‘ഹുദന്‍ലിന്നാസ്’
ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായി ഇറക്കിയിട്ടുള്ള ഗ്രന്ഥം – ഖുര്‍ആന്‍.
ഖുര്‍ആന്‍
ജനങ്ങള്‍ക്ക് വേണ്ടി അവതരിപ്പിക്കപ്പെട്ടതാണ്.
നബി
(സ) പറയുന്നു : “എന്റെ നാഥാ, എന്റെ സമുദായം ഈ ഖുര്‍ആനിനെ കയ്യൊഴിഞ്ഞു കളഞ്ഞു”. ഖുര്‍ആന്‍
കയ്യിലില്ലെന്നോ, ഖുര്‍ആന്‍ സീഡികളോ പരിഭാഷകളോ കയ്യിലിലെന്നോ അല്ല ഇപ്പറഞ്ഞതിന്റെ അര്‍ഥം.
എന്നാല്‍ ആളുകള്‍ ഖുര്‍ആനിനെ തള്ളിക്കളയുന്നില്ല. ഖുര്‍ആന്‍ പാരായണം ചെയ്യാതിരിക്കുന്നുമില്ല.
പിന്നെ ഈ കയ്യൊഴിഞ്ഞു കളഞ്ഞു എന്നതിന്റെ വിവക്ഷയെന്താണ്? ഖുര്‍ആന്‍ പറയുന്നത്, ഖുര്‍ആന്‍
ഓതുകയും മനസ്സിലാക്കുകയും ചെയ്തിട്ട് ജീവിതത്തില്‍ പകര്‍ത്താതിരിക്കുന്നത് ഖുര്‍ആന്‍
കയ്യൊഴിഞ്ഞു കളയലാണ് എന്നാണ്.
ഒരുകാര്യം
ഇങ്ങനെയാണ് എന്നറിഞ്ഞാല്‍ ഇല്‍മായി. എന്നാല്‍ ഇല്‍മുള്ള എല്ലാ ആളുകളും മുഅ’മിനാകുന്നില്ല.
ഈമാനുണ്ടാകണം. അഥവാ വിജ്ഞാനത്തിന് മനസ്സറിഞ്ഞു അംഗീകരിച്ചു അനുഷ്ടിക്കാനുള്ള മനസ്ഥിതി
ഉണ്ടാകണം.
അല്ലാഹുവില്‍
വിശ്വസിക്കുക’ അവന്റെ പ്രവാചകനില്‍ വിശ്വസിക്കുക, അവന്റെ ഖളാ ഖദറില്‍ വിശ്വസിക്കുക’
അന്ത്യനാളില്‍ വിശ്വസിക്കുക തുടങ്ങിയ ഈമാന്‍ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈമാനാണോ
അതോ ഇല്‍മാണോ ഉള്ളത്?
കാര്യങ്ങളറിയുക എന്നതല്ല ഈമാന്‍.
അതിന്നപ്പുറത്താണ്. അത് പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നതാകണം.
ഖുര്‍ആന്‍ കേള്‍ക്കുകയും പഠിക്കുകയും
പഠിപ്പിക്കുകയും ചെയ്തിട്ടും ഖുര്‍ആനിനെ തള്ളിക്കളയുക എന്ന കുറ്റത്തില്‍ നിന്നും രക്ഷനേടണമെങ്കില്‍
ഖുര്‍ആനിക ആശയങ്ങള്‍ നമ്മുടെ പ്രവൃത്തിയില്‍ പ്രതിഫലിക്കണം.
കാരുണ്യവാനായ പടച്ചവന്‍ അയച്ച
പ്രവാചകന്‍ ലോകര്‍ക്ക് റഹ്മതാനെന്നു ഖുര്‍ആന്‍ പറയുന്നു. മനുഷ്യര്‍ക്ക് അനുഗ്രഹമായ
പ്രവാചകന്‍ പറയുന്നത് ‘ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക, ആകാശത്തുള്ളവന്‍
നിങ്ങള്‍ക്ക് കാരുണ്യം ചൊരിയും’ എന്നാണ്. അപ്പോള്‍ ഖുര്‍ആനിന്റെ കാരുണ്യത്തിന്റെ ഭാവം
നമുക്ക് ലഭിക്കണമെങ്കില്‍ ഖുര്‍ആന്‍ നമ്മില്‍ ചലനം സൃഷ്ടിക്കണം.
ഖുര്‍ആന്‍ മനുഷ്യനെ ഇരുട്ടില്‍
നിന്നും മോചിപ്പിക്കണം. മാലിന്യങ്ങളില്‍നിന്നും ജീവിതത്തെ മുക്തമാക്കാന്‍ സാധിക്കണം.
ശിര്‍ക്ക് ഒന്നാമത്തെ അന്ധകാരമാണ്’
മാലിന്യമാണ്.
മനുഷ്യന്‍ അവനെ സൃഷ്‌ടിച്ച ദൈവത്തെ
ആരാധിക്കുക എന്നതിന് ഇടത്തട്ടുകേന്ദ്രങ്ങളുണ്ടായി എന്നത് മനുഷ്യന്റെ ബുദ്ധിപരമായ ഏറ്റവും
വലിയ പാപ്പരത്തമാണ്. ഖുര്‍ആന്‍ ഉള്‍ക്കൊണ്ട മനുഷ്യന്‍ ഇങ്ങനെ പാപ്പരത്തത്തില്‍ പെട്ടുപോകില്ല.
സത്യവിശ്വാസികള്‍ക്ക് ഗുണമായാലും
ദോഷമായാലും നന്മയാണെന്നത് അവരുടെ മാത്രം പ്രത്യേകതയാണ്.
ഖുര്‍ആന്‍ അഥസ്ഥിതാവസ്തയില്‍
നിന്ന് മോചിപ്പിച്ച മനുഷ്യന്‍ ഭൂമിയില്‍ എല്ലായ്പ്പോഴും മനുഷ്യര്‍ക്ക് തണലേകുന്നു,
ആശ്വാസമേകുന്നു.
ഖുര്‍ആന്‍ പ്രവാചകന്റെ ജീവിത മാതൃകയായുള്‍ക്കൊണ്ട്
സ്വജീവിതത്തില്‍ ഖുര്‍ആന്‍ പ്രവര്‍ത്തീകമാക്കാന്‍
നാം തയ്യാറാകണം .
അതീവഗുരുതരമായി കണക്കിലെടുക്കേണ്ട ഒരു വസ്തുതയാണ് ലോകമാന്യം.
ഇന്ന് ലോകമാന്യതിന്റെ ഒരു സംസ്കാരം വളര്‍ന്നു വരികയാണ്.
എന്ത് നല്‍കി എന്നാലോചിക്കാതെ
എന്ത് കിട്ടാനുണ്ട് എന്ന് ചിന്തിക്കുന്ന പ്രവണതയും ജനങ്ങളില്‍ വ്യാപിക്കുകയാണ്.
ഇന്ന് ലോകത്ത് കാണുന്നത് പരസ്പരം നേതൃത്വം
കയ്യടക്കാനുള്ള കിടമത്സരമാണ്.
ലോകമാന്യതയുള്ള വ്യക്തി ഒരാളോട്
പുഞ്ചിരിക്കുന്നതും സൌഹൃതം സ്ഥാപിക്കുന്നതുപോലും സ്വാര്‍ത്ഥ നേട്ടത്തിനായി വഴിമാറുന്നത്
നാം അനുവദിച്ചു കൊണ്ടിരിക്കുന്നു. എന്തിനു, മരണസന്ദര്‍ശനങ്ങള്‍ പോലും എന്തെങ്കിലും
നേട്ടത്തിന്റെ സാധ്യതകള്‍ കണ്ടുകൊണ്ടായിരിക്കുന്നു.
മറ്റുള്ളവര്‍ കാണാനും പരിഗണിക്കാനും
വേണ്ടി പ്രവര്‍ത്തിച്ചത് കൊണ്ടാണ് നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടും റബ്ബ് പ്രവര്‍ത്തനങ്ങള്‍
പരിഗണിക്കാതെ പരിഹാസ്യമാകുന്ന അവസ്ഥ.
ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്നവര്‍
പ്രകാശം പരത്തുന്നവരായിരിക്കണം. ദുഷിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തില്‍ മാര്‍ഗനിര്‍ദേശത്തിന്റെ
വെളിച്ചം പകരാന്‍ അതുകൊണ്ട് സാധിക്കണം.
ഖുര്‍ആന്‍ വായിച്ചും ഉള്‍ക്കൊണ്ടും
അംഗീകരിച്ചും മനസ്സിലിഷ്ടപ്പെട്ടു ജീവിതത്തില്‍ പകര്‍ത്താന്‍ നമുക്ക് സാധിക്കണം. റബ്ബ്
അതിന്നനുഗ്രഹിക്കട്ടെ.
No comments:
Post a Comment