Thursday 28 June 2012

അടുക്കും ചിട്ടയും.


അടുക്കും ചിട്ടയുമില്ലാത്ത ജീവിത ശൈലി ടെന്ഷനും സ്ട്രെസ്സും തീവ്രമാക്കും. മാനസിക സമ്മര്ദ്ദം നിയന്ത്രിച്ചാലേ രോഗശമനം തന്നെ സാധ്യമാകൂ.
ഓരോ മനുഷ്യനും താന്എങ്ങനെ ജീവിക്കണമെന്ന് തീരുമാനിച്ചുകൂടേ? യഥാര്ഥത്തിലത് സാധ്യമോ പ്രായോഗികമോ അല്ല. ഓരോരുത്തരും തനിക്കു തോന്നും വിധം ജീവിച്ചാല്മനുഷ്യരാശിയുടെ നിലനില്പുതന്നെ അസാധ്യമാവും. മനുഷ്യന് ഉപയോഗിക്കുന്ന ഒന്നിന്റെ മേലും അവന് പൂര്ണമായ ഉടമാവകാശമില്ല. നാം സാധാരണ എന്റെ കൈ, എന്റെ കാല്‍, എന്റെ കണ്ണ് എന്നൊക്കെ പറയാറുണ്െടന്നത് ശരിയാണ്. എന്നാലത് ബാഹ്യാര്ഥത്തില്മാത്രമേ സത്യവും വസ്തുതാപരവുമാവുകയുളളൂ. സൂക്ഷ്മാര്ഥത്തില് അവയൊന്നും നമ്മുടേതല്ല. ആയിരുന്നുവെങ്കില്അവര്ക്കൊരിക്കലും വേദനയോ രോഗമോ വാര്ധക്യമോ മരണമോ ബാധിക്കുമായിരുന്നില്ല. എന്നും നാമാഗ്രഹിക്കും വിധം പൂര്ണാരോഗ്യത്തോടെ നിലനില്ക്കുകമായിരുന്നു. നാം നിര്മിക്കാത്തവയുടെ മേല്നമുക്ക് പൂര്ണാവകാശമുണ്ടാവുകയില്ല. അവകാശമില്ലാത്തത് തോന്നിയപോലെ ഉപയോഗിക്കുന്നത് അന്യായവും അതിക്രമവുമാണ്. "അറിയുക! അവന്റേതുമാത്രമാകുന്നു സൃഷ്ടി. അവന്റേതു മാത്രമാകുന്നു ശാസനയും.'' (അല്അഅ്റാഫ്: 54) "ശാസനാധികാരം അല്ലാഹുവിനല്ലാതെ ആര്ക്കുമില്ല. അവന്നല്ലാതെ മറ്റാര്ക്കും നിങ്ങള്അടിമപ്പെടരുതെന്ന് അവന് ആജ്ഞാപിച്ചിരിക്കുന്നൂ.'' (യൂസുഫ്: 40)
അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി അവനുമാത്രം വിധേയമായി ജീവിക്കുക; മറ്റാര്ക്കും ആരാധനയും അനുസരണവും അടിമത്തവും അര്പ്പിക്കാതിരിക്കുക; പരിധി ലംഘിക്കുന്ന എല്ലാവരെയും നിരാകരിക്കുക. ഇതാണ് മനുഷ്യസമൂഹത്തിന് പ്രവാചകന്മാരിലൂടെ അല്ലാഹു നല്കിയ ശാസന. അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി ജീവിക്കുമ്പോള്ജീവിതം പ്രപഞ്ചഘടനയോട് താദാത്മ്യം പ്രാപിക്കുന്നു; പ്രകൃതിനിയമങ്ങളുമായി പൊരുത്തപ്പെടുന്നു. മറിച്ചാവുമ്പോള്വൈരുദ്ധ്യം പ്രകടമാവുന്നു.
ഇസ്ലാമികജീവിതത്തിന്റെ കേന്ദ്രബിന്ദു - തൌഹീദ് - ആണ്. ജീവിതം അതിനുചുറ്റുമാണ് കറങ്ങേണ്ടത്. 'ലാ ഇലാഹ ഇല്ലല്ലാഹു' എന്ന വിശുദ്ധവാക്യത്തെ മനസ്സിലാക്കുകയും ഉള്ക്കൊള്ളുകയും ചെയ്യുമ്പോള്മാത്രമേ അതിന്റെ സദ്ഫലങ്ങള്വ്യക്തികള്ക്കും സമൂഹത്തിനും ലഭ്യമാവുകയുള്ളൂ.
സമ്പത്ത് ( `qan AXmbXv Cu {]]©w ) അല്ലാഹുവിന്റേതാണ്. അത് എങ്ങനെ സമ്പാദിക്കണമെന്നും കൈവശം വെയ്ക്കണമെന്നും ചെലവഴിക്കണമെന്നും കല്പിക്കാനുള്ള പരമാധികാരം പ്രപഞ്ചനാഥനു മാത്രമാണ്. സമ്പത്ത് ( `qan ) എന്റേതാണ്; അല്ലെങ്കില്എന്റെ രാഷ്ട്രത്തിന്റേതാണ്. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നു രുമാനിക്കാനുള്ള അധികാരവും അവകാശവും മനുഷ്യനാണ്. അതില്മതമോ ദൈവമോ പ്രവാചകനോ ഇടപെടേണ്ടതില്ല. ഇടപെടാവതുമല്ല- ഇങ്ങനെ വിശ്വസിക്കുന്നതും വാദിക്കുന്നതും തൌഹീദിനു കടകവിരുദ്ധമായ ശിര്ക് ആണ്. സാമ്പത്തികരംഗത്ത് ശിര്കുണ്ടായിരുന്ന പലരുടെയും കഥ ഖുര്ആനില് വിവരിക്കുന്നുണ്ട്. വിശുദ്ധവാക്യം പുതിയൊരു ലോകം പണിയുന്നു. അത് മനുഷ്യനെ സൃഷ്ടികളുടെ എല്ലാവിധ അടിമത്തങ്ങളില്നിന്നും മോചിപ്പിക്കുന്നു. മര്ദ്ദനങ്ങള്ക്ക് വിരാമമിടുന്നു. മര്ദ്ദിതരെ മോചിപ്പിക്കുന്നു. മനുഷ്യാടിമത്തത്തില്നിന്ന് മനുഷ്യരെ സ്വതന്ത്രരാക്കുന്നു. അടിമകളുടെ അടിമത്തത്തില്നിന്നും അവന്റെ മാത്രം അടിമത്തത്തിലേക്കും ഐഹികജീവിതത്തിന്റെ കുടുസ്സില്നിന്ന് ഇഹ-പരലോകങ്ങളുടെ വിശാലതയിലേക്കും നിലവിലുള്ള വ്യവസ്ഥിതികളുടെ അനീതിയില്നിന്ന് ഇസ്ലാമിന്റെ നീതിയിലേക്കും നയിക്കുന്നു.''
ആസുത്രിതവും നിരന്തരവുമായ ശ്രമഫലമായി സമൂഹത്തിന്റെ തൌഹീദുസങ്കല്പത്തിന് സാരമായ ക്ഷതം പറ്റി. ഇസ്ലാമികജീവിതത്തിന്റെ കേന്ദ്രബിന്ദുവെന്ന സമഗ്രവീക്ഷണം നഷ്ടമായി. സമ്പൂര്ണവിപ്ളവത്തിന്റെ ആദര്ശസ്രോതസ്സെന്ന സ്ഥിതി വിസ്മൃതമായി. പുതിയ ലോകം പണിയുന്ന വിപ്ളവവാക്യമെന്ന ബോധം ചോര്ന്നുപോയി. അത് ആരാധനാമേഖലയില് പരിമിതമാക്കപ്പെട്ടു. അല്ലാഹുവിന്റെ സന്ദേശം മനുഷ്യര്ക്കെത്തിച്ചുകൊടുത്ത കേവലം സന്ദേശവാഹകന്മാത്രമല്ല മുഹമ്മദ് നബി. ദൈവികസന്ദേശങ്ങള്ആധികാരികമായി വിവരിച്ചുകൊടുക്കുകയും അവയുടെ പ്രാവര്ത്തികരൂപം ( ഖുര്ആന്‍ )കാണിച്ചുകൊടുക്കുകയും ചെയ്ത മാതൃകാപുരുഷന്കൂടിയാണ്.

Tuesday 26 June 2012

സ്വാര്ഥത


ആര്ക്കും ഉപദ്രവങ്ങള്വരുത്താതിരിക്കുക എന്നതുപോലെ തന്നെ പ്രധാനമാണ്ആര്ക്കെങ്കിലുമൊക്കെ ഉപകാരം ചെയ്യുക എന്നതും. ഒട്ടും സ്വാര്ഥതയില്ലാതെയുള്ള ജീവിതം ആനന്ദകരമായ സൗഭാഗ്യമാണ്‌. സ്വന്തം താല്പര്യങ്ങളുടെയും ആവശ്യങ്ങളുടെയും വലയങ്ങളിലേക്കുമാത്രമായി ചുരുങ്ങുമ്പോഴാണ്ഒരാള്സ്വാര്ഥിയാവുന്നത്‌. വളരെ ചെറിയ ഒരിടത്തെക്കുറിച്ചുമാത്രമേ അവര്ക്ക്ചിന്തിക്കാനും പറയുവാനുണ്ടാകൂ. അത്ര തന്നെ ചെറുതും കുടുസ്സായതുമായിരിക്കും അവരുടെ ഹൃദയവും.
യഥാര് വിശ്വാസി ജനങ്ങളോടൊപ്പമുള്ളവനാണ്‌. ആളുകളില്നിന്നെല്ലാം ഒഴിഞ്ഞ്ജീവിക്കുന്നവരേക്കാള്നല്ലവന്‍, അവരോടൊപ്പം കഴിയുകയും പ്രശ്നങ്ങള്നേരിടുകയും ചെയ്യുന്നവനാWq. സ്വന്തം ആവശ്യങ്ങളെപ്പോലെ അന്യന്റെ ആവശ്യങ്ങളെയും പരിഗണിക്കുവാനും പരിരക്ഷിക്കാനും വിശ്വാസിക്കു സാധിക്കണം. ഉപകാരം ചെയ്യുന്നത്പ്രത്യുപകാരം മോഹിച്ചുകൊണ്ടാവരുത്‌. സ്വാര്ഥത രണ്ടുവിധത്തിലുണ്ട്‌. ആര്ക്കും ഒരുപകാരവും ചെയ്യാതിരിക്കലാണ്ഒന്ന്‌. മറ്റൊന്ന്‌, ആര്ക്കെന്തു ചെയ്യുമ്പോഴും അതില്നിന്ന്വല്ലതും നേട്ടമായി ലഭിക്കണമെന്ന്ആഗ്രഹിക്കലും. ഇതുരണ്ടും വിശുദ്ധഖുര്ആന്നിശിതമായി വിമര്ശിച്ച കാര്യങ്ങളാണ്‌. പരോപകാരം ചെയ്യുമ്പോള്മനസ്സിനു ലഭിക്കുന്ന ആനന്ദം വാക്കുകളിലൊതുങ്ങുന്നതല്ല. ``അനാവശ്യമായ ആശങ്കകളില്നിന്ന്വിട്ടുനില്ക്കുക. കാരണം ആശങ്ക പെരുംനുണയാണ്‌. അല്ലാഹു നിങ്ങളുടെ ശരീരമോ സ്വരൂപമോ അല്ല, കര്മങ്ങളാണ്നിരീക്ഷിക്കുന്നത്‌. അല്ലാഹുവിനെക്കുറിച്ചുള്ള ഭയം ഹൃദയത്തിലാണ്‌. വേറൊരാള്ക്ക്നഷ്ടം വരുത്തിക്കൊണ്ട്അയാള്വാങ്ങാന്ഉദ്ദേശിച്ച വസ്തു നിങ്ങള്വിലയ്ക്കെടുക്കരുത്‌. അല്ലാഹുവിന്റെ അടിമകളാവുക. പരസ്പരം സഹോദരങ്ങളാവുക.
 
സത്യവിശ്വാസിയുടെ ഏറ്റവും വിലപ്പെട്ട കൈമുതലാണ് തൗഹീദ്.