ്പെടുത്തപ്പെട്ട കര്മ്മ പുസ്തകമാണെന്ന് തിരിച്ചറിയുമ്പോൾ അതിലുള്ളവയെപ്പറ്റി പേടിച്ചരണ്ടവരായി പാപികളെ നീ കാണും. അവര് പറയും: അയ്യോ, ഞങ്ങള്ക്കു നാശം! ഇതെന്തൊരു കര്മരേഖ! ചെറുതും വലുതമായ ഒന്നും തന്നെ ഇത് വിട്ടുകളഞ്ഞിട്ടില്ലല്ലോ. അവര് പ്രവര്ത്തിച്ചതൊക്കെയും തങ്ങളുടെ മുന്നില് വന്നെത്തിയതായി അവര് കാണുന്നു. നിന്റെ നാഥന് ആരോടും അനീതി കാണിക്കുകയില്ല'' എതൊരുവൻ ഖുർആൻ തന്റെ കര്മ്മ പുസ്തകമായി കാണുന്നുവോ അവനു ഈ വചനങ്ങൾതന്നോടാണ് പറയുന്നത് എന്ന് ഭോധ്യപ്പെടും . ദൈവാനുഗ്രഹം സിദ്ധിക്കാനിരിക്കുന്നവര്ക്കും ദൈവശിക്ഷ അനുഭവിക്കാനിരിക്കുന്നവര്ക്കുമായി രണ്ടുതരം രജിസ്ററുകള് ദൈവത്തിന്റെ സൂക്ഷിപ്പില് ഉള്ളതായി ഖുര്ആന് പറയുന്നു. ദൈവപ്രീതി നേടി ഭാഗ്യശാലികളുടെ കര്മരേഖകള് 'ഇല്ലീയിനി'യിലായിരിക്കും സൂക്ഷിച്ചിട്ടുണ്ടാവുക. ദൈവസാമീപ്യം സിദ്ധച്ചവരാവും അതിനു സാക്ഷികള്.   "സംശയമില്ല. സുകര്മികളുടെ കര്മരേഖ ഇല്ലിയീനിലാണ്. ഇല്ലിയീനെ സംബന്ധിച്ച് നിനക്കെന്തറിയാം? അതൊരു ലിഖിത രേഖയാണ്. ദൈവസാമീപ്യം സിദ്ധിച്ചവര് അതിനു സാക്ഷികളായിരിക്കും. സുകര്മികള് സുഖാനുഗ്രഹങ്ങളിലായിരിക്കും. ചാരുമഞ്ചങ്ങളിലിരുന്ന് അവരെല്ലാം നോക്കിക്കാണും. അവരുടെ മുഖങ്ങളില് ദിവ്യാനുഗ്രഹങ്ങളുടെ ശോഭ നിനക്കു കണ്ടറിയാം'' കുറ്റവാളികളുടെ കര്മരേഖ 'സിജ്ജീനി'ല് ആയിരിക്കും. കത്തിക്കാളുന്ന നരകത്തീയില് കിടന്നെരിയാനുള്ളവരാണവര്. തങ്ങളുടെ നാഥനെ കാണുന്നതില്നിന്ന് അവര് വിലക്കപ്പെടും.   "സംശയമില്ല; കുറ്റവാളികളുടെ കര്മരേഖ സിജ്ജീനില് തന്നെ. സിജ്ജീന് എന്നാല് എന്തെന്ന് നിനക്കെന്തറിയാം? അതൊരു ലിഖിത രേഖയാണ്. അന്നാളില് നാശം സത്യനിഷേധികള്ക്കാണ്. അവരോ, പ്രതിഫലനാളിനെ കള്ളമാക്കി തള്ളുന്നവര്. അതിക്രമിയും അപരാധിയുമല്ലാതെ ആരും അതിനെ തള്ളിപ്പറയുകയില്ല. നമ്മുടെ സന്ദേശം ഓതിക്കേള്പ്പിക്കുമ്പോള് അവര് പറയും: ഇത് പൂർവ്വീകരുടെ പൊട്ടക്കഥകളാണ്. അല്ല അവര് ചെയ്തുകൂട്ടുന്ന കുറ്റങ്ങള് അവരുടെ ഹൃദയങ്ങളിന്മേല് കറയായി പറ്റിപ്പിടിച്ചിരിക്കുകയാണ്. നിസ്സംശയം; ആ ദിനത്തിലവര് തങ്ങളുടെ നാഥനെ ദര്ശിക്കുന്നത് വിലക്കപ്പെടും. പിന്നെയവര് കത്തിക്കാളുന്ന നരകത്തീയില് കടന്നെരിയും'' .


ഇനിയും ജീവിതകാലത്ത് നന്മ ചെയ്യാന് ലഭിച്ച അവസരങ്ങളെല്ലാം പാഴാക്കി ദൈവത്തിന്റെ ശാപത്തിനും കോപത്തിനും പാത്രമായവര്ക്കുള്ള ശിക്ഷാവിധി രേഖപ്പെടുത്തിയ രേഖ ഇടതുകൈയില് ലഭിക്കുമ്പോള് ഉണ്ടാകുന്ന അവരുടെ അവസ്ഥയും ഖുര്ആനിലുണ്ട്. ഇങ്ങനെ: "എന്നാല് ഇടതുകൈയില് കര്മപുസ്തകം കിട്ടുന്നവനോ, അവന് പറയും: കഷ്ടം! എനിക്കെന്റെ കര്മപുസ്തകം കിട്ടിയില്ലായിരുന്നെങ്കില്! എന്റെ കണക്ക് എന്തെന്ന് ഞാന് അറിഞ്ഞിരുന്നില്ലെങ്കില്! മരണം എല്ലാറ്റിന്റെയും ഒടുക്കമായിരുന്നെങ്കില്! എന്റെ ധനം എനിക്കൊട്ടും ഉപകരിച്ചില്ല. എന്റെ അധികാരങ്ങളൊക്കെയും എനിക്ക് നഷ്ടപ്പെട്ടു. അപ്പോള് കല്പനയുണ്ടാകുന്നു: നിങ്ങള് അവനെ പിടിച്ച് കുരുക്കിലിടൂ. പിന്നെ നരകത്തീയിലെറിയൂ'' .


കര്മപുസ്തകം - ഖുർആൻ - തന്റെ വലതു കൈയില് കിട്ടിയവന് പറയും: "ഇതാ എന്റെ കര്മപുസ്തകം; വായിച്ചു നോക്കൂ. 'എന്റെ വിചാരണയെ ഞാന് നേരിടേണ്ടിവരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.' അങ്ങനെ അവര് സംതൃപ്തമായ ജീവിതത്തിലെത്തുന്നു. ഉന്നതമായ സ്വര്ഗത്തില്. അതിലെ പഴങ്ങള് വളരെ അടുത്തായി തൂങ്ങിക്കിടക്കുന്നുണ്ടായിരിക്കും. കഴിഞ്ഞ നാളുകളില് നിങ്ങള് ചെയ്തിരുന്നതിന്റെ പ്രതിഫലമായി ഇതാ തൃപ്തിയോടെ തിന്നുകയും കുടിക്കുകയും ചെയ്യക'' , ഖുർആൻ ആകുന്ന കര്മ്മ പുസ്തകം  പല പ്രത്യേകതകളും ഉള്ളതാണ് വലതു കൈയിലോ ഇടതുകൈയിലോ ആയി അവസാന ദിവസം അല്ലാഹു കൊടുക്കുന്ന രേഖകള്. ഖുർആൻ തന്റെ കര്മ്മ പുസ്തകമാണെന്ന് അറിയുന്നവനു എഴുത്തും വായനയും അറിയുന്ന ആര്ക്കും അവ എളുപ്പം വായിച്ചറിയാന് കഴിയും. വിശദീകരണത്തിനായി ആരെയും ആശ്രയിക്കേണ്ടതില്ലാത്തവിധം മനസ്സിലാകുന്ന തരത്തിലായിരിക്കും അതിന്റെ ഭാഷയും ഉള്ളടക്കവും. കണ്ണ് ചിമ്മുന്ന സമയം കൊണ്ട് എല്ലാം വിലയിരുത്തി ഏറ്റവും നീതിപൂര്വകമായി അല്ലാഹുവിന്റെ വിധി പ്രസ്താവന വന്നിരിക്കും.

അല്ലാഹുവിന്റെ കാരുണ്യത്തിനും അനുഗ്രഹത്തിനും അര്ഹത നേടിയവരെ അല്ലാഹു ഖുർആൻ ആകുന്ന കര്മ്മ പുസ്തകത്തിലൂടെ അറിയിക്കും: "സത്യസന്ധന്മാര്ക്ക് തങ്ങളുടെ സത്യം ഉപകരിക്കും ദിനമാണിത്. അവര്ക്ക് താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്ഗീയാരാമങ്ങളുണ്ട്. അവരവിടെ സ്ഥിര വാസികളായിരിക്കും. അവരെക്കുറിച്ച് അല്ലാഹു സംപ്രീതനായിരിക്കുന്നു. അവര് അവനെപ്പറ്റിയും സംതൃപ്തരാണ്. അതത്രെ അതിമഹത്തായ വിജയം. ആകാശഭൂമികളുടെയും അവയിലുള്ളവയുടെയും ആധിപത്യം അല്ലാഹുവിനു മാത്രമാണ്. അവന് എല്ലാ കാര്യങ്ങള്ക്കും കഴിവുറ്റവനാണ്'' ഞാൻ സത്യസന്തതക്ക് അര്ഹനാണോ എന്നത് ആ ദിനത്തിൽ ഓരോരുത്തരും സ്വയം തിരിച്ചറിയുന്നതാണ് .


ഏതൊരു വ്യക്തിയുടെയും ഉള്ളും പുറവും  വിവരിക്കുന്ന പുസ്തകം ഇത്രയധികം സത്യസന്ധമായി വസ്തുതകള് പ്രതിപാദിക്കുന്ന മറ്റൊരു ഗ്രന്ഥം ഖുര്ആന് അല്ലാതെ ഭൂമിയില് ഉണ്ടോ? ആരുടെയും മുഖം നോക്കാതെയും ആരുടെയും പ്രീതി പ്രതീക്ഷിക്കാതെയും ആരെയും ഭയപ്പെടാതെയും വെട്ടിത്തുറന്ന് കാര്യങ്ങള് പറയുന്നു എന്നതാണ് സ്വന്തം കര്മ്മ പുസ്തകമായ ഖുർആന്റെ പ്രത്യേകത.


നിങ്ങൾ സ്വയം തന്നെയോ പ്രവാചകന്മാരായ മനുഷ്യരിൽ ആരങ്കിലുമൊ അല്ല അതിന്റെ കര്ത്താവെന്നും പ്രപഞ്ചമാകെ സൃഷ്ടിച്ചു പരിപാലിക്കുന്ന സർവ്വജ്ഞനും സർവ്വശക്തനുമായ അല്ലാഹു തന്നെയാണെന്നും ഏറ്റവും വ്യക്തമായും ആവര്ത്തിച്ചും ഖുര്ആന് പ്രഖ്യാപിക്കുന്നു.  അതു കേള്ക്കുമ്പോള് അവിശ്വാസികള്ക്ക് സംശയം: അതെങ്ങനെ? അദൃശ്യനായ ദൈവം ഗ്രന്ഥം എഴുതിത്തരുകയോ! അങ്ങനെ ഒരു പതിവ് കേട്ടുകേൾവിയില്ലാത്തതാണല്ലോ എങ്ങും. പിന്നെങ്ങനെ വിശ്വസിക്കും? ഇതാരോട് ചോദിക്കും , നാളിതുവരെ ആരുമിതു പറഞ്ഞു കേട്ടിട്ടില്ലല്ലോ , ഞാനിതുവരെ ഇത്രയും നാൾ ഈ ലോകത്ത് ഉണ്ടായിരുന്നില്ലേ , ഇതെന്തൊരു പുസ്തകമാണ് ,.


ദൈവത്തില്‍നിന്നു ലഭിച്ചതോ ദൈവം പഠിപ്പിച്ചതോ അല്ലാത്ത ഒരു ജ്ഞാനവും മനുഷ്യനില്ല. എല്ലാ അറിവുകളും ഒന്നിച്ചോ ഒരേ സമയത്തോ അറിയിക്കുന്നതല്ല ദൈവത്തിന്റെ രീതി. പടിപടിയായും അല്‍പാല്‍പമായും ആയിരിക്കും അവന്‍ നിശ്ചയിക്കുന്ന സമയത്ത് അത് ലഭിക്കുക. വളരെ എളുപ്പം സാധിക്കാവുന്നതെന്നു തോന്നാവുന്ന പല അറിവുകളും ഇന്നും മനുഷ്യനും ലഭ്യമായിട്ടില്ല. ഇല്ലാത്ത അറിവ് നേടുന്നതിന് അന്വേഷിക്കേണ്ടത് അവിടെയാണെന്നാണ് അതിന്റെ സൂചന. മനുഷ്യര്‍ക്ക് അറിയാത്തത് അറിയിക്കലും സത്യാസത്യങ്ങള്‍ വേര്‍തിരിക്കാന്‍ സഹായിക്കലുമാണ് ഖുര്‍ആന്റെ ഒരു മുഖ്യ കൃത്യനിര്‍വഹണം. മറ്റെങ്ങു നിന്നും ലഭ്യമല്ലാത്ത പല അറിവുകളും മനുഷ്യര്‍ക്ക് നല്‍കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. എന്നാല്‍, ആ അറിവ് എവിടെ നിന്നാണെന്നും വെളിപ്പെടുത്തുന്നുണ്ട് ആ ഗ്രന്ഥം. എല്ലാ വിജ്ഞാനത്തിന്റെയും കേന്ദ്രവും കേദാരവുമായ അല്ലാഹുവിന്റെ പക്കല്‍ സൂക്ഷിച്ചിട്ടുള്ള ഉമ്മുല്‍ കിതാബ് എന്ന ഗ്രന്ഥമാണ് ആ വിജ്ഞാന സാഗരം.



ഓരോ മനുഷ്യന്റെയും ജനനം, മരണം, ആകൃതി, സ്വഭാവം തുടങ്ങി അറിയേണ്ട കാര്യങ്ങള് എന്തെല്ലാമുണ്ടോ അവയെല്ലാം കര്മ്മ പുസ്തകമായ ഖുർആൻ ആകുന്ന ഉമ്മുൽ കിത്താബിൽ  കാണും. പിന്നീടെപ്പോഴെങ്കിലും തന്നെ സ്വയം തന്നെ അറിയേണ്ടിവന്നാല് വിരല് അറ്റവും അതിലെ രേഖകള് പോലെ മാറ്റമില്ലാതെ കൃത്യമായി വായിച്ചെടു ച്ചെടുക്കാന് അവനു  കഴിയും. കൃത്യവും കണിശവുമായ ജനന മരണ കണക്ക്. ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും ബുദ്ധിയുടെയും ശക്തിയുടെയും അളവും നീളവും അതിലുണ്ടാകും കൃത്യമായി.


തന്റെ ജീവിതാരംഭം മുതല് ജീവിതാന്ത്യം വരെയുള്ള പ്രവര്ത്തനങ്ങള് വിലയിരുത്തി അര്ഹമായ പ്രതിഫലം നല്കാന് അല്ലാഹുവിന് എത്ര എളുപ്പം! ചെറുതും വലുതുമായ യാതൊരു പ്രവൃത്തിയും വിട്ടുപോകാതെ ആദ്യന്തം കണിശമായി രേഖപ്പെടുത്തിയിട്ടുള്ളതാണ് ദൈവസമക്ഷം സൂക്ഷിച്ചിട്ടുള്ള ഉമ്മുല് കിതാബ്. അതിനെപ്പറ്റി അറിയുമ്പോള് ആരും അത്ഭുതത്തോടെ പറഞ്ഞുപോകും: ഇതെന്തൊരു ഗ്രന്ഥം തമ്പുരാനേ.

വിചാരണ എന്നത്.




ഏതൊരു വ്യക്തിയിലും  രാജ്യസ്നേഹം പ്രകൃതിയില് ഊട്ടപ്പെട്ടതാണ്. കാരണം അവിടുത്തെ വായു ശ്വസിച്ച്, വെള്ളം കുടിച്ച്, ഭക്ഷണം കഴിച്ച്, വിഭവങ്ങള് ആസ്വദിച്ച്, സൗകര്യങ്ങള് അനുഭവിച്ച് ജീവിക്കുമ്പോള് അത് സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ ഖുർആൻ പ്രകൃതിയോട് ഒരിക്കലും ഏറ്റുമുട്ടുന്നില്ല എന്ന് മാത്രമല്ല, അതിനെ സംസ്കരിക്കുകയും നേരായ മാര്ഗത്തിലൂടെ നയിക്കുകയുമാണ് ചെയ്യുന്നത്. ഇനി ഒരു വ്യക്തി രാഷ്ട്രത്തോട് പ്രസ്തുത മനോഭാവം പുലര്ത്തിയിട്ടില്ലെങ്കില് അത് നിഷേധാത്മക പ്രവണതകളിലേക്കായിരിക്കും ചെന്നെത്തുക അത് മുസ്ലിമാകട്ടെ ഹിന്ദുവാകട്ടെ ക്രിസ്ത്യനാകട്ടെ . അത് താൻ വസിക്കുന്ന രാജ്യത്തിനെതിരെ വിധ്വംസക പ്രവര്ത്തിയിലേര്പ്പെടാന് വരെ സഹായിക്കും. അതിലൂടെ സംഭവിക്കുന്നത് അവകാശ നിഷേധവും പീഡനങ്ങളും ഒറ്റപ്പെടലുമായിരിക്കും. പൗരബോധത്തിന്റെ അഭാവമാണിത് സൂചിപ്പിക്കുന്നത്.

വളര്ന്നു വരുന്ന വ്യക്തികളിൽ പൗരബോധം വളര്ത്തേണ്ടത് പൌരബോധമുള്ള രക്ഷിതാക്കളാണ്. അവര് രാജ്യത്തിന്റെ വാര്ത്തകള് മക്കള്ക്ക് പകര്ന്ന് നല്കണം. അപ്പോള് അവര് ഭൂകണ്ടത്തിലെ ഏതൊരു സ്ഥലവും സ്വന്തം രാജ്യമായി കാണാനും ജീവിതത്തിന്റെ ഭാഗമായി പരിഗണിക്കാനും സന്നദ്ധമാകും.

എല്ലാ ഓരോ വ്യക്തികളും അതാത് രാജ്യങ്ങളിലെ ഒരുഭാഗം എന്ന നിലയിൽ സ്വന്തം രാഷ്ട്രത്തിന്റെ പുരോഗതിയിലും വികാസത്തിലും നിര്മാണാത്മകമായ പങ്ക് വഹിക്കാനുണ്ട്. ഇതൊരിക്കലും അവരുടെ അടിസ്ഥാന രാജ്യത്തോടുള്ള സ്‌നേഹക്കുറവല്ല. അതിനോടുള്ള സ്‌നേഹം മനസ്സില്‍ സൂക്ഷിച്ച് കൊണ്ട് തന്നെ ഇപ്പോള്‍ ജീവിക്കുന്ന രാഷ്ട്രത്തോടും പ്രതിബദ്ധത  പുലര്‍ത്താന്‍ കഴിയും.

സൃഷ്ട്ടികളായ അടിമകളുടെ അടിമത്തത്തില്നിന്ന് അല്ലാഹുവിന്റെ അടിമത്തത്തിലേക്കും മനുഷ്യ നിര്മ്മിത മതങ്ങളുടെ അതിക്രമങ്ങളില്നിന്ന് ദൈവീകലോകത്തിന്റെ വിശാലതയിലേക്കും മനുഷ്യരെ നയിക്കാന് ദൈവത്താല് നിയോഗിതരായവരാണ് , ജനങ്ങള്ക്ക് വേണ്ടി നിയോഗിക്കപ്പെട്ട ഉത്തമ സമൂഹമാകുന്നത് .

സൃഷ്ട്ടികളായ അടിമകളുടെ അടിമത്തത്തില്നിന്ന് അല്ലാഹുവിന്റെ അടിമത്തത്തിലേക്കും മനുഷ്യ നിര്മ്മിത മതങ്ങളുടെ അതിക്രമങ്ങളില്നിന്ന് ദൈവീകലോകത്തിന്റെ വിശാലതയിലേക്കും മനുഷ്യരെ നയിക്കാന് ദൈവത്താല് നിയോഗിതരായവരാണ് , ജനങ്ങള്ക്ക് വേണ്ടി നിയോഗിക്കപ്പെട്ട ഉത്തമ സമൂഹമാകുന്നത് . താമസിക്കുന്ന രാജ്യത്തെ സ്നേഹിക്കുകയും അതില് വിധ്വംസകപ്രവര്ത്തനങ്ങള് നടത്തുന്നവരെ വെറുക്കുകയും പ്രസ്തുത രാജ്യത്തെ ജനങ്ങള്ക്ക് നന്മ സമര്പ്പിക്കുകയും ചെയ്യുക വഴി സ്വയം തന്നെ  ലോകത്തിന് കാരുണ്യമായി അനുഭവിപ്പിക്കുക എന്നത് ഉത്തമ സമൂഹത്തിന്റെ , അല്ലങ്കിൽ വ്യക്തിയുടെ ബാധ്യതയാണ്. അതുകൊണ്ട് തന്നെ ഒരു സ്വയം തന്നെ ഒരുവന് പറയാന് കഴിയണം, ഞാന് ഒരു ഇന്ത്യക്കാരനായ ഒരു മനുഷ്യനാണ് . അല്ലെങ്കില് ഈജിപ്ത്കാരനായ ഒരു മനുഷ്യനാണ്എന്ന്. അതുപോലെ രാജ്യത്തിന്റെ പേരില് അഭിമാനിക്കാം.

ഓരോ വ്യക്തിയുടെയും പ്രവർത്തനങ്ങൾ സ്വന്തം  നാടിന്റെയും സമൂഹത്തിന്റെയും ലോകത്തിന്റെ തന്നെയും പരിഷ്കരണത്തില് വ്യാപൃതരാക്കാന് പ്രേരണ നല്കുന്നതാവണം.

തന്റെയും താനുദ്ധെഷിക്കുന്നവരുടെയും നന്മമാത്രം ലക്ഷ്യം വെക്കരുത്. തങ്ങള് ജീവിക്കുന്ന രാജ്യത്തെ മുഴുവന് ജനവിഭാഗത്തിന്റെയും നന്മയും പുരോഗതിയും ലക്ഷ്യമാകണം. ന്യൂനപക്ഷകര്മശാസ്ത്രം, പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിലും പരീക്ഷണങ്ങളില്നിന്ന് മോചനം നല്കുന്നതിലും മാത്രം പരിമിതമാകാന് പാടില്ല. സങ്കുചിതമായ ഒരു ലക്‌ഷ്യം വരുമ്പോള് ചില പാഠശാലകള് സ്ഥാപിച്ച് കൊണ്ട് നമ്മുടെ മക്കളെ അവര് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്നിന്ന് പ്രതിരോധിക്കാം. അതുപോലെ തെരഞ്ഞെടുപ്പില് പങ്കാളിത്തം വഹിച്ച് കൊണ്ട് ന്യൂനപക്ഷ അവകാശങ്ങള് നഷ്ടപ്പെടുത്താതിരിക്കുകയും ഭാഗികമായിട്ടാണെങ്കിലും വംശീയതയില്നിന്ന് ഭരണകൂടങ്ങളെ തടയുകയും രാഷ്ട്രങ്ങളോട് അനുഭാവം പുലര്ത്താന് പ്രേരിപ്പിക്കുകയും ചെയ്യാം. പക്ഷേ, പരിമിതമായ പ്രവര്ത്തന മണ്ഡലമാണത്. വ്യക്തി ജീവിതവും ഖുർആൻ പഠനവും ഇത്തരം കാര്യങ്ങളില് മാത്രം ചുരുങ്ങിപ്പോവാന് പാടില്ല. കാരണം, അത് വളരെയേറെ വികസിക്കേണ്ടതുണ്ട്. ആ അര്ഥത്തില് ഒരു മുസ്ലിം സ്വന്തത്തിനും സ്വന്തം സമൂഹത്തിനും വേണ്ടി പണിയെടുക്കുമ്പോള് തന്നെ മറ്റ് സമൂഹങ്ങളുടെ നന്മക്ക് വേണ്ടിയും അധ്വാനിക്കേണ്ടി വരും. അതിനാല മറ്റുള്ളവര് നല്ല സമൂഹമാകട്ടെ ചീത്ത സമൂഹമാകട്ടെ. അതുപോലെ രാജ്യം നല്ലതാവട്ടെ ചീത്തയാവട്ടെ, അതിന്റെ പുരോഗതിക്ക് വേണ്ടിയും പണിയെടുക്കേണ്ടതുണ്ട്. (സത്യത്തില് ഇതിലാണ് പ്രബോധനത്തിന്റെ ഭൂമികയിലുള്ളത്. ഇതില്ലെങ്കില് പിന്നെന്ത് പരിഷ്കരണം.)

ഖുർആൻ അതിെന്റ വായനക്കാരില്നിന്ന് ഒരു പരിധിവരെ പ്രതിബദ്ധത ആവശ്യപ്പെടുന്നുണ്ട് . ഖുർആൻ കയ്യിലുള്ള വായനക്കാര് പ്രഥമ പരിഗണന നല്കേണ്ട ഒരു വിഷയത്തെ "അള്ളാഹു "" ഒരു മുന്നുപാധിയായി ശക്തമായി അവതരിപ്പിക്കുന്നുണ്ട് - എല്ലാ വിധത്തിലുള്ള ശിർക്കിൽ നിന്നും ഒഴിയെണ്ടാതാകുന്നു എന്ന് . മനുഷ്യൻ  സ്വയം തന്നെ സങ്കല്പ്പിച്ച്ചും ഊഹിച്ച്ചും ധരിച്ചു വഷായതുമായ കാര്യങ്ങൾ പലപ്പോഴും ശിര്ക്കിലേക്ക് വ്യക്തിയെ കൊണ്ടെത്തിക്കുന്നു എന്നതിലാണതു.

ഖുർആൻ വായിക്കുന്നതിന് വായനക്കാരുടെ മുന്കൂട്ടിയുള്ള തയ്യാറെടുപ്പിനെയും ധാരണയെയും അഭിരുചിയെയും ആധാരമാക്കിയാണ് വായിക്കുന്നതെങ്കിൽ അത് കേവലമൊരു പാരായണം മാത്രമായിരിക്കും , അല്ലാതെ ഖുർആൻ തന്റെ ജീവിത ത്തിനുള്ള മാർഗനിര്ധേശാമോ വഴികാട്ടിയോ ആകുകയില്ല എന്നതാണ് വസ്തുത .

സ്വന്തം ആവശ്യത്തിന് സ്വയം അധ്വാനിക്കുന്ന തൊഴിലാളിയുടെ ഉടമാവകാശത്തെയല്ല പിടിച്ചെടുക്കേണ്ടതായിട്ടുള്ളത്; പ്രകൃതിയെയും അതിലെ സൃഷ്ട്ടികളെയും  ചൂഷണം ചെയ്യുന്ന ജനങ്ങളുടെ ഉടമാവകാശത്തെയാണ് ഓരോ വ്യക്തികളും പരിവർത്തിപ്പിക്കേണ്ടത്.

മുതലാളിത്ത രീതിയിലുള്ള ഉല്പാദനത്തില് അന്തര്ലീനമായ നിയമങ്ങളുടെ പ്രവര്ത്തനം തന്നെയാണ്, മൂലധനത്തിെന്റ കേന്ദ്രീകരണം തന്നെയാണ് എന്തിനും ഏതിനും പരമാവധി ലാഭം മാത്രം നേടുക എന്നുള്ളത് , അധ്വാനം , തൊഴിൽ, ഉദ്യോഗം , സേവനങ്ങൾ, ഇവയെല്ലാം പരസ്പരമുള്ള സേവനമായും കര്തവ്യമായും മാറുമ്പോൾ മാത്രമാണു സാമൂഹീക ജീവിതം കേട്ടുരപ്പുള്ളതാകുന്നത്, ലാഭം മാത്രം കാണുന്നതിലൂടെ വ്യക്തികള മറ്റുജനങ്ങളെ കൊന്നൊടുക്കുന്നു. ലാഭത്തിന്റെ ഈ കേന്ദ്രീകരണത്തോടൊപ്പം  തന്നെ,  അഥവാ ഒട്ടനേകം ജനങ്ങളുടെ ഉടമാവകാശങ്ങളെ ചുരുക്കം ചിലര് പിടിച്ചെടുക്കുന്ന പ്രക്രിയയോടൊപ്പം തന്നെ, നിരന്തരം വിപുലപ്പെട്ടുകൊണ്ടിരിക്കുന്ന അളവില് അധ്വാന പ്രക്രിയയുടെ സഹകരണാത്മക രൂപവും ഭൂമിയില് വ്യവസ്ഥാപിതമായി കൃഷിചെയ്യലും ശാസ്ത്രത്തിെന്റ ബോധപൂര്വ്വമായ സാങ്കേതിക പ്രയോഗവും നശിക്കുന്നു ; ഒരു സമൂഹത്തിലെ ജനങ്ങൾ അവരുടെ കഴിവുകളും സര്ഗ്ഗശേഷികളും സേവന മനോഭാവത്തോടെയും , സംത്രിപ്തിയോടെയും പ്രയോജന പ്രടമാക്കുമ്പോൾ അവരിലുള്ള  അധ്വാനോപകരണങ്ങള് കൂട്ടായി മാത്രം ഉപയോഗിക്കാവുന്ന അധ്വാനോപകരണങ്ങളായി രൂപാന്തരം പ്രാപിക്കുന്നു; സംയുക്തവും സമൂഹവല്ക്കൃതവുമായ ഉല്പാദനോപാധികളെന്ന നിലയ്ക്ക് അവയെ ഉപയോഗിക്കുന്നതിലൂടെ ഉല്പാദനോപാധികളുടെ ചെലവ് ചുരുക്കുന്നു എന്നാ നിലയിലേക്ക് മാറുകയുള്ളൂ , അതല്ലാതെ മൂലധനം വര്ദ്ധിപ്പിക്കാൻ പരമാവധി ലാഭം മാത്രം ലക്ഷ്യമാക്കുമ്പോൾ ആ സമൂഹാത്തിലെ സർവ്വ നന്മകളും   ലോകകമ്പോളത്തിെന്റ വലക്കെട്ടിനുള്ളിലേക്ക് എല്ലാ ജനവിഭാഗങ്ങളും വലിച്ചിഴയ്ക്കപ്പെടുന്നു. അതോടുകൂടി മുതലാളിത്തവാഴ്ചയുടെ സാര്വദേശീയ സ്വഭാവവും വളര്ന്ന് വികസിക്കുന്നു. ഈ പരിവര്ത്തന പ്രക്രിയയുടെ എല്ലാ നേട്ടങ്ങളെയും അവിഹിതമായി കൈയടക്കുകയും തങ്ങളുടെ കുത്തകയാക്കിവെയ്ക്കുകയും ചെയ്യുന്ന മൂലധന പ്രഭുക്കളുടെ എണ്ണം നിരന്തരം കുറയുന്നതോടുക്കൂടിത്തന്നെ മറുവശത്ത് ദുരിതങ്ങളും മര്ദ്ദനവും അടിമത്തവും അധഃപതനവും ചൂഷണവും കുത്തനെ വര്ദ്ധിക്കുന്നു. പക്ഷേ, ഇതോടൊപ്പം തന്നെ അനുദിനം അംഗസംഖ്യ വര്ദ്ധിച്ചുകൊണ്ടിരിക്കുകയും മുതലാളിത്ത ഉല്പാദന പ്രക്രിയയുടെ തന്നെ പ്രവര്ത്തന രുതികൊണ്ട് സുശിക്ഷിതരും ഏകീഭൂതരും സംഘടിതരുമായിത്തീരുകയും ചെയ്യുന്ന തൊഴിലാളിവര്ഗ്ഗത്തിന്റെ  കലാപവും വളര്ന്നുവരുന്നു. മൂലധനത്തിന്റെ  കുത്തക അതോടൊപ്പവും അതിന്കീഴിലും ജന്മം കൊള്ളുകയും വളര്ന്ന് വികസിക്കുകയും ചെയ്യുന്നു. ഉല്പാദനരീതിയുടെമേൽ  അത് ഒരു കാല്ച്ചങ്ങലയായി മാറുന്നു. ഉല്പാദനോപാധികളുടെ കേന്ദ്രീകരണവും അധ്വാനത്തിന്റെ  സമൂഹവല്ക്കരണവും അവസാനം മുതലാളിത്തത്തിന്റെ  പുറന്തൊണ്ടുമായി പൊരുത്തപ്പെടാത്തതായിത്തീരുന്ന ഒരു ഘട്ടത്തില് എത്തുന്നു. അപ്പോള് ആ പുറന്തൊണ്ട് പൊട്ടിത്തെറിക്കുന്നു. അങ്ങനെ മുതലാളിത്ത സ്വകാര്യസ്വത്തിന്റെ  മരണമണി മുഴങ്ങുന്നു. സ്വത്തുക്കള് പിടിച്ചെടുത്തുകൊണ്ടിരുന്നവരുടെ തന്നെ സ്വത്തുക്കള് പിടിച്ചെടുക്കപ്പെടുന്നു.


മതവിശ്വാസികളെന്നു പറയപ്പെടുന്നവരു സമീപകാലഘട്ടത്തില് ഏറിവരുന്നതായി കാണുന്നു. ഈ സാഹചര്യങ്ങള് കണ്ടുകൊണ്ടാവണം പള്ളി നിര്മ്മാണത്തിലും പുനരുദ്ധാരണ പ്രവര്ത്തനങ്ങളിലും വലിയതോതില് പുരോഗതിയും ഉണ്ടായിട്ടുണ്ട്. പള്ളിക്കുള്ള വരുമാനം അത്ഭുതകരമാംവണ്ണം ഉയര്ന്നപ്പോള് പള്ളി കര്മ്മങ്ങള് ചെയ്യുന്നവര്ക്കും പള്ളി  ഭരണാധികാരികള്ക്കും വരുമാനവും വര്ദ്ധിച്ചു. പള്ളികൽ  ഇന്ന് ഒരു വ്യവസായകേന്ദ്രമായി മാറുകയും വ്യാവസായികോത്പന്നങ്ങള്ക്ക് കമ്പോളം ഉണ്ടാക്കുന്ന അതേമാര്ഗ്ഗത്തില് പള്ളികളെ പരസ്യങ്ങളിലൂടെ ജനങ്ങളിലെത്തിച്ച് വരുമാനം വര്ദ്ധിപ്പിക്കാന് പള്ളി ഭരണാധികാരികള് ശ്രദ്ധിക്കുകയും ചെയ്യുന്നു. വരുമാന സുരക്ഷിതത്വം ഉണ്ടായപ്പോള് പള്ളി ഭരണം ഏറ്റെടുക്കാൻ ധാരാളം ചെറുപ്പക്കാര് രംഗത്തുവരുകയും പള്ളിയുടെ പരിസരസമൂഹം അവരില് വിശ്വാസം അര്പ്പിക്കുകയും ചെയ്യുന്നു. ആത്മീയത ( ദിക്റുകൾ , സ്വലത്തുകൾ , ദുആ സമ്മെളനങ്ങൾ , പ്രഭാഷണ പരമ്പരകൾ ഇവയെല്ലാം വൻതോതിൽ വിറ്റഴിയുന്ന ഒരു ഉത്പന്നമായി മാറിയിരിക്കുന്ന കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഈശ്വരനെ അറിഞ്ഞ മഹാപുരുഷന്മാരാണല്ലോ ആ സത്യത്തെയും അതിനെ അറിയാനുള്ള മാര്ഗ്ഗങ്ങളായ ജീവിത രീതിയെയും സംബന്ധിക്കുന്ന അറിവുകള് നമുക്ക് പകര്ന്നുതന്നത്. ഖുർആനും പ്രകൃതി ദര്ശനങ്ങളും ശരിയായി പഠിക്കുന്നവര് ആരെങ്കിലും ഇന്ന് ജീവിച്ചിരിക്കുന്നുവെങ്കില് അവര്ക്ക് ഇന്ന് ഈ കാണുന്ന ആത്മീയ കച്ചവടത്തിന് കൂട്ടുനില്ക്കാന് സാധിക്കും എന്ന് തോന്നുന്നില്ല. അല്ലാഹു ഏത് പള്ളിയിലാണ് ഇരിക്കുന്നത്? ഇന്ന് പള്ളികൾ കോടികള് ചെലവഴിച്ച് നടത്തുന്ന ഉത്സവങ്ങളും മറ്റും യഥാര്ത്ഥ വിശ്വാസത്തിന്റെ പ്രകടനമാണോ? അല്ലാഹുവിന്റെ വഴിയിൽ ആഘോഷങ്ങള്ക്ക് എന്താണ് പ്രാധാന്യം? പള്ളികളുമായി ബന്ധപ്പെട്ടു  ഇന്ന് എന്താണ് നടക്കുന്നത്.? പ്രവാചകന്റെ മാര്ഗ്ഗം പിന്തുടരാൻ  ഖുർആൻഅല്ലാതെ പിന്നെ ആരുടെ മാര്ഗ്ഗമാണ് പിന്തുടരുന്നത്? അതിന് പലവിധത്തിലുള്ള യുക്തികള് പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് സ്വന്തത്തോടും , പ്രവാചകനോടും , സൃഷ്ട്ടാവിനോടും ഉള്ള അനീതിയാണ്.

ദൈവ വിശ്വാസം ആഘോഷിക്കാനുള്ളതല്ല. പ്രകടനപരതയും വിശ്വാസവുമായി ഒരു ബന്ധവുമില്ല. വിശ്വാസം ഉള്ളിലാണ് ഉണ്ടാവേണ്ടത്. ഉള്ളില്ത്തന്നെയാണ് അത് ഇരിക്കേണ്ടതും. മറ്റാരെയെങ്കിലും ബോധ്യപ്പെടുത്താനുള്ളതല്ല വിശ്വാസം . വിശ്വാസങ്ങളുടെ പേരിലുള്ള ആഘോഷങ്ങളിലൂടെ നമ്മെ തന്നെ ലജ്ജിതനാക്കുകയാകുന്നു , സഹജമായ വിശ്വാസം നിർവൃതിദായകമാണ്. അത് മറ്റൊരാളെയും ബോധ്യപ്പെടുത്തുവാനുള്ളതല്ല. വിശ്വാസത്തിനു പരമസ്ഥാനം നല്കുകയും അതിന് ഖുർആൻ കൊണ്ടും സ്വന്തം ജീവിതം കൊണ്ടും ഈശ്വരമാര്ഗ്ഗം സ്വീകരിക്കാനല്ലേ അല്ലാഹു പ്രവാചകനിലൂടെ നിര്ദ്ദേശിച്ചത്.

പ്രവാച്ചകന്മാര്ക്ക് അല്ലാഹുവിന്റെ കല്പ്പനകളെ ധിക്കരിക്കാന് അനുമതിയില്ല. ദൈവീക കൽപ്പനകൾ അവലംബിക്കുന്നവര്ക്ക് ദൈവീക കല്പ്പനകളെ പിന്തുടരാനുള്ള അനുവാദം മാത്രമേയുള്ളൂ.

അല്ലാഹുവിനെ തന്റെ സമീപസ്തനായി സാക്ഷാത്കരിക്കുമ്പോഴാണ് യഥാര്ത്ഥത്തിലുള്ള ആനന്ദം ഉണ്ടാവുന്നത്. ഈ ആനന്ദത്തിലൂടെയാണ് ഒരുവന് സമഗ്രതയിലേക്ക് നയിക്കപ്പെടുന്നത്. ഇന്നത്തെ സമൂഹത്തില് ആനന്ദം എന്നുപറയുന്നത് പണവും പ്രശസ്തിയും വിനോദസഞ്ചാരവും ഒക്കെയാണ്. നശ്വരമായ ഇത്തരം ആനന്ദവുംപേറി കുറേനാള് ജീവിക്കുന്നു. പണവും പ്രശസ്തിയും പോകുമ്പോള് അതില്നിന്നുള്ള ആനന്ദവും ഇല്ലാതാവുന്നു. അപ്പോഴാണ് നാളിതുവരെ യഥാര്ത്ഥ സുഖം അനുഭവിച്ചിട്ടില്ല എന്ന് അറിയാൻ കഴിയുന്നത്‌ .


പണം ദൈനംദിന ജീവിത വ്യവഹാരങ്ങല്ക്ക്  ആവശ്യമാണ് പക്ഷേ അതിനായി ജീവിക്കുന്നത് വിഢിത്തമാണ്. 

വിചാരണാ നാളിൽ ഏതൊരു വ്യക്തിയും ഏകനും, ഏകാനായികൊണ്ട് സൃഷ്ട്ടാവിന്റെ മുന്നില് നില്കെണ്ടവനാണ്   എന്ന് പറയുമ്പോഴും നമുക്ക് അത് അനുഭവിക്കാന് സാധിക്കുന്നുണ്ടോ? നാം നമ്മേ അറിയാന് ശ്രമിക്കാറില്ലല്ലോ?. പിന്നെങ്ങനെയാണ് വിചാരണ എന്തെന്ന് അറിയുന്നത് , സ്വന്തത്തെ തിരിച്ചറിയാൻ കഴിയാത്തവന് വിചാരണ എന്നത് ഒരു വിശ്വാസം മാത്രമായിരിക്കും .

മനുഷ്യൻ തന്റെ ജീവിതത്തിന്റെ മുക്കാല്ഭാഗവും അഹങ്കാരാദികളില് രമിച്ചിരിക്കുകയല്ലേ? സ്വന്തത്തെ ഇലാഹാക്കി പ്രവൃത്തി ചെയ്യുന്നവര്ക്ക് അല്ലാഹുവിന്റെ ത്രിപ്തിയിലുള്ള സന്തോഷം അറിയുവാന് എങ്ങനെ സാധിക്കും.


യഥാര്ത്ഥത്തില് ആത്മാവിനെ കുറിച്ചും അല്ലാഹുവിന്റെ സാമീപ്യത്തെ കുറിച്ചും അറിയുന്നവര്ക്ക്, ജീവിതവും ജീവിതത്തിലെ അനുഭവങ്ങളും ഏങ്ങനെ അനുഭവിക്കാന് സാധിക്കും എന്ന് പ്രവാചകന്മാരും മഹാത്മാക്കളും  അവരുടെ അനുഭവത്തിലൂടെ നമ്മേ പഠിപ്പിച്ചിട്ടുള്ളത് നാം ഇന്ന് വിസ്മരിച്ചിരിക്കുന്നു.



Saturday, 28 September 2013

മനസിന്റെ ശുചീകരണം.



അല്ലാഹു അവതരിപ്പിച്ച ധമ്മത്തിന്റെ മൂര്ത്തീ ഭാവമാണ് പ്രവാചകൻ . അല്ലാഹു പറഞ്ഞ വാക്കുകളെല്ലാം പ്രവാചകൻ പ്രവര്ത്തിച്ചു . പ്രവാചകൻ കണ്ടെത്തിയ ആത്യന്തിക സത്യങ്ങള് വിശ്രമമില്ലാതെ പ്രചരിപിക്കുകയും അതിന്റെ യഥാര്ത്ഥ മാത്രുകയാകുകയും ചെയ്തു .അടിസ്ഥാനപരമായി മനുഷ്യന്റെ ദൌര്ബല്യങ്ങള് ഒന്നും തന്നെ പ്രവാചകൻ കാണിച്ചില്ല. ലോകം കണ്ടതില് വെച്ച് ഏറ്റവും മഹത്തായ വിജ്ഞാനം ,അനുകമ്പ ,ധാര്മികത തുടങ്ങിയവ പ്രചരിപിച്ചതാണ് പ്രവാചകന്റെ ഗുണങ്ങളായി ലോകം കാണുന്നത് . ആധ്യാത്മികതയുടെ അത്യുന്നതമായ നെറുകയില് എത്തിയതിന്റെ ഉദാഹരണമായി മുഹമ്മദ്‌ നബി പ്രവാചകത്വത്തെ പ്രതിനിധാനം ചെയ്യുന്നു.

ലോകത്ത് ആര്ക്കും  സത്യസന്ധമായ സംപൂരണത കൈവരിക്കാന് കഴിയുമെന്ന് പ്രവാചകൻ സ്വജീവിതത്തിലൂടെ പഠിപിച്ചു. ലോകത്ത് ഒരു പ്രവാചകനും മതസ്ഥപകാനും ഇത്തരത്തില് തന്റെ അനുയായികളോട് ഇങ്ങനെ പറഞ്ഞിട്ടില്ല "നിങ്ങൾ ഓരോരുത്തര്ക്കും  സന്തോഷം, സമാധാനം, ധാര്മി്കമായ ഔന്ന്യത്യം എന്നിവ നേടാന് കഴിയുമെന്ന് . ശരിയായ രീതിയില് ശീലിച്ചാല് ഞാന് നേടിയ ബോധോദയം നിങ്ങള്ക്കും  കൈവരിക്കാന് കഴിയുമെന്ന് മുഹമ്മദ്‌ നബി  തന്റെ അനുയായികളെ പഠിപിച്ചു.

ചോദ്യം ചെയ്യപെടാത്ത ആചാരങ്ങളും, വിശ്വാസങ്ങളുടെയും പരമോന്നതമായ സത്തയാണ് "ദീൻ " എങ്കില് ഇസ്ലാം ദീൻ തീര്ച്ചയായും ഒരു മതമല്ല. അത് ചില മനുഷ്യരുടെ വ്യവസ്ഥാപിതമായ നിരവചനം മാത്രമാണ് .  ആചാരങ്ങളും വിശ്വാസങ്ങളും ഉത്സവങ്ങള് പോലെ നമുക്ക് കാണാം .അത് നമ്മില് പ്രചോദനം ഉണ്ടാക്കുന്നു .എന്നാല് അതൊരിക്കലും നമുക്ക് വിച്ഞാനവും സന്തോഷവും നല്കുകന്നില്ല. അതുകൊണ്ടാണ് ഓരോ മതത്തിനും അപ്പുറത്താണ് ഇസ്ലാമീക ജീവിതത്തിന്റെ സ്ഥാനം എന്ന് പറയപെടുന്നത് .

ഖുർആൻ ( ഇസ്ലാം) ബുദ്ധിപരമായ സംശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല ഒരു വ്യക്തിയുടെ ശക്തിമത്തായ മാഹത്മത്യത്തില് വിശ്വസികുകയും ചെയ്യുന്നു.

അല്ലാഹുവിനെ സമ്പന്ധിച്ചിടത്തോളം എല്ലാ ജീവജാലങ്ങളുടെയും യഥാര്ത്ഥ  സന്തോഷമാണ് പ്രധാനം.ഖുർആന്റെ വചനങ്ങള് സമൂഹത്തിലെ ആര്ക്കും  ശീലിക്കാം.അത് തീര്ച്ചായായും പരിപൂര്ണ മായും മുന് വിധി ഇല്ലാത്തതും സത്യസന്ധമായും ലോകോതരമായും എല്ലാവര്ക്കും വേണ്ടി ഉള്ളതുമാണ്.

ഖുർആൻ സ്വജീവിതത്തിൽ പകർത്തുന്നുവെങ്കിൽ  എല്ലാവിധ ദുഷ്ടതകളെയും മനസ്സില്നിയന്നും ഇല്ലാതാക്കുവാനും നന്മകള് ചെയ്യുവാനും പ്രോത്സാഹിപിക്കുന്നു. ഒരു വ്യക്തിയുടെ മനസിന്റെ ശുചീകരണം എങ്ങിനെയാണ് ? നന്മകളുടെയും ദുഷ്ടതകളുടെയും യഥാര്ത്ഥ  അടിസ്ഥാനം, ദുഖത്തിന്റെയും സന്തോഷത്തിന്റെയും യഥാര്ത്ഥ  കാരണം എന്നിവ കൂടി ഖുർആൻ  നമ്മെ പഠിപിക്കുന്നു.

ലോകത്ത് നിലനില്കുന്ന മറ്റു മതങ്ങളില് നിന്നും അവ പ്രചരിപിക്കുന്ന വ്യവസ്ഥാപിതമായ തത്വങ്ങളില് നിന്നും വ്യത്യസ്തമായി ഖുർആനിന്റെ തത്വശാസ്ത്രവും വിജ്ഞാനവും മനുഷ്യരില് സ്വതന്ത്ര ചിന്ത പ്രോത്സാഹിപിക്കുന്നു .  അല്ലാഹുവിന്റെ തത്വങ്ങളെ പരിഗണിക്കാന് അല്ലാഹു പറഞ്ഞെങ്കിലും അവ സ്വീകരികുമ്പോള് നിയമപരമായ ഒരു കരാറോ ,നിരബന്ധമോ ഇല്ല എന്നതാണ് പ്രധാന തത്വം .

അല്ലാഹു സ്വര്ഗ്ഗമോ അതല്ലെങ്കില് മറ്റെന്തെങ്കിലും പ്രതിഫലമോ തന്റെ അനുയായികള്ക്ക്  വാഗ്ദാനം ചെയ്തില്ല . അല്ലാഹുവിൽ വിശ്വസിച്ചാല് മോക്ഷം ലഭിക്കുമെന്നും പറഞ്ഞില്ല. അല്ലാഹുവിന്റെ നിയമങ്ങൾ"ദീൻ" എന്ന് പറയുന്നത് വില പേശല് അല്ല. മറിച്ച് ഒരു വ്യക്തിക്ക് തനിച്ചും മറ്റുള്ളവര്കും മഹത്തായ ബോധം ഉണ്ടാക്കുന്നതിനും അതിലൂടെ ജീവിതത്തില് സന്തോഷവും സമാധാനവും ഉണ്ടാകുന്നതിനും ആത്യന്തികമായി ജീവിതത്തിനു തടസ്സമായി നിൽക്കുന്നതിൽ നിന്നുള്ള മോചനത്തിനായുള്ള മഹത്തായ പാതയാണ് . ഖുർആൻ പറഞ്ഞ തത്വങ്ങളില് വെറുതെ വിശ്വസിക്കുന്നതിന് പകരം അതിനെകുറിച്ച് കൂടുതല് പഠിക്കാനാണ് അല്ലാഹു ആഹ്വാനം ചെയ്തത് . വൈകാരികമായ അന്ധമായ സമീപനത്തോടെ ഖുർആൻ പാരായണം ചെയ്യുന്നതിന് പകരം അതിനെക്കുറിച്ച് വ്യത്യസ്തമായ വഴികളിലൂടെ പഠിക്കുകയും നിരീക്ഷികുകയും ചെയ്ത് അത് ലോകത്തിനു ഗുണകരമെങ്കില് മാത്രം സ്വീകരിക്കാനും മറ്റുള്ളവരെ സ്വീകരിക്കാന് പ്രേരിപിക്കാനും അല്ലാഹു പറഞ്ഞു. ഇസ്ലാം മതത്തെ മതങ്ങളുടെ വ്യാഖാനം എന്ന് ചിലപോഴെങ്കിലും പറയുന്നത് അതുകൊണ്ടാണ് . മനസ്സിനെയും പ്രവര്ത്തികളെയും കുറിച്ച് പഠിക്കുന്ന ഗവേഷകര് ഇസ്ലാം മതത്തെ അതായത് ഖുർആൻ അന്ഗീകരിക്കുന്നതും അതുകൊണ്ടാണ് .  അനുഭവങ്ങളില് വിശ്വസിക്കുന്നു.  ഖുർആൻ മാത്രമാണ് ദൈവത്തിന്റെ സന്ദേശം ആണെന്ന് പരിചയപെടുത്താതെ, അത് സ്ഥാപിച്ച പ്രാപഞ്ച്ചീക ദൃഷ്ട്ടാന്തങ്ങൾ    അനുഭവങ്ങള് , യാതാര്ത്യബോധം, വിജ്ഞാനം, ബോധോദയം എന്നിവ ആധാരമാക്കി മനുഷ്യ സമൂഹത്തിനു അറിവ് പകര്ന്നു കൊടുക്കുന്ന ഒരു ഗ്രന്ഥം . അത് തുടങ്ങുന്നത് അറിവിന്റൊ അടിത്തറയില് നിന്നും അനുഭവങ്ങളില് നിന്നുമാണ്. അല്ലാതെ അന്ധ വിശ്വാസത്തില് നിന്നല്ല . മനുഷ്യന്റെന പ്രശ്നങ്ങള് തീര്ച്ചദയായും മനസിലാക്കേണ്ടത് അവനവന്റെ അനുഭവത്തില് നിന്നാണെന്നും , അത് പരിഹരിക്കപെടുന്നത് മനുഷ്യന്റെ മനസിന്റെ  മഹത്തായ സ്വഭാവം വികസിപിക്കുന്നത്തിലൂടെയും മനസ്സിന്റെ  ശുചീകരണത്തിലൂടെയും ആണ്. അല്ലാതെ വേറൊരാളില് നിന്നല്ല. അതുകൊണ്ടാണ് പ്രവാചകൻ ഞാനൊരു അമാനുഷികനായ രക്ഷകര്ത്താവാണ് എന്ന് ഒരിക്കലും പറയാതിരുന്നത്. പ്രവാചകൻ  ഒരിക്കലും അല്ലാഹുവല്ലാതെ ഒരു രക്ഷകര്ത്താവിനെ കണ്ടെത്തിയില്ല. അതിനാല അല്ലാഹു തന്നെയാണ് നമ്മുടെ രക്ഷകന്  .

ഖുർആൻ യഥാർത്തത്തിൽ പിന്തുടരുന്നവന് കപട വേഷധാരിയായി അഭിനയിക്കാതെ സത്യമെന്താണോ , അത് എവിടെയാണ് , എങ്ങിനെയാണോ അത് സ്വീകരിക്കുകയും ജീവിതമെന്ന പരമാര്തത്തെ ധൈര്യപൂർവ്വം നേരിടാനും ഖുർആൻ നമ്മെ പ്രോത്സാഹിപിക്കുന്നു . സത്യസന്ധത നമ്മില് യഥാര്ത്ഥ  സന്തോഷം ജനിപ്പിക്കുമെന്ന് അല്ലാഹു  പറയുന്നു .

ഖുർആനിനു  അതിന്റെ തത്വങ്ങള്ക്ക്  പുതിയ വ്യാഖ്യാനങ്ങള് ഒരിക്കലും നല്കേണ്ടി വരുന്നില്ല . പുതിയതായി തെളിയിക്കപെട്ട ശാസ്ത്രിയ കണ്ടെത്തലുകള് ഒരിക്കലും ഖുർആന്റെ തത്ത്വങ്ങളുമായി പരസ്പരം വിരുധങ്ങളാകുകയോ ചെയ്യുനില്ലെന്നു മാത്രമല്ല ഖുർആന്റെ അധ്യാപന രീതി വളരെ ശാസ്ത്രിയമായി തെളിയിക്കപെടുകയും ചെയ്യുന്നു. ഏതു സാഹചര്യത്തിലും ഖുർആന്റെ തത്വങ്ങള് അതിന്റെ അടിസ്ഥാനപരമായ ആശയങ്ങളില് മാറ്റം വരാതെ നിലനില്കുന്നു . ഖുർആന്റെ മൂല്യം മനസ്സിലാക്കുന്നതില് മനുഷ്യ മനസ്സില് ചിലപ്പോള് ഏറ്റകുറച്ചിലുകള് ഉണ്ടായേക്കാം. ഒരു ദുഷിച്ച സമൂഹത്തില് ഖുർആന്റെ തത്വങ്ങള് ജിവിതത്തില് പകര്ത്തു മ്പോള് വളരെ വിഷമതകളും നേരിടേണ്ടി വന്നേക്കാം എന്നിരുന്നാലും ഖുർആന്റെ തത്വങ്ങുളുടെ മൂല്യം ഉയര്ന്ന സാംസ്‌കാരിക നിലവാരം പുലര്തുന്നവരുടെ മനസ്സില് എപ്പോഴും വിലമതിക്കാന് ആകാത്തതാണ്.
ഇരുപതാം നൂറ്റാണ്ടിലെ സംസ്കാരീകമായും നാഗരീകമായും വിദ്യാഭ്യാസ പരമായും ഉന്നത നിലവാരം പുലര്ത്തുന്ന ജനങ്ങള് ഖുർആന്റെ വാക്കുകള് ശ്രദ്ധിക്കുക , ഒരു വ്യക്തിയിലെ മതം എന്നുപറയുന്നത് പ്രപഞ്ച സമ്പന്തിയായ മതമാണ് . അതിശയിപിക്കുന്ന ആൾ ദൈവങ്ങളും, ചോദ്യം ചെയ്യപെടാത്ത സിദ്ധാന്തങ്ങളും മനുഷ്യ ശാസ്ത്രങ്ങളും ഒഴിവാക്കപെടും. അത് പ്രകൃതിപരവും ആധ്യാത്മികവുമായ കാര്യങ്ങള് കൂട്ടി ഇണക്കുന്നതും എല്ലാവിധ അനുഭവങ്ങളുടെയും വെളിച്ചതിലുള്ളതും, പ്രകൃതി- ആധ്യാത്മികത എന്നിവയുടെ അര്ത്ഥ്പൂര്ണിമായ ഐക്യതിനെയും ഉള്കൊൂള്ളുന്നതും ആയിരിക്കും . ഇതിന് പ്രവാചകൻ ഉത്തരം നല്കിയിരിക്കുന്നു . ആധുനിക ശാസ്ത്രവുമായി ഒത്തു ചേര്ന്ന്  പോകാന് കഴിയുന്ന ഏതെങ്കിലും ഒരു മതമുണ്ടെങ്കില് അത് ഇസ്ലാം ദീൻ ആയിരിക്കും.

ഖുർആൻ ചിന്തയുടെയും, ശാസ്ത്രിയതയുടെയും സമന്വയമായ തത്വ ശാസ്ത്രമാണ് . ശാസ്ത്രീയ സത്യങ്ങള് കണ്ടെത്തുന്നതിനു ഉപദേശിക്കുന്ന വചനങ്ങളാണ് ഖുർആൻ  . യുക്തിപൂർവ്വ മായ ചിന്തകളിലേക്ക് നയിക്കുകവഴി നമ്മുടെ പല രസകരമായ ചോദ്യങ്ങല്കും ഉത്തരം കണ്ടെത്താൻ ഖുർആനിലൂടെ കഴിയുന്നു. എന്താണ് മനസ് ,എന്താണ് ശരീരം, ഇതില് ഏതിനാണ് കൂടുതല് പ്രാധാന്യം?, പ്രപഞ്ചം ഒരു ലക്ഷ്യത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണോ ? ഇവിടെ മനുഷ്യന്റെര സ്ഥാനം എന്ത് ? മനുഷ്യന് ശ്രേഷ്ടമായ ജീവിതമാണോ ഉള്ളത് ? ഇത്തരം ചോദ്യങ്ങള് നമ്മളെ മനുഷ്യ ശാസ്ത്രം നയിക്കാത്ത പല മേഖലകളിലേക്കും കൊണ്ടുപോകുന്നു .കാരണം മനുഷ്യ നിര്മ്മിത ശാസ്ത്രത്തിനു പല പരിമിതികളുണ്ട് എന്നാല് ഖുർആൻ കീഴടക്കുന്നത് മനസ്സിനെയാണ്.


മനുഷ്യന്റെയും മനശാസ്ത്രത്തിന്റെയും സൃഷ്ടാവും  സ്ഥാപകനും, ആത്മാവിന്റെയും മനസ്സിന്റെയും പ്രഥമ നിയന്താവുമായ അള്ളാഹു ഖുർആനിലൂടെ തന്റെ അഭിപ്രായം പറയുന്നത് നോക്കുക : " നിങ്ങൾ നിങ്ങളുടെ ജീവനേക്കാൾ വളരെ അടുത്താണ് ഞാനുള്ളത് . ഖുർആന്റെ തത്വം വായിച്ചാല് മനസ്സിലാകുന്നത് ആധുനിക മനശ്സ്ത്രപരമായ പല പ്രശ്നങ്ങളും നമുക്ക് മനസ്സിലാക്കാൻ കഴിയുമെന്നും അതിനെല്ലാം പരിഹാരം നിര്ദേദശിച്ചു തന്നിട്ടുണ്ട് എന്നുമാണ് . ഞാനും ഖുർആനും, അല്ലാഹുവും തമ്മിലുള്ള ബന്തത്തെ  കുറിച്ച് താരതമ്യം നടത്തുന്ന വ്യക്തി എന്ന നിലക്ക് ഏറ്റവും പൂര്ണനതയുള്ള മറുപടി ഖുർആൻ മാത്രമാണ് . മനുഷ്യത്വത്തെ കുറിച്ച് മഹാനായ അതിന്റെ സൃഷ്ടാവായ അല്ലാഹുവിന്റെ തത്വങ്ങളെ പരിചയപെടാന് എന്തുകൊണ്ട് നാം പ്രേരിതരാകുന്നില്ല ,ഖുർആന്റെ പ്രധാന തത്വങ്ങള് ഒരു ഒരു സംരക്ഷണ വലയമാണ് . ജനനം , വാര്ധ ക്യം, രോഗം , മരണം എന്നിവയുടെ ഒരു സംരക്ഷണ ചങ്ങല.

സമൂഹത്തിലും വര്ഗ്ഗുത്തിലും നിലനിന്നിരുന്ന വിവേചനം, വെറുപ്പ് എന്നിവക്കെതിരെയും വ്യതിപരമായ സ്വതന്ത്രം, സമത്വം, എന്നിവക്കുവേണ്ടിയും സംസാരിച്ച അല്ലാഹു സാമൂഹ്യപരമായ സഹകരണവും, സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടാനും ജനങ്ങളെ പ്രോത്സാഹിപിച്ചു. എല്ലാ മനുഷ്യരെയും അളക്കേണ്ടത് അവന്റെ ധാര്മ്മി ക മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള സ്വഭാവത്തെ നോക്കിവേണം.  അല്ലാഹു പറയുന്നു ഭൂമിയുടെ എല്ലാ ഭാഗങ്ങളിലേക്കും കടന്നു ചെല്ലുക ഇത് പ്രചരിപ്പിക്കുക, അവരോടു പറയുക " ദരിദ്രനും കഷ്ടത അനുഭവിക്കുനവനും, പണക്കാരനും ഉയര്ന്നഭവനും എല്ലാവരും ഒന്നാണ് .എല്ലാ മനുഷ്യരും ഈ മതത്തില് ഒന്നിക്കുന്നു, അതല്ലാതെ മറ്റു ഒരു സ്ഥലവുമില്ല , അതായത് നീരുറവകളും തോടുകളും പുഴകളുമായി  രൂപാന്തരം പ്രാപിച്ചു സമുദ്രത്തില് ചെന്ന് ചേരുന്നത് പോലെ.

മനുഷ്യനും പ്രകൃതിയും പരസ്പരം ബന്ധപെട്ടു കിടക്കുന്നതിനാല് പ്രകൃതിയെ സംരക്ഷിക്കാനും, ബഹുമാനിക്കാനും മനുഷ്യരെ ശരിക്കും പ്രോത്സാഹിപ്പിക്കുയാണ് ഖുർആൻ ചെയ്യുന്നത് .

അറിവില്ലാതെ ജീവിക്കുന്ന വ്യക്തിയുടെ അറിവിലേക്കുള്ള മാറ്റമാണ് മഹത്തായ അത്ഭുതം എന്ന് പറയുന്നത്. താന് നേടിയ ശാരീരികമായ അത്ഭുതങ്ങള് കാണിച്ച് അന്ധമായ വിശ്വാസം ജനിപിച്ച് അനുയായികളില് വിജയിക്കാന് വേണ്ടി ഖുർആൻ പറയുന്നില്ല . ഞാൻ നിങ്ങള്ക്ക് നല്കിയ ശാരീരികമായും മാനസികമായും ഉള്ള കഴിവുകള് കണ്ടെത്തി സാന്മാര്ഗിനക ജീവിതം നയിക്കാനും അതുവഴി മറ്റുള്ളവർ പഠിപിക്കാനുമാണ്  ഖുർആൻ അവതരിപ്പിച്ചത് .

മനുഷ്യന്റെ എല്ലാ ഓരോ പ്രവര്ത്തിലകളും ഒന്നുകില് ബോധത്തോടുകൂടിയോ, അബോധാവസ്ഥയിലോ, കാര്യക്ഷമമായോ അല്ലാതെയോ ചെയ്യുന്നതാണ്. ആയതിനാല് അയാളുടെ തെറ്റ് അയാള് മനസ്സിലാക്കിയാല് നല്ല രീതിയില് തിരുത്താനുള്ള സാധ്യത അവിടെ എപ്പോഴും നിലനില്ക്കുന്നുണ്ട് .

സത്യം എന്നുപറയുന്നത് യഥാര്ഥവും എല്ലാവര്ക്കും  സ്വയം തുറന്നു പരിശോധിക്കാവുന്ന കാര്യവുമാണ്.

നമ്മള് അല്ലാഹുവിനെ  കുറിച്ചും അവന്റെ സൃഷ്ട്ടികളെ കുറിച്ചും ഖുർആന്റെ തത്വങ്ങളെ കുറിച്ചും പഠിക്കുമ്പോള് എല്ലാം എല്ലാവര്ക്കും  വേണ്ടി തുറന്നു വെച്ചിരിക്കുന്നത് നമുക്ക് കാണാന് കഴിയും. ചില കാര്യങ്ങള് മനസ്സിലാക്കാന് പ്രാവീണ്യം നേടിയ അധ്യാപകര് ആവശ്യമായി വരാം. എന്നിരുന്നാലും ഖുർആന്റെ തത്വങ്ങളില് ഒളിച്ചു വെക്കപെട്ടതായി ഒന്നുമില്ല.

ഖുർആന്റെ സന്ദേശം എല്ലാറ്റിനോടും ഉള്ള അനുകമ്പയും , എല്ലാം മനസ്സിലാക്കാനുമുള്ള ഒരു പ്രാപഞ്ചികമായ സന്ദേശമാണ് .  ലോകം ഇന്ന് ഈ സന്ദേശത്തെ മനുഷ്യ ചരിത്രത്തില് എന്നത്തെക്കാളും ആഗ്രഹിക്കുകയും ഉറ്റുനോക്കുകയും ചെയ്യുന്നു.

വ്യക്തിക്കും മറ്റുള്ളവര്ക്കും  യഥാര്ത്ഥ  സന്തോഷം ലഭിക്കുക എന്നുവെച്ചാല് ശരിക്കും കഷ്ടമുള്ള കാര്യമാണ്. കാരണം ദൈവീക തത്വം അനുസരിച്ച് ജീവിക്കുക എന്നുവെച്ചാല് മഹത്തായ പ്രവാചകമാര്ഗ്ഗം  അനുസരിച്ച് ജീവിക്കുക എന്നതാണ്. മനുഷ്യരിൽ നിന്നുള്ള ഒരുതരത്തിലുള്ള കടന്നുകയറ്റവും ഇഷ്ടപെടുന്നില്ല. സത്യസന്ധമായ സന്തോഷത്തിലേക്കുള്ള ശരിയായ വഴി  ജീവിതവുമായി ബന്ധപെട്ട മഹത്തരമായ ബ്രുഹത്തായ പരസ്പര ബന്ധമുള്ള പഠന പദ്ധതിയാണ് അല്ലാഹുവിന്റെ ത്വങ്ങള് .  അത് ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളെയും സ്പര്ശിയക്കുന്നു. ഖുർആന്റെ തത്വങ്ങള് സ്വജീവിതത്തിലൂടെ പ്രചരിപിക്കുന്നതിലൂടെ ദുഃഖങ്ങള് അകറ്റാനും യഥാര്ത്ഥ  സന്തോഷം നേടാനും സാദിക്കുന്നു എന്നാണു പഠിപ്പിക്കുന്നത്‌ . ദൈവീക നിയമങ്ങൾ പൂര്ണമായും മറ്റേതോ ലോകത്തിനു വേണ്ടിയുള്ള നിയമങ്ങളല്ല ഖുർആന്റെ തത്വങ്ങള് ഈ ജീവിതത്തില് പകര്ത്തു ന്നത്തിലൂടെ ജീവിതത്തില് തന്നെ ഗുണകരമായ മാറ്റവും ഉണ്ടാകുന്നു. ഈ ജീവിതത്തിലെ മഹത്തായ സന്തോഷത്തിലാണ് ഖുർആൻ ഊന്നല് നല്കുന്നത് . അത് നിങ്ങള്ക്ക് പ്രാവര്തീകമാക്കാനും ആസ്വതിക്കാനും  ആകുമെന്ന് ഖുർആൻ തെളിയിക്കുന്നു. എല്ലാം സുതാര്യം.