Monday, 5 August 2013

ഏറ്റവും വലിയ തിന്മ.




നിഷിദ്ധങ്ങളെ സൂക്ഷിക്കുക, എങ്കില്‍ ഒരുവൻ ജനങ്ങളില്‍ ഏറ്റവും നല്ല വ്യക്തിത്വമുള്ളവനാവും.

അഹങ്കാരമുള്ളവര്‍ക്ക് മാനസീക വളര്‍ച്ചയില്ല.

വിശ്വാസം മനുഷ്യന്റെ സ്വഭാവമാണ്. അത് ദൈവീക വിധിവിലക്കുകൾക്ക് വിധേയമാക്കുക എന്നതാണ് ജീവിത വിജയം.

വിശ്വാസം എന്നാല്‍ മാനവരാശിയുടെ നിലനില്‍പ്പിന് തന്നെ ആധാരമയ ഒരു സ്വഭാവവിശേഷമാണ്. ഉദാഹരണമായി പറഞ്ഞാൽ: രോഗം വന്നപ്പോള്‍ ഡോക്റ്ററെ കാണുകയും അദ്ദേഹം നല്‍കിയ മരുന്ന് രോഗം മാറ്റുമെന്ന വിശ്വാസത്തോടെ കഴിക്കുകയും ചെയ്യാം. കുട്ടിക്ക് അസുഖം വന്നത് നിങ്ങളുടെ വീടിന്റെ വാതില്‍ കിഴക്കോട്ടായതുകൊണ്ടാണെന്ന് നമുക്ക് വിശ്വസിക്കാം. കേടായ വാഹനം മെക്കാനിക്കിനെ കാണിച്ചപ്പോള്‍ അയാള്‍ പറയുന്നത് നാം വിശ്വസിച്ച് പരിഹാരങ്ങള്‍ തേടിയേക്കാം. മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയാണെന്നുള്ള മാധ്യമക്കാരുടെ വാര്‍ത്ത നമുക്ക് വിശ്വസിക്കാം. വക്കീലിനെ വിശ്വസിച്ചാണ് കേസ് വാദിക്കാനേല്‍പ്പിക്കുന്നത്. കുട്ടികള്‍ സ്കൂളില്‍ നിന്ന് തിരികെ വരുമ്പോള്‍ വീട്ടില്‍ മാതാപിതാക്കള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നു. ഭാര്യാഭര്‍ത്താക്കന്‍മാരും അങ്ങനെ തന്നെ. അങ്ങനെ വിശ്വാസങ്ങള്‍ എത്ര അനവധി. ഒരു സംഘം ഉണ്ടാകണമെങ്കില്‍ അതിലെ അംഗങ്ങള്‍ തമ്മില്‍ വിശ്വാസം വേണം.
ഒരു മനുഷ്യന് 10 ദിവസം കൊണ്ട് ചെയ്ത് തീര്‍ക്കാനാവുന്ന ഒരു ജോലി ഉണ്ടെന്ന് കരുതുക. അത് വേഗത്തില്‍ ചെയ്ത് തീര്‍ക്കാനായി നമുക്ക് ചിലപ്പോള്‍ 10 പേരെ നിയോഗിക്കാം. 10 പേരുണ്ടെങ്കില്‍ പണി ഒറ്റ ദിവസം കൊണ്ട് ചെയ്ത് തീര്‍ക്കാം. അവര്‍ തമ്മില്‍ വിശ്വാസമുള്ളതിനാണ് അങ്ങനെ ചെയ്യാന്‍ കഴിയുന്നത്. ഒരാള്‍ തന്റെ തൊഴില്‍ ചെയ്യുമ്പോള്‍ അതിന്റെ പ്രതിഫലമായി പണം കിട്ടുമെന്ന് വിശ്വസിക്കുന്നു. ആ പണം അടുത്തുള്ള പലചരക്ക് കടയില്‍ കൊടുത്താല്‍ അയാള്‍ക്ക് വേണ്ട അരി പച്ചക്കറി തുടങ്ങി എല്ലാ സാധനങ്ങളും ലഭിക്കും എന്ന് വിശ്വസിക്കുന്നു. ഇതൊന്നും അയാള്‍ക്ക് നിര്‍മ്മിക്കുന്നവയല്ല. അയാള്‍ക്ക് വേണ്ടി എവിടെയോയുള്ള കര്‍ഷകരും മീന്‍പിടുത്തക്കാരും മറ്റ് തൊഴിലാളികളും ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നുവെന്ന് അയാള്‍ വിശ്വസിക്കുന്നു.
മനുഷ്യന്റെ വിജ്ഞാന ശാഖകളും അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. അങ്ങനെ ചെയ്യാന്‍ കഴിയുന്നത് പരസ്പരമുള്ള വിശ്വാസം കൊണ്ടാണ്. അതുമാത്രമല്ല, നാം നേടിയ വിവരങ്ങള്‍ നാം അടുത്ത തലമുറക്കും വിദ്യാഭ്യാസം വഴി പങ്കുവെക്കുന്നു. അവര്‍ അതിനെ അടുത്ത പടിയിലെത്തിക്കുന്നു. അങ്ങനെ പരസ്പര വിശ്വാസത്തിന്റെ വലിയ ചങ്ങല. എന്നാല്‍ മൃഗങ്ങള്‍ അങ്ങനെയല്ല. അവക്കൊരിക്കലും പരസ്പരം വിശ്വസിക്കാനാവില്ല. അതുകൊണ്ട് അവ വളര്‍ച്ചയില്ലാതെ നിന്നടത്തു തന്നെ നിന്ന് തിരിയുന്നു.

ദൈവം ഉണ്ടോ എന്നത് പ്രപഞ്ചത്തിലെ ദൃഷ്ട്ടാന്തങ്ങൾ നമ്മോടു വിളിച്ചുപറയുന്നത്‌വരെ. അങ്ങനെ നടക്കാത്തിടത്തോളം കാലം ഏജന്റ്മാരൂം ബ്രോക്കര്‍മാരും പറയുന്നത് വിശ്വസിച്ച് നമ്മുടെ പണവും ശക്തിയും അവര്‍ക്ക് നല്‍കേണ്ട അവസ്ഥയായിരിക്കും.

ദൈവത്തില്‍ പങ്കു ചേർത്തുകൊണ്ട് വിശ്വസിക്കുന്നത് ഏറ്റവും വലിയ   തിന്‍മയാണ്. എന്തുകൊണ്ടെന്നാല്‍ അതുമൂലം നമ്മള്‍ അസുഖകരമായ പലതിന്റേയും നേരെ കണ്ണടക്കാന്‍ അത് വഴിവെക്കുന്നു. എന്നാല്‍ ആ അസുഖകരമായ പലതിതും നമ്മുടെ ശക്തമായ ഇടപെടല്‍ ആവശ്യപ്പെടുന്നുണ്ട്. അത് നമ്മള്‍ കാണുന്നില്ല. അല്ലെങ്കില്‍ ചിലപ്പോള്‍ ഔദാര്യമായി കുറച്ച് പണം നല്‍കും, അല്ലെങ്കില്‍ സഹാനുഭൂതി മുഖത്ത് പ്രകാശിപ്പിക്കും. അതൊന്നുമല്ല നമുക്ക് വേണ്ടത്. ആരുടേയും പ്രശ്നങ്ങള്‍ നമ്മള്‍ വ്യക്തിപരമായി പരിഹരിക്കേണ്ട. പ്രശ്നങ്ങള്‍ സാമൂഹ്യമായാണ് പരിഹരിക്കേണത്. പ്രശ്നങ്ങളുടെ അടിസ്ഥാന കാരണമാണ് കണ്ടെത്തേണ്ടത്.

വളരേറെ ആളുകളെ ഒരു ചെറിയകൂട്ടം ആളുകള്‍ക്ക് നിയന്ത്രിക്കാനും ചൂഷണം ചെയ്യാനും ഒരു അയഥാര്‍ത്ഥ സ്വപ്ന ലോകത്ത് ജീവിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഒരു ചങ്ങലയാണ് ദൈവത്തിന്റെ പേരിൽനടത്തുന്ന ആധൂനീക പാശ്ചാത്യൻ സംസ്കാരം നിലനിര്ത്തുന്ന സംഘടനകളും മത സമൂഹങ്ങളും.

ശിര്ക്കിന്റെ ചങ്ങല പൊട്ടിച്ചെറിയൂ, പക്ഷേ അതിനു ശേഷം നിങ്ങള്‍ ഒറ്റക്കാണ്. നിങ്ങളുടെ പ്രവര്‍ത്തികളുടെ ഉത്തരവാദിത്തവും അതിന്റെ പരിണിത ഫലങ്ങളും നിങ്ങള്‍ക്ക് സ്വയം ഏറ്റെടുക്കേണ്ടി വരും. ആരേയും നിങ്ങള്‍ക്ക് പഴിചാരാനാവില്ല. മരണ ശേഷം കിട്ടുമെന്ന് സങ്കല്പ്പിക്കുന്ന സ്വര്‍ഗ്ഗം നിങ്ങള്‍ക്ക് നഷ്ടപ്പെടും. എന്നാല്‍ ശിര്ക്കിന്റെ മരണത്തോടെ നിങ്ങളുടെ ജീവിതം നിങ്ങള്‍ക്ക് സ്വര്‍ഗ്ഗമാക്കാന്‍ കഴിഞ്ഞേക്കും.

എന്നെങ്കിലുമൊരിക്കല്‍ നിങ്ങള്‍ക്ക് ശിര്ക്കിന്റെ ചങ്ങല പൊട്ടിച്ചെറിയാ തിരിക്കാൻ കഴിയില്ല.

നമ്മള്‍ ജീവിക്കുന്നത് 21-ാം നൂറ്റാണ്ടില്‍. ഈ കഴിഞ്ഞ 1400 വര്‍ഷങ്ങളായിട്ട് ഇന്നും നമ്മള്‍ ഖുർആന്റെ ആശയം ഉള്‍ക്കൊള്ളാതെ പലതിനും വേണ്ടി തമ്മില്‍ തല്ലുകയാണ്. എന്തുകൊണ്ട്? സാരമായ എന്തോ തകരാറ് നമ്മുടെ സമൂഹത്തിനുണ്ട്. ഇത് കേരളത്തിന്റേയോ, ഇന്‍ഡ്യയുടേയോ മാത്രം പ്രശ്നമല്ല. ലോകത്തിന്റെ മൊത്തം പ്രശ്നമാണ്. പ്രശ്ന പരിഹാരത്തിനുള്ള ആദ്യ പടി അവനവനിൽ തന്നെ ഏതോ  പ്രശ്നം ഉണ്ടെന്ന് തിരിച്ചറിയലാണ്.

No comments:

Post a Comment