Tuesday, 6 August 2013

നിന്റെ ജ്ഞാനം നിനക്കെതിരെ തിരിയാതിരിക്കാന്.



"അല്ലാഹു അവന്‍റെ സാമീപ്യം കൊതിക്കുന്നവന്റെ ( മുഖറബ് ) മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പിന്നെ മുഖറബായായവന്റെ മുടിനാരിഴ പോലും ബാക്കിയില്ലാത്ത വിധം അയാള്‍ അല്ലാഹുവിന്റെ സാമീപ്യത്തിൽ ചേരുന്നു, മുഖ്വറബീങ്ങൽ കേവലം നിഴലുകളെ പോലെയാണ്. സൂര്യന്‍ അത്രമേല്‍ ഉജ്ജ്വലമായി പ്രകാശിക്കുമ്പോള്‍ പിന്നെ നിഴലുകള്‍ എവിടെ? ആരോട് അല്ലാഹു  "ഞാന്‍ നിന്‍റെതാകുന്നു, നീ എന്‍റെതും" ( എന്നത് പോലെ അടുത്തു  ) എന്ന് പറയുന്നുവോ അവനാണ് യഥാര്‍ത്ത മുഖറബു ( അല്ലാഹുവിന്റെ സാമീപ്യം അറിയുന്നവൻ ).

അല്ലാഹുവിന്റെ സാമീപ്യത്തിൽ നിന്നും വിട്ടുപോകാൻ ആഗ്രഹിക്കാത്തവർ ഭൂമിയുടെ ഏതു മൂലയില്‍ ഇറങ്ങിയാലും - അതൊരു സൂചിയുടെ ദ്വാരം തന്നെയായിക്കൊള്ളട്ടെ - അതവര്ക്ക് വിശാലമായ പ്രദേശമായി അനുഭവപ്പെടും. ആ മുഖം എവിടെ വാര്‍തിങ്കളായി  പരിലസിക്കുന്നുവോ - അത് ഒരു കിണറിന്റെ അടിത്തട്ടില് തന്നെ ആയാലെന്ത് - അവിടം അവര്ക്ക്  സ്വര്‍ഗ്ഗം തന്നെയാണ്.

പാപം ചെയ്യല്‍ യുവാവിനെ സംബന്ധിച്ച് മോശമാണ്, വയസ്സന്‍ പാപം ചെയ്യല്‍ അതിലേറെ മോശമാണ്.

ഇഹലോക കാര്യങ്ങളില്‍ മാത്രം അല്ലങ്കിൽ പരലോക സങ്കൽപ്പങ്ങളിൽ  വ്യാപ്രുതനാവുക പാമരന് മോശമാണ്, എന്നാല്‍ ഒരു പണ്ഡിതന് വളരെ യേറെ മോശമാണ്.

ദേഹേച്ചകൾ പാപങ്ങളുടെ ഒരു കടലാണ്, ശരീരം മോഹങ്ങളുടെ മറ്റൊരു കടലാണ് ,

ഇഹലോകം അല്ലങ്കിൽ പരലോകം ഇവയിൽ ഒന്നുമാത്രം ഒരാള്‍ക്ക്‌ വലിയ  ലകഷ്യമായാല്‍  അല്ലാഹുവുമായി അയാള്‍ക്കുള്ള ബന്ധം ശൂന്യമായിരിക്കും. കൂടാതെ അയാളെ വിട്ടു മാറാത്ത വിഷാദം, ഒഴിവു കിട്ടാത്ത ജോലി, തീരാത്ത ദാരിദ്ര്യം, അറ്റം കാണാത്ത ദുര എന്നിവ വിടാതെ പിന്തുടരും.

മനുഷ്യന് ഖുർആനിൽ നിന്ന് അകലുംതോറും അവനിലെ ആര്‍ത്തിയും പണക്കൊതിയും യുവത്വം പ്രാപിക്കുന്നു.

ഇഹലോകം സ്നേഹ വസ്തുവാകുന്നതാണ് എല്ലാ പാപത്തിന്റെയും ഉത്ഭവ കാരണം.

ജീവിതത്തെ പഴിക്കുകയല്ല, അതിനെ മനസ്സിലാക്കി ജീവിത യാധാര്ത്യങ്ങളെ അനുഭവിക്കികയാണ് വേണ്ടത്.

അത്യുന്നതനും മഹാനുമായ അല്ലാഹുവിനെ വിസ്മരിച്ചു അഹങ്കരിക്കുകയും ഗര്‍വ്വ്‌ നടിക്കുകയും ചെയ്യുന്ന അടിമയാണ് കൊള്ളരുതാത്തവന്‍. പരമോന്നതനും പരമാധികാരിയുമായ ദൈവത്തെ മറന്നു അതിക്രമവും ക്രൂരതയും കാണിക്കുന്നവനാണ് ഹീനനായ അടിമ.

അമിതാസക്ത്തി ഒരുവന്റെ ശ്രദ്ദയെ തിരിച്ച്കളയുന്നു. നിങ്ങള്‍ ശ്മശാനങ്ങള്‍ കണ്ടുമുട്ടും വരെയും. അല്ല, നിങ്ങള്‍ അറിയുക തന്നെ ചെയ്യും. അല്ലല്ല. നിങ്ങള്‍ അറിയുക തന്നെ ചെയ്യും. അല്ല, തീര്ച്ചയോടെ നിങ്ങള്‍ അറിഞ്ഞിരിന്നുവെങ്കില്‍,
നിങ്ങള്‍ നരകാഗ്നി അറിയുക തന്നെ ചെയ്യും.പിന്നെ തീര്ച്ചപ്പെട്ട കണ്ണുകളോടെ നിങ്ങളത് കാണുക തന്നെ ചെയ്യും.


ധൃതി പിശാചിന്റെ സ്വഭാവമാണ്. എന്നാല്‍  അതിഥിക്ക് ആഹാരം നല്കുന്നതിനും, മയ്യിത്ത് സംസ്ക്കരണത്തിലും, കടം വീട്ടുന്നതിലും, പാപങ്ങളില്‍ നിന്നും പശ്ചാത്തപിക്കുന്നതിലും, മടി കാണിക്കുന്നതു ഇബ്ലീസിന്റെ സ്വഭാവമാണ്.

ചെയ്ത കുറ്റം സമ്മദിക്കാത്തവൻ നിര്ഭാഗ്യവാനാണ്.

ചെയ്ത കുറ്റം സമ്മതിക്കാത്തത് ഇബ്ലീസിന്റെ സ്വഭാവചര്യയാണ്.

എതോരനുഷ്ടാനങ്ങളിലും നിസ്സാരമായ പ്രകടന പരത പോലും (രിയാഅ - മറ്റുള്ളവര്‍ കാണാന്‍ വേണ്ടിയും അവരുടെ പ്രശംസ ആഗ്രഹിച്ചും അമല്‍ ചെയ്യുന്നത്) ഒരു മനുഷ്യനില്‍ കടന്നു കൂടിയാല്‍ അത് ശിര്ക്കാ യി (ബഹുദൈവത്വം) മാറും.

സര്‍വ്വ പാപങ്ങളുടെയും മൂല കാരണം എനിക്ക് എന്റേത് എന്നുള്ള  പ്രേമമത്രേ.

ഹിദായത്ത്  ആശിച്ചത് കൊണ്ട് മാത്രം ലഭ്യമല്ല. ആരോഗ്യം മരുന്ന് കൊണ്ടും ലഭിക്കില്ല.

നല്ല ചോദ്യം മികച്ച ജ്ഞാനത്തിന്റെയും, നല്ല ആസൂത്രണം ക്ഷേമകരമായ ജീവിതത്തിന്റെയും ലക്ഷണമാണ്.

ഖുർആന്റെ ഉപദേശം , മാർഗനിർദേശം, ദൃഷ്ടാന്തങ്ങൾ  ഫലം ചെയ്യുന്ന അജ്ഞത ഒരേ ഒരു വിഭാഗത്തിനു മാത്രമേ ഉണ്ടാകൂ. അയാള്‍ ഗ്രാഹിയും ധൈഷണികനും നേര്വനഴി തേടുന്നവനും ആയിരിക്കും. വെറുപ്പ്, അസൂയ, അഹങ്കാരം, കുശുമ്പ്, തന്പോരിമ എന്നിവയും പണത്തോടും പദവിയോടും ശാരീരിക താല്പ്പര്യങ്ങലോടും അവനെ യാതൊരു വിധത്തിലും സ്വാധീനിക്കുകയോ ഭരിക്കുകയോ ചെയ്യുന്നില്ല. നേരായ പാതയാണ് അവന്റെ ചോദ്യങ്ങളുടെ ലക്ഷ്യം. ആരെയെങ്കിലും പരാജയപ്പെടുത്തണമെന്നോ, കീഴ്പ്പെടുത്തണമെന്നോ ഉള്ള ദുര്വാതഷിയോ ദുരാഗ്രഹമോ അവനുണ്ടാകില്ല. മറ്റുള്ളവരെ മുട്ട് കുത്തിക്കാനോ പരീക്ഷണത്തിന്നോ, ചെരുതാക്കാനോ അല്ല അവന്റെ ഉദ്ദേശ്യം. ഇത്തരക്കാരെ പെട്ടെന്ന് മനസ്സിലാക്കാന്‍ അവരുടെ ചോദ്യ രൂപങ്ങള്‍ കൊണ്ട് തന്നെ മനസ്സിലാകുകയും ചെയ്യും. ഇവര്ക്ക്  ചികിത്സ ഫലിക്കും. ഇവര്ക്ക്  മറുപടി കൊടുക്കണം. അത് നിര്ബന്ധമാണ്‌.

നിന്റെ ജ്ഞാനം നിനക്കെതിരെ തിരിയാതിരിക്കാന്‍ വേണ്ടി നീ ഖുർആന്റെ  ഉപദേശങ്ങള്‍ ആദ്യം കൈകൊള്ളുക.

വാക്കും പ്രവര്‍ത്തിയും ഖുർആൻനനുസരിച്ചായിരിക്കണം, കാരണം ഖുർആനിനു വിരുദ്ധമായ അറിവും കര്‍മ്മവും പിഴച്ചതാണ്.

ശരീരത്തിന്റെ വഴി വിട്ട താല്‍പ്പര്യങ്ങളെ കൊന്നും വികാരങ്ങളെ തിരസ്കരിച്ചുമുള്ള കഠിന പരിശ്രമങ്ങളാണ് തൗഹീദിലെക്കുള്ള പാത.

അശ്രദ്ധയും വികാരവും അടക്കം ചെയ്ത ഹൃദയവും, കയറൂരി വിട്ട നാവും തിന്മയുടെ ലക്ഷണമാണ്.

സത്യ സന്ധമായ ധര്‍മ സമരം കൊണ്ട് സ്വന്തം  ശാരീരിക താല്‍പ്പര്യങ്ങളെ കൊന്നു കളഞ്ഞാല്‍ മാത്രമേ ഹൃദയം ഈമാനിക വെളിച്ചത്തില്‍ മുങ്ങുകയുള്ളൂ.

"എന്റെ നാഥന്‍ അല്ലാഹുവാണെന്ന് നീ പറയുക, അതനുസരിച്ച് ജീവിതം നയിക്കുകയും ചെയ്യുക” എന്നതാണ് ജീവിതത്തില്‍ കൃത്യമായി പാലിക്കേണ്ട ഒരു പ്രഥമകാര്യം.

അല്ലാഹുവിനെ നല്ല വണ്ണം മനസ്സിലാക്കി, എന്നിട്ടും അവന്റെ അവകാശങ്ങള്‍ വീട്ടിയില്ല എങ്കിൽ അതുകൊണ്ട് തന്നെ നിങ്ങളുടെ ഹൃദയം ചത്ത്‌ പോയിരിക്കുന്നു.

ഖുർആൻ വായിക്കുന്നു, പക്ഷെ അതനുസരിച്ച് പ്രവര്ത്തിക്കുന്നില്ല എങ്കിൽ അതുകൊണ്ട് തന്നെ നിങ്ങളുടെ ഹൃദയം ചത്ത്‌ പോയിരിക്കുന്നു.

ഇബ്ലീസ്‌ ശത്രുവാണെന്ന് നിങ്ങള്‍ വാദിക്കുന്നു, അതെയവസരത്തില്‍ അവനുമായി മൈത്രീ ബന്ധം സ്ഥാപിക്കുന്നു എങ്കിൽ അതുകൊണ്ട് തന്നെ നിങ്ങളുടെ ഹൃദയം ചത്ത്‌ പോയിരിക്കുന്നു.


അല്ലാഹുവിന്റെ തൃപ്തിയാണ് ലക്ഷ്യമെന്നു വീമ്പിളക്കുന്നു, പക്ഷെ അതിന്നു വേണ്ടി പ്രവര്ത്തിക്കുന്നില്ല എങ്കിൽ അതുകൊണ്ട് തന്നെ നിങ്ങളുടെ ഹൃദയം ചത്ത്‌ പോയിരിക്കുന്നു.

പാപങ്ങൾ മൂലമുള്ള ശിക്ഷയെ ഭയപ്പെടുന്നുവെന്നു പറയുന്നു, പക്ഷെ പാപങ്ങള്‍ വര്ജ്ജിക്കുന്നില്ല എങ്കിൽ അതുകൊണ്ട് തന്നെ നിങ്ങളുടെ ഹൃദയം ചത്ത്‌ പോയിരിക്കുന്നു.

മരണം യാധാര്ത്യമാണെന്ന്പറയുന്നു, പക്ഷെ അതിന്നു വേണ്ടി ഒരുങ്ങുന്നില്ല എങ്കിൽ അതുകൊണ്ട് തന്നെ നിങ്ങളുടെ ഹൃദയം ചത്ത്‌ പോയിരിക്കുന്നു.

മരിച്ചവരെ ഖബറടക്കുന്നു, എന്നാല്‍ അതില്‍ നിന്നും പാഠം ഉൾകൊല്ലുന്നില്ല എങ്കിൽ അതുകൊണ്ട് തന്നെ നിങ്ങളുടെ ഹൃദയം ചത്ത്‌ പോയിരിക്കുന്നു.

മറ്റുള്ളവരുടെ ന്യൂനതകള്‍ കണ്ടു പിടിക്കാന്‍ മിനക്കെടുന്നു, എന്നാല്‍ സ്വന്തം കുറവുകള്‍ കാണാന്‍ തയ്യാറാകുന്നില്ല എങ്കിൽ അതുകൊണ്ട് തന്നെ നിങ്ങളുടെ ഹൃദയം ചത്ത്‌ പോയിരിക്കുന്നു.

No comments:

Post a Comment