Thursday 19 July 2012

അശ്രദ്ധ


സഹസ്രാബ്ദങ്ങള്ക്ക് മുമ്പ് ജീവിച്ച സമൂഹങ്ങളുടെ ചരിത്രം സുവ്യക്തതയോടും, സൂക്ഷ്മതയോടും കൂടി വിശുദ്ധ ഖുര്ആനില്വിശദീകരിക്കപ്പെട്ടിട്ടുണ്ട്. കേവലം കഥ പറയുന്നതിനേക്കാളുപരിയായി ഉന്നതമായ ലക്ഷ്യം മുന്നിര്ത്തിയാണ് ഇത്തരം സംഭവങ്ങള്സവിസ്തരം പ്രതിപാദിച്ചതെന്ന് ഖുര്ആന്തന്നെ സൂചിപ്പിക്കുന്നുണ്ട്. 'അവരുടെ കഥകളില്ബുദ്ധിയുള്ളവര്ക്ക് ഗുണപാഠമുണ്ട്.' യൂസുഫ്:111
മനുഷ്യന്എത്ര ഉയര്ന്നാലും മനുഷ്യന്തന്നെയാണ്. ജനങ്ങളെല്ലാം അല്ലാഹുവിന്റെ മാത്രം അടിമകളാണെന്നവന്തിരിച്ചറിയുന്നു. 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന മുദ്രാവാക്യം ഉയര്ത്തിപ്പിടിക്കുമ്പോഴാണ് അവന്അല്ലാഹുവിന്റെ മാത്രം അടിമയാവുക. ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന് അല്ലാഹുവിനല്ലാതെ നിയമ നിര്മ്മാണധികാരമോ അവനില്നിന്നല്ലാതെ ശരീഅത്തോ ഇല്ലെന്നത് അറബി ഭാഷയുടെ പ്രയോഗങ്ങള്മനസിലാക്കുവര്ക്ക് വ്യക്തമാണ്. സര്വ്വാധികാരങ്ങളും അല്ലാഹുവിന് മാത്രമാകുമ്പോള്ഒരാള്ക്കും മറ്റൊരാളുടെ മേല്അധികാരം ഉണ്ടായിരിക്കുകയില്ല. മനുഷ്യരെ വേര്തിരിക്കുന്ന ഏക ഘടകം ആദര്ശമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അതിന് കീഴില്അറബിയും ഇന്ത്യക്കാരനും റോമക്കാരനും അടക്കമുള്ള മുഴുവന്ആളുകളും സമന്മാരാണ്.
തെറ്റായ ചിന്തകളും വ്യതിചലിച്ച സങ്കല്പങ്ങളുമാണ് ഇന്ന് നിന്ദ്യമായ (ഗവര്മെന്റുകളുടെയും അവരുടെ നിയമങ്ങള് നടപ്പിലാക്കുന്ന നിയമപാലകരുടെയും  നാം തന്നെ സൃഷ്ട്ടിച്ചുണ്ടാക്കിയ നാനയത്തിന്ടെയും ഇന്തനത്തിന്ടെയും വൈദ്യുതിയുടെയും )  അടിമത്വത്തില്നിന്ന് മാറുന്നതിന് മുസ്ലിംകള്ക്ക് തടസ്സമായിട്ടുള്ളത്. അവരുടെ മേല്ബന്ധിച്ചിരിക്കുന്ന ചങ്ങലകള്എടുത്തു കളയാന് തെറ്റായ ചിന്തകളെ ശരിപ്പെടുത്തുകയല്ലാതെ വേറെ വഴിയൊന്നുമില്ല. അവയില്ചിലത് നമുക്ക് പരിശോധിക്കാം:-
-
അല്ലാഹുവല്ലാതെ ഇലാഹില്ലെന്നത് കേവലം ഒരു വാക്യം മാത്രമാണെന്നും, ജീവിതത്തില്അതിന് പ്രത്യേകിച്ച് സ്വാധീനമില്ലെന്നുമുള്ള വിശ്വാസം.
-
മനുഷ്യരെ സൃഷ്ടിച്ചതിന്റെ തന്നെ ഉദ്ദേശ്യമായ ഇബാദത്തിനെ കേവലം ചിഹ്നങ്ങളില്ഒതുക്കി. 'ജിന്നുകളെയും മനുഷ്യരെയും എനിക്കു ഇബാദത്ത് ചെയ്യാനല്ലാതെ ഞാന്സൃഷ്ടിച്ചിട്ടില്ല.' എന്നാണ് ഖുര്ആന്മനുഷ്യസൃഷ്ടിപ്പിന്റെ ഉദ്ദേശ്യമായി പറയുന്നത്.
-
നിയമനിര്മ്മാണത്തിന്റെ അടിസ്ഥാനം പരിഗണിക്കാതെ ഏതൊരു ഭരണകൂടത്തിനും കീഴ്പ്പെടുകയും അവരാണ് കൈകാര്യകര്ത്താക്കള്എന്നു വാദിക്കുകയും ചെയ്യുക.
ഉലൂഹിയത്ത്, മനുഷ്യന്‍, ജീവിതം, പ്രപഞ്ചം എന്നിവയുടെ യാഥാര്ഥ്യം വ്യക്തമാകാത്തതാണ് അടിമത്തമെന്ന ദുരന്തത്തിലേക്ക് നയിക്കുന്നത്. ശരിയായ ഇസ്ലാമിക ചിന്തകളെ കുറിച്ച അജ്ഞതയും അശ്രദ്ധയും, അവയുടെ തെറ്റായ പ്രയോഗത്തിന്റെയും കഥയാണ് അടിമകളാക്കപ്പെട്ടവരുടെ ജീവിതം. മുസ്ലിം സമൂഹത്തിന്റെ ധാര്മ്മികവും രാഷ്ട്രീയവുമായ എല്ലാ പരാജയത്തിന്റെയും അടിവേര് ഇസ്ലാമിക ചിന്തകളോട് അവര്കാണിച്ച വഞ്ചനയുടെ ഫലമാണ്. മുസ്ലിംകളുടെ അധോഗതിക്കും രാഷ്ട്രീയ സാമൂഹിക മേഖലകളിലുള്ള പിന്നാക്കാവസ്ഥക്കും കാരണം പ്രായോഗിക ജീവിതത്തില്ഇസ്ലാമിന്റെ സ്വാധീനം ദുര്ബലമായതു തന്നെയാണ്. യഥാര് രൂപത്തില്ഇസ്ലാമിനെ മുറുകെ പിടിക്കുകയാണെങ്കില്നമ്മെ അടിമകളാക്കാനോ അവിവേകത്തില്അകപ്പെടുത്താനോ നമ്മുടെ ഐക്യം തകര്ക്കാനോ ഒരു ശക്തിക്കും സാധിക്കുകയില്ല. ജീവിതത്തില്നിന്ന് ഇസ്ലാമിനെ അകറ്റിയതിന്റെ ഫലമാണ് തെറ്റായ തരത്തില്ഇസ്ലാമിനെ ചിത്രീകരിക്കുകയും കരിവാരിത്തേക്കുകയും ചെയ്യുന്നതിലേക്കെത്തിക്കുന്നത്. ഖുര്ആനോടുള്ള നമ്മുടെ സമീപനം മാത്രം പരിശോധിച്ചാല്അത് വളരെ വ്യക്തമാകുന്നുണ്ട്. ഖുര്ആനിനോടുള്ള ആത്മാര്ഥത നിലച്ചിട്ടില്ല. എന്നാല്പ്രായോഗീകരണമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ഖുര്ആന്നല്കുന്ന ആത്മീയത ആളുകളുടെ ഹൃദയങ്ങളില്അവശേഷിക്കുമ്പോഴും ബുദ്ധിപരമായി അവരതിനെ ഉള്ക്കൊള്ളുന്നില്ല. ഖുര്ആനിനെ ഭരണഘടനയും ജീവിതപദ്ധതിയുമായി കാണുന്നതില്അലംഭാവം കാണിച്ച അവര്അതിന്റെ വിശുദ്ധത മാത്രം വകവെച്ചു നല്കി. ഖുര്ആന്പഠനവും വ്യാഖ്യാനവും പദസംബന്ധമായ തര്ക്കങ്ങള്ക്ക് കീഴ്പ്പെട്ടു. അതിന്റെ സത്ത വാക്യഘടനയില്ഒതുങ്ങി. അതിന്റെ ധൈഷണിക മഹത്വം കേവലം മനഃപാഠമാക്കലിലും കുരുങ്ങി. ഖുര്ആന്പ്രേരിപ്പിക്കുന്ന ധര്മ്മസമരവും സ്ഥൈര്യവും ശരീരത്തെയും ധനത്തെയും ബലിയര്പ്പണവും ശബ്ദ സൗകുമാര്യത്തോടെയുള്ള പാരായണത്തിലും മനഃപാഠമാക്കുന്നതിലും അലിഞ്ഞില്ലാതെയായി. ഇന്ന് മുസ്ലിം സമൂഹം ചെന്നെത്തിയിരിക്കുന്നത് അവസ്ഥയിലാണ്. ഖുര്ആനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുന്നതിനുള്ള മനോദാര്ഢ്യമോ ശക്തിയോ അവര്ക്കില്ല. ഖുര്ആന്ഈണത്തില്പാരായണം ചെയ്യുന്നതിന് ആളുകള്നല്കുന്ന അമിത പ്രാധാന്യം അവരുടെ തന്നെ വ്യാഖ്യാനമായേക്കാം. ഖുര്ആന്പാരായണം ചെയ്യുകയും വിശദീകരിക്കുകയും വീണ്ടും പാരായണം ചെയ്യുകയും വിശദീകരിക്കുകയും ചെയ്യുന്ന പ്രക്രിയ തുടര്ന്നു കൊണ്ടിരിക്കുന്നു. ആയിരം തവണയിത് ആവര്ത്തിക്കുമ്പോഴും ഒരിക്കല്പോലും ജീവിതത്തില്പകര്ത്തുന്നില്ല. വൈരുദ്ധ്യങ്ങള്നിറഞ്ഞതാണ് മുസ്ലിംകളുടെ സംഭവലോകം. അവരുടെ വാക്കുകളും പ്രവര്ത്തികളും വിപരീത ദിശകളിലാണ്. ഉത്തരവാദിത്വത്തില്നിന്ന് വ്യതിചലിക്കുകയും അതുമുഖേന അക്രമവും കുഴപ്പങ്ങളും ഭീരുത്വവും അവര്ക്കിടയില്വ്യാപിക്കുകയും ചെയ്തിരിക്കുന്നു. മതപരമായ ഉത്തരവാദിത്വം നിര്വഹിക്കുന്നതില്അനാവശ്യമായ കാര്ക്കശ്യം പുലര്ത്തുകയും പ്രകോപനപരമായ ചിഹ്നങ്ങള്പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇവര്ക്ക് മുമ്പില്ഉന്നതമായ മാതൃക  സമര്പ്പിക്കപെടേണ്ടിയിരിക്കുന്നു. നേരത്തെ ഖുര്ആനിന്റ കാര്യത്തില്കണ്ടപോലെ ക്രിയാത്മകമായ വിശ്വാസത്തിന്റെ അഭാവമാണ് വൈരുദ്ധ്യങ്ങളിലെല്ലാം പ്രകടമാവുന്നത്. ഖുര്ആനിനോടുള്ള അതിയായ ആവേശത്തോടൊപ്പം അതിന്റെ അധ്യാപനങ്ങള്പ്രാവര്ത്തികമാക്കുന്നതിനോട് തികഞ്ഞ അവഗണനയുമാണുള്ളത്. അല്ലാഹുവിന്റെ ഗ്രന്ഥത്തോട് കാണിക്കുന്ന ഇരട്ടത്താപ്പ് നയമാണ് അതിക്രമത്തിനും അടിമത്വത്തിനുമുള്ള മുഖ്യമായ കാരണം.

ഒരു  സമുദായം അക്രമത്തിന് വഴങ്ങുന്നതിനെയും അതിനെ പ്രതിരോധിക്കാതിരിക്കുന്നതിനെയു അതിന്റെ നാശമായാണ് പ്രവാചകന്വിവരിക്കുന്നത്. 'അക്രമിയെ പേടിച്ച് അവനോട് അക്രമി എന്ന് തുറന്ന് പറയാന്ഒരു  സമുദായം പേടിക്കുന്നതായി നീ കണ്ടാല്ഉറപ്പിച്ചോളൂ, അവരോട് (അല്ലാഹു) വിടപറഞ്ഞിരിക്കുന്നു''  എന്നാണു നാം മനസ്സിലാക്കേണ്ടത് . അക്രമത്തിനെതിരെ നീതിയെ സഹായിക്കാനും അസത്യത്തിന്റെ ആളുകള്ക്കെതിരില്സത്യത്തെ പിന്തുണക്കാനും നമ്മുടെ സന്താനങ്ങളെ പരിശീലിപ്പിക്കേണ്ടതുണ്ട്. 'അടിമകളുടെ അടിമത്വത്തില്നിന്നും ദൈവത്തിന്റെ അടിമത്വത്തിലേക്ക് മോചിപ്പിക്കുന്നതിനാണ് അല്ലാഹു നമ്മളെ നിയോഗിച്ചിരിക്കുന്നത് എന്നും നാം ബോധവാന്മാരാകണം. ഐഹികതയുടെ കുടുസ്സതയില്നിന്നും അതിന്റെ വിശാലതയിലേക്കും സമ്പന്നരുടെയും , പൌരോഹിത്യത്തിന്ടെയും ,  ഭരണകൂടത്തിന്ടെയും,  അക്രമത്തില്നിന്ന് ഇസ്ലാമിന്റെ നീതിയിലേക്കും നബിയുടെ ജീവിത ചര്യയിലെക്കും ' നാം മാറേണ്ടതുണ്ട്.

സര്വ്വലോക സൃഷ്ട്ടാവായ അല്ലാഹുവല്ലാത്തവരുടെ അടിമത്തത്തില് നിന്ന് മനുഷ്യന്റെ  സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദിക്കുന്ന ചിലരെ ഇക്കാലത്തും കാണാവുന്നതാണ്. ഞാന്അവരോടൊപ്പമാണ്. നേടിയെടുക്കാത്ത ഒരു കാര്യം മനുഷ്യന് നഷ്ടപ്പെടുകയില്ല. സന്തോഷം അനുഭവിച്ചവനല്ലാതെ ദുഖത്തെ തിരിച്ചറിയുകയില്ല. സ്രഷ്ടാവല്ലാത്തവര്ക്ക് അടിമപ്പെടുന്നയാളുടെ ജീവിതം സന്തോഷകരമാവുകയോ തൃപ്തികരമാവുകയോ ഇല്ല. ഭൂമിയിലുള്ളതെല്ലാം നേടിയെടുത്താലും അവന്പരിഭ്രാന്തനും വേദനിക്കുന്നവനുമായിരിക്കും. അലഞ്ഞ് തിരിയുന്നവനും ഭ്രാന്തനെ പോലെ ഗതികിട്ടാതെ നടക്കുന്നവനുമായിരിക്കും. സ്വ ബോധം വരുമ്പോള്മാത്രമേ തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടിരിക്കുന്നു, ജീവിതത്തിന്റെ വിലയും നിലയും നഷ്ട്ടപ്പെട്ടിരിക്കുന്നു എന്ന വസ്തുത മനസ്സിലാകുകയുള്ളൂ.