Wednesday 31 July 2013

കൃതജ്ഞത (ശുക്റ്).




ദൈവവുമായുള്ള ദൃഢമായ കരാറാണ്‌ തൗഹീദ്‌.

ഏകദൈവാരാധനയിലൂടെ മാത്രമേ അവരുടെ മനസിനെ വിമലീകരിക്കാന്‍ കഴിയുകയുള്ളൂ.

തൗഹീദില്‍ സംഭവിക്കുന്ന പിഴവുകള്‍ സ്വഭാവ - സാംസ്‌കാരിക രംഗത്ത്‌ വലിയ പ്രത്യാഘാതങ്ങള്‍ക്ക്‌ കാരണമായിത്തീരും.

കാണുന്ന പേടിപ്പെടുത്തുന്ന സാംസ്‌കാരിക ദൂഷ്യങ്ങള്‍ തൗഹീദിലൂടെയുള്ള തസ്‌കിയത്തിന്റെ അഭാവമാണ്‌ വെളിപ്പെടുത്തുന്നത്‌.
നാം കാണുന്നതും അറിയുന്നതും അനുഭവിക്കുന്നതുമായ ലോകവും അതിലുള്ളതുമെല്ലാം ഒരേ ഉറവിടത്തില്‍ നിന്നാണ്‌ മനസ്സിലാക്കി ജീവിക്കലാണ്‌ ജീവിത യാഥാർത്യങ്ങൾ നമുക്ക് പ്രയോജനപ്പെടുന്നതിനുള്ള ഉപാധി.
ഗുരുതരമായ കുറ്റങ്ങള്‍ ഇത്തിബാഇലൂടെ എത്തേണ്ട തസ്‌കിയത്തിന്റെ അഭാവമാണ്‌ അടയാളപ്പെടുത്തുന്നത്‌.

തിന്മകളുടെ വേര്‌ പിഴുതെറിയാന്‍ വിശ്വാസവിമലീകരണത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ.

അല്ലാഹുവിന്റെ ഏകത്വത്തിന്റെയും അവന്റെ സൃഷ്‌ടിപ്പിന്റെയും ഒരു പ്രകടനമാണ്‌ പ്രവിശാലമായ പ്രപഞ്ചം.

വിഗ്രഹാരാധനയില്‍ (ശിർക്കിൽ) മുഴുകിയിരുന്ന ആറാം നൂറ്റാണ്ടിലെ മനുഷ്യര്‍ക്ക്‌ ശവം തിന്നുന്നതില്‍ മനോവിഷമമുണ്ടായിരുന്നില്ല.

കാര്യങ്ങളെ ലാഘവത്തോടെ കൈകാര്യം ചെയ്യാനേ വിനോദത്തിലും പൊട്ടിച്ചിരിയിലും താത്പര്യമുള്ളവര്‍ക്ക് സാധിക്കുകയുള്ളൂ.

ഗൗരവമുള്ള ചിന്തയും ആഴത്തിലുള്ള അവബോധവുമാണ് തെറ്റുകളില്‍നിന്നും പിന്തിരിപ്പിക്കാന്‍ ശക്തിയുള്ള പ്രധാന വഴി.

അല്ലാഹുവിങ്കലേക്ക് ചെന്നെത്താനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ് കൃതജ്ഞത (ശുക്‌റ്) ഉണ്ടായിരിക്കല്‍.

ഹൃദയം സന്തോഷിക്കുന്നതോടൊപ്പം അനുഗ്രഹദാതാവിനുള്ള വഴിപ്പാടില്‍ അവയവങ്ങളെ വ്യാപൃതമാക്കലാണ് കൃതജ്ഞത. വിധേയത്വമനസ്‌കതയോടെ അനുഗ്രഹദാതാവിന്റെ അനുഗ്രഹം അംഗീകരിക്കുകയും ചെയ്യണം.

പ്രവിശാലമായ ഈ മഹല്‍പ്രപഞ്ചത്തെയും അതിലുള്ള മഹത്തായ ദൃഷ്ടാന്തങ്ങളെയും കുറിച്ച് ചിന്തിക്കുന്ന ഒരു സത്യവിശ്വാസിക്ക്, പ്രപഞ്ചസ്രഷ്ടാവ് തനിക്കു ചെയ്തുതന്ന കൂടുതല്‍ അനുഗ്രഹങ്ങള്‍ കണ്ടെത്തുവാനാകും.

അല്ലാഹു അല്ലാത്ത മറ്റെന്തിനോടുമുള്ള ബന്ധം ഉപേക്ഷിക്കുക, അവനല്ലാത്ത മറ്റെന്തിലുമുള്ള അഭിനിവേശത്തിന്റെ കവാടം കൊട്ടിയടക്കുക, മനക്കരുത്ത് പടച്ചവനില്‍ കേന്ദ്രീകൃതമായിരിക്കുക, അവനല്ലാത്ത മറ്റൊന്നിലേക്കും ഒരുവിധ ചായ്‌വും ഇല്ലാതിരിക്കുക-ഇതാണ് ശിര്ക്ക് ഒഴിവാക്കിയാൽ ഉണ്ടാകുന്ന അനുഗ്രഹം.

സ്വബ്‌റ് (സഹനം) എന്നാല്‍ നിരോധങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുക, പരീക്ഷണങ്ങളുടെ കുരുക്കുകള്‍ കടിച്ചിറക്കേണ്ടിവരുമ്പോള്‍ ശാന്തത കൈക്കൊള്ളുക,

മഹല്ല് സമൂലമായ മാറ്റത്തിലേക്ക്.



പ്രാദേശിക തലത്തിലുള്ള ഭരണ സംവിധാനമാണ്‌ നാം ഇപ്പോൾ അധിവസിക്കുന്ന മഹല്ലുകൾ.

ഒരു നാട്ടിലെ ജനങ്ങളുടെ ജനനം മുതൽ മരണം വരെയും, ആ പ്രദേശത്തിന്റെ, സാമൂഹികം, സാംസ്കാരികം, സാമ്പത്തികം ധാര്മീകം തുടങ്ങി സമസ്ഥ മേഘലകളിലും വ്യക്തമായ സ്വാധീനം ചെലുത്തുവാൻ പ്രാദേശിക മഹല്ല് സംവിധാനത്തിന്‌ കഴിയും. ദിശാബോധമുള്ള വ്യക്തികളും, കർമ്മനിരതനായ വ്യക്തികളും തോളോട് തോൾ ചേർന്ന്, അന്നാട്ടിലെ ജനങ്ങളുടെ ചിന്തയും കഴിവുകളും ഒരേ ലക്ഷ്യത്തിലേക്ക് തിരിച്ചു വിട്ടാൽ, ഈ പ്രദേശിക കൂട്ടായ്മക്ക് സമ്പന്നതയുടെ ദർബാറുകൾക്കു പോലും മാതൃക സൃഷ്ടിക്കാനാകാനായേക്കാം.


കേരളത്തിലങ്ങോളമിങ്ങോളം പ്രവർത്തിക്കുന്ന മഹല്ല്  സംഘടനകളുടെ പ്രവർത്തന വിജയങ്ങളെ മറച്ചു പിടിക്കുന്നില്ല എങ്കിലും ആചാരാനുഷ്ടാനങ്ങളുടെയും , ചില ചര്യകളുടെയും ആശയ പരമായ അഭിപ്രായ വ്യത്യാസങ്ങളുടെ അയിത്തം പുരട്ടിയ മുള്ളുവേലികൾ ഒന്നുമാത്രമാണ് വിഭാഗീയതക്കു കാരണമാകുന്നു എന്നത് ഒരു യാഥാർത്യമാണു. ഇത്തരം വ്യത്യാസങ്ങൾക്കതീതമായ ഒരു കൂട്ടായ്മയും മഹല്ല് സംവിധാനത്തിന്റെ മുതൽ കൂട്ടാണ്‌.

കാലങ്ങളായി തുടർന്നു വന്നു കൊണ്ടിരിക്കുന്ന രീതികൾക്കപ്പുറം സമസ്ഥ മേഘലകളിലുമുള്ള സമഗ്രമായ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് സമന്വയിപ്പിച്ച തൗഹീദും , യഖീനും ഉൾക്കൊണ്ട്‌ വര്ത്തമാനകാല വിഷയങ്ങളിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുക എന്നുള്ളതാണു മഹല്ല് ഭരണ നേതൃത്വം ലക്ഷ്യമാക്കേണ്ടത്.

അനുഷ്ടാന  വിഷയങ്ങൾ മഹല്ല് തലത്തിൽ കൈകാര്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും ഹിദായത്ത് പരമായ വിഷയങ്ങളിലേക്ക് ഇനിയും ചുവടു വെക്കാത്ത മഹല്ലുകളാണ്‌ ഭൂരിഭാഗവും നമുക്കു ചുറ്റും.

ഈലോകത്തും പരലോകത്തും നന്മയെ നല്കണമെന്ന് നിരന്തരം പ്രാർത്ഥിക്കുന്നവരാണ്‌ നമ്മൾ. അതായത് ഒരു വ്യക്തിയുടെ ഇഹപര ജീവിതം, അല്ലാഹുവിനല്ലാതെ  മറ്റൊരാൾക്ക് മുൻപിൽ ഓഛാനിച്ചു നില്ക്കാതെ അന്തസ്സോടു കൂടി, ജീവിക്കുവാൻ കഴിയുക എന്നതും കൂടിയാണ്‌. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ നിർവ്വഹിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നീട് വരുന്നതാണ്‌ ആ ജീവിതത്തെ നല്ല നിലയിൽ നിലനിർത്തി കൊണ്ടു പോകുക എന്നത്. അതു പലപ്പോഴും നാം ചെയ്യുന്ന ജോലിയെ അടിസ്ഥാനപെടുത്തിക്കൊണ്ടായിരിക്കും മുന്നോട്ട് പോകുന്നതും.

സാമൂഹിക -സാമ്പത്തിക മാറ്റങ്ങളുടെ തുടക്കം വിദ്യഭ്യാസ രംഗത്തു നിന്നു തന്നെ ആകേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ മഹല്ലുകൾ  ശ്രദ്ധ കാണിക്കേണ്ടത്. വിദ്യഭ്യാസം മാത്രം പോര, ലക്ഷ്യബോധമുള്ളതും ഫലപ്രദവുമായ രീതിയിൽ വിനിയോഗിക്കാനും പ്രാവര്തീകമാക്കാനും സാഹചര്യങ്ങൾ സൃഷ്ട്ടിക്കുകയും വേണം .

മഹല്ലിന്റെ കീഴിലുള്ള സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ ഇവരെയെല്ലാം ഉപയോഗപ്പെടുത്തി ധീർഘവീക്ഷണത്തോടെ ശാക്തീകരണത്തിന്റെ പാതയിൽ മഹല്ല് തലത്തിൽ പ്രവർത്തനങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്ന വിഷയമാണ്‌ ചർച്ച ചെയ്യേണ്ടത്.

വിദ്യഭ്യാസപരമായ പിന്നോട്ടു പോകലിൽ നാം ഉറങ്ങുകയോ, ഉറക്കം നടിക്കുകയോ ചെയ്യുന്നു.

ഒരു മഹല്ലിലെ ജനങ്ങളുടെ സേവനത്തിനും, സാംസ്കാരിക നിലനില്പിന്നും ആവശ്യമായ മാനവവിഭവങ്ങൾ ഉണ്ടാക്കിയെടുക്കേണ്ട തും നിലനിര്തെണ്ടതും  അനിവാര്യതയും  സാമൂഹ്യബാധ്യതയുമാണ്‌. മാനവവിഭവശേഷി പരിപോഷിപ്പിക്കുന്നതിന്‌ വേണ്ടി സമുദായ അംഗങ്ങളുടെ നിരന്തരമായ പരിശ്രമം, ശാക്തീകരണത്തിനും സ്വയം സജ്ജരാകുന്നതിനും അനിവാര്യമായതാണ്‌. ജനകീയ പങ്കാളിത്തമുള്ള വികസന പരിപാടികളിലൂടെ പ്രാദേശിക വിഭവങ്ങൾ കണ്ടെത്തുക എന്നത് ഏറ്റവും ഫലപ്രദമായ രീതിയാണ്‌.


സമൂലമായ മാറ്റത്തിലേക്ക് ഖുർആനിൽ നിന്നും തുടങ്ങണം.


പൊതുജനങ്ങൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, നേതൃത്വം നല്കേണ്ട ഇമാം, മുഅല്ലിമുകൾ തുടങ്ങി സമൂഹത്തിലെ നാനാതുറയിലുള്ളവരുടെ ഗുണമേന്മകൾ മെച്ചപ്പെടുത്തുക എന്നൊരു ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടു ഖുർആൻസ്വജീവിതത്തിൽ പ്രാവർത്തീകമാക്കുക എന്നത് മാത്രമാണ്.


ഓരോ നാട്ടിലേയും മദ്രസകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിപ്പിക്കുന്ന ഉസ്താദുരുടേയും അദ്ധ്യാപകാരുടെയും നിലവാരം ഉറപ്പുവരുത്തേണ്ടത് അതാതു നാട്ടുകാർ തന്നെയാണ്‌. ഉയർന്ന യോഗ്യതയും, നല്ല രീതിയിൽ പഠിപ്പിക്കുവാൻ കഴിവുമുള്ള അദ്ധ്യാപകർക്ക് മാത്രമേ നല്ല വിദ്യാർത്ഥികളെ വാർത്തെടുക്കാനാവൂ.


1-ഒരോ കുഞ്ഞും ഈ ലോകത്തിലേക്കു ജനിച്ചു വീഴുന്നതു ശുദ്ധപ്രകൃതിയിലാണു.......(ഖുർആൻ)
2-ചിന്തിക്കൂ.. ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തങ്ങളുണ്ടു...(ഖുർആൻ)
3-ഒരു ജനതയുടെ സ്ഥിതിയിൽ അല്ലാഹു ഒരു മാറ്റവും വരുത്തില്ല. അവർ സ്വയമൊരു മാറ്റത്തിനു തയ്യാറായിട്ടല്ലാതെ..(ഖുർആൻ)

സഹായം ആവശ്യപ്പെട്ട് വന്ന ഒരാളോട് അദ്ദേഹത്തിന്റെ കൈവശം ഉള്ള പുതപ്പ് കൊണ്ടു വരാൻ കല്പിച്ച പ്രവാചകൻ അതു വിറ്റു കിട്ടിയ ദീനാർ കൊണ്ടു മഴു വാങ്ങിച്ചു ഉപജീവനത്തിനുള്ള മാർഗ്ഗം കാണിച്ചു കൊടുത്തു.. ഇവിടെ അലസതയുടെ അടയാളമായ പുതപ്പു അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും എടുത്തു മാറ്റി ഒപ്പം വീണ്ടും ജനങ്ങല്ക്കു മുമ്പിൽ സഹായത്തിനായി കൈനീട്ടുന്നതിനു പകരം ജീവിത മാർഗ്ഗത്തിനുള്ള ഒരു വഴിയും തുറന്നു നല്കി, .ഈ രീതിയിലുള്ള ഒരു മനശ്ശാസ്ത്രപരമായ സമീപനം പ്രവാചകന്റെ ഈ പ്രവർത്തനത്തിൽ വ്യക്തമാണു. ഈ തരത്തിൽ ഖുർആന്റെ അധ്യാപനങ്ങളെ  ജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ട് അവതരിപ്പിക്കുവാൻ മഹല്ലിലെ ഓരോ വ്യക്തികള്ക്കും സാധിച്ചാൽ അതിന്റെ പ്രതിഫലനം അത്ഭുതാവഹമായിരിക്കും. ഈയൊരവബോധം രക്ഷിതാക്കളിലും, വിദ്യാർത്ഥികളിലും, പൊതുജനങ്ങൾക്കിടയിലും ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അതിന്‌ വിദ്യാർത്ഥികളെ സജ്ജരാക്കേണ്ടതും രക്ഷിതാക്കളടങ്ങുന്ന മഹല്ലിന്റെ ബാധ്യതയാണ്‌.


മഹല്ലിന്റെ ആനുകാലികവും, വരാനിരിക്കുന്നതുമായ കാര്യങ്ങളിൽ യുവജനങ്ങളുടെയും, രക്ഷിതാക്കളുടേയും, അദ്ധ്യാപകരുടെയും സർവ്വോപരി വിദ്യാർത്ഥികളുടെയും ഗുണമേന്മ എന്നതു ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്‌.

Tuesday 30 July 2013

ധാര്മിക വിദ്യാഭ്യാസം.



ഇരുട്ടില്‍ നിന്ന്‌ കൂടുതല്‍ ഇരുട്ടിലേക്കുള്ള പ്രയാണം' എന്ന്‌ പാഠഭേദം വരുത്തി പുനര്‍നിര്‍വചിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ള അധൂനീക ഭൌധീക വിദ്യാഭ്യാസത്തിനിള്ളത്.

വിദ്യാഭ്യാസത്തെ `വിദ്യ അഭ്യാസ' മാക്കി പരിവര്‍ത്തിപ്പിച്ചിട്ട്‌ കൊണ്ടുള്ള കോട്ടം  ഇന്ന് കാണാൻ കഴിയുന്നതാണ്. വിദ്യ അഭ്യാസ മാക്കി മാറിയപ്പോൾ സമൂഹത്തില്‍ പരത്തുന്ന ഇരുട്ടിന്റെ ആഴം മനസ്സിലാക്കാനുള്ള യുവപ്രതിഭകളെ പ്രതികരണമാപിനിയായി കണക്കാക്കാം.

വിദ്യാഭ്യാസം=പണസമ്പാദനം, വിദ്യാഭ്യാസം=തന്റെ സ്വാര്‍ഥതയുടെ സഫലീകരണം എന്നിങ്ങനെയുള്ള ദുരന്ത ഭൂമികയിലേക്ക്‌ വിദ്യാഭ്യാസം വഴിതിരിഞ്ഞുപോയതിന്‌ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും രക്ഷിതാക്കളുടെ വിദ്യാഭ്യാസ സമ്പ്രദായവുമെല്ലാം കുറ്റക്കാരാണ്‌.

അറിവാളന്മാരുടെ അറിവില്ലായ്‌മയും അവിവേകവും അതിക്രമങ്ങളും കൊണ്ട്‌ ഇന്ന്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അശുഭവാര്‍ത്തകളാല്‍ സമൃദ്ധമാണ്‌.


ധാര്‍മികത, ആത്മീയത എന്നൊക്കെ പറയുന്ന കാര്യമാണ്‌ പ്രഥമ പ്രധാനം. എന്നാല്‍ ഇന്നത്തെ വിദ്യാഭ്യാസത്തില്‍ തീരെ അവഗണിക്കുകയും അവമതിക്കുകയും ചെയ്യപ്പെടുന്നതും ഈ തലം തന്നെയാണ്‌. ബുദ്ധിയും പഞ്ചേന്ദ്രിയങ്ങളും മാത്രം മതി വിദ്യ നേടാന്‍ എന്ന്‌ തീരുമാനിച്ചപ്പോഴാണ്‌ വെളിച്ചത്തിലേക്കുള്ള പ്രയാണമാകേണ്ട വിദ്യാഭ്യാസം കൂടുതല്‍ ഇരുട്ടിലേക്ക്‌ മനുഷ്യനെ നയിക്കുന്ന `വിദ്യാ അഭ്യാസ'മായി മാറിയത്‌.

Monday 29 July 2013

സദുദ്ദേശത്തിനു പിന്നാലെ പ്രവൃത്തിയും വേണം.



തഖ്‌വയിലധിഷ്ടിതമായ  ജീവിതം വെറും നേട്ടമല്ല, സാഫല്യമാണ്.

വ്യക്തികളുടെ കൂട്ടയ്മയല്ലാതെ മറ്റൊന്നുമല്ല സമൂഹം.

വിശ്വാസ്യതയും സുതാര്യതയും വ്യക്തികളുടെ പൊതുവായ നന്മയ്ക്ക് സഹായകമാകുന്നു.

തഖ്‌വയിലധിഷ്ടിതമായ ജീവിതത്തില്‍ മനുഷ്യന്‍ അന്തസ്സിനെ കുറിച്ചുള്ള ബോധം അടങ്ങിയിരിക്കുന്നു.

സമൂഹത്തിനു വ്യക്തമായ ദര്‍ശനമുള്ളപ്പോഴാണ് നീതിബോധം  , അനുകമ്പ, സ്വഭാവധാര്ട്യം, എന്നീ  കാര്യങ്ങള്‍ നടപ്പില്‍ വരുന്നത്.

തഖ്‌വയിലധിഷ്ടിതമായ ജീവിതത്തിന്‍റെ ഏറ്റവും വലിയ നേട്ടം അത് ജീവിതത്തിനു അര്‍ഥം നല്‍കുന്നു എന്നതാണ്.

മൂല്യങ്ങള്ഓരോ വ്യക്തിക്കും  അനുപേക്ഷണീയമാണ്.

മൂല്യങ്ങള്പ്രോത്സാഹിപ്പിക്കുവാനും സംരക്ഷിക്കുവാനും പരസ്പരം എല്ലാവര്ക്കും കടമയുണ്ട്.

മൂല്യങ്ങള്വൈയക്തികവും വ്യക്ത്തികള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് മാറുന്നവയാണെങ്കില്അവ മൂല്ല്യങ്ങളേയല്ല. മൂല്യങ്ങൾക്കനുസരിച്ചു വ്യക്തികൾക്കാണ് മാറ്റമുണ്ടാകേണ്ടത്‌.

മൂല്യങ്ങള്‍ക്കും ധാര്‍മ്മികതയ്ക്കും മാനദണ്ഡമില്ലെങ്കില്‍നാം അവ എങ്ങിനെ നേടും? എങ്ങിനെ നാം സാര്‍വത്രിക മാനദണ്ഡങ്ങള്നിശ്ചയിക്കും ?.

ഉത്തമ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ജീവിക്കണമെന്നുണ്ടെങ്കില്‍ ശരി തെറ്റുകള്‍ വേര്‍തിരിച്ചറിയുവാന്‍ നമുക്ക് സാധിക്കണം.

ശക്തമായ മൂല്യങ്ങള്‍ ശക്തമായ കുടുംബങ്ങളെ വാര്‍ത്തെടുക്കുന്നു. അവ സമൂഹത്തിനു മുതല്‍ കൂട്ടാകുന്നു.

മൂല്യങ്ങളിലുള്ള ഉറച്ച വിശ്വാസമാണ് ധര്‍മ്മച്യുതിയെ പ്രധിരോധിക്കാനുള്ള  നല്ല വഴി.

ഒരേപോലെയുള്ള പത്തു സാഹചര്യങ്ങള്‍ ഒരാള്‍ പത്ത് രീതിയില്‍ പെരുമാരുകയാണെങ്കില്‍ അയാളെ സംബന്ധിച്ച ധാരണ അസാധ്യമാവും- ഇത്തരം ചാഞ്ചല്യം തികഞ്ഞ  പെരുമാറ്റ വൈകല്യമാണ്.

പെരുമാറ്റത്തിലെ അചഞ്ചലത ഒരുവന്‍റെ മൂല്യബോധത്തിന്‍റെ പ്രതിഫലനമാണ്. അത് നമ്മുടെ ആശയ കുഴപ്പങ്ങള്‍ ദൂരീകരിക്കുവാനും, ഒരു തീരുമാനത്തിലെത്തും  മുന്‍പ് വസ്തുതകളെല്ലാം വേണ്ടപോലെ പരിശോധിക്കുവാനും സഹായിക്കുന്നു.

സ്വഭാവമെന്നത് , സ്വഭാവദാര്‍ഢ്യം, സത്യസന്ധത, മനസാക്ഷി വിധേയത്വം, മനോബലം, ധൈര്യം, അചഞ്ചലത എന്നിവ സംബന്ധിച്ചാതാണ്. അത് മൂല്യങ്ങളുടെ സങ്കലനമാണ്, ഒരു വില്‍പന ചരക്കല്ല.

ഒരുവന്‍റെ സ്വഭാവദാര്‍ഢ്യം കണക്കാക്കുന്നത് പദവിയും ഉദ്യോഗവും കൊണ്ടല്ല, മറിച്ചു പെരുമാറ്റത്തിലൂടെയാണ്.

സ്വഭാവദാര്‍ഢ്യത്തിലൂടെ സുരക്ഷിതത്വവും ആത്മവിശ്വാസവും കൈവരുന്നു.

വിഷമസന്ധിയില്‍ നിന്ന് രക്ഷപെടാന്‍ ഒരുവന്‍ തെറ്റായതും അന്യായമയതുമായ മാര്‍ഗങ്ങള്‍ അവലംബിക്കുമ്പോള്‍ കൂടുതല്‍ പ്രശ്നങ്ങളില്‍ ചെന്ന് ചാടുകയും രക്ഷപെടാനാവാത രീതിയിലാവുകയും ചെയ്യുന്നു.

വിജ്ഞാനവും സ്വഭാവദാര്‍ഢ്യവും ചേരുമ്പോള്‍ നാം ശക്തരാവുന്നു.

ഖുർആൻ നമ്മെ അഭിമാനത്തോടെ ജീവിക്കാന്‍ പ്രാപ്തരാക്കുന്നു.

തക്ക സമയത്ത് പ്രകടിപ്പിക്കുന്ന അറിവ് വിജ്ഞാനമാണ്.

ഈമാൻ കൈകൊള്ളുന്നത്‌ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനു തുല്ല്യമാണ്.

എന്താണ് ശരിയെന്നു കണ്ടുമനസിലാക്കിയിട്ടും അത് ചെയ്യാതിരിക്കുന്നത് ബോധ്യമില്ലാത്തത് _ യഖീനില്ലാത്തതു  - കൊണ്ടാണ്.

നാം സ്വയം വിലയിരുത്തുന്നത് നമ്മുടെ ഉദ്ദേഷങ്ങളുടെ അടിസ്ഥാനത്തിലാണ്; ലോകം വിലയിരുത്തുന്നത് നമ്മുടെ പ്രവര്‍ത്തങ്ങളുടെ അടിസ്ഥാനത്തിലാണ്.

സദുദ്ദേശത്തിനു പിന്നാലെ പ്രവൃത്തിയും വേണം.