ജീവിതത്തില്‍ സംതൃപ്‌തി അനുഭവപ്പെടുക എന്നത് വലിയ സൗഭാഗ്യമാണ്. അധികാരമോ
സമ്പത്തോ അല്ല സംതൃപ്‌തിയുടെ ആധാരം. ഈമാനെന്ന വലിയ വികാരത്തെ വഴിവിളക്കായും ഊര്‍ജസ്രോതസ്സായും
പരിഗണിക്കുന്നവന് മാത്രമേ ഇളക്കം തട്ടാത്ത ജീവിത സംതൃപ്‌തി കൈവരിക്കാനാവൂ.
1, അല്ലാഹുവും അവന്റെ ദൂതനും അവരൊഴികെയുള്ള മറ്റെന്തിനേക്കാളും ഒരാള്‍ക്ക്
പ്രിയങ്കരമായിത്തീരുക.
2, അല്ലാഹുവിനോടുള്ള സ്‌നേഹം കൊണ്ടുമാത്രം ഒരാള്‍ മറ്റൊരുവനെ സ്‌നേഹിച്ചുകൊണ്ടിരിക്കുക.
3, സത്യനിഷേധത്തില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയതിന് ശേഷം വീണ്ടും
അതിലേക്ക് പോകുന്നത് നരകത്തിലേക്ക് എറിയപ്പെടുന്നത് എപ്രകാരം വെറുക്കുന്നുവോ അതുപോലെ
വെറുക്കുക.
Cu മൂന്നു കാര്യങ്ങള്‍
ഒരാളില്‍ ഉണ്ടായിക്കഴിഞ്ഞാല്‍ അയാള്‍ക്ക് വിശ്വാസത്തിന്റെ മാധുര്യം ആസ്വദിക്കാന്‍
സാധിക്കും.
നമുക്ക് കിട്ടിയ
ജീവിതവിഭവങ്ങളിലും ജീവിതാവസ്ഥകളിലും തൃപ്‌തിപ്പെടാന്‍ കഴിയുക എന്നതാണ് സംതൃപ്‌ത
ജീവിതത്തിന് അനിവാര്യമായിട്ടുള്ളത്.
സ്വന്തത്തെക്കുറിച്ച് ശരിയായ ധാരണയും അറിവുമില്ലാത്തവന് ജീവിതസംതൃപ്‌തി
നൈമിഷികമായിരിക്കും.
സ്വന്തത്തെക്കുറിച്ചുള്ള സംതൃപ്‌തമായ അവസ്ഥപോലെ തന്റെ മതത്തെയും രക്ഷിതാവിനെയും
തൃപ്‌തിപ്പെട്ട് അംഗീകരിക്കാന്‍ കഴിയുമ്പോഴാണ് ജീവിതം മുഴുവന്‍ സംതൃപ്‌തി അനുഭവിക്കാനാവുക.
മനുഷ്യന് പ്രയാസകരമായിട്ടുള്ള ഒന്നും Poതത്തിലില്ല.
മനുഷ്യരായ നാം പരസ്‌പരം നീതിയോടെ വര്‍ത്തിക്കണമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
അനീതി കാണിച്ചാല്‍ ജീവിതത്തില്‍ തിരിച്ചടികള്‍ ഉറപ്പാണെന്ന് ചരിത്രം
നമ്മെ പഠിപ്പിക്കുന്നുണ്ട്.
ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്.
നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മനിഷ്‌ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ
സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചെല്ലാം അല്ലാഹു
സൂക്ഷ്‌മമായി അറിയുന്നവനാകുന്നു
മനുഷ്യമനസ്സില്‍ കുടികൊള്ളുന്ന നന്മകളും മൂല്യങ്ങളും ഉണര്‍ത്തിക്കൊണ്ടുവന്നാല്‍
വ്യക്തിക്ക് മാത്രമല്ല, സമൂഹത്തിനും അത് ഉപകാരപ്പെടും.
അല്ലാഹു ചെയ്‌തുതന്ന അനുഗ്രഹങ്ങളില്‍ തൃപ്‌തിപ്പെടാതെ തനിക്ക് കിട്ടാത്തതിനെക്കുറിച്ച്
നിരന്തരം വ്യാകുലപ്പെടുന്നവന് സംതൃപ്‌ത ജീവിതം മരീചികയായിരിക്കും.
No comments:
Post a Comment