Monday, 13 May 2013

ദീനിന്റെ വഴിയാണ് വിജയത്തിന്റെത്.



മനസ്സ് പതറിപ്പോകാതെയും മനുഷ്യര് തമ്മിലുള്ള ബന്ധം ഉടഞ്ഞുപോകാതെയും നിലനില്ക്കണമെങ്കില് ദീന് ഹൃദയത്തി നിറഞ്ഞിരിക്കണം.

ആകാശത്തിന് ചുവട്ടില് ചെയ്യാവുന്ന ഏറ്റവും നല്ല പ്രവര്ത്തനം അല്ലാഹുവിന്റെ ദീനിനുവേണ്ടിയുള്ളതാണെന്നും, വിശുദ്ധ ഖുര്ആന് പഠിക്കുകയും പകര്ത്തുകയും ചെയ്യുന്നതിലാണ് ജീവിത വിജയമെന്നും, യുക്തിബോധമില്ലാതെ ആടിക്കളിക്കുന്ന നടീനടന്മാരല്ല, സത്യത്തിന്റെ മഹാദൂതനായി വന്ന സ്നേഹ റസൂലാണ് തന്റെ ഹീറോ എന്നും അഭിമാനത്തോടെ അറിയണം.
ഉള്ളുണര്ത്തുന്ന സ്നേഹത്തിന്റെ കൂടാണ് വീട്. സ്നേഹംകൊണ്ട് പൊതിഞ്ഞുകെട്ടിയ സമ്മാനമാണ് കുടുംബം.

പണം കൊടുക്കാതെ ഭക്ഷണം കഴിച്ച്, മഴകൊള്ളാതെ കിടന്നുറങ്ങാനുള്ള കെട്ടിടമല്ല യഥാർത്ഥ വീട്. നന്മകള് പൂക്കാനും പന്തലിക്കാനും പറ്റിയ കൂടാരമാണ് വീട്.

ശരിയായി സമ്പാദിച്ച ഒരു രൂപയ്ക്ക്,അനര്ഹമായിക്കിട്ടിയ ഒരു കോടിയെക്കാള് മൂല്യമുണ്ട് .
ഗുരുനാഥന്മാര് കാല്വഴികളിലെ കെടാവിളക്കുകളാണ് .

അദ്ധ്വാനമാണ് ജീവിതവിജയത്തിന്റെ അടിസ്ഥാനം .

മനുഷ്യന്റെ മഹത്വം മനസ്സിന്റെ മഹത്വമാണെന്നും വ്യക്തിയുടെ വില വാക്കിന്റെ വിലക്കനുസരിച്ചാണ് .

പാലിക്കപ്പെടാത്ത ഒരു വാഗ്ദാനവും തന്നിലുണ്ടാകരുതെന്നും വാക്കുകൊണ്ടോ നോക്കുകൊണ്ടോ ഒരാളെയും മുറിവേല്പ്പിരുതെന്നും  നിര്ബന്ധമുണ്ടാകണം.

പ്രവര്ത്തനങ്ങള് വാക്കുകളേക്കാള് ഉച്ചത്തില് സംസാരിക്കുന്നു.

ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്പ്പെടുത്തിയിട്ടുണ്ട്.”
സ്വന്തം കാഴ്ചപ്പാടിലും സമീപനങ്ങളിലും തന്നെയാണ് എന്ന യാഥാര്ഥ്യം പ്രമാണമാക്കി ജീവിക്കാന് തീരുമാനിച്ചവര് ഇതരരുടെ പോരായ്മകളിലാണ് മിക്കപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

നാം അല്ലാഹുവിനെ  ആരാധിക്കണമോ? വേണ്ടയോ? എന്തുകൊണ്ട്? അല്ലാഹുവിനെ  ആരാധിക്കണം. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ. എന്ന് പറഞ്ഞാ അല്ലാഹു പറഞ്ഞ കാര്യങ്ങ സ്വജീവിതത്തി പകർത്തുകയാണ് , അല്ലാതെ സമൂഹത്തിലെ ചില ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും അല്ല ആരാധിക്കേണ്ടത് . അത് ആരാധനയല്ല ജീവിത ചര്യയി ഒരു അംശം മാത്രമാണ് .

ആരാധന എന്നാല്യാന്ത്രിക മായ മന്ത്രോച്ചാരണമോ മനസ്സ് കാലിയാക്കി വക്കലോ അല്ല. സോദ്ദേശപരവും സജീവവുമായ കര്മ്മങ്ങളിലൂടെ ജ്ഞാനമാര്ജ്ജിക്കലും ആത്മ സാക്ഷാത്ക്കാരം നേടലും ആണ് ആരാധന എന്നത് കൊണ്ട് ഖുർആൻ ഉദ്ദേശിക്കുന്നത് .

അല്ലാഹു പറഞ്ഞ കാര്യങ്ങ സ്വജീവിതത്തി പകർത്തുകമൂലം ഒരാള്ക്ക്അല്ലാഹുവിനെ ക്കുറിച്ചും അല്ലാഹുവിന്റെ സൃഷ്ടിയെ ക്കുറിച്ചും നന്നായി അറിയാന്കഴിയുന്നു .

അല്ലാഹു പറഞ്ഞ കാര്യങ്ങ സ്വജീവിതത്തി പകർത്തുകമൂലം അല്ലാഹുവിന്റെ ഗുണവിശേഷങ്ങളെ മനസ്സിലാക്കാനും അവ സ്വജീവിതത്തില്ഉള്ക്കൊള്ളുവാനും കഴിയുന്നു.

അല്ലാഹു പറഞ്ഞ കാര്യങ്ങ സ്വജീവിതത്തി പകർത്തുകമൂലം മൂലം ഒരാള്ക്ക്തന്റെ ഉള്വിളിയെ നന്നായറിയാനും അല്ലാഹുവിന്റെ മാര്ഗ്ഗദര്ശനം നേടാനും കഴിയുന്നു.

അല്ലാഹു പറഞ്ഞ കാര്യങ്ങ സ്വജീവിതത്തി പകർത്തുകമൂലം മൂലം അജ്ഞാനത്തെ തുടച്ചു കളയാനും ശക്തമായ വെല്ലുവിളികളെ നേരിടാന്വേണ്ടുന്ന ശക്തിയാര്ജിക്കാനും ജീവിതത്തില്ആത്മവിശ്വാസത്തോടെ മുന്നേറാനും കഴിയുന്നു.

Sunday, 12 May 2013

പൌരബോധമുള്ള ജനത.



തനിക്കിഷ്ടപെട്ട മതം വിശ്വസിക്കുന്നുവേന്നല്ലാതെ , ധാര്മീക മൂല്യങ്ങൾ നടപ്പിലാക്കുവാനുള്ള തന്റെ ഭാഗത്തുനിന്നുള്ള പ്രവര്ത്തനങ്ങൾ നടന്നിട്ടുണ്ടോ എന്ന് ഏതെങ്കിലും വ്യക്തികളോ സമൂഹങ്ങളൊ സ്വയം ഒരു വിചാരണ നടത്തിയിട്ടുണ്ടോ . ഓരോ വിഭാഗവും രാജ്യത്തിന്റെ നിയമസംവിധാനങ്ങളെ മറികടന്നു സ്വന്തം നിലക്ക് സ്വന്തം വിശ്വാസപ്രമാണങ്ങള്‍ക്ക് അനുസരിച്ച്, വ്യക്തിയുടെ സ്വതന്ത്രവും സ്വകാര്യവുമായ ജീവിതത്തില്‍ ഇടപെടാനും ശിക്ഷ നടപ്പിലാക്കുവാനും മാത്രമേ തുനിയുന്നുള്ളൂ . ഇത്തരത്തിലുള്ള നടപടികൾ അധികരിച്ചതിനാലാണ് രാജ്യം കടുത്ത ആരാജകത്ത്വത്തിലേക്ക് നീങ്ങികൊണ്ടിരിക്കുന്നത് 

കേവലം ചില ആചാരാനുഷ്ടാനങ്ങളുടെ  ലംഘനം മാത്രമല്ല ദീനീ  നിയമത്തിന്റെ ലഘനങ്ങള്‍, ദൈനംദിന ജീവിതവശ്യങ്ങളിൽ നാം ഉപയോഗിക്കുന്ന ഏതു പ്രവര്ത്തനവും പ്രകൃതിവിരുദ്ധമായ ലീലാവിലാസങ്ങ ളാകുംബോൾ അവയെല്ലാം തന്നെ ദൈവീക നിയമങ്ങളുടെ ലംഘനം തന്നെയാണ്. ഇത്തരം ഏതു നിലപാടുകളും മനുഷ്യത്ത്വത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ലംഘനങ്ങള്‍ ആണ്. അത് തടയുവാന്‍ വേണ്ട പ്രയോഗപ്രസക്തമായ നടപടികള്‍ സ്വീകരിക്കേണ്ടത് അതാതു രാജ്യത്തെ നീതിപാലകരുടെയും നിയമസംവിധാനത്തിന്റെയും ഉത്തരവാദിത്വം ആണ്. അതിനുതകുന്ന സാംസ്കാരിക അവബോധം നമ്മുടെ സാമൂഹിക ജീവിതത്തില്‍ തീര്‍ക്കുക എന്നത് പൌരബോധമുള്ള ജനതയുടെ കടമയാണ്.

സമൂഹത്തിന്‍റെ തിന്മകള്‍ക്കെതിരെ സമര്‍പ്പിത ബോധത്തോടെ നന്മയിൽ വ്യാപ്രുതരാകുന്ന  വിപ്ലവകാരികളുടെ പോരാട്ടത്തിന്‍റെ ദര്‍ശനമായിരുന്നു ദീൻ അഥവാ ജീവിത ധര്മാസംഹിത . ദൈവ വിശ്വാസവും അതിന്‍റെ ആചാരങ്ങളും  അനുഷ്ടാനങ്ങളും അവരുടെ അലങ്കാരങ്ങളാകുന്നു .
വിശ്വാസങ്ങളുടെ ലോകത്ത് നിലനില്‍ക്കുന്ന  ഇന്നത്തെ മതം,  സാമൂഹിക വിപ്ലവത്തിന്റെ ആശയ മൂല്യങ്ങള്‍ ചോര്‍ന്നുപോയതും  പിന്തിരിപ്പന്‍ ശക്തികളുടെ കൈപ്പിടിയില്‍ ഒതുങ്ങി സ്ഥാപനവല്‍ക്കരിക്കപെട്ടതുമായ ഒരു ദര്‍ശന രൂപമാണ്.
ലൗകീകമായ അറിവിന്‍റെയും ബൗധീക ശാസ്ത്രത്തിന്‍റെയും വെളിച്ചത്തിലുള്ള ലോകത്തിന്‍റെ മാറ്റങ്ങളും മുരടിപ്പുകളും  അവഗണിച്ചു കൊണ്ട് , നിലകൊള്ളുന്ന മതങ്ങള്‍ വിശ്വാസികളില്‍ തീര്‍ക്കുന്നത് അടഞ്ഞ ലോകമാണ്. അവിടെ സംവാദങ്ങള്‍ക്ക് പ്രസക്തിയില്ല! 

ഇന്നത്തെ സാമൂഹികപശ്ചാത്തലത്തില്‍ കൂടുതല്‍ ഗൌരവമായി ചര്‍ച്ചചെയ്യപ്പെടേണ്ട ഒരു വിഷയമാണ് ' യുവത്ത്വത്തിന്‍റെ ദിശാബോധം'. അനവധി നിരീശ്വര, ഭൌതികവാദ പ്രസ്ഥാനങ്ങളുടെയും, ധാര്‍മ്മിക, സാമൂഹിക വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും വരെ പങ്കാളികളായി തള്ളിക്കളയാനാവാത്തൊരു ശതമാനം യുവജനങ്ങള്‍ സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്നു.

സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്റെയും കൂട്ടുത്തരവാദിത്തത്തില്‍നിന്ന് അകന്ന്‍ സ്വാശ്രയദ്വീപുകളായി മാറ്റപ്പെടുന്ന ആഗോള പ്രതിഭാസത്തിന് നേതൃത്വം വഹിക്കുകയാണോ ഇന്നത്തെ  യുവജനങ്ങള്‍.

നമുക്കിടയില്‍ ഇന്ന് ഒഴിവാക്കപ്പെടേണ്ട ഒരുപാട് നിലപാടുകള്‍ ഈ മാതൃകയുടെ തലത്തില്‍ ഉണ്ട്. ദിവ്യബലിക്കും ഭക്താനുഷ്ടാനങ്ങള്‍ക്കും ജീവിതത്തില്‍ ഒന്നാംസ്ഥാനം നല്കി ആചാരങ്ങളെ മാത്രം ആരാധനയാകാതിരിക്കുക , മത ബോധനക്ലാസ്സുകള്‍ അത്യാവശ്യമല്ലെന്ന നിലപാട് സ്വീകരിക്കുക തുടങ്ങി ഒട്ടേറെ കുറവുകള്‍ ഇന്ന് ജനങ്ങൾക്കിടയിൽ പൊതുവായി കാണപ്പെടുന്നു. 

ആര്‍ജ്ജിത ദൈവീക ബോധനം. കെട്ടുറപ്പുള്ള ചട്ടക്കൂടോടുകൂടിയ ബോധനസമ്പ്രദായം ഇന്ന് കേരള മദ്രസ സ്ഥാപനങ്ങല്ക്കുണ്ട് . പക്വമായ സിലബസുകളും നിലപാടുകളുമുണ്ട്. എന്നാല്‍, മറ്റേതൊരു വിദ്യാഭ്യാസരീതിയും പോലെ പലപ്പോഴും അത് പുസ്തകത്തില്‍ ഒതുങ്ങിപ്പോകുന്നു എന്നത് പ്രസ്താവ്യമാണ്. പുസ്തകപഠനമോ തിയറിപഠനമോ അല്ല മദ്രസാപഠനം . അത് ബോധ്യങ്ങളിലെക്കുള്ള യാത്രയാണ്. ശക്തമായ ബോധ്യങ്ങളിലെക്കും, വ്യക്തമായ നിലപാടുകളിലെക്കും വ്യക്തിയെ  നയിക്കുവാന്‍ മദ്രസാധ്യാപകന് കഴിയണം. എങ്കിലേ മദ്രസാപഠന സമ്പ്രദായം യഥാർത്ത ജീവിത ലക്ഷ്യം കാണൂ. അ ധ്യാപകരുടെ യോഗ്യതയും പ്രധാനമാണ്. സന്നദ്ധതയും, ലഭ്യതയുമാണ് ഇന്ന് പലപ്പോഴും പൊതുവായി പരിഗണിക്കപ്പെടാറുള്ള യോഗ്യതകള്‍. രണ്ടും അത്യാവശ്യവുമാണ്.

സ്വന്തം വിശ്വാസജീവിതത്തിലൂടെ തന്റെ പ്രവത്തനങ്ങൾ  വഴികാട്ടാന്‍ കഴിയാത്ത ഒരു അ ധ്യാപകന് ആ ഉദ്യമത്തില്‍ വിജയിക്കാന്‍ കഴിയില്ല, മാനുഷികമായി ചിന്തിച്ചാല്‍ വിജയിച്ചു എന്ന് വിലയിരുത്തപ്പെട്ടാല്‍ പോലും.

വിശ്വാസത്തിന് അടിത്തറ കെട്ടിത്തുടങ്ങേണ്ട നാളുകളില്‍ ശരിയായും തീക്ഷ്ണമായും നയിക്കപ്പെടുക എന്നത് വിശ്വാസജീവിതത്തില്‍ അതീവ പ്രധാനമാണ്.

ആത്മീയതയുടെ ലോകത്ത് അക്ഷരങ്ങളും ആശയങ്ങളുമില്ല, ബോധ്യങ്ങളും സമര്‍പ്പണങ്ങളുമേയുള്ളൂ. ഉറപ്പില്ലാത്ത വിശ്വാസത്തിനുമുന്നില്‍ ആടിയുലയുന്ന ഇന്നത്തെ യുവതയുടെ മതബോധനകാലത്ത് സംഭവിച്ചിട്ടുള്ളത്.

തന്റെ മാത്രം ജീവിതവിജയത്തിലേക്കായി അടിവരയിട്ട് നല്‍കപ്പെടുന്ന ഒട്ടേറെ പരീക്ഷകളും പരീക്ഷണങ്ങളും. അവയിലെല്ലാം ഒന്നാമനായി വിജയിക്കുവാനാവശ്യമായ മനോധൈര്യവും, ഭൌതികസാഹചര്യങ്ങളും എങ്ങനെയും പകര്‍ന്നുനല്‍കുവാന്‍ പ്രതിരോധ കവചത്തില്‍ പൊതിഞ്ഞ യൌവ്വനത്തിന്‍റെ ചട്ടക്കൂട് അഴിഞ്ഞുവീഴണം.

മനുഷ്യൻ ഉറപ്പായും ബോധപൂർവ്വം നേരിടെണ്ടുന്ന വിചാരണയെ  അശ്രദ്ധാമനോഭാവം യുവജനത്തിന്‍റെ ആത്മീയതയ്ക്ക് വിലങ്ങുതടിയാവുന്നു.

ഭൌതികലക്ഷ്യങ്ങളുടെ ചൂളയില്‍ വാര്‍ത്തെടുത്ത വ്യക്തിത്വങ്ങളായ ഓരോ യുവതീയുവാക്കളും ദൈവാശ്രയബോധത്തിന്‍റെ കാര്യത്തില്‍ പരാജയമാണ്. 

കൂട്ടുകെട്ടുകള്‍ക്ക് ഒരു വ്യക്തിയില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനത്തെക്കുറിച്ച് കൂടുതലൊന്നും പറയേണ്ടതില്ല. സത്ജനസംസര്‍ഗ്ഗത്തിന്‍റെ അഭാവം നമ്മുടെ യുവജനത്തിന്‍റെ സാമൂഹികമാനത്തെ തകിടം മറിക്കുന്നുണ്ട്.

മതവിരുദ്ധ - നിരീശ്വരവാദ പ്രസ്ഥാനങ്ങളുടെയും പ്രോട്ടസ്റ്റന്‍റ് പ്രസ്ഥാനങ്ങളുടെയും ആശയങ്ങള്‍ക്ക്  യുവജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്നുണ്ട് എന്നത് ആധുനീക ജീവിത മേഖലകളില്‍നിന്ന് വ്യക്തമാണ്.