സ്വകുടുംബം ഖുർആന്റെ മാതൃകാപരമാക്കി മാറ്റുകയെന്നത് ഓരോ കുടുംബത്തിന്റെയും
മുഖ്യ ലക്ഷ്യങ്ങളിലൊന്നായിരിക്കണം . കുടുംബങ്ങളില് ഊഷ്മളമായ പരസ്പര ബന്ധത്തിന്റെ പശിമയും
പരിമളവുമുണ്ടാകണം. പരിശുദ്ധ ഖുര്ആന്റെ വ്യക്യാനമായ പ്രവാചക ചര്യകള്ക്കനുസൃതമായിരിക്കണം നമ്മുടെ കുടുംബം
സംവിധാനിക്കപ്പെടുന്നത്. മറ്റുള്ളവര്ക്ക് നന്മയുടെ വെളിച്ചം പകര്ന്നു നല്കുന്ന ഉത്തമ
മാതൃകകള് നമ്മുടെ കുടുംബജീവിതത്തിലുണ്ടാവണം.
നമ്മുടെ കുടുംബത്തില്തന്നെ തിരുത്തപ്പെടേണ്ട പോരായ്മകളും വീഴ്ചകളുമുണ്ടോയെന്ന്
സൂക്ഷ്മമായി പരിശോധിക്കണം. ഭൗതികാസക്തിയില് കെട്ടിപ്പടുത്ത മുതലാളിത്ത ജീവിതശൈലിയുടെ
കടന്നുകയറ്റം നമ്മെയും സ്വാധീനിച്ചിട്ടുണ്ടോയെന്ന് വിലയിരുത്തണം. ലാഭ-നഷ്ടങ്ങളുടെ കണക്ക്
നോക്കി മാത്രം കാര്യങ്ങള് തീരുമാനിക്കുന്ന പുതിയ കാലത്ത് നാമും അതിനു വിധേയമായിട്ടുണ്ടോയെന്ന്
പരിശോധിക്കപ്പെടണം.
ഓരോ കുടുംബത്തിലും എല്ലാ
ഓരോരുത്തരും ആത്മപരിശോധനയിലൂടെ സ്വന്തം കുടുംബത്തെ
പരമാവധി സംസ്കരിച്ചും ശുദ്ധീകരിച്ചും മാതൃകാപരവും ഭദ്രവുമാക്കിയാവണം ഖുർആന്റെ സന്ദേശവുമായി
മുന്നിട്ടിറങ്ങേണ്ടത്. അതിലൂടെ വീടുകളെ മാതൃകാപരമായ ശാന്തികേന്ദ്രങ്ങളാക്കുകയെന്ന ലക്ഷ്യം
നേടാന് കഴിയുന്നതിനനുസരിച്ചാണ് സമൂഹത്തില് നന്മയും സമാധാനവും സുരക്ഷിതത്വവും സന്തോഷവും
സംതൃപ്തിയും സംജാതമാവുക.
രക്ഷാകര്തൃത്വം അഥവാ പാരന്റിംഗ്
ഒരു ധര്മ്മമാണ് . ശ്രദ്ധിച്ചു ചെയ്യേണ്ട ഒരു കര്മം.
ശൈശവത്തില്‍ നിന്ന് മുതിര്‍ന്ന
പൗരനിലേക്കുള്ള വളര്‍ച്ചയുടെ വഴിയില്‍ ശാരീരിക- മാനസിക-ബൗദ്ധിക-വൈകാരിക വികാസത്തിനു
വേണ്ടിയുള്ള പിന്തുണയും പ്രചോദനവും നല്‍കുന്ന തുടര്‍ പ്രക്രിയയാണ് പാരന്റിംഗ് അഥവാ
രക്ഷാകര്‍തൃത്വം.
ഇഷ്ടാനിഷ്ടങ്ങള്‍ അടിച്ചേല്‍പിക്കലല്ല,
സഹായിയായും വഴികാട്ടിയായും കൂടെ നിന്ന് പിന്തുണക്കലാണ് പാരന്റിംഗ്.
കുട്ടികള് 'വളരുക'യാണു വേണ്ടത് . ഇന്ന് നാമവരെ 'വളര്ത്തു'കയാണ്. നമ്മുടെ താല്പര്യങ്ങള്ക്കും
പ്രതീക്ഷകള്ക്കുമനുസരിച്ച് അവരെ പാകപ്പെടുത്തുകയാണ്.
കുഞ്ഞുങ്ങളുടെ ശാരീരിക-ബൗദ്ധിക
വളര്‍ച്ചയില്‍ മാത്രമാണ് മിക്ക രക്ഷിതാക്കളുടെയും ശ്രദ്ധയും അധ്വാനവും. വ്യക്തിത്വ
രൂപീകരണ പ്രക്രിയയെ സമ്പൂര്‍ണതയിലെത്തിക്കുന്ന വൈകാരിക-സാമൂഹിക വികാസത്തെക്കുറിച്ച്
ഭൂരിഭാഗം രക്ഷിതാക്കളും ബോധവാന്മാരല്ല.
ചൊല്ലിപ്പഠിക്കുന്ന അറിവിനോടൊപ്പം
കൃത്യവും വ്യക്തവുമായ ജീവിതാനുഭവങ്ങള്‍ കൂടി ചേര്‍ത്തു വെക്കുമ്പോഴാണ് ഉന്നതമായ വ്യക്തിത്വങ്ങള്‍
രൂപം പ്രാപിക്കുക.
ദിശ കാണിക്കാന്‍ പര്യാപ്തമായ
വിവരവും വിവേകവും മാതാപിതാക്കള്‍ക്കുണ്ടായിരിക്കണം.
എല്ലാം മാതാവിനെ ഏല്‍പിച്ച്
തിരക്കിന്റെ ലോകത്തേക്ക് ഓടിമറയുന്ന പിതാവും പിതാവിനെ പഴിചാരി നിസ്സഹായത ഏറ്റുപറയുന്ന
മാതാവും ഉത്തരവാദിത്വത്തില്‍നിന്ന് കൈകഴുകുമ്പോള്‍ മക്കള്‍ അതിവിദഗ്ധമായി വിഡ്ഢികളാക്കുന്നത്
പലരും തിരിച്ചറിയുന്നത് വളരെ വൈകിയാണ്.
No comments:
Post a Comment