ജീവിതം അതിവേഗതയില് മുന്നേറുകയാണ്.
തിരക്കാണെല്ലാവര്ക്കും. ഇതിനിടയില് നാം സ്വയം മറന്നുപോകുന്നു. എവിടേക്കാണീ ഓട്ടം? എവിടെയാണൊരവസാനം?
ജീവിതത്തിന്റ അര്ത്ഥവും ലക്ഷ്യവും എന്ത്? നമ്മുടെ ചിന്താ വിഷയങ്ങളാവേണ്ടതാണിത്. ഇതിന്റെ
ഉത്തരങ്ങള് നമുക്ക് കിട്ടിയേ തീരൂ. ഈ അന്വേഷണത്തില് കൃത്യമായ ഒരുത്തരം ഖുർആന്റെ സന്ദേശത്തിന്
നല്കാനുണ്ട്. സ്രഷ്ടാവിനാല് നല്കപ്പെട്ട വചനങ്ങൾ . നിങ്ങളുടെ ചിന്തക്കും ആലോചനക്കുമായി
പക്ഷെ, അടിച്ചേല്പിക്കാനല്ല. തിരസ്കരിക്കാനും വിയോജിക്കാനും നിങ്ങള്ക്കവകാശമുണ്ട്. സന്തോഷ പൂർവ്വം
സ്വാഗതം ചെയ്തു . അത് പ്രാവര്ത്തീ കമാക്കാൻ
സന്ദേശത്തിലിടമുണ്ട്. സ്വതന്ത്രമായ ജീവിതമാണ് ആഗ്രഹിക്കുന്നത്. അതു വഴി ബോധ്യപ്പെടുന്ന
സത്യത്തിലെത്താന് സാധിക്കുമെന്ന് ഖുർആൻപറയുന്നു
.
ഖുർആൻ ജീവിതമാക്കിയാൽ മനുഷ്യന്ന് "ലഭിക്കാന് പോകുന്ന പ്രതിഫമലം
എന്താണ്? ബുദ്ധിക്ക് തൃപ്തിയും മനസ്സിന്ന് സൗഖ്യവും പകരുന്ന വല്ലതുമാണോ? അതോ വെറുമൊരു
മരീചികയോ? ആരോരുമറിയാതെ, ആരും കാണാതെ, മതിയായ വേതനം "ലഭിക്കാതെ രഹസ്യസങ്കേതങ്ങളില്
സമൂഹത്തിന്നുവേണ്ടി പണിയെടുക്കുന്ന ഒരു സൈനികന്ന് എന്ത് പ്രതിഫലമാണ് അത് വാഗ്ദാനം ചെയ്യുന്നത്?
സ്വന്തം സമൂഹത്തെയും കുടുംബത്തെയും പ്രതിരോധിക്കുന്നതിനിടയില് അന്യായമായി കൊല്ലപ്പെടുന്ന
ദൈവമാര്ഗത്തിന്റെ രക്തസാക്ഷികല്ക്ക് എന്താണ് കിട്ടുക? കൊട്ടിഘോഷിക്കുന്ന "ആത്മ
സംതൃപ്തി'ക്ക് മരിച്ചുപോകുന്നവരുടെ കാര്യത്തില് എന്തു പ്രസക്തി?
മറുവശത്ത് അതിക്രമികളും താന്തോന്നികളുമായി ജീവിക്കുന്നവര്. ഒട്ടും മനസ്താപമില്ലാതെ
വിലക്കപ്പെട്ട കനികളെല്ലാം ഭുജിക്കുന്നവര്. മരിച്ച് മരവിച്ച മനസുകളുമായി ഈ സമസ്യയുടെ കുരുക്കഴിക്കാന് ഖുർആനിലുള്ള നിയമങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ടുള്ള ജീവിതത്തിനേ
കഴിയൂ - ഖുർആനീക ജീവിതത്തിനു മാത്രം. അത് പറയുന്നു:
""ആര് അണുഅളവ് നന്മ ചെയ്യുന്നുവോ
അതിന്റെ ഫലവും ആര് അണുഅളവ് തിന്മ ചെയ്യുന്നുവോ
അതിന്റെ ഫലവും അവന് കാണും. അല്ലാഹുവിെന്റ മാര്ഗത്തില് വധിക്കപ്പെട്ടവരുണ്ടല്ലോ, അവരുടെ
കര്മ്മങ്ങല് അല്ലാഹു ഒരിക്കലും പാഴാക്കുകയില്ല. അവന് അവര്ക്ക് സ്വര്ഗത്തിലെക്ക് വഴികാണിക്കും.
അവര്ക്ക് മികച്ച അവസ്ഥ പ്രദാനം ചെയ്യുകയും അവര്ക്ക് നേരത്തെ പരിചയപ്പെടുത്തിയിരുന്ന
സ്വര്ഗ്ഗത്തില് അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. മനുഷ്യന് താന് പ്രവര്ത്തിച്ചതെല്ലാം
ഓര്മ്മിക്കുന്ന ദിവസം. അന്ന് നോക്കുന്നവര്ക്കെല്ലാം കാണാവുന്നവിധം നരകം തുറന്നുവെക്കപ്പെടുന്നു.
ധിക്കാരം കാണിക്കുകയും ഐഹികജീവിതത്തിന്ന് ( സ്വയം കെട്ടിയുണ്ടാക്കിയ സങ്കല്പ്പ ലോകം
) മുന്ഗണന കല്പിക്കുകയും ചെയ്തിരുന്നവനാരോ, അവെന്റ താവളം നരകമാകുന്നു. എന്നാല്, സ്വനാഥെന്റ
സമക്ഷത്തില് നില്ക്കേണ്ടിവരുന്നത് ഭയപ്പെടുകയും ആത്മാവിനെ ദുര്മോഹങ്ങളില് നിന്നകറ്റി
നിര്ത്തുകയും ചെയ്തവന് ആരോ അവെന്റ താവളം സ്വര്ഗമാകുന്നു.
സദ്സ്വഭാവം ഉല്‍കൃഷ്ട മനുഷ്യന്റെ സ്വത്തും പുരോഗതി പ്രാപിച്ച
ഒരു സമൂഹത്തി ന്റെ അസ്ഥിവാരവുമാണ്.
സദ്സ്വഭാവം ഉല്കൃഷ്ടമനുഷ്യെന്റ സ്വത്തും പുരോഗതി പ്രാപിച്ച ഒരു സമൂഹത്തി
ന്റെ അസ്ഥിവാരവുമാണ്. അതുള്ളിടത്തോളം സമൂഹം നിലനില്ക്കും. അതു നശിച്ചാല് സമൂഹവും നശിക്കും
അതില്ലാതെ അതിന് ജീവിതമില്ല. ""ഒരു സമൂഹത്തിെന്റ ധാര്മ്മികബോധത്തിന്ന് ആപത്ത്
സംഭവിച്ചാല് പിന്നെ അതി ന്റെ ശവസംസ്കാരത്തിന്ന് ഏര്പ്പാടുചെയ്തുകൊള്ളുക.
സമൂഹം പൊതുവെയും വ്യക്തി വിശേഷിച്ചും ധാര്മ്മിക സദാചാരബോധത്തിന്നും
സല്സ്വഭാവത്തിന്നും ഉന്നത സ്ഥാനവും പ്രാധാന്യവും കല്പിക്കേണ്ടതാണ് .
ശ്രേഷ്ഠമായ സ്വഭാവഗുണങ്ങൾ പൂര്ത്തീകരിക്കുകയാണ്
ഓരോ വ്യക്തിയുടെയും നിയോഗോദ്ദേശ്യം.
ജീവിതമെന്നാൽ സ്വാഭാവഗുണം തന്നെ. വല്ലവരും നിനക്ക് സ്വഭാവഗുണം വര്ദ്ധിപ്പിച്ചാല്
അവര് നിനക്കേറ്റിത്തരുന്നത് നിന്റെ വ്യക്തിത്വമാണ് .
ഖുർആൻ പൂര്ണമായും ജീവിതത്തിൽ ഉല്ക്കൊള്ളുന്നവരാണ് ഏറ്റവും പൂര്ണ്ണമായ
വിശ്വാസമുള്ളവര്.
പുണ്യമെന്നാല്‍ സദ്സ്വാഭാവമാണ്.
ജീവിതത്തിൽ ഈടുറ്റ ഒരു സ്തംഭമാണ് ഖുർആൻ . സമൂഹത്തെ സംബന്ധിച്ചിടത്തോളം
ഉറച്ച അസ്തിവാരവും.
ഖുർആൻ പ്രാവര്തീകമാക്കാതെ സദാചാരമില്ല.
ഖുർആൻ ധര്മ്മനിഷ്ഠാജീവിതത്തിന് ആഹ്വാനം ചെയ്യുക മാത്രമല്ല, അതിന്റ നിയമങ്ങല്
ആവിഷ്കരിക്കുകയും പരിധികൾ നിര്ണയിക്കുകയും പൊതുമാനദണ്ഡങ്ങൾ നിശ്ചയിക്കുകയും പെരുമാറ്റച്ചട്ടങ്ങളുടെ
വിശദാംശങ്ങളിൽ മാതൃകകൾ നിരത്തുക കൂടി ചെയ്യുന്നു.
ഖുർആൻ മാറ്റിവച്ചുള്ള സദാചാരം അര്ത്ഥശൂന്യമാണ്.
ഖുർആനും സദാചാരവും അവിഭാജ്യമായ
ഏകതയാണ്.
ഖുർആനും സദാചാരവും അവിഭാജ്യമായ
ഏകതയാണ്. അവ തമ്മില് ഭേദം കല്പിക്കാനാവില്ല. സദാചാരത്തിന്റെ ആത്മാവാണ് ഖുർആൻ , സദാചാരമാകട്ടെ,
ആത്മാവിന്ന് അന്തരീക്ഷംപോലെയും.
സ്വജീവിതത്തെ ഒഴിച്ചുനിര്ത്തിക്കൊണ്ട് സദാചാരം ഉണ്ടാവുകയില്ല.
ജീവിതമില്ലാതെ ഖുർആന്റെ നിയമവ്യവസ്ഥ നിലനിര്ത്താന് കഴിയില്ല.
ഖുർആൻ മാത്രമാണ് നന്മ തിന്മകളെ വേര്തിരിക്കുന്ന കുറ്റമറ്റ മാനദണ്ഡം.
മനസ്സിലുള്ള ആശയം ആകര്‍ഷകമായും ശക്തിയായും പറഞ്ഞോ എഴുതിയോ ഫലിപ്പിക്കാനുള്ള
കഴിവ് ജീവിത വിജയത്തിനാവശ്യമാണ്.
No comments:
Post a Comment