Tuesday, 20 August 2013

സ്വാശ്രയത്വവും ഊര്ജ്ജസ്വലതയും.



വേഷം , ഭാഷ , ഭക്ഷണം എന്നു വേണ്ട ചിന്തകള്‍പോലും ഇന്ന് മാറ്റിമറിയ്ക്കപ്പെട്ടിരിക്കുന്നു. നമ്മുടെ സദാചാര ബോധങ്ങള്‍ നിയന്ത്രിച്ചിരുന്ന മൂല്യസങ്കല്‍പങ്ങള്‍ എവിടെയോ എന്തെല്ലാമോ കാരണങ്ങളാൽ മറഞ്ഞിരിക്കുന്നു. മാനുഷീകമായ മൂല്യങ്ങളെല്ലാം ഓരോ ബാഹ്യശക്തിക്കു മുന്‍പിലും  കാണിയ്ക്ക വച്ചു. എന്തിന് സ്വന്തം മാതൃ ഭാഷയെപ്പോലും നശിപ്പിച്ചു. നല്ല മലയാളം സംസാരിക്കുന്നവര്‍ സിംഹവാലന്‍കുരങ്ങുകള്‍ക്കെന്നപോലെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു.

നാട്ടറിവുകളുടെ ( സ്വദേശത്തെ ജീവിത ചര്യ ) നാശം ഒരു സംസ്‌കാരത്തിന്റെ നാശമാണ്.

ആധൂനീക സമൂഹം അവരുടെ ആഘോ ഷങ്ങൾ മറ്റുള്ളവര്ക്ക് യാതൊരു സന്തോഷവും നല്കുന്നില്ല , മറിച്ചു ആഘോഷങ്ങള്‍ ഉല്‍സവമാക്കുന്നത് ചാനലുകളും സ്വര്‍ണ്ണവ്യാപാരികളും വസ്ത്ര വ്യാപാരികളുമാണ്.

അഗ്നിയില്‍ ആഹുതിയാകാത്ത വസ്തുവകകളൊന്നും ഇല്ലെന്നു പറയുന്നതു പോലെ ആചാരാനുഷ്ടാനങ്ങളും , മന്ത്രോപാസന കളും കൊണ്ട് നേടാനാവാത്ത കാര്യങ്ങളൊന്നുമില്ലെന്നു തറപ്പിച്ചു പറയുന്ന ആധൂനീക ജനത ദൈവ വിശ്വാസത്തെ തങ്ങൾക്കു യോജിച്ചത് പോലെ മേരുക്കിയെടുത്തിരിക്കുന്നു.

ഇഷ്ടദേവിയെയോ ദേവനെയോ അല്ലങ്കിൽ ഏതെങ്കിലും പ്രവർത്തനങ്ങളെയോ, ചര്യകളെയോ, ദര്ശന വിധേയമായോ അല്ലാതെയോ മനസ്സില്‍ കുടിയിരുത്തി ഏകാഗ്രതയോടെ നിത്യേന ഒരു നേരമോ, രണ്ടു നേരമോ അഞ്ചു നേരമോ ധ്യാനിക്കുകയുംഉപാസിക്കുകയും ചെയ്താല്‍ തങ്ങളുടെ അഭീഷ്ടങ്ങളെല്ലാം നിറവേറുമെന്ന് അല്ലങ്കിൽ തങ്ങള് ഉദ്ദേശിക്കുന്നത് പോലെ സംഭവിക്കുമെന്ന് കരുതുന്നവരും പറയുന്നവരും വളരെ അധികരിച്ചിരിക്കുന്നു.

ഒന്നിലും ഉറച്ച വിശ്വാസമില്ലാതെ ഏകാഗ്രത വിട്ട് എന്തിനോ ഏതിനോഎന്ന വിചാരത്തോടെ താനും ഭക്തനാണെന്നു മറ്റുള്ളവരെ ധരിപ്പിക്കുന്നതിനായി മന്ത്രോപാസന നടത്തുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.

വിശ്വാസവും ആദർശവും എകീക്രുതമാകുമ്പോൾ മനോബലം വര്‍ദ്ധിക്കും. മാനസിക പിരിമുറുക്കമില്ലാതാകും. കാര്യശേഷിയും പ്രസരിപ്പും വര്‍ദ്ധിക്കും. എല്ലായിടങ്ങളിലും എല്ലാവരുടെയും മുന്നില്‍ ശോഭിക്കുവാന്‍കഴിയും. അര്‍ഹതപ്പെട്ട സകല പദവികളും തടസ്സങ്ങളേതും കൂടാതെ കരഗതമാകും. ചെയ്യുന്ന തൊഴിലുകളില്‍ അഭിവൃദ്ധിയുണ്ടാകും. കഷ്ടനഷ്ടാദികളൊന്നുമുണ്ടാവുകയില്ല. മനസ്സ് എപ്പോഴും തെളിഞ്ഞ ആകാശം പോലെ പ്രകാശപൂര്‍ണ്ണമായിരിക്കും.

ദൈവീക നിയമങ്ങള്ക്ക് പുല്ലുവിലപോലും കലപ് ിക്കാത്ത ഭരണാധികാരികള്‍! എന്തിനുംഏതിനും പ്രകോപിതരായി ആയുധങ്ങളുമേന്തി നടുത്തെരുവില്‍ യുദ്ധം ചെയ്യുന്ന ജനങ്ങള്‍. ഗുരുനാഥന്മാരെയും രക്ഷാകര്‍ത്താക്കളെയും അനുസരിക്കാത്ത വിദ്യാര്‍ത്ഥിവൃന്ദ ങ്ങൾ. സ്ത്രീത്വത്തെ പിച്ചിച്ചീന്തിമദിച്ചു രസിക്കുന്ന ദുശ്ശാസനന്മാര്‍. മതത്തിന്റെ പേരിലും ജാതിയുടെ പേരിലും ഭക്തിയുടെ പേരിലും മനുഷ്യരെ തമ്മിലടിപ്പിച്ചു ലാഭംകൊയത്  മണിമന്ദിരങ്ങളില്‍ സുഖിച്ചു വാഴുന്ന കപട ആത്മീയവാദികള്‍. ഇങ്ങനെയിങ്ങനെ അധാര്മീകത കഴുത്തുഞെരിച്ചു കൊല്ലപ്പെടുന്ന ഈ ദുര്‍ഘട കാലഘട്ടത്തില്‍, മനുഷ്യന്റെ മനസ്സിലിരുന്നു ചുരമാന്തി സര്‍വ്വത്ര നാശം വിതയ്ക്കുന്ന ഹിംസ്രജീവികളെ ഒരുപരിധിവരെയെങ്കിലും നിയന്ത്രിച്ചു നിര്‍ത്തണമെങ്കില്‍ തഖ്‌വയും അതിലതിഷ്ടിതമായ ജീവിത വ്യവഹാരങ്ങളും യഥാര്‍ത്ഥ ഭക്തിയും അത്യന്താപേക്ഷിതമാണ്.

മനസ്സിലെ കന്മഷങ്ങളകറ്റുക, ശാന്തിയും സമാധാനവും കൈവരിക്കുക. തിന്മകളെ പുറംതള്ളി നന്മകളെ മാത്രം സ്വീകരിക്കുക. എല്ലാ ദുരിതദുഃഖാദികളെയും അതിജീവിച്ച് എല്ലാവരുടെയും നന്മയെ കംക്ഷിക്കുക എന്നത് വിശ്വാസം ധൃടമാകുന്നതിനു അനുപെക്ഷനനീയമാണ്.

പ്രതിസന്ധികളും പ്രശ്‌നങ്ങളും കൂടിക്കൊണ്ടിരിക്കുന്ന നമ്മുടെ ലോകത്തില്‍ തികച്ചും ഭിന്നമായ ഒരു ധാര്‍മ്മികതയും നടപടിക്രമവും സമഗ്രമായ ജീവപ്രക്രിയയുടെ ധാരണയില്‍നിന്നുള്ള ഒരു പ്രവര്‍ത്തനവും ഒരടിയന്തരാവശ്യമാണെന്ന് തീര്‍ച്ച. ഓരോ വ്യക്തിയുടെയും പൂര്‍ണ്ണവികാസം സമന്മാരുടെ ഒരു സമൂഹം സൃഷ്ടിക്കുന്നു.

സ്വാശ്രയത്വവും ഊര്‍ജ്ജസ്വലതയും ബുദ്ധിശക്തിയും നിഷ്‌കപടതയും ഇല്ലാത്തതിനാല്‍ അന്ധ വിശ്വാസങ്ങളിലും ലൌകീക ജീവിത വ്യവസ്ഥകളിലും തൃപ്തികരമായ വ്യാഖ്യാനം നല്കുന്ന ഏതെങ്കിലും തരത്തിലുള്ള അഭ്യൂഹത്തിലോ പ്രമാണത്തിലോ നാം കുടുങ്ങിപ്പോകു കയും ചെയ്യുന്നു. മാത്രവുമല്ല  കാലക്രമേണ തന്റെ തന്റെ വിശ്വാസം മാത്രമാണ് ശരി എന്ന ചിന്ത രൂഢമൂലവും അചഞ്ചലവുമായിത്തീരുന്നു. കാരണം, ദൈവീക നിയമങ്ങളെയും , ദൃഷ്ടാന്തങ്ങളെയും നിരീക്ഷിക്കാതെ അതില്‍നിന്നും പിന്തിരിഞ്ഞു സ്വന്തം മെനെഞ്ഞെടുത്ത വിശ്വാസങ്ങളില്‍ നാം അഭയം കണ്ടെത്തുന്നു.

ഇത്തരം വിശ്വാസങ്ങളെ–പരിശോധിക്കുമ്പോള്‍ അവ ജനങ്ങളെ വിഭജിക്കുന്നതായി നാം കാണുന്നു. അവ മനസ്സിനെ തളയ്ക്കുകയും മനുഷ്യനെ മനുഷ്യനില്‍നിന്നു വേര്‍പെടുത്തുകയും ചെയ്യുന്നു. സത്യമെന്താണെന്നും ഈ കഷ്ടതയുടെയും പോരാട്ടത്തിന്റെയും വേദനയുടെയും പൊരുളെന്താണെന്നും കണ്ടെത്താനുള്ള ഒരന്വേഷണം അസാധ്യമാക്കുകയും ചെയ്യുന്നു. അവസാനം ഒരുകൂട്ടം മനുഷ്യ നിര്മ്മിത വിശ്വാസങ്ങളിലും ആചാരങ്ങളിലും സിദ്ധാന്തങ്ങളിലും നാം എത്തിച്ചേരുന്നു. യഥാർത്തത്തിൽ ഉണ്ടായിരിക്കേണ്ട ദൈവാസ്ഥിക്യത്തിലുള്ള വിശ്വാസത്തെ തള്ളിനീക്കിയതിനാല്‍ അന്ധവിശ്വാസങ്ങളും , കപട വിശ്വാസങ്ങളും നമ്മുടെ ജീവിതത്തെ അധഃപതിപ്പിക്കുന്ന ഒരു ഘടകമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. അപ്രകാരം യാതൊരു വിശ്വാസത്തിനും കളങ്കമില്ലാത്ത ഒരവസ്ഥ നഷ്ടമാകുകയും ചെയ്യുന്നു അങ്ങിനെ സ്വന്തം വ്യക്തിത്വവും ദുഷിപ്പിക്കുന്നു.

യഥാർത്ഥ ദൈവവിശ്വാസത്തിന്റെയും ആദര്‍ശപരമായ സന്മാര്‍ഗ്ഗനിഷ്ഠയുടെയും പിന്നില്‍ അഹം പതിയിരിക്കുന്നു. ആ അഹം–ഞാനെന്ന ഭാവം– വിശ്വാസം വഴിപിഴച്ചതാകുമ്പോൾ കൂടുതല്‍ വലുതാവുകയും കൂടുതല്‍ പ്രബലമാവുകയും ചെയ്യുന്നു. ദൈവവിശ്വാസം എന്തെങ്കിലുമൊരു ആചാരമോ , അനുഷ്ടാനമോ , ചില ബാഹ്യമായ രീതികളോ ആണെന്ന്  നാം വിചാരിക്കുന്നു. വിശ്വസിക്കുകയെന്നാല്‍ ഏതെങ്കിലും പാരമ്പര്യങ്ങളെയും , സമൂഹങ്ങളെയും , ഗോത്രങ്ങളെയും അനുകരിക്കലാണെന്നു  നാം കരുതുന്നു. അപ്രകാരമുള്ള വിശ്വസിക്കുന്നില്ലെങ്കില്‍ ഏതൊരു സമൂഹവും അന്ഗീകരിക്കയില്ലന്നും തന്നെ ഒറ്റപ്പെടുത്തുമെന്നും കുറ്റപ്പെടുത്തു ത്തുമെന്നും അതിയായി ഭയക്കുന്നത് മൂലം അത്തരം വിശ്വാസങ്ങളെ കൈകൊള്ളുകയും ചെയ്യുന്നു . ഇത്തരത്തിലുള്ള പാരമ്പര്യ വിശ്വാസങ്ങളെ ഒരു സമൂഹം കുറ്റപ്പെടുത്തുമ്പോള്‍ മറ്റൊരു സമൂഹം തിരിച്ചും വിശ്വാസികളെ  കുറ്റപ്പെടുത്തുന്നു. അതിനാൽവാസ്തവത്തിൽ രണ്ടുകൂട്ടരും ഒരുപോലെയാണ്. അങ്ങനെ വിശ്വാസം തന്നെ  ഒരു വിഷയമായിത്തീരുകയും ആ വിശ്വാസം  മനസ്സിനെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു.

ദൈവീക ദൃഷ്ട്ടാന്തങ്ങളിലൂടെയല്ലാത്ത ഏതു വിശ്വാസവും മനസ്സിനെ, ചിന്തയെ , ബുദ്ധിയെ , ഒരിക്കലും സ്വതന്ത്രമാകുന്നില്ല. എന്നാല്‍ കേവലം സങ്കല്പ്പ വിശ്വാസത്തില്‍ക്കൂടിയല്ലാ, മറിച്ച് ദൈവീക നിയമങ്ങൽക്കുള്ളിലുള്ള സ്വാതന്ത്ര്യത്തില്‍ക്കൂടി മാത്രമേ സത്യമെന്താണെന്നും ദൈവമെന്താണെന്നും നിങ്ങള്‍ക്കു കണ്ടെത്താന്‍ സാധിക്കയുള്ളു. കാരണം, ദൈവമെന്നാല്‍ എന്തായിരിക്കണമെന്ന്, സത്യമെന്നാല്‍ എന്തായിരിക്കണമെന്ന് നിങ്ങള്‍ കരുതുന്നതെന്തോ, അത് നിങ്ങളുടെ വിശ്വാസത്തിന്റെ പ്രക്ഷേപമാണ്.


ദൈവം തങ്ങളുദ്ധേശിക്കുന്നത് പോലെയാണെന്നും ഇതോ അല്ലെങ്കില്‍ അതോ ആണെന്നും ഒരാൾ വിശ്വസിക്കുന്നപക്ഷം, അത്തരം വിശ്വാസം തന്നെ, ദൈവമെന്താണെന്ന്, സത്യമെന്താണെന്ന് മനസ്സിലാക്കുന്നതില്‍നിന്നു അവനെ  തടയുന്നു. എന്നാല്‍ സ്വയം നിര്മ്മിത വിശ്വാസത്തില്‍ സ്വയം മറക്കാന്‍  ശ്രമിക്കുന്നു , തന്റെ  ദേഹേച്ചകളെ സഫലീകരിക്കുവാൻ ആഗ്രഹിക്കുന്നു.  മറ്റൊരാളെ അനുകരിക്കാനും അതിലൂടെ തന്നില് തന്നെ നടന്നുകൊണ്ടിരിക്കുന്ന നിരന്തര സമരം ഒഴിവാക്കാനും തിന്മയെ പിന്തുടരാനും നിങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാൽ ഇതെല്ലാം സഫലമാകുന്നില്ല എന്ന് നിങ്ങൾ അറിയുന്നുമില്ല , കാരണം വിശ്വാസം യധാർത്തവും , കലങ്കമില്ലാട്ത്തതുമായിരുന്നുവെങ്കിൽ നിങ്ങൾ യാധാര്ത്യം അനുഭവിക്കുമായിരുന്നു . എങ്ങനെയെന്നാൽ ജീവിതം ഒരു നിരന്തരസമരമാണ് എന്ന് ബോധ്യപ്പെടുമായിരുന്നു.

ജീവിതം എന്നതിൽ ദുഃഖവും കഷ്ടപ്പാടും അതിമോഹവും ക്ഷണികമായ സന്തോഷവും വന്നുംപോയുമിരിക്കുന്ന ആനന്ദവും ഉണ്ട്. അതുകൊണ്ട് മനസ്സ് അതിനു പറ്റിപ്പിടിച്ചുനില്ക്കാന്‍ കഴിയുന്ന മഹത്തായ വല്ലതും, അതിനതീതവും, അതിനു താദാത്മ്യം പ്രാപിക്കാവുന്നതുമായ വല്ലതും ആഗ്രഹിക്കുന്നു വെന്നും, അതുകൊണ്ട് തന്നെ ശരിയായ വിശ്വാസത്തിലൂടെയും ദൃഢപ്രത്യയത്തിലൂടെയും ഗവേഷണങ്ങളിലൂടെയും  ശിക്ഷണത്തിലൂടെയും ആദര്‍ശപരമായ സന്മാര്‍ഗ്ഗബോധത്തിലൂടെയും ഖുർആനുമായി താദാത്മ്യം പ്രാപിക്കുകയും ചെയ്യേണ്ടതുണ്ടെന്നു അറിയുകയും ചെയ്യുന്നു. ഈ അറിവാണ് നിങ്ങളില്‍ മാനസികമായ ഒരു സംതൃപ്തി, മനുഷ്യനെന്ന സൃഷ്ട്ടിയുടെ വലിപ്പത്തിന്റെയും പ്രാമാണ്യത്തിന്റെയും ഒരു ബോധം ഉളവാക്കുന്നു. അതുകൊണ്ട് നിങ്ങള്‍ പറയുന്നു, ”ഞാനൊരു മുസ്ലിമാണ്.” ഇതിനുവേണ്ടി കൊല്ലാനും മരിക്കാനും അല്ലെങ്കില്‍ അംഗഹീനനാകാനും ഞാൻ തയ്യാറാണ്. അതേ പ്രകാരത്തില്‍, നിങ്ങള്‍ വളരെ നിസ്സാരനും, നിങ്ങളോടും മറ്റുള്ളവരോടും നിരന്തരം പോരാടുന്നവനുമായതിനാല്‍, പരിഭ്രാന്തനും ദുഃഖിതനും തിട്ടമില്ലാത്തവനുമായതിനാല്‍, നിങ്ങള്‍ മരണമുണ്ടെന്നറിയുന്നതിനാല്‍, അപരിമേയവും മഹത്തും അര്‍ത്ഥപൂര്‍ണ്ണവുമായ അല്ലാഹുവിന്റെ അസ്തിത്വവുമായി താദാത്മ്യം പ്രാപി ക്കേണ്ടതുണ്ട് എന്നതിനാലും ആയികൊണ്ട്‌ തികച്ചും ബോധപൂരവ്വമായി ആ അസ്തിത്വത്തെ അള്ളാഹു എന്ന് വിളിക്കുകയും ചെയ്യുന്നു . അതിനാൽ അല്ലാഹുവെന്നു വിളിക്കുന്നതുമായുള്ള ഈ താദാത്മ്യം തനിക്കു തന്നെ വലിയ പ്രാമാണ്യം നല്കുകയും നിങ്ങള്‍ സന്തുഷ്ടനാവുകയും ചെയ്യുന്നു. അതുകൊണ്ട് അതിമഹത്തായ അല്ലാഹുവുമായുള്ള താദാത്മ്യം ഒരു സ്വയംവികാസപ്രക്രിയയാണ്; അതപ്പോഴും ‘ഞാന്‍’ എന്ന ഭാവത്തിന്റെ സ്വത്വത്തിന്റെ പോരാട്ടംതന്നെയാണ്.


ഇപ്പോൾ ഇന്ന് നാം സാമാന്യമായി ധരിക്കുന്ന മതം, ചില ബാഹ്യമായ വിശ്വാസങ്ങളുടെയും മനുഷ്യ നിര്മ്മിത സംഹിതകളുടെയും ആചാരക്രമങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഒരു പരമ്പരയാണ്; ബിംബങ്ങളെയും, ബിംബങ്ങളില്ലതെയും, മന്ത്രങ്ങളെയും സ്ത്രോത്രങ്ങളെയും ഗുരുക്കന്മാരെയും ആരാധിക്കലാണത്. ഇതെല്ലാം നമ്മെ ഒരന്തിമലക്ഷ്യത്തിലേക്കു നയിക്കുമെന്നു നാം വിചാരിക്കുന്നു. അന്തിമലക്ഷ്യം നമ്മുടെ സ്വന്തം ആഗ്രഹങ്ങൾ സ്വയമേവ നിറവെരനമെന്നുമാണു , നാം ആഗ്രഹിക്കുന്നതും നമ്മെ സന്തോഷിപ്പിക്കുമെന്നു നാം കരുതുന്നതും അമരത്വത്തിന് ഒരു ജാമ്യം നല്കുന്നതുമാണത്. സുനിശ്ചിതത്വത്തിനുവേണ്ടിയുള്ള ഈ ആഗ്രഹത്തിലകപ്പെട്ടതിനാല്‍ മനസ്സ്, വിശ്വാസപ്രമാണങ്ങളുടെയും പൗരോഹിത്യതന്ത്രത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും ബിംബാരാധനയുടെയും ഒരു മതത്തെ സൃഷ്ടിക്കുന്നു. പിന്നെ അതു നിശ്ചലീഭവിച്ചു കെട്ടുപോകുന്നു. അതു മതമാണോ? കേവല വിശ്വാസത്തിന്റെയോ, മറ്റുള്ളവരുടെ അവകാശവാദങ്ങളെയും അനുഭവങ്ങളെയും കുറിച്ച് അറിയുകയും ചെയ്യുന്നതിന്റെയോ ഒരു വിഷയമാണോ മതം? ദിനം ദിന വേളകളിൽ നടത്തുന്ന  വെറും ആചരണമാണോ മതം? യഥാർത്ഥ മതം അതായത് ദീൻ എന്നത് ജീവിത യാധാര്ത്യങ്ങലാണ് . ചുരുക്കത്തിൽ ഒരു വ്യക്തിയുടെ , അല്ലങ്കിൽ ആ വ്യക്ത്തി ഉള്പെട്ട സമൂഹത്തിന്റെ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തലാണ് .

ധനവാനോ ദരിദ്രനോ സൗഭാഗ്യവിവാഹിതനോ, നിങ്ങള്‍ക്കു കുട്ടികളുണ്ടോ എന്നതല്ല, മറിച്ച് സത്യമെന്താണെന്നു കണ്ടുപിടിക്കയാണ് യഥാര്‍ത്ഥത്തില്‍ പ്രധാനപ്പെട്ട കാര്യം. കാരണം, ഇവയ്‌ക്കെല്ലാം ഒരന്ത്യമുണ്ട്. മരണം എപ്പോഴും തയ്യാറായിരിപ്പുണ്ട്. വിചാരണയെ ബോധപൂരവമായിത്തന്നെ നേരിടെണ്ടാതുണ്ട് , അതിനാല്‍ യാതൊരു തരത്തിലുമുള്ള ആശങ്കക്കും ഇടവരാതെ, സത്യമെന്നാല്‍ എന്തെന്നും ദൈവമെന്നാല്‍ എന്തെന്നും കണ്ടുപിടിക്കാനുള്ള സര്‍ഗ്ഗശക്തിയും സ്വാശ്രയത്വവും ഊര്‍ജ്ജസ്വലതയും  ഉണ്ടാവണം. കേവല വിശ്വാസം ആരുടേയും മനസ്സിനെ സ്വതന്ത്രമാക്കുകയില്ല. കേവലവും അന്ധവുമായ ഏതു വിശ്വാസവും  മനസ്സിനെ ദുഷിപ്പിക്കുകയും ഹൃദയത്തെ ബന്ധിക്കുകയും ആത്മാവിനെ ഇരുട്ടിലാക്കുകയും മാത്രമേ ചെയ്യുകയുള്ളു.

മനസ്സിന് അതിന്റെ സ്വന്തം ഊര്‍ജ്ജസ്വലതയിലൂടെയും സ്വാശ്രയത്വത്തിലൂടെയും മാത്രമേ സ്വതന്ത്രമാകാന്‍ സാധിക്കയുള്ളു.

ഏതെങ്കിലും വിശ്വാസത്തിലോ, കപടതയുടെയോ , അന്ധതയുടെയോ മാതൃകയില്‍ അകപ്പെടാത്ത വ്യക്തികളെ സൃഷ്ടിക്കുകയെന്നത്, തീര്‍ച്ചയായും ഖുർആന്റെ കൃത്യങ്ങളിലൊന്നാണ്.

ദൈവമെന്നാലെന്തെന്ന്, സത്യമെന്നാലെന്തെന്ന് കണ്ടെത്തുകയും നേരിട്ടനുഭവിക്കുകയും ചെയ്യുന്നവനാണ് യഥാര്‍ത്ഥ മതബോധമുള്ള വ്യക്തി. ഏതെങ്കിലും വിശ്വാസത്തിലൂടെയോ, മറ്റൊരാളെ അനുഗമിക്കുകയോ ആരാധിക്കുകയോ ചെയ്യുന്നതിലൂടെയോ ആ അനുഭൂതി സാദ്ധ്യമല്ല.

ഒരു വ്യക്തിയെന്ന നിലയില്‍, ഖുർആൻ തന്റെ തന്നെ കര്മ്മ പുസ്തകമാണെന്നും , അതിനാൽ അതനുസരിച്ചു വളരുമ്പോള്‍, ജീവിക്കുമ്പോള്‍ അനുനിമിഷം സത്യം കണ്ടെത്താന്‍ നിങ്ങള്‍ക്കു കഴിയും. അപ്രകാരം സ്വതന്ത്രനാകാന്‍ ഖുർആൻ ശേഷിയുള്ളവനാക്കും.

തികച്ചും പൂര്‍ണ്ണമായും നിരപേക്ഷമായും ചിന്തിക്കാന്‍ സ്വതന്ത്രനാവുകയാണ് ആദ്യത്തെ കാല്‍വയ്പ്. അതിനര്‍ത്ഥം, നിങ്ങള്‍ ഏതെങ്കിലും ഖുർആൻ അല്ലാത്ത യാതൊന്നിൽ ബന്ധിക്കപ്പെടുകയോ ചുറ്റുപാടുകളാല്‍ അടിച്ചമര്‍ത്തപ്പെടുകയോ ചെയ്യരുതെന്നാണ്. അപ്പോള്‍ മാത്രമേ നിങ്ങളുടെ മനസ്സിന്–അതു സ്വതന്ത്രമായതിനാലും അതിന് മുന്‍വിധികളും ശീലവിധേയവും ഇല്ലാത്തതിനാലും സ്വയം ആരാണെന്നും , തന്റെ സൃഷ്ടാവ് ( അള്ളാഹു ) ആരാണെന്നും , എവിടെയാണെന്നും കണ്ടെത്താന്‍ സാധിക്കയുള്ളു. എപ്പോഴും ഖുർആൻനിനോടുള്ളഅടിസ്ഥാനപരമായ ഉദ്ദേശ്യം ആയിരിക്കേണ്ടത് തീര്‍ച്ചയായും ഇതായിരിക്കെണ്ടാതാണ്.

ഖുർആൻനിലേക്ക് വരുന്ന ഓരോ വ്യക്തിയെയും സത്യം കണ്ടെത്താനുള്ളസ്വാതന്ത്ര്യം ഉണ്ടാകാന്‍ സഹായിക്കുക എന്നതാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. ആയതിനാൽ ഏതെങ്കിലും വ്യവസ്ഥയെ പിന്തുടരാതിരിക്കുക ഏതെങ്കിലും ആചാരത്തോടോ വിശ്വാസത്തോടോ പറ്റിപ്പിടിച്ചുനില്ക്കാതിരിക്കുക, ഏതെങ്കിലും ഗുരുവിനെ ആരാധിക്കാതിരിക്കുക എന്നാണ് ഇതിനര്‍ത്ഥം.

ഏതെങ്കിലും തരത്തിലുള്ള ബാഹ്യ സൃഷ്ട്ടികളുടെ ശിക്ഷണമോ പ്രതിരോധമോ നിര്‍ബന്ധമോ ബലപ്രയോഗമോ കൂടാതെ, എന്നാല്‍ സ്വാതന്ത്ര്യത്തിലൂടെ, വ്യക്തി തന്റെ ധിഷണാശക്തിയെ ഉണര്‍ത്തണം.

എന്തെങ്കിലും ആവശ്യമോ അഭിനിവേശമോ ഇല്ലാതെ മനസ്സ് അത്യന്തം മൗനവും അത്ഭുതകരമാംവിധം നിശ്ചലവും ആയിരിക്കണം. അപ്പോള്‍ മാത്രമേ ദൈവമെന്നോ സത്യമെന്നോ വിളിക്കപ്പെടുന്നത് പ്രത്യക്ഷമാവുകയുള്ളു.


No comments:

Post a Comment