Monday, 12 August 2013

'ളുല്മും' 'ഫസാദും'.



പ്രപഞ്ച സ്രഷ്ടാവും നാഥനുമായ അല്ലാഹുവെ മാത്രം ആരാധിക്കുക, അവനുമാത്രം വഴിപ്പെടുക (ഇബാദത്ത്), ഭൗതിക ലോകത്തെവിടെയും അവന്റെ ഹിതാഹിതങ്ങള്‍ മാനിച്ചുമാത്രം ജീവിക്കുക, അവന്റെ പ്രാതിനിധ്യം (ഖിലാഫത്ത്) ഏറ്റെടുത്തുകൊണ്ട് ഭൂമിയുടെ പരിപാലനം (ഇമാറത്തുല്‍ അര്‍ദ്) നിര്‍വഹിക്കുക ഇതാകുന്നു സ്വ ജീവിതത്തെ യധാര്ത്യബോധ്ത്തോടെ ഉള്കൊള്ളുന്നവർക്ക് അല്ലാഹു ഖുർആനിലൂടെ നല്‍കിയ നിര്‍ദേശം.


അല്ലാഹു ഏകന്‍ മാത്രമാണെന്ന പരമസത്യം എഴുത്തും വായനയും സ്വയത്തമാകിയവർക്ക് പ്രപഞ്ചത്തില്‍നിന്ന് വായിച്ചെടുക്കാന്‍ കഴിയുന്ന പ്രകൃതിയാണ് മനുഷ്യന് അല്ലാഹു നല്‍കിയത്. അല്ലാഹു ഏതൊരു പ്രകൃതിയില്‍ മനുഷ്യരെ സൃഷ്ടിച്ചുവോ ആ പ്രകൃതി' എന്ന് ഖുര്‍ആന്‍ ഭാഷ്യം.


ഏകദൈവവിശ്വാസം മനുഷ്യപ്രകൃതിയുടെ സ്വാഭാവിക താല്‍പര്യമാ കുന്നു. ഇതിനു വിരുദ്ധമായ വിശ്വാസത്തെ ഖുര്‍ആന്‍ 'ളുല്‍മ്' (അക്രമം) എന്ന് വ്യവഹരിച്ചിരിക്കുന്നത് അതിന്റെ അസ്വാഭാവികതയും പ്രകൃതിവിരുദ്ധതയും കാരണമാണ്. ഇതോടൊപ്പം, ഭൗതിക ലോകവുമായി ബന്ധപ്പെട്ട മനുഷ്യരുടെ ഇടപെടലുകള്‍ 'ഫസാദി'ല്‍ നിന്ന് മുക്തമായിരിക്കണമെന്നും ഖുർആൻ നിഷ്കര്ഷിക്കുന്നു.


മാനവ സമൂഹത്തിന്റെ  ഏകസ്വരത നഷ്ടപ്പെട്ട് ഭിന്നതയുണ്ടായപ്പോള്‍ അതുവഴി, ലോകത്തിന് പരിചയമില്ലാത്ത 'ളുല്‍മും' 'ഫസാദു'മുണ്ടായി.

ഒരു വസ്തുവെ അതിനുമാത്രം അവകാശപ്പെട്ട സ്ഥാനമോ സമയമോ തെറ്റിയോ, അളവുകൂടിയോ അളവു കുറഞ്ഞോ ഉപയോഗിക്കുക' എന്നാണ് 'ളുല്‍മ്' എന്ന പദത്തിന്റെ അര്‍ഥം.


ഒരു വസ്തു സന്തുലിതമായ അവസ്ഥയില്‍നിന്ന് കുറഞ്ഞോ കൂടുതലോ ആയ അളവില്‍ തെറ്റുക' എന്നത്രെ ഫസാദിന്റെ അര്‍ഥം.


'ളുല്‍മും' 'ഫസാദും' ഇല്ലാത്ത അഥവാ ആത്മീയമായും ഭൗതികമായും സംസ്‌കരണം നടന്ന ഒരു ലോകത്തു അനിവാര്യമായുണ്ടാകുന്ന ഫലമാണ് ആദര്ശ സുന്ദരമായ ഒരുജീവിതം എന്നത് .


പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന ഇടപെടലുകളെ ഖുര്‍ആന്‍ 'ഫസാദ്' എന്നാണ് വ്യവഹരിക്കുന്നത്. മനുഷ്യര്‍ക്ക് സംഭവിക്കുന്ന ധാര്‍മിക ദുഷിപ്പ് ഏതൊന്നിന്റെയും നാശത്തിന് കാരണമാകുമെന്ന് ഊന്നിപ്പറയുംവിധമാണ് ഖുര്‍ആന്റെ പ്രയോഗം.



മനുഷ്യരുടെ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും കേവല ഭൗതികമാവുമ്പോഴും, പ്രകൃതിയില്‍ അല്ലാഹു വെച്ച വ്യവസ്ഥ തകിടം മറിച്ച് മനുഷ്യന്‍ സ്വന്തം ഇഷ്ടം നടപ്പാക്കുമ്പോഴും ആണ് ഫസാദുണ്ടാകുന്നത്.


കാര്‍ഷിക വിളകളുടെ ശോഷണം, ദൗര്‍ലഭ്യം, ജീവജാലങ്ങളുടെ തിരോധാനം, നാശം തുടങ്ങി വിവിധ രീതികളില്‍ കരയിലും കടലിലും നടക്കുന്ന 'ഫസാദു' കൽ മനുഷ്യരുടെ തെറ്റായ പ്രവര്‍ത്തനങ്ങൾ കാരണമാണ് .


 
പ്രകൃതിയില്‍ സഹജമായ സന്തുലിതത്വത്തെ തകിടം മറിക്കുന്ന ഇടപെടലുകള്‍ മനുഷ്യരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് പരിസ്ഥിതിയില്‍ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഭൂമിയില്‍ ദൈവീക നിയമങ്ങള / ഖുർആൻ ധിക്കരിക്കുന്നത് ഭൂമിയില്‍ കുഴപ്പമുണ്ടാക്കലാണ്.


അധര്‍മങ്ങള്‍ വിനാശകരമായ പാരിസ്ഥിതിക പ്രതികരണങ്ങള്‍ക്ക് കാരണമാകുന്നതുപോലെ, സല്‍ക്കര്‍മങ്ങള്‍ രചനാത്മകമായ പ്രതിഫലനങ്ങള്‍ക്കും വഴിയൊരുക്കും.

No comments:

Post a Comment