Wednesday, 21 November 2012

മാറ്റത്തിന് വിധേയമാകുന്നു.



പ്രപഞ്ചത്തിന്റെ ഉത്പത്തി, പ്രപഞ്ച പ്രതിഭാസങ്ങൾ, മനുഷ്യന്റെ പ്രസക്തി, മനുഷ്യനും സമൂഹവും തമ്മിലുള്ള ബന്ധം തുടങ്ങിയ പ്രശ്നങ്ങളെ സംബന്ധിച്ച ചർച്ചയാണ് ഖുര്‍ആനില്‍ നിന്നും നാം മനസ്സിലാക്കേണ്ട ചില പ്രധാനമായും വസ്തുതകള്‍ .


പ്രപഞ്ചം എങ്ങനെ ആവിർഭവിച്ചു, അത് യഥാർത്ഥത്തിൽ ഉള്ളതാണോ, അതിനെ മനുഷ്യന് മനസ്സിലാക്കാൻ കഴിയുമോ എന്നൊക്കെയുള്ള വിഷയങ്ങളിൽ നാം ഖുര്‍ആനില്‍ നിന്നും നെടിയടുക്കേണ്ട അറിവുകളാണ് .


മനുഷ്യ മനസ്സിന്റെ പ്രവർത്തനങ്ങളും മനുഷ്യനും സമൂഹവും തമ്മിലുള്ള ബന്ധത്തിലൂടെയുണ്ടാകുന്ന വിശ്വാസം, സംസ്കാരം, രാഷ്ട്രീയം തുടങ്ങിയവയുടെ വളർച്ച - എങ്ങനെയെല്ലാമാകണമെന്ന് ഖുര്‍ആനിന്റെ വിശദീകരണത്തിലൂടെ നാം കണ്ടെത്തണം .


ഈ പ്രപഞ്ചത്തിലെ എല്ലാം പരസ്പര ബന്ധിതമാണ്. പ്രപഞ്ചം എന്നാൽ നാം കാണുന്നതും അല്ലാത്തതുമായ പദാർത്ഥത്തിന്റെ ആകെ തുകയാണ്.

നാം ജീവിക്കുന്ന ഭൂമി, അതിലെ സചേതനവും അചേതനവുമായ വസ്തുക്കൾ, ഭൂമിക്കുവെളിയിലുള്ള ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ ഗ്യാലക്സികൾ ഇവെയെല്ലാം അടിസ്ഥാനപരമായി മനുഷ്യന് ഉപയോഗപ്രതമായ വസ്തുക്കളാണ് .


ചലനമെന്നുദ്ദേശിക്കുന്നത് എതെങ്കലും വസ്തുവിന്റെ മാറ്റം എന്ന് മാത്രമല്ല അർത്ഥമാക്കുന്നത് ; എല്ലാത്തരം പ്രവർത്തനങ്ങളെയുമാണ്.


ഈ പ്രപഞ്ചത്തിലെ പദാർത്ഥങ്ങള്‍  നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു . അചേതനവും സചേതനവുമായ എല്ലാ വസ്തുക്കളും ചലിച്ചുകൊണ്ടിരിക്കുന്നു. നക്ഷത്രങ്ങളും ഗ്രഹങ്ങളും ഭ്രമണം ചെയ്യുമ്പോൾ കല്ലിലും മണ്ണിലും തന്മാത്രകളിലെ അണുക്കൾ ചലിച്ചുകൊണ്ടിരിക്കുന്നു. ചുരുക്കത്തിൽ ചലനം എന്നത് പ്രപഞ്ചത്തിന്റെ നിലനിൽപ്പിന്റെ അനിവാര്യതയാണ് . ആശയങ്ങളും ചിന്തകളും വരെ ചലനത്തിന്റെ ഫലമാണ്. അവ പ്രധാനമായും തലച്ചോറിന്റെ പ്രവർത്തനത്തിന്റെ ഫലമാണ്.


പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ചലനത്തോടൊപ്പം മാറ്റത്തിന് വിധേയമാകുന്നുമുണ്ട്. മനുഷ്യൻ ജനനം മുതൽ മരണം വരെ മാറ്റത്തിന് വിധേയനാകുന്നത് ഉദാഹരണം. മനുഷ്യ ദേഹത്തിനെന്നപോലെ പ്രപഞ്ചത്തിലെ എല്ലാ ഭൌതിക പദാർത്ഥങ്ങൾക്കും ഇത് ബാധകമാണ്. "യാതൊരു മാറ്റവുമില്ലാതെ നില്കുന്നതായിട്ടെന്തെങ്കിലുമുണ്ടെങ്കിൽ അത് ചരാചരങ്ങളാകെ സൃഷ്ട്ടിക്കുകയും സഞ്ചരിപ്പിക്കുകയും ചെയ്യുന്ന റബ്ബ് മാത്രമാണ് . എന്നതിന്റെ തെളിവാണ് പ്രപഞ്ചത്തിലെ സര്‍വ്വ  വസ്തുക്കളും സദാ മാറിക്കൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം .

No comments:

Post a Comment