അടിസ്ഥാനപരായി 3 തത്ത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
ഒന്നാമതായി, അള്ളാഹു വുമായുള്ള തങ്ങളുടെ ബന്ധം നന്നാക്കിത്തീര്‍ത്ത് വിശ്വസ്തതയോടും വിനയത്തോടും
അവന് കീഴ്പ്പെടുക. രണ്ടാമതായി, അവനെ ആരാധിക്കുക. ( ഖുര്‍ആന്‍റെ ഭാഷയില്‍ പറഞ്ഞാല്‍
കേവലം ചുണ്ടുകളില്‍ ഉരുവിടുന്ന ആരാധനയല്ല ഉദ്ദേശിക്കുന്നത്. മറിച്ച് അള്ളാഹുവിന്റെ ഗുണങ്ങള്‍ അവന്റെ
നിയമങ്ങള്‍ക്ക് വിധേയമായി സ്വന്തം ജീവിതത്തില്‍
സന്നിവേശിപ്പിക്കേണ്ടതാണ്. മൂന്നാമ തായി, മനുഷ്യസമൂഹത്തെ സേവിക്കുകയും തങ്ങള്‍ക്ക്
നല്‍കപ്പെട്ടതില്‍ നിന്ന് ജനങ്ങള്‍ക്ക് നിര്‍ലോഭമായി ചെലവഴിക്കുകയും ( വ്യയം ) ചെയ്യേണ്ടതാണ്.
സത്യം ഇസ്‌ലാമിന്‍റെ മാത്രം കുത്തകയായി വിശുദ്ധ ഖുര്‍ആന്‍
അവകാശപ്പെടുന്നില്ല. ഇത് എല്ലാ സമൂഹങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. എല്ലാ സമൂഹങ്ങളുടെയും ആരംഭത്തിലും അതിന്‍റെ വളര്‍ച്ചയിലും ഈ അടിസ്ഥാനപരമായ തത്വം തന്നെയായിരുന്നു
ലോകത്ത് പ്രത്യക്ഷപ്പെട്ടത്. ഈ അടിസ്ഥാനതത്വം തികച്ചും മനുഷ്യ പ്രകൃതിയ്ക്ക്
യോജിച്ചതുമായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ ഇതിനെക്കുറിച്ച് പറയുന്നത് ‘ദീനുല്‍ഖയ്യിമ’
എന്നാണ്.
ഖുര്‍ആനിലെ നിയമങ്ങള്‍ ഒരു രാജ്യത്തെ നിയമമാക്കുവാന്‍
സാധ്യമാണോ എന്നുള്ളതിനെക്കുറിച്ചാണ്. അത് തികച്ചും അസാദ്ധ്യമാണെന്നേ
പറയുവാനുള്ളൂ.
ഇപ്പോള്‍തന്നെ ജനങ്ങള്‍ ഖുര്‍ആനില്‍ നിന്ന് എത്രയോ
അകലത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും
കാപട്യമാണ് മുന്നിട്ടുനില്‍ക്കുന്നത്. അപ്പോള്‍ എങ്ങനെയാണ് സത്യസന്ധത
തഴച്ചുവളരുക? അത്തരം സമൂഹത്തില്‍ ഖുര്‍ആനിക വചനങ്ങള്‍ ജനഹൃദയങ്ങളില്‍
ആഴ്ന്നിറങ്ങുമെന്ന് നമുക്ക് പ്രതീക്ഷിക്കാമോ?.
വിശുദ്ധ ഖുര്‍ആന്‍ അവകാശപ്പെടുന്ന ‘ദീനുല്‍ ഫിത്‌ര്‍'. ഇതിന്‍റെ
അര്‍ത്ഥം, ഒരു വിശ്വാസമോ നിയമമോ മനുഷ്യപ്രകൃതി അടിസ്ഥാനമാക്കിയുള്ളതായിരിക്കണം
എന്നാണ്.
അല്ലാഹുവിന്‍റെ ആജ്ഞയും അതിന്‍റെ നിര്‍വ്വഹണവും
അടിസ്ഥാനപരമായി മനുഷ്യപ്രകൃതിയില്‍ ലീനമായിക്കിടക്കുന്നുവെന്നതിനാല്‍ മനുഷ്യന്റെ
ജീവിത വ്യവഹാരങ്ങക്കുള്ള നിയമം അതിനനുസൃതമായിരിക്കണം.
കാലത്തിന്‍റെ കുത്തൊഴുക്കാലും മതാദ്ധ്യാപനങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍
സംഭവിച്ചതിനാലും അത് ശുദ്ധീകരിക്കേണ്ടത് അത്യാവശ്യമാണ്. ഒരു പുതിയ വിശ്വസത്തിന്‍റെ
ആവശ്യമില്ല.
‘ദീന്‍’ എന്ന വാക്ക് എല്ലാ തത്ത്വശാസ്ത്രങ്ങളേയും
സംബന്ധിച്ചുള്ളതാണ്; അത് മതപരമോ ഭൌതീകമോ ഏതായാലും.
ഖുര്‍ആന്‍ പറയുന്നത് 'ലാ ഇക്‌റാഹ ഫിദ്ദീന്‍' - ദീന്‍ കാര്യത്തില്‍
യാതൊരു നിര്‍ബന്ധവുമില്ല– എന്നാണ്. ഇത് വിശുദ്ധഖുര്‍ആന്‍റെ വ്യക്തമായ
പ്രഖ്യാപനമാണ്.
ഖുര്‍ആനിന്റെ ആധികാരികമായ എല്ലാ സിദ്ധാന്തങ്ങളും നബിതിരുമേനി
(സ) ജീവിതത്തില്‍ പ്രയോഗവത്ക്കരിച്ചതാണ്. തിരുമേനി ഖുര്‍ആനിന്റെ
ജീവിക്കുന്ന മാതൃകയായിരുന്നു.
നബിതിരുമേനി(സ)യുടെ ജീവിത മാതൃകയേ ഖുര്‍ആനിലൂടെ
നിലകൊള്ളുന്നത് അതിനാല്‍ ഖുര്‍ആനെ സ്വീകാര്യമായിരിക്കയുള്ളു.
വ്യക്തമായ അദ്ധ്യാപനങ്ങള്‍ ഖുര്‍ആനിലൂടെ നല്‍കിയിട്ടും
ദൈവവിശ്വാസികള്‍ എന്തിനാണ് അവരുടെ ദീന്‍ അധികാരത്തിന്‍റെ പിന്‍ബലം
കൊണ്ട് മാത്രം പ്രസക്തമാവുന്ന ഭരണനിയമങ്ങളാക്കി മാറ്റാന്‍ ശ്രമിക്കുന്നത്?
രാജ്യത്തിലെ ഭരണഘടനമാക്കാതെ തന്നെ അവര്‍ക്ക് സ്വന്തം ജീവിതത്തില്‍ അത്
പ്രയോഗവത്ക്കരിച്ച് കാണിക്കാമല്ലോ.
ലോകത്ത് പ്രത്യക്ഷപ്പെട്ട പ്രവാചകന്‍മാരില്‍ മഹാഭൂരിഭാഗവും
ഒരു നിയമസംഹിതയുമായി വന്നവരായിരുന്നില്ല. മുമ്പ്‌വന്ന പ്രവാചകന്‍മാരുടെ
മതനിയമതത്ത്വങ്ങള്‍ നടപ്പാക്കാനും വ്യാഖ്യാനിക്കുവാനും പ്രയോഗവത്ക്കരിക്കുവാനുമാണ്
അവര്‍ ശ്രമിച്ചിരുന്നത്.
No comments:
Post a Comment