Thursday, 29 August 2013

ഉറപ്പില്ലാത്ത വാക്കുകൾ.




ലക്ഷ്യപൂർത്തീകരണത്തിൽ നിന്ന്‌ ഒരാളെ തടയുകയോ, അയാളെ പ്രയാസത്തിലാക്കുകയോ ചെയ്യുന്ന മോശം വാഹനം പോലെയാണ്‌ ഉറപ്പില്ലാത്ത വാക്കുകൾ.

സ്തുത്യർഹവും ആക്ഷേപാർഹവുമായ പ്രവർത്തനങ്ങൾ ജനങ്ങൾ ചെയ്യാൻ ആരംഭിച്ചപ്പോൾ ആ സമയം മുതൽ അവ രണ്ടും കൂട്ടിക്കലർത്താൻ തുടങ്ങി എന്നാണ ർഥം.

സത്യത്തോട്  ഒരു കാര്യം ചേർത്തിപ്പറയുന്നതിന്‌ മുൻപ്‌ കഴിവിന്റെ പരമാവധി അന്വേഷിക്കുവാനും സൂക്ഷ്മത പുലർത്താനും എല്ലാവരും തയ്യാറാകണം.

ജീവിതത്തിന്റെ ശരിയായ പാതയിലേക്ക് എത്തിപ്പെടാനുള്ള കോണിയായാണ്‌
അല്ലാഹു ഖുർആനിനെ - അതിലെ ജ്ഞാനത്തെ -  നിശ്ചയിച്ചിട്ടുള്ളത്‌.


തനിക്ക്‌ വ്യക്തമായ ബോധ്യവും അറിവും ഇല്ലാത്ത വിഷയങ്ങളോ, വിവരങ്ങളോ ഉദ്ദരിക്കുന്നത്‌ ഒഴിവാക്കേണ്ടതാണ് എന്ന് ഖുർആൻ കര്ശനമായി നിര്ദ്ദേശിക്കുന്നു.

ഖുർആൻ സംരക്ഷിക്കപ്പെ ടുതിന്റെ പ്രധാന കാരണം അഭിപ്രായ ഭിന്നതകളാണ്. ഈ രീതി ഇല്ലായിരുന്നെങ്കിൽ വ്യക്തികളിൽ അവരുടെ ജീവിത വ്യവസ്ഥ  അവസ്ഥ എന്താകുമായിരുന്നെന്ന്‌ ഖുർആൻ നിയമമാക്കാത്ത സമൂഹം തന്നെ ചിന്തിക്കുക.

ജനങ്ങളെ രസിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധിക്കുകയും, പറയുന്ന വിഷയങ്ങളുടെ സത്യസന്ധത പരിശോധിക്കാതിരിക്കുകയും ചെയ്യുന്ന ആളുകൾ , ജനങ്ങൾക്ക്‌ രസിക്കുന്നുണ്ടോ എന്നതിനപ്പുറം പറയുന്ന വിഷയങ്ങൾ ഖുർആനിൽ എപ്രകാരമാണ്  സ്വഹീഹാണോ എന്നത്‌ വിഷയമേയല്ലാത്ത നിലപാട് സ്വീകരിക്കുന്നവരാണ് . അത്തരക്കാർ സ്വയം നശിക്കുകയും, മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്തുകൊണ്ടി രിക്കുന്നു. ‘അറിയുക! കേൾക്കുന്നതെല്ലാം പറയുന്നെങ്കിൽ ഒരാൾ (തിൻമകളിൽ നിന്നും കളവുകളിൽ നിന്നും) സുരക്ഷിതനാവില്ല. കേൾക്കുന്നതെല്ലാം പറയുന്ന ഒരാൾ ഒരിക്കലും ഇമാമാവുകയുമില്ല.

‘കേൾക്കുന്നതെല്ലാം പറയുന്നത്‌ മാത്രം മതി ഒരാളുടെ (വാക്കുകൾ) കളവാകാൻ.’

പ്രഭാഷണ സദസ്സുകൾ എന്ന പേരിൽ സംഘടിപ്പിക്കപ്പെടുന്ന വേദികളിൽ നിന്ന്‌ പറയപ്പെടുന്ന കഥകളും ചരിത്രങ്ങളുമെന്ന പേരിൽ പറയപ്പെടുന്നവയും തൊണ്ട തൊടാതെ വിഴുങ്ങുകയും, മറ്റുള്ളവർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്യുക എന്നത്‌ ബോധപൂർവ്വമല്ലെങ്കിൽ കൂടി കളവുകളിൽ ഉൾപ്പെട്ടേക്കാം.

ഒരാളുടെ ‘ബാഹ്യരൂപങ്ങൾ’ ശരിയാണെന്നത്‌ കൊണ്ട്‌ അയാൾ തന്റെ അനുഭവങ്ങൾ ഉദ്ദരിക്കുന്നതിൽ സൂക്ഷ്മതയുള്ളവനായിക്കൊള്ളണമെന്നില്ല. തന്റെ ലക്ഷ്യത്തിനു വേണ്ടി പറയുന്ന കാര്യങ്ങൾ ജനങ്ങൾക്കിടയിൽ പ്രശസ്തമാക്കപ്പെടണമെന്നതിന്റെ പിന്നിലെ പ്രധാനകാരണം ഇത്തരം സൂക്ഷ്മതയില്ലാത്ത പ്രാസംഗികരും കഥാകാരൻമാരുമാണ്‌.

പ്രഭാഷണം നടത്തി ജനങ്ങളെ കോരിത്തരിപ്പിക്കുന്നവരും, വിസ്മയിപ്പിക്കുന്ന പ്രഭാഷണ ശൈലിയുള്ളവരും പറയുന്നതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങുക
എന്നത്‌ ശരിയല്ല.

No comments:

Post a Comment