Friday, 6 September 2013

ദീനും ദുനിയാവും ഒരു ജീവിതവും .




ഇഹലോക ജീവിതവും പരലോക ജീവിതവും എന്ന രണ്ട് ജീവിതമില്ല. അങ്ങനെ പറഞ്ഞാല് അതിന്റെ അര്ഥം ദീനും ദുന്യാവും രണ്ടാക്കി മനുഷ്യ ജീവിതത്തെ തുണ്ടമാക്കി എന്നാണ്. ഇഹപര ജീവിതമെന്ന ഒറ്റ ജീവിതത്തെ കുറിച്ചാണ് അല്ലാഹു ഖുആനിലൂടെ ജനതതികളോട് സംസാരിക്കുന്നത്.

ഇഹലോകവും പരലോകവും  ഇത്രമാത്രം വിവാദമാകാന് മാത്രം എന്താണുള്ളത് എന്ന് തോന്നാം. ദീനെന്നാല് 'ഖു '. 'ഖു ' എന്നാല് 'ജീവിതം '. 'ഇഹപര ജീവിതം ' എന്നാല് നാം ഇപ്പോ ആയിരിക്കുന്ന അവസ്ഥയും ജീവിക്കുന്ന ലോകവും. ഈ കേവല അറിവുമതി ഒരാള്ക്ക് ശരാശരി സൂക്ഷ്മതയോടെ ജീവിക്കാന്. അതിനാല് ജീവിത യാഥാത്യങ്ങളെ മനസ്സിലാക്കിയ വ്യക്തി  ഇത്തരം പദത്തിന്റെ അര്ഥങ്ങള് ഒട്ടും ചിന്താകുഴപ്പത്തിലാക്കുന്നില്ല.

വളരെ സമഗ്രമായ  ഇസ്ലാമിക ജീവിത വ്യവഹാരങ്ങളി വ്യക്തികള്ക്കു 'ദീന് ' എന്ന് കാണുന്നിടത്തെല്ലാം 'മതം' എന്നര്ഥം വെച്ചു പോകാന് കഴിയില്ല. ദീനിന്റെ വിവിധങ്ങളായ അര്ഥവും അവ ഖുര്ആനില് ഏതെല്ലാം അര്ഥത്തില് ഏതെല്ലാം സ്ഥലത്ത് ഉപയോഗിച്ചിരിക്കുന്നുവെന്ന വ്യക്തമായ ബോധം ആവശ്യമായി വരും.

'മനുഷ്യന് ഒരു പരമാധികാരശക്തിയെ അംഗീകരിച്ചുകൊണ്ട് അതിന്റെ അനുസരണവും ആജ്ഞാനുവര്ത്തനവും സ്വീകരിക്കുകകയും അത് നിര്ണയിക്കുന്ന പരിധികളും നിയമങ്ങളും പാലിച്ച് ജീവിക്കുകയും അതിന്റെ ശാസനകളനുസരിക്കുന്നതില് പ്രതാപവും ഉന്നതിയും അനുഗ്രഹവും കണ്ടെത്തുകയും , ധിക്കരിക്കുന്നതില് നിന്ദ്യതയും അധഃപതനവും ശിക്ഷയും ഭയപ്പെടുകയും ചെയ്യുന്ന ഒരു ജീവിത വ്യവസ്ഥ എന്നാണ് ദീന് എന്നതിന്റെ ഉദ്ദേശ്യമായി ഖുര്ആന് പഠിപ്പിക്കുന്നത്. ദീന്എന്നതുകൊണ്ട്വിശ്വാസപരവും കര്മപരവും ധാര്മികവും സൈദ്ധാന്തികവുമായ എല്ലാ മണ്ഡലങ്ങളെയും ഉള്കൊള്ളുന്ന സമ്പൂര്ണജീവിത വ്യവസ്ഥയാണ് അല്ലാഹു ഉദ്ദേശിച്ചിട്ടുള്ളത്. ദീനാണ് അല്ലാഹു നമ്മുക്ക് തൃപ്തിപ്പെട്ടു നല്കിയ ഇസ്ലാം(5:3). ഇസ്ലാമല്ലാത്ത ഒരു ദീനിനെ ആരെങ്കിലും തേടിയാല്അത് അവനില്നിന്ന് സ്വീകരിക്കപ്പെടുകയില്ല (3:85). അത് മതം എന്നതില്പരിമിതമല്ല.

ദീനിനെ സംസ്ഥാപിക്കാനുള്ള ഇടമാണ് ദുന്യാവ് അഥവാ ലോകം. ദുന്യാവിലേ ദീനിനെ സംസ്ഥാപിക്കാന്കഴിയൂ എന്ന് ചുരുക്കംഇസ്ലാമീക ജീവിതം  കേവലം ഒരു പരിമിതാര്ഥത്തിലുള്ള ജീവിതമല്ല . അതൊകൊണ്ടുതന്നെ ഇസ്ലാം എന്നത് കേവലം ഏതെങ്കിലുമൊരു മതസംഘടനയുമല്ല.

ദീ ദൈവവും വ്യക്തിയും തമ്മിലുള്ള സ്വകാര്യ ഇടപാടാണ്'. 'ദീനിന് തന്റെ ജീവിത വ്യവഹാരങ്ങളുമായി പ്രത്യക്ഷ  ബന്ധമില്ല. ദീ എന്നത് പിന്നീട് വരുന്ന അല്ലങ്കി സംഭവിക്കാനിരിക്കുന്ന വിവരിക്കാനാകാത്ത ഒരു പ്രധിഭാസമാണ് ഇതാണ് ആത്മീയമായി ദീനിന്റെ പ്രമേയം'. 'ഇഹലോക ജീവിതവും പരലോക ജീവിതവും രണ്ടാണ്'. 'പരലോകജീവിതത്തെ ഇഹലോക ജീവിതത്തിലേക്ക് കടത്തരുത്'. ഇതൊക്കെ പൊതുസമൂഹത്തിലുള്ള ർവ്വാഗീകൃതമായ തത്വമാക്കിയിരിക്കുകയാണ് . ഇന്നിപ്പോ ദീ (മതം) എന്നതുകൊണ്ടുദ്ദേശിക്കുന്നത് ചില ആരാധനാചടങ്ങുകളിലും മാമൂല് സമ്പ്രദായങ്ങളിലും മാത്രം ഒതുങ്ങി നില്ക്കുന്ന വളരെ പരിമിതമായ ഒരാശയം മാത്രമാണ്.


ദീ മനുഷ്യന്റെ ജീവിത ധര്മ്മ വ്യവസ്ഥ വിശ്വാസപരവും ആരാധനാപരവും ധാര്മികവുമായ കാര്യങ്ങള് മുതല് സാംസ്കാരിക-സാമ്പത്തിക-രാഷ്ട്രീയ-രാഷ്ട്രാന്തരീയ പ്രശ്നങ്ങള് വരെ സകലതിലും ഖുര്ആന് നിര്ദ്ദേശങ്ങളും നിയമോപദേശങ്ങളും നല്കുന്നു. അതിനാല് നിയമനിര്മാണത്തിനുള്ള പരമാധികാരം അല്ലാഹുവിന് മാത്രമാണെന്നതില്നിന്ന് പുറത്താകുന്ന ജീവിതത്തിന്റെ ഒരു മേഖലയുമില്ല .

ഹലാല് ഹറാം നിശ്ചയിക്കാന് അല്ലാഹുവല്ലാത്ത ആര്ക്കും അധികാരമില്ല , അല്ലാഹുവിന്റെ പരിധിയില് വരുന്നതും വരാത്തതുമായ രണ്ട് തരം നിയമനിര്മ്മാണങ്ങള് ഉണ്ടോ? അങ്ങിനെയുണ്ടെങ്കില് ഹലാല് -ഹറാം നിശ്ചയിക്കലിനെ എന്തു പേര് വിളിക്കും?, അതല്ലാത്ത കേവലം ഭൗതികമാത്ര നിയമ നിര്മ്മാണത്തെ  എന്തു പേര് വിളിക്കും?. 

No comments:

Post a Comment