Saturday 28 September 2013

മനസിന്റെ ശുചീകരണം.



അല്ലാഹു അവതരിപ്പിച്ച ധമ്മത്തിന്റെ മൂര്ത്തീ ഭാവമാണ് പ്രവാചകൻ . അല്ലാഹു പറഞ്ഞ വാക്കുകളെല്ലാം പ്രവാചകൻ പ്രവര്ത്തിച്ചു . പ്രവാചകൻ കണ്ടെത്തിയ ആത്യന്തിക സത്യങ്ങള് വിശ്രമമില്ലാതെ പ്രചരിപിക്കുകയും അതിന്റെ യഥാര്ത്ഥ മാത്രുകയാകുകയും ചെയ്തു .അടിസ്ഥാനപരമായി മനുഷ്യന്റെ ദൌര്ബല്യങ്ങള് ഒന്നും തന്നെ പ്രവാചകൻ കാണിച്ചില്ല. ലോകം കണ്ടതില് വെച്ച് ഏറ്റവും മഹത്തായ വിജ്ഞാനം ,അനുകമ്പ ,ധാര്മികത തുടങ്ങിയവ പ്രചരിപിച്ചതാണ് പ്രവാചകന്റെ ഗുണങ്ങളായി ലോകം കാണുന്നത് . ആധ്യാത്മികതയുടെ അത്യുന്നതമായ നെറുകയില് എത്തിയതിന്റെ ഉദാഹരണമായി മുഹമ്മദ്‌ നബി പ്രവാചകത്വത്തെ പ്രതിനിധാനം ചെയ്യുന്നു.

ലോകത്ത് ആര്ക്കും  സത്യസന്ധമായ സംപൂരണത കൈവരിക്കാന് കഴിയുമെന്ന് പ്രവാചകൻ സ്വജീവിതത്തിലൂടെ പഠിപിച്ചു. ലോകത്ത് ഒരു പ്രവാചകനും മതസ്ഥപകാനും ഇത്തരത്തില് തന്റെ അനുയായികളോട് ഇങ്ങനെ പറഞ്ഞിട്ടില്ല "നിങ്ങൾ ഓരോരുത്തര്ക്കും  സന്തോഷം, സമാധാനം, ധാര്മി്കമായ ഔന്ന്യത്യം എന്നിവ നേടാന് കഴിയുമെന്ന് . ശരിയായ രീതിയില് ശീലിച്ചാല് ഞാന് നേടിയ ബോധോദയം നിങ്ങള്ക്കും  കൈവരിക്കാന് കഴിയുമെന്ന് മുഹമ്മദ്‌ നബി  തന്റെ അനുയായികളെ പഠിപിച്ചു.

ചോദ്യം ചെയ്യപെടാത്ത ആചാരങ്ങളും, വിശ്വാസങ്ങളുടെയും പരമോന്നതമായ സത്തയാണ് "ദീൻ " എങ്കില് ഇസ്ലാം ദീൻ തീര്ച്ചയായും ഒരു മതമല്ല. അത് ചില മനുഷ്യരുടെ വ്യവസ്ഥാപിതമായ നിരവചനം മാത്രമാണ് .  ആചാരങ്ങളും വിശ്വാസങ്ങളും ഉത്സവങ്ങള് പോലെ നമുക്ക് കാണാം .അത് നമ്മില് പ്രചോദനം ഉണ്ടാക്കുന്നു .എന്നാല് അതൊരിക്കലും നമുക്ക് വിച്ഞാനവും സന്തോഷവും നല്കുകന്നില്ല. അതുകൊണ്ടാണ് ഓരോ മതത്തിനും അപ്പുറത്താണ് ഇസ്ലാമീക ജീവിതത്തിന്റെ സ്ഥാനം എന്ന് പറയപെടുന്നത് .

ഖുർആൻ ( ഇസ്ലാം) ബുദ്ധിപരമായ സംശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല ഒരു വ്യക്തിയുടെ ശക്തിമത്തായ മാഹത്മത്യത്തില് വിശ്വസികുകയും ചെയ്യുന്നു.

അല്ലാഹുവിനെ സമ്പന്ധിച്ചിടത്തോളം എല്ലാ ജീവജാലങ്ങളുടെയും യഥാര്ത്ഥ  സന്തോഷമാണ് പ്രധാനം.ഖുർആന്റെ വചനങ്ങള് സമൂഹത്തിലെ ആര്ക്കും  ശീലിക്കാം.അത് തീര്ച്ചായായും പരിപൂര്ണ മായും മുന് വിധി ഇല്ലാത്തതും സത്യസന്ധമായും ലോകോതരമായും എല്ലാവര്ക്കും വേണ്ടി ഉള്ളതുമാണ്.

ഖുർആൻ സ്വജീവിതത്തിൽ പകർത്തുന്നുവെങ്കിൽ  എല്ലാവിധ ദുഷ്ടതകളെയും മനസ്സില്നിയന്നും ഇല്ലാതാക്കുവാനും നന്മകള് ചെയ്യുവാനും പ്രോത്സാഹിപിക്കുന്നു. ഒരു വ്യക്തിയുടെ മനസിന്റെ ശുചീകരണം എങ്ങിനെയാണ് ? നന്മകളുടെയും ദുഷ്ടതകളുടെയും യഥാര്ത്ഥ  അടിസ്ഥാനം, ദുഖത്തിന്റെയും സന്തോഷത്തിന്റെയും യഥാര്ത്ഥ  കാരണം എന്നിവ കൂടി ഖുർആൻ  നമ്മെ പഠിപിക്കുന്നു.

ലോകത്ത് നിലനില്കുന്ന മറ്റു മതങ്ങളില് നിന്നും അവ പ്രചരിപിക്കുന്ന വ്യവസ്ഥാപിതമായ തത്വങ്ങളില് നിന്നും വ്യത്യസ്തമായി ഖുർആനിന്റെ തത്വശാസ്ത്രവും വിജ്ഞാനവും മനുഷ്യരില് സ്വതന്ത്ര ചിന്ത പ്രോത്സാഹിപിക്കുന്നു .  അല്ലാഹുവിന്റെ തത്വങ്ങളെ പരിഗണിക്കാന് അല്ലാഹു പറഞ്ഞെങ്കിലും അവ സ്വീകരികുമ്പോള് നിയമപരമായ ഒരു കരാറോ ,നിരബന്ധമോ ഇല്ല എന്നതാണ് പ്രധാന തത്വം .

അല്ലാഹു സ്വര്ഗ്ഗമോ അതല്ലെങ്കില് മറ്റെന്തെങ്കിലും പ്രതിഫലമോ തന്റെ അനുയായികള്ക്ക്  വാഗ്ദാനം ചെയ്തില്ല . അല്ലാഹുവിൽ വിശ്വസിച്ചാല് മോക്ഷം ലഭിക്കുമെന്നും പറഞ്ഞില്ല. അല്ലാഹുവിന്റെ നിയമങ്ങൾ"ദീൻ" എന്ന് പറയുന്നത് വില പേശല് അല്ല. മറിച്ച് ഒരു വ്യക്തിക്ക് തനിച്ചും മറ്റുള്ളവര്കും മഹത്തായ ബോധം ഉണ്ടാക്കുന്നതിനും അതിലൂടെ ജീവിതത്തില് സന്തോഷവും സമാധാനവും ഉണ്ടാകുന്നതിനും ആത്യന്തികമായി ജീവിതത്തിനു തടസ്സമായി നിൽക്കുന്നതിൽ നിന്നുള്ള മോചനത്തിനായുള്ള മഹത്തായ പാതയാണ് . ഖുർആൻ പറഞ്ഞ തത്വങ്ങളില് വെറുതെ വിശ്വസിക്കുന്നതിന് പകരം അതിനെകുറിച്ച് കൂടുതല് പഠിക്കാനാണ് അല്ലാഹു ആഹ്വാനം ചെയ്തത് . വൈകാരികമായ അന്ധമായ സമീപനത്തോടെ ഖുർആൻ പാരായണം ചെയ്യുന്നതിന് പകരം അതിനെക്കുറിച്ച് വ്യത്യസ്തമായ വഴികളിലൂടെ പഠിക്കുകയും നിരീക്ഷികുകയും ചെയ്ത് അത് ലോകത്തിനു ഗുണകരമെങ്കില് മാത്രം സ്വീകരിക്കാനും മറ്റുള്ളവരെ സ്വീകരിക്കാന് പ്രേരിപിക്കാനും അല്ലാഹു പറഞ്ഞു. ഇസ്ലാം മതത്തെ മതങ്ങളുടെ വ്യാഖാനം എന്ന് ചിലപോഴെങ്കിലും പറയുന്നത് അതുകൊണ്ടാണ് . മനസ്സിനെയും പ്രവര്ത്തികളെയും കുറിച്ച് പഠിക്കുന്ന ഗവേഷകര് ഇസ്ലാം മതത്തെ അതായത് ഖുർആൻ അന്ഗീകരിക്കുന്നതും അതുകൊണ്ടാണ് .  അനുഭവങ്ങളില് വിശ്വസിക്കുന്നു.  ഖുർആൻ മാത്രമാണ് ദൈവത്തിന്റെ സന്ദേശം ആണെന്ന് പരിചയപെടുത്താതെ, അത് സ്ഥാപിച്ച പ്രാപഞ്ച്ചീക ദൃഷ്ട്ടാന്തങ്ങൾ    അനുഭവങ്ങള് , യാതാര്ത്യബോധം, വിജ്ഞാനം, ബോധോദയം എന്നിവ ആധാരമാക്കി മനുഷ്യ സമൂഹത്തിനു അറിവ് പകര്ന്നു കൊടുക്കുന്ന ഒരു ഗ്രന്ഥം . അത് തുടങ്ങുന്നത് അറിവിന്റൊ അടിത്തറയില് നിന്നും അനുഭവങ്ങളില് നിന്നുമാണ്. അല്ലാതെ അന്ധ വിശ്വാസത്തില് നിന്നല്ല . മനുഷ്യന്റെന പ്രശ്നങ്ങള് തീര്ച്ചദയായും മനസിലാക്കേണ്ടത് അവനവന്റെ അനുഭവത്തില് നിന്നാണെന്നും , അത് പരിഹരിക്കപെടുന്നത് മനുഷ്യന്റെ മനസിന്റെ  മഹത്തായ സ്വഭാവം വികസിപിക്കുന്നത്തിലൂടെയും മനസ്സിന്റെ  ശുചീകരണത്തിലൂടെയും ആണ്. അല്ലാതെ വേറൊരാളില് നിന്നല്ല. അതുകൊണ്ടാണ് പ്രവാചകൻ ഞാനൊരു അമാനുഷികനായ രക്ഷകര്ത്താവാണ് എന്ന് ഒരിക്കലും പറയാതിരുന്നത്. പ്രവാചകൻ  ഒരിക്കലും അല്ലാഹുവല്ലാതെ ഒരു രക്ഷകര്ത്താവിനെ കണ്ടെത്തിയില്ല. അതിനാല അല്ലാഹു തന്നെയാണ് നമ്മുടെ രക്ഷകന്  .

ഖുർആൻ യഥാർത്തത്തിൽ പിന്തുടരുന്നവന് കപട വേഷധാരിയായി അഭിനയിക്കാതെ സത്യമെന്താണോ , അത് എവിടെയാണ് , എങ്ങിനെയാണോ അത് സ്വീകരിക്കുകയും ജീവിതമെന്ന പരമാര്തത്തെ ധൈര്യപൂർവ്വം നേരിടാനും ഖുർആൻ നമ്മെ പ്രോത്സാഹിപിക്കുന്നു . സത്യസന്ധത നമ്മില് യഥാര്ത്ഥ  സന്തോഷം ജനിപ്പിക്കുമെന്ന് അല്ലാഹു  പറയുന്നു .

ഖുർആനിനു  അതിന്റെ തത്വങ്ങള്ക്ക്  പുതിയ വ്യാഖ്യാനങ്ങള് ഒരിക്കലും നല്കേണ്ടി വരുന്നില്ല . പുതിയതായി തെളിയിക്കപെട്ട ശാസ്ത്രിയ കണ്ടെത്തലുകള് ഒരിക്കലും ഖുർആന്റെ തത്ത്വങ്ങളുമായി പരസ്പരം വിരുധങ്ങളാകുകയോ ചെയ്യുനില്ലെന്നു മാത്രമല്ല ഖുർആന്റെ അധ്യാപന രീതി വളരെ ശാസ്ത്രിയമായി തെളിയിക്കപെടുകയും ചെയ്യുന്നു. ഏതു സാഹചര്യത്തിലും ഖുർആന്റെ തത്വങ്ങള് അതിന്റെ അടിസ്ഥാനപരമായ ആശയങ്ങളില് മാറ്റം വരാതെ നിലനില്കുന്നു . ഖുർആന്റെ മൂല്യം മനസ്സിലാക്കുന്നതില് മനുഷ്യ മനസ്സില് ചിലപ്പോള് ഏറ്റകുറച്ചിലുകള് ഉണ്ടായേക്കാം. ഒരു ദുഷിച്ച സമൂഹത്തില് ഖുർആന്റെ തത്വങ്ങള് ജിവിതത്തില് പകര്ത്തു മ്പോള് വളരെ വിഷമതകളും നേരിടേണ്ടി വന്നേക്കാം എന്നിരുന്നാലും ഖുർആന്റെ തത്വങ്ങുളുടെ മൂല്യം ഉയര്ന്ന സാംസ്‌കാരിക നിലവാരം പുലര്തുന്നവരുടെ മനസ്സില് എപ്പോഴും വിലമതിക്കാന് ആകാത്തതാണ്.
ഇരുപതാം നൂറ്റാണ്ടിലെ സംസ്കാരീകമായും നാഗരീകമായും വിദ്യാഭ്യാസ പരമായും ഉന്നത നിലവാരം പുലര്ത്തുന്ന ജനങ്ങള് ഖുർആന്റെ വാക്കുകള് ശ്രദ്ധിക്കുക , ഒരു വ്യക്തിയിലെ മതം എന്നുപറയുന്നത് പ്രപഞ്ച സമ്പന്തിയായ മതമാണ് . അതിശയിപിക്കുന്ന ആൾ ദൈവങ്ങളും, ചോദ്യം ചെയ്യപെടാത്ത സിദ്ധാന്തങ്ങളും മനുഷ്യ ശാസ്ത്രങ്ങളും ഒഴിവാക്കപെടും. അത് പ്രകൃതിപരവും ആധ്യാത്മികവുമായ കാര്യങ്ങള് കൂട്ടി ഇണക്കുന്നതും എല്ലാവിധ അനുഭവങ്ങളുടെയും വെളിച്ചതിലുള്ളതും, പ്രകൃതി- ആധ്യാത്മികത എന്നിവയുടെ അര്ത്ഥ്പൂര്ണിമായ ഐക്യതിനെയും ഉള്കൊൂള്ളുന്നതും ആയിരിക്കും . ഇതിന് പ്രവാചകൻ ഉത്തരം നല്കിയിരിക്കുന്നു . ആധുനിക ശാസ്ത്രവുമായി ഒത്തു ചേര്ന്ന്  പോകാന് കഴിയുന്ന ഏതെങ്കിലും ഒരു മതമുണ്ടെങ്കില് അത് ഇസ്ലാം ദീൻ ആയിരിക്കും.

ഖുർആൻ ചിന്തയുടെയും, ശാസ്ത്രിയതയുടെയും സമന്വയമായ തത്വ ശാസ്ത്രമാണ് . ശാസ്ത്രീയ സത്യങ്ങള് കണ്ടെത്തുന്നതിനു ഉപദേശിക്കുന്ന വചനങ്ങളാണ് ഖുർആൻ  . യുക്തിപൂർവ്വ മായ ചിന്തകളിലേക്ക് നയിക്കുകവഴി നമ്മുടെ പല രസകരമായ ചോദ്യങ്ങല്കും ഉത്തരം കണ്ടെത്താൻ ഖുർആനിലൂടെ കഴിയുന്നു. എന്താണ് മനസ് ,എന്താണ് ശരീരം, ഇതില് ഏതിനാണ് കൂടുതല് പ്രാധാന്യം?, പ്രപഞ്ചം ഒരു ലക്ഷ്യത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണോ ? ഇവിടെ മനുഷ്യന്റെര സ്ഥാനം എന്ത് ? മനുഷ്യന് ശ്രേഷ്ടമായ ജീവിതമാണോ ഉള്ളത് ? ഇത്തരം ചോദ്യങ്ങള് നമ്മളെ മനുഷ്യ ശാസ്ത്രം നയിക്കാത്ത പല മേഖലകളിലേക്കും കൊണ്ടുപോകുന്നു .കാരണം മനുഷ്യ നിര്മ്മിത ശാസ്ത്രത്തിനു പല പരിമിതികളുണ്ട് എന്നാല് ഖുർആൻ കീഴടക്കുന്നത് മനസ്സിനെയാണ്.


മനുഷ്യന്റെയും മനശാസ്ത്രത്തിന്റെയും സൃഷ്ടാവും  സ്ഥാപകനും, ആത്മാവിന്റെയും മനസ്സിന്റെയും പ്രഥമ നിയന്താവുമായ അള്ളാഹു ഖുർആനിലൂടെ തന്റെ അഭിപ്രായം പറയുന്നത് നോക്കുക : " നിങ്ങൾ നിങ്ങളുടെ ജീവനേക്കാൾ വളരെ അടുത്താണ് ഞാനുള്ളത് . ഖുർആന്റെ തത്വം വായിച്ചാല് മനസ്സിലാകുന്നത് ആധുനിക മനശ്സ്ത്രപരമായ പല പ്രശ്നങ്ങളും നമുക്ക് മനസ്സിലാക്കാൻ കഴിയുമെന്നും അതിനെല്ലാം പരിഹാരം നിര്ദേദശിച്ചു തന്നിട്ടുണ്ട് എന്നുമാണ് . ഞാനും ഖുർആനും, അല്ലാഹുവും തമ്മിലുള്ള ബന്തത്തെ  കുറിച്ച് താരതമ്യം നടത്തുന്ന വ്യക്തി എന്ന നിലക്ക് ഏറ്റവും പൂര്ണനതയുള്ള മറുപടി ഖുർആൻ മാത്രമാണ് . മനുഷ്യത്വത്തെ കുറിച്ച് മഹാനായ അതിന്റെ സൃഷ്ടാവായ അല്ലാഹുവിന്റെ തത്വങ്ങളെ പരിചയപെടാന് എന്തുകൊണ്ട് നാം പ്രേരിതരാകുന്നില്ല ,ഖുർആന്റെ പ്രധാന തത്വങ്ങള് ഒരു ഒരു സംരക്ഷണ വലയമാണ് . ജനനം , വാര്ധ ക്യം, രോഗം , മരണം എന്നിവയുടെ ഒരു സംരക്ഷണ ചങ്ങല.

സമൂഹത്തിലും വര്ഗ്ഗുത്തിലും നിലനിന്നിരുന്ന വിവേചനം, വെറുപ്പ് എന്നിവക്കെതിരെയും വ്യതിപരമായ സ്വതന്ത്രം, സമത്വം, എന്നിവക്കുവേണ്ടിയും സംസാരിച്ച അല്ലാഹു സാമൂഹ്യപരമായ സഹകരണവും, സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടാനും ജനങ്ങളെ പ്രോത്സാഹിപിച്ചു. എല്ലാ മനുഷ്യരെയും അളക്കേണ്ടത് അവന്റെ ധാര്മ്മി ക മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള സ്വഭാവത്തെ നോക്കിവേണം.  അല്ലാഹു പറയുന്നു ഭൂമിയുടെ എല്ലാ ഭാഗങ്ങളിലേക്കും കടന്നു ചെല്ലുക ഇത് പ്രചരിപ്പിക്കുക, അവരോടു പറയുക " ദരിദ്രനും കഷ്ടത അനുഭവിക്കുനവനും, പണക്കാരനും ഉയര്ന്നഭവനും എല്ലാവരും ഒന്നാണ് .എല്ലാ മനുഷ്യരും ഈ മതത്തില് ഒന്നിക്കുന്നു, അതല്ലാതെ മറ്റു ഒരു സ്ഥലവുമില്ല , അതായത് നീരുറവകളും തോടുകളും പുഴകളുമായി  രൂപാന്തരം പ്രാപിച്ചു സമുദ്രത്തില് ചെന്ന് ചേരുന്നത് പോലെ.

മനുഷ്യനും പ്രകൃതിയും പരസ്പരം ബന്ധപെട്ടു കിടക്കുന്നതിനാല് പ്രകൃതിയെ സംരക്ഷിക്കാനും, ബഹുമാനിക്കാനും മനുഷ്യരെ ശരിക്കും പ്രോത്സാഹിപ്പിക്കുയാണ് ഖുർആൻ ചെയ്യുന്നത് .

അറിവില്ലാതെ ജീവിക്കുന്ന വ്യക്തിയുടെ അറിവിലേക്കുള്ള മാറ്റമാണ് മഹത്തായ അത്ഭുതം എന്ന് പറയുന്നത്. താന് നേടിയ ശാരീരികമായ അത്ഭുതങ്ങള് കാണിച്ച് അന്ധമായ വിശ്വാസം ജനിപിച്ച് അനുയായികളില് വിജയിക്കാന് വേണ്ടി ഖുർആൻ പറയുന്നില്ല . ഞാൻ നിങ്ങള്ക്ക് നല്കിയ ശാരീരികമായും മാനസികമായും ഉള്ള കഴിവുകള് കണ്ടെത്തി സാന്മാര്ഗിനക ജീവിതം നയിക്കാനും അതുവഴി മറ്റുള്ളവർ പഠിപിക്കാനുമാണ്  ഖുർആൻ അവതരിപ്പിച്ചത് .

മനുഷ്യന്റെ എല്ലാ ഓരോ പ്രവര്ത്തിലകളും ഒന്നുകില് ബോധത്തോടുകൂടിയോ, അബോധാവസ്ഥയിലോ, കാര്യക്ഷമമായോ അല്ലാതെയോ ചെയ്യുന്നതാണ്. ആയതിനാല് അയാളുടെ തെറ്റ് അയാള് മനസ്സിലാക്കിയാല് നല്ല രീതിയില് തിരുത്താനുള്ള സാധ്യത അവിടെ എപ്പോഴും നിലനില്ക്കുന്നുണ്ട് .

സത്യം എന്നുപറയുന്നത് യഥാര്ഥവും എല്ലാവര്ക്കും  സ്വയം തുറന്നു പരിശോധിക്കാവുന്ന കാര്യവുമാണ്.

നമ്മള് അല്ലാഹുവിനെ  കുറിച്ചും അവന്റെ സൃഷ്ട്ടികളെ കുറിച്ചും ഖുർആന്റെ തത്വങ്ങളെ കുറിച്ചും പഠിക്കുമ്പോള് എല്ലാം എല്ലാവര്ക്കും  വേണ്ടി തുറന്നു വെച്ചിരിക്കുന്നത് നമുക്ക് കാണാന് കഴിയും. ചില കാര്യങ്ങള് മനസ്സിലാക്കാന് പ്രാവീണ്യം നേടിയ അധ്യാപകര് ആവശ്യമായി വരാം. എന്നിരുന്നാലും ഖുർആന്റെ തത്വങ്ങളില് ഒളിച്ചു വെക്കപെട്ടതായി ഒന്നുമില്ല.

ഖുർആന്റെ സന്ദേശം എല്ലാറ്റിനോടും ഉള്ള അനുകമ്പയും , എല്ലാം മനസ്സിലാക്കാനുമുള്ള ഒരു പ്രാപഞ്ചികമായ സന്ദേശമാണ് .  ലോകം ഇന്ന് ഈ സന്ദേശത്തെ മനുഷ്യ ചരിത്രത്തില് എന്നത്തെക്കാളും ആഗ്രഹിക്കുകയും ഉറ്റുനോക്കുകയും ചെയ്യുന്നു.

വ്യക്തിക്കും മറ്റുള്ളവര്ക്കും  യഥാര്ത്ഥ  സന്തോഷം ലഭിക്കുക എന്നുവെച്ചാല് ശരിക്കും കഷ്ടമുള്ള കാര്യമാണ്. കാരണം ദൈവീക തത്വം അനുസരിച്ച് ജീവിക്കുക എന്നുവെച്ചാല് മഹത്തായ പ്രവാചകമാര്ഗ്ഗം  അനുസരിച്ച് ജീവിക്കുക എന്നതാണ്. മനുഷ്യരിൽ നിന്നുള്ള ഒരുതരത്തിലുള്ള കടന്നുകയറ്റവും ഇഷ്ടപെടുന്നില്ല. സത്യസന്ധമായ സന്തോഷത്തിലേക്കുള്ള ശരിയായ വഴി  ജീവിതവുമായി ബന്ധപെട്ട മഹത്തരമായ ബ്രുഹത്തായ പരസ്പര ബന്ധമുള്ള പഠന പദ്ധതിയാണ് അല്ലാഹുവിന്റെ ത്വങ്ങള് .  അത് ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളെയും സ്പര്ശിയക്കുന്നു. ഖുർആന്റെ തത്വങ്ങള് സ്വജീവിതത്തിലൂടെ പ്രചരിപിക്കുന്നതിലൂടെ ദുഃഖങ്ങള് അകറ്റാനും യഥാര്ത്ഥ  സന്തോഷം നേടാനും സാദിക്കുന്നു എന്നാണു പഠിപ്പിക്കുന്നത്‌ . ദൈവീക നിയമങ്ങൾ പൂര്ണമായും മറ്റേതോ ലോകത്തിനു വേണ്ടിയുള്ള നിയമങ്ങളല്ല ഖുർആന്റെ തത്വങ്ങള് ഈ ജീവിതത്തില് പകര്ത്തു ന്നത്തിലൂടെ ജീവിതത്തില് തന്നെ ഗുണകരമായ മാറ്റവും ഉണ്ടാകുന്നു. ഈ ജീവിതത്തിലെ മഹത്തായ സന്തോഷത്തിലാണ് ഖുർആൻ ഊന്നല് നല്കുന്നത് . അത് നിങ്ങള്ക്ക് പ്രാവര്തീകമാക്കാനും ആസ്വതിക്കാനും  ആകുമെന്ന് ഖുർആൻ തെളിയിക്കുന്നു. എല്ലാം സുതാര്യം.

Monday 23 September 2013

ജീവിതവീക്ഷണം.



സമൂഹമെന്നത് നിരക്ഷരനിലൂടെ സാക്ഷരരായ സ്വയം പര്യപ്തരായ ഒരു ജനാവലിയാണ്. അറിവുകൊണ്ടേ അഭ്യുദയമുണ്ടാവുകയുള്ളൂ . വിജ്ഞാനത്തോടൊപ്പം വിവിധ പ്രവര്ത്തനങ്ങളിലും മികവു തെളിയിക്കേണ്ടതുണ്ട് . പക്ഷേ, കാലം പിന്നിട്ടപ്പോള്‍ സമൂഹം കേവലം ഭൌതിക വിദ്യാഭ്യാസ മേഖലയില്‍ മുന്നേറിയില്ലെന്നു മാത്രമല്ല, യഥാർത്ത ജ്ഞാനങ്ങളിൽ  വളരെയധികം പിറകോട്ടു പോവുകയും ചെയ്തു.

ഭിന്നിപ്പിച്ചു ഭരിക്കുക എന്നതായിരിക്കുന്നു ആധൂനീക രാഷ്ട്രീയത്തിന്റെ  നയം.

ഏകദൈവ വിശ്വാസം ഉള്‍ക്കൊണ്ട സമൂഹത്തിനേ ശരിയായ പ്രതാപമുണ്ടാവുകയുള്ളൂ. ജനങ്ങള്‍ നിലകൊള്ളുന്നത് തൗഹീദ് നിലനില്ക്കുന്ന  രീതിയിലായിരിക്കണമെന്നിടത്താണ്.

ഒരു ദൈവവിശ്വാസിയുടെ ജീവിതവീക്ഷണം ശരിയായിത്തീര്ന്നാല്, ആത്മധൈര്യം മനക്കരുത്തും അവന് സ്വാഭാവികമായിത്തന്നെ കൈവരും. 

പ്രത്യാശയുടെ ചിറകാണ് അല്ലാഹുവിലുള്ള വിശ്വാസം ദൃടമാകുന്നത് വിശ്വാസം കലങ്കമില്ലാത്തതും വിശ്വസ്തവും ആകുമ്പോഴാണ് .

ധാര്‍മിക ബോധം മനുഷ്യമനസ്സില്‍ അന്തർലീനമാണ്. അതേ പ്രകാരം മനുഷ്യമനസ്സിന് അവന്റെ ദേഹേഛയുമായി ബന്ധപ്പെട്ട പ്രേരണകളുമുണ്ട്. ധാര്‍മിക ബോധത്താല്‍ ദേഹേഛയുടെ പ്രേരണകള്‍ക്ക് കടിഞ്ഞാണിടാന്‍ ശ്രമിക്കുക എന്നതാണ് ഒരു മനുഷ്യനില്‍നിന്ന് ദൈവവിശ്വാസം ആവശ്യപ്പെടുന്നത്.

ധാര്‍മികബോധം ഒരാളുടെ ദേഹേഛകളെ നിയന്ത്രിക്കുന്നില്ലെങ്കില്‍ അയാള്‍ അധാര്‍മികനായി മാറും. നേരെ മറിച്ച് ഒരാളുടെ ധാര്‍മിക ബോധത്തിന് അയാളുടെ ദേഹേഛകളെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിച്ചാല്‍ അദ്ദേഹം ധാര്‍മികത പുലര്‍ത്തുന്നവന്‍ എന്ന് നമ്മുക്ക് വിളിക്കാവുന്ന വ്യക്തിത്വമായി രൂപാന്തരപ്പെടും.

വിശുദ്ധ ഖുര്ആകനിലെ സുക്തങ്ങളില്‍ നിന്നാണ് ധര്മാധര്മതങ്ങള്‍ മനുഷ്യമനസ്സില്‍ അവന്റെ പ്രകൃതിയോടൊപ്പമുള്ളതാണ് എന്ന കാഴ്ചപ്പാടിലേക്ക് വിശ്വാസികളെ എത്തിക്കുന്നത്.

തഖ്വ എന്ന ധാര്‍മികബോധം (സൂക്ഷമത എന്നും ദൈവഭയമെന്നുമൊക്ക ആ വാക്കിന് അര്‍ഥമുണ്ട്) മനുഷ്യന്റെ ആത്മാവുമായി ബന്ധപ്പെട്ടതാണ്. അത് ദൈവികമാണ്. അതേ സമയം ഫുജൂറ് എന്ന അധര്‍മം (ദുഷ്ടത) ദേഹവുമായി ബന്ധപ്പെട്ടതാണ്. മനുഷ്യനില്‍ ഒരു മൃഗവും ഉണ്ടെന്ന് സാരം. ആത്മാവില്ലാത്ത ജീവിയാണല്ലോ മൃഗം.

ധാര്‍മികതയുടെ  അഭാവത്തില്‍ മനുഷ്യന്‍ മൃഗങ്ങളുടെത് പോലുള്ള ഒരു ജീവിയായി അധഃപതിക്കും. അതിനേക്കാള്‍ മോശമായി കാരണം മൃഗങ്ങളുടെ ദുഷ്ടത അവയുടെ ജന്മവാസനകളാല്‍ നിയന്ത്രിതമാണ്.

സ്വേച്ഛയെ ദൈവമാക്കിയ മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ? അത്തരക്കാരെ നേര്‍വഴിയിലാക്കാനുള്ള ചുമതലയേല്‍ക്കാന്‍ നിനക്കു കഴിയുമോ? അവരിലധികമാളുകളും കേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നുണ്ടെന്ന് കരുതുന്നുവോ? അവരോ, വെറും കാലികളെപ്പോലെയാകുന്നു. അല്ല; അവയെക്കാളേറെ വഴിതെറ്റിയവരാകുന്നു. (ഖുർആൻ)

മനുഷ്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് ഇഹവും പരവും . ഒന്നില്ലാതെ മറ്റേത് അര്ത്ഥപൂര്ണ്ണമാവുകയില്ല. അതുകൊണ്ട് പരലോക ചിന്തയില്ലാത്ത ജീവിതം , യാധാര്ത്യങ്ങലല്ലാത്ത സങ്കല്പ്പങ്ങള് തന്നെ ശരിയല്ല. പ്രത്യക്ഷ കര്മങ്ങളെ സംബന്ധിക്കുന്നതാണെല്ലോ ജീവിതം . എന്നാൽ അവ മാത്രം നന്നായാല് പോര, മനസ്സും ആന്തരിക ചലനങ്ങളും കൂടി സംസ്കരിക്കപ്പെട്ടതാണ്. അത് മറ്റൊരു ലോകമെന്നു കരുതി ബാഹ്യകര്മ്മങ്ങളെ അവഗണിച്ചു മുന്നോട്ടു പോകാന് പറ്റുമോ . . അതും പാടില്ല. ഇന്ന് ഉദ്ദേശിക്കപ്പെട്ട അര്ത്ഥമായിരുന്നില്ല ആദ്യകാലത്ത് പ്രവാചകന്മാരുടെയും അനുയായികളുടെയും കാലത്ത് ജീവിതത്തിനുണ്ടായിരുന്നത്. ഇന്നത്തേക്കാള് വിശാലമായ അര്ത്ഥമായിരുന്നു അന്നതിന്ന്.

ഫിഖ്ഹിന്റെ അര്ത്ഥം ഫുഖഹാക്കളും മുഹദ്ദിസുകളും മുഫസ്സിറുകളും പറയുന്നത് ഇഹലോകത്തും പരലോകത്തും സൃഷ്ടികള്ക്ക് ഗുണമോ ദോഷമോ ഉള്ളത് എന്നാണ്. നിദാന ശാസ്ത്ര ഗ്രന്ഥങ്ങളിലും ഇതു കാണാവുന്നതാണ്. ഈയര്ത്ഥത്തില് ആത്മ ശുദ്ധീകരണവും പെടുന്നു. വിവിധ വിധിവിലക്കുകളും പെടുന്നു. അതുകൊണ്ട് ഖുര്ആന്റെ ഭാഷയില് ഫിഖ്ഹ് എന്നാല് ഇന്നത്തെ അര്ത്ഥത്തിലെ ഇഹവും പരവും  രണ്ടും കൂടി ചേര്ന്നതാണ്. ഒന്നു മാത്രമല്ല. വെറും ആത്മ ശുദ്ദീകരണം ചേര്ന്നാലോ കേവലം വിവിധ വിലക്കുകള് ചേര്ന്നാലോ ഖുര്ആനിലെ ജീവിതം ആകുന്നില്ല.

അല്ലാഹു കല്പ്പിച്ചവ ( ഖുർആൻ) ചെയ്യുകയും വിരോധിച്ചവ ഒഴിവാക്കുകയുമാണ് തഖ്‌വ .

കല്പ്പിച്ച കാര്യങ്ങള് വുജൂബും സുന്നത്തും പെടുന്നു. നിരോധിക്കപ്പെട്ടവയില് ഹറാമും കറാഹത്തും പെടുന്നു.

ഖുർആൻ  പറഞ്ഞ കാര്യങ്ങളില് നിന്നെല്ലാം വ്യക്തമാകുന്നത് ജീവിതം എന്ന് പറഞ്ഞാല് തന്നെ ഇന്നത്തെ ദൈവീക കല്പനകൾഅനുസരിച്ചും  ഉള്കൊണ്ടിട്ടുള്ള ജീവിതം ത ന്നെയാണ്. പില്ക്കാലത്ത് ഇവ വേര്തിരിച്ചു മനസ്സിലാക്കപ്പെടാന് ചില കാരണങ്ങളുമായി അഥവാ, ഖുർആനിനെ എതിര്ക്കുന്ന ബിദഈ പ്രസ്താനക്കാര് ഖുർആനിലെ വിവിധ വിജ്ഞാന ശാഖകളെ ആക്ഷേപിച്ചും എതിര്ത്തും രംഗത്തുവന്നു. അങ്ങനെ ഓരോ വിഷയവും വേര്തിരിച്ച് കേന്ദ്രീകരിക്കുവാനും അതിലെ സംശയങ്ങള് ദുരീകരിച്ച് ബിദ്അത്ത് ചിന്താഗതിക്കാരുടെ വായടക്കുവാനും പണ്ഡിതന്മാര് നിര്ബന്ധിതരായി. ബിദ്അത്തുകാര് വിധിവിലക്കുകള് പരാമര്ശിക്കുന്ന വിജ്ഞാന മേഖലയെ ആക്ഷേപിച്ചപ്പോള് ഉലമാഇന്ന് അതില് പ്രത്യേകം ഗ്രന്ഥങ്ങള് രചിക്കേണ്ടി വന്നു.

സ്വന്തമായി രചിച്ച കിതാബുകള് ശുചീകരണം, നിസ്കാരം, നോന്പ്, ഹജ്ജ്, സ്വലാത്ത് ഹല്ക്ക , ധിക്ക്രു ഹല്ക്ക , തുടങ്ങിയ വിഷയങ്ങള് പരാമര്ശിച്ചു കൊണ്ട് രചിക്കപ്പെടുന്നത് പതിവാക്കി . പതുക്കെ പതുക്കെ ഇതുമാത്രം ജീവിതം എന്ന പദം കൊണ്ട് ഉദ്ദേശിച്ചു തുടങ്ങി. പ്രതിയോഗികള് അസൂയ, പൊങ്ങച്ചം, ദേഷ്യം, ലോകമാന്യം, പരലോകം സന്പാദിക്കാനുള്ള ആഗ്രഹം തുടങ്ങിയ കാര്യങ്ങളില് മനുഷ്യരെ സംസ്കരിക്കുവാനായി നിരവധി ഗ്രന്ഥങ്ങള് രചിക്കപ്പെട്ടു. അതിനെ പരാമര്ശിച്ചുകൊണ്ട് കിതാബുകളും രംഗപ്രവേശം ചെയ്തു.

Saturday 21 September 2013

ഉള്ള കാലം എന്തുചെയ്തു എന്നതാണ് കാര്യം.



വൃക്ഷങ്ങളെപ്പോലെയാണ് വ്യക്തികളും. മുരടിക്കുന്നവരും പടരുന്നവരുമുണ്ട്. അവനവന്റെ ചെറിയ ചുറ്റളവില് നിന്ന് അന്യരുടെ ഹൃദയങ്ങളിലേക്ക് പടരേണ്ടവരാണ് സത്യവിശ്വാസികള് , സ്വാര്ഥതയുടെ അഴുക്ക് കലരാതെ, ഒഴുകിക്കൊണ്ടേയിരിക്കേണ്ട തളിര്ജലമാണവര് , കെട്ടി നിന്നാല് വെള്ളം ദുഷിക്കും. പരന്നൊഴുകുമ്പോഴാണ് ശുദ്ധമാവുക.

സല്‍കീര്‍ത്തിയുടെ അടിസ്ഥാനം സല്‍ പ്രവൃത്തികളാണ്‌. എത്ര ആയുഷ്‌കാലം ഇവിടെ കഴിഞ്ഞു എന്നതല്ല, ഉള്ള കാലം എന്തുചെയ്‌തു എന്നതാണ്‌ കാര്യം.

ജീവിതമെന്ന ചെറിയ പ്രതിഭാസത്തെ വലിയ പ്രതിഭാസമാക്കുന്നത്‌ യഥാര്‍ഥത്തില്‍ സല്‍കര്‍മങ്ങളാണ്‌. കാലഭേദങ്ങളില്ലാതെ കായ്‌കനികള്‍ നല്‌കുന്ന നല്ലൊരു മരംപോലെയാണ്‌ നല്ല വചനത്തിന്‍റെ ഉപമ. നല്ല വചനം ഉള്‍ക്കൊണ്ടവനും ഇങ്ങനെയാകേണ്ടതാണ്‌.

വലിയ പ്രവര്‍ത്തനങ്ങള്‍ എന്നതിനെക്കാള്‍ മഹത്തരമായ പ്രവര്‍ത്തനങ്ങളാണ്‌ നമ്മിലുണ്ടാവേണ്ടത്‌.

ഒരു നന്മയെയും നീ നിസ്സാരമായി കാണരുത്. ഉദാഹരണമായി കണ്കമുല്ലാത്ത പുഞ്ചിരിയാല് നിന്റെ സഹോദരനെ അഭിമുഖീകരിക്കുന്നതും പുണ്യമാണ്.

വളര്ച്ച മുരടിച്ച് കുനിഞ്ഞുപോകാതെ, ചെറുതും വലുതുമായ നല്ല കര്മങ്ങളിലൂടെ വളര്ന്നു പന്തലിച്ച് സകലരിലേക്കുമെത്തുക. നല്ല മരം എങ്ങോട്ടും നീങ്ങുന്നില്ല. അതിനെത്തേടി എല്ലാവരും ഇങ്ങോട്ടെത്തുന്നു. നാം കുറച്ചുകാലം ഇവിടെ ജീവിച്ചിരുന്നു എന്നതിനുള്ള തെളിവാണ് നമ്മുടെ പ്രവര്ത്തികള് .

ഓര്മിപ്പിക്കാനും തുടച്ചുമിനുക്കാനും പറ്റുന്ന ഖുർആന്റെ ഉപദേശങ്ങള് കിട്ടിയില്ലെങ്കില് ലോഹങ്ങളെപ്പോലെ മനസ്സും തുരുമ്പുപിടിക്കും.

ഒരാൾതന്റെ  പ്രവൃത്തികളെ ഖുര്ആനുമായി തട്ടിച്ചുനോക്കിയാല് അല്ലാഹുവിന്റെ അടുത്ത് എനിക്ക് എന്താണുള്ളത് എന്നറിയാന് അറിയാന് കഴിയും.

“അല്ലാഹുവിന്റെ അടുത്ത് എനിക്ക് എന്താണുള്ളത്  എവിടെയാണ് അതുള്ളത്? അതായത് പുണ്യവാന്മാര് തീര്ച്ചയായും സുഖത്തിലാണ്. തെമ്മാടികള് തീര്ച്ചയായും നരകത്തിലാണ്.

നന്മ ചെയ്തവര്, കുടുംബത്തിലേക്ക് യാത്രപോകുന്ന പ്രവാസിയെപ്പോലെയും . തിന്മ ചെയ്തവര്, യജമാനന്റെ അടുക്കലേക്ക് നയിക്കപ്പെടുന്ന ഒളിച്ചോടിയ അടിമയെപ്പോലെ യുമായിരിക്കും അല്ലാഹുവിന്റെ അടുത്തു ചെല്ലുന്നത് .

അല്ലാഹുവിന്റെ മാര്ഗം അറിയുകയും അതനുസരിച്ച് പ്രവര്ത്തിക്കുകയും അത് പ്രബോധനം നടത്തുകയും ചെയ്യുന്നവന് ബുദ്ധിമാനായ മനുഷ്യന് ആണ്.

അന്യന്റെ ഇഹലോകത്തിനുവേണ്ടി സ്വന്തം ഇഹപര ജീവിതം  വിറ്റു കളയുന്നവന്  ബുദ്ധി ശൂന്യനായ മനുഷ്യനാണ് .

പാപങ്ങള്‍ ഒഴിവാക്കാന്‍ ദൃഢനിശ്ചയം ചെയ്താല്‍ ഹൃദയം ഉണരും.

അല്ലാഹുവോട് അടുപ്പിക്കാത്ത ഏത് അനുഗ്രഹവും പാപമാണ്.

നന്മ ജീവിതത്തിൽ പകര്ത്തുക. തിന്മ ജീവിതത്തിൽനിന്നു ഒഴിവാക്കുക – ഇതാണ് സൃഷ്ടാവിനോടുള്ള നന്ദി.

അസത്യത്തിന്നാണ് താങ്കളുടെ മനസ്സില് സ്ഥാനമെങ്കില് ദുര്ജനങ്ങളും കപടരും താങ്കളെ പൊതിയും.

Friday 20 September 2013

മുദ്ര.



ഖുര്‍ആന്‍ അല്ലാഹുവിന്റെ കലാം ആണ്‌. അതിലെ അക്ഷരങ്ങളും പദങ്ങളും ഘടനയും ക്രമവുമെല്ലാം അല്ലാഹുവിന്റെ നിശ്ചയമനുസരിച്ചുണ്ടായതാണ്‌. മുഹമ്മദ്‌ നബി(സ)ക്കോ അവിടുത്തേക്ക്‌ വഹ്‌യ്‌ (സന്ദേശം) എത്തിച്ചുകൊടുത്ത മലക്കിനോ മറ്റാര്‍ക്കെങ്കിലുമോ അതില്‍ യാതൊരു പങ്കുമില്ല. പരിപൂര്‍ണമായും ദൈവികഗ്രന്ഥം. `ദൈവികത'യാണ്‌ വിശുദ്ധ ഖുര്‍ആന്റെ ഏറ്റവും വലിയ സവിശേഷത.

വിശുദ്ധ ഖുര്ആന്‍ അനുസരിച്ചു ജീവിക്കുന്നത് തന്നെയാണ്  പുണ്യകര്മ്മമെന്നതു . മറ്റേതൊരു ഗ്രന്ഥത്തിനും ഈ പുണ്യം അവകാശപ്പെടാനാവില്ല. ദൈവികഗ്രന്ഥം എന്നതാണ്‌ ഇതിനു കാരണം.

യഥാർത്ത അറിവ് ലഭിക്കുന്നതിനു ഖുർആൻ വചനങ്ങളിലൂടെ നിർദ്ദേശിക്കപ്പെടുന്ന വിധം ലോകത്തെ നിരീക്ഷിക്കുന്നതിലൂടെ ലഭിക്കുന്ന അറിവാൺ, അതായത്, ലോകം നൽകുന്ന അറിവ്. അത്തരം അറിവ് ഉൾക്കൊള്ളാൻ നമ്മുടെ സ്വീകരണികളെ പ്രാപ്തമാക്കുക എന്നതാൺ ഖുർആനിക വചനങ്ങൾ ചെയ്യുന്നത്. ചുറ്റുപാടും കാണുന്ന ജീവിത യാഥർത്ഥ്യങ്ങളിൽ നിന്ന് ജീവിത പാഠങ്ങൾ നേടിയേടുക്കാൻ നമ്മൾ കണ്ണുതുറന്ന് ജീവിതത്തെ വായിക്കണം.

സംസ്കാരം എന്ന് വിളിക്കുന്ന ധാർമ്മികതയാണ്  മനുഷ്യന്റെ ജീവിത നിലവാരം നിർണ്ണയിക്കുന്നത്. അറിവാണ് സംസ്കാരം നിർണ്ണയിക്കുന്നത്. വായനയാണ് അറിവു നൽകുന്നത്.സംസ്കാരം ഉള്ള സമൂഹത്തിൽ അധാർമ്മികതകളും അവതാളനങ്ങളും കുറയും.


ഏതെങ്കിലും ഗ്രന്ഥത്തിന്റെ രണ്ട് ചട്ടകൾക്കുള്ളിൽ അച്ചടിച്ചുവരുന്ന അക്ഷരത്താളുകളിൽകൂടി കണ്ണ് ഓടിക്കൽ മാത്രമല്ല വായന. ചുറ്റുപാടുകളിൽ നിന്നും ജീവിത പാഠങ്ങൾ ഉൾക്കൊള്ളാൻ കണ്ണുതുറക്കലാൺ വായന.

ജീവിതത്തിലേക്ക് കണ്ണുതുറപ്പിക്കാൻ വേണ്ടി ഖുർആൻ വചനങ്ങൾ വായിക്കുന്ന ഒരു ശീലത്തിലേക്ക് നമ്മൾ ഉയരണം. താഴ്ന്ന് കിടക്കുന്ന ജീവിതനിലവാരമെന്നത് ഒരു പ്രശ്നമായി നമുക്ക് ചുറ്റും ഉണ്ടെങ്കിൽ അതിനുള്ള മരുന്നായി ഖുർആനിനു മാത്രമേ വരാൻ കഴിയൂ.

ഖുർആൻആയത്തുകൾ  കേവല മനപ്പാഠമാക്കലിലൂടെ നേട്ടം കൈവരിക്കാനാവും എന്ന് കരുതാനാവില്ല. അത് കൃത്യമായ ജീവിത ദർശനമായി ആ വായനകളെ പകർത്തുന്നതിലൂടെ മാത്രമേ സാധിക്കൂ.

ജീവിതത്തിലെ ഏത് സാഹചര്യത്തിലും കവശംവെക്കാവുന്ന ഒരു ചര്യയാൺ വായന.  പക്ഷെ ഉയർന്ന് വരുന്ന ജീവിത സാഹചര്യങ്ങളെ നേരിടാനുള്ള ഉണർവ്വ് നൽകുന്നതാവണം നമ്മുടെ വായന എന്ന് ഉറപ്പു വരുത്തണം.

വായിച്ചെടുത്ത അറിവിനെ പച്ചയായ ജീവിതത്തിലേക്ക് ഉപയോഗപ്പെടുത്താൻ കഴിയാതെപോയാൽ നഷ്ടം ഒരു ജീവിതത്തിന്റെ മാത്രം ആഴത്തിലുള്ളതല്ല, മറിച്ച് ഒരു സൃഷ്ടിപ്പിന്റെ മുഴുവൻ പാഴാക്കലിന്റേയാവും.

മാലോകർക്കുമുന്നിൽ ദൈവം എഴുനേല്പിച്ചു നിർത്തുമ്പൊൾ കുറ്റബോധകൊണ്ട് കഴുത്ത് കുനിക്കേണ്ടി വരുന്ന പരാജയം മുന്നിൽ കണ്ട്, അതൊഴിവാക്കാനായി നാളിതുവരെയുണ്ടായിരുന്ന ഖുർആന്റെ  വായനാ ശീലങ്ങൾ ഇന്നു മുതൽ തന്നെ നമുക്ക് ക്രമീകരിച്ച് ജീവിതത്തിൽ പകര്ത്തി തുടങ്ങാം.

എങ്ങനെയാണ് നാം ജീവിതത്തെ നിര്‍വ്വചിക്കേണ്ടത്? ഏതുതരം താല്‍പര്യങ്ങള്‍ക്കാണ് ജീവിതത്തില്‍ മുന്‍തൂക്കം കിട്ടുന്നത്? ആരാണ് ജീവിതം കൊണ്ട് വിജയിച്ചത്? ജീവിതത്തിന്റെ പരാജയത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്? ജീവിതം സുഖിക്കാനും ആസ്വദിക്കാനുമുള്ളതാണെന്ന ഭാവത്തിലുള്ള വര്‍ത്തമാന കാലത്തെ കൌമാര യൌവ്വനങ്ങളെ നിരീക്ഷിച്ചു കൊണ്ടുമാത്രം കണ്ടെത്താന്‍ കഴിയുന്നതല്ല മേല്‍ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍. താത്വികമായി അന്വേഷിക്കേണ്ടതും വിചാരപ്പെടേണ്ടതുമായ ഒന്നാണ് ജീവിതം.

വെറും യാന്ത്രികമാണോ മനുഷ്യ ജീവിതത്തിന്റെ പ്രകടനങ്ങള്? മൂര്ച്ചയുള്ള വിചാരങ്ങളുടെ പ്രതിഫലനങ്ങള് തന്നെയാണ് ജീവിതത്തിന്റെ ഫലമായി പുറത്തുവരുന്നത്. കാണാനുള്ള കണ്ണുകളും കേള്ക്കാനുള്ള കാതുകളും മാത്രമല്ല ചിന്തിക്കാനുള്ള ഹൃദയവുമാണ് മനുഷ്യനെ വേര്തിരിക്കുന്നത്. കണ്ണുകളെയും കൈകാലുകളെയും മറ്റ് അവയവങ്ങളെയും ചലിപ്പിക്കുന്നത് ഹൃദയമാണ്. ഹൃദയമാണ് മനുഷ്യ ജീവിതത്തിന്റെ ചാലകശക്തിയെന്നു ചുരുക്കം. എന്നത് പോലത്തന്നെയാണ് ജീവിതത്തെ നിയന്ത്രിക്കേണ്ടത് ഖുർആൻ കൊണ്ടാണ് .

ഖുർആനിനാൾ  നിയന്ത്രിക്കപ്പെടുന്ന വിവേചന ശേഷിയുടെ സാന്നിധ്യമുള്ളവനെന്നാണ് ജീവികള്ക്കിടയില് മനുഷ്യന് ഏറ്റവും ചേര്ന്ന വിശേഷണം. കൈ ഉയര്ത്തുന്നതും കാല് ചലിപ്പിക്കുന്നതും കണ്ണുകള് നോട്ടമിടുന്നതും കാതുകളെ കൂര്പ്പിച്ചു നിര്ത്തുന്നതുമെല്ലാം ഖുർആൻന്റെ ആജ്ഞാനുസാരം മാത്രം. അപ്പോള് ഖുർആൻ കൊണ്ട് കീഴ്പ്പെടുത്താനാവാത്തതൊന്നും മനുഷ്യപ്പറ്റുള്ളതാവുന്നില്ല.

ദൈവീക സാന്നിധ്യമില്ലാത്ത കേള്വിയും കാഴ്ചയും മൃഗതുല്യമാണെന്നാണ് ഖുര്ആന്റെ പക്ഷം. കേള്വിയും കാഴ്ചയും ഉള്ളപ്പോള് തന്നെയാണ് ഖുര്ആന്റെ വിമര്ശം. പക്ഷേ, അവകള് ജീവിതത്തിനു വഴങ്ങുന്നതായിരുന്നില്ല. മനുഷ്യ രൂപത്തിലുള്ള ജീവിയായാല് മൃഗത്തെക്കാള് മോശം എന്നു പറയേണ്ടിവരുമെന്നാണ് ഖുര്ആന്റെ ഭാഷ്യം. മനുഷ്യന്റെ മുദ്രയുള്ളതാകണം ജീവിതത്തിന്റെ ഫലങ്ങള്.