വ്യക്തികൾ തമ്മിലുള്ള മാനസിക അകലം കുറച്ചുകൊണ്ടുവരുന്നതിനുള്ള ഫലപ്രദമായ മാര്ഗമാണ് ഖുർആൻ മാധ്യമമാക്കിയുള്ള സംഭാഷണങ്ങളും സംവദനങ്ങളും.
മാനസിക അകലം കുറച്ചുകൊണ്ടുവരുന്നതിനുള്ള ഫലപ്രദമായ മാര്ഗമാണ് പരസ്പര സംഭാഷണങ്ങളും സംവദനങ്ങളും. മനുഷ്യനുള്ള ഏറ്റവും ഉദാത്തമായ ഗുണമാണിത്.
സംഭാഷണങ്ങളും സംവദനങ്ങളും ഖുർആൻ മുന്നില് നിർത്തികൊണ്ടാനെങ്കിൽ വിമര്ശനങ്ങളെ ഉള്ക്കൊള്ളാനും അപരനെ ബഹുമാനിക്കാനും ആദരിക്കാനും അത് വഴിയൊരുക്കുന്നു. കടുത്ത അഭിപ്രായവ്യത്യാസങ്ങളെപ്പോലും അത് സഹിഷ്ണുതയോടെ സ്വാഗതം ചെയ്യുന്നു. തങ്ങളുടെ വാദഗതികളെയും നിലപാടുകളെയും കീറിമുറിച്ച് ചര്ച്ചചെയ്യാനും ശരിയായ വസ്തുതയെന്തെന്ന് മനസ്സിലാക്കി തെറ്റുധാരണകളൊഴിവാക്കാനും സാധിക്കും. അപരനെ സംബന്ധിച്ച തെറ്റായ കാഴ്ചപ്പാടും പകയും വിദ്വേഷവും അവിശ്വാസവും അകറ്റിനിര്ത്തപ്പെടും. തികച്ചും സമാധാനപൂര്ണവും ധനാത്മകവുമായ ചിന്താമണ്ഡലത്തിന്റെ അന്തരീക്ഷം അതുവഴി സംജാതമാകും.
ശരിയായ അറിവുകളുടെ പിന്ബലത്തോടെ മാത്രമേ ക്രിയാത്മക സംഭാഷണം സാധ്യമാകുകയുള്ളൂ.
യഥാര്ത്ഥ മാനുഷികതയെപ്പറ്റിയുള്ള കാഴ്ചപ്പാട് രൂപപ്പെടണമെങ്കില്‍ ഒരുവന് ആദ്യമായി ഖുർആനുമായി സംഭാഷണം ആവശ്യമാണ്.
ഖുർആനുമായി സംഭാഷണത്തിന് സന്നദ്ധനല്ല എന്ന് ഒരാള്‍ പറയുമ്പോള്‍ അതിന്റെ അര്ഥം സൂക്ഷ്മവും സര്വാംഗീകൃതവുമായ പരിപക്വവിജ്ഞാനത്തിന്റെ സകലകവാടങ്ങളെയും താന്‍ കൊട്ടിയടച്ചുവെച്ചിരിക്കുന്നുവെന്നാണ്. ക്രമേണ അയാള്‍ സങ്കുചിത മനസ്കനായിത്തീരുന്നു.
ഓരോ വ്യക്തിയിലും ഏതൊരു ചിന്തയുടെയും പ്രസക്തി, പ്രാമാണികത, അതിജീവനം തുടങ്ങിയവയൊക്കെ മാറ്റുരക്കപ്പെടുന്നത് സംവദനങ്ങളിലൂടെയാണെന്ന്. അഭിപ്രായ വ്യത്യാസങ്ങളെ ക്രിയാത്മകമായി കൈകാര്യം ചെയ്തുകൊണ്ട് ഒരു നല്ല അന്തരീക്ഷത്തില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ സംവദനം ആവശ്യമാണ്.
ഗൗരവ ചിന്തയുടെ വ്യക്തിത്വങ്ങള്ക്ക് അവസാന എല്ലാവരില്‍ നിന്നുമകന്ന് ഒറ്റപ്പെട്ട് ഒരു മൂലയിലൊതുങ്ങി ജീവിതത്തില്‍ നിന്നു തന്നെ നിഷ്ക്രമിക്കാന്‍ കഴിയില്ല.
പ്രാഥമിക വിവരങ്ങളെ, അടിസ്ഥാന യാഥാര്ത്ഥ്യങ്ങളുടെ പിന്ബലത്തോടെ പരിപോഷിപ്പിച്ച സംഭാഷണങ്ങള്‍ വഴി സഹവര്ത്തിത്വത്തോടെ കഴിയാന്‍ വഴിയൊരുക്കുമ്പോള്‍, പരസ്പര ഏറ്റുമുട്ടല്‍ ക്രമേണ നാശ മടയുകയാണ് ചെയ്യുക .
എതിര്പക്ഷത്തെ നിശിതമായി നിഷേധിക്കുമ്പോള്‍ സ്വപക്ഷത്തിന്റെ നിര്മാര്ജ്ജനത്തിലേക്കതു സ്വയം വഴിതുറക്കുന്നു.
തെളിവുകള്‍ പിന്‍ബലം നല്കുന്നുണ്ടെങ്കില് എന്തിനെയും ഏതിനെയും സംബന്ധിച്ച് ചിന്തിക്കാനും പറയാനും അത് സ്വാതന്ത്ര്യം നല്കിയിരിക്കുന്നു.
അപരന്റെ മേല്‍ അടിച്ചേല്പിക്കലില്ലാതെ ആശയത്തിലേക്ക് വഴിനടത്തുകയാണ് യഥാർത്ഥ സംവദനം ചെയ്യുന്നത്. ആശയത്തെ കൈമാറി അതിനെ സംബന്ധിച്ച് എന്തുനിലപാട് കൈകൊള്ളണമെന്ന ചിന്താസ്വാതന്ത്ര്യം അത് വകവെച്ചു നല്കുന്നു.
ഖുര്ആനിക തത്ത്വത്തെ അടിസ്ഥാനപ്പെടുത്തി പ്രവാചകന് മുപ്പത്തിമൂന്ന് വര്ഷത്തോളം ബഹുദൈവത്വത്തെപ്പറ്റി സംവദിച്ചു. ഒട്ടനേകം ചോദ്യങ്ങളുയര്ത്തിവിട്ടു. അജ്ഞാനാന്ധകാരത്തെയും സങ്കുചിത മനസ്ഥിതിയെയും വെല്ലുവിളിച്ചു. സദ്വികാരങ്ങളുടെയും സദ്വചനങ്ങളുടെയും അകമ്പടിയോടെ ഏവരെയും ആകര്ഷിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുമാറ് സംശയത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും ചര്ച്ചയുടെയും വേദികള്‍ തുറന്നിട്ടു.
വിശ്വാസിസമൂഹത്തെ വ്യക്തിത്വ-മാനസിക ശിക്ഷണങ്ങളിലൂടെ ഘട്ടം ഘട്ടമായി ആത്മസംസ്കരണം നടത്തിക്കൊണ്ട് ശാന്തസംവദനം അനിവാര്യമാണ്.
ജീവിത സംഘര്ഷങ്ങളെ വിപാടനം ചെയ്യുന്ന, വ്യക്തിയെ കര്മോന്മുഖമാക്കിത്തീര്ക്കുന്ന, ഉത്കൃഷ്ട സ്വഭാവ സവിശേഷതകള്‍ സ്വായത്തമാക്കാനുള്ള പ്രവര്ത്തനങ്ങള്ക്ക് രൂപം കൊടുക്കുന്ന, ജീവിത ഗന്ധിയായ ഒരു തലമാണ് ഖുർആൻ ജീവിതത്തിൽ പകർത്തുമ്പോൾ നേടിയെടുക്കുന്നത്.
സ്വജീവിതം സത്യാന്വേഷണ പ്രേരകമായിരിക്കണമത്.
No comments:
Post a Comment