Sunday, 15 September 2013

യഥാര്ഥ വ്യക്തിത്വം രൂപപ്പെടുന്നത്.



തന്റെ മരണത്തിനു മുമ്പുള്ള  ചെറിയ ജീവിതത്തിന് ചെറിയ പരിഗണനയും മരനാന്തരമുള്ള വലിയ ജീവിതത്തിന് വലിയ പരിഗണനയും കൊടുക്കുന്നവരായിരിക്കും ബോധമുള്ള വിശ്വാസികള്.

മനുഷ്യർ രണ്ടുതരം ജീവിതത്തെ പറ്റി ആവര്ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു. മരണത്തിന് മുമ്പും ശേഷവുമുള്ളതാണ്  രണ്ട് ജീവിതങ്ങള്. ചിലയാളുകൾ ഇഹലോക ജീവിതം മാത്രം കാണുമ്പോൾ മറ്റുചിലർ പരലോകജീവിതം മാത്രം കാണുന്നു എന്നാൽ ഖുർആൻ ഇഹപര ജീവിതത്തെ ക്കുറിച്ചു സംസാരിക്കുന്നു .

ഏതൊരു മനുഷ്യനും മരണത്തിന് മുമ്പുള്ള  ജീവിതം ക്ഷണികവും അസ്ഥിരവും നശ്വരവുമാണ്. എന്നാൽ മരണത്തിന് ശേഷമുള്ള ജീവിതമാകട്ടെ ശാശ്വതവും സുസ്ഥിരവുമാണ്.

ധാരാളം ആളുകള് നശ്വരവും അസ്ഥിരവുമായ ജീവിതസങ്കല്പ്പത്തിന് കൂടുതല് പരിഗണന നല്കുന്ന വിരോധാഭാസം കൊണ്ടുവരുന്നു.

ഇഹലോകജീവിതവും പരലോകജീവിതവും തമ്മിൽ യാതൊരു ബന്ധവിമില്ലാന്നു വന്നാൽ ഈ ജീവിത യാധാര്ത്യങ്ങൾ  ഒരു കളിയും വിനോദവും പോലെ നിസ്സാരവും താല്ക്കാലികാശ്വാസം നല്കുന്നതും മാത്രമായിരിക്കും . അതില് കവിഞ്ഞ പ്രാധാന്യം ഐഹിക ജീവിതത്തിനോ പരലോക ജീവിതത്തിനോ  കല്പിക്കുന്നത് വിഡ്ഢിത്തവും അപകടകരവുമാണ് എന്ന് പറയുകയും വിശ്യസിക്കുകയും ചെയ്യും .

ജീവിതത്തെ ഒരു യഥാർത്ഥ രീതിയിൽ  മനസ്സിലാക്കിയാല് സുഖത്തില് മതിമറന്ന് ആഹ്ലാദിക്കുകയോ ദു:ഖത്തില് നിലവിട്ട് നിലവിളിക്കുകയോ ചെയ്യേണ്ടിവരികയില്ല.

മനുഷ്യന്റെ സങ്കല്പ്പങ്ങളും ഊഹങ്ങളും മനുഷ്യജീവിതത്തിന് അനിവാര്യമോ അത്യാവശ്യമോ അല്ലാത്ത വസ്തുക്കളാണ്.

കാര്യഗൗരവമുള്ള ജീവിത യാഥാർത്യങ്ങളെ അവഗണിച്ചുകൊണ്ട് സ്വപ്നജീവിതത്തിന്റെ സുഖ സൗകര്യങ്ങളില് മാത്രം അഭിരമിക്കാന് ഒരു യഥാര്ഥസത്യവിശ്വാസിയുടെ മനസ്സാക്ഷി അനുവദിക്കുകയില്ല.

ആഗ്രഹങ്ങള് പൂവണിയാതെ മരണപ്പെടുന്നവര്, നിത്യദുരിതത്തിലേക്ക് നയിക്കുന്ന രോഗത്തിലേക്കും വൈകല്യത്തിലേക്കും അവിചാരിതമായി വഴുതി വീഴുന്നവര്, ആഗ്രഹിച്ചത് ലഭിക്കാതെ ലഭിച്ചതില് തൃപ്തി അടയാന് വിധിക്കപ്പെട്ടവര്, എത്ര ലഭിച്ചാലും ആഗ്രഹങ്ങളും ആവശ്യങ്ങളും ഇനിയും ബാക്കിയുണ്ടെന്ന് പ്രേരിപ്പിക്കുന്ന ആര്ത്തി മൂത്ത മാനസികാവസ്ഥയുള്ളവര്, ഭാവിയെ പറ്റിയുള്ള അനിശ്ചിതാവസ്ഥയും അസ്വസ്ഥതയും കൊണ്ട് ജീവിതം ദുരിതത്തിലായവര് ഇങ്ങനെ ആധുനിക മനുഷ്യന് ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന നൂറുകൂട്ടം പ്രശ്നങ്ങള്ക്കും പരിഹാരം ഖുർആൻ നിര്ദേശിച്ച ജീവിതമാണ് അനിവാര്യമാകുന്നത് .

മനുഷ്യജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന അസ്വസ്ഥതകള്ക്ക് ശമനൗഷധമാണ് ഖുര്ആന്.

സുസ്ഥിരവും സൗഭാഗ്യദായകവുമായ സ്വര്ഗ ലോകം വാഗ്ദാനം ചെയ്യപ്പെട്ട ഗ്യാരണ്ടിയുള്ള ജീവിതത്തിന് വേണ്ടി വല്ലതും ചെയ്താല് അതായിരിക്കും ജീവിതത്തിന്റെ ബാലന്സ് ഷീറ്റായി ഉണ്ടാവുക. ഇക്കാര്യം തിരിച്ചറിഞ്ഞ് ജീവിത ധന്യവും അര്ഥപൂര്ണവും സൗഭാഗ്യദായകവുമാക്കാന് ശ്രമിക്കുന്നവര് സൗഭാഗ്യവാന്മാര്.

ഈ ലോക ജീവിതമല്ല ജീവിതം. വരാനുണ്ടൊരു ജീവിതം. അതാണ് യഥാര്ഥജീവിതം. അവിടെയുള്ള സുഖമാണ് യഥാര്ഥ സുഖം. അവിടെയുള്ള ദുരിതമാണ് യഥാര്ഥ ദുരിതം. ഈ ലോക ജീവിതത്തില് അനുഭവപ്പെടുന്ന സുഖങ്ങള് ഒരുകളിയില് ജയിക്കുമ്പോള് അനുഭവപ്പെടുന്ന താല്ക്കാലിക സുഖംപോലെയും ദു:ഖം കളിയി ല് പരാജയപ്പെടുമ്പോള് ഉണ്ടാകുന്ന താല്ക്കാലിക ദു:ഖം പോലെയും മാത്രം കണ്ടാല്മതി. അതില് കവിഞ്ഞ ഗൗരവമൊന്നും ഈലോക ജീവിതസുഖദു:ഖങ്ങള്ക്ക് നല്കേണ്ടതില്ല. എന്ന് പറയുമ്പോൾ മനുഷ്യൻ തന്റെ വര്ത്തമാനകാലത്തിൽ നിന്ന് ഭാവി കാലത്തേക്ക് പറിച്ചു നടുകയാണ്‌ ചെയ്യുന്നത് .

നിങ്ങളില് നിന്ന് ധര്മസമരത്തിലേര്പ്പെട്ടവരെയും ക്ഷമാശീലരേയും അല്ലാഹു തിരിച്ചറിഞ്ഞിട്ടല്ലാതെ നിങ്ങള്ക്ക് ജീവിതത്തിൽ ( സ്വർഗ്ഗത്തിൽ ) പ്രവേശിച്ചുകളയാമെന്ന് നിങ്ങള് വിചാരിച്ചിരിക്കയാണോ? ജീവിത വിജയത്തിന്റെ മാനദണ്ഡങ്ങളില് പ്രധാനം കഠിനാധ്വാനമാണ്. ലോകത്ത് ഉന്നതങ്ങളില് എത്തിപ്പെട്ട പലര്ക്കും കഠിന പ്രയത്നങ്ങളുടെ കഥകള് പറയാനുണ്ടാവും. ജീവിത വിജയങ്ങള്ക്ക് നിദാനം ത്യാഗപൂര്ണവും ക്ഷമാപൂര്ണവുമുള്ള നിരന്തര പ്രവര്ത്തനമാണെങ്കില് ജീവിത യാധാര്ത്യങ്ങൾക്ക്  ശാശ്വതവും സമ്പൂര്ണവുമായ വിജയത്തിന്ന് അതിലേറെ പ്രവര്ത്തനങ്ങള് ആവശ്യമായി വരും.  യഥാർത്ഥ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് രണ്ട് അടിസ്ഥാനഘടകങ്ങള് അല്ലാഹു ഓര്മപ്പെടുത്തുന്നുണ്ട്. ഒന്ന്, ത്യാഗപരിശ്രമവും മറ്റൊന്ന് എല്ലാം ക്ഷമിച്ച് മുന്നേറലുമാണ്. ധര്മസമരം എന്നത് വിശാലമായ അര്ഥമുള്ക്കൊള്ളുന്നതാണ്. ദേഹേച്ഛയോടും സ്വന്തം താല്പര്യത്തോടും ഏറ്റുമുട്ടുക എന്നത് വളരെ ത്യാഗപൂര്ണമായ പ്രവൃത്തിയാണ്. ഏറ്റവും വലിയ ജിഹാദ് എന്ന് നബി(സ) വിശേഷിപ്പിച്ചതും ഇതിനെ തന്നെയാണ്. മനസ്സില് പലതും കടന്നുവരും. തെറ്റുകള്ക്കും തിന്മകള്ക്കും പ്രേരണയുണ്ടാവും. അല്ലാഹുവിന്റെ നിര്ദേശവും മനസ്സിന്റെ താല്പര്യവും തമ്മില് ഏറ്റുമുട്ടുമ്പോള് അല്ലാഹുവിന്റെ കല്പനകള്ക്ക് വഴങ്ങാന് മനസ്സിന് കഴിയണം. അതാണ് വിജയത്തിന്റെ വഴി. അല്ലാഹു തനിക്കു നല്കിയ സമ്പത്തുകൊണ്ടും ശരീരം ( ആരോഗ്യവും ബുദ്ധിയും ) കൊണ്ടും ധര്മസമരത്തിലേര്പ്പെടാന് ഖുര്ആന് ധാരാളം സ്ഥലങ്ങളില് ആവശ്യപ്പെടുന്നുണ്ട്. സ്വന്തം നിലനില്പ്പിനാവശ്യമായ വസ്തുക്കളുടെ ആര്ജനം തന്റെ സമൂഹത്തിന്റെ ആവശ്യങ്ങള്ക്ക് പിന്തുണയില്ലാതെ ചെലവഴിക്കേണ്ടതുണ്ട്. ചിലപ്പോള് സ്വന്തം ആവശ്യങ്ങള് മാറ്റിവെച്ചും ചെലവഴിക്കേണ്ടതായി വരും. സ്വയം ദാരിദ്ര്യം അനുഭവിക്കുമ്പോഴും മറ്റുള്ളവരുടെ പ്രശ്നങ്ങള്ക്ക് പരിഹാരം കാണാന് കഴിയുന്നതാണ് ത്യാഗം.  അല്ലാഹുവിന്റെ കല്പനകള് പാലിക്കാനും നിരോധനങ്ങളില് നിന്നും വിട്ടുനില്ക്കാനും ശരീരത്തിനും മനസ്സിനും കഴിയേണ്ടതുണ്ട്. അല്ലാഹുവിന്റെ മാര്ഗത്തില് യുദ്ധമടക്കമുള്ള പ്രവര്ത്തനങ്ങള് വേണ്ടിവന്നേക്കാം. പ്രബോധന പ്രവര്ത്തനങ്ങളിലെ സജീവ സാന്നിധ്യം ജിഹാദിന്റെ പ്രധാന ഭാഗമാണ്. ഏത് സമയത്തും ക്ഷമയോടെ പ്രവര്ത്തിക്കാനും വിശ്വാസിക്ക് കഴിയണം. കടുത്ത പരീക്ഷണങ്ങള് മുന്ഗാമികള്ക്കു നേരിടേണ്ടി വന്നിരുന്നു. കൊലയും ബഹിഷ്ക്കരണവും രോഗവും മറ്റും നേരിടേണ്ടി വന്ന ധാരാളം പ്രവാചകന്മാരുണ്ട്. പരീക്ഷണങ്ങളെ ക്ഷമാപൂര്വം അതിജയിക്കാനുള്ള വിശ്വാസപരമായ കരുത്ത് നേടിയോ എന്ന് അല്ലാഹു പരീക്ഷിക്കുകയാണ്. ജീവിതത്തിൽ വിശ്വാസികള്ക്ക് വളരെയേറെ പരീക്ഷണങ്ങള് നേരിടേണ്ടിവരുമെന്ന് ഖുര്ആന് ഉറപ്പിച്ചുപറയുന്നു.  ചുരുക്കത്തില് അല്ലാഹുവിന്റെ മാര്ഗത്തില് ത്യാഗപരിശ്രമങ്ങള് നടത്താതെയും വിവിധങ്ങളായ പരീക്ഷണങ്ങളെ ക്ഷമാപൂര്വം നേരിടാതെയും ജീവിത യാഥാർത്യങ്ങൾഎന്തെന്ന് അറിയുക  എളുപ്പമല്ല, പരീക്ഷണങ്ങള്  വി ശ്വാസികള്ക്കനുഗ്രഹമാണ് . ക്ഷമയിലൂടെ ഒട്ടേറെ പാപങ്ങള് ഇവിടെ വെച്ചുതന്നെ പൊറുക്കപ്പെടുകയും മായിക്കപ്പെടുകയും ചെയ്തേക്കാം.

നേട്ടങ്ങളും ഗുണഫലങ്ങളും ഒരു വസ്തുവില് ലഭ്യമാകാന് ആവശ്യമായ ശുദ്ധീകരണ പ്രക്രിയയാണ് സംസ്കരണം. പ്രപഞ്ചത്തില് അല്ലാഹു നിക്ഷേപിച്ചിരിക്കുന്ന എല്ലാ വസ്തുക്കളും നമ്മുടെ ആവശ്യങ്ങള്ക്കൊത്ത് ഉപയോഗിക്കുവാന് നിരവധി സംസ്കരണ പ്രക്രിയക്ക് വിധേയമാക്കേണ്ടതുണ്ട്. ഭക്ഷ്യവസ്തുക്കള്, വസ്ത്രങ്ങള്, കെട്ടിടോപകരണങ്ങള്, പെട്രോളിയം ഉല്പന്നങ്ങള് തുടങ്ങിയവയൊക്കെ ഇത്തരത്തില് സംസ്കരണ പ്രവര്ത്തനങ്ങള്ക്ക് വിധേയമാണ്. നാം പ്രതീക്ഷിക്കുന്ന ഗുണഫലങ്ങള്ക്ക് വിഘാതം നില്ക്കുന്ന മാലിന്യങ്ങളില് നിന്ന്, സംസ്കരണത്തോടെ ഈ വസ്തുക്കള് മുക്തമാകുന്നു. ഇതുതന്നെയാണ് യഥാർത്ഥ ജീവിതം എന്തെന്ന് അനുഭവിക്കുന്നതിനു നാം ധരിച്ചു വെച്ചിട്ടുള്ളതും സങ്കൽപ്പിച്ചിട്ടുല്ലതുമായ കാര്യങ്ങളെ സംസ്കരിക്കെണ്ടാതുണ്ട് . അത്തരത്തിലുള്ള ഒരു സംസ്കരണം നടന്നു കഴിയുമ്പോൾ ജീവിത യാഥാർത്യങ്ങൾ വെളിപ്പെടുന്നതാണ് .

പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ദൈവകല്പനകള്ക്ക് വിധേയമായി ഉപയോഗപ്പെടുത്തുവാന് സൗകര്യം ലഭിച്ചിരിക്കുന്നു. മനുഷ്യന്നും സംസ്കരണമുറകള് ഏര്പ്പെടുത്തിയിട്ടുണ്ട്.

ശരീരത്തിനും അതിന്റെ ഘടനാരീതികള്ക്കും പ്രവര്ത്തനങ്ങള്ക്കും സംസ്കരണം നിശ്ചയിച്ചത് രോഗത്തെ ചെറുക്കുവാനും ആരോഗ്യം നിലനിര്ത്താനുമാണ്. എന്നാല് ഇതിലേറെ പ്രധാനമാണ് മനുഷ്യന് മാത്രമായി നല്കിയിരിക്കുന്ന ആത്മാവിന്റെ സംസ്കരണം. ശരീരത്തിനും ആത്മാവിനും നിശ്ചയിച്ചിരിക്കുന്ന സംസ്കരണം പൂര്ണമായി നേടുമ്പോഴാണ് ഒരു വ്യക്തിയിൽ മുസ്ലിമിന്റെ യഥാര്ഥ വ്യക്തിത്വം രൂപപ്പെടുന്നത്.

സമൂഹത്തിന് മാത്രമായിട്ടല്ല  ഖുര്ആന് സംസ്കരണമുറകള് ഏര്പ്പെടുത്തിയിരിക്കുന്നത് . സംസ്കൃത വിശ്വാസാചാര സ്വഭാവഗുണങ്ങളുള്ള വ്യക്തികളുടെ സംഗമമായി സമൂഹം രൂപപ്പെടുമ്പോള് സ്വാഭാവികമായി സമൂഹസംസ്കരണവും പൂര്ത്തിയാകുന്നു എന്നതാണ് ഖുര്ആന്റെ നിരീക്ഷണം.

ഖുര്ആന് നിശ്ചയിക്കുന്ന കാര്യങ്ങള്  സംസ്കരിക്കപ്പെട്ട വ്യക്തികളുടെ അഭാവത്തില് പൂര്ണമായി നിർവ്വഹിക്കാന് കഴിയുകയുമില്ല.

വിവിധ ജനവിഭാഗങ്ങളില് ഉരുത്തിരിഞ്ഞുവരുന്ന സാംസ്കാരിക പാരമ്പര്യം യഥാര്ഥത്തില് അവരുടെ  ആചാര അനുഷ്ടാന സ്വഭാവ രംഗങ്ങളിലെ സംസ്കരണവുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്.

സംസ്കരിക്കപ്പെട്ട ചിന്തകളും സ്വഭാവമൂല്യങ്ങളുമാണ് ഒരു നല്ല സമൂഹത്തെ നിലനിര്ത്തുന്നത് . സ്വഭാവമൂല്യങ്ങള്‍ നഷ്‌ടപ്പെടുമ്പോള്‍ ഏതൊരു സമൂഹത്തിന്റെയും നിലനില്‌പും ചോദ്യം ചെയ്യപ്പെടും.

വ്യക്തികളുടെ യാദൃച്ഛികവും സ്വാഭാവികവുമായ ഒത്തുചേരലിനെ ഖുര്ആന് സാമൂഹികതയായി കാണുന്നില്ല. കുറേ മരങ്ങള് ഒരിടത്ത് നട്ട് വളര്ത്തിയാല് അതിന് കാട് എന്ന് പറയില്ല. വ്യക്തികള് പ്രകടിപ്പിക്കേണ്ട സ്വഭാവഗുണങ്ങളിലും അവര്ക്കിടയിലെ വിശുദ്ധ ബന്ധങ്ങളിലുമാണ് സമൂഹം രൂപപ്പെടുന്നത്. നന്മയിലും ഭക്തിയിലും പരസ്പരം സഹകരിച്ചു മുന്നേറാനുള്ള ഖുര്ആന്റെ ആഹ്വാനം ഇതാണറിയിക്കുന്നത്.

മലീമസമായ മനസ്സും ദുഷ്‌ടചിന്തകളുമായിരിക്കും ദൈവഭക്തിയുടേയും ഈമാനിന്റെയും അഭാവത്തില്‍ വ്യക്തികളില്‍ ബാക്കിയുണ്ടാകുക.

ദൈവഭക്തിയുടേയും ഈമാനിന്റെയും അഭാവത്തില് വ്യക്തികളില് സംഘബോധം ക്ഷയിച്ച് ഭിന്നിപ്പും ശൈഥില്യവും ഉടലെടുക്കുക തങ്ങളിൽ തൗഹീദ് ഇല്ല എന്നതിന് തെളിവാണ് .

വ്യക്തിയില് തുടങ്ങി സമൂഹത്തിലെത്തി നില്ക്കേണ്ട സംസ്കരണപ്രവര്ത്തനങ്ങളുടെ മൗലികാടിത്തറ തൌഹീദിലുള്ള വിശ്വാസമാണ്.

സ്രഷ്‌ടാവും രക്ഷകനും നിയന്താവുമായ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണ്‌ വിശ്വാസത്തിന്റെ കാതലായ വശം. അതല്ലാതെ ആചാരങ്ങളോ , അനുഷ്ടാനങ്ങളോ, മന്ത്രങ്ങളൊ , തീർഥാടനങ്ങളൊ അല്ല , സമൂഹത്തിലെ വ്യക്തികളെ ഒരു ചരടില്‍ കോര്‍ത്തിടുവാന്‍ അവരുടെ മനസ്സില്‍ വേരൂന്നിയിട്ടുള്ള തൌഹീദിലുള്ള  വിശ്വാസത്തിന്‌ മാത്രമേ കഴിയുകയുള്ളൂ.

ആചാരങ്ങളും , അനുഷ്ടാനങ്ങളും സ്വഭാവമുറകളുമായി എഴുപതിലധികം ശാഖകളാണ് ഈമാനിനുള്ളത്. ആചാരങ്ങളും , അനുഷ്ടാനങ്ങളും സ്വഭാവമുറകളുമായി എഴുപതിലധികം ശാഖകളാണ് ഈമാനിനുള്ളത്. എന്നാല് എഴുപതില്പെട്ട കാര്യങ്ങള് കൊണ്ട് ലാ ഇലാഹ ഇല്ലല്ലാഹ് അവഗണിക്കുന്ന സാഹചര്യം സമൂഹത്തില് ഉണ്ടാവാന് പാടില്ല.

ആചാരാനുഷ്ഠാന സ്വഭാവങ്ങള്ക്ക് സംസ്കരണം ലഭിക്കാനാവശ്യമായ തൌഹീദിലുള്ള വിശ്വാസം തന്നെയും ആദ്യമായി സംസ്കരിക്കപ്പെടണം.

നിങ്ങളിലൊരുവന്റെ ചെരുപ്പ് പൊട്ടിയാല്, അക്കാര്യവും അല്ലാഹുവിനോട് പറയാന് മടിക്കേണ്ട എന്ന നബിവചനം, നിസ്സാര കാര്യങ്ങളില് പോലും മുസ്ലിമിന്റെ മനസ്സ് അല്ലാഹുവുമായി സദാ ബന്ധം പുലര്ത്തണമെന്നാണ് പഠിപ്പിക്കുന്നത്. തന്റെ എല്ലാ ആവശ്യങ്ങളും കേള്ക്കുന്നവന്, എല്ലാ കാര്യങ്ങള്ക്കും തനിക്ക് ആശ്രയമാകുന്നു എന്ന `തവക്കുല്’ ചിന്തയില് നിന്നാണ് വ്യക്തിയുടെ മനസ്സില് സുരക്ഷിതത്വബോധം ഉടലെടുക്കുന്നത്. പ്രപഞ്ചഘടനയുടെ ഒരനിവാര്യതയായിട്ടാണ് കലര്പ്പില്ലാത്ത ഏകദൈവ വിശ്വാസത്തെ ഖുര്ആന് അവതരിപ്പിക്കുന്നത് .

താനും താൻ വസിക്കുന്ന ഭൂമിയും ഭൗമേതര ഗ്രഹങ്ങളും നക്ഷത്രങ്ങളും അവയുള്ക്കൊള്ളുന്ന സകലസൃഷ്ടികളും ഏക ഇലാഹിന്റെ നിയന്ത്രണങ്ങള്ക്കും വ്യവസ്ഥകള്ക്കും വിധേയമായിട്ടാണ് ചലിക്കുന്നത്. ഇവയുടെ സുഖസൗകര്യങ്ങളും ആനുകൂല്യങ്ങളുംപറ്റി ജീവിക്കുന്ന മനുഷ്യന്, അവന്റെ മനസ്സും അതിന്റെ തേട്ടങ്ങളും തിരിച്ചുവിടേണ്ടത് ഇലാഹിലേക്കാവണം എന്നതാണ് തൗഹീദിന്റെ ദാര്ശനിക കാഴ്ചപ്പാട്.

ഒരു വ്യക്തി അല്ലാഹുവിന്റെ കാവലില് നില്ക്കുന്ന കാലത്തോളം അസ്വസ്ഥതകളോ ആശങ്കകളോ മനസ്സിനെ ബാധിക്കുകയില്ല. നന്മയും അല്ലാത്തതുമായ ഏത് കാര്യങ്ങളും ഇത്തരം വ്യക്തികള്ക്ക് നേട്ടമായിരിക്കുമെന്ന് മുഹമ്മദ് നബി(സ) യുടെ ജീവിതം പഠിപ്പിക്കുന്നു. വിശ്വാസത്തിലൂടെ വ്യക്തികള് കൈവരിക്കേണ്ട ഈ മാനസികാവസ്ഥ ജീവിത സംസ്കരണത്തിനുള്ള പാത എളുപ്പമാക്കുന്നു.

മനുഷ്യന്റെ മനസ്സിലേക്ക് ബന്ധിപ്പിച്ചാണ് ഖുര്ആന്, സംസ്കരണം എന്ന പ്രയോഗം നടത്തുന്നത്. “തീര്ച്ചയായും മനസ്സിനെ സംസ്കരിച്ച് ശുദ്ധീകരിച്ചവന് വിജയിച്ചു കഴിഞ്ഞു. അത് മലീമസമാക്കിയവന് പരാജയപ്പെടുകയും ചെയ്തു.

വ്യക്തിജീവിതത്തില് കാണുന്ന സ്വഭാവഗുണങ്ങളത്രയും ഖുർആന്റെ കല്പ്പനകൾക്ക് വിധേയമായി സ്വന്തം   മനസ്സില് നിന്ന് പുറത്തുവരുന്നതല്ലെങ്കില്, അത്തരം വ്യക്തികള് എങ്ങനെ സംഘടിച്ചാലും അതൊരു ആള്ക്കൂട്ടം മാത്രമായിരിക്കും; സമൂഹമാവില്ല.



No comments:

Post a Comment