Tuesday, 27 August 2013

രേഘപ്പെടുത്തപ്പെട്ട കര്മ്മ പുസ്തകം.



അന്തിമ വേദഗ്രന്ഥത്തെപ്പറ്റി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പദം ഖുര്‍ആന്‍ എന്നാണ്‌. വായന, വായിക്കപ്പെടുന്നത്‌, വായിക്കപ്പെടേണ്ടത്‌ എന്നെല്ലാമാണ്‌ ഇതിന്നര്‍ഥം. വിശ്വാസികൾ സാധാരണ ഉപയോഗിക്കുന്ന `മുസ്‌ഹഫ്‌’ എന്ന പദം `ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥം’ എന്ന അര്‍ഥത്തിലാണ്‌ ഉപയോഗിക്കുന്നത്‌. രണ്ടു ചട്ടക്കുള്ളില്‍ സൂക്ഷിക്കപ്പെട്ട പുസ്‌തകം അഥവാ വിജ്ഞാനം എന്ന അര്‍ഥമാണ്‌ മുസ്‌ഹഫിനുള്ളത്‌. `ഖുര്‍ആന്‍’ ദൈവികവചനങ്ങളും `മുസ്‌ഹഫ്‌’ ഖുര്‍ആന്‍ അക്ഷരങ്ങളില്‍ വായിക്കാവുന്ന വിധം സൂക്ഷിച്ചുവെക്കാന്‍ വേണ്ടി മനുഷ്യരുണ്ടാക്കിയ ഒരു ഭൗതിക ക്രമീകരണവുമാണ്‌. അതിനാല്‍ മുസ്‌ഹഫ്‌ എന്നത്‌ ഖുര്‍ആനിന്റെ വിശേഷണമോ അതിന്റെ പര്യായപദമോ അല്ല, ഖുര്‍ആനിന്‌ ഖുര്‍ആനില്‍ തന്നെ സൂചിക്കപ്പെട്ട ചില സുപ്രധാന സൂചനകളുണ്ട്. കിതാബുന്‍ മുബീന്‍ (സുവ്യക്ത ഗ്രന്ഥം), ബലാഗുന്‍ (വ്യക്തമായ ഉദ്‌ബോധനം), മുഹൈമിന്‍ (കാത്തുരക്ഷിക്കുന്നത്‌), അഹ്‌സനുല്‍ ഹദീസ്‌ (ഉത്തമമായ വര്‍ത്തമാനം), മൗഇദ്വത്തുന്‍ (സദുപദേശം), ശിഫാഉന്‍ (ശമനം), ഹുദന്‍ (സന്മാര്‍ഗം), നൂര്‍ (പ്രകാശം)
, ബുര്‍ഹാന്‍ (ന്യായപ്രമാണം), ലാറയ്‌ബഫീഹി (സംശയരഹിതമായത്‌)
, റൂഹുന്‍ (ചൈതന്യവത്തായ സന്ദേശം), തന്‍സീലുന്‍ (അവതരിപ്പിക്കപ്പെട്ടത്‌), അലിയ്യുന്‍ ഹകീം (വിജ്ഞാനസമ്പന്നവും ഉന്നതവുമായത്‌), ഹിക്‌മത്തുന്‍ ബാലിഗത്തുന്‍ (പരിപൂര്‍ണമായ വിജ്ഞാനം), ഇതെല്ലം ചില സൂചനകളിൽ പെട്ടതാണ് . ഇവ കൂടാതെ പ്രതാപമുള്ള ഖുര്‍ആന്‍ അഥവാ ഖുര്‍ആനുന്‍ മജീദ്‌, ആദരണീയമായ ഖുര്‍ആന്‍ അഥവാ അല്‍ഖുര്‍ആനുല്‍ കരീം, യുക്തിഭദ്രമയ ഖുര്‍ആന്‍ അഥവാ അല്‍ഖുര്‍ആനുല്‍ ഹകീം , അറബിഭാഷയിലുള്ള ഖുര്‍ആന്‍ അഥവാ ഖുര്‍ആനന്‍ അറബിയ്യല്‍, എന്നിങ്ങനെ ഖുര്‍ആനിനെ വിശേഷിപ്പിച്ച പ്രയോഗങ്ങളും ഖുര്‍ആനില്‍ കാണാം.

ഖുര്‍ആന്‍ കേവല പാരായണം നിര്‍വഹിച്ച്‌ പ്രതിഫലംനേടാന്‍ മാത്രമായി അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമല്ല. പഠിച്ച്‌ അനുധാവനം ചെയ്യുകയും ജീവിതത്തില്‍ ആചരിക്കുകയും ചെയ്യേണ്ട ഗ്രന്ഥമാണത്‌. ജീവിതത്തിന്റെ ഏത്‌ നിലവാരത്തിലുള്ളവര്‍ക്കും സുഗ്രാഹ്യമാണ്‌ ഖുര്‍ആനിന്റെ ആശയ ദര്‍ശനങ്ങള്‍. അവര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുംവിധം അല്ലാഹു ഖുര്‍ആനിനെ എളുപ്പമാക്കുകയും ചെയ്‌തിട്ടുണ്ട്‌. അതിനാല്‍ ഖുര്‍ആന്‍ പഠിച്ച്‌ മനസ്സിലാക്കാന്‍ തയ്യാറുണ്ടോ എന്നാണ്‌ മനുഷ്യരാശിയോട്‌ അല്ലാഹുവിന്റെ ചോദ്യം. അല്ലാഹുവിന്റെ ശക്തമായ ഈ ചോദ്യം സൂറതുഖമറില്‍ നാല്‌ സ്ഥലത്ത്‌ അല്ലാഹു ആവര്‍ത്തിച്ചിട്ടുണ്ട്‌.

ആവര്‍ത്തിത പാരായണത്തിലൂടെ മടുപ്പും ചടപ്പും അനുഭവപ്പെടുന്നതാണ്‌ ലോകത്തിലെ എല്ലാ പുസ്‌തകങ്ങളും. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ ഓരോ തവണ വായിക്കുമ്പോഴും ആവര്‍ത്തിച്ച്‌ പഠിക്കുമ്പോഴും അതില്‍ തന്റെ തന്നെ ചിന്തകളും , അനുഭവങ്ങളും അടങ്ങിയിട്ടുണ്ട് , ആയതിനാൽ തന്റെ രേഘപ്പെടുത്തപ്പെട്ട കര്മ്മ പുസ്തകമാണ് ഇതെന്ന് തിരിച്ചരിയുന്നതോട്  കൂടി ഒരനുഭൂതിയും പുതിയ അറിവുകളും നമുക്ക്‌ ലഭിക്കുന്നതാണ്‌.

ഖുര്‍ആന്‍ ആവര്‍ത്തിച്ച്‌ വായിക്കുകയും ആവര്‍ത്തിച്ച്‌ പഠിച്ച്‌  പ്രയോഗീക വൽകരിക്കുംബൊൾ ജീവിതത്തെ മാറ്റിപ്പണിയും: ജീവിതത്തെ ഗുണപരമായ ദിശയിലേക്ക്‌ തിരിച്ചുവിടുകയും ജീവിതത്തെത്തന്നെ മാറ്റിപ്പണിയുകയും ചെയ്യുന്ന `ദിവ്യശക്തി’യുള്ള ഗ്രന്ഥമാണ്‌്‌ വിശുദ്ധ ഖുര്‍ആന്‍.

ലോകമുള്ളിടത്തോളം കാലം ആദിമശുദ്ധിയോടെ തനി സ്വരൂപത്തില്‍ നിലനില്‌ക്കുന്ന ഒരേയൊരു ഗ്രന്ഥം വിശുദ്ധഖുര്‍ആന്‍ മാത്രമാണ്‌. ഖുർആനിലെ പദങ്ങളുടെ അർത്ഥങ്ങൾ പറയുന്നതിനും , വ്യഖ്യാനങ്ങളിലും മാത്രമാണ്‌ നിക്ഷിപ്‌ത താല്‌പര്യക്കാര്‍ കൈകടത്തി വികലമാക്കുക. ഖുര്‍ആന്റെ `ടെക്‌സ്റ്റില്‍’ തൊടാന്‍ ഇന്നേവരെ ആരും ധൈര്യപ്പെട്ടിട്ടില്ല. ആരെങ്കിലും അതിന്‌ മുതിര്‍ന്നാല്‍ അത്‌ വിജയിക്കാനും പോകുന്നില്ല. കാരണം ഒറിജിനലും ഡ്യൂപ്ലിക്കേറ്റുകളും വേര്‍തിരിച്ചറിയപ്പെടുകയും പിടിക്കപ്പെടുകയും ചെയ്യുന്ന സുരക്ഷാ സംവിധാനം ഖുര്‍ആന്റെ സംരക്ഷണത്തിനായി അല്ലാഹു സംവിധാനിച്ചിട്ടുണ്ട്‌. “ഈ ഉദ്‌ബോധനം (ഖുര്‍ആന്‍) നാമാണ്‌ അവതരിപ്പിച്ചത്‌. നാം തന്നെ അതിനെ കാത്തുസൂക്ഷിക്കുകയും ചെയ്യും. എന്നുള്ള കല്പന നാം ശരിയായി ഉള്കൊണ്ടെതാണ്.

“ഇത്‌ (ഖുര്‍ആന്‍) ഒരു പിശാചിന്റെ വചനമല്ല. എന്നിട്ട്‌ നിങ്ങള്‍ (ഇത്‌ ശ്രദ്ധിക്കാതെ) എങ്ങോട്ടാണ്‌ പോകുന്നത്‌? നേരെ ചൊവ്വെ ജീവിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ ഇത്‌ ഉദ്‌ബോധനമാണ്‌.”

No comments:

Post a Comment