Tuesday, 10 September 2013

കാലഹരണപെടാതെ സൂക്ഷിക്കാൻ.




ദീൻ എന്നത് കേവലം  ഒരു മതം അല്ല അത് ഒരു ജീവിത രീതി ആണ്"അതായതു ജീവിതമെന്ന ധര്മ്മമാണ് . സനാതന ധർമ്മം എന്ന് അഭിമാനത്തോടെ തലയിൽ ചുമന്നു കൊണ്ട് നടക്കുന്ന സകല ജനങ്ങളും എടുത്തു വിളമ്പുന്ന ഒരു ടയലോഗ് ആണ്. തങ്ങളുടെ മതം മറ്റുമതങ്ങളെ പോലെ നിസാരനായ ഏതെങ്കിലും ഒരു മനുഷ്യനാൽ നിർമ്മിതമായ, കാല-ദേശ പരിമിതികൾക്കുള്ളിൽ നിൽക്കുന്ന ഒരു മതം അല്ലെന്നും മറിച്ചു അത് സത്യത്തിൽ അധിഷ്ടിതമായ ജീവിത ചര്യ ആണെന്നും ആണ് ധ്വനി. വാസ്ഥവത്തിൽ എല്ലാ മതങ്ങളും ഇത്തരത്തിലുള്ള ഒരു ജീവിത രീതിയെ ഉൾക്കൊള്ളുന്നുണ്ട്.

ജന സമൂഹത്തിൻറെ ജീവിത രീതിയെ എതിർക്കുകയല്ല മറിച്ചു സംരക്ഷിക്കുകയാണ് ചെയുന്നതെങ്കിൽ അത് ഒരു ദീനാനെന്നു  എന്നുപറയാം . അത് കൊണ്ട് തന്നെ ആ ദീൻ ഒരു ജീവിത രീതിയും കൂടി ആണ്.

ദീൻ എന്നത് ഏതെങ്കിലും ഒരു വ്യക്തിയുടെ സംഭാവന അല്ല, മറിച്ചു ഒരു ജനതതിയുടെ സംസ്കാരത്തിൽ നിന്നും ജീവിത ക്രമത്തിൽ നിന്നും ഭൗതികവും അഭൗധീകവുമായ  സാഹചര്യങ്ങളിൽ നിന്നും കെട്ടിപ്പടുത്തേണ്ടവ തന്നെ ആണ്.

ആധൂനീക ജനത  ഉയരത്തി പിടിക്കുന്നത് ഒരു പ്രാകൃത കാലഘട്ടത്തിലെ ധാർമ്മിക മൂല്യങ്ങളെയും സാമൂഹിക ബന്ധങ്ങളെയും ആണ്. അത് ഒരു പുതിയ കാലഘട്ടത്തിലെ ജനതയ്ക്ക് അധാർമ്മികം ആയി തോന്നുന്നത് സ്വാഭാവികം. അത് കൊണ്ട് തന്നെ സമൂഹങ്ങൾ തങ്ങളുടെ ആശയങ്ങളെ വ്യാഖ്യാനിച്ചു മുഖം മിനുക്കാനും സമൂഹത്തിന്റെ പുരോഗതി തടഞ്ഞു വെച്ച് തങ്ങളുടെ ആശയങ്ങൾ കാലഹരണപെടാതെ സൂക്ഷികാനും നോക്കി കൊണ്ടേ ഇരിക്കും. ഇത്തരം വ്യാഖ്യാന ഫാക്ടറികൾ ആധുനിക ശാസ്ത്ര സത്യങ്ങളുടെ പ്രതിബിംബങ്ങളെ തങ്ങളുടെ ഗ്രന്ഥത്തിൽ നിരന്തരം തപ്പി കൊണ്ടേ ഇരിക്കും.

വ്യവസായ വിപ്ലവത്തിന്റെ അലയൊലികൾ വന്നെത്തി കൊണ്ടിരുന്നു. അതിന്റെ ഫലം ആയി സാമൂഹിക ബന്ധങ്ങളിലും വ്യക്തി ബന്ധങ്ങളിലും ലോകത്തും മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരുന്നു. ഇതിന്റെ ഫലം ആയി പല ദൈവീക കൽപ്പനകളും മനുഷ്യത്ത ഹീനമായി സമൂഹത്തിൽ അനുഭവപ്പെടാൻ തുടങ്ങി.

മനുഷ്യ നിര്മ്മിത മതങ്ങളുടെ ചട്ടകൂട്ടിൽ നിന്ന് കൊണ്ട് ഒരിക്കലും സമത്വം എന്ന ആശയം സാധ്യം അല്ല. മനുഷ്യ നിര്മ്മിത മതങ്ങൾ വളർന്നു വന്ന കാലഘട്ടത്തിലെ ഭൗതിക സാമൂഹ്യ യാഥാർത്യങ്ങളെ അടിസ്ഥാനപെടുത്തി ആണ് അതിന്റെ ആശയ ലോകം വളര്ന്നു വന്നിടുള്ളത്. ആ സാമൂഹ്യ ഘടന ഒരിക്കലും സമത്വാധിഷ്ടിതം ആയിരുന്നില്ല. പൗരൊഹിത്യ-അതികാര വർഗ്ഗത്തിന്റെ വർഗ്ഗ താൽപര്യങ്ങൾ ആണ് മനുഷ്യ മതങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നത്. അവരുടെ പ്രവൃത്തികൾ സമൂഹത്തിൽ വർഗ്ഗ വിഭജനം വീണ്ടും വീണ്ടും സൃഷ്ട്ടിക്കുന്നതിനെ പറ്റി അവർ ഒട്ടും തന്നെ ബോധവാന്മാർ അല്ല.


പൗരൊഹിത്യ-അതികാര വർഗ്ഗങ്ങൾ  ഒരു ആശയത്തെ ദൈവികം എന്ന് മുദ്രകുത്തി വിമര്ശനത്തിനു അതീതം ആയി വെക്കുന്നത് അപകടകരം ആണ്. അത്തരം ആശയങ്ങള്ക്ക് എതിരെ അഭിപ്രായം പറയാനോ, മനുഷ്യന് അവന്റെ യുക്തി ഉപയോഗിച്ച് ആ ആശയത്തിന്റെ പോരായ്മകളെ വിശകലനം ചെയ്യാനോ ഇത്തരം മതം അനുവധിക്കുനില്ല. ഇത് തികച്ചും ദുരുദ്ദേശപരവും അപകടകരവും ആണ്.

മനുഷ്യന്റെ അറിവ് അനുദിനം ബോധ്യപ്പെട്ടു  വരികയാണ്. അതായത് ഇന്നലെ നമുക്ക് അജ്ഞാതം ആയിരുന്ന പല പ്രതിഭാസവും ഇന്ന് നമുക്ക് സുപരിചിതമാണ്. ഇന്നലെ നമുക്ക് അറിയാതിരുന്ന പല കാര്യവും ഇന്ന് നമുക്ക് അറിയാം. എന്നിരിക്കെ ഇന്നലത്തെ നമ്മുടെ പല ധാരണകളും ഇന്നത്തെ അറിവിന്റെ വെളിച്ചത്തില് തെറ്റായിരുന്നുവന്നു . മനസ്സിലാകി പുതിയ അറിവിന്റെ വെളിച്ചത്തില് പഴയ ധാരണകള് തിരുത്തി കൊണ്ട് മാത്രമേ നമുക്ക് മുന്നോട്ടു പോകാന് സാധിക്കു.

ഒരു ആശയം ഉണ്ടാകുന്നത് നമ്മുടെ പല ധാരണകളുടെ അടിസ്ഥാനത്തില്‍ ആണ്. നമ്മുടെ പല മൂല ധാരണകളെയും അടിസ്ഥാനപെടുത്തി ആണ് നമ്മള്‍ ഒരു ആശയത്തെ കെട്ടിപടുക്കുന്നത്.


മനുഷ്യ സമൂഹം പരിണമിക്കുന്നതിനു അനുസരിച്ച് കാലക്രമത്തില് മാറ്റം ഉണ്ടായി. മനുഷ്യന്റെ സാമൂഹ്യ ബന്ധങ്ങളില് മാറ്റങ്ങള് ഉണ്ടായി. കുടുംബത്തിന്റെ ഘടനയില് പോലും മാറ്റങ്ങള് ഉണ്ടായി. ഉത്പാദന ഉപാധികള് മാറുന്നതിനു അനുസരിച്ചു സാമ്പത്തിക ഘടനയിലും സാമൂഹിക ക്രമത്തിലും മാറ്റങ്ങള് സംഭവിച്ചു കൊണ്ട് ഇരിക്കുമല്ലോ. അത്തരം മാറ്റങ്ങള് ഉണ്ടായതോട് കൂടി സമൂഹത്തിന്റെ അടിസ്ഥാന ധാരണകള് പലതും ഇല്ലാതെ ആയി. കാലത്തിന്റെ കുത്തൊഴുക്കില് വിശ്വാസങ്ങള് പലതും അന്തവിശ്വാസങ്ങള് ആയി മാറരുത് .

അല്ലാഹുവിന്റെ ആവര്ത്തന സ്വഭാവത്തെ പറ്റി ഉള്ള ബോധം ഇല്ലാതെ, തങ്ങളുടെ തന്നെ അസ്ഥിത്വത്തെ പറ്റി ഉള്ള ബോധ്യം ഇല്ലാതെ ബാഹ്യ ശക്തികളാല് നിയന്ത്രിതമായി കഴിയുന്ന ഏതു തലമുറയും ചെന്നെത്തിപ്പെടുക അടിമത്തത്തിന്റെ ഇരുലറകളിലേക്കാണ്. നമ്മള് ആരായിരുന്നു എന്നും നമ്മള് എങ്ങനെ കഴിഞ്ഞിരുന്നു എന്നും ആരൊക്കെയാണ് നമ്മളെ കൈ പിടിച്ചു നടത്തിച്ചു നമ്മളെ ഇന്ന് കാണുന്ന നമ്മള് ആക്കിയത് എന്നും നമ്മള് തിരിച്ചറിയേണ്ടത് ഉണ്ട്. എന്തെന്നാല് ഈ തിരിച്ചറിവ് നല്കുന്ന വെളിച്ചം ഇല്ലാത്ത പക്ഷം നമ്മുടെ നടത്തം മുന്നോട്ടെന്നതിനു പകരം പിറകിലോട്ടാകാന്  സാധ്യത ഉണ്ട്.

സമൂഹത്തില് വിരുദ്ധങ്ങള് ആയ പല ശക്തികളും നിരന്തരം പരസ്പര സമരങ്ങളില് ഏര്പ്പെട്ടുകൊണ്ടിരിക്കുന്നു. അവയുടെ സമരസങ്ങളിലൂടെയാണ് സമൂഹം ചലിച്ചു കൊണ്ടിരിക്കുന്നത്. ഈ ചലനത്തിന് വ്യക്തമായ ദിശാബോധം നല്കണമെങ്കില് വൈരുദ്ധ്യാത്മകമായ ചാലകശക്തികളെ മനസ്സിലാക്കുകയും അവയില് പരിപോഷിപ്പിക്കേണ്ടവയെ പരിപോഷിപ്പിക്കുകയും തളര്ത്തേണ്ടവയെ തളര്ത്തുകയും വേണം.

നൂറ്റാണ്ടുകളായി ചലനമറ്റ് ജീര്‍ണ്ണോന്മുഖമായി കിടന്നിരുന്ന നമ്മുടെ സമൂഹത്തെ, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തിലും ആയി ചില മനുഷ്യസ്നേഹികള്‍ തങ്ങളുടെ തീക്ഷ്ണമായ ഇടപെടലുകളിലൂടെ ഉയര്‍ത്തികൊണ്ടു വന്നു. തങ്ങളുടെയും സഹജീവികളുടെയും കയ്പ്പേറിയ ജീവിതാനുഭവങ്ങള്‍ കണ്ടു അവരുടെ ഉള്ള് പിടഞ്ഞു. അവര്‍ അവരുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചു. ബാഹ്യ ശക്തികളില്‍ നിന്നുള്ള സ്വാതന്ത്ര്യം മാത്രം അല്ല, തങ്ങളെ ഉള്ളില്‍ നിന്ന് കാര്‍ന്നു തിന്നുന്ന ജീര്‍ണ്ണതയില്‍ നിന്നുള്ള സ്വാതന്ത്ര്യം. 


അവര്‍ ആരൊക്കെയായിരുന്നു. അവരുടെ ജീവിതാനുഭവങ്ങള്‍ എന്തൊക്കെ ആയിരുന്നു. അവരുടെ ബോധ്യങ്ങള്‍ എന്തൊക്കെയായിരുന്നു. ഇത് ഒരു അന്വേഷണമാണ്. ഞാന്‍ എങ്ങനെ ഞാനായി എന്നുള്ള അന്വേഷണം. ഞാന്‍ എന്ന വ്യക്തി ഒറ്റപെട്ടു നില്‍ക്കുന്ന ഒരു സ്വത്വം അല്ലെന്നും, എന്റെ വേരുകള്‍ ഈ സമൂഹമാകെ പടര്‍ന്നു കിടക്കുകയാണെന്നും, അതിന്റെ ആഴങ്ങള്‍ തേടി പോയാല്‍ നൂറ്റാണ്ടുകള്‍ പിറകിലോട്ടു പോകേണ്ടി വരുമെന്നും അങ്ങനെ പല ഇടത്ത് നിന്നും വലിച്ചെടുത്ത ഊര്‍ജജമാണ്  എന്റെ ബോധമണ്ഡലത്തില്‍ തിളങ്ങുന്നതെന്നും, അങ്ങനെ വരുമ്പോള്‍ എന്റെ ചിന്തകള്‍ പോലും എന്റെതല്ലെന്നും ഉള്ള തിരിച്ചറിവില്‍ നിന്ന് തുടങ്ങുന്ന അന്വേഷണം. 


ഖുർആന്റെ നിരന്തരമായുള്ള വായന ഈ അന്വേഷണത്തിന്റെ ഭാഗമാണ്. അത് ഒരു തരത്തില് ഒരു ജീവിത പ്രവര്ത്തനമാണ്. വ്യക്തമായ ഒരു ലോക വീക്ഷണം ഉണ്ടാവുക എന്നതാണ് ജീവിതത്തിന്റെ അടിസ്ഥാന ആവശ്യം. ആഴവും പരപ്പുമുള്ള വായന ഒരു സമഗ്ര ജീവിത പ്രവര്ത്തനമാണ്. അത് ഉള്ളിലെ അഹങ്കാരങ്ങളെ തകര്ത്തെറിയും, നമ്മുടെ ധാരണകളെയും വിശ്വാസങ്ങളെയും ചുട്ടെരിക്കും, നമ്മുടെ മനോമണ്ഡലത്തെ  ഉഴുതു മറിച്ച് ഫലഭൂയിഷ്ടമായ ഒരു വിളഭൂമിയാക്കി തീര്ക്കും. അങ്ങനെ അവിടെ ജീവന്റെ പുതുനാമ്പുകള് മുളയ്ക്കും.

അര്ത്ഥശൂന്യവും യാന്ത്രികവുമായ ആചാരാനുഷ്ടാനങ്ങളുടെ കണിശതയില് ബുദ്ധിയും സര്ഗ്ഗ ശേഷിയും മുരടിച്ചു തങ്ങളുടെ അഭിലാഷങ്ങളെ സാക്ഷാത്കരിക്കാന് സാധിക്കാതെ ആത്മസംഘര്ഷങ്ങളില് പെട്ട് കഷ്ടപെടുന്ന സ്ത്രീകളെയും പുരുഷന്മാരെയും  തങ്ങളുടെ ആഡ്യത്തത്തിലും ബ്രാഹ്മണ്യത്തിലും അഭിമാനിക്കുകയും, മറ്റു മനുഷ്യരില് നിന്ന് തങ്ങള് ശ്രേഷ്ടരാണെന്ന ചിന്ത അവരിലെ മനുഷ്യത്ത്വത്തെ പോലും ഇല്ലാണ്ടാക്കുന്നതെങ്ങനെയാണെന്ന് ചുറ്റുപാടുകളിൽ നിന്ന് നാം പാഠം ഉള്കൊള്ളേണ്ടതാണ് .

No comments:

Post a Comment