Monday, 9 July 2012

മാതൃക


ഇസ്ലാമിനെ ജീവിതത്തില്നിന്നും അക്ഷരങ്ങളിലേക്ക്പറിച്ചു നട്ടതിന്റെ പ്രശ്നം! ലോകത്ത്ഇക്കാണുന്ന വിധം ഇസ്ലാം വളര്ന്നു പന്തലിച്ചത്മുന്ഗാമികളീ മതത്തെ ജീവിതം കൊണ്ട്പ്രബോധനം ചെയ്തപ്പോഴാണ്‌. പക്ഷേ, കാലം മാറി. ഇത്ജീവിതം തന്നെ യന്ത്രവത്കരിക്കപ്പെട്ട കാലം. ഇവിടെ ഇന്ന്മതവും യന്ത്രങ്ങളിലൂടെ മാത്രം പ്രബോധനം ചെയ്യപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുകയാണ്‌. ഇത്ശുഭകരമല്ല. പ്രബോധിത സമൂഹത്തിന്റെ മനസ്സില്പരിവര്ത്തനം സൃഷ്ടിക്കാന്പര്യാപ്തവുമല്ല. ഇവിടെ ഇസ്ലാം പ്രബോധനം ചെയ്യപ്പെടേണ്ടത്മുസ്ലിംകളുടെ ജീവിതം കൊണ്ടാണ്‌. ഉജ്ജ്വലമായ മാതൃക നമ്മുടെ മുന്നിലുണ്ട്‌. പ്രചണ്ഢമായ കുപ്രചരണങ്ങള്ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുമ്പോള്‍, വിശ്വാസികളതിനെ പ്രതിരോധിക്കേണ്ടത്ജീവിതരീതികൊണ്ടാണ്‌. അപ്പോഴാണ്പൊതു സമൂഹത്തിനു വെളിച്ചം സ്വീകരിക്കാവുന്ന ജീവനുള്ള ഇസ്ലാം ഉണ്ടാകുന്നത്‌. എന്താണ്ഇസ്ലാം എന്നന്വേഷിക്കുന്നവരോട്ഇതാ എന്നെ നോക്കൂ, ജീവവിത രീതിയാണ്ഇസ്ലാം എന്ന്പറയാന്മുസ്ലിമിനു സാധിക്കണം. അവിടെ നാം എത്തുകയെന്നതാണ്മത പ്രബോധനത്തിന്റെ ഏറ്റവും വലിയ തലം. തങ്ങള്ജീവിക്കുന്ന രാജ്യവും സമൂഹവും അഭിമുഖീകരിക്കുന്ന യഥാര് പ്രശ്നങ്ങളെ കുറിച്ച തിരിച്ചറിവും ബോധ്യവുമാണ് ചരിത്ര സ്രഷ്ടാക്കളായ മഹാരഥന്മാരുടെ പിറവിക്ക് ഹേതുവായത്.
സംഘമായി ശക്തരാവുകയെന്നത് മാനുഷിക ചോദനയാണ്. ഒറ്റക്കിരുന്നാല് എത്തിപ്പിടിക്കാനാവാത്ത പലതും പലവുരുവും നേടാമെന്നത് തന്നെയാണ് അതിന്റെ പ്രചോദനവും വളര്ച്ചാവികാസങ്ങളും. ഒറ്റക്കിരുന്ന് വേണ്ടത് നേടാനാവുന്ന പ്രകൃതമല്ല മനുഷ്യന്റേത്. വിശാലമായ സ്വന്തം ആവശ്യങ്ങള്ക്കായി തനിക്കുള്ളവ പകരം നല്കുന്നതാണ് അവന്റെ ജീവിതശൈലിയും സൃഷ്ടിപ്പിന്റെ വ്യതരിക്തയും. ഒറ്റപ്പെടുക പൈശാചിക സ്വഭാവമാണ്; ഒറ്റപ്പെടാതിരിക്കുക മുഅ്മിനിന്റേതും. ശതമാനക്കണക്കുകള് മുസ്ലിമിന് അവകാശപ്പെടാനാകുമ്പോഴും മത- സാംസ്കാരിക സാമൂഹിക രംഗങ്ങളിലൊക്കെ തകര്ന്ന് തരിപ്പണമായതിന്റെ കാരണം ഒറ്റപ്പെട്ടുപോയി എന്നതാണ്. ഒരു ഉമ്മത്തിന്റെ അസ്തിത്വവും ആഭിജാത്യവും അതിനാല് തന്നെ നിരന്തരം അപമാനിക്കപ്പെടുകയും ബലാല്ക്കാരങ്ങള്ക്ക് വിധേയമാക്കപ്പെടുകയുമുണ്ടായി. ബഹുസ്വരസമൂഹത്തില് മുസ്ലിം, സംഘബോധങ്ങളില് പെടാതിരിക്കുമ്പോഴാണ് ശത്രുചിന്തകളുടെ കരവലയത്തില് അവനറിയാതെ വീണുപോകുകയെന്ന് കാണാം. ഒരു മുസ്ലി മിന്റെ ഇബാദത്തുകളുടെ രീതിശാസ്ത്രം തന്നെ ഐക്യപ്പെടുത്തുന്നതിന്റെ പൊരുളായാണ് ഇസ്ലാമില് സംവിധാനിച്ചതു തന്നെ. ശ്രേഷ്ഠതകല്പിച്ചും മഹത്വവല്ക്കരിച്ചും ഒരുമിച്ചുചെയ്യാന് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു. ഒരുമ മുസ്ലിമിന്റെ ബാധ്യത കൂടിയാണ്. പരസ്പരം സൗഹാര്ദ്ദം എന്നതിനപ്പുറം സഹോദരനാണെന്ന് ഇസ്ലാം തറപ്പിച്ച് പറയുന്നു. . മതവും മതേതരത്വവും രാഷ്ട്രവും രാഷ്ടീയവും നാഗരികതയും സംസ്കാരവും തൊഴിലുമൊക്കെ പ്രവര്ത്തനത്തിന്റെ മാനദണ്ഡങ്ങളാണ്. മുസ്ലിമിനെ സംബന്ധിച്ചിടത്തോളം മനുഷ്യന്റെ മാന്യതകളും മാനങ്ങളും സംരക്ഷിക്കപ്പെടുകയാണ് സംഘടനാ പ്രവര്ത്തനങ്ങളുടെ മാനദണ്ഡം.  വിശ്വാസപരമായ അരക്ഷിതാവസ്ഥയും പ്രതിസന്ധിയും മൂര്ച്ഛിക്കാതിരിക്കാന് പരിഹാരമെന്തെന്നതില് വ്യക്തിയുടെ ബോധം ഉണരേണ്ടതുണ്ട്. അവന്റെ യുക്തിയും സംഘചോദനകളും കാര്യഗൗരവത്തോടെ വിഷയം ഏറ്റെടുക്കുകയും പ്രവര്ത്തിക്കുകയും കാലം തേടുന്ന അനിവാര്യതയാണ്. വ്യക്തിബോധത്തില് നിന്ന് സാമൂഹികവും സാമുദായികവുമായ നവോത്ഥാനതലങ്ങളിലേക്ക് അപ്പോഴേ കാര്യങ്ങള് ചേക്കേറുകയും സുശക്തവും സുഗന്ധവും മേളിച്ച ഒരു ഉമ്മത്തിന്റെ ഉത്തമമായ സംഘം രൂപീകൃതമാവുക. ഒരു സാധാരണ മുസ്ലിം അടിയുറച്ച വിശ്വാസിയായിത്തന്നെ ശരികളില് കൂടുതല് ശരിയേയും ശരിത്തെറ്റുകളില് ശരിയേയും അടുത്തറിയാന് പ്രസ്ഥാനികമായി പരാജയപ്പെട്ടുവെന്നതാണ് ശരി. ഓരോ പ്രസ്ഥാനത്തിന്റേയും നെടും തൂണ് പ്രവര്ത്തകരാണ്. നേതൃത്വത്തിന്റെ വഴിനടത്തങ്ങളെതെറ്റാതെ അറിയാവുന്ന മധ്യവര്ത്തിയാകണം പ്രവര്ത്തകന്. ഇച്ഛാശക്തിയും പാടവവുമുള്ള നേതൃത്വമാണ് ഏതൊരു പ്രസ്ഥാനത്തിന്റേയും സമ്പത്ത്. വിശുദ്ധ ജീവിതവും ആദര് ബോധവും കാത്തുസൂക്ഷിക്കുന്ന നേതൃത്വമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്.

No comments:

Post a Comment