Thursday, 8 November 2012

അല്ലാഹുവിന്റെ സാമീപ്യം.



ഒരു വസ്തു ഇരിക്കുന്ന സ്ഥലത്തില്‍ അതേ സ്ഥാനത്തില്‍ മറ്റൊരു വസ്തുവിന് ഇരിക്കാന്‍ കഴിയാത്തതുപോലെ ഒരു വസ്തു ഇരിക്കേണ്ട സ്ഥലത്ത് ഇരുന്നില്ലങ്കില്‍ മറ്റു പലവസ്തുക്കളും ഇരിക്കുവാന്‍ സാധ്യധയുണ്ട് , ഭൌതീക വിഷയങ്ങളില്‍ ഇവ സാധ്യതകളാണെങ്കില്‍ ആത്മീയ വിഷയത്തില്‍ നിഷ്ച്ഛയമായ കാര്യമാണ്. അല്ലാഹുവിന്റെ സാമീപ്യം നഷ്ട്ടപ്പെട്ടു എന്ന മിഥ്യാധാരണ മൂലം ബാഹ്യേന്ദ്രിയങ്ങളുടെ വെളിച്ചത്തില്‍ മാത്രം ലോകത്തിലെവിടെയോ തെരഞ്ഞുകൊണ്ടിരിക്കുന്നു . യഥാര്‍ത്ഥത്തില്‍ നഷ്ടം ആന്തരികമാണ്. ഈ നഷ്ടം നികത്തണമെങ്കില്‍ അകത്തേക്കു ഖുര്‍ആന്റെ വെളിച്ചം കടത്തിവിടുക മാത്രമേ വേണ്ടതുള്ളൂ . അതിനു പകരം നാം വീണ്ടും പുറമേയുള്ള വെളിച്ചത്തില്‍ അന്വേഷിച്ചു തൃപ്തരാവാന്‍ ശ്രമിക്കുന്നു.” ഇരുളിലുള്ള വസ്തുക്കള്‍ ബാഹ്യമായ കണ്ണ് കൊണ്ട് കാണാന്‍ കഴിയാത്തത് പോലെ ഇരുണ്ടു പോയ ഹൃദയത്തില്‍ അല്ലാഹുവിന്റെ സാമീപ്യം കണ്ടെത്താന്‍ കഴിയില്ല .

No comments:

Post a Comment