ഏറ്റവും ശ്രേഷ്ഠമായ വാക്യം ലാഇലാഹ ഇല്ലല്ലാഹ് എന്നതാണ്.'' എല്ലാ പ്രവാചകന്മാരും
ഇതേ വാചകമാണ് പറഞ്ഞിരുന്നത് . ഭാഷ ഭിന്നമായിരുന്നെങ്കിലും ആശയം ഒന്നായിരുന്നുവെന്നാണ്
നാം മനസിലാക്കേണ്ടത് .
പ്രപഞ്ചത്തിന്റെയും അതിലുള്ള സകലതിന്റെയും സ്രഷ്ടാവും സംരക്ഷകനും നാഥനും
നിയന്താവും അല്ലാഹുവാണ്. സാക്ഷാല് ഉടമയും യജമാനനും അവന്തന്നെയാണ് .
പ്രപഞ്ചമഖിലം സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും അവന്റെ നിയമങ്ങള്ക്കനുസൃതമത്രേ.
കാറ്റും മഴയും ഇടിയും മിന്നലും ഭിന്നമല്ല. പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും ജലജീവികളുമെല്ലാം
പൂര്ണമായും അല്ലാഹുവിന്റെ വ്യവസ്ഥയ്ക്ക് വിധേയമായാണ് നിലകൊള്ളുന്നത്. ഇത് മനുഷ്യർക്ക് ദൃഷ്ടാന്തമാണ് .
മനുഷ്യന് ദൈവീക നിയമങ്ങൾ തെരഞ്ഞെടുക്കാനും തീരുമാനിക്കാനും സാധ്യതയും
സ്വാതന്ത്യ്രവും നല്കപ്പെട്ട ജീവിതമേഖലകളിൽ. നാം എന്തു തിന്നണം, എന്തു തിന്നരുത്, എന്തു
കുടിക്കണം, എന്തു കുടിക്കരുത്, ഏതു കാണണം, ഏതു കാണരുത്, എങ്ങനെ ജീവിക്കണം, എങ്ങനെ ജീവിക്കരുത്
പോലുള്ളവ തീരുമാനിക്കാന് നമുക്ക് സാധ്യമാണ്.
ഓരോ മനുഷ്യനും താന് എങ്ങനെ ജീവിക്കണമെന്ന് സ്വയം തീരുമാനിച്ചുകൂടേ?
യഥാര്ഥത്തിലത് സാധ്യമോ പ്രായോഗികമോ അല്ല. ഓരോരുത്തരും തനിക്കു തോന്നും വിധം ജീവിച്ചാല്
മനുഷ്യരാശിയുടെ നിലനില്പുതന്നെ അസാധ്യമാവും.
ഓരോ മനുഷ്യനും താന് എങ്ങനെ ജീവിക്കണമെന്ന് സ്വയം തീരുമാനിച്ചു ഓരോരുത്തരും
തനിക്കു തോന്നും വിധം ജീവിച്ചാല് അവനവന്റെ
തന്നെ നിലനില്പുതന്നെ അസാധ്യമാവും. കാരണം, മനുഷ്യന് ഉപയോഗിക്കുന്ന ഒന്നിന്റെ മേലും
അവന് പൂര്ണമായ ഉടമാവകാശമില്ല.
സ്വയം ഒന്ന് പിന്നിലേക്ക് ശ്രദ്ധിച്ചാൽ മനുഷ്യന് പ്രസ്താവ്യയോഗ്യമല്ലാത്ത
വസ്തുവായിരുന്ന കാലഘട്ടം അവനില് കഴിഞ്ഞുപോയിട്ടില്ലേ എന്ന് കാണാൻ കഴിയും .
മനുഷ്യന് ഉപയോഗിക്കുന്ന ഒന്നിന്റെ മേലും അവന് പൂര്ണമായ ഉടമാവകാശമില്ല.
നാം സാധാരണ എന്റെ കൈ, എന്റെ കാല്, എന്റെ കണ്ണ് എന്നൊക്കെ പറയാറുണ്െടന്നത് ശരിയാണ്.
എന്നാലത് ബാഹ്യാര്ഥത്തില് മാത്രമേ സത്യവും വസ്തുതാപരവുമാവുകയുളളൂ. സൂക്ഷ്മാര്ഥത്തില്
അവയുടെയൊന്നും നിയന്ത്രണം നമ്മുടെ കയ്യിലല്ല
. ആയിരുന്നുവെങ്കില് അവര്ക്കൊരിക്കലും വേദനയോ രോഗമോ വാര്ധക്യമോ മരണമോ ബാധിക്കുമായിരുന്നില്ല.
എന്നും നാമാഗ്രഹിക്കും വിധം പൂര്ണാരോഗ്യത്തോടെ നിലനില്ക്കുകമായിരുന്നു. എന്നാല്, നമ്മുടെ
അനുവാദം ആരായാതെയും അഭിലാഷം അന്വേഷിക്കാതെയും അവയ്ക്ക് രോഗവും ദൌര്ബല്യവും ബാധിക്കുന്നു.
കാരണം വളരെ വ്യക്തമാണ്: അവയൊന്നും നമ്മുടെ നിയന്ത്രണത്തിനു അപ്പുറത്താണ് , അവ നാം ഉണ്ടാക്കിയതുമല്ല. നാം നിര്മിക്കാത്തവയുടെ മേല്
നമുക്ക് പൂര്ണാവകാശമുണ്ടാവുകയില്ല. അവകാശമില്ലാത്തത് തോന്നിയപോലെ ഉപയോഗിക്കുന്നത് അന്യായവും
അതിക്രമവുമാണ്. അതിനാല്, മനുഷ്യന്റെ മേല് നിയമനിര്മാണത്തിന്റെ പരമാധികാരം അവന്റെ സ്രഷ്ടാവും
യജമാനനുമായ അല്ലാഹുവിന് മാത്രമേയുള്ളൂ. "അറിയുക! അവന്റേതുമാത്രമാകുന്നു സൃഷ്ടി.
അവന്റേതു മാത്രമാകുന്നു ശാസനയും.
ശാസനാധികാരം അല്ലാഹുവിനല്ലാതെ ആര്ക്കുമില്ല. അവന്നല്ലാതെ മറ്റാര്ക്കും
നിങ്ങള് അടിമപ്പെടരുതെന്ന് അവന് ആജ്ഞാപിച്ചിരിക്കുന്നൂ.അല്ലാഹു അവതരിപ്പിച്ച നിയമങ്ങളനുസരിച്ച്
നീ വ്യവഹാരങ്ങളില് വിധി നടത്തുക. സ്വന്തം ഇഛകളെ പിന്പറ്റാതിരിക്കുക. അല്ലാഹു നിനക്കവതരിപ്പിച്ചു
തന്നിട്ടുള്ള സന്മാര്ഗത്തില്നിന്ന് അണു അളവ് വ്യതിചലിപ്പിക്കുന്നതിനെ സൂക്ഷിക്കുക.
അല്ലാഹുവില് ദൃഢവിശ്വാസമുള്ള വിശ്വസ്തതയുള്ള ജനതയ്ക്ക് അല്ലാഹുവിനേക്കാള് ഉത്തമമായ
വിധി നല്കുന്നവനാരാണുള്ളത്. അതിനാല് അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി അവനുമാത്രം
വിധേയമായി ജീവിക്കുക; മറ്റാര്ക്കും ആരാധനയും അനുസരണവും അടിമത്തവും അര്പ്പിക്കാതിരിക്കുക;
പരിധി ലംഘിക്കുന്ന എല്ലാത്തിനെയും നിരാകരിക്കുക. ഇതാണ് മനുഷ്യസമൂഹത്തിന് പ്രവാചകന്മാരിലൂടെ
അല്ലാഹു നല്കിയ ശാസന. "എല്ലാ സമുദായത്തിലേക്കും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്.
നിങ്ങള് അല്ലാഹുവിന് മാത്രം വഴിപ്പെടുക. വ്യാജദൈവങ്ങളെ വര്ജിക്കുക''. ഈ ആശയത്തെയാണ്
'ലാ ഇലാഹ ഇല്ലല്ലാഹു' എന്ന വിശുദ്ധവാക്യം പ്രതിനിധീകരിക്കുന്നത്. അതനുസരിച്ച് മനുഷ്യന്
അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി ജീവിക്കുമ്പോള് ജീവിതം പ്രപഞ്ചഘടനയോട് താദാത്മ്യം
പ്രാപിക്കുന്നു; പ്രകൃതിനിയമങ്ങളുമായി പൊരുത്തപ്പെടുന്നു. മറിച്ചാവുമ്പോള് വൈരുദ്ധ്യം
പ്രകടമാവുന്നു.
ഒരു വ്യക്തിയുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദു-ന്യൂക്ളിയസ്- ആണ് തൌഹീദ്.
ജീവിതം അതിനുചുറ്റുമാണ് കറങ്ങേണ്ടത്. ആരാധനാരംഗമെന്നപോലെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക-രാഷ്ട്രീയ-ഭരണമേഖലകളെല്ലാം
തൌഹീദിലധിഷ്ഠിതവും അതില്നിന്ന് രൂപംകൊണ്ടതുമായിരിക്കണം. ഇവ്വിധം വിശുദ്ധവാക്യത്തെ മനസ്സിലാക്കുകയും
ഉള്ക്കൊള്ളുകയും ചെയ്യുമ്പോള് മാത്രമേ അതിന്റെ സദ്ഫലങ്ങള് വ്യക്തികള്ക്കും സമൂഹത്തിനും
ലഭ്യമാവുകയുള്ളൂ.
No comments:
Post a Comment