Wednesday, 11 July 2012

തൌഹീദ്


ജീവിതം നൈമഷികമാണ്.ഇന്നോ നാളെയോ ഇതവസാനിക്കും മരണം ജീവിതത്തിന്റെ ഒടുക്കമല്ല. മറിച്ച് അനന്തമായ ജീവിതത്തി (പരലോക ജീവിതം )ന്റെ തുടക്കമാണ് അപ്പോള് മരണ സമയമാണ് നമ്മുടെ ആദ്യന്തിക വിജയ പരാജയത്തെ നിര്ണ്ണയിക്കുന്ന സമയം. യാഥാര്ത്ഥ്യം നമ്മെക്കാളേറെ അറിയുന്ന പരിചയ സമ്പന്നനായ പരമ ശത്രുവാണ് പിശാച് ......!!! എന്തു തന്ത്രങ്ങള്‍‍ മെനഞ്ഞും അവന് അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കുന്നതില് നിന്നും നിന്നും, നമ്മെയകറ്റാന് അവന് സമയം ശ്രമം നടത്തും.തീര്ച്ച, എങ്കില് ബുദ്ധിമാനായ ഒരാള് എന്താണ് ചെയ്യേണ്ടത് മരണ സമയം തന്റെ ഈമാന് സംരക്ഷിക്കപ്പെടാന് ആവശ്യമായ കാര്യങ്ങള് എത്രയും പെട്ടന്ന് ചെയ്തു തീര്ക്കുകമരണം എപ്പോള് വന്നാലും എന്റെ ഈമാന് പിശാചിന്റെ ഏതു തന്ത്രങ്ങള്ക്ക് മുന്നിലും സംരക്ഷിക്കപ്പെടുന്ന ഒരു അവസ്ത ഉണ്ടാക്കിയെടുക്കുക കാരണം മരണം ഇപ്പോഴും വരാം കാത്തിരിക്കുന്നത് അപകടമാണ്പിശാചു നൂറായിരം സംശയങ്ങള് നിങ്ങള്ക്ക് മുമ്പില് കൊണ്ടുവന്നു വൈകിക്കുകയാണെന്നോര്ക്കുക , പിശാചു ഈമാന് തട്ടിയെടുക്കാന് തക്കം പാര്ത്തിരിക്കുകയാണ് : സഹോദരാ....ഒരു നിമിഷം നിന്നിലേക്കൊരു തിരനോട്ടം നടത്തി നോക്കൂ ....നിന്റെ ഈമാന് സുരക്ഷിതമാണോ...?? മരണ സമയത്തെ പിശാചിന്റെ ശക്തമായ പിടിത്തത്തില് നിന്നും നമ്മുടെ ഈമാന് രക്ഷിക്കപ്പെടുമെന്നുറപ്പുണ്ടോ ഇല്ലെങ്കില് നമ്മുടെ കാര്യം എത്ര അപകടകരം .!! നമസ്ക്കാരം മുറപോലെ നിര്വഹിക്കുന്നു , നോമ്പനുഷ്ടിക്കുന്നു ...സക്കാത് നല്കുന്നു ,ദാന ധര്മങ്ങള് നല്കുന്നു..ഹജ്ജു ചെയ്യുന്നു എന്നൊക്കെയാണ് ആലോചിക്കുന്നത് അല്ലേ...?അത്തരക്കാരെ തന്നെയാണ് പിശാചു മരണ സമയത്ത് പിഴപ്പിക്കാന് ശ്രമിക്കുന്നതും. ഇസ്ലാമിന്റെ പ്രഥമവും പ്രധാനവുമായ വിശ്വാസവും കര്മ്മവുമാണ് തൌഹീദ്. സകല കാര്യങ്ങളും പൂര്ണാര്ഥത്തില് ഫലവത്താവുന്നത് അവ തൌഹീദില് അധിഷ്ട്ടിതമാവുമോഴാണ്. മെയ്യും മനസ്സും തൌഹീദില് ലയിക്കൊമ്പോഴാണ് മറ്റു കര്മ്മങ്ങള്ക്ക് , ഖുര്ആന് വാഗ്ദാനം ചെയ്യുന്ന ഫലമുണ്ടാവുകയോള്ളൂ. ഏതൊരു മനുഷ്യനും വിശുദ്ധ വാഖ്യമായ തൌഹീദ് , ഖുആനില് നിന്നും സ്വീകരിചിട്ടില്ലങ്കില് , തൌഹീദ് ഏറ്റവും ആവശ്യമുള്ള മരണ സമയത്ത് ഓര് വരിക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ് . വാക്കുകള് മറ്റൊരു വ്യാഖ്യാനത്തിനു ആവശ്യമില്ലാത്ത വിധം വ്യക്തമാണ്. ഇതു കേവലം ഒരു കാലത്തേക്ക് മാത്രമോ, പണ്ടിതന്മാര്ക്കു മാത്രമോ, പാമരന്മാര്ക്കു,  മാത്രമോ ഉള്ളതല്ല. മനുഷ്യനായ ഏതൊരാള്ക്കും നിര്ബന്ധമായ കാര്യമാണ് . അതൊകൊണ്ടാണ് പൂര്വീകരായ മഹത്തുക്കളൊക്കെ ഖുരാനിന്റെയും നബിചര്യയുടെയും പാത തേടിപ്പിച്ചതും തന്റെ ജീവിതത്തില് പകര്ത്തുകയും മറ്റുള്ളവര്ക്ക് സാക്ഷിയാകുകയും ചെയ്തത്. ഖുര്ആനില് തൌഹീതിനു വേണ്ടിയുള്ള അന്യോഷണം നടത്തുന്നത്  സത്യസന്ധമായിരിക്കണം .എന്നാല് നിനക്ക് തൌഹീദ് കിട്ടും ഖുര്ആനില് തൌഹീദ്  തേടിയിട്ട് ലഭിച്ചില്ല എന്ന് പറയുന്നവര് സത്യസന്ധമായി തേടിയിട്ടില്ലന്നതാണ് വാസ്തവം. കാരണം ഖുര്ആന് ഇല്ലാത്ത ഒരു കാലവുമില്ല. ഇല്മിന്റെയും ഉലമാഇന്റെയും മഹത്വം പറഞ്ഞ്; അത് തന്നെ മതിയെന്നും പിന്നെ ഒരു ഖുര്ആന് അറിയേണ്ടതിന്റെ ആവശ്യമില്ലെന്നും പറയുന്നവര്‍, അനിവാര്യമാണെന്ന് തറപ്പിച്ചു പറഞ്ഞ പൂര്വ്വസൂരികളായ മഹത്തുക്കള് തങ്ങളേക്കാള് വിവരമുള്ള വരാണെന്ന് ഓര്ത്തുകൊള്ളട്ടെ . അവരാരും ഇല് മിന്റെയും ഉലമാ ഇന്റെയും മഹത്ത്വം അറിയാത്തവരായിരുന്നില്ല .അത് വ്യക്തമായും വിശതമായും അറിഞ്ഞിട്ടും മഹത്വത്തിനുള്ള അര്ഹത നേടിയിട്ടും ഖുര്ആനിന്റെയും നബിചര്യയുടെയും പാത സ്വീകരിക്കുകയും സ്വീകരിക്കാന് ആജ്ഞാപിക്കുകയും ചെയ്യുകയായിരുന്നു . അതനുസരിച്ച് അവര് പ്രവര്ത്തിക്കുകയും ചെയ്തു. എത്ര പ്രഗല്ഭനായ പണ്ഡിതനായാലും ഖുര്ആന് ആവശ്യമില്ലാത്തവനാകുന്നില്ല .കാരണം അറിവിനെ തേടാനുള്ള ഖുര്ആനിന്റെ കല്പന എല്ലാവര്ക്കും ബാധകമാണ്. ഒരാള് സാഗര സമാന പാണ്ടിത്ത്യം നേടുകയും തന്റെ കാലത്തെ തുല്യത യില്ലാത്ത വ്യക്ത്തിയായിത്തീരുകയും ചെയ്താല് പോലുംഅദ്ധേഹത്തിനു തന്റെ ഇല്മുകൊണ്ട്സംതൃപ്തിയടഞ്ഞിരിക്കാന് പറ്റില്ല . മറിച്ച്നേരായ വഴി കൂടുതല് തെളിച്ചത്തോടെ അറിഞ്ഞു കിട്ടാന് വേണ്ടി ഖുര്ആനുമായി സഹവസിക്കല് അദ്ധേഹത്തിനു നിര്ബന്ധമാണ് ". ആന്തരിക ജീര്ണതകളില്നിന്നും മ്ലേച്ചതകളില്നിന്നുമുള്ള ശുദ്ധിയും, ഇഹ്സാന് എന്ന് വിശേഷിപ്പിക്കപ്പെട്ട ; അല്ലാഹുവിനെ കാണുന്നതുപോലെ ഇബാദത്ത് ചെയ്യുക ;നീ അവനെ കാണുന്നില്ലെങ്കിലും ശരി എന്ന തിന്റെ അടിസ്ഥാനത്തില് നിസ്കാരത്തിലും മറ്റെല്ലാ ഇബാദ ത്തുകളിലും ഖുശൂഉം ഖുളൂഉം തേടുന്നവര്ക്കു ഖുരാനിലൂടെയല്ലാതെ  അതെളുപ്പമാവില്ലെന്ന കാര്യം നാം മനസ്സിലാകേണ്ടതാണ്.
പ്രതിഫലാര്‍ഹാമായ സല്‍കര്‍മങ്ങള്‍ ചെയ്തുകൂട്ടി. പക്ഷെ, മരണസമയത്ത് ഈമാന്‍ നഷ്ടപെട്ടാല്‍ പിന്നെ എന്തു കാര്യം.? അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. നാം മരണപ്പെടുന്നൊരു നേരം വരാനുണ്ട് . ആ സമയത്ത് തൌഹീദിന്‍റെ വചനമോര്‍ത്തു ഈമാനിലായി മരിക്കാന്‍ ഖുര്ആനിന്റെയും ഖുര്ആന് പ്രായോഗീകമാക്കിയ നബിചര്യയില് നിന്നും നിന്നതു സ്വീകരിക്കല്‍ അനിവാര്യമാണെന്ന് സര്വ്വലോക സൃഷ്ടാവായ അല്ലാഹു തന്നെ പറയുമ്പോള്‍ ഈമനോടെ മരിക്കാനാഗ്രഹിക്കുന്നവര്‍ ആരെ പേടിച്ചു മാറിനില്‍ക്കണം.? തീര്ച്ചയായും ഖുര്ആനിലെ വിധിവിലക്കുകള് സ്വീകരിച്ച് ഈമാനിലായി മരിക്കാന്‍ നാം ശ്രമിക്കേന്ടിയിരിക്കുന്നു ...നാഥന്‍ തുണക്കെട്ടെ.

No comments:

Post a Comment