Wednesday, 4 September 2013

പരസ്പരം കുറ്റപ്പെടുത്തലുകളും വ്യക്തിതേജോവധങ്ങളും.



ജീവിതത്തിൽ സൂക്ഷ്മത പാലിക്കുന്നവര്ക്ക് നേർവഴി കാണിക്കുന്നതത്രേ ഖുർആൻ. നല്ലവരെ കൂടുതൽ നല്ലതിലേക്കു നയിക്കുകയും നല്ലതന്യോഷിക്കുന്നവരെ നല്ലതിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണിത് എന്നതില് സംശയത്തിനിടയുണ്ടാവാൻ പാടില്ല .

ഖുർആൻ ( ദൈവീക കല്പനകൾ) ഉപയോഗപ്പെടുത്തിയവര് നന്നായ ചരിത്രമേ ഉള്ളൂ. ദുരുപയോഗപ്പെടുത്തിയവര് കേടുവന്ന ചരിത്രവും. തനിക്ക്‌ നേര്‍മാര്‍ഗം കാണിച്ചുതരാന്‍ ഇറക്കിയ ഗ്രന്ഥമാണ്‌ ക്വുര്‍ആനെന്ന്‌ അംഗീകരിക്കുകയും അതിനെ ആദരിക്കുകയും അതില്‍നിന്ന്‌ വെളിച്ചം ലഭിക്കണമെന്നാഗ്രഹിക്കുകയും ചെയ്യുന്നതോടെ മനുഷ്യന്‍ നേര്‍വഴിയിലേക്ക്‌ ഒരടി വെച്ചു എന്നു പറയാം.

ഖുർആൻ സൂക്ഷ്മത പാലിക്കുന്നവര്ക്ക് നേര്മാര്ഗമാവല് എങ്ങനെയാണ്? ഏതൊരു വ്യക്തിയും തനിക്കുണ്ടാകുന്ന തൃപ്തിയും അതൃപ്തിയും തിരിച്ചറിയുന്നു . ആ തിരിച്ചറിവ് ഗൗരവത്തിലെടുക്കുകയും അതിനു കാരണമാകുന്ന കാര്യങ്ങളെ വര്ജിക്കുകയും ആര്ജിക്കുകയും ചെയ്യലാണ് സൂക്ഷ്മത. അതില്ലാത്ത മനുഷ്യര് ഒരുതരം രോഗികളാണ്.

ശിക്ഷ എനിക്കു ലഭിക്കരുത്‌ എന്ന വിചാരത്തോടെയുള്ള ആത്മനിയന്ത്രണവും സല്‍ക്കര്‍മ്മവും ചേര്‍ന്നതാണ്‌ സൂക്ഷ്‌മത. അതില്ലാത്തതിന്റെ പേരിലാണ്‌ മനസ്സ്‌ രോഗബാധിതമാകുന്നത്‌. അല്ലാഹു രോഗം നല്‍കുകയല്ല. നിഷേധംകൊണ്ട്‌ മനുഷ്യര്‍ രോഗം നേടുകയാണ്‌. ക്വുര്‍ആന്‍ കൊണ്ട്‌ ഈ രോഗം മാറ്റാം.

ഒരു ശരീരത്തിലെ അവയവങ്ങളെ പോലെ അവര് പരസ്പരം സ്നേഹിച്ചും സുഖ ദു:ഖങ്ങള് പങ്കുവെച്ചും ഉത്തമ അനുചരന്മാരായി ഒരു ഐക്യ സമൂഹത്തിന്റെ പിറവിക്ക് പിന്നില് പ്രവര്ത്തിച്ചത് അല്ലാഹുവിന്റെ സന്ദേശങ്ങളും അത് സ്വജീവിതത്തിലെ എല്ലാ പ്രവര്ത്തനങ്ങളിലും ഇടപെടലുകളിലും ഉണ്ടായിതീരുംബോഴാണ് എന്ന് പ്രവാചക ജീവിതം വ്യക്തമാക്കുന്നു. നിങ്ങള് ഒന്നടങ്കം അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിക്കുക നിങ്ങള് ഭിന്നിക്കരുത് , (ആലു ഇംറാന് 103) നബി (സ) പറഞ്ഞു. ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിക്ക് കെട്ടിടം പോലെയാണ് അത് പരസ്പരം ശക്തിപ്പെടുത്തുന്നതാണ്.

മനുഷ്യൻ തന്റെ കർത്തവ്യങ്ങളിൽനിന്ന് ഒളിച്ചോടുമ്പോൾവ്യക്തികൽ തമ്മിൽ ഉണ്ടാകേണ്ട ഐക്യത്തിൽഭിന്നിപ്പിന്റെ മതിൽകെട്ടുകൾ ഉയരുന്നു ,  ഭിന്നതയുടെ അപകടവും സമൂഹത്തില് അതുണ്ടാക്കുന്ന പ്രയാസങ്ങളും ചെറുതല്ല. അസ്വസ്ഥതകളും അസമാധാനങ്ങളും അസഹിഷ്ണുതകളും ബന്ധവിച്ഛേദങ്ങളും സംഘട്ടനങ്ങളും കൊലപാതകങ്ങളും വരെ വിഭാഗീയ വിഷവിത്തില് നിന്ന് ജന്മം കൊള്ളുന്നു. പരസ്പരം കുറ്റപ്പെടുത്തലുകളും വ്യക്തിതേജോവധങ്ങളും സ്ഥിരം കാഴ്ചയായി മാറുന്നു. പണ്ഡിതനെന്നോ പാമരനെന്നോ വ്യത്യാസമില്ലാതെ അതില് പങ്കാളികളാകുന്നു. വാചികമായോ തൂലികയിലൂടെയോ അതിന്റെ പ്രസരണം വ്യാപകമാകുന്നു. വര്ത്തമാനകാലമാണെങ്കില് ഇന്റര്നെറ്റും ഫേസ്ബുക്കും റേഡിയോയും വിഭാഗീയതയുടെ ദുരുപയോഗത്തില് ഞെരിഞ്ഞമരുന്നു.
സാമൂഹിക ഭദ്രത തകര്ക്കുന്നതും വിദൂര വിപത്തുകളുടെ വിത്തു വിതക്കുന്നതുമായ ഇത്തരം വിഭാഗീയ പ്രവര്ത്തനങ്ങള്ക്ക് ഖുർആൻ കടിഞ്ഞാണിടുന്നതായി കാണാം “വ്യക്തമായ തെളിവുകള് വന്ന് കിട്ടിയ ശേഷം പല കക്ഷികളായി പിരിഞ്ഞ് ഭിന്നിച്ചവരെ പോലെ നിങ്ങളാകരുത്,അവര്ക്കാണ് കനത്ത ശിക്ഷയുള്ളത്” .

ഒരേ കുടക്കീഴില്‍ നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യേണ്ടവര്‍ പരസ്‌പരം കലഹിക്കുന്നത്‌ ഏതൊരു സമൂഹത്തിനും ഗുണകരമല്ല തന്നെ, ഇത്തരം ഭിന്നതകള്‍ക്ക്‌ കാരണക്കാര്‍ ആരായിരുന്നാലും അവരുടെയും അവരുൾപ്പെടുന്ന സമൂഹത്തിന്റെയും  പര്യവസാനം സുഖകരമല്ലെന്ന്‌ അല്ലാഹു ഓര്‍മപ്പെടുത്തുന്നു “തങ്ങളുടെ മതത്തില്‍ ഭിന്നതയുണ്ടാക്കുകയും കക്ഷികളായിത്തീരുകയും ചെയ്‌തവരാരോ അവരുമായി നിനക്ക്‌ യാതൊരു ബന്ധവുമില്ല അവരുടെ കാര്യം അല്ലാഹുവിങ്കലേക്ക്‌ തന്നെയാണ്‌ അവര്‍ ചെയ്‌തു കൊണ്ടിരിക്കുന്നതിനെപ്പറ്റി അവന്‍ അവരെ അറിയിച്ചുകൊള്ളും”.

ഭിന്നതകള്ക്ക് ആക്കം കൂട്ടി മുതലെടുപ്പിന് ശ്രമിക്കുന്നവര് പ്രചരിപ്പിക്കുന്ന ഒന്നാണ് ഭിന്നത അനുഗ്രഹമാണ്  എന്ന മനുഷ്യ നിര്മ്മിത സിദ്ധാന്തങ്ങൾ വിശുദ്ധഖുര്ആന്റെ സന്ദേശങ്ങള്ക്ക്  വിരുദ്ധമാണ് ഈ ആശയം എന്ന് കാണാം . ഭൗതിക പ്രസ്ഥാനങ്ങളെ പോലെ ഭിന്നിച്ച് തകര്ന്നടിയേണ്ടവരല്ല സ്വജീവിതം മറ്റുജനങ്ങൾക്ക് മാത്രുകയാക്കെണ്ടവർ . കാരണം ഭൗതികര്ക്ക് സ്വാര്ത്ഥ താല്പര്യങ്ങളും ഭൗതിക ലക്ഷ്യങ്ങളുമായിരിക്കും ഭിന്നിപ്പിക്കാന് പ്രേരകമാകുന്നത്. എന്നാൽ തന്റെ ജീവിതം കൊണ്ട് ഉന്നതമായ ഒരു ലക്ഷ്യ പ്രാപ്തിക്ക് വേണ്ടി യത്നിക്കുന്നവരും ഭൗതിക താല്പര്യങ്ങളേതുമില്ലാത്തവരുമാണ്. പിന്നെന്ത് കൊണ്ടാണ് സ്വസമൂഹത്തില് ഭിന്നതയുടെ നാമ്പുകള് മുളപൊട്ടുന്നത് എന്ന ചോദ്യം പ്രസക്തമാണ്. അതിനുള്ള ഉത്തരം അന്വേഷണ വിധേയമാക്കുമ്പോള് ചെന്നെത്തുന്നതാകട്ടെ അടിസ്ഥാന പരമായ ചില വിഷയങ്ങളെ സംബന്ധിച്ചുള്ള അഭിപ്രായ ഭിന്നതകളിലായിരിക്കും.

തൗഹീദില്‍ നിന്നുള്ള വ്യതിയാനവും ബിദ്‌അത്തുകളോടുള്ള അടുപ്പവും ഖുർആനിൽ നിന്നുള്ള ഒഴിച്ചുപോക്കും മനുഷ്യ നിര്മ്മിത  മതവും പ്രബോധന ശൈലിയിലുള്ള പ്രാവാച്ചകന്റെതല്ലാത്ത  കാഴ്‌ചപ്പാടുകളും അരാഷ്‌ട്രീയ വാദത്തിന്റെ കുടുസ്സമായ ചിന്താഗതികളും മത രാഷ്‌ട്രവാദത്തിന്റെ അപകടകരമായ ദുര്‍വ്യാഖ്യാനങ്ങളും ഖുർആൻ നീകാശയങ്ങളുടെ നിഷേധത്തിന്റെ സൊസൈറ്റി വല്‍ക്കരണവും അടിസ്ഥാന പരമായി ഭിന്നതകള്‍ക്ക്‌ കാരണമായവയാണ്‌. പ്രവാചകന തന്റെ സ്വജീവിതത്തിലൂടെ വിശദീകരിച്ചു വ്യക്തമാക്കി കാണിച്ചുതന്ന വിശുദ്ധ ഖുർആൻ തന്റെ ജീവിതത്തിലെ നിഖില മേഖലകളിലും അവലംബമായി സ്വീകരിക്കുന്നതിന് പകരം സ്വന്തം ബുദ്ധി ഉപയോഗിച്ച് സ്വയം പടച്ചുണ്ടാക്കുന്നതോ പ്രാമാണികമല്ലാത്ത റിപ്പോര്ട്ടുകളുടെ അടിസ്ഥാനത്തില് പുതിയ തത്വങ്ങള്ക്ക് രൂപം നല്കുന്നതോ അവ സ്ഥാപിച്ചെടുക്കാന് വേണ്ടി ഖുർആൻ ദുര്വ്യാഖ്യാനിക്കേണ്ടി വരുന്നതോ ആയ വിരുദ്ധ നിലപാടുകളും ദൈവീക തത്വങ്ങളെക്കാള് ശുദ്ധമനസ്കര് എന്ന ലേബലിന് പ്രാധാന്യം നല്കി അന്ധമായ അനുകരണത്തിന്റെ സ്തുതിപാഠകരായി മാറുന്നതും വ്യക്തി,കുടുംബം,സുഹൃദ് ബന്ധം, സമ്പന്നത, വാചാലത, ആകര്ഷണീയത, പാണ്ഡിത്യം, പ്രവര്ത്തന പാരമ്പര്യം, ആള്ബലം തുടങ്ങിയവക്ക് സത്യത്തേക്കാള് വില കല്പ്പിക്കുന്നതും പരസ്പരമുള്ള വ്യക്തിപരമായ വിയോജിപ്പുകളും വൈരാഗ്യങ്ങളും അകല്ച്ചകളും മുതലെടുക്കാനായി തക്കം പാത്തിരിക്കുന്നവര് അവസരം ദുരുപയോഗം ചെയ്യുന്നതും പരസ്പര വിശ്വാസവും സഹിഷ്ണുതയും വിട്ടുവീഴ്ചയും ആദരവും നഷ്ടപ്പെടുന്നതും ഒരളവു വരെ വിഭിന്ന ചേരികളുണ്ടാകുന്നതിനും അനുസരണക്കേടിന്റെ ദുരന്ത ഫലങ്ങള്ക്ക് സമൂഹം സാക്ഷിയാകേണ്ടി വരുന്നതിന് കാരണമാകുകയും ചെയ്യുന്നുണ്ട്.

ജനങ്ങളെ ഭിന്നിപ്പിക്കുന്നവരാകട്ടെ അവരവരുടെ ചിന്താഗതികളും അഭിപ്രായങ്ങളും മാത്രമാണ് ശരിയെന്ന കാഴ്ചപ്പാടുകളില് ഉറച്ചു നില്ക്കുകയും ദൈവീക നിയമങ്ങളെ മാറ്റി വെക്കുകയും ചെയ്യുന്നു “തങ്ങളുടെ സഹോദരങ്ങളെ ഭിന്നിപ്പിക്കുകയും പല കക്ഷികളായി പിരിയുകയും ചെയ്തവരുടെ കൂട്ടത്തില് ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതില് സന്തോഷമടയുന്നവരത്രെ.

വ്യക്തികളിലും സമൂഹത്തിലും ഭിന്നതകള് പരിഹരിക്കപ്പെടണമെന്നതും ഐക്യം സാധ്യമാക്കണമെന്നതും ഏതൊരാളുടെയും താല്പ്പര്യമാണ് പക്ഷെ അതെങ്ങനെ കൈകാര്യം ചെയ്യണമെന്നതിലാണ് ഏറെ പ്രതിസന്ധി നിലനില്ക്കുന്നതു  ഖുർആനിൽ ഉറച്ചു നിന്ന് കൊണ്ടുള്ള ഐക്യ ശ്രമങ്ങളാണ് മുന്നോട്ട് വെക്കുന്ന ശരിയായ രീതി അതിനപ്പുറമുള്ള ഏതൊരു അഭിപ്രായ സമന്വയങ്ങള്ക്കും സ്ഥായിയായ ആയുസ്സില്ല രോഗം പിടിപെട്ടാൽ രോഗത്തെ മാറ്റേണ്ടത് ശരിയായ ചികിത്സ നല്കിക്കൊണ്ടാണ് ആ ചികിത്സയാകട്ടെ മറ്റൊരു രോഗത്തിന് കാരണമാകുകയുമരുത്. പരസ്പരമുള്ള യോജിപ്പ് യാഥാര്ത്ഥ്യമാകേണ്ടത് പ്രധാനമായും അടിസ്ഥാന വിഷയങ്ങളിലാണ്. ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക്‌ നിങ്ങള്‍ വരുവിന്‍ അതായത്‌ അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും അവനോട്‌ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും,നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിന്‌ പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക, എന്നാണു ഖുർആൻ പറയുന്നത്.

No comments:

Post a Comment