ഉണ്ടാകൽ നിർബന്ധമായ ശക്തി അള്ളാഹു മാത്രമാണു. സ്യഷ്ടിക്കുക, ഭരിക്കുക, ആരാധന അർഹിക്കുക തുടങ്ങിയ വിശേഷണങ്ങൾ അവന്റെ മാത്രം പ്രതേകതയാണ്. ഇത്രയും കാര്യങ്ങൾ അള്ളാഹുവിനു അംഗീകരിച്ച് കൊടുക്കലാണ് തൌഹീദ്. അള്ളാഹുവിന്റെ വിശേഷണങ്ങൾ സ്വമദിയത്തിലധിഷ്ടിതമാണ്. സ്വമദിയ്യത്തിലധിഷ്ടിതമായ വിശേഷണങ്ങൾ തനതായ രൂപത്തിൽ മറ്റൊരു ശക്തിയിൽ ആരോപിക്കൽ തൌഹീദിന് വിരുദ്ധമാണു. അവിശ്വാസികൾ അള്ളാഹുവിന്റെ വിശേഷണങ്ങൾ തനതായ അർത്ഥത്തിൽ അവരുടെ ആരാധ്യ വസ്തുക്കളിലും ആരോപിച്ചിരുന്നു.
അല്ലാഹുവിന്റെ വിശേഷണങ്ങളിൽ ഒന്നുപോലും തനതായരൂപത്തിൽ സ്യഷ്ടിയിൽ ആരോപിക്കാൻ പാടില്ല. അത് തൌഹീദിന് വിരുദ്ധമാണ്.
മതങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന പൊതുവായ ചില ഘടകങ്ങളുണ്ട്: വളരെ ലളിതമായി ഇങ്ങനെ പറയാവുന്നതാണ്: ഒന്നാമതായി, അല്ലാഹുവിന്റെ ഏകത്വം, അതില്ലെങ്കില്‍ ഈ ലോകം അലങ്കോലപ്പെട്ടുപോകും. രണ്ടാമതായി, മനുഷ്യ വര്‍ഗത്തിന്റെ ഏകത്വം: ദൈവ ഭക്തി ഒന്നുകൊണ്ടു മാത്രമേ ഒരു മനുഷ്യന് മറ്റുള്ളവരേക്കാള്‍ ശ്രേഷ്ഠതയുണ്ടാവൂ. മൂന്നാമതായി, പ്രകൃതി പ്രതിഭാസങ്ങള്‍ മുതല്‍ പ്രവാചക ചരിത്രം വരെയുള്ള അല്ലാഹുവിന്റെ അടയാളങ്ങളെക്കുറിച്ച് അല്ലാഹു തന്നെ അവന്റെ വാക്യങ്ങളിലൂടെ വിശദീകരിച്ചു തരുന്ന ജീവിത ലക്ഷ്യത്തിലുള്ള ഏകത്വം; നാലാമതായി, അല്ലാഹുവിന്റെ ഇഛക്കൊത്തു മനുഷ്യ സമൂഹത്തെയും ഈ ലോകത്തെ തന്നെയും മാറ്റിയെടുക്കാനുള്ള മനുഷ്യന്റെ ഉത്തരവാദിത്വവും കര്‍ത്തവ്യവും. ജീവിതത്തിന്റെയും മനുഷ്യന്റെയും പ്രകൃതിയുടെയും, സര്‍വോപരി ദൈവത്തിന്റെ ഏകത്വത്തിന്റെയും സന്ദേശം ഒളിഞ്ഞു കിടക്കുന്നു.
മനുഷ്യനെ ആഗോള ആത്മാഹുതിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പാശ്ചാത്യ ജീവിതരീതിയുടെ പ്രകൃതിതത്ത്വജ്ഞാനപരവും വ്യക്തിമാഹാത്മ്യവാദപരവുമായ പ്രവണതകളില്‍ നിന്ന്, നമ്മെ മോചിപ്പിക്കാനാവശ്യമായ മാര്‍ഗങ്ങള്‍ നമുക്ക് കണ്ടുപിടിക്കേണ്ടതുണ്ട്. പാശ്ചാത്യ പ്രത്യയശാസ്ത്രങ്ങളുടെ ആക്രമണത്തിനെതിരില്‍, വിശേഷിച്ച് സകല ധാര്‍മികതയും മൂല്യങ്ങളും നിഷേധിക്കുന്ന പ്രകൃതി തത്ത്വജ്ഞാനവാദത്തിന്നും മനുഷ്യന്റെ സാമൂഹികവശത്തെ നിഷേധിക്കുന്ന വ്യക്തിമാഹാത്മ്യവാദത്തിനും എതിരെ ചെറുത്തുനില്ക്കാന്, ഓരോ വ്യക്തികളും തോളോടു തോള് ചേര്‍ന്നു പൊരുതേണ്ടതാവശ്യമാണ്.
No comments:
Post a Comment