ദൈവവുമായുള്ള
ദൃഢമായ കരാറാണ് തൗഹീദ്.
ഏകദൈവാരാധനയിലൂടെ
മാത്രമേ അവരുടെ മനസിനെ വിമലീകരിക്കാന്‍ കഴിയുകയുള്ളൂ.
തൗഹീദില്‍
സംഭവിക്കുന്ന പിഴവുകള്‍ സ്വഭാവ - സാംസ്‌കാരിക രംഗത്ത് വലിയ പ്രത്യാഘാതങ്ങള്‍ക്ക്
കാരണമായിത്തീരും.
കാണുന്ന
പേടിപ്പെടുത്തുന്ന സാംസ്‌കാരിക ദൂഷ്യങ്ങള്‍ തൗഹീദിലൂടെയുള്ള തസ്‌കിയത്തിന്റെ അഭാവമാണ്
വെളിപ്പെടുത്തുന്നത്.
നാം കാണുന്നതും അറിയുന്നതും
അനുഭവിക്കുന്നതുമായ ലോകവും അതിലുള്ളതുമെല്ലാം ഒരേ ഉറവിടത്തില്‍ നിന്നാണ്
മനസ്സിലാക്കി ജീവിക്കലാണ്
ജീവിത യാഥാർത്യങ്ങൾ നമുക്ക് പ്രയോജനപ്പെടുന്നതിനുള്ള ഉപാധി.
ഗുരുതരമായ
കുറ്റങ്ങള്‍ ഇത്തിബാഇലൂടെ എത്തേണ്ട തസ്‌കിയത്തിന്റെ അഭാവമാണ് അടയാളപ്പെടുത്തുന്നത്.
തിന്മകളുടെ
വേര് പിഴുതെറിയാന്‍ വിശ്വാസവിമലീകരണത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ.
അല്ലാഹുവിന്റെ ഏകത്വത്തിന്റെയും
അവന്റെ സൃഷ്‌ടിപ്പിന്റെയും ഒരു പ്രകടനമാണ് പ്രവിശാലമായ പ്രപഞ്ചം.
വിഗ്രഹാരാധനയില്‍
(ശിർക്കിൽ) മുഴുകിയിരുന്ന ആറാം നൂറ്റാണ്ടിലെ മനുഷ്യര്‍ക്ക് ശവം തിന്നുന്നതില്‍ മനോവിഷമമുണ്ടായിരുന്നില്ല.
കാര്യങ്ങളെ ലാഘവത്തോടെ കൈകാര്യം
ചെയ്യാനേ വിനോദത്തിലും പൊട്ടിച്ചിരിയിലും താത്പര്യമുള്ളവര്‍ക്ക് സാധിക്കുകയുള്ളൂ.
ഗൗരവമുള്ള ചിന്തയും ആഴത്തിലുള്ള
അവബോധവുമാണ് തെറ്റുകളില്‍നിന്നും പിന്തിരിപ്പിക്കാന്‍ ശക്തിയുള്ള പ്രധാന വഴി.
അല്ലാഹുവിങ്കലേക്ക്
ചെന്നെത്താനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ് കൃതജ്ഞത (ശുക്‌റ്) ഉണ്ടായിരിക്കല്‍.
ഹൃദയം സന്തോഷിക്കുന്നതോടൊപ്പം അനുഗ്രഹദാതാവിനുള്ള വഴിപ്പാടില്‍ അവയവങ്ങളെ
വ്യാപൃതമാക്കലാണ് കൃതജ്ഞത. വിധേയത്വമനസ്‌കതയോടെ അനുഗ്രഹദാതാവിന്റെ അനുഗ്രഹം അംഗീകരിക്കുകയും
ചെയ്യണം.
പ്രവിശാലമായ ഈ മഹല്‍പ്രപഞ്ചത്തെയും അതിലുള്ള മഹത്തായ ദൃഷ്ടാന്തങ്ങളെയും
കുറിച്ച് ചിന്തിക്കുന്ന ഒരു സത്യവിശ്വാസിക്ക്, പ്രപഞ്ചസ്രഷ്ടാവ് തനിക്കു ചെയ്തുതന്ന
കൂടുതല്‍ അനുഗ്രഹങ്ങള്‍ കണ്ടെത്തുവാനാകും.
അല്ലാഹു അല്ലാത്ത മറ്റെന്തിനോടുമുള്ള ബന്ധം ഉപേക്ഷിക്കുക, അവനല്ലാത്ത
മറ്റെന്തിലുമുള്ള അഭിനിവേശത്തിന്റെ കവാടം കൊട്ടിയടക്കുക, മനക്കരുത്ത് പടച്ചവനില്‍ കേന്ദ്രീകൃതമായിരിക്കുക,
അവനല്ലാത്ത മറ്റൊന്നിലേക്കും ഒരുവിധ ചായ്‌വും ഇല്ലാതിരിക്കുക-ഇതാണ് ശിര്ക്ക് ഒഴിവാക്കിയാൽ
ഉണ്ടാകുന്ന അനുഗ്രഹം.
സ്വബ്‌റ് (സഹനം) എന്നാല്‍ നിരോധങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുക, പരീക്ഷണങ്ങളുടെ
കുരുക്കുകള്‍ കടിച്ചിറക്കേണ്ടിവരുമ്പോള്‍ ശാന്തത കൈക്കൊള്ളുക,
No comments:
Post a Comment