ഇന്ന്
സൌകര്യത്തിനാണല്ലോ കൂടുതൽ പ്രാധാന്യം പലരും നൽകുന്നത്.
ജീവിതത്തിന്റെ
പ്രതിസന്ധികളിൽ, എല്ലാ വഴികളും അടയുമ്പോൾ, പരിഹാരത്തി നായി മാർഗം തേടു ന്നവരുടെ എണ്ണം
ഇന്നു കൂടി വരികയാണ്.
മുന്നിൽ
നിറഞ്ഞു കത്തുന്ന വിളക്ക്. അതിന്റെ തിരിനാളങ്ങളിൽ തെളിയുന്ന വെളിച്ചത്തിൽ, ഖുര്‍ആനിലെ അനന്തമായ
ദൃഷ്ടാന്തങ്ങളുടെ ഉൾക്കാഴ്ചകൾ.
ജീവിതത്തിന്റെ
വഴിത്തിരിവുകളിൽ പകച്ച് അതിന്റെ അർത്ഥങ്ങൾ തേടി വന്നവർ. തങ്ങളുടെ ജീവിതാനുഭവങ്ങളുടെ
നിഗൂഢതകൾ അറിയുന്നതിന് ഖുര്‍ആന്‍ മതിയാകുമെന്ന് ഉറച്ചു വിശ്വസിക്കേണ്ടതാണ് .
ഉൾക്കാഴ്ചകളിൽ തെളിയുന്ന സത്യങ്ങളിൽ പരിഹാരങ്ങൾ വഴി തുറക്കുമെന്നും.
മനുഷ്യന്റെ ലക്ഷ്യം
സത്യത്തിനു - അല്ലാഹു - വേണ്ടിയുള്ള അന്വേഷണമായിരിക്കണം .
ജീവിതം
സങ്കീർണമായതോടെ ആളുകളുടെ പ്രശ്നങ്ങളും കൂടി വരുന്നതായി കാണാം .
ആളുകൾ
പള്ളികളിലേക്കും , മഹാന്മാരിലേക്കും തേടിയെത്തുന്നത്. ആഗ്രഹിച്ച ജോലി കിട്ടാൻ,
കർമരംഗത്തെ തടസ്സങ്ങൾ മാറാൻ, ഡോക്ടർമാർ പരാജയപ്പെട്ട മാറാരോഗങ്ങൾക്കു പ്രതിവിധികൾ തേടി,
ഒരു കുഞ്ഞിക്കാലു കാണാൻ വർഷങ്ങൾ കാത്തിരുന്നിട്ടും ഫലമില്ലാതെ ഒടുവിൽ, മരണത്തിന്റെ
വക്കിൽനിന്നു ജീവിതത്തി ലേയ്ക്കു തിരിച്ചുവരാൻ ആഗ്രഹിച്ച്.....മറ്റെല്ലാ വഴികളും അടയുമ്പോൾ
അവസാനത്തെ ആശ്രയമായിട്ടാണ് .
സംശയങ്ങൾക്കു
കൃത്യമായ മറുപടികൾ ഖുര്‍ആന്‍ പറയുന്നുണ്ട്.
മനുഷ്യന്റെ
വിധിവിഹിതങ്ങളെ എങ്ങനെയാണു എന്ന് പരിഹാരങ്ങൾ തേടുന്നവർക്കു, ചുറ്റുമുള്ള
പ്രകൃതിയിലേയ്ക്കു കണ്ണോടിച്ചാൽ തന്നെ പ്രത്യക്ഷമായ തെളിവുകൾ കണ്ടെത്താൻ കഴിയും.
ഖുര്‍ആന്‍ സൂക്ഷ്മമായി
പരിശോധിച്ചാൽ ഒരാളുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കുന്നു എന്നു മനസിലാക്കാൻ കഴിയും.
മുൻജന്മത്തിൽ പുണ്യപാപങ്ങളായി അനുഷ്ഠിക്ക പ്പെട്ടിട്ടുള്ള കർമഫലത്തെയും ഖുര്‍ആന്‍ കൊണ്ടു
മനസിലാക്കാൻ കഴിയും. മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളും , ചിന്തകളും ,വിചാരങ്ങളും
ഒന്നൊഴിയാതെ രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥമാണത് , നിങ്ങള്‍ പുനര്
ജീവിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കത് ബോധ്യമാകും.
പുനർജന്മസിദ്ധാന്തത്തെ
അടിസ്ഥാനപ്പെടുത്തിയാണു ഖുര്‍ആന്‍ ഒരുവന്റെ കര്മ്മപുസ്തകമാകുന്നതും
രക്ഷാസിക്ഷകള്‍ക്ക് തന്റെ ബാധ്യത എന്തെന്നു ബോധ്യപ്പെടുത്തുന്നതും .
നമ്മൾ
അനുഭവിക്കുന്ന കാര്യങ്ങൾക്ക്, നമ്മുടെ പൂർവജന്മത്തിൽ ചെയ്‌ത നന്മയും ദോഷകാര്യങ്ങളുമായി
ബന്ധമുണ്ടെന്ന് മുന്‍വിധികളില്ലാതെ ഖുര്‍ആന്‍ മനസ്സിലായാല്‍
ബോധ്യപ്പെടുന്നതാണ് .
ജീവിതം
മുഴുവനുമുള്ള ഫലചിന്തയാണു ഖുര്‍ആന്റെ പ്രതിപാദ്യ വിഷയം.
ഇന്നയിന്ന
കാര്യങ്ങളൊക്കെ സംഭവിക്കാൻ സാധ്യതയുണ്ട് എന്നതിന്റെ സൂചനയാണു ഖുര്‍ആന്‍ നൽകുന്നത്.
ഭംഗം വരാൻ സാധ്യതയുള്ള ഘട്ടങ്ങളെപ്പറ്റിയും സൂചന നൽകുന്നു.
ഇഹപര
ജീവിത വസ്തുതകള്‍ അതറിഞ്ഞിരുന്നാൽ ഒരാൾക്ക് പരിഹാരക്രിയകൾ ചെയ്യാം. സ്വന്തം
കർമത്തെ തന്നെ നിയന്ത്രിക്കാം. അല്ലാതെ തലേവരയുണ്ടെന്നു പറഞ്ഞ് ഒരാൾ എല്ലാ കഷ്ടകാലങ്ങളും
അനുഭവിച്ചുകൊള്ളണം എന്നില്ല.
സ്വന്തം
അനുഭവത്തിൽ നിന്നു സംഭവം വിവരിക്കുമ്പോൾ, ശാസ്‌ത്രീയത യുടെ പേരിൽ സംഭവങ്ങളെ തള്ളിപ്പറയുന്നവർ,
ഒരു പക്ഷേ, പുരികം ചുളിച്ചേക്കാം.
ദോഷങ്ങൾക്കു
ഖുര്‍ആന്‍ പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. ഹൃദയത്തില്‍ നിന്നും ദോഷശക്‌തികളെ
അകറ്റാനുള്ള തയ്യാറെടുപ്പാണ് നിര്‍ദേശിക്കുന്നത് .
ഖുര്‍ആന്‍
എന്തൊക്കെ സൂചിപ്പിച്ചാലും നമ്മൾ ആ സൂചനകളോട് എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും
നമ്മുടെ അനുഭവങ്ങൾ.
അനുഭവിച്ചു
തീർക്കാതെ എത്ര നീട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചാലും കർമഫലത്തിനു കുറവു വരുന്നില്ല. ശുഭങ്ങളും
അശുഭങ്ങളുമായ കർമങ്ങളുടെ ഫലങ്ങൾ നിശ്ചയമായും അനുഭവിക്കുക തന്നെ വേണം.
പ്രവര്‍ത്തനങ്ങളില്ലാതെ ഖുര്‍ആനിലൂടെ
മാത്രം മാറ്റങ്ങളുണ്ടാകില്ല . ഏതു മാറ്റങ്ങളും പ്രവൃത്തികൊണ്ടേ മാറൂ. ഏതു
പ്രവര്‍ത്തനങ്ങള്‍ക്കും സഹായക മാവുകയേ ഖുര്‍ആന്‍ ചെയ്യുന്നുള്ളൂ.
No comments:
Post a Comment