സമൂഹമെന്നത്
നിരക്ഷരനിലൂടെ സാക്ഷരരായ സ്വയം പര്യപ്തരായ ഒരു ജനാവലിയാണ്. അറിവുകൊണ്ടേ
അഭ്യുദയമുണ്ടാവുകയുള്ളൂ . വിജ്ഞാനത്തോടൊപ്പം വിവിധ പ്രവര്ത്തനങ്ങളിലും മികവു
തെളിയിക്കേണ്ടതുണ്ട് . പക്ഷേ, കാലം പിന്നിട്ടപ്പോള്‍ സമൂഹം കേവലം ഭൌതിക
വിദ്യാഭ്യാസ മേഖലയില്‍ മുന്നേറിയില്ലെന്നു മാത്രമല്ല, യഥാർത്ത ജ്ഞാനങ്ങളിൽ വളരെയധികം പിറകോട്ടു പോവുകയും ചെയ്തു.
ഭിന്നിപ്പിച്ചു
ഭരിക്കുക എന്നതായിരിക്കുന്നു ആധൂനീക രാഷ്ട്രീയത്തിന്റെ നയം.
ഏകദൈവ വിശ്വാസം ഉള്‍ക്കൊണ്ട
സമൂഹത്തിനേ ശരിയായ പ്രതാപമുണ്ടാവുകയുള്ളൂ. ജനങ്ങള്‍
നിലകൊള്ളുന്നത് തൗഹീദ് നിലനില്ക്കുന്ന
രീതിയിലായിരിക്കണമെന്നിടത്താണ്.
ഒരു ദൈവവിശ്വാസിയുടെ ജീവിതവീക്ഷണം ശരിയായിത്തീര്ന്നാല്, ആത്മധൈര്യം
മനക്കരുത്തും അവന് സ്വാഭാവികമായിത്തന്നെ കൈവരും.
പ്രത്യാശയുടെ ചിറകാണ് അല്ലാഹുവിലുള്ള വിശ്വാസം ദൃടമാകുന്നത് വിശ്വാസം
കലങ്കമില്ലാത്തതും വിശ്വസ്തവും ആകുമ്പോഴാണ് .
ധാര്‍മിക ബോധം
മനുഷ്യമനസ്സില്‍ അന്തർലീനമാണ്. അതേ പ്രകാരം മനുഷ്യമനസ്സിന് അവന്റെ ദേഹേഛയുമായി
ബന്ധപ്പെട്ട പ്രേരണകളുമുണ്ട്. ധാര്‍മിക ബോധത്താല്‍ ദേഹേഛയുടെ പ്രേരണകള്‍ക്ക്
കടിഞ്ഞാണിടാന്‍ ശ്രമിക്കുക എന്നതാണ് ഒരു മനുഷ്യനില്‍നിന്ന് ദൈവവിശ്വാസം
ആവശ്യപ്പെടുന്നത്.
ധാര്‍മികബോധം ഒരാളുടെ
ദേഹേഛകളെ നിയന്ത്രിക്കുന്നില്ലെങ്കില്‍ അയാള്‍ അധാര്‍മികനായി മാറും. നേരെ മറിച്ച്
ഒരാളുടെ ധാര്‍മിക ബോധത്തിന് അയാളുടെ ദേഹേഛകളെ നിയന്ത്രിച്ച് നിര്‍ത്താന്‍
സാധിച്ചാല്‍ അദ്ദേഹം ധാര്‍മികത പുലര്‍ത്തുന്നവന്‍ എന്ന് നമ്മുക്ക് വിളിക്കാവുന്ന
വ്യക്തിത്വമായി രൂപാന്തരപ്പെടും.
വിശുദ്ധ ഖുര്ആകനിലെ
സുക്തങ്ങളില്‍ നിന്നാണ് ധര്മാധര്മതങ്ങള്‍ മനുഷ്യമനസ്സില്‍ അവന്റെ
പ്രകൃതിയോടൊപ്പമുള്ളതാണ് എന്ന കാഴ്ചപ്പാടിലേക്ക് വിശ്വാസികളെ എത്തിക്കുന്നത്.
തഖ്വ എന്ന ധാര്‍മികബോധം
(സൂക്ഷമത എന്നും ദൈവഭയമെന്നുമൊക്ക ആ വാക്കിന് അര്‍ഥമുണ്ട്) മനുഷ്യന്റെ ആത്മാവുമായി
ബന്ധപ്പെട്ടതാണ്. അത് ദൈവികമാണ്. അതേ സമയം ഫുജൂറ് എന്ന അധര്‍മം (ദുഷ്ടത) ദേഹവുമായി ബന്ധപ്പെട്ടതാണ്. മനുഷ്യനില്‍
ഒരു മൃഗവും ഉണ്ടെന്ന് സാരം. ആത്മാവില്ലാത്ത ജീവിയാണല്ലോ മൃഗം.
ധാര്‍മികതയുടെ
അഭാവത്തില്‍ മനുഷ്യന്‍ മൃഗങ്ങളുടെത് പോലുള്ള ഒരു ജീവിയായി അധഃപതിക്കും.
അതിനേക്കാള്‍ മോശമായി കാരണം മൃഗങ്ങളുടെ ദുഷ്ടത അവയുടെ ജന്മവാസനകളാല്‍
നിയന്ത്രിതമാണ്.
സ്വേച്ഛയെ ദൈവമാക്കിയ മനുഷ്യന്റെ
അവസ്ഥയെക്കുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ? അത്തരക്കാരെ നേര്‍വഴിയിലാക്കാനുള്ള ചുമതലയേല്‍ക്കാന്‍
നിനക്കു കഴിയുമോ? അവരിലധികമാളുകളും കേള്‍ക്കുകയും ഗ്രഹിക്കുകയും
ചെയ്യുന്നുണ്ടെന്ന് കരുതുന്നുവോ? അവരോ, വെറും കാലികളെപ്പോലെയാകുന്നു. അല്ല;
അവയെക്കാളേറെ വഴിതെറ്റിയവരാകുന്നു. (ഖുർആൻ)
മനുഷ്യ ജീവിതത്തിന്റെ അവിഭാജ്യ
ഘടകങ്ങളാണ് ഇഹവും പരവും . ഒന്നില്ലാതെ മറ്റേത് അര്ത്ഥപൂര്ണ്ണമാവുകയില്ല. അതുകൊണ്ട്
പരലോക ചിന്തയില്ലാത്ത ജീവിതം , യാധാര്ത്യങ്ങലല്ലാത്ത സങ്കല്പ്പങ്ങള് തന്നെ ശരിയല്ല.
പ്രത്യക്ഷ കര്മങ്ങളെ സംബന്ധിക്കുന്നതാണെല്ലോ ജീവിതം . എന്നാൽ അവ മാത്രം നന്നായാല് പോര,
മനസ്സും ആന്തരിക ചലനങ്ങളും കൂടി സംസ്കരിക്കപ്പെട്ടതാണ്. അത് മറ്റൊരു ലോകമെന്നു കരുതി
ബാഹ്യകര്മ്മങ്ങളെ അവഗണിച്ചു മുന്നോട്ടു പോകാന് പറ്റുമോ . . അതും പാടില്ല. ഇന്ന് ഉദ്ദേശിക്കപ്പെട്ട
അര്ത്ഥമായിരുന്നില്ല ആദ്യകാലത്ത് പ്രവാചകന്മാരുടെയും അനുയായികളുടെയും കാലത്ത് ജീവിതത്തിനുണ്ടായിരുന്നത്.
ഇന്നത്തേക്കാള് വിശാലമായ അര്ത്ഥമായിരുന്നു അന്നതിന്ന്.
ഫിഖ്ഹിന്റെ അര്ത്ഥം ഫുഖഹാക്കളും
മുഹദ്ദിസുകളും മുഫസ്സിറുകളും പറയുന്നത് ഇഹലോകത്തും പരലോകത്തും സൃഷ്ടികള്ക്ക് ഗുണമോ
ദോഷമോ ഉള്ളത് എന്നാണ്. നിദാന ശാസ്ത്ര ഗ്രന്ഥങ്ങളിലും ഇതു കാണാവുന്നതാണ്. ഈയര്ത്ഥത്തില്
ആത്മ ശുദ്ധീകരണവും പെടുന്നു. വിവിധ വിധിവിലക്കുകളും പെടുന്നു. അതുകൊണ്ട് ഖുര്ആന്റെ
ഭാഷയില് ഫിഖ്ഹ് എന്നാല് ഇന്നത്തെ അര്ത്ഥത്തിലെ ഇഹവും പരവും രണ്ടും കൂടി ചേര്ന്നതാണ്. ഒന്നു മാത്രമല്ല. വെറും
ആത്മ ശുദ്ദീകരണം ചേര്ന്നാലോ കേവലം വിവിധ വിലക്കുകള് ചേര്ന്നാലോ ഖുര്ആനിലെ ജീവിതം ആകുന്നില്ല.
അല്ലാഹു കല്പ്പിച്ചവ ( ഖുർആൻ)
ചെയ്യുകയും വിരോധിച്ചവ ഒഴിവാക്കുകയുമാണ് തഖ്‌വ .
കല്പ്പിച്ച കാര്യങ്ങള് വുജൂബും
സുന്നത്തും പെടുന്നു. നിരോധിക്കപ്പെട്ടവയില് ഹറാമും കറാഹത്തും പെടുന്നു.
ഖുർആൻ പറഞ്ഞ കാര്യങ്ങളില് നിന്നെല്ലാം വ്യക്തമാകുന്നത്
ജീവിതം എന്ന് പറഞ്ഞാല് തന്നെ ഇന്നത്തെ ദൈവീക കല്പനകൾഅനുസരിച്ചും ഉള്കൊണ്ടിട്ടുള്ള ജീവിതം ത ന്നെയാണ്. പില്ക്കാലത്ത്
ഇവ വേര്തിരിച്ചു മനസ്സിലാക്കപ്പെടാന് ചില കാരണങ്ങളുമായി അഥവാ, ഖുർആനിനെ എതിര്ക്കുന്ന
ബിദഈ പ്രസ്താനക്കാര് ഖുർആനിലെ വിവിധ വിജ്ഞാന ശാഖകളെ ആക്ഷേപിച്ചും എതിര്ത്തും രംഗത്തുവന്നു.
അങ്ങനെ ഓരോ വിഷയവും വേര്തിരിച്ച് കേന്ദ്രീകരിക്കുവാനും അതിലെ സംശയങ്ങള് ദുരീകരിച്ച്
ബിദ്അത്ത് ചിന്താഗതിക്കാരുടെ വായടക്കുവാനും പണ്ഡിതന്മാര് നിര്ബന്ധിതരായി. ബിദ്അത്തുകാര്
വിധിവിലക്കുകള് പരാമര്ശിക്കുന്ന വിജ്ഞാന മേഖലയെ ആക്ഷേപിച്ചപ്പോള് ഉലമാഇന്ന് അതില് പ്രത്യേകം
ഗ്രന്ഥങ്ങള് രചിക്കേണ്ടി വന്നു.
സ്വന്തമായി രചിച്ച കിതാബുകള്
ശുചീകരണം, നിസ്കാരം, നോന്പ്, ഹജ്ജ്, സ്വലാത്ത് ഹല്ക്ക , ധിക്ക്രു ഹല്ക്ക , തുടങ്ങിയ
വിഷയങ്ങള് പരാമര്ശിച്ചു കൊണ്ട് രചിക്കപ്പെടുന്നത് പതിവാക്കി . പതുക്കെ പതുക്കെ ഇതുമാത്രം
ജീവിതം എന്ന പദം കൊണ്ട് ഉദ്ദേശിച്ചു തുടങ്ങി. പ്രതിയോഗികള് അസൂയ, പൊങ്ങച്ചം, ദേഷ്യം,
ലോകമാന്യം, പരലോകം സന്പാദിക്കാനുള്ള ആഗ്രഹം തുടങ്ങിയ കാര്യങ്ങളില് മനുഷ്യരെ സംസ്കരിക്കുവാനായി
നിരവധി ഗ്രന്ഥങ്ങള് രചിക്കപ്പെട്ടു. അതിനെ പരാമര്ശിച്ചുകൊണ്ട് കിതാബുകളും രംഗപ്രവേശം
ചെയ്തു.
No comments:
Post a Comment