വൃക്ഷങ്ങളെപ്പോലെയാണ് വ്യക്തികളും.
മുരടിക്കുന്നവരും പടരുന്നവരുമുണ്ട്. അവനവന്റെ ചെറിയ ചുറ്റളവില് നിന്ന് അന്യരുടെ ഹൃദയങ്ങളിലേക്ക്
പടരേണ്ടവരാണ് സത്യവിശ്വാസികള് , സ്വാര്ഥതയുടെ അഴുക്ക് കലരാതെ, ഒഴുകിക്കൊണ്ടേയിരിക്കേണ്ട
തളിര്ജലമാണവര് , കെട്ടി നിന്നാല് വെള്ളം ദുഷിക്കും. പരന്നൊഴുകുമ്പോഴാണ് ശുദ്ധമാവുക.
സല്‍കീര്‍ത്തിയുടെ അടിസ്ഥാനം സല്‍ പ്രവൃത്തികളാണ്. എത്ര ആയുഷ്‌കാലം
ഇവിടെ കഴിഞ്ഞു എന്നതല്ല, ഉള്ള കാലം എന്തുചെയ്തു എന്നതാണ് കാര്യം.
ജീവിതമെന്ന ചെറിയ പ്രതിഭാസത്തെ വലിയ പ്രതിഭാസമാക്കുന്നത് യഥാര്‍ഥത്തില്‍
സല്‍കര്‍മങ്ങളാണ്. കാലഭേദങ്ങളില്ലാതെ കായ്‌കനികള്‍ നല്‌കുന്ന നല്ലൊരു മരംപോലെയാണ്
നല്ല വചനത്തിന്‍റെ ഉപമ. നല്ല വചനം ഉള്‍ക്കൊണ്ടവനും ഇങ്ങനെയാകേണ്ടതാണ്.
വലിയ പ്രവര്‍ത്തനങ്ങള്‍ എന്നതിനെക്കാള്‍ മഹത്തരമായ പ്രവര്‍ത്തനങ്ങളാണ്
നമ്മിലുണ്ടാവേണ്ടത്.
ഒരു നന്മയെയും നീ നിസ്സാരമായി കാണരുത്. ഉദാഹരണമായി കണ്കമുല്ലാത്ത പുഞ്ചിരിയാല്
നിന്റെ സഹോദരനെ അഭിമുഖീകരിക്കുന്നതും പുണ്യമാണ്.
വളര്ച്ച മുരടിച്ച് കുനിഞ്ഞുപോകാതെ, ചെറുതും വലുതുമായ നല്ല കര്മങ്ങളിലൂടെ
വളര്ന്നു പന്തലിച്ച് സകലരിലേക്കുമെത്തുക. നല്ല മരം എങ്ങോട്ടും നീങ്ങുന്നില്ല. അതിനെത്തേടി
എല്ലാവരും ഇങ്ങോട്ടെത്തുന്നു. നാം കുറച്ചുകാലം ഇവിടെ ജീവിച്ചിരുന്നു എന്നതിനുള്ള തെളിവാണ്
നമ്മുടെ പ്രവര്ത്തികള് .
ഓര്മിപ്പിക്കാനും തുടച്ചുമിനുക്കാനും പറ്റുന്ന ഖുർആന്റെ ഉപദേശങ്ങള്
കിട്ടിയില്ലെങ്കില് ലോഹങ്ങളെപ്പോലെ മനസ്സും തുരുമ്പുപിടിക്കും.
ഒരാൾതന്റെ പ്രവൃത്തികളെ ഖുര്ആനുമായി
തട്ടിച്ചുനോക്കിയാല് അല്ലാഹുവിന്റെ അടുത്ത് എനിക്ക് എന്താണുള്ളത് എന്നറിയാന് അറിയാന്
കഴിയും.
“അല്ലാഹുവിന്റെ അടുത്ത് എനിക്ക് എന്താണുള്ളത് എവിടെയാണ് അതുള്ളത്? അതായത് പുണ്യവാന്മാര് തീര്ച്ചയായും
സുഖത്തിലാണ്. തെമ്മാടികള് തീര്ച്ചയായും നരകത്തിലാണ്.
നന്മ ചെയ്തവര്, കുടുംബത്തിലേക്ക് യാത്രപോകുന്ന പ്രവാസിയെപ്പോലെയും
. തിന്മ ചെയ്തവര്, യജമാനന്റെ അടുക്കലേക്ക് നയിക്കപ്പെടുന്ന ഒളിച്ചോടിയ അടിമയെപ്പോലെ
യുമായിരിക്കും അല്ലാഹുവിന്റെ അടുത്തു ചെല്ലുന്നത് .
അല്ലാഹുവിന്റെ മാര്ഗം അറിയുകയും അതനുസരിച്ച് പ്രവര്ത്തിക്കുകയും അത്
പ്രബോധനം നടത്തുകയും ചെയ്യുന്നവന് ബുദ്ധിമാനായ മനുഷ്യന് ആണ്.
അന്യന്റെ ഇഹലോകത്തിനുവേണ്ടി സ്വന്തം ഇഹപര ജീവിതം വിറ്റു കളയുന്നവന് ബുദ്ധി ശൂന്യനായ മനുഷ്യനാണ് .
പാപങ്ങള്‍ ഒഴിവാക്കാന്‍ ദൃഢനിശ്ചയം ചെയ്താല്‍ ഹൃദയം ഉണരും.
അല്ലാഹുവോട് അടുപ്പിക്കാത്ത ഏത് അനുഗ്രഹവും പാപമാണ്.
നന്മ ജീവിതത്തിൽ പകര്ത്തുക. തിന്മ ജീവിതത്തിൽനിന്നു ഒഴിവാക്കുക – ഇതാണ്
സൃഷ്ടാവിനോടുള്ള നന്ദി.
അസത്യത്തിന്നാണ് താങ്കളുടെ മനസ്സില് സ്ഥാനമെങ്കില് ദുര്ജനങ്ങളും കപടരും
താങ്കളെ പൊതിയും.
No comments:
Post a Comment