Monday 26 November 2012

നാഫിഅ്‌ ആയ ഇല്മ്്.



അല്ലാഹുവിനെ കുറിച്ചുള്ള അറിവാകുന്നു മറ്റെല്ലാത്തിനെക്കാളും മീതെ. 

അല്ലാഹു നമ്മെ  മറ്റുള്ളവരുടെ കണ്ണില്‍ മറയിടുന്നതോടെ നിങ്ങള്‍ക്ക്‌ അവനില്‍ നിന്നുള്ള സ്വകാര്യതയും ശാന്തിയും ലഭിക്കുന്നു. അതിനാല്‍ നിങ്ങളുടെ കര്‍മ്മങ്ങള്‍ സത്യസന്ധവും അല്ലാഹുവിന്‌ വേണ്ടി മാത്രമുള്ളതുമായിത്തീരുന്നു. ആരും ശ്രദ്ധിക്കുന്നില്ല എന്നിരിക്കെ ഞാന്‍ ആരു കാണാന്‍വേണ്ടി അഭിനയിക്കണം?
യഥാര്‍ത്ഥത്തില്‍ ഒരുവന്‍ ശ്രദ്ധിക്കുന്നുണ്ട്‌. പക്ഷെ കപടന്മാരുടെ കണ്ണുകള്‍ക്ക്‌ മൂടി വീണതിനാല്‍ കാണുന്നില്ലെന്നേയുള്ളൂ.

ഞങ്ങളുടെ ഉള്ളില്‍ മോഹങ്ങള്‍ നിറഞ്ഞിരിക്കുകയാണ്‌. നല്ലതും ഞ്ചനാത്മകവുമായ ഒരായിരം മോഹങ്ങള്‍. ഈ മായാ മോഹങ്ങളുടെ സംഘര്‍ഷം സൃഷ്ടിക്കുന്ന യാതനകളാല്‍ തളര്‍ന്നു പോയിരിക്കുന്നു. ഞങ്ങള്‍. ഈ വ്യര്‍ത്ഥ ഹങ്ങളെയെല്ലാം ചാമ്പലാക്കി കളയുന്ന ദൃഢവിശ്വാസം എവിയെയാണ്‌? അല്ലാഹു പ്രത്യുത്തരം നല്‍കുന്നു. ഞാന്‍ പറയുന്നത്‌ പോലെ നിങ്ങളുടെ മൃഗീയമായ നഫ്‌സ്‌ നിങ്ങളുടെയും എന്റെയും ശത്രുവാകുന്നു. ``നിങ്ങള്‍ എന്റെ ശത്രുവിനെയും നിങ്ങളുടെ ശത്രുവിനെയും മിത്രങ്ങളാക്കരുത്‌.

അല്ലാഹുവിന്റെ തിരിച്ചറിവ്‌ എന്നാല്‍ എന്താണ്‌, അഥവാ അല്ലാഹു ആരാണ്‌? സ്വയത്തെ തിരിച്ചറിയുക എന്നാല്‍ എന്താണ്‌, അഥവാ ഞാന്‍ ആരാണ്‌? ഈ വിഷയങ്ങളാണ്‌ ലാ ഇലാഹ ഇല്ലല്ലാഹ്‌ എന്ന കലിമയില്‍ ചര്‍ച്ച ചെയ്യുന്നത്‌. ഈ കലിമ എത്രത്തോളം നാം മനസ്സിലാക്കുന്നുവോ അത്രത്തോളം അമലും ശുഅ്‌ലും അതിലുണ്ടായി തീരുക എന്നത്‌ വളരെ പ്രധാനമാണ്‌.

കൂടുതല്‍ പഠിക്കുക എന്നതല്ല നമ്മുടെ വിജയത്തിന്റെ അടയാളം. എത്രത്തോളം ഇല്‍മ്‌ നമ്മളില്‍ വന്നു ചേരുന്നുവോ അത്രത്തോളം നാം അതുകൊണ്ട്‌ ഫലപ്രദരാവണം. അത്‌ നാഫിഅ്‌ ആയി മാറണം. ഏതെല്ലാം രംഗങ്ങളില്‍ ആ ഇല്‍മിന്റെ ഉപകാരം നമുക്ക്‌ ലഭിക്കേണ്ടതുണ്ടോ അവിടെയെല്ലാം അത്‌ ലഭ്യമാവണം എന്നുള്ളതാണ് .

മനുഷ്യന്‍ മരണപ്പെട്ടാല്‍ അവന്റെ എല്ലാ കാര്യങ്ങളും അവസാനിക്കും. മൂന്ന്‌ കാര്യങ്ങളൊഴികെ. അതിലൊന്നാണ്‌ നാഫിഅ്‌ ആയ ഇല്‍മ്‌. അതില്‍ പെട്ടതാണ്‌ നാമിവിടെ ചര്‍ച്ച ചെയ്യുന്ന ഇല്‍മ്‌. മുലൂകി യത്ത്‌ എന്ന വാക്കിന്റെ അര്‍ത്ഥം ഉടമാവകാശം എന്നാണ്‌. ഖുദ്‌ ശിനാസി എന്നാല്‍ എനിക്ക്‌ ഉടമാവകാശം ഇല്ലാ എന്നാണ്‌ അതിന്നര്‍ത്ഥം. അപ്പോള്‍ പിന്നെ എനിക്കെന്താണുള്ളത്‌? എനിക്ക്‌ കൈവശാവകാശം മാത്രമേ ഉള്ളൂ. കൈവശാവകാശത്തിന്‌ പറയുന്ന പേരാണ്‌ അമാനത്ത്‌. അപ്പോള്‍ എനിക്ക്‌ മുലൂകിയത്ത്‌ ഇല്ല, അമാനത്ത്‌ മാത്രമേ ഉള്ളുവെന്നത്‌ സ്ഥിരപ്പെട്ട യാഥാര്‍ത്ഥ്യമാണ്‌. ഹഖ്‌ ശിനാസി എന്നാല്‍ അല്ലാഹുവിന്‌ മാത്രമാണ്‌ മില്‍ക്കിയത്ത്‌ എന്ന്‌ അറിയലാണ്‌. അവനെപ്പോലുള്ള ഒരു വസ്‌തുവും ഇല്ല(അശ്ശൂറാ: 11) എന്ന ആയത്തിന്റെ അര്‍ത്ഥം

എനിക്കും മുലൂകിയത്തുണ്ട്‌ അല്ലാഹുവിനും മുലൂകിയത്തുണ്ട്‌ എന്ന്‌ പറയുമ്പോള്‍ താന്‍ അല്ലാഹുവിനെ പോലെയാണ്‌ എന്നു വരും. അപ്പോള്‍ അവിടെ ശിര്‍ക്ക്‌ വരും. എനിക്ക്‌ മുലൂകിയത്ത്‌ ഇല്ല എന്ന്‌ നാം പറയുമ്പോള്‍ താനുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു വസ്‌തുവിനെ മനസ്സില്‍ ഹാജരാക്കിക്കൊണ്ട്‌ പറയണം. ശരീരം, ശരീരാവയവങ്ങള്‍, കുട്ടികള്‍, ഭാര്യ, മാതാപിതാക്കള്‍, താന്‍ പാര്‍ക്കുന്ന വീട്‌, തന്റെ സ്വത്തുക്കള്‍ ഇതിലൊന്നും എനിക്ക്‌ മുലൂകിയത്തില്ല എന്നറിയണം. ഓരോ വസ്‌തുവിനെയും മനസ്സില്‍ ഹാജരാക്കിക്കൊണ്ട്‌ അതില്‍ നിന്നൊക്കെ തന്റെ മുലൂകിയത്തിനെ നിരാകരിക്കണം. ഇതാണ്‌ കലിമയുടെ പ്രാരംഭ അമല്‌ (അറിവ് ).

അല്ലാഹുവിന്റെ ഹിക്‌മത്ത്‌ നോക്കുക. നിസ്‌കാരത്തില്‍ കൈകെട്ടിക്കഴിഞ്ഞാല്‍ പിന്നെ മനസ്സില്‍ അല്ലാഹു അല്ലാത്തതിനെക്കുറിച്ച വിചാരം ഉണ്ടാവാന്‍ പാടില്ല എന്ന്‌ പറയുന്നുണ്ട്‌. എങ്ങിനെയാണ്‌ ഇത്‌ സാധിക്കുക? താനും തന്റെ മനസ്സില്‍ വരുന്നതുമെല്ലാം അവന്റെ മുല്‍ക്കാണെന്നും അവയിലൊന്നും തന്നെ തനിക്ക്‌ മുലൂകിയത്ത്‌ ഇല്ല എന്നും തിരിച്ചറിഞ്ഞ്‌ അവയില്‍ നിന്ന്‌ താന്‍ ഒഴിഞ്ഞാല്‍ തന്റെ നിസ്‌കാരത്തിനുള്ള ശ്രദ്ധ  പരിപൂര്‍ണമായി. അപ്പോള്‍ നിസ്‌കാരത്തില്‍ ഈ ചിന്തകള്‍ വന്നതു തന്നെ നിസ്‌കാരത്തിന്റെ പൂര്‍ത്തീകരണത്തിന്‌ ഒരു കാരണമായിത്തീരുന്നു. തുടര്‍ന്ന്‌ ഇതില്‍ നിന്ന്‌ മുന്നോട്ടു കടന്ന്‌ പരിപൂര്‍ണമായി ഹഖില്‍ ലയിച്ചിട്ടുള്ള നിസ്‌കാരത്തിലേക്ക്‌  കടന്നു ചെല്ലാം. അതിന്‌ ആദ്യം മനസ്സിലുള്ള കാടും പൊന്തയും വെട്ടിത്തെളിക്കണം. അല്ലെങ്കില്‍ പിന്നെ, ``നിസ്‌കാരത്തില്‍ അല്ലാഹു അല്ലാത്ത വിചാരങ്ങള്‍ വരാന്‍ പാടില്ല'' എന്നിങ്ങനെ പറയാമെന്നല്ലാതെ ആ പറയുന്ന ആള്‍ക്ക്‌ തന്നെ ആ അവസ്ഥ ലഭിക്കുകയില്ല.
ലോകത്തുള്ള ഏത്‌ വലിയ യൂണിവേഴ്‌സിറ്റികളിലും പഠിപ്പിക്കപ്പെടാത്ത നാഫിഅ്‌ ആയ ഇല്‍മാണ്‌ ഖുര്‍ആന്‍ സ്വായത്തമാകിയ പണ്ടിതന്മാരില്‍നിന്നു  നാം പഠിക്കുന്നത്‌.

എനിക്ക്‌ മുലൂകിയത്ത്‌ ഇല്ല എന്ന ഈ ഇല്‍മ്‌ അറിയേണ്ട ക്രമത്തില്‍ അറിഞ്ഞ്‌ അതുകൊണ്ട്‌ ഉണ്ടാവേണ്ട അവസ്ഥകള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നെ അവന്‍ അല്ലാഹു മാത്രമായിരിക്കും ഏതു ലോകത്തെയും രാജാവ്‌.

അല്ലാഹുവിന്റെ മുലൂകിത്തിനെക്കുറിച്ചുളള ഉണര്‍വുള്ള  ബോധം അവനില്‍ ഉളവാകുമ്പോള്‍ . സര്‍വ്വ സൃഷ്ടികളില്‍ നിന്നും ഒരുവന്‍  ഐശ്വര്യവാനാകും. ഈ ഐശ്വര്യം സിദ്ധിച്ചുകൊണ്ട്‌ അല്ലാഹു അല്ലാത്തതില്‍ നിന്ന്‌ അവന്റെ ഖല്‍ബ്‌ മുറിയുന്നുവോ അപ്പോഴാണ്‌  ഇല്‍മ്‌ അവന്‌ നാഫിഅ്‌ ആയി തീരുന്നത്‌.

ഈ പ്രപഞ്ചത്തിലെ ഒരു സൃഷ്ടിക്കും മുലൂകിയത്ത്‌ ഇല്ല. അപ്പോള്‍ ഇതെല്ലാം തന്റെ ഉടമസ്ഥന്റേതാണ്‌ എന്ന്‌ അടിമ തിരിച്ചറിയും. അപ്പോള്‍ ആകാശ ഭൂമികളിലുള്ളതെല്ലാം ഉടമസ്ഥന്‍ തനിക്ക്‌ കീഴ്‌പ്പെടുത്തിത്തന്നിരിക്കുന്നു എന്ന കാര്യം ബോധ്യമാകും. അവയൊന്നും തന്നെ യജമാനന്‍ തന്റെ പേരിലാക്കി തന്നിട്ടില്ല എന്നു മാത്രം.

അല്ലാഹു തന്റെ അടിമയെ ഹിസാബില്‍ നിന്ന്‌ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ്‌ മുലൂകിയത്ത്‌ നല്‍കാതെ  കൈവശാവകാശം മാത്രം നലികിയിട്ടുള്ളത് . എന്നാല്‍ അവയെല്ലാം തന്നെ തന്റെ അടിമക്ക്  വിധേയപ്പെടുത്തിയും  കൊടുത്തിരിക്കുന്നു.

ഹിസാബിനെ നേരിടേണ്ടി വരിക എന്നത്‌ തന്നെ വലിയ ഒരു ശിക്ഷയാണ്‌. നമ്മുടെ അശ്രദ്ധയും ഓര്‍മ്മക്കുറവും നിമിത്തം അമാനത്തില്‍ ഒരു പാട്‌ വഞ്ചനകളും വീഴ്‌ചകളും നമ്മുടെ ഭാഗത്തു നിന്ന്‌ സംഭവിച്ചിട്ടുണ്ട്‌. നമ്മുടെ ശരീരത്തിലെ ഒരു രോമത്തിന്റെയൊ നഖത്തിന്റെയോ കാര്യത്തിലുള്ള അമാനത്ത്‌ പോലും നമ്മള്‍ പാലിച്ചിട്ടില്ല.

എന്റേതാണ്‌ എന്ന തെറ്റായ ബോധത്തില്‍ ഇതിനോടെല്ലാം അക്രമം കാണിച്ചു പോയിട്ടുണ്ട്‌. ഈയൊരു രംഗത്ത്‌ എനിക്ക്‌ മില്‍ക്കിയത്തില്ല എന്ന ഇല്‍മ്‌ അടിമക്ക്‌ നാഫിഅ്‌ ആയിത്തീരും.

യഥാര്‍ത്ത  ഇല്‍മ്‌, എനിക്ക്‌ മുലൂകിയത്തില്ല, എന്ന്‌ നാം മനസ്സിലാക്കുമ്പോള്‍  പിന്നെ എനിക്ക്‌ എന്താണുള്ളത്‌ എന്ന്‌ അന്ധാളിപ്പിക്കുന്ന ഇല്‍മല്ല. താന്‍ പാപ്പരായി പോയി എന്ന പ്രയാസവും മുഷിപ്പും ഉണ്ടാക്കുന്ന ഇല്‍മല്ല. മറിച്ച്‌ നാഫിഅ്‌ ആയ ഇല്‍മാണ്‌. അടിമയുടെ പ്രയാസത്തെയും മുഷിപ്പിനെയും നീക്കിക്കളയുന്ന ഇല്‍മാണ്‌. അതോടൊപ്പം അല്ലാഹുവിനോടുള്ള സ്‌നേഹത്തെയും തെറ്റായ പ്രവര്‍ത്തിമൂലമുണ്ടാകുന്ന ശിക്ഷയുടെ കാഠിന്യത്തെയും  ഉളവാക്കുകയും അല്ലാഹു തനിക്ക്‌ എല്ലാം വിധേയപ്പെടുത്തിത്തന്നിരിക്കുന്നുവെന്ന ജ്ഞാനം പകര്‍ന്നു തരികയും ചെയ്യുന്ന ഇല്‍മാണ്‌അപ്പോള്‍ നമ്മില്‍ ഉണ്ടാകുന്നത് .

നാഫിഅ്‌ ആയ ഇല്‍മ്‌. അത്‌ പഠിക്കല്‍ നമ്മുടെ മേല്‍ നിര്‍ബന്ധമാണ്‌.

എനിക്ക്‌ മുലൂകിയത്ത്‌ ഇല്ല എന്ന ഇല്‍മ്‌ നാഫിഅ്‌ ആവുമ്പോള്‍ അത്‌ അതിന്റെ ഉപകാരത്തെ ജീവിതത്തിലെ എല്ലാ സന്ദര്‍ഭങ്ങളിലും എത്തിച്ചുകൊണ്ടിരിക്കും.

ഇല്‍മ്‌ ഒരു സ്വിഫത്താണ്‌. അതിന്റെ സ്ഥാനം ഖല്‍ബും തലച്ചോറുമാണ്‌. മുഴവന്‍ ശരീരാവയവങ്ങളിലേക്കും അതിന്റെ ഉപകാരം എത്തിച്ചേരണം. അവക്കെല്ലാം ഈ ഉപകാരത്തെ അനുഭവിക്കാന്‍ സാധിക്കണം.

നാഫിഅ്‌ ആയ ഇല്‍മ്‌ എന്നതിന്‌ ഒരുപാട്‌ അര്‍ത്ഥങ്ങളുണ്ട്‌. അത്‌ ഘട്ടംഘട്ടമായി മനസ്സിലാക്കേണ്ടതാണ്‌. ദുനിയാവിലും ഖബറിലും ആഖിറത്തിലുമെല്ലാം ഉപകാരം ചെയ്യുന്ന എപ്പോഴും എനിക്ക്‌ തുണയായിട്ടുള്ള ഒരു ഇല്‍മാണ്‌ ഇത്‌ എന്ന സന്തോഷമാണ്‌ നമ്മില്‍ ആദ്യം ഉണ്ടാവേണ്ടത്‌.

ചിന്ത ശരീരത്തിന്റെ മാധ്യമമില്ലാതെ തന്നെ പ്രവര്‍ത്തിക്കുന്നു. അതുപമിക്കപ്പെടുന്നത്‌ ഒരുപകരണവും കൂടാതെ പ്രപഞ്ചത്തെയാകെ ചുറ്റിക്കൊണ്ടിരിക്കുന്ന സക്രിയമായ ബുദ്ധിയോടാണ്‌.

ഭൗതിക ലോകവും അതിലെ സുഗന്ധങ്ങളും കസ്‌തൂരിയുടെ സുഗന്ധം പോലെയാകുന്നു. കസ്‌തൂരിയില്‍ കാണുന്ന ഈ സുഗന്ധം ക്ഷണികമാണ്‌. യാഥാര്‍ത്ഥ്യം കസ്‌തൂരി പോലെയാകുന്നു.

നഫ്‌സില്‍ ബുദ്ധിയെ തിരയുന്നവനെ കണ്ട്‌ നീ ചിരിക്കുക, കാരണം അത്‌ അമൂര്‍ത്തമാകുന്നു. അതിനാല്‍ മനുഷ്യന്‍ അതിനോടൊത്ത്‌ തന്നെ നില്‍ക്കുന്നതാണ്‌ ഉചിതം.

കസ്‌തൂരി തേടുന്നവന്‍ ബുദ്ധിമാനാണെങ്കില്‍ വെറും സുഗന്ധം കൊണ്ടുമാത്രം തൃപ്‌തിയടയില്ല. സുഗന്ധംമാത്രം സ്വന്തമാക്കാനുദ്യമിക്കുന്നവര്‍ വിഡ്‌ഢികളാവുന്നു.

കസ്‌തൂരിയുടെ ഒരു ഗുണം മാത്രമാവുന്നു സുഗന്ധം. കസ്‌തൂരി ഈ ലോകത്ത്‌ നിലനില്‍ക്കുന്നിടത്തോളം കാലം സുഗന്ധവും നമ്മിലേക്കെത്തുന്നു. എന്നാലത്‌ ഈ ലോകത്തോട്‌ വിടപറയുന്നതോടെ അതിന്റെ സുഗന്ധവും അപ്രത്യക്ഷമാവുകയും ചെയ്യുന്നു.

സുഗന്ധത്തെ പിന്‍തുടര്‍ന്ന്‌ കസ്‌തൂരിയിലെത്തുകയും തുടര്‍ന്ന്‌ അവിടെ തന്നെ കൂടുകയും ചെയ്യുന്നവരാകുന്നു ഭാഗ്യവാന്മാര്‍. അവര്‍ക്കൊരിക്കലും മരണമില്ല. കസ്‌തൂരിയുടെ ഗുണങ്ങളാല്‍ പ്രചോദിതരായിക്കൊണ്ട്‌ അതിന്റെ സത്തയുടെ അനശ്വരമായ ഭാഗമായി തീര്‍ന്നിരിക്കുന്നു അവര്‍. സുഗന്ധവാഹകരായ അവര്‍ കസ്‌തൂരിയുടെ സുഗന്ധം പകര്‍ന്നുകൊണ്ട്‌ ലോകത്തിന്നാകമാനം പുതുജീവന്‍ പകരുന്നു.

ഇഹലോകത്തിന്റെ ആനന്ദങ്ങളില്‍ നിന്നും നാം മുഖം തിരിക്കണം. അവയെല്ലാം അല്ലാഹുവിന്റെ അടയാളങ്ങള്‍ മാത്രമാകുന്നു. അവയൊന്നും അനശ്വരമല്ല. അല്ലാഹുവിന്റെ ഔദാര്യം കൊണ്ടും അവന്റെ സൗന്ദര്യത്തിന്റെ പ്രഭയിലൂടെയുമാണ്‌ അവയെല്ലാം നിലനില്‍ക്കുന്നത്‌. അല്ലാഹുവിന്റെ നോട്ടത്തില്‍ അവ അനശ്വരമാണെങ്കിലും നമ്മെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. സൂര്യന്റെ വെയില്‍ പോലെയാകുന്നു അവയെല്ലാം. സൂര്യന്‍ അസ്‌തമിക്കുന്നതോടെ വെയില്‍ അപ്രത്യക്ഷമാവുന്നു. അതിനാല്‍ അല്ലാഹുവില്‍  ഭയം ഇല്ലാതാകുമാറ്‌ അവനില്‍ ലയിക്കുവാന്‍ നമുക്കാവണം. അവിടെ കാരുണ്യവുമുണ്ട്‌. ജ്ഞാനവുമുണ്ട്‌.

ആളുകളില്‍ ചിലര്‍ക്ക്‌ കാരുണ്യവും ഔദാര്യവുമുണ്ടെങ്കില്‍ യഥാര്‍ത്ഥ ജ്ഞാനമില്ല. മറ്റു ചിലര്‍ക്കാവട്ടെ ജ്ഞാനമുണ്ട്‌. പക്ഷെ ആത്മാര്‍പ്പണമില്ല. രണ്ടും ആരില്‍ സമ്മേളിക്കുന്നുവോ അവരാകുന്നു അനുഗ്രഹീതര്‍. അവ്വിധമുള്ളൊരു ഉണ്‍മയാവട്ടെ അനുപമവുമാകുന്നു. 

Saturday 24 November 2012

സൌന്ദര്യവും ആരോഗ്യവും.



മനുഷ്യന്‍ ഭൌധീകമോ അഭൌധീകമോ ആയ വിദ്യാഭ്യാസം കൊണ്ട് മാത്രം ബുദ്ധിമാനോ വിവേകിയോ ആകുന്നില്ല.  യുക്തിപൂര്‍വമായ തീരുമാനം, നല്ലതോ ചീത്തയോ എന്ന് മനസ്സിലാക്കല്‍ എന്നക്കെയാണല്ലോ “വിവേകം” എന്ന വാക്ക് കൊണ്ട് മനസ്സിലാക്കേണ്ടത് . കാര്യങ്ങളെ വിവേകത്തോടെ മനസിലാക്കി പ്രവൃത്തി  ചെയ്യുന്നതിന് പകരം മനുഷ്യന്‍ ആഗ്രഹം സഫലീകരിക്കുക എന്നതിലാണ് താല്പര്യം കാണിക്കുന്നത്.


ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ  ആരംത്തിലും നാം ശരിയായ ആരോഗ്യ ശീലങ്ങള്‍ വളര്‍ത്താന്‍ പരിശ്രമിക്കുന്നില്ല എന്നത് അല്പം ചിന്തിച്ചാല്‍ നമുക്ക് മനസിലാകും. ഉദാ:  നല്ല ഭക്ഷണം കഴിക്കുക, കാര്‍ഷീക ജോലി ചെയ്യുക, ഖുര്‍ആന്‍ പഠിക്കുന്നതില്‍ ഏര്‍പെടുക ഇവയ്കുപരകം, കുറെ വ്യായാമങ്ങളും ഹോബികളുമായി  മെയ്യനങ്ങാതെ എല്ലാം നേടണം എന്ന് മനുഷ്യന്‍ ചിന്തിക്കുമ്പോള്‍ അതിനെ മുതലെടുക്കുന്ന എല്ലാം നമ്മുടെ ചുറ്റിലും ഉണ്ട്. കാമ, ക്രോധ, മോഹ, മദ, മാല്സര്യങ്ങല്ക് നാം അകപ്പെട്ടു പോകുന്നു.

ആരോഗ്യമോ സൌന്ദര്യമോ അല്പം പ്രശ്നത്തിലാണെന്ന് കണ്ടാല്‍, നാം പരസ്യങ്ങള്‍ കണ്ടു മാത്രം ചിലത് വാങ്ങാന്‍ പോകുന്നു, ആ പരസ്യത്തിന്റെ സ്വാദീനത്തില്‍ പാര്‍ശ്വ ഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ, ഒരു ഡോക്ടറിന്റെ ഉപദേശം തേടാതെ മെഡിക്കല്‍ ഷോപ്പില്‍ പോയി മരുന്ന് വാങ്ങുന്നു. ആരോഗ്യ രക്ഷാ ഉത്പന്നങ്ങള്‍, ‍സൌദര്യ വര്ധകങ്ങള്‍ ഇവയാണ് ഏറ്റവും കൂടുതല്‍ പരസ്യ മേഖലയില്‍ വരുന്നത്. 

സ്വന്തം ലാഭം മാത്രം നോക്കുന്ന ചില കമ്പനികള്‍ക് അവയുടെ ഉത്പന്നം വിറ്റഴിക്കാന്‍ പരസ്യങ്ങള്‍ ചെയ്യേണ്ടതാവശ്യമാണ്.

ഇന്ന് എല്ലാ ടെലിവിഷന്‍ ചാനലിലും പ്രോഗ്രാമുകളേക്കാള്‍ പരസ്യം കാണാം. അവര്‍ക്ക് പണം കിട്ടുന്നു നമുക്ക് ആരോഗ്യവും പോകുന്നു.  പക്ഷെ അത് വാങ്ങണോ വേണ്ടയോ എന്നത് നാം വിവേകത്തോട് ‌ ചിന്തിച്ചു  തീരുമാനിക്കണം.

മനുഷ്യന്റെ മനസിനെ കൂടുതല്‍ സ്വാദീനിക്കുന്ന ആരോഗ്യ, സൌന്ദര്യ ഉത്പന്നങ്ങള്‍ മാര്‍കറ്റില്‍  ഇറങ്ങുകയും അവ മനുഷ്യന്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഉദാ: വണ്ണം കുറക്കാനുള്ള ബെല്ടുകള്‍, എണ്ണകള്‍ മുതലായവ, നിറം കൂട്ടാനുള്ള ക്രീമുകള്‍, സോപ്പുകള്‍ മുതലായവ. പിന്നെ മനസിന്റെ ബലഹീനത മുതലാക്കി മുതലെടുക്കുന്ന ചില മുറി വൈദ്യന്മാരും അവരുടെ ക്ലിനിക്കുകളും നമ്മുടെ ഇടയിലുണ്ട്. ഉദാ: മുക്കിനു മുക്കിനു ഉയരുന്ന പൈല്‍സ് ക്ലിനിക്കുകള്‍, മണ്ണ് മുക്കിയ ഷര്‍ട്ടുകള്‍ വില്കുന്നവര്‍, ഞങ്ങളുടെ ഉത്പന്നം ഉപയോഗിച്ച് കൊണ്ട് നിങ്ങള്‍ ജീവിതം ആസ്വദിക്കുക എന്ന് പറയുന്നവര്‍, കരള്‍ രക്ഷപെട്ടാല്‍  ജീവിതം രക്ഷ പെട്ടു എന്ന് പറയുന്നവര്‍, ഏഴു ദിവസം കൊണ്ട് സൌദര്യവും നിറവും വര്‍ധിപ്പിക്കും എന്ന് പറയുന്നവര്‍, അകാല നര, കഷണ്ടി മുതലായവ മാറ്റും എന്ന് പറയുന്നവര്‍, അങ്ങിനെ പല പല കാഴ്ചകളും നമ്മുടെ നാട്ടില്‍ കാണാം.

തടിച്ചതും കൊഴുത്തതും ആരോഗ്യത്തിന്റെ ലക്ഷണമല്ല പണ്ടൊക്കെ നാം പറയുമായിരുന്നു “നല്ല തടിച്ചു കൊഴുത്ത സുന്ദരനായ മനുഷ്യന്‍”

ഉപജീവനത്തിനുള്ള  കാര്‍ഷീകൊല്പാദനമാണ് അമിത വണ്ണം വരാതിരിക്കാനുള്ള വഴി  എന്നാല്‍  വ്യായാമം ആണ് അമിത വണ്ണം കുറയ്ക്കാന്‍ ഏറ്റവും നല്ല വഴി എന്ന് നമ്മെ തെറ്റിദ്ധരിപ്പിക്കുന്നു .

ഒരു ബെലടിട്ടാല്‍ അര വണ്ണവും ശരീരത്തിന്റെ മുഴുവന്‍ വണ്ണവും കുറയുമെന്ന് ശാസ്ത്രീയമായി ഇന്നുവരെ തെളിയിക്കപെട്ടിട്ടില്ല. അഞ്ചാറ് മാസം  ശ്വാസം പിടിച്ചു ബെല്ടിട്ടു നടന്നാല്‍ അല്പം വ്യത്യാസം വരുമെന്ന് മാത്രം. തുണി വീതിയില്‍ മടക്കി വരിഞ്ഞു കെട്ടി അങ്ങിനെ നടന്നാലും അതെ ഫലം ഉണ്ടാകും.

സമൂഹത്തിലെ വേറൊരു തെറ്റിധാരണയാണ് വലിയ അധ്വാനമില്ലാത്ത പ്രവര്‍ത്തികളിലൂടെ അല്ലെങ്കില്‍ പച്ചക്കറികളും പഴങ്ങളും മാത്രം ഭക്ഷിച്ചു തടി കുറയ്ക്കാമെന്നും, ക്രീമുകള്‍ ഇട്ടു ഒരാഴ്ചകൊണ്ട് സൌന്ദര്യം കൂട്ടാമെന്നുമൊക്കെ. ഇവിടെയും മനുഷ്യന്റെ മനസിന്റെ ബലഹീനതയാണ് സ്വാര്‍ഥ മോഹികളായ കമ്പനികള്‍ മുതലെടുക്കുന്നത്.

എന്ത് കഴിച്ചാല്‍  അല്ലെങ്കില്‍ എന്ത് കഴിച്ചില്ലെങ്കില്‍ വണ്ണം കുറയുമെന്ന് ചിന്തിക്കുന്നവരാണ് നമ്മുടെയിടെയില്‍ കൂടുതല്‍. എന്നാല്‍ എന്ത് കാര്‍ഷീകവൃത്തി (വ്യായാമം ) കൂടി ചെയ്‌താല്‍ വണ്ണവും സൌന്ദര്യവും ഉണ്ടാകും എന്ന് ചിന്തിക്കുന്നവര്‍ കുറവാണ്.

അമിത വണ്ണം കുറക്കാന്‍ ആദ്യം വേണ്ടത് ഒരു ആത്മര്ത്മായ മനസ്സാണ്, പിന്നെ പച്ചക്കറികളും പഴങ്ങളും അടങ്ങിയ മിത ഭക്ഷണവും , ആ ഭക്ഷണത്തിനു വേണ്ടിയുള്ള അദ്ധ്വാനവുമാണ് . നല്ല അറിവു കരസ്തമാക്കലുമാണ് .

നടത്തം, നീന്തല്‍, സൈക്ലിംഗ് ഇവയൊക്കെ ദുര്‍മേദസ്സ് കുറക്കാന്‍ നല്ലതാണ്.

ആഹാരത്തിന്റെ അളവ് കുറയ്ക്കുക. ആഹാരത്തിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കാത്തവര്‍ ആഹാരത്തിന് മുമ്പ് രണ്ടു ഗ്ലാസ്സ് വെള്ളം കുടിക്കുക.

നല്ല ജീവിത ചിട്ടയില്‍ ജീവിച്ചാല്‍ അമിത വണ്ണം വെക്കില്ല.

മത്സ്യം, മാംസം, മുട്ട എന്നിവയില്‍ നാരില്ല (fibre ). പച്ചക്കറി, പഴം, അണ്ടിപ്പരിപ്പുകള്‍ എന്നിവയില്‍ ധാരാളം നാരുകള്‍  (fibre ) അടങ്ങിയിട്ടുണ്ട് .

ഒരു മനുഷ്യന്‍ നല്ല നിറവും സൌദര്യവും  ഉണ്ടാകണമെങ്കില്‍ അമ്മ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ നല്ല ഭക്ഷണങ്ങള്‍ കഴിക്കുകയും, സന്തോഷത്തോട് ഇരിക്കുകയും, നല്ലത് ചിന്തിക്കുകയും, ആവശ്യമായ വീട്ടുജോലികള്‍  ചെയുകയും ചെയ്‌താല്‍ ജനിക്കുന്ന കുഞ്ഞു നല്ല സൌദര്യവും ആരോഗ്യവും ഉള്ളതായിരിക്കും.

സൌന്ദര്യവും ആരോഗ്യവും തുടങ്ങുന്നത് ഭ്രൂണത്തില്‍ തന്നെയാണ്.  എല്ലാവര്ക്കും അത് സാധിച്ചില്ല എന്ന് വരാം. അങ്ങിനെ ഒരു കുഞ്ഞു ജനിക്കുമ്പോള്‍ സൌന്ദര്യമോ ആരോഗ്യമോ കുറഞ്ഞെന്നു വരാം.

കമ്പ്യൂട്ടറും, ടെലിവിഷനും.



മറ്റു മനുഷ്യരെ കുറിച്ച് ചിന്തിചില്ലങ്കിലും  കമ്പ്യൂട്ടറും, ടെലിവിഷനും മറ്റും ഇല്ലാത്ത ലോകം ഇന്ന് മനുഷ്യന്‍ ചിന്തിക്കാന്‍ പറ്റില്ല. ( എന്നാല്‍ സ്വന്തം വ്യക്തിത്വം എന്തെന്ന് ചിന്തിക്കാന്‍ സമയമില്ല) . കമ്പ്യൂട്ടറും, ടെലിവിഷനും ചെറിയ റെഡിയേഷന്‍ (Rradiation) മാത്രമാണ് വരുന്നതെങ്കിലും, കണ്ണിനു വേദന, തല വേദന, പിടലി വേദന ഇവ ഒഴിവാക്കാന്‍ പറ്റുന്ന രീതിയില്‍ ഉപയോഗിക്കാന്‍ പഠിക്കുകയാണ് വേണ്ടത്. ( ജീവിതം എന്തെന്ന് പഠിച്ചില്ലങ്കിലും ) കമ്പ്യൂട്ടറും, ടെലിവിഷനും വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പറ്റും എന്നല്ല പ്രശ്നങ്ങള്‍ കുറക്കാന്‍ കഴിയും . കൂടുതല്‍ നേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ പിടലിക്കും, കൈകള്‍ക്കും, പുറ ത്തിനും വേദന ഉണ്ടാകാം.

കൂടുതല്‍ നേരം കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരുന്നു ഗെയിം കളിക്കുക, TV അടുത്തിരുന്നു കാണുക ഇങ്ങിനെയുള്ള കുട്ടികള്‍ക്ക് വരുന്ന ഒരു രോഗങ്ങള്‍ നിരവധിയാണ്, T V  യുടെയും കംബ്യൂട്ടറിന്റെയും  ലൈറ്റ് എപ്പോഴും കണ്ണിന്റെ കോര്നിയയില്‍ അടിച്ചു കോര്‍ണിയ കേടു വരുമ്പോള്‍ മാത്രമാണ് എന്റെ കണ്ണിനു എന്തോ പറ്റിയെന്നു  നാം അറിയുകയുള്ളൂ .  TV നോക്കുമ്പോള്‍ ചെരിച്ചും, കോണിലൂടെയും, കണ്പോള ചുളിച്ചും മറ്റും നോക്കുന്നത് ഇതിന്റെ തുടക്കം ആണ്. എപ്പോഴും TV , കമ്പ്യൂട്ടര്‍ ഇവ കുട്ടികളെ കാണിക്കരുതു എന്നല്ല വളരെ നേരം ഉപയോഗിക്കാന്‍ അനുവദിക്കരുത്  . അതിനു പകരം പടം വര, ചെസ്സ് കളി, ഇവയൊക്കെ ചെയ്യാന്‍ പറയണം. ഖുര്‍ആന്‍ ഓതുവനോ പഠിക്കുവാനോ എന്തായാലും പറയില്ല 
കമ്പ്യൂട്ടറിന്റെ ഉപയോഗം പല ഗുണങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് നാം കരുതുന്നുവെങ്കിലും  നാം അറിയാതെ തന്നെ പല രോഗങ്ങളും ആര്ജിക്കുന്നുണ്ട്.  കമ്പ്യൂട്ടര്‍, ടെലിവിഷന്‍ ഇവ രണ്ടും വിവരങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഒപ്പം ധാരാളം വൈദ്യുതകാന്തിക വികിരണങ്ങള്‍ (electromagnetic radiation ) കൂടി നമുക്ക് നല്‍കുന്നു. എലെക്ട്രോ മഗ്നെടിക് രേഡിയേയേശന്‍ എന്തെന്ന് ഒരു ഫിസിക്സ് അധ്യാപകനോട് ചോദിച്ചാല്‍ വളരെ വ്യക്തമാക്കാവുന്നതാണ് .
TV കാണുമ്പോള്‍  TV യുടെ  brightness മിതമാക്കുക, മൂന്നു മീറ്റര്‍ എങ്കിലും അകലത്തില്‍ ഇരിക്കുക, കാണുന്നതിനു ഇടയില്‍ കണ്ണ് ചിമ്മുകയോ ബ്രേക്ക്‌ എടുക്കുകയോ അതായത് (  TV യില്‍നിന്നും മാറി മറ്റു സ്ഥലങ്ങളിലേക്ക് നോക്കുക ) ചെയ്യുക, TV കണ്ടുകൊണ്ടു വറ, പൊരി ഭക്ഷങ്ങള്‍ കഴിക്കാതിരിക്കുക, ഇത്രയൊക്കെ വളരെ ശ്രദ്ധയോടെ ചെയ്താല്‍ TV കാണുന്നത് കൊണ്ടുള്ള ദൂഷ്യ ഫലം പെട്ടെന്ന് വന്നില്ലങ്കിലും വൈകി വരുന്നതിനെങ്കിലും സഹായിക്കും .

മൊബൈല് ഫോണ്.



ഭൂമിയില്‍ വളരെയേറെ കണ്ടുപിടുത്തങ്ങള്‍ നടക്കുന്നുണ്ട് എങ്കിലും അതിലൂടെ വളരെയേറെ ഗുണങ്ങള്‍ വളരെ കുറഞ്ഞ സമയത്തേക്ക് ഉണ്ടാകുന്നുണ്ടെങ്കിലും ഫലത്തിനോടൊപ്പം വളരെ കൂടിയ സമയത്തേക്കുള്ള ദോഷങ്ങളും ഉണ്ടാകുന്നുണ്ട്. പ്രത്യേകിച്ച് ടെലിവിഷന്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ഇവ.
നിത്യോപയോഗ സാധനങ്ങളാക്കിയ  ടെലിവിഷന്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ഇവ കൂടാതെയുള്ള ജീവിതം ഇന്ന് ആര്‍ക്കും ആലോചിക്കാന്‍ പോലും പറ്റില്ല, അല്ലാഹുവിനെ ഓര്‍ത്തില്ലങ്കിലും . ഒരു പക്ഷെ കമ്പ്യൂട്ടര്‍ ഇല്ലാതെ ധാരാളം ആളുകള്‍ കഴിയുന്നുണ്ടാകും. എങ്കിലും മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ ഇവ ഇന്ന് ജീവിതത്തിന്റെ ഭാഗമാക്കി ക്കഴിഞ്ഞിരിക്കുന്നു. ഇവ മൂന്നും എങ്ങിനെ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു എന്ന് നോക്കാം.

ഇന്നത്തെ കാലത്ത് മൊബൈല്‍ ഒഴിച്ചുകൂട്ടാന്‍ പാടില്ലാത്തതായി നമ്മുടെ പ്രവര്‍ത്തന മേഘലകളെ വ്യപിപ്പിചിരുക്കുന്നു . നമുക്ക് അപ്പോള്‍ ചെയ്യാവുന്നത് അത് ആരോഗ്യകരമായി ഉപയോഗിക്കുക എന്നതാണ്.

ഇന്ന് നാം നിത്യം ഉപയോഗിക്കുന്ന പലവസ്തുക്കളിലും വികിരണ പ്രസരണങ്ങള്‍ ഉണ്ട്.
ഇന്നത്തെ ജീവിത സാഹചര്യത്തില്‍  മൊബൈല്‍ ഫോണ്‍ ഒഴിച്ച് കൂട്ടാന്‍ പാടില്ലാത്ത ഒന്നായി തീര്‌ത്തിരിക്കുന്നു. കാരണം അത്രയും വിവര സാങ്കേതികത്വം ആവയില്‍. പക്ഷെ ഇതിന്റെ അമിതസമയ ഉപയോഗം ശരീരത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാന്‍ നാം തയ്യാറാകുന്നില്ല .
മൊബൈല്‍ ഫോണിന്റെ radiation അത്ര പ്രശ്നമുള്ളതല്ല അത് നാം സൂക്ഷിച്ചുപയോഗിച്ചാല്‍. മറിച്ചായാല്‍ വളരെ പ്രശ്നമു ള്ളതുമാണ്  മൊബൈല്‍ ഫോണിലൂടെ  തുടര്‍ച്ചയായി ദിവസവും സംസാരിക്കുകയും, പത്തു വര്‍ഷമോ അതില്‍ കൂടുതലോ തുടരുകയും ചെയ്യുകയാണെങ്കില്‍, DNA യില്‍ മാറ്റം വരും.
തുടര്‍ച്ചയായി വളരെ സമയം (ഒരു ദിവസം അര മണിക്കൂറില്‍ കൂടുതല്‍) പത്തു പന്ത്രണ്ടു വര്ഷം മൊബൈല്‍ സംസാരിക്കുന്നവര്‍ക്ക് ദീര്‍ഖായുസു ലഭിക്കുന്നവര്ക്ക്  വൈദ്യുത കാന്തിക വികിരണങ്ങള്‍ (electro magnetic radiations ) ട്യൂമര്‍ ഉണ്ടാകാന്‍ ഹേതുവാകും . മൊബൈലില്‍ നിന്ന് മാത്രമല്ല വികിരണങ്ങള്‍ വരുന്നത് അടുത്തുള്ള മൊബൈല്‍ ടവറും പ്രശ്നക്കാരാണ്.

കുഞ്ഞുങ്ങള്‍ക്ക്‌ എട്ടു വയസ്സ് കഴിഞ്ഞേ മൊബൈല്‍ കുറച്ചെങ്കിലും ഉപയോഗിക്കാന്‍ കൊടുക്കാവൂ ക്യാന്‍സറിന്റെ കാരങ്ങങ്ങള്‍ പലതാണെങ്കിലും. മനുഷ്യ ശരീരത്തിലെ കോശങ്ങളുടെ ക്രമാതീതമായ വളര്‍ച്ചയാണ് അര്‍ബുദം.
വളരെ കാരണങ്ങള്‍ ഒന്നിച്ചു കൂടുമ്പോഴാണ് അര്‍ബുദം ഉണ്ടാകുന്നത്. അതുകൊണ്ട് മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് പേടി വേണ്ട എന്ന് വരുന്നില്ല . എങ്കിലും അധിക നേരം ഉപയോഗിക്കതിരിക്കയാണ് നല്ലത്.  ലാന്‍ഡ്‌ ഫോണ്‍ ആണെങ്കില്‍ ഈ പ്രശ്നം അധികം ഇല്ല.
തുടര്‍ച്ചയായി അര മണിക്കൂറോ അതില്‍ കൂടുതലോ സമയം 10 വര്‍ഷമോ അതില്‍ കൂടുതലോ ഉപയോഗിച്ചാല്‍ ട്യൂമര്‍ ഉണ്ടാകാനുള്ള സാധ്യത ഉറപ്പാണ് .
തുടര്‍ച്ചയായി മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് ചെവിക്കുഴയിലൂടെയും തലയോട്ടിയിലൂടെയും ഇതിന്റെ RFR (Radio Frequency Radiation ) കടക്കുന്നത്‌ കൊണ്ട് കോശങ്ങളുടെ DNA യില്‍ അതിന്റെ രൂപവും, ധര്‍മവും മാറാന്‍ സാധ്യതയുണ്ട്. ഈ കാര്യങ്ങളെല്ലാം ഈ വിഷയത്തില്‍ പ്രഗല്ഭ്യമുള്ള ഡോക്ടറോട് ചോദിച്ചാല്‍ കാര്യങ്ങള്‍ ബോധ്യപ്പെടാവുന്നതെയുള്ളൂ .
20 വയസ്സ് വരെയുള്ളവര്‍ അതായത് ( 20 വയസ്സിനു താഴെയുള്ളവര്‍ ) തുടര്‍ച്ചയായി മൊബൈല്‍ഉപയോഗിക്കുമ്പോള്‍ അത് മുതിര്‍ന്നവരേക്കാള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.

മൊബൈലില്‍ കുറച്ചുസമയം സംസാരിക്കുക. തുടര്‍ച്ചയായി സംസാരിക്കണമെങ്കില്‍ സ്പീക്കര്‍ ഉപയോഗിക്കുക.
തീരെ ചെറിയ കുട്ടികള്‍ക്ക് മൊബൈല്‍ സംസാരിക്കാന്‍ കൊടുക്കരുതേ.
പറ്റുമെങ്കില്‍ മൊബൈല്‍ ഫോണ്‍ ശരീരത്തോട് ചേര്ത്തു വെയ്ക്കാതിരിക്കുക
ഒരു ആന്റിന ഇല്ലെങ്കില്‍ കാര്‍ ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കാതിരിക്കുക
ഏതായാലും നമുക്ക് മൊബൈല്‍ ഒഴിച്ച് കൂട്ടാന്‍ പാടില്ലാത്ത ഒരു ഉപകരണമായി മാറ്റിയിരിക്കുന്നു . അതുകൊണ്ട് മൊബൈല്‍ ആരും ഉപേക്ഷിക്കണ്ട കാര്യമില്ല. ഉപേക്ഷിക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ പറഞ്ഞവന്‍ ഭ്രാന്തനാകും . കുറച്ചു മിതമായി നമുക്ക് അതുപയോഗിക്കാം. വളരെ ശ്രദ്ധയോടെ മൊബൈല്‍ ഉപയോഗിച്ചാല്‍ അതുകൊണ്ടുള്ള ദൂഷ്യ ഫലം പെട്ടെന്ന് വന്നില്ലങ്കിലും വൈകി വരുന്നതിനെങ്കിലും സഹായിക്കും .