Thursday, 1 August 2013

ഇമ്പമാകേണ്ട കുടുംബം.



സമൂഹത്തിന്റെ അടിസ്ഥാന യൂനിറ്റാണ് കുടുംബം. കുടുംബം എന്നത് ഒരുവ്യക്തിയുടെ മാതൃ-പിതൃ-പുത്ര ബന്ധം. മാത്രമല്ല അവന്റെ സമീപ പ്രദേശങ്ങൾ കൂടിയതാണ് .

ഈമാനിന്റെയും ഇബാദത്തിന്റെയും തൊട്ടടുത്താണ് കുടുബ സംരക്ഷണത്തിന്റെ സ്ഥാനം.

ആധുനിക ലോകം നേരിടുന്ന ഗുരുതരമായ വിപത്തുകളിലൊന്നാണ് സാമൂഹീകമായ കുടുംബത്തകര്‍ച്ച.

ഒറ്റകുടുംബത്തിനകത്തു മാത്രം ഒതുങ്ങുന്ന പ്രശ്‌നമല്ല കുടുംബത്തകര്‍ച്ച. സമൂഹത്തിന്റെ അടിസ്ഥാന യൂനിറ്റാണ് ഒരു കുടുംബം എന്നത്. വ്യക്തികള്‍ സ്‌നേഹം, സഹാനുഭൂതി, സഹകരണം, ധര്‍മം, സദാചാരം, വ്യവഹാരിക മര്യാദകള്‍ തുടങ്ങിയ മാനവിക ഗുണങ്ങളെല്ലാം മൗലികമായി ഉള്‍ക്കൊള്ളുന്നത് വിശാലമായ സമൂഹ കുടുംബത്തില്‍ നിന്നാണ്.

നല്ല വ്യക്തികള്‍ നല്ല കുടുംബത്തെയും നല്ല കുടുംബം നല്ല വ്യക്തികളെയും സൃഷ്ടിക്കുന്നു. എന്നത് പോലത്തന്നെ നല്ല വ്യക്തികള്‍ ഉള്‍ക്കൊള്ളുന്ന കുടുംബങ്ങള്‍ നല്ല സമൂഹത്തെയും നല്ല സമൂഹങ്ങള്‍ നല്ല ലോകത്തെയും സൃഷ്ടിക്കുന്നു. കുടുംബം വികൃതമായാല്‍ വ്യക്തിയും സമുദായവും ലോകവും വികൃതമാകും.

സത്യനിഷേധത്തിന്റെയും ദൈവനിന്ദയുടെയും താല്‍പര്യമാണ് കുടുംബ വിഛേദനം. നമ്മുടെ കുടുംബബന്ധങ്ങള്‍ ശിഥിലമാണെങ്കില്‍, സാമൂഹിക ബന്ധങ്ങള്‍ കലുഷമാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നമ്മുടെ ഈമാനിന്റെ ദൗര്‍ബല്യത്തെയാണ്.

ഈമാനിന്റെ ദൗര്‍ബല്യം മാനുഷിക ബന്ധങ്ങളെ ദുര്‍ബലമാക്കുന്നു. മാനുഷിക ബന്ധങ്ങളുടെ ദൗര്‍ബല്യം വ്യാപകമായ നാശം വിതക്കുന്നു. മാത്രമല്ല, ഇഹപര ജീവിതത്തിലും നാശം വിതക്കുന്നു.

നാം അധിവസിക്കുന്ന നാടായ കൊച്ചുകേരളത്തില്‍ തന്നെ വികൃത ജീവിതത്തിന്റെ ഭീകര സാക്ഷ്യങ്ങള്‍ വേണ്ടതിലേറെയുണ്ട്. പെരുകിവരുന്ന കുടുംബ കലഹങ്ങള്‍, വിവാഹമോചനങ്ങള്‍, പരസ്പരം ഹിംസിക്കുന്ന ഭാര്യാ ഭര്‍ത്താക്കള്‍. മക്കള്‍ക്ക് എളുപ്പത്തില്‍ കൊന്ന് ശല്യം ഒഴിവാക്കാവുന്നവരാവുകയാണ് മാതാപിതാക്കള്‍. ജന്മം നല്‍കിയവര്‍ കാലനായി മാറുന്നതോര്‍ത്ത് വീട്ടില്‍ കയറാന്‍ ഭയപ്പെടുന്ന മക്കള്‍. മക്കളെ പേടിച്ച് അയല്‍വീട്ടില്‍ അന്തിയുറങ്ങേണ്ടിവരുന്ന അഛനമ്മമാര്‍. ഭാര്യയെയും പൊന്നിന്‍ കുടങ്ങള്‍ പോലുള്ള പിഞ്ചുമക്കളെയും ഒരു കൂസലുമില്ലാതെ അടിക്കാടെന്നോണം കൂട്ടത്തോടെ കൊണ്ടുപോയി ആറ്റിലെറിഞ്ഞുകളയുന്ന യുവാക്കള്‍. കൂടുമ്പോള്‍ ഇമ്പമാകേണ്ട കുടുംബം ഹിംസയുടെയും ഭയത്തിന്റെയും കൂടാരമാവുകയാണോ? ഇതെല്ലാം പറയുമ്പോൾ നാം നമ്മുടെ മാത്രം കുടുംബമായിട്ടല്ല കാണേണ്ടത് മറിച്ചു നാം അധിവസിക്കുന്ന പ്രദേശത്തെ ഒരു കുടുംബമായി കാണുമ്പോഴേ നാമും ഇത്തരം ഒരു ദുരവസ്ഥയിൽ ആണ് എന്ന് ബോധ്യപ്പെടുകയുള്ളൂ .

No comments:

Post a Comment