ഖുർആൻപറയുന്നു "ഇത് സന്മാര്ഗം
ആഗ്രഹിക്കുന്നവർക്കുള്ളതാണ് ". ഈ സന്മാര്ഗം ആഗ്രഹിക്കുക എന്ന വഴിയിലാണ് മനുഷ്യനിലെ വ്യത്യസ്ഥത
കിടക്കുന്നത്.
ഈ വ്യത്യസ്ത പാതകളെ
പഠിക്കാന്‍ വേണ്ടി നമുക്കവയെ " M -" (മനുഷ്യ
നിര്മ്മിത തത്വങ്ങൾ) എന്നും "M +" (ദൈവീക നിയമങ്ങൾ) എന്നും
നാമകരണം ചെയ്യാം.
" M -" ( വ്യക്തി നിയമങ്ങൾ ) ന്യൂനതകളുടെ പാതയും "M +" ( ദൈവീക നിയമങ്ങൾ ) പൂര്ണ്ണതയുടെ പാതയുമാണ്.
99.999 ശതമാനം ആളുകളും
" തങ്ങൾക്കു തോന്നിയ " പാതയിലാണ് ജീവിക്കാന് ഇഷ്ടപ്പെടുന്നത്. അതിനാൽ
അവരെല്ലാം ലോകത്തിന്റെ അവസ്ഥകണ്ട് ഭയപ്പെട്ട് ഒരേ ഒരു ചോദ്യം മാത്രം ചോദി ച്ചു കൊണ്ടിരിക്കുന്നു. "എന്ത്
കൊണ്ട്? എന്ത് കൊണ്ട് ?.
" M -" പാതയില് സഞ്ചരിക്കുന്നവരുടെ
വ്യക്തിത്വം എന്ത് ? തന്റെ ന്യൂനതകള് നിലനിര്ത്തുന്ന ഏത് വ്യക്തിയും ഈ പാതയിലാണ് സഞ്ച രിക്കുന്നത്. അവരുടെ ബുദ്ധിശക്തിയാണ്
( സ്വന്തം ജഡികേച്ചകളാണു ) അവരെ നയിക്കുന്നത്.
ഇവര്ക്ക് ഭയത്തില് നിന്നും
ഒരിക്കലും മോചനമില്ല. അവര് എന്ത് ചെയ്താലും
ചെയ്തില്ലെങ്കിലും ഭയം എന്ന വികാരം അതിന്റെ പിന്നിലുണ്ട്. ജീവിതം ഒരു പരീക്ഷണമായും ഞാന് ആ പരീക്ഷണത്തെ നേരിടെണ്ടാവനുമാണ് എന്ന് മനസ്സിലാകാത്ത
വരാണ് " M -" ( സ്വന്തം ഇച്ചകൾക്കു പിറകെ പോകുന്നവർ) വ്യക്തികള്. പാമ്പും ഗോവണിയും കളിയിലെപ്പോലെ പുരോഗതിയും അധോഗതിയും സന്തോഷവും
സങ്കടവും തിരയടിക്കുംപോലെ ഇവരെ പിന്തുടരുന്നു. ജീവിത
യാത്രയുടെ അര്‍ഥം പിടികിട്ടാത്തത് കൊണ്ട് "ജീവിതത്തെ "
അസ്വതിക്കാക്കാനും അറിയാനും ഇവര്‍ക്ക് കഴിയുന്നില്ല.
മറ്റു പല ലക്ഷ്യങ്ങള്‍ അവരെ നയിക്കുന്നത് മൂലം അവര്‍ " ജീവിതം "
എന്ന യാഥാര്‍ത്യത്തിന് പുറത്താണ് ജീവി ക്കുന്നത്. അവര്‍ പിന്തുടരുന്ന
ഊഹങ്ങളും സങ്കൽപ്പങ്ങളുമാണതിന് പിന്നില്‍.
" M
-" (മനുഷ്യ നിര്മ്മിത തത്വങ്ങൾ)
ഒരിക്കലും മനുഷ്യനെ സമാധാനത്തില്‍ വസിക്കാന്‍ കഴിയില്ല. എന്നാല്‍ എപ്പോഴും
ഇവര്‍ സമാധാനം അന്വേഷിച്ച് കൊണ്ടിരിക്കും. വികാരപരമായി ജീവിക്കുന്നത്
കൊണ്ട് ഇവര്‍ എന്തിനെയും ഏതിനെയും വിമര്‍ശിച്ചുകൊണ്ടിരിക്കും.
എന്നാല്‍ സ്വന്തം കടമകള്‍ അവഗണിക്കയും ചെയ്യുന്നു.
അന്ധവിശ്വാസമാണ് M- പാതയിൽ സഞ്ചരിക്കുന്നവർ നയിക്കുന്നത്. ഏത് വിഷയത്തിലും ഒന്നുകില് ഇവര് വിശ്വസിക്കും അല്ലെങ്കില്
അവിശ്വസിക്കും. എന്തിനെയെങ്കിലും ഒന്നിനെ ആരാധിക്കാതെയും കൂട്ടം
കൂടാതെയും ഇവര്ക്ക് നില നില്ക്കാനാവില്ല.
ഇവര് ആരാധിക്കുന്നത് ഒരു നടനോ, നര്ത്തകി യോ, എഴുത്ത്കാരനോ, ആള്ദൈവമോ, കല്ലോ, മരമോ ആചാരങ്ങളോ അനുഷ്ടടാനങ്ങളോ എന്തുമാകാം. അന്ധവിശ്വാസിയും അവിശ്വാസിയും
" M -" വഴിയിലാണ് സഞ്ചരിക്കുന്നത്
. ഇവര് ഏതെങ്കിലും ഒരു മതത്തിന്റെയോ പാര്ട്ടിയുടെയോ അംഗമായിരിക്കുകയും, അല്ലങ്കിൽ
ഇഹലോകത്തിൽ എന്നോ പരലോകത്തിൽ എന്നോ മാത്രമായതിന്റെ ഒരു വിശ്വാസപ്രമാണം ഇവരെ നയിക്കുന്ന ചാലകശക്തിയായി ഇവരില് പ്രവര്ത്തിക്കയും
ചെയ്യുന്നു. അതിന് പുറത്തുള്ളവയെ അവര് നിരുപാധികം അവഗണിക്കുന്നു. തികച്ചും തനിക്കു തോന്നിയതാണ് ശെരിയെന്നു ജീവിക്കുന്ന
ഇവരെ കേവലം ബൗധീക മതാത്മകരെന്നു വിശേഷിപ്പിക്കാം.
സ്വബോധം എന്ന അവസ്ഥയിലേക്ക് ഉണരാന് കഴിയാത്തതുകൊണ്ട് M- പാതയിൽ സഞ്ചരിക്കുന്നവർ
സ്വന്തം തെറ്റുകളെയും ശരിയായിക്കാണുന്നവരാണ്
. ഇവര് സ്വയം വിമര്ശനം ഇഷ്ട പ്പെടാത്തവരും മറ്റുള്ളവരെ സദാ വിമര്ശിച്ചു കൊണ്ടിരിക്കുന്നവരുമാണ്.
ഞാന് എന്ന ഭാവം ഇവരില് സദാസമയവും മുന്നിട്ടു നില്ക്കുന്നു. ഇവര് വിനയം ഭാവിക്കുമ്പോഴും
ഇവരിലെ ഞാന് ( എന്നാ ഭാവം ) ഉയരത്തില് തന്നെ നില്ക്കും. അതുകൊണ്ട് ഇവരുടെ വ്യക്തിത്വം ക്ഷണത്തില്‍ മുറിവേല്‍ക്കപ്പെടുന്നതാണ്.
സംശയം ഇവരുടെ ദൃ ഷ്ടിയില്‍ നിന്നും ഒരിക്കലും വിട്ടു പോകുന്നില്ല.
മറ്റുള്ളവരുടെ ആദരവിന് വേണ്ടി ഇവര്‍ തിന്മയെ കണ്ടില്ലെന്നു നടിക്കും.
സ്വാര്‍ത്ഥ താത്പര്യം സാധിക്കാന്‍ വേണ്ടി ഇവര്‍ തിന്മയേയും കൂട്ട് പിടിക്കും. എന്നിട്ടത് വളരെ രഹസ്യമായിതന്നെ അത്കാത്തു സൂക്ഷിക്കും. എന്നാലിത് അവരുടെയുള്ളില്‍ ഒരു പുകയുന്ന അഗ്നിപര്‍വതം പോലെ പ്രവര്‍ത്തിച്ചു കൊണ്ട് അവരെ പല വിധത്തില്‍ രോഗിയാക്കുന്നു.
സ്വാര്‍ത്ഥ താത്പര്യം സാധിക്കാന്‍ വേണ്ടി ഇവര്‍ തിന്മയേയും കൂട്ട് പിടിക്കും. എന്നിട്ടത് വളരെ രഹസ്യമായിതന്നെ അത്കാത്തു സൂക്ഷിക്കും. എന്നാലിത് അവരുടെയുള്ളില്‍ ഒരു പുകയുന്ന അഗ്നിപര്‍വതം പോലെ പ്രവര്‍ത്തിച്ചു കൊണ്ട് അവരെ പല വിധത്തില്‍ രോഗിയാക്കുന്നു.
"M +" പാതയില് സഞ്ചരിക്കുന്ന വ്യക്തികള്. ഞാന് സന്മാര്ഗം തേടുന്നു എന്ന് അറിയുന്നവർ അതുകൊണ്ട്
തന്നെ ഇവര്ക്ക് ഖുർആൻനാണു ലക്ഷ്യവും . അതുകൊണ്ടിവര്
സത്യത്തില് നിന്നും വ്യതിചലിക്കുന്നില്ല. പൂര്ണ്ണതയിലേക്ക് മാത്രമാണ് ഇവര് ചുവടുകള് വക്കുന്നത്. അതുകൊണ്ട്
അധോഗതി ഇവരെ തേടിയെത്തുന്നില്ല.
"M +" പാതയില് സഞ്ചരിക്കുന്ന വ്യക്തികള്. ന്യുനതകള് സ്വയം തേടിപ്പിടിച്ചു പരിഹരിക്കാന് M+ പാതയിൽ സഞ്ചരിക്കുന്നവർ പ്രാപ്തരാണ്. ഖുർആൻ അല്ലാത്ത
ഒന്നും വിശ്വസിക്കാത്ത ഇക്കൂട്ടരെ നയിക്കുന്നത് സ്വന്തം ഇഷ്ചകളല്ല മറിച്ച്
സ്വബോധമാണ്. അത് കൊണ്ടിവര് സ്വസ്തിതരും
സ്വാശ്രയരുമാണ്.
മനുഷ്യ നിര്മ്മിത നിയമങ്ങളിൽ നിന്നും ജഡികെഷ്ച്ചകളിൽ നിന്നും മുക്തി
നേടിയ "M +" വ്യക്തികള് യാതൊരു പ്രസ്ഥാനത്തെയും ചുമക്കുന്നില്ല. സ്വാതന്ത്ര്യമവര്‍ക്ക്
അല്ലാഹുവിന്റെ പ്രീതിയാണ്. അത് കൊണ്ട് മറ്റാരുടെയും സ്വാതന്ത്ര്യവും അവര്‍ അപഹരിക്കുന്നില്ല.
ഞാൻ സൃഷ്ടടാവിന്റെ സമീപസ്ഥനാണ് എന്ന ബോധം ഇവരില് നിറഞ്ഞുനില്ക്കുന്നത് കൊണ്ട് ഭയം എന്ന വികാരമോ ധൈര്യം എന്ന വികാരമോ ഇവരിലില്ല. സമൂഹത്തിൽ ഉള്പെട്ടു
നില്ക്കുന്ന ഈ വ്യക്തികള് ആരെയും അല്ലാഹുവല്ലാത്ത ആരെയും ആരാധിക്കുന്നില്ല. ഒന്നിനോടും
ഇവര്ക്ക് സ്വാർത്തപരമായ ഇടപെടല് ഇല്ല.
സമസൃഷ്ടികളില് ഏറ്റവും ഒടുവിലായി സ്വയം ഗണിക്കുന്ന "M +" വ്യക്തികളുടെ യാത്ര എപ്പോഴും ധ്യാനനിരതമാണ്. ഇവരില്‍ നിന്നും പുറത്തുവരുന്ന വാക്കുകളും
പ്രവര്‍ത്തിയും സ്നേഹം എന്ന പരിശുദ്ധിയോട്കൂടി നില്‍ക്കുന്നു. അത്കൊണ്ടിവര്‍
സദാ സമാധാനത്തില്‍ വസിക്കുന്നു.
M+ പാതയിൽ സഞ്ചരിക്കുന്നവർ
അവരെന്ത് ചെയ്താലും അവിടെ "ഞാന്" എന്ന അഹംഭാവം അപ്രസക്തമാണ്. ചെയ്യുന്ന
പ്രവര്ത്തിക്കാണ് അവര് പ്രസക്തി കൊടുക്കുന്നത് . പ്രവര്ത്തിയില് മുഴുവനായി ലയിക്കുന്നത് കൊണ്ട് പ്രവര്ത്തി അവരുടെ ആരാധനയായി ഭവിക്കുന്നു. അല്ലാഹുവിന്റെ സാമീപ്യത്തിൽ വസിക്കുന്ന
ഇവരെ യാതൊരു രോഗവും പിടി കൂടുന്നില്ല.
മനുഷ്യനിലെ ജീവാത്മാവ് സൃഷ്ടാവിന്റെ സാമീപ്യം അറിയുന്നതാണ്
യഖീൻ അഥവാ ദ്രുഡബൊധ്യം ആയവർ . അതോടെ യഖീനായ വ്യക്തി സ്വയംസ്ഥിതനായി
പ്രഭവസ്ഥാനത്ത് എത്തിച്ചേരുന്നു. അതിനു ശേഷം ആ വ്യക്തി തനിക്കു
പുറത്ത് അള്ളാഹുവല്ലാത്ത ഏതെങ്കിലും ഒരഭയസ്ഥാനം ഒരിക്കലും അന്വേഷിക്കുന്നില്ല .
ദൈവീക സാമീപ്യം ബോധ്യവാനായ വ്യക്തി സത്യസന്ധനായും , നിര്‍ഭയനായും,
സ്വബോധത്താല്‍ നയിക്കപ്പെടുന്നവനുമാണ്. വികാരങ്ങളെ കീഴടക്കിയവനും ആവശ്യത്തെക്കവിഞ്ഞ
ആഗ്രഹങ്ങള്‍ ഇല്ലാത്തവനുമായത്കൊണ്ടും യഖീൻ ആയവൻ നിത്യവും സ്വസ്ഥതയിലും
നിറവിലുമാണ് ജീവിക്കുന്നത് .
ദൈവീക സാമീപ്യം ബോധ്യവാനായ വ്യക്തിക്ക് വിജയവും പരജയവുമല്ല. തനിക്ക്
ലഭിച്ച ജീവിതപാതയെ (അതെന്തായാലും,എവിടെയായാലും ) സന്തോഷത്തോടെ
പിന്തുടര്‍ന്ന് ജീവിതയാത്ര സഫലമാക്കുന്നു. യാത്രയല്ലാതെ മറ്റൊരു ലക്ഷ്യവും
യഖീൻആയ വ്യക്തിയിലില്ല .
ദൈവീക സാമീപ്യം ബോധ്യവാനായ വ്യക്തി അവരുടെ ചിന്തയില്‍ യാതൊരു
മനശാസ്ത്രവും (logic) സൃഷ്ടിക്കുന്നില്ല. അതുകൊണ്ട് അവരെ നയിക്കുന്നത്
അഹമല്ല. അഹത്തിനു പകരം "സ്വബോധം" അവരില്‍ സദാ സമയവും
നിറഞ്ഞു നില്‍ക്കുന്നു. അവരുടെ രണ്ടു കാലുകളും എപ്പോഴും വിനയമാകുന്ന നിലത്ത്
സ്ഥിതി ചെയ്യുന്നത് കൊണ്ട് മുഖറബായവൻ എന്താണ് പറയുന്നത് എന്നവര്‍ അറിയുന്നു,
എന്താണ് ചെയ്യുന്നത് എന്നവര്‍ അറിയുന്നു. ഈ രണ്ട് ഗുണങ്ങള്‍ കൊണ്ട് മാത്രം
അവര്‍ എന്നും ഉത്തമ മനുഷ്യരായി ജീവിക്കുന്നു.
ദൈവീക സാമീപ്യം ബോധ്യവാനായ വ്യക്തി രാഷ്ട്രിയക്കാരെപ്പോലെ പ്രതിമകളെ
വണങ്ങുകയോ നിര്മ്മിക്കുകയോ ചെയ്യുന്നില്ല. ജാടകളുടെ ലോകം അവരെ ഒരിക്കലും ആകര്ഷിക്കുന്നില്ല. എവിടെയും
സത്യം മാത്രമാണ് അവരെ ആകര്ഷിക്കുന്നത്. സമസൃഷ്ടികളില് വച്ചേറ്റവും
പിന്നിലുള്ളവനായിട്ടാണ് അവര് അവരെത്തന്നെ സ്വയം ഗണി ക്കുന്നത്. സ്വന്തം മേനിയില്‍
അവര്‍ക്ക് അഹങ്കാരം കാണിക്കാൻ കഴിയുന്നില്ല. അത്കൊണ്ട് സ്വയം "തിരുമേനി"
എന്ന് വിളിക്കപ്പെടാന്‍ അവര്‍ മറ്റുള്ളവരെ ഒരിക്കലും അനുവതിക്കില്ല .
അഹിംസ അവര്‍ക്ക് വിനയമന്ത്രമാകുന്നു. സ്നേഹമാണ് അവര്‍ക്ക് ആരാധന. അഹിംസയുടെ സാക്ഷാത്ക്കാരവും
സത്യസക്ഷത്ക്കാരവും ഒന്ന് തന്നെ എന്ന് അവരറിയുന്നു.
No comments:
Post a Comment