Thursday, 29 August 2013

നെല്ലും പതിരും.



അല്ലാഹു നമുക്ക്‌ നൽകിയ അപാരമായ ഒട്ടേറെ അനുഗ്രഹങ്ങളിൽ പരമപ്രധാനമായ ഒന്നാണ് ഖുർആൻ.

സമൂഹത്തെ ശരിയായ ദിശയിലേക്ക്‌ കൊണ്ടു പോകുന്നതിൽ  നബി (സ ) വഹിച്ച പങ്ക്‌ ഇസ്ലാമിക ചരിത്രത്തെ സംബന്ധിച്ച്‌ സാമാന്യധാരണയുള്ള ഒരാളും തന്നെ നിഷേധിക്കുകയില്ല.

ഖുർആൻ നബി(സ) സ്വജീവിതത്തിലൂടെ നെല്ലും പതിരും  വേർതിരിച്ച്‌ മനസ്സിലാക്കി നൽകുന്നതിലും, അവയിലെ പതിരുകൾ ജനസമൂഹത്തിന്‌ മുന്നിൽ വിശദമാക്കി നൽകുന്നതിലും നെല്ല് ( അകക്കാമ്പ് ) പ്രായോഗീക വല്കരിക്കുന്നതിനു ചെയ്ത പരിശ്രമവും ത്യാഗവും , സമർപ്പണവും എത്രമാത്ര മായിരുന്നുവെന്നു തിരിച്ചറിയുകയും തിരിച്ചറിഞ്ഞവ ഓരോ വ്യക്തിയും പ്രായോഗീകമാക്കെണ്ടാതാണ്. അതായത് ( ഖുർആനും, നബിചര്യയും - ഖുർആൻ അനുസരിച്ചുള്ള ജീവിതം - ബോധവും തിരിച്ചറിവും ഉള്ള ഏതൊരു വിശ്വാസിക്കും നിര്ബന്ധമാകുന്നത് പോലെ, നാം ഓരോരുത്തരും ഖുർആൻ അനുസരിച്ചു ദൈനംദിന ജീവിതം മുന്നോട്ടു നയിക്കുംബോഴേ നമുക്ക് ശേഷം വരുന്ന തലമുറകള്ക്ക് , ഖുർആനും അതനുസരിച്ചുള്ള ജീവിതവും ( ഖുർആനും സുന്നത്തും _ ചര്യ _) അവര്ക്ക് നിര്ബന്ധമാകുകയുള്ളൂ , നാം ഖുർആൻ അനുസരിച്ചു ജീവിത വ്യവഹാരങ്ങൾ നടത്തി ജീവിതം മുന്നോട്ടു നയിക്കുന്നില്ലങ്കിൽ ഖുർആൻ ബാക്കിയാവുകയും സുന്നത്ത് -ചര്യ - ഇല്ലാതാവുകയും ചെയ്യും , അങ്ങനെ വരുമ്പോൾ വരുംതലമുറക്ക് ഖുർആൻ തങ്ങളുടെ ജീവിതത്തിൽ പ്രാവര്തീകമാക്കാനുള്ളതല്ല എന്നും കേവലം ദൈവീക ഗ്രന്ഥമാണെന്ന് വിശ്വസിക്കാനുള്ളതാണെന്നും ധരിചച്ചുവശാകുന്നവരോട് ഒരു തരത്തിലും ബോധ്യപ്പെടുത്തി കൊടുക്കുക എന്നത് അസാധ്യമായി വരും. എന്നത് പോലെത്തന്നെയാണ് ഇന്നത്തെ നമ്മുടെ ജീവിതവും , എങ്ങനെയെന്നാൽ ഖുർആൻ പാരായണം ചെയ്യാനും , അത് അല്ലാഹുവിന്റെ ഗ്രന്ഥമാണെന്ന് വിശ്വസിക്കാനും മാത്രമുള്ളതാണെന്നും , എന്നാൽ ഇപ്പോഴത്തെ ജീവിത വ്യവഹാരങ്ങളും , ജീവിത നിയമങ്ങളും , നാമും നമ്മുടെ മുന്ഗാമികളും ഉണ്ടാകിയിട്ടുള്ള രീതിയനുസരിച്ചാനെന്നും നാം ഇപ്പോഴും വാധിച്ച്ചുകൊണ്ടിരിക്കുന്നത് നിഷേധിക്കാൻ കഴിയാത്ത യഥാർത്ഥ സത്യങ്ങളാണ് .

ഖുർആനിലെ ഇഹപര ജീവിതം മനസ്സിലാക്കാൻ ശ്രമിക്കുകയും, സ്വജീവിത പ്രവർത്തനങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുക എല്ലാ സഹോദരൻമാരിലും ഇനിയും ഒന്നു കൂടി ഉറപ്പിക്കപ്പെടേണ്ടതുണ്ട്‌ എന്ന്‌ മേൽ പറഞ്ഞതെല്ലാം സമ്മതിക്കുമ്പോഴും നാം ഓർമ്മിക്കേണ്ടതുണ്ട്‌.  


‘ആരെങ്കിലും ഒരു നൻമ അറിയിച്ച്‌ നൽകിയാൽ യാതൊരു അന്വേഷണം പോലും നടത്താതെ, കേവലം കേവലം മറ്റുള്ളവര്ക്ക് വീണ്ടും പറഞ്ഞു കൊടുക്കൽ നടത്തിയാൽ നന്മ ജീവിതത്തിൽ പ്രാവർത്തീമാക്കിയ പ്രതിഫലമെല്ലാം ലഭിക്കുമെന്ന്‌ കരുതുന്നത്‌ എന്തു മാത്രം വിഢിത്തരമാണ്‌? ഏതൊരു വിവരം നിങ്ങൾക്ക്‌ ലഭിച്ചാലും അതിന്റെ സത്യാവസ്ഥ പരിശോധിക്കണമെന്ന്‌ അല്ലാഹു നമ്മെ ഓർമ്മപ്പെടുത്തിയി ട്ടുണ്ട്‌. “സത്യവിശ്വാസികളേ, ഒരു അധർമ്മകാരി വല്ല വാർത്തയും കൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നാൽ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക്‌ നിങ്ങൾ ആപത്തുവരുത്തുകയും, എന്നിട്ട്‌ ആ ചെയ്തതിന്റെ പേരിൽ നിങ്ങൾ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാൻ വേണ്ടി.” (49:6)

No comments:

Post a Comment