മിക്കവാറും
എല്ലാ മനുഷ്യരിലും ഉള്ള ഒരു പ്രശ്നം. ഒരു വ്യക്തി തന്റെ ജാതി, നിറം, വിദ്യാഭ്യാസം,
തുടങ്ങി തനിക്ക് എന്തിന്റെയെല്ലാം അടിസ്ഥാനങ്ങളില്‍ എങ്ങനെയൊക്കെ ചിന്തിക്കാമോ
അങ്ങനെയെല്ലാം ചിന്തിച്ച് തന്നില്‍ത്തന്നെ ചുരുങ്ങി ഇല്ലാതായിത്തീരുന്നു.
മറ്റുള്ളവരുമായി
അന്തമായി അനുകരിച്ചു ജീവിക്കാതെ (നാം നമ്മില്‍ത്തന്നെ വിത്യസ്തതയുള്ളവരെന്ന്
) തന്നെ കുറിച്ച് തന്റെ സൃഷ്ടാവിന്റെ ഉധ്യശ്യമെന്താണോ അവ തിരിച്ചറിഞ്ഞു ജിവിയ്ക്കണം.
എന്താണ്
വ്യക്തിത്വം എന്നു പറയുന്നത്? ഒരു വ്യക്തിയുടെ അകത്തളങ്ങളില്‍ നിന്നും വികാസം
പ്രാപിച്ചു വളരേണ്ടതാണ് വ്യക്തിത്വം എന്നു പറയുന്നത്.
ഒരു വ്യക്തിയുടെ ലക്ഷ്യനിര്‍ണ്ണയത്തില്‍ വൈജ്ഞാനിക മേഖല , വൈകാരിക മേഖല , മനശ്ചാലക മേഖല വളര്‍ച്ചയുണ്ടാകേണ്ടവയാണ് .
ശാരീരിക
വളര്‍ച്ചയോടൊപ്പം തന്നെ വളര്‍ച്ച പ്രാപിക്കേണ്ടതാണ് മാനസിക വളര്‍ച്ച.
വളര്‍ച്ചയുടെ
എല്ലാ മേഖലകളിലും ഒരു ലക്ഷ്യം നിര്‍ണ്ണയിച്ച് കരുതേണ്ടതാണ്.
സ്വയം ചിന്തിക്കാന്‍ കഴിയുന്നവര്‍, ഗുണദോഷങ്ങളെ തിരിച്ചറിയുന്നവര്‍,
പുതിയ അറിവുകള്‍ കണ്ടു പിടിക്കുന്നവര്‍, പരിശ്രമിക്കുന്നവര്‍, നന്നായി പെരുമാറുന്നവര്‍,
ആതുരന്മാരില്‍ അനുകമ്പ തോന്നുന്നവര്‍ - ഇത്യാദി ഗുണലക്ഷണങ്ങള്‍ നല്ലബുദ്ധിയുള്ളവര്‍ക്കേ
ഉണ്ടായിരിക്കൂ.
അല്പബുദ്ധികള്‍ , കാരണം കൂടാതെ കോപിക്കും, കാര്യമില്ലാതെ
സംസാരിക്കും, അപരിചിതന്മാരെ വിശ്വസിക്കും, ആവശ്യമില്ലാത്ത ചുമതല വഹിക്കും, മനോരാജ്യം
കൊണ്ട് ധനികരാകും, അലസരായിരിക്കും, വിടുവാ പറയും, ബലവാന്മാരോട് മത്സരിക്കും, സാധുക്കളെ
ഉപദ്രവിക്കും, വിദ്വാന്മാരോട് മത്സരിക്കും, മിത്രത്തെ ദ്വേഷിക്കും, സ്വാര്‍ത്ഥരായിരിക്കും,
അസൂയപ്പെടും, ഏതു
കാര്യത്തിനും കയര്‍ക്കുന്നവരും , സ്നേഹിക്കുന്നവരെ ശത്രുക്കളാക്കുന്നവരുമായിരിക്കും .
സ്നേഹവും ഐക്യതയും പ്രഖ്യാപിച്ചിട്ട് ഇരു വശത്തും നില്‍ക്കുന്നവര്‍
വക്രബുദ്ധിക്കാരാണ് .
സത്യത്തോടു മത്സരിക്കുന്നവര്‍, നീതിയും ന്യായവുമൊന്നും
താല്പര്യമില്ലാത്തവര്‍. ഇവര്‍ ദുര്‍ബുദ്ധികളായിരിക്കും .
നികൃഷ്ടബുദ്ധിയുള്ളവരാണ് ഉചിതമല്ലാത്തതു
ചെയ്യുന്നത്.
പ്രയോജനമില്ലാത്ത എന്ത് പ്രവര്‍ത്തനവും വ്യര്‍ത്ഥ ബുദ്ധി മൂലമാണ് .
പാപം
ചെയ്യുന്നത് മൂലം അന്ധബുദ്ധിയാകുകയാണ്
ചെയ്യുന്നത് . അന്ധതകളെ അതിജീവിക്കാന്‍ ഖുര്‍ആനിലേക്ക്
മടങ്ങാം .
ശിശു, ബാലന്‍, കുമാരന്‍ , യൌവനക്കാരന്‍, പുരുഷന്‍ , മൂപ്പന്‍, വൃദ്ധന്‍, ഈ
7 കാലഘട്ടങ്ങളില്‍ക്കൂടി കടന്നുപോകുന്ന മനുഷ്യന് അതാതുഘട്ടങ്ങളില്‍ വിവിധതരത്തിലുള്ള
ചിന്തകളും, വിചാരങ്ങളും രൂപഭാവ വ്യത്യാസങ്ങളും ഉണ്ടാകുന്നതായി കാണാം. നാമറിയാതെതന്നെ
നമ്മില്‍ പല മാറ്റങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു.
പരിഹാസികള്‍ , ഭിന്നത ഉണ്ടാക്കുന്നവര്‍ , പ്രാകൃതന്മാര്‍
, ആത്മാവില്ലാത്തവര്‍, ഇത്തരം പ്രവ്ര്‍ത്തികളുള്ളവര്‍. കേവല ജഡികമനുഷ്യന്റെ സകല ഭാവങ്ങളും ഉള്‍കൊള്ളുന്നവരാണ് .
No comments:
Post a Comment